The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
സമയം ഉച്ച കഴിഞ്ഞു…വിശപ്പും ദാഹവും അനുഭവപ്പെട്ടതോടെ തിരികെ മടങ്ങാനായി ഇറങ്ങി..അപമാനവും സങ്കടവും കാർത്തികയുടെ മനസ്സിനെ വല്ലാതെ നീറ്റി…
“അയാൾ പക വീട്ടുകയാണ്…അവസരം പോലെ…
മനസ്സ് നീറുന്നതിനൊപ്പം ശരീരവും പുകയുന്നുണ്ട്…ഒരുപാട് ആഗ്രഹിച്ച,ഇഷ്ടപ്പെട്ട,ഏറെ കൊതിച്ച ജോലി…
കണ്ണീരൊഴുകി കണ്മഷിയുമായി ലയിച്ചതോടെ കണ്ണുകൾ നീറി..മൂക്കിൻ തുമ്പ് വിയർത്ത് തുടങ്ങി… സങ്കടവും വേദനയും പതിയെ കോപത്തിലേക്ക് മാറി സഞ്ചരിച്ചു…
പതിയെ സ്റ്റെപ്പുകളിറങ്ങി നടക്കാൻ ഒരുങ്ങിയതും അകലെ നിന്ന് ബുള്ളറ്റിന്റെ ഇരമ്പൽ കാതിൽ മുഴുങ്ങി…എന്ത് ചെയ്യണമെന്ന് ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം വേഗം നടന്നു…
അകലെ നിന്ന് ഇരമ്പി വന്ന ബുള്ളറ്റ് കാർത്തികക്ക് അരികിലായി നിന്നതും അവൾ വഴി മാറി നടന്നു…
” കാർത്തിക…..
പിന്നിൽ നിന്നും നീട്ടിയൊരു വിളി ഉയർന്നത് അവഗണിച്ചു മുമ്പോട്ട് നടന്നു…
“കാർത്തിക പ്ലീസ്…..
ഡെറിക്കിന്റെ വിളിയൊച്ച കേൾക്കാത്ത ഭാവത്തിൽ സ്കൂൾ ഗേറ്റ് കടന്നു റോഡിലേക്കിറങ്ങി…തനിക്ക് മാർഗ്ഗ തടസ്സമായി ആരോ നിൽക്കുതറിഞ്ഞ് തലയുയർത്തി നോക്കി…
ഓടി വന്നതിന്റെ കിതപ്പ് അകറ്റാൻ ശ്രമിക്കുന്ന ഡെറിക്കിനെ കണ്ടു..
” പ്ലീസ് കാർത്തിക എനിക്ക് പറയാനുള്ളതൊന്ന് കേൾക്കൂ….
“ഇനിയും നിങ്ങളുടെ വാക്കുകൾ കേട്ട് വിഡ്ഡിയാകാൻ ഞാനില്ല…
അവളുടെ കണ്ണുനീരിനുമപ്പുറം മിഴികളിൽ എരിയുന്ന അഗ്നിയുടെ ചൂട് അയാൾ അറിഞ്ഞു….
” എടോ താനെന്താ പറയുന്നത്…
‘മലയാളം… തനിക്ക് ഇനിയും മനസ്സിലായില്ലേ…
അയാളെ അവഗണിച്ച് വീണ്ടും നടക്കാൻ ഒരുങ്ങിയ കാർത്തികയുടെ കയ്യിലേക്ക് ഡെറിയുടെ പിടുത്തം വീണു…
“എനിക്ക് പറയാനുള്ളത് കേട്ടിട്ട് നീ പോയാൽ മതി….
അവന്റെ സ്വരം മാറിയതിനൊപ്പം മുഖത്തെ മാംസപേശികളും ഞരമ്പും വലിഞ്ഞു മുറുകി…കണ്ണുകൾ ചുവന്ന് കലങ്ങുന്നതും കണ്ടു….
” എന്റെ കയ്യിൽ നിന്നും വിടാൻ….
അവളാകെ ഞെരിപിരി കൊണ്ടു കൈ കുടഞ്ഞെറിയാൻ ശ്രമിച്ചു…
“കയ്യിൽ നിന്ന് വിട്ടില്ലെങ്കിൽ ഞാനിവിടെ കിടന്ന് അലറിക്കൂവും…പിന്നെ നാട്ടുകാർ പഞ്ഞിക്കിടും..പോലീസായി..കേസായി താൻ നാറും…
എവിടെ നിന്നെക്കയോ ധൈര്യം സംഭരിച്ച് ഉറക്കെ പറഞ്ഞു…
” സ്വന്തം ഭാര്യയെ ചവിട്ടിക്കൊന്ന് കെട്ടി തൂക്കിയവനല്ലേ താൻ….
കൈകിളിലെ പിടുത്തത്തിന്റെ ശക്തി പതിയെ ദുർബലമാകുന്നത് അറിഞ്ഞു…ഒന്നു കൂടി ശക്തമായി കുടഞ്ഞ് എറിഞ്ഞ് കാർത്തിക വേഗത്തിലോടി….
“” സ്വന്തം ഭാര്യയെ ചവിട്ടിക്കൊന്ന് കെട്ടി തൂക്കിയവനല്ലേ താൻ….
കാതുകൾ കൊട്ടിയടക്കപ്പെടുന്നത് പോലെ തോന്നി അവന്…സങ്കടം ഉള്ളിൽ തികട്ടി വന്നപ്പോൾ തലമുടിയിൽ വിരലുകൾ കോർത്ത് വലിച്ചു…
“ഇല്ലാ ഞാനാരെയും കൊന്നട്ടില്ലാ…എനിക്ക് കൊല്ലാൻ കഴിയില്ല എന്റെ പ്രിയപ്പെട്ടവളെ…
വാക്കുകൾ തൊണ്ടക്കുഴിയിൽ ഉടക്കി നിന്നതല്ലാതെ പുറത്തേക്ക് വന്നില്ല…
മനസ്സും ശരീരവും നീറിപ്പുകഞ്ഞതോടെ ഡെറിക്ക് ബുള്ളറ്റിനു അരികിലേക്ക് ഭ്രാന്തനെ പോലെ ഓടി….മറിഞ്ഞ് കിടന്ന ബുള്ളറ്റ് എടുത്തു ഉയർത്തി സ്റ്റാർട്ട് ചെയ്തു വേഗത്തിലോടിച്ചു….
💢💢💢💢💢💢💢💢💢💢💢💢💢💢💢.
ബുള്ളറ്റ് ചീറിപ്പാഞ്ഞ് മുറ്റത്ത് വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് റീത്താ മരിയ ഡേവിഡ് കതക് തുറന്നു വെളിയിലേക്ക് വന്നത്…ആകെ ഭ്രാന്ത് പിടിച്ചു വരുന്ന ഡെറിക്കിനെ കണ്ടു അമ്പരന്നു…
” എന്ത് പറ്റി ഇവന്?”
ഒന്നും ചോദിക്കാനും പറയാനും അനുവാദം ഇല്ലാത്തതിനാൽ നീറ്റുന്ന മനസ്സോടെ തേങ്ങി…
കാർത്തികയോടുള്ള പ്രതിഷേധമെന്നോണം അടഞ്ഞു കിടന്ന കതകിൽ ആഞ്ഞ് ചവുട്ടി തുറന്നു..
” സ്വന്തം ഭാര്യയെ ചവിട്ടിക്കൊന്ന് കെട്ടി തൂക്കിയവനല്ലേ താൻ….
കാർത്തികയുടെ വാക്കുകൾ വീണ്ടും വീണ്ടും വലയം വെയ്ക്കുന്നത് പോലെ അനുഭവപ്പെട്ടു…കാതുകൾ രണ്ടും ഇറുക്കിപ്പിടിച്ചു ഭ്രാന്തനെ പോലെ മുറിയിലൂടെ നടന്നു..നോട്ടം ഷെല്ഫിലെ മദ്യക്കുപ്പികളിൽ ഉടക്കിയതും അതിൽ നിന്ന് ഒരെണ്ണം എടുത്ത് വായിലേക്ക് കമഴ്ത്തി മടുമടാന്ന് കുടിച്ചു….എന്നിട്ടും അവനു ആശ്വാസം തോന്നിയില്ല..ഏറെക്കുറെ പാതിയിലധികം കുടിച്ചു തീർത്തിട്ട് കിടക്കയിലേക്ക് മറിഞ്ഞു….
💥💥💥💥💥💥💥💥💥💥💥💥.
“ന്ത് പറ്റിയേ ന്റെ കുട്ടിക്ക്….
മിഴിനീരുണങ്ങിയ മുഖത്തോടെ രാമേട്ടന്റെ നെഞ്ചിലേക്ക് വീഴുമ്പോളവൾ വീണ്ടും പൊട്ടിയൊഴുകി….
” അയാൾ പക വീട്ടുകയായിരുന്നച്ഛാ….
കരച്ചിലിനൊപ്പം വാക്കുകൾ ചിതറി തെറിച്ചു രാമേട്ടന്റെ നെഞ്ചിൽ തറച്ചു കയറി…
“സാരല്യാടീ അച്ഛനു മനസ്സിലാകും നിന്നെ….
അത്രയും മതിയായിരുന്നു കാർത്തികയുടെ മനസ്സിൽ അലയടിച്ചു ഉയർന്ന സങ്കട തിരമാലകളെ ശാന്തമാക്കാൻ…
” നമുക്ക് നമ്മുടെ ഹോട്ടലും കാർത്തിക ദീപം ട്യൂഷൻ സെന്ററും മതി..അതാ നമ്മുടെ ലോകം….
“അതേ തന്റെ ലോകം ഇതാണ്….
കാർത്തികയുടെ മനസ്സും മന്ത്രിച്ചു….
💥💥💥💥💥💥💥💥💥💥💥💥💥💥
ഇരുൾ വളർന്നു രാത്രി കനത്തതോടെ ഡെറിക് ഡേവിഡ് മദ്യത്തിന്റെ ലഹരിയിൽ നിന്ന് പതുക്കെ ഉണർന്നു…അപ്പോഴും അവന്റെ കാതിൽ കാർത്തികയുടെ വാക്കുകൾ മുഴങ്ങുന്നുണ്ടായിരുന്നു…
” സ്വന്തം ഭാര്യയെ ചവിട്ടിക്കൊന്ന് കെട്ടി തൂക്കിയവനല്ലേ താൻ….
ഒരുനിമിഷം ഒന്നു ആലോചിച്ചിരുന്ന ശേഷം പാതി അവശേഷിച്ചിരുന്ന മദ്യം കൂടി അകത്താക്കിയ ശേഷം ഉറയ്ക്കാത്ത കാൽ വെയ്പ്പോടെ ആടിയാടി മമ്മയുടെ റൂമിലെത്തി…അപ്രതീക്ഷിതമായി മകനെ കണ്ടതിന്റെ അമ്പരപ്പിലായിരുന്നു റീത്തയും ഡേവിഡും….
“മമ്മയും പപ്പയും കേൾക്കാൻ വേണ്ടിയാണ്…
രണ്ടു പേരും മകന്റെ അരികിലെത്തി അടുത്ത വാക്കുകൾക്ക് ചെവി വട്ടം കൂർപ്പിച്ചു…
” എനിക്ക് വിവാഹം കഴിക്കണം….
“ന്റെ കർത്താവേ….
റീത്തയും ഡേവിഡും കർത്താവിനു കുരിശു വരച്ചു…
എന്താണീ കേൾക്കുന്നത്…മകന്റെ ജീവിതത്തിൽ അത്രയധികം വേദന തിന്നു ജീവിക്കുന്നവരാണ്..അവന്റെ വാക്കുകൾ അവരിൽ വർണ്ണമഴ പെയ്യിച്ചു….
” മോനെ നീ പറയുന്നത് സത്യമാണോ….
“അതേ മമ്മാ.. ഇനിയെങ്കിലും എനിക്ക് നന്നായൊന്ന് ജീവിക്കണം….
ചുമലിൽ അമർന്നിരുന്ന റീത്താമ്മയുടെ ഉള്ളം കയ്യിലേക്ക് അവൻ കരമമർത്തി….
” എനിക്ക് കാർത്തികയെ വിവാഹം കഴിച്ചാൽ മതി…അവളൊരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്…മമ്മയുടെ പാപങ്ങൾക്ക് പ്രായ്ശിചിത്തം ചെയ്യാൻ കർത്താവ് തരുന്നൊരു അവസരവുമാണ്….
അവസാന വാചങ്ങളിലൊരു കുത്ത് ഉണ്ടായിരുന്നു… വേണിയെ ഓർമ്മിപ്പിച്ചു കൊണ്ട്… മമ്മക്കത് നന്നായി വേദനിക്കും ..
പിന്തിരിയുമ്പോൾ ഡെറിക്കിന്റെ ചുണ്ടിലൊരു ചിരി ഉണ്ടായിരുന്നു… ആദത്തിനു ഫലങ്ങൾ നൽകാൻ ഹവ്വയെ പ്രലോഭിപ്പിച്ച സാത്താന്റെ അതേ പുഞ്ചിരി അവന്റെ മുഖത്തും പ്രതിഫലിച്ചു….
തുടരും…