The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
“എന്താ ഡെറിക് കാണിക്കുന്നത്…
തള്ളിമാറ്റിക്കൊണ്ട് അകലുമ്പോൾ കണ്ണിൽ നിന്ന് മിഴിനീരുകൾ പെയ്ത് തുടങ്ങിയിരുന്നു. അങ്ങനെയൊരു നീക്കം അവനിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.അതിനാൽ അത് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു.
” അഭിനയിക്കാനല്ലേ പറഞ്ഞുള്ളൂ ഡെറിക്ക്… പ്രവർത്തിക്കാൻ പറഞ്ഞില്ലല്ലോ….
മറുപടി കൊടുക്കാൻ കഴിഞ്ഞില്ല അവളുടെ ചോദ്യത്തിന്..അപ്പോഴേക്കും അവളേൽപ്പിച്ച ആഘാതത്തിൽ അവനും അറിയില്ലായിരുന്നു എന്ത് മറുപടി കൊടുക്കണമെന്ന്….
മുറിക്ക് പുറത്തേക്കിറങ്ങി സന്തത സഹചാരിയായ ബുള്ളറ്റിനെയൊന്ന് തലോടിയിട്ട് പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്തു ആഞ്ഞു പുകച്ചു..പുകച്ചുരുൾ നിറുകയിൽ കയറിയപ്പോൾ ശക്തമായൊന്ന് ചുമച്ചു…
വേണിയോളം മറ്റാരെയും പ്രണയിച്ചിട്ടില്ല..മറ്റൊരാളും പകരമായി ഹൃദയത്തിൽ കുടിയേറിയിരുന്നില്ല കാർത്തികയുമായി പരിചയപ്പെട്ടു കൂടുതൽ അടുത്ത് അറിയുമ്പോഴും….പലപ്പോഴും വേണിയുടെ വിദൂരച്ഛായയും സ്വഭാവവും ആയിരിക്കാം താൻ പോലും അറിയാതെ കാർത്തികയുടെ സൗഹൃദം ഇഷ്ടപ്പെടാൻ തുടങ്ങിയത്….
ഇന്ന് അവൾ അനുഭവ കഥ പറഞ്ഞ നിമിഷം ഓർത്ത് പോയത് തന്റെ വേണിയെ കുറിച്ചാണ്… അവളുടെ അതേ അനുഭവം… അപ്പോൾ ആ നിമിഷം മുതൽ താൻ പോലും അറിയാതെ കാർത്തികയെ പ്രണയിച്ചു തുടങ്ങിയെന്നതാണ് സത്യം.. അതാണല്ലോ തനിക്ക് മുമ്പിൽ കാർത്തി അവളെ അപമാനിച്ചപ്പോൾ ഹൃദയം വ്രണപ്പെട്ടതും പ്രതികരിച്ചതും….
ഓരോന്നും ഓർക്കുമ്പോൾ ഹൃദയം നീറി പുകയാൻ തുടങ്ങി…..
“വേണിയുമായി സംസാരിക്കണം…. ഇല്ലെങ്കിൽ…. ഇല്ലെങ്കിൽ….
ഹൃദയം തുടിച്ച് വിങ്ങിപ്പൊട്ടിയതോടെ ബുള്ളറ്റും എടുത്തു പ്രിയപ്പെട്ടവളുടെ അരികിലേക്ക് പാഞ്ഞു…..
കാർത്തിക ജനലിനു അരികിൽ നിന്ന് കാണുന്നുണ്ടായിരുന്നു ഡെറിക് ബുള്ളറ്റിൽ കയറുന്നതും സ്റ്റാർട്ട് ചെയ്തു പോകുന്നതുമെല്ലാം…ഓടിച്ചെന്ന് തടയണമെന്ന് മനസ്സ് ആഗ്രഹിച്ചെങ്കിലും കാലുകൾ കൂച്ചുവിലങ്ങിട്ടു…എങ്കിലുമൊരു നഷ്ടബോധം മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു….
വീടിനു മുമ്പിലായി ബുള്ളറ്റ് നിർത്തി ഗേറ്റ് മലർക്കെ തുറന്നിട്ട ശേഷം ബുള്ളറ്റ് അകത്തേക്ക് ഓടിച്ചു കയറ്റി.. വണ്ടിയിൽ നിന്നുമിറങ്ങി നേരെ വേണിയെ അടക്കിയ സ്ഥലത്തിന് അടുത്തേക്കോടി അവൾക്ക് മുന്നിലേക്ക് മുട്ടുകുത്തി ഇരുന്നു….
” ചെയ്തത് തെറ്റാണെന്ന് അറിയാം വേണി… പക്ഷേ നീ അനുഭവിച്ച അതേ ദുരിതക്കടൽ നീന്തി വന്നവളാണെന്ന് അറിഞ്ഞപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…നിന്നോടുള്ള ഇഷ്ടം എനിക്കവളോട് തോന്നിയത്, നീ തന്നെയാണ് അവളെന്ന് ബോദ്ധ്യമായപ്പോഴാണ്…പറയ് വേണി ഞാനെന്താ ചെയ്യേണ്ടത്…പഴയ ഡെറിക് ആയാൽ മതിയാരുന്നെന്ന് ഇപ്പോൾ ആഗ്രഹിച്ചു പോകുകയാണ്..ഒന്നുമല്ലെങ്കിലും കുടിച്ചു ബോധം മറഞ്ഞാൽ എല്ലാം മറന്ന് സ്വസ്ഥമായി ഉറങ്ങാമല്ലോ…..
മറുപടി കിട്ടില്ലെന്ന് അറിയാമെങ്കിലും മനസ്സിലെ വേദന മുഴുവനും വേണിക്ക് മുമ്പിലവൻ ഇറക്കിവെച്ചു കൊണ്ടിരുന്നു….
വെളുപ്പാൻ കാലത്തെ നീട്ടിയുള്ള കോളിങ്ങ് ബെൽ തുടർച്ചയായി മുഴങ്ങുന്നത് കേട്ടാണ് റീത്താമ്മ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്….ഉറക്കച്ചുവടോടെ എഴുന്നേറ്റു മുഖം കഴുകി ചുവരിലെ ക്ലോക്കിലേക്ക് നോക്കി…
മണി നാല് കഴിഞ്ഞിരിക്കുന്നു…..
“ആരാ അത്….
ഹാളിലെ ജനലിന് സമീപത്ത് വന്നു നിന്ന് ഉറക്കെ ചോദിക്കുമ്പോൾ ബെൽ ശബ്ദം നിലച്ചിരുന്നു…
” ഞാനാ മമ്മാ….
മകന്റെ ശബ്ദം വേഗത്തിൽ തിരിച്ചറിഞ്ഞതും പെട്ടന്ന് കതക് തുറന്നു…
“മോളെവിടെ….
റീത്താമ്മക്ക് മറുപടി കൊടുക്കാതെ നേരെ മുറിയിലേക്ക് നടന്നു…ഷെല്ഫിൽ നിന്ന് ഒരു മദ്യക്കുപ്പി എടുത്ത് വായിലേക്ക് കമഴ്ത്തി..വെള്ളം തൊടാതെ വിഴുങ്ങിയതിനാൽ ആൽക്കഹോൾ തൊണ്ടക്കുഴിയെ നീറ്റിയെരിക്കുന്നത് അറിഞ്ഞു…
” മോനേ… കാർത്തിക മോളെവിടെ..നീയെന്താ പെട്ടെന്ന് തിരിച്ച് പോന്നത്….
ഡെറിക്കിന് പിന്നാലെ മുറിയിലേക്ക് കയറിയ റീത്താമ്മ കാണുന്നത് മദ്യപിക്കുന്ന മകനെയാണ്..
“അവൾ അവളുടെ ജന്മ നാട്ടിലുണ്ട്….
” മോനേ കാർത്തിയെ പോലെ ഒരാളുടെ മുന്നിലേക്ക് ഇട്ടെറിഞ്ഞ് നീയൊറ്റക്ക് മടങ്ങി വരരുതായിരുന്നു….
“മമ്മ ഒന്ന് പോകുന്നുണ്ടോ? എനിക്കൊന്ന് ഉറങ്ങണം….
ഒരിറക്ക് കൂടി കുടിച്ചിട്ട് കിടക്കയിലേക്കങ്ങനെ മലർന്നു കിടന്നു.. ഇനിയും നിന്നിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാൽ റീത്താമ്മ മുറിവിട്ടിറങ്ങി….
” എന്ത് പറ്റിയെടോ…
“അറിയില്ല ഇച്ചായാ…മോനൊറ്റക്കാ മടങ്ങി വന്നത്…
” സാരമില്ലെടോ…. എല്ലാം ശരിയാകും.. താൻ സമാധാനമായി കിടക്ക്….
ഉണർന്നിരുന്ന ഡേവിഡ് റീത്താമ്മയെ ആശ്വസിപ്പിച്ചു….
” മോനേ കാർത്തിയെ പോലെ ഒരാളുടെ മുന്നിലേക്ക് ഇട്ടെറിഞ്ഞ് നീയൊറ്റക്ക് മടങ്ങി വരരുതായിരുന്നു….
കണ്ണുകൾ മൂടിയെങ്കിലും റീത്താമ്മയുടെ സ്വരം ഡെറിയുടെ മനസ്സിനെ ശല്യം ചെയ്തു കൊണ്ടിരുന്നു….മനതാരിൽ കാർത്തികയുടെ മുഖം തെളിഞ്ഞു….
നിസഹയാക്കപ്പെട്ടവളുടെ മുഖം വീണ്ടും മനസ്സിനെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയതോടെ അവന് സമാധാനമില്ലാതായി….
ശരിക്കും തെറ്റുകാരൻ താൻ തന്നെയല്ലേ….അപ്പോൾ പിന്നെ കാർത്തികയെ തനിച്ചാക്കി പോന്നത് എന്തിനാണ്… ഒരുമിച്ച് പോയവർ ഒരുമിച്ച് തന്നെ തിരിച്ച് വരണമായിരുന്നു….
ഒരായിരം ചോദ്യങ്ങൾ ഉത്തരമില്ലാതെ മനസ്സിനെ അലട്ടി കൊണ്ടിരുന്നു…..
“അവളുടെ അനുവാദമില്ലാതെ അവളെ സ്പർശിച്ച താൻ തന്നെയാണ് തെറ്റുകാരൻ…അതിനായി ഒരു പാവം പെൺകുട്ടിയെ ശിക്ഷിക്കേണ്ട കാര്യമില്ല….
ഡ്രസ് പോലും മാറാതെ ശരവേഗതയിൽ ഡെറിക് പുറത്തേക്ക് കുതിച്ചു…..പെട്ടെന്ന് തന്നെ ബുള്ളറ്റ് സ്റ്റാർട്ടാക്കി സ്പീഡിൽ പാഞ്ഞു….അപ്പോഴേക്കും സമയം നേരം നന്നേ പുലർന്നിരുന്നു….
കാർത്തി രാത്രിൽ വീണ്ടും ഇറങ്ങിപ്പോയത് വൈശികയുടെ വീട്ടിലേക്കായിരുന്നു.. പെട്ടന്നുള്ള അവന്റെ വരവ് അമ്പരപ്പിച്ചെങ്കിലും ഒന്നും ചോദിച്ചില്ല..രണ്ടെണ്ണം അകത്ത് ചെല്ലുമ്പോൾ തന്നെ പറയും…
” ഡീ മാറ്റി വെച്ചതിൽ നിന്നൊരെണ്ണം കൂടിയിങ്ങെടുക്ക്…..
വൈശിക നീട്ടിയ കുപ്പി ആർത്തിയോടെ ഒറ്റവലിക്ക് അകത്താക്കി….
“എടീ കാർത്തിക വന്നു….
പെട്ടെന്ന് വൈശികയുടെ മുഖം മാറി…
” കൂടെ വേറൊരുത്തനുമുണ്ട്…അവൾടെ ഭർത്താവ്…
“ഓഹോ അപ്പോൾ അതാണല്ലേ കാര്യം….
ചുണ്ടിലൂറിയ പുഞ്ചിരിയോടെ മുഖം തെളിഞ്ഞു….
” നീ വാ… നമുക്കൊരുമിച്ച് ഉറങ്ങാം….
മദ്യലഹരിയോടെ വൈശികയേയും കെട്ടിപ്പിടിച്ചു കിടക്കയിലേക്ക് അമർന്നു….
രാത്രിയിൽ കാർത്തികക്ക് ഉറങ്ങാൻ കഴിഞ്ഞില്ല..നിദ്ര പുൽകാത്ത കണ്ണുകളുമായി നേരത്തെ എഴുന്നേറ്റു..ഡെറിയുടെ ശൂന്യത അത്രമാത്രം അലട്ടിയിരുന്നു…
രാവിലെ ഡെറിയെ കാണാത്തതിനാൽ അമ്മായിയുടെ വക ചോദ്യം ഉണ്ടാകുമെന്ന് അറിയാവുന്നതിനാൽ അതിനൊരു ഉത്തരം കരുതിയിരുന്നു.. അതിലവർ തൃപ്തയാകുകയും ചെയ്തതിനാൽ കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല….
“അമ്മായി ഞാൻ വന്നത് നിങ്ങളെ കൂട്ടിക്കൊണ്ടു പോകാനാണ്…
പെട്ടെന്ന് അവരുടെ കണ്ണുകൾ തിളങ്ങിയെങ്കിലും പെട്ടെന്നത് കെട്ടു…
” കാർത്തി സമ്മതിക്കില്ല മോളേ…
നിരാശയായിരുന്നു വാക്കുകളിൽ….
“കാർത്തിയേട്ടൻ ഇവിടെ ഇല്ലല്ലോ.. അമ്മായി വേഗം ഒരുങ്ങ്…ഞാൻ നൂറ്റെട്ടിലേക്കൊന്ന് വിളിക്കട്ടെ…
അതും പറഞ്ഞു ഫോൺ എടുത്തു വെളിയിലേക്ക് ഇറങ്ങി….
പത്തുമണി കഴിഞ്ഞു ആംബുലൻസ് എത്തുമ്പോൾ അവർ പോകാനായി ഒരുങ്ങി കഴിഞ്ഞിരുന്നു… അതേ സമയത്താണ് കാർത്തിയുടെ വരവും..മുറ്റത്ത് ആംബുലൻസ് കിടക്കുന്നത് കണ്ടു അവന്റെ കണ്ണുകൾ തള്ളിപ്പോയി….
” എന്ത് പറ്റി കിളവി… കിളവനെങ്ങാനും തട്ടിപ്പോയോ….
മകനെ കണ്ടു ആദ്യമൊന്ന് നടുങ്ങിയെങ്കിലും നേരത്തെ കരുതി വെച്ചിരുന്നതങ്ങ് പറഞ്ഞു…
“മോനേ അച്ഛന് ശ്വാസം മുട്ടൽ…ആശുപത്രിയിൽ കൊണ്ട് പോകുവാ…..
വാക്കുകൾ പതറാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു….അകത്ത് നിന്ന് കാർത്തിക ഇറങ്ങി വരുന്നത് കണ്ട് അവന്റെ കണ്ണുകൾ തിളങ്ങി..മുറ്റത്ത് ഡെറിയുടെ ബുള്ളറ്റ് കാണാത്തതോടെ അയാൾ പോയെന്ന് ഉറപ്പിച്ചു….
” നിങ്ങള് പൊയ്ക്കോ… ഇവളിവിടെ നിൽക്കട്ടെ…ഞങ്ങൾക്ക് തമ്മിൽ കുറച്ചു കഥകൾ പറയാനുണ്ട്…..
പെട്ടെന്ന് കാർത്തികയുടെ കയ്യിൽ ഇറുക്കി പിടിച്ചു… അപ്രതീക്ഷിതമായതിനാൽ അവൾ ഞെട്ടിപ്പോയി…ഡെറിയുടെ സാന്നിദ്ധ്യം ഇല്ലാതെ പോയതിന്റെ ആവശ്യകത അപ്പോഴാണ് ശരിക്കും ബോദ്ധ്യപ്പെട്ടത്….
“വിട് കാർത്തിയേട്ടാ…
” പ്ഫാ… പ ന്ന….ഡാ ഷ് മോളേ… നിന്റെ മറ്റേവന്റെ സാന്നിദ്ധ്യത്തിൽ എന്തായിരുന്നു തിളപ്പ്….
കൈ നീട്ടി ശക്തമായൊരു അ ടി കിട്ടിയതോടെ നിലത്തേക്ക് ഇരുന്നു പോയി….
“കിളവൻ തട്ടിപ്പോകാതെ ചെല്ലാൻ നോക്ക് കിളവി….
നിലത്തേക്ക് വീണുപോയവളെ വലി ച്ചിഴച്ച് അകത്തേക്ക് കയറാനൊരുങ്ങി….അപ്പോഴേക്കും അകലെ നിന്ന് ബുള്ളറ്റിന്റെ അലയൊലികൾ മുഴങ്ങി…കാർത്തികയുടെ കണ്ണുകൾ തിളങ്ങി ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു….
” ഡെറിക് വരുന്നു…
അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായി…..ചീറിപ്പാഞ്ഞു വന്ന ബുള്ളറ്റ് അവർക്ക് മുന്നിലായി നിർത്തി…ഡെറിയെ കണ്ടതും കാർത്തിയുടെ പിടി അയഞ്ഞു….
അകലെ നിന്ന് തന്നെ കണ്ടിരുന്നു കാർത്തികയെ വലി ച്ചിഴക്കുന്നത്…ചുവപ്പ് കലർന്നിരുന്ന കണ്ണുകളുമായി ബുള്ളറ്റിൽ നിന്ന് ചാടിയിറങ്ങി മീശ ഇരുവശത്തേക്കും പിരിച്ചു വെച്ച ശേഷം താടി ഇടത് കയ്യാലൊതുക്കി മുണ്ടു മടക്കി കുത്തി അവർക്ക് സമീപം ചെന്നു….
സംസാരം ഒന്നും ഉണ്ടായിരുന്നില്ല…വലത് കൈ ഉയർത്തി ചെവിയും മുഖവും ചേർത്ത് നാലഞ്ച് അ ടി കൾ ഒരുമിച്ച് ആയിരുന്നു… വെട്ടിയിട്ട വാഴ പോലെ കാർത്തി നിലത്തേക്ക് ഊർന്നു വീണു….
നന്ദി സൂചകമായി കാർത്തികയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു….
അവന് മാത്രമായിട്ട്…..
തുടരും…
കറക്റ്റ് ടൈമിൽ നായകൻ വന്നില്ലെങ്കിൽ ഒരു പഞ്ച് ഇല്ലല്ലോ😁😁😁