രചന – സുധീ മുട്ടം
അകത്തേക്ക് കയറുമ്പോൾ നിറഞ്ഞൊഴുകുന്ന മിഴിനീർ പുഴയെ തടഞ്ഞ് നിർത്താൻ വളരെയധികം പ്രയാസപ്പെട്ടു….അമ്മയിക്ക് മുന്നിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കണ്ടിരുന്നു വറ്റാതെ പുഴ ഒഴുകുന്നത്…
അവർ കരയാത്ത ദിവസങ്ങളില്ല..കാർത്തികയെ ഓർത്തു വേദനിക്കാത്ത നിമിഷങ്ങളില്ല..എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പ്രാർത്ഥിക്കുന്നു ഡെറിയും കാർത്തികയും ഒന്നിക്കാനായി…
അടുത്ത ദിവസം സ്കൂളിൽ വെച്ച് ഡെറിയെ കാണുമ്പോൾ ചുണ്ടിലൊരു മന്ദഹാസം അവനായി ഒളിപ്പിച്ചിരുന്നു…അവനും നിറഞ്ഞ സന്തോഷത്തിലാണ്..കാർത്തിക മനസ്സ് തുറന്നത് ഏറെ ആഹ്ലാദിപ്പിച്ചിരുന്നു….
ഡെറിയെ വഞ്ചിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന കുറ്റബോധം ഇടക്കിടെ മനസ്സിനെ കാർന്നു തിന്നുന്നുണ്ടെങ്കിലും അതെല്ലാം അവന്റെ നന്മക്കായാണെന്നല്ലോന്ന് ഓർത്ത് സമാധാനിക്കാൻ ശ്രമിച്ചു….
“ഇന്ന് നേരത്തെ ആണല്ലോ… ..
” മനസ്സ് തുറന്ന് സന്തോഷിക്കുമ്പോൾ അതിന് കാരണക്കാരയവരെ കാണാനുള്ള വെമ്പൽ നേരത്തെ എത്താൻ കാരണമാകും…
കണ്ണുകളിൽ നോക്കി പ്രണയത്തോടെ സംസാരിക്കുന്നവനെ എതിരിടാൻ കഴിയാതെ ഇമകൾ തിരിച്ചു…
“ഡെറി സന്തോഷത്തിലാണ്…അതങ്ങനെ ഇരിക്കട്ടെ…താനും അതാണ് ആഗ്രഹിക്കുന്നത്….
” അതേ ഇച്ചായ….
ആദ്യമായാണ് അങ്ങനെയൊരു വിളി…കേട്ടപ്പോൾ ഒരു കോരിത്തരിപ്പ് ഉള്ളിലുണ്ടായി…
“എന്താ വിളിച്ചത്? ഒന്നൂടെ വിളിക്കോ?
” ഇച്ചായാാാാാ…..
കാതോട് ചുണ്ടുകൾ ചേർത്ത് പ്രണയത്തോടെ വിളിച്ചു… ഒരിക്കൽ കൂടി…
“സ്കൂളായി പോയി.. ഇല്ലെങ്കിൽ എടുത്ത് ഉയർത്തി വട്ടം കറക്കിയേനെ…..
അവനങ്ങനെ തന്നെ ചെയ്യുമെന്ന് ഉറപ്പായിരുന്നു….
” ഉച്ചക്ക് ഒരുമിച്ച് വീട്ടിലേക്ക് പോകാം….
ആയിരം അർത്ഥങ്ങൾ ഉണ്ടായിരുന്നു കാർത്തികയുടെ മറുപടിയിൽ…..
ഉച്ചക്ക് ഓരുമിച്ചാണ് കാർത്തികയും ഡെറിക്കും ഇറങ്ങിയത്..ബുള്ളറ്റിൽ പിന്നിലായി ഇരുന്നു വയറിന്മേൽ കൈ ചുറ്റിയൊക്കെ…അതൊക്കെ അവൻ നന്നായി ആസ്വദിക്കുന്നത് അവളറിഞ്ഞു….
രണ്ടു പേരും കൂടി ഒരുമിച്ച് വന്നത് റീത്താമ്മയെ വളരെയധികം സന്തോഷിപ്പിച്ചു…ഇഷ്ടമുള്ളത് കഴിപ്പിക്കാനായി അവർ കൂടെ നിന്നു…
“അമ്മാവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനുള്ള ഏർപ്പാടൊക്കെ ചെയ്തിട്ടുണ്ട്…നോക്കാൻ കൂടെ ആളുമുണ്ടാകും..ഒന്നിനും ബുദ്ധിമുട്ട് വരില്ല…
ഒന്നും പറയാൻ കഴിയാതെ നന്ദിയോട് കൈകൾ കൂപ്പി പോയി..കൂപ്പിയ കരങ്ങളിൽ സ്നേഹത്തോടെ മുറുക്കി പിടിച്ചു…
” എന്താ പെണ്ണേ ഇങ്ങനെ…. ഇതെല്ലാം എന്റെയും കൂടി കടമയല്ലേ…
അകലാൻ ശ്രമിക്കുന്തോറും ഇഴപിഴിരിയാൻ കഴിയാത്ത വിധം സ്നേഹം പകർന്നു നൽകുകയാണ്… കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നില്ല പലപ്പോഴും….
അത്രയേറെ നന്ദിയോട് കവിളിൽ ചുണ്ടുകൾ ചേർത്തൊരുമ്മ നൽകി…
“ഉമ്മ മാത്രമേയുള്ളോ?
കണ്ണുകളിൽ കുസൃതി നിറയുന്നത് കണ്ടു…
ഒരിക്കൽ അനുവാദമില്ലാതെ ചുണ്ടുകൾ കവർന്നെങ്കിൽ ഇന്ന് അനുവാദത്തിനായി കാത്ത് നിൽക്കുകയാണ്….
തെല്ലും മടിക്കാതെ മിഴികളടച്ച് ഡെറിയുടെ അധരങ്ങളിൽ ചുംബിച്ചു…അവസരത്തിനായി കാത്തിരുന്ന പോലെ അവളുടെ അധരങ്ങളെ നുകർന്നു തുടങ്ങി… പതിയെ പതിയെ ചുംബനങ്ങൾക്ക് ശക്തി കൂടിയെങ്കിലും അവളെ നോവിക്കാതിരിക്കാൻ ശ്രദ്ധിച്ചു….
സ്നേഹത്തോടെയുള്ള ആലിംഗനവും നോവുകൾ നൽകാത്ത കരുതലും ആദ്യമായി അനുഭവിക്കുകയായിരുന്നു….കാർത്തിയുടെ ചുംബനങ്ങളും ആലിംഗനവും പരാക്രമവും എന്നും വേദനകൾ മാത്രമാണ് സമ്മാനിച്ചത്….
കുറച്ചു സമയത്തെ ചുംബനങ്ങൾക്ക് ശേഷം പതിയെ മോചിതയാക്കി…ചുണ്ടുകൾക്ക് ഒപ്പം കവിളുകളും ചുവന്ന് തുടുത്തിരുന്നത് അറിഞ്ഞു…ലജ്ജയാൽ മിഴികൾ താഴ്ത്തി അവനെ അഭിമുഖീകരിക്കാൻ കഴിയാതെ പരവേശത്തോടെ മുറിയിൽ നിന്ന് ഇറങ്ങിയോടി…
ഇടിച്ചു പൊളിച്ചുള്ള കാർത്തികയുടെ വരവ് കണ്ടപ്പോൾ ആദ്യമൊന്ന് അമാന്തിച്ചെങ്കിലും റീത്താമ്മയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…
” കർത്താവേ എന്റെ മക്കളുടെ ചുണ്ടിലെ പുഞ്ചിരി മായാതെ നിൽക്കണേ….
ഉള്ളുരുകി പ്രാർത്ഥിച്ചു കുരിശ് വരച്ചു….
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഡെറിക്ക് പറഞ്ഞത് പോലെ പിറ്റേന്ന് അമ്മാവനെ ഏറ്റവും അത്യാധുനിക സൗകര്യമുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു… അമ്മായിയും ഒപ്പം നിന്നതോടെ കാർത്തിക ഡെറിക്ക് ഒപ്പം പാലക്കുന്നേൽ തറവാട്ടിലേക്ക് പോന്നു…ഒരുപാട് നിർബന്ധിക്കേണ്ടി വന്നു ഒപ്പം കൂട്ടാനായി….
രാത്രി ഫുഡും കഴിഞ്ഞു ഒരുമിച്ച് ഇരുന്നു കുറച്ചു സമയം സംസാരിച്ചിരുന്നു..ഉറക്കം മിഴികളെ തലോടാൻ തുടങ്ങിയതും കോട്ടുവായിട്ട് ഡെറിക്ക് എഴുന്നേറ്റു…
“അപ്പോൾ ശരി ഗുഡ് നൈറ്റ്….
ഡെറി എഴുന്നേറ്റു റൂമിലേക്ക് പോയി.. പിന്നാലെ കാർത്തിക കയറി വന്നപ്പോൾ അന്തം വിട്ട് കണ്ണും മിഴിച്ചു നോക്കി…
” എന്നാ പറ്റി ഇച്ചായാ മിഴിച്ച് ഇരിക്കുന്നത്….
“അല്ല കാർത്തുമ്പി നീ ഇവിടെ? ഉറങ്ങാൻ പോണില്ലേ?
” ആദ്യം വായ് അടച്ച് പിടിക്ക് ഇച്ചായ.. ഇല്ലെങ്കിൽ കൊതുക് കയറും….
വായ് അടച്ച് പിടിച്ചിട്ട് കുലുങ്ങി ചിരിക്കുന്നവളെ വീണ്ടും മിഴിച്ച് നോക്കി….
“ഞാനിന്ന് ഇച്ചായനൊപ്പമാ ഉറങ്ങുന്നത്… ഒരുമിച്ച് കിടന്നെന്ന് വെച്ച് എന്തെങ്കിലും പ്രശ്നം ണ്ടാ….
” ഹേയ് എന്ത് പ്രശ്നം… എനിക്ക് എന്നെ നല്ല വിശ്വാസമാ…
“അയ് ശരി… എങ്കിലേ എനിക്ക് എന്നെ അതിലും വലിയ വിശ്വാസമാ…
ചിരിയോടെ അവന് അഭിമുഖമായി കിടന്നു…
ഹൃദയം സന്തോഷത്താൽ വിങ്ങുന്നത് അറിഞ്ഞു.. വിവാഹം കഴിഞ്ഞ് ഇതുപോലെ ഒരുമിച്ച് കിടക്കാൻ എത്രയോ ആഗ്രഹിച്ചു….അവളുടെ ഉച്ഛാസവായുവിന്റെ ചൂട് തട്ടാനും ഹൃദയത്തിന്റെ താളം അടുത്ത് കേൾക്കുവാനും ഏറെ ആഗ്രഹിച്ചു….ഇന്നത് സാധിച്ചിരിക്കുന്നു…
മനസ്സിനേറെ സന്തോഷം തോന്നി…പ്രിയപ്പെട്ടവളെ ഉറ്റുനോക്കി കിടന്ന് ഇമകളടച്ചു……
ഉറക്കത്തിൽ തന്നെ എന്തോ പൊതിഞ്ഞ് പിടിച്ചിരിക്കുന്നതെന്ന് തോന്നിയപ്പോൾ ഡെറി കണ്ണുകൾ തുറന്നു….ഒരു കൈ എടുത്തു കാർത്തിക തന്നെ പൊതിഞ്ഞ് പിടിച്ചു നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ച് ഉറങ്ങുന്നത് കണ്ടു…കൊച്ചു കുട്ടികളെ പോലെ ശാന്തമായാണ് ഉറങ്ങുന്നത്..അവളുടെ നിശ്വാസത്തിന്റെ ചൂട് മാറിൽ തട്ടുന്നുണ്ട്..ഹൃദയമിടിപ്പിന്റെ താളം അറിയാൻ കഴിയുന്നുണ്ട്….
ഉറക്കത്തിന് ഭംഗം വരാത്ത വിധം ഒന്നുകൂടി വാത്സല്യത്തോടെ തന്നിലേക്ക് ചേർത്തു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു…ഒന്ന് അനങ്ങിയ ശേഷം അവനെ മുറുക്കി പിടിച്ചു അവൾ വീണ്ടും ഉറങ്ങി…കൂടെ സുഖകരമായൊരു അനുഭൂതിയിൽ അവനും നിദ്രയെ പുൽകി….
തുടരും

by