24/04/2026

കാർത്തിക ദീപം : ഭാഗം 11

രചന – സുധീ മുട്ടം

” മോള് വരണം…സ്വന്തം അമ്മയാണെന്ന് കരുതിയാൽ മതി…

സ്വന്തം അമ്മയാണെന്ന് കരുതിയാൽ മതി…..

കണ്ണുകൾ പതിയെ നിറഞ്ഞ് വന്നു പതിയെ തൂവി തുളുമ്പി ഒഴുകാൻ തുടങ്ങി…. റീത്ത തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല…

‘”എന്ത് പറ്റി മോളേ…

സ്നേഹത്തോടെ ചുമലിലേക്ക് കൈവെച്ചതും പൊട്ടിക്കരച്ചിലിന്റെ അകമ്പടിയോടെ അവൾ അകത്തേക്ക് ഓടി…

“എന്ത് പറ്റി രാമേട്ടാ…

കാര്യം അറിയാത്തതിന്റെ പകപ്പ് മിഴികളിൽ തെളിഞ്ഞു…

” അതുപിന്നെ….

രാമേട്ടൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞതും മിഴികളിൽ നനവുണ്ടായി…അപ്പോഴേക്കും അവരുടെ മനസ്സിൽ മറ്റൊരു മുഖം ഇന്നലെയെന്ന പോലെ തെളിഞ്ഞു വന്നു..

വേണിയുടെ നിഷ്ക്കളങ്കമായ മുഖം….

മനസ്സിലൊരു നോവുണർന്നതും ചുണ്ടുകൾ അനക്കി…

“സോറി… രാമേട്ടാ… ഞാൻ അറിയാതെ…

” അതൊന്നും സാരല്യാ….മടങ്ങിക്കോളൂ…കാർത്തികയെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കാം….

യാത്ര പറഞ്ഞു റീത്ത മടങ്ങിയതോടെ രാമേട്ടൻ അകത്തേക്ക് കയറി.. വാടിയ ചേമ്പിൻ തണ്ട് പോലെ തളർന്നു കിടക്കുന്നവളെ കണ്ടു മനസ്സ് വേദനിച്ചു…

“മോളേ….

അച്ഛന്റെ വിളികേട്ടു മിഴികൾ തുടച്ചു എഴുന്നേറ്റു…

” ഞാൻ… അങ്ങനെ…കേട്ടപ്പോൾ….

ചുണ്ടുകൾ വിതുമ്പിയതോടെ മകളെ വാത്സല്യത്തോടെ തന്നിലേക്ക് ചേർത്തണച്ചു…

“റീത്തയും ഡേവിഡ് ജോണും..ഡെറിക്കിന്റെ അപ്പനും മമ്മയും..നല്ലവരാ.മനസ്സിൽ നന്മയുള്ളവർ..മകൻ മാത്രമേ താന്തോന്നി ആയിട്ടുള്ളൂ….

രാമേട്ടൻ തുടർന്നു പറയുന്നത് കേൾക്കാൻ അവൾ ചെവികൾ കൂർപ്പിച്ചു നിന്നു…

” അച്ഛൻ നിർബന്ധിക്കില്ലാ നിന്നെ…അവർ ഇങ്ങോട്ട് തേടി വന്നപ്പോൾ വിജയിച്ചത് മോളാ…നിന്റെ വിദ്യാഭ്യാസത്തിനുള്ള അംഗീകാരം.. മോൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ ജോലി സ്വീകരിക്കാം…ഇല്ലെങ്കിൽ വേണ്ടാന്ന് വെയ്ക്കാം..

ഒരു തീരുമാനം എടുക്കാൻ കാർത്തികക്ക് കഴിഞ്ഞില്ലെങ്കിലും അച്ഛന്റെ ഇഷ്ടം എന്താണെന്ന് മനസ്സിലായി…

ജോലി സ്വീകരിക്കണമെന്ന്…കഷ്ടപ്പെട്ടു പഠിച്ചു നേടിയെടുത്ത വിദ്യാഭ്യാസത്തിനുള്ള അംഗീകാരം….

“അച്ഛാ ഞാൻ പോയാൽ കടയിലെ കാര്യങ്ങൾ….

” അതോർത്ത് മോള് സങ്കടപ്പെടണ്ടാ…നമുക്ക് ആരെയെങ്കിലും വെയ്ക്കാം…നീ ഒരുപാട് ആഗ്രഹിച്ചതല്ലേ ടീച്ചറാകണമെന്ന്….

ശരിയാണ്… ചെറിയ ക്ലാസിൽ വെച്ച് ആരാകണമെന്ന് മാഷുമാർ ചോദിക്കുമ്പോൾ. ടീച്ചർ എന്നതായിരുന്നു ഉത്തരം….

പക്ഷേ ഡെറിക് നാണം കെടുത്തിയത് ഓർക്കുമ്പോൾ….ചിന്ത അത്രയും ആയപ്പോഴേക്കും മനസ്സിന്റെ താളം വീണ്ടും തെറ്റി തുടങ്ങി…

“അച്ഛാ…ഡെറിക്ക്…

” ഡെറിക്കിന്റെ മമ്മയല്ലേ വിളിച്ചത്…അയാൾ പറഞ്ഞിട്ട് കൂടിയാകും…

അങ്ങനെയൊരു സാദ്ധ്യത ഉണ്ടെന്ന് നന്നായി അറിയാം….

“രാവിലെ ക്ഷേത്രത്തിൽ പോയി സമാധാനമായൊന്ന് പ്രാർത്ഥിക്ക്…അപ്പോൾ മനസ്സ് എന്ത് പറയുന്നതെന്നു വെച്ചാൽ ചെയ്യ്…

അതൊരു നല്ല ആശയമാണെന്ന് കാർത്തികക്ക് തോന്നി…..

😍😍😍😍😍😍😍😍😍😍😍😍

എന്നത്തേയൂം പോലെ അന്നും രാവിലെ കാർത്തിക നേരത്തെ ഉണർന്നു തണുത്ത വെള്ളത്തിൽ കുളിച്ചു ഒരുങ്ങി…ഈറൻ മാറത്ത കാർക്കൂന്തൽ വിടർത്തിയങ്ങനെയിട്ടു….

രാത്രിയുടെ ശേഷിപ്പ് മാറും മുമ്പേ ക്ഷേത്രത്തിലേക്ക് പോയി തൊഴുകൈകളോടെ കണ്ണടച്ചു കണ്ണനു മുമ്പിൽ മനസ്സർപ്പിച്ചു…

” ന്റെ കണ്ണാ‌‌. ന്താ വേണ്ടതെന്നു വെച്ചാൽ മനസ്സിൽ തെളിയണമേ….

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

“കയറി ചെന്നോളൂ…..

അനുവാദം കിട്ടിയതോടെ അകത്തേക്ക് ചെന്നു…മുഖത്ത് യാതൊരു വിധത്തിലുള്ള ഇഷ്ടക്കേടും കാണിക്കാതെ പുഞ്ചിരിയോടെ ശാന്തമായി അയാൾ ഇരിക്കുന്നത് കണ്ടു…

” ഡെറിക് ഡേവിഡ് ജോൺ….

“ഇയാൾക്ക് ചിരിക്കാനൊക്കെ അറിയാമോ…

കാർത്തിക മനസ്സിലോർത്തു…നേരിയൊരു വിറയൽ ശരീരത്തിനും മനസ്സിലൊരു സംഭ്രമവും ഉണ്ടെങ്കിലും പുറമേക്ക് കാണിച്ചില്ല….

” ഇരിക്ക്….

അനുവാദം കിട്ടിയതും ഡെറിക്കിനു മുമ്പിലായി ഇരുന്നു…

“സർ… സർട്ടിഫിക്കറ്റ്…

സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ നീട്ടിയെങ്കിലും അയാൾ വാങ്ങിയില്ല…പകരം അപ്പോയ്മെന്റ് ലെറ്റർ നീട്ടി….

” നാളെ മുതൽ ജോയിൻ ചെയ്യണം…

“താങ്ക്സ് സർ….

നന്ദിയും പറഞ്ഞു ഇറങ്ങുമ്പോൾ ഡെറിക്കിനു മുമ്പിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിൽ ആയിരുന്നു അവൾക്ക്…

സെറ്റും മുണ്ടും ഉടുത്ത് മുടിയിൽ മുല്ലപ്പൂവും ചൂടി പിന്തിരഞ്ഞവളെ നോക്കി പല്ലുകൾ ഞെരിച്ചു…..

” ഡെറിക്കിനെ തോൽപ്പിച്ചു ആരും ഞെളിയണ്ടാ…..

പഴയ അഹങ്കാര ഭാവം മുഖത്ത് തെളിഞ്ഞു… ഒപ്പം ധാർഷ്ട്യവും…

പാവം കാർത്തിക ഇതൊന്നും അറിയാതെ ഹോട്ടലിലേക്ക് നടന്നു….

തുടരും….

ആറ് മാസത്തെ ഇടവേളകൾക്ക് ശേഷമുള്ള എഴുത്താണ്.. തെറ്റുകളുണ്ടായേക്കാം ക്ഷമിക്കുക…

ഇടവേള മനപ്പൂർവം ആയിരുന്നില്ല…പാർട്ടുകൾക്ക് കാത്തിരുന്നവർ ദയവായി ക്ഷമിക്കുക.. ഒന്നിടവിട്ട ദിവസങ്ങളിൽ തുടർന്നുണ്ടാകും…