17/04/2026

കാർത്തിക ദീപം : ഭാഗം 18

രചന – സുധീ മുട്ടം

ലക്ഷ്യബോധമില്ലാതെ ബുള്ളറ്റ് എങ്ങോട്ടോ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു.തണുത്ത അന്തരീക്ഷവും മഞ്ഞ് മൂടിയ കാറ്റുമേറ്റ് കാർത്തികയുടെ മുടികൾ പാറി നടന്നു…പല്ലുകൾ കൂട്ടിയിടിച്ച് ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു…

കുറച്ചകലമിട്ടായിരുന്നു ഡെറിയുടെ ബൈക്കിനു പിന്നിലിരുന്നത്…ഓട്ടത്തിന്റെ ഉലച്ചിലിൽ പതിയെ അവളും അവനോട് ചേർന്നു…

കുടിച്ച മദ്യത്തിന്റെ ലഹരിയിൽ നിന്നും ഡെറി പരിപൂർണ്ണ മോചിതനായി…അവളോട് ദേഷ്യം ഉണ്ടായിരുന്നെങ്കിലും ഒരാപത്ത് വന്നപ്പോൾ തിരസ്ക്കരിക്കാൻ മനസ്സ് വന്നില്ല…

സിറ്റിയിലേക്കുള്ള റോഡിലൂടെ ബുള്ളറ്റ് ഓടിക്കൊണ്ട് ഇരിക്കുമ്പോൾ ചെറിയൊരു തട്ടുകട കണ്ടു നിർത്തി…ഒരു ചൂട് കാപ്പിയെങ്കിലും കുടിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു..തണുപ്പിന്റെ കാഠിന്യം അത്രമേൽ ശരീരത്തെ കീഴ്പ്പെടുത്തി കളഞ്ഞു….

“ഇവിടെ നല്ല ചൂട് ചുക്കുകാപ്പി കിട്ടും….

ആരോടെന്നില്ലാതെ പറഞ്ഞിട്ട് ബുള്ളറ്റിൽ നിന്നും ഡെറി ഇറങ്ങി….അവൾക്ക് ഇറങ്ങാതിരിക്കാൻ കഴിഞ്ഞില്ല..അവനു പിന്നിലായി കടക്കു സമീപത്തേക്ക് നടന്നു….

രണ്ടു പഴയ ബെഞ്ചുകൾ രണ്ടു വശങ്ങളിലായി ഇട്ടിരുന്നു…അതിൽ രണ്ടു മൂന്നുപേർ ഇരിപ്പുണ്ട്..മറുവശത്തെ ബെഞ്ചിൽ അവനിരുന്നു..അവൾ നിന്നതേയുള്ളൂ… കാറ്റിന്റെ താളത്തിൽ മുഖത്തേക്ക് വീഴുന്ന മുടികൾ ഇടയ്ക്കിടെ മാടി ഒതുക്കുന്നുണ്ടായിരുന്നു…

” രണ്ടു ചുക്കു കാപ്പി….

ഉറക്കെ വിളിച്ചു പറഞ്ഞു…. അഞ്ച് മിനിറ്റ് കഴിഞ്ഞു കാണും കാപ്പി വന്നത് ചുണ്ടോട് ചേർത്തൂതി ചൂടാറ്റി കുടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…അപ്പോഴും അവളുടെ ഉള്ളിൽ അച്ഛനെന്ന വികാരം നോവായി ആഞ്ഞടിക്കുന്നുണ്ട്…ഇടക്കിടെ മിഴിനീർ കണ്ണുകളെ നനയിച്ചു കൊണ്ടിരുന്നു…

“രാമേട്ടൻ എവിടെയെങ്കിലും പോകുന്നതായി പറഞ്ഞിരുന്നോ?…

അവളുടെ മുഖത്തേക്ക് നോക്കാതെ അലക്ഷ്യമായി ഇരുട്ടിലേക്ക് നോക്കി അവൻ…

” ഒന്നും പറഞ്ഞിരുന്നില്ല…

വിതുമ്പലോടെ അവനെ നോക്കാതെ തന്നെ മറുപടി കൊടുത്തു…. അവൾക്ക് അത്ഭുതമായിരുന്നു രാമേട്ടായെന്നുള്ള വിളി…ഒരിക്കൽ പോലും അവർ തമ്മിൽ സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല…

കാപ്പി കുടിയും കഴിഞ്ഞു ബുള്ളറ്റിലേക്ക് കയറുമ്പോൾ പിന്നിലേക്ക് നോക്കാതെ പറഞ്ഞു..

“നമുക്ക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒന്ന് കയറാം…അവിടെയും കണ്ടില്ലെങ്കിൽ പോലീസ് സ്റ്റേഷനിലൊരു കംപ്ലെയിന്റ് കൊടുക്കാം…അതേ വഴിയുള്ളൂ…

ഹോസ്പിറ്റലെന്ന് കേട്ടതും ഉള്ളിലൊരു ആന്തൽ ഉയർന്നു അടിവയറ്റിലെന്തോ ഉരുണ്ട് മുകളിലേക്ക് കയറാൻ തുടങ്ങി… പുറകിൽ നിന്ന് ശക്തമായൊരു വിതുമ്പൽ പീന്നെയത് നെഞ്ഞ് നീറ്റുന്ന കരച്ചിലായി മാറിയത് ഡെറിയെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങി…

” നാശം…

ബുള്ളറ്റിൽ നിന്നും പിറുപിറുത്ത് കൊണ്ട് ചാടിയിറങ്ങി കരയുന്നവളെ നോക്കി നിന്നു…കുറച്ചു നേരമങ്ങനെ നോക്കി നിൽക്കുമ്പോൾ മനസ്സ് അലിയുന്നതായി തോന്നി…

ആരോരുമില്ലാത്ത എവിടെ നിന്നോ വന്നൊരു പെണ്ണ് അത്രമാത്രമേ അവനറിയുമായിരുന്നുള്ളൂ…അവളുടെ ജീവിതമെന്തെന്നോ അനുഭവച്ചിതും ഒഴുക്കിയ കണ്ണുനീരിന്റെ അളവും എത്രയെന്നോ ഒന്നും അറിയില്ല..അറിയാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല…

ഇതുപോലൊരു പെണ്ണിനോടാണോ താൻ മൽസരിക്കാൻ ഒരുങ്ങിയതും തോൽപ്പിക്കാൻ ശ്രമിച്ചതും…അവന് സ്വയം പുച്ഛം തോന്നി തുടങ്ങി..

വേണിയെ പോലൊരു സാധു പെൺകുട്ടി… ആരോരുമില്ലാത്ത നിരാലംബയായവൾ…മനസ്സിൽ അലിവ് വന്ന് തുടങ്ങിയിരുന്നു… അല്ലെങ്കിലും യഥാർത്ഥ ഡെറിക് ഒരു സാധുവാണ്…അവനെ അടുത്ത് അറിയാവുന്നവർക്ക് മാത്രം അറിയാവുന്നൊരു സത്യം….

അവളെ എങ്ങനെ ആശ്വസിപ്ലിക്കണമെന്ന് അറിയാതെ അങ്ങനെ നിന്നു…കരഞ്ഞ് തീരട്ടെ മതിവരുവോളം കൊതി തീരുവോളം…

അവനറിയില്ലായിരുന്നു അവൾക്ക് ഇപ്പോൾ വേണ്ടതൊരു ആശ്വാസ വാക്കാണെന്ന്..സ്നേഹത്തോടെയൊരു തലോടൽ ആയിരുന്നെന്ന്….ഇരു ധ്രുവങ്ങളിലായി രണ്ടു പേരും രണ്ടു ദിശയിലേക്ക് നോക്കി നിന്നു…

അവന്റെ നെഞ്ചിൽ കടലോളം സ്നേഹമുണ്ടായിരുന്നു ഒരിക്കൽ… അവന്റെ വേണി ഭൂമിയിൽ നിന്നും പോയതോടെ ആ സ്നേഹവും വറ്റി വരണ്ടു…അത് അവൾക്കും അറിയില്ലല്ലോ….

കരച്ചിലിന്റെ ചീളുകൾ നിലച്ചെന്ന് തോന്നിയ നിമിഷം അവൻ ശബ്ദമുയർത്തി…

“പോകാം….

ഒന്നും പറഞ്ഞില്ല..മിണ്ടാതെ തന്നെ അവനൊപ്പം പിന്നിൽ സ്ഥാനം ഉറപ്പിച്ചു… ബുള്ളറ്റ് വീണ്ടും മുന്നോട്ട് ഓടി തുടങ്ങി….

ഗവണ്മെന്റിന്റെ ഹോസ്പിറ്റലിലെത്തി…ആരോടെക്കയോ തിരക്കി നടുക്കുന്ന ആ സത്യമറിഞ്ഞു….

” രാമേട്ടൻ ജീവിച്ചിരിപ്പില്ലെന്ന്…

സ്കൂട്ടറുമായി തിരികെ വരുന്ന വഴിയൊരു ആക്സിഡന്റ്…നിയന്ത്രണം വിട്ടു വന്നൊരു KSRTC ഇടിച്ചു തെറിപ്പിച്ചത്രേ..റോഡിലേക്ക് വീണവരുടെ മുകളിലേയ്ക്ക് ബസ് കയറി ഇറങ്ങിയെന്ന്….

ചനമുണ്ടായിരുന്നില്ല… ശ്വാസം ഉണ്ടോന്ന് പോലും അറിയില്ല..അങ്ങനെയൊരു നിൽപ്പായിരുന്നു കാർത്തിക….കേട്ടത് സത്യമാകരുതേയെന്ന് ആയിരം വട്ടം മനസ്സിൽ പ്രാർത്ഥിച്ചു… പക്ഷേ വിധി….

കാർത്തികയുടെ നിൽപ്പ് കണ്ട് ഡെറിക്ക് ഭയന്നു പോയിരുന്നു…ഈ നിമിഷം മുതൽ വീണ്ടും അവൾ അനാഥയാണെന്നത് അവനെ കുത്തി നോവിക്കാൻ തുടങ്ങി…

കുഴഞ്ഞ് വീഴുമെന്ന് തോന്നിയവളെ മറ്റൊന്നും ആലോചിക്കാതെ കയ്യിൽ താങ്ങി നിർത്തി…അത്രയേറെ ദുർബലയായിരുന്നവൾ…താങ്ങിപ്പിടിച്ചു അങ്ങനെ നിർത്തി..കൈകൾ കഴച്ചപ്പോൾ നെഞ്ചോട് ചേർത്ത് പിടിച്ചു അവനിലെ പാവം ഡെറിക് എന്ന മനുഷ്യൻ…

“എ നി ക്കൊ ന്ന് കാ ണ ണം.. എ ന്റെ അ ച്ഛ നെ….

അക്ഷരങ്ങൾ വിട്ടു വിട്ട് പുറത്തേക്ക് വന്നത് കൂട്ടിച്ചേർത്തെടുത്തു…

കണ്ടു മോർച്ചറിയിൽ വിറങ്ങലിച്ചു കിടക്കുന്ന അച്ഛനെ…പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വീഴുമ്പോഴറിഞ്ഞു ഇനിയാ നെഞ്ചിലൂടെ ചൂട് തനിക്കേറ്റു വാങ്ങാൻ കഴിയില്ലെന്ന്…താനീ ലോകത്ത് വീണ്ടും അനഥയായെന്ന തിരിച്ചറിവ് അവളെ വീണ്ടും വീണ്ടും പൊള്ളിച്ചു തുടങ്ങി…..

മെല്ലെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ശക്തിയോടെ അച്ഛനെ കെട്ടിപ്പിടിച്ചു…കുറച്ചു ബലം പ്രയോഗിച്ച് പിടിച്ചു മാറ്റി….

” കണ്ടില്ലേ എന്റെ അച്ഛനെ….

ഡെറിക്കിനു നേരെ തിരിഞ്ഞവൾ….

“ഞാൻ… ഞാൻ ഇനി അനഥയാണ്…ആരുമില്ല ഒന്നും ചോദിക്കാൻ…നിങ്ങൾ നിങ്ങളുടെ പ്രതികാരം ചെയ്തു തീർക്ക്….

അവനെ നോക്കി ആർത്ത് കരഞ്ഞിട്ടാ മുഖം ആ അവന്റെ നെഞ്ചിലിട്ടുരുട്ടി…അവളിൽ നിന്നൊഴുകിയ കണ്ണുനീർ ഡെറിയുടെ മാറിനെ നനച്ചൊഴുക്കി….

തുടരും….

ഇതോടെ ഇനിയവർ ഒന്നിച്ചേക്കുമെന്നൊന്നും കരുതല്ലേ മെക്കളേ😂😂😂😂