19/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 60

രചന – ചിലങ്ക

അവരുടെ വാക്കുകൾ കാശിയുടെ കണ്ണുകൾ വിടർത്തി… അവന്റെ ഉള്ളിൽ പറയാൻ പറ്റാത്ത അത്രയും സന്തോഷവും…… താൻ ഒരു അച്ഛൻ ആകാൻ പോകുന്നു…. ഏതൊരു മനുഷ്യന്റെയും ജീവിതത്തേ മാറ്റി മറിയിക്കുന്ന സന്തോഷം…. ഡോക്ടർ… ഡോക്ടർ….എനിക്ക് അവളെ ഒന്ന് കാണാണം ഡോക്ടർ … കാണണം.. അവൻ റൂമിന്റെ വാതിലിലൂടെ എത്തിനോക്കി പറഞ്ഞു… ശോഭമ്മയ്ക്കും മറിയാമ്മയ്ക്കും കാത്തുവിനുംe സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു…… ഒരു ഇൻജെക്ഷൻ കൊടുത്തു ആള് അതിന്റെ ചെറിയ മയക്കത്തിൽ ആണ്…. അത് കൊണ്ട് ഇപ്പോൾ ഒരാൾ മാത്രം അകത്ത് കേറി കണ്ടാൽ മതി…. അതും പറഞ്ഞ് ഡോക്ടർ പോയതും കാശി ബാക്കി മൂന്ന് പേരെയും ഒന്ന് നോക്കി. ആ നോട്ടo മനസ്സിലായതും പോയ്‌ കണ്ടോളാൻ അമ്മ ആഗ്യം കാണിച്ചു.. അത് കാണേണ്ട താമസം കാശി വേഗം റൂമിലേക്ക് നടന്നു….

അകത്ത് കേറിയതും ബെഡിൽ പൂച്ച കുഞ്ഞിനെ പോലെ കിടക്കുന്ന തന്റെ പെണ്ണിന്റ കണ്ടതും കാശിക്ക് അവളോട് പ്രണയത്തിൽ ഉപരി വാത്സല്യം തോന്നി … ബഹുമാനം തോന്നി… മെല്ലെ അവളുടെ അടുത്ത് ചെയർ ഇട്ട് അവൻ ഇരുന്നു… കണ്ണെടുക്കാതെ അവളെ തന്നെ നോക്കി ഇരുന്നു…. എത്ര നേരം നോക്കി ഇരുന്നു എന്ന് അവനു പോലും അറിയില്ല…. അവളുടെ കവിളിൽ താൻ അടിച്ച പാട് കണ്ടതും അവന് എന്തെന്നില്ലാത്ത വേദന തോന്നി…. അവിടo മെല്ലെ കൈകൾ ഓടിച്ചതും അവളുടെ കണ്ണുകൾ വേദന കൊണ്ട് ചിമ്മുന്നത് അവൻ കണ്ടു…. അവളുടെ കൈകളിൽ കൂട്ടിപ്പിടിച്ച് സോറി പറഞ്ഞു . .. അവന്റെ നോട്ടം അവളുടെ ആലില വയറിൽ ആയതും അവന്റെ ഹൃദയം സന്തോഷം കൊണ്ട് വല്ലാതെ ഇടിച്ചു….

തന്റെ ബീജത്തെ വഹിക്കുന്ന ആ ഉദരം കാണുന്തോറൂം കാശിക്ക് ജാനു വിനോടുള്ള പ്രണയം ഒന്നുംകൂടി ശക്തി പ്രാപിച്ചു… അവിടം തന്റെ ചുണ്ടുകൾ അമർത്താൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു….. സാരി ഒരു സൈഡിലേക്ക് മാറ്റാനായി പോയതും ജാനു ഒരു ഞെരുക്കത്തോടെ കണ്ണുകൾ തുറന്നതും ഒരുമിച്ചായിരുന്നു…… അവൻ ഒന്ന് ഞെട്ടി അവളെ നോക്കി… കണ്ണുകൾ ചിമ്മി ജാനു കണ്ണ് തുറന്നതും കാണുന്നത് തന്റെ മുന്നിൽ ഇരിക്കുന്ന കാശിയെ ആണ്… അവനെ കണ്ടതും അവളിൽ സങ്കടം നിറഞ്ഞു…. ജാനു…………. മോളെ….. നമ്മൾ…… അവൻ അത് പറയാൻ വന്നതും അവൾ വേണ്ടെന്ന് കൈ കൊണ്ട് കാണിച്ചു…… അവൻ നിരാശ യോടെ അവളെ നോക്കി…. ജാനു……. ഒന്ന് പോ കാശിയേട്ട ……. അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു……

ജാനു ഞാൻ പറയട്ടെ…… വേണ്ട…. എനിക്ക് ഇച്ചിരി സമാധാനം താ……. അവൾ ഇർഷത്തോടെ പറഞ്ഞതും കാശി അവിടെ നിന്നും എഴുനേറ്റു… നേരത്തെ അടിച്ചതിന്റെ പരിഭവം ആണെന്ന് അവന് മനസ്സിലായി… പക്ഷെ തന്റെ വായിൽ നിന്നും നമ്മൾ ഒരു അച്ഛനും അമ്മയും ആകാൻ പോകുന്നു എന്ന് ആദ്യ അറിയിക്കാൻ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു…. പക്ഷെ… അവൻ വേദനയോടെ റൂമിൽ നിന്നും ഇറങ്ങി…… അവൻ പോകുന്നത് ജാനു നോക്കി കിടന്നു….. എന്നെ അടിച്ചതല്ലേ അതുകൊണ്ടല്ലേ ഇവിടെ ഇങ്ങനെ കിടക്കേണ്ടി വന്നത് .. നോക്കോക്കോ മിണ്ടില്ല ഞാൻ… അവൻ പോകുന്നതും നോക്കി അവൾ പറഞ്ഞു…

അവൻ റൂമിൽ നിന്നും ഇറങ്ങിയതും ബാക്കി മൂന്നുപേരും അവന്റെ അടുത്തേക്ക് വന്നു…. എന്താ മോനെ മോൾക്ക് ബോധം വന്നോ…. ഹ്മ്മ്…. അവൻ നിരാശയോടെ മൂളി… പിന്നെന്താ കാശിയേട്ടാ മുഖം വല്ലാതെ ഇരിക്കുന്നത്…… മറിയാമ്മ സംശയത്തോടെ ചോദിച്ചു…. ഏയ്യ് ഒന്നുമില്ല.. നിങ്ങൾ കേറി കണ്ടോ പിന്നെ അവളോട് ഞാൻ ഒന്നുപറഞ്ഞില്ല……ഒന്ന് പറഞ്ഞേരെ…. അതും പറഞ്ഞു അവൻ അവിടെ നിന്നു നടന്നു….. താൻ കാരണo ആണ് കാശിയും ജാനുവും തമ്മിൽ പ്രശ്നം എന്ന് കാത്തു വിന് മനസ്സിലായി… അവളിൽ അത് സങ്കടം ഉണ്ടാക്കി.. ഹര റൂമിൽ വന്നതും കിച്ചു അവിടെ തകർപ്പൻ ഡാൻസിൽ ആയിരുന്നു… അവളുടെ പേ കൂത്ത് കണ്ട് അവൻ വാതിലിൽ ചാരി നിന്നും…. കട്ടിലിൽ കേറി മറിഞ്ഞു തിരിഞ്ഞതും അധ വാ പുളച്ചു നിൽക്കുന്നു… ഹരു……. എന്നും വിളിച്ച് ഓടി ചെന്ന് അവൾ അവനെ ഇറുക്കെ പുണർന്നു…..

അവൻ ആണെങ്കിൽ അന്തം വിട്ട് നിൽക്കുകയായിരുന്നു….. ഗർഭിണി ആയി ഹരു…… അവനെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ ഞെട്ടി അവളെ അടർത്തിമാറ്റി നോക്കി… എ… എന്താ നീ പറഞ്ഞെ…… സത്യം ഹരു…..വാവ വരാൻ പോവാ… അവൾ സന്തോഷത്തോടെ പറഞ്ഞതും ഹര നെഞ്ചിൽ കൈ വെച്ച് നിന്നും… ചതിച്ചോ ഭഗവതി… ഇത് എങനെ പറ്റിയടി… ഒന്ന് നേരെ ചൊവ്വേ ഒന്ന് തൊട്ടത് പോലുമില്ലല്ലോ……. ഒന്ന് പോ ഹരു… തൊടാതെ ഒക്കെ എങനെ യാ കുഞ്ഞുണ്ടാകുന്നത്… ശോ…. എനിക്ക് നാണവരുന്നു….. ഏഹ്.. എപ്പോ ഞാൻ അറിഞ്ഞില്ലല്ലോ……. എന്ത് ….. തന്നെ അറിയിച്ചിട്ടാണോ അവർ ഇല്ലാo ചെയ്യുന്നത്….?? അവൾ നടുവിൽ കൈ കുത്തി ചോദിച്ചു .. എന്തോന്ന്.. നീ ഇത് ആരുടെ കാര്യവാ പറയുന്നേ.. അപ്പോൾ നീ അല്ലേ ഗർഭിണി . എന്തോന്ന് ഞാനോ….. ദേ എന്നെ കൊണ്ട് ഒന്നുo പറയിപ്പിക്കരുത്….. ഒന്നു ചെയ്യാതെ എനിക്ക് എന്താ ദിവ്യ ഗർഭം വല്ലതും ഇണ്ടാകുവോ…?? ഞാൻ ജാനു വേട്ടത്തി യുടെ കാര്യവാ പറഞ്ഞത് . . ആഹാ അതാണോ…… ഞാൻ വല്ലാണ്ടായി പോയ്‌…. ഇത് കൊള്ളാലോ….. നീ റെഡി യാക് നമ്മൾക്ക് അവിടം വരെ പോകാം…. വോക്കെ….. ഡാർലിംഗ്… അതും പറഞ്ഞ് ഡ്രസ്സ്‌ എടുത്ത് അവൾ ബാത്‌റൂമിലേക്ക് പോയ്‌… ഹോ എന്തൊരു സന്തോഷം… …. അവരുടെ മാവ് പൂത്ത്… ഇനി എനിക്ക് എന്നാണോ എന്തോ 😪സെഡ്….

പഴയതിലും ജാനു വിന്റെ മുഖം സന്തോഷം കൊണ്ട് തിളഗി….. അമ്മയിൽ നിന്നും താൻ അമ്മയാകാൻ പോകുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ ആദ്യ ഓടി എത്തിയത് കാശിയുടെ മുഖം ആയിരുന്നു.. ഇതായിരിക്കാം തന്നോട് പറയാൻ വന്നത് എന്ന് അവൾ മനസ്സിലാക്കി….. വയറ്റിൽ കൈകൾ ചേർത്തു …… നീ വന്നു അല്ലേ…. അച്ഛയെ ഇപ്പോ നിന്നെ കാണിക്കില്ലട്ടോ അമ്മയ്ക്ക് കുറച്ചു ജോലി ഉണ്ട് …… അവൾ മെല്ലെ പറഞ്ഞു… ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ രാത്രിയായി.. ഹാളിൽ എല്ലാരുടെ കൂടെ ഇരിക്കുമ്പോഴും കാശി യുടെ കണ്ണുകൾ ജനുവിൽ ആയിരുന്നു…അവളുടെ അടുത്ത് ഇരിക്കാൻ …… തന്റെ നെഞ്ചിൽ ചേർക്കാൻ അവന്റെ മനസ്സ് ഒരുപാട് വെമ്പൽ കൊണ്ടു… പക്ഷെ ഒരു നോട്ടം കൊണ്ടു പോലും അവൾ അവനെ കടാക്ഷിച്ചില്ല……. ശബരി വന്നപ്പോഴേ അവളുടെ കൂടെ തന്നെയായിരുന്നു … ഹര യും കിച്ചു വും പിന്നെ പറയണ്ടല്ലോ…. അങ്ങനെ കാശി ഒഴികെ ബാക്കി എല്ലാരും ജാനു വിന്റെ കൂടെ ആയിരുന്നു.. അതിന്റെ ഇടയിൽ കാത്തുവിന്റെ പ്രശ്നം എല്ലാരും മറന്നു….

എല്ലാരും പോയ്‌ ജാനു വിനെ തന്റെ കയിൽ കിട്ടാനുള്ള വെപ്രാളത്തിൽ ആയിരുന്നു കാശി…… റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഏറെ നേരം നടന്നിട്ടും അവളെ അങ്ങോട്ട് കണ്ടതേയില്ല…… റൂം തുറന്ന സൗണ്ട് കേട്ട് വെപ്രാളത്തിൽ അവൻ നോക്കിയതും തന്നെ അടിമുടി നോക്കി നിൽക്കുന്ന ശബരി…. കലിപ്പിൽ അവനെ നോക്കി നിൽക്കുന്ന ശബരി.. 🙄 ഹും .. എന്താടാ. അത് ചോദിച്ചതും കാശിയുടെ വയറ്റിൽ മുഷ്ടി ചുരുട്ടി ശബരി ഇടിച്ചതും ഒരുമിച്ചയിരുന്നു….. ഹ…… എന്താടാ കോപ്പേ ഇടിച്ചത്…. കാശി വയറ്റിൽ തടകി കൊണ്ട് അവൻ ചോദിച്ചു.. എന്റെ പെങ്ങളെ അടിക്കാൻ ആരാടാ നിന്നോട് പറഞ്ഞത്…. നീ അറിഞ്ഞില്ലേ എല്ലാം. അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചു പോയതാ .. അവൻ സങ്കടത്തോടെ പറഞ്ഞു…. അതിന് അവളെ അടിക്കേണ്ട കാര്യം എന്താ… ഹും കാത്തു നമ്മളുടെ പെങ്ങൾ അല്ലേ…

അവളുടെ ഇഷ്ടം സാധിച്ചു കൊടുക്കേണ്ടത് നമ്മൾ അല്ലേ… അതേടാ #-₹*%*%-… അവൾ എന്റെ പെങ്ങൾ ആയോണ്ടാ അവന് അവളെ കൊടുക്കില്ലെന്ന് പറഞ്ഞത് … അവൻ നമ്മളുടെ എനിമി യാ…. എനിക്കറിയാം കാത്തു വിനെ വെച്ച് നമ്മളോട് കളിക്ക് ഇറങ്ങനാ…. നീ ഇങ്ങനെ ചിന്തിച്ചു കൂട്ടാതെ ഏട്ടാ………. നമ്മൾക്ക് സമാധാനത്തിൽ എല്ലാം ശരിയാക്കാം…… ഹ്മ്മ്…. എനിക്കറിയാം എന്ത് ചെയ്യണമെന്ന്… ഞാൻ ഒന്ന് ആലോചിക്കട്ടെ… ഇനി അഥവാ എന്റെ സംശയം സത്യം ആണെങ്കിൽ ശബരി പിന്നെ ഇ കാശി ആരാണെന്ന് അവൻ അറിയും….. ഓഹ് ശരി അത് വിട്….കൊച്ചു ഗള്ളൻ പണി പറ്റിച്ചല്ലേ…….അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു…. ദേ ശബരി ഞാൻ കലിപ്പിൽ നിൽക്കുവാ ഒന്ന് പോയേ….. അവൻ കലിപ്പിൽ പറഞ്ഞു…..

പോകാനോ എവിടെ പോകാൻ ഇനി കുറച്ച് ദിവസത്തേക്ക് നിന്റെ കൂടെ കിടക്കാനാ പ്ലാൻ… അതും പറഞ്ഞ് ശബരി കട്ടിലിൽ കേറി കിടന്നു… What. നീ ആരാ എന്റെ ഭാര്യയോ?? എഴുന്നേറ്റ് പോടാ മൈ #₹&₹ എന്റെ പൊന്നോ എന്നാ തെറിയ…… എടാ ചേട്ടാ പെങ്ങൾ രണ്ട് ദിവസം അവളുമാരുടെ കൂടെ കിടക്കുവാണെന്ന് …… .ഹോ ഷിറ്റ് .അറിയാതെ പറ്റി പോയതാ നിനക്ക് അറിയോ എന്റെ കൊച്ചിനെ ഒന്ന് നേരെ കാണാൻ പോലും അവൾ സമ്മതിച്ചില്ല……….. എന്തൊരു വാശിയാ അവൾക്ക്…. അവൻ മുഷ്ടി ചുരുട്ടി പറഞ്ഞു…… അമ്മാതിരി അടി അല്ലേ അടിച്ചത്… പോട്ടെ ഇപ്പോൾ നീ കിടക്കാൻ നോക്ക് … നാളെ നമ്മൾക്ക് പരിഹാരം ഉണ്ടാക്കാം….. ശബരി അവനെ സമാധാനിപ്പിച്ചു .. ഹ്മ്മ്….. ***********-*-**-********* കണ്ണടച്ച് കിടന്നിട്ടും കാശിക്ക് ഉറക്കമേ വന്നില്ല .

എന്റെ സ്വഭാവം അറിയാവുന്നതല്ലേ അവൾക്ക് ഇപ്പോൾ ഞാൻ എന്ത് മാത്രം സങ്കടപ്പെടുന്നു എന്ന് അറിയുന്നതല്ലേ ജാനു നിനക്ക് … എന്നിട്ടും എന്തിനാ ഇങ്ങനെ വാശി … നമ്മടെ വാവേ കാണിക്കാത്തതെന്താ ….. അവൻ മനസ്സിൽ പറഞ്ഞു.. ഹും നാളത്തോടെ എല്ലാം ശരിയാക്കണം……… ഇങ്ങോട്ട് വാ എന്റെ മറിയാമ്മേ ………. കാശിയുടെ കയിൽ ഉറക്കത്തിൽ പിടിച്ചു കൊണ്ട് ശബരി പറഞ്ഞതും അവന്റെ നടു നോക്കി കാശി ഒറ്റ ചവിട്ട് വെച്ച് കൊടുത്തു… പക്ഷെ ഉറക്കത്തിൽ ഒന്നു അറിയാതെ അവൻ നിലത്ത് ചുരുണ്ടു ….. കാത്തു വിന്റെ യും മറിയാമ്മയുടെയും കൂടെ കിടക്കുമ്പോഴും ജാനു വിന്റെ മനസ്സ് കാശിയിൽ ആയിരുന്നു….. ആ നെഞ്ചിൽ ചാരി തന്റെ വാവയെ പറ്റി ഒരുപാട് കാര്യങ്ങൾ പറയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു… പക്ഷെ കാത്തു വിന്റെ യും ഗൗതമിന്റെ യും കാര്യം ശരി യക്കാതെ ഒന്നിനും ഇല്ലെന്നുള്ള വാശിയിൽ അവൾ ഉറച്ചു തന്നെ നിന്നും……… തുടരും…..