രചന – സുധീ മുട്ടം
ഒരിക്കൽ സമയക്കുറവ് മൂലം കഥക്ക് പൂർണ്ണത നൽകാൻ കഴിയാതെ വന്നപ്പോൾ പെട്ടന്ന് ഒരു തട്ടിക്കൂട്ട് ലാസ്റ്റ് പാർട്ട് എഴൂതിയിടേണ്ടി വന്നു.. ഇന്ന് കഥ പൂർത്തിയാക്കേണ്ട ആവശ്യം വന്നു….കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു….
കഥ തുടരുന്നു
” എനിക്ക് മുമ്പിൽ അഭിനയിക്കുന്ന തനിക് മുമ്പിൽ എനിക്കും അഭിനയിക്കാതിരിക്കാൻ കഴിയില്ലെടോ….
ഇനിയും ഓഫീസിൽ തുടർന്നാൽ കരഞ്ഞു പോയേക്കുമോന്നുള്ള ഭയത്താൽ ഡെറിക് എഴുന്നേറ്റു വെളിയിലേക്കിറങ്ങി..മനസ്സ് അലറി കരയുന്നുണ്ടായിരുന്നു അപ്പോഴും കാർത്തികയുടെ സാമീപ്യത്തിന്റെ സാന്ത്വനം തേടി…..
ഡെറി ഓഫീസിൽ നിന്നിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു…കാതടപ്പിക്കുന്ന ശബ്ദത്തിലത് പാഞ്ഞു പോയി…
അവൻ ഓഫീസിൽ നിന്ന് ഇറങ്ങുന്നതും ബുള്ളറ്റിൽ കയറുന്നതും അത് പാഞ്ഞു പോകുനതും വേദനയോടെ നോക്കി നിന്നു…
കാണിക്കുന്ന അവഗണന അവനെ നീറ്റി എരിക്കുകയാണെന്ന് അറിയാം…പക്ഷേ തനിക്ക് മുന്നിൽ മറ്റ് വഴികളില്ലല്ലോ?…
കാറും കോളും നിറഞ്ഞ് ആടിയുലയുന്ന കടൽ പോലെയായി മനസ്സ്..അവിടെ നിന്നാലിനി കൂടുതൽ തളർന്നു പോകുകയുള്ളൂന്ന് തോന്നിയ നിമിഷം ഓഫീസിലെത്തി ലീവ് പറഞ്ഞു വീട്ടിലേക്ക് തിരിച്ചു പോന്നു…..
പോകും വഴി പാലക്കുന്നേൽ തറവാട്ടിലേക്ക് കയറി…ഡെറിയെ കാണാതെ,അവനെയൊന്ന് ആശ്വസിപ്പിക്കാതെ വീട്ടിലേക്ക് ചെന്നാൽ മനസമാധാനം ലഭിക്കില്ല….
അവനെ അകറ്റി നിർത്തുമ്പോഴും അവന്റെ സാമീപ്യത്തിനായി മനസ് വല്ലാതെ ദാഹിക്കുന്നുണ്ട്…ഒരുപക്ഷേ തെറ്റായൊരു ജീവിതം നയിച്ചില്ലായിരുന്നെങ്കിൽ ഡെറിയെ സ്വീകരിച്ചേനെ…..അത്രമേൽ ആഗ്രഹിക്കുന്നുണ്ട് അത്രമേൽ സ്നേഹിക്കുന്നുണ്ട് ..അത്രയേറെ പ്രണയിക്കുന്നുണ്ട്..
ഇന്നുള്ള സ്വപ്നങ്ങളിൽ എല്ലാം അവനാണ് നിറഞ്ഞ് നിൽക്കുന്നത്….അവനായാണ് തന്റെ ഹൃദയം പോലും മിടിക്കുന്നത്…അവനെ കാണാതിരുന്ന ഓരോ ദിവസങ്ങളും മനസ്സിലാക്കി തന്നു അവനെത്രമേൽ പ്രിയപ്പെട്ടവനാണെന്ന്….
“എന്നതാ കൊച്ചേ എന്തോ ഓർത്ത് നടക്കുവാ?
റീത്താമ്മച്ചിയുടെ ശബ്ദമാണ് ചിന്തളിൽ നിന്നും ഉണർത്തിയത്…
” റീത്താമ്മച്ചി…..
സങ്കടത്തിനിടയിലും പുഞ്ചിരിയോടെ ഓടിച്ചെന്ന് പുണർന്നു….അമ്മച്ചിയുടെ കൈകൾ പുറം തലോടുന്നത് അറിഞ്ഞു..ഒപ്പം ഒരു സ്നേഹ ചുംബനവും.. കിട്ടിയത് തിരികെ കൊടുക്കാനും മറന്നില്ല…
“എന്തു പറ്റിയെടീ മോളെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ?…
” ഓ… ഒന്നൂല്ലാ അമ്മച്ചി… കണ്ണിൽ കരട് വീണതായിരിക്കും…
“ചുമ്മാ നുണ പറയല്ലേ കൊച്ചേ.. നിനക്ക് കള്ളം പറയാനറിയില്ല കുഞ്ഞേ..മുഖത്താ ഭാവം വരില്ല മോളേ..,.
അമ്മച്ചി പറയുന്നത് ശരിയാണെന്ന്.. കള്ളം പറയാനറിയില്ല..മുഖത്തത് പ്രതിഫലിക്കുകയുമില്ല..തന്റെ നഷ്ടങ്ങളിൽ ഒന്നാണത്..അല്ലെങ്കിൽ വേദനകൾ മറച്ചു വെച്ച് പുറമേക്ക് ചിരിക്കാമായിരുന്നു….
” ഞാനന്നേ പറഞ്ഞതല്ലേ ഡെറിയെ കെട്ടാൻ… എങ്കിൽ ഇങ്ങനെ നീറി ജീവിക്കേണ്ടി വരുമായിരുന്നോ കുഞ്ഞേ….രണ്ടു മക്കളും നീറുന്നത് കാണുമ്പോൾ ചങ്കിൽ കൊള്ളുവാ…
റീത്താമ്മയൊന്ന് തേങ്ങിയതും കാർത്തികയുടെ മനസ് നൊന്തു….
തന്റെ അമ്മയല്ല എന്നിട്ടും കണ്ട നാൾ മുതൽ മകളായിട്ടേ കണ്ടിട്ടുള്ളൂ…അന്നു മുതൽ ഇന്നുവരെ ഒരമ്മയുടെ സ്നേഹം നിറയെ തന്നു…ആ മനസ് പിടക്കുന്നത് കാണാൻ കഴിയും..
“അമ്മച്ചീ ഞാൻ…. ഞാൻ…
“സങ്കടപ്പെടുത്താൻ പറഞ്ഞതല്ല മോളേ… നിന്റെ മനസ് കാണാൻ അമ്മച്ചിക്ക് കഴിയും…സാരമില്ല മനസ്സ് പാകപ്പെടും വരെ ഡെറി കാത്തിരിക്കാൻ തയ്യാറാ..കൂടെ ഞാനും….
” അമ്മച്ചീ….
തേങ്ങലോടെ വീണ്ടും അവരിലേക്ക് ചായുമ്പോൾ നീറി എരിയുന്ന വേനലിനു ഒരു ശമനമെന്ന പോലെ സങ്കടങ്ങൾ അകന്നു പോകുന്നുണ്ട്….
“മോള് വാ..അമ്മച്ചി നൂൽപ്പുട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്…..
വിശപ്ലില്ല എങ്കികും റീത്താമ്മയെ വിഷമിപ്ലിക്കണ്ടാന്ന് കരുതി കൂടെ ചെന്നു…കാസ്രോളിൽ വെച്ചിരുന്നു ചൂട് നൂല്പൊഉട്ടും കിഴങ്ങ് സ്റ്റൂവും വിളമ്പി…കൂടെയിരുന്നു വാത്സല്യപൂർവ്വം മുഴുവനും കഴിപ്പിച്ചു….
” മതിയമ്മച്ചീ… ഇനി കഴിച്ചാൽ വയറ് പൊട്ടിപ്പോകും….
നറു ചിരിയോടെ കൈ കഴുകാൻ എഴുന്നേറ്റു…..
ഡെറിയുടെ ബുള്ളറ്റ് വെളിയിൽ കാണാതിരുന്നതിനാൽ വീട്ടിലേക്ക് വന്നട്ടില്ലെന്ന് ഉറപ്പിച്ചു…അമ്മച്ചിയെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവനെ കുറിച്ച് ഒന്നും ചോദിക്കാതെ മുകളിലെ മുറിയിലേക്ക് കയറി…
വേണിയുടെ നിശ്വാസങ്ങളും ഗന്ധവും നിറഞ്ഞ മുറി…അവരൊന്നിച്ചു പ്രണയം പങ്കുവെച്ചു ജീവിച്ചു തുടങ്ങിയിടം….
കാർത്തിക കിടക്കയിലേക്കിരുന്നു… ഡെറിയുടെ ഗന്ധം അവിടെമാകെ നിറഞ്ഞ് നിൽപ്പുണ്ടെന്ന് തോന്നി…അവന്റെ ഗന്ധത്തിനായി നാസിക വിടർത്തി ശ്വാസം അകത്തേക്ക് വലിച്ചു വിട്ടു..പതിയെ കിടക്കയിലേക്ക് അമർന്ന് തലയിണയിലേക്ക് മുഖം പൂഴ്ത്തി…..
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു….കാർത്തിക മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു..ആ ഉറക്കത്തിൽ അതിമനോഹരമായൊരു സ്വപ്നം കണ്ടു…..
മഞ്ഞ് പുതച്ചു കിടക്കുന്ന പൈൻ മരങ്ങൾക്ക് ഇടയിലൂടെ മൂന്നു പേര് നടക്കുന്നു…കൂടെയുള്ള ഒരാളുടെ മുഖം ഏറെ പരിചിതവും പ്രിയപ്പെട്ടതുമാണ്…
“ഡെറി….തന്റെ പ്രാണൻ…
തങ്ങൾക്ക് നടുവിലൊരു മൂന്നു വയസ്സുകാരി സുന്ദരിക്കുട്ടി…അവൾക്കും തന്റെ ഛാായയാണ്…
കൗതുകത്തോടെ അതിലേറെ വാത്സല്യത്തോടെ ആ കുഞ്ഞിനെ വാരിയെടുത്തു നെഞ്ചോട് ചേർത്തു കുഞ്ഞിക്കവളിൽ മാറി മാറി ചുംബിച്ചു..,
പെട്ടെന്ന് ആ കുഞ്ഞും ഡെറിയും എല്ലാം അപ്രത്യക്ഷമായി…. അവൾ അലമുറയിട്ട് അവിടെമാകെ ഓടി നടന്നു….
കാർത്തിക ആകെ വെട്ടി വിയർത്തു ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു…. കണ്ടതെല്ലാം സ്വപ്നമാണെന്ന് തിരിച്ചറിയാനായി കുറച്ചു സമയം എടുത്തു… പതിയെ സ്വബോധത്തിൽ തിരിച്ചെത്തി…..
എന്താണ് ഇപ്പോൾ ഇങ്ങനെയൊരു സ്വപ്നം കാണുന്നത് എന്ന് ഒരുപാട് ആലോചിച്ചു നോക്കിയെങ്കിലും തൃപ്തികരമായൊരു ഉത്തരം കണ്ടെത്താനായില്ല., ..
ഒരുപക്ഷേ ഒരു കുഞ്ഞിനെ അത്രമേൽ ഡെറിയും വേണിയും അത്രമേൽ ആഗ്രഹിച്ചിരുന്നുവോ?? ആവോ അറിയില്ല…
കാർത്തിക കുറച്ചു സമയം കൂടി കാത്തിരുന്നു… അവളുടെ പ്രതീക്ഷ തെറ്റിയില്ല പുറത്ത് ബുള്ളറ്റിന്റെ ഇരമ്പൽ കേട്ടു….
” ഡെറി വന്നിരിക്കുന്നു…
.തന്നിലെ ഓരോ അണുവും ത്രസിക്കുന്നത് അറിഞ്ഞു…ഓടി ചെല്ലാൻ മനസ്സ് വെമ്പൽ കൊള്ളുന്നു..എങ്കിലും മനസ്സിന് കടിഞ്ഞാണിട്ട് പ്രതീക്ഷയോടെ കാത്തിരുന്നു….
അടുത്ത് വരുന്ന കാലൊച്ചകൾ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടുന്നത് അറിഞ്ഞു…മുഖത്ത് അസ്തമ സൂര്യൻ ചുവപ്പ് പടർത്തി കണ്ണിമകളിൽ നറു നിലാവും പൊഴിച്ച് വാതിക്കലേക്ക് നോക്കിയിരുന്നു….
മുറിയിലേക്ക് കാലെടുത്തുവെച്ച ഡെറിക്ക് ആകെ അമ്പരന്നു പോയി…ജനലോരം ചേർന്ന് പുറത്തേക്ക് നോക്കി വേണി നിൽക്കുന്നു…
ചില ദിവസങ്ങളിൽ ഇത് പതിവാണ്… തനിക്ക് ഏറ്റവും പ്രിയങ്കരമായ പ്രിന്റ് ചെയ്ത മെറൂൺ സാരി ധരിച്ച് പ്രണയാതുരായി വേണി നിൽക്കാറുണ്ട്…
കാർത്തിക അവന് അഭിമുഖമായി തിരിഞ്ഞു…..ഡെറിക്കിന്റെ കിളി പറത്തിയ നിമിഷം… കുടിച്ച മദ്യമെല്ലാം ആവിയായി…
“കാർത്തിക…
ചുണ്ടുകൾ ഉരുവിട്ടു….
തന്റെ പ്രിയപ്പെട്ടവനെ കുറച്ചു സമയം മിഴികൾ എടുക്കാതെ നോക്കി നിന്നു….മനസ് സന്തോഷത്താൽ തുടി കൊട്ടിയത് അറിഞ്ഞു.. പ്രാണന്റെ സാമീപ്യം അത്രയേറെ പ്രണയാതുരയാക്കുന്നുണ്ട്….
മെല്ലെ അവൾ അവനു സമീപം ചെന്നു….
” ഇന്നും കുടിച്ചുവല്ലേ.. എനിക്ക് നൽകിയ വാക്ക് മറന്നുവല്ലേ…..
തുടരും

by