രചന – സുധീ മുട്ടം
അയാൾ പോയ വഴിയും നോക്കി കാർത്തിക നോക്കിയിരുന്നു..ഉള്ളിലൊരു ചെറിയ ഭീതിയുണർന്നു…
“കേട്ടോ കുഞ്ഞ്യേ…
കാർത്തിക ഞെട്ടലോടെ രാമേട്ടനെ നോക്കി
..
” ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ പ്രേമിച്ചത്.ഒടുവിൽ അവൾ തലയിലാകുമെന്ന് ഭയന്ന് തടിയൂരാൻ നോക്കിയതാ.പക്ഷേ നാട്ടുകാർ ഇടപെട്ടു രണ്ടു പേരെയും കയ്യോടെ പൊക്കി വിവാഹം നടത്തി.അതിന്റെ കലിപ്പവൻ തീർത്തത് ആ പെണ്ണിനെ ചവിട്ടിക്കൊന്നിട്ടാ…ഇപ്പോൾ മാന്യൻ ചമഞ്ഞ് നടക്കുവാ…
അവൾക്ക് നേരിയ ഭയം തോന്നി.
“ഈശ്വരാ ഇങ്ങനെയുമുണ്ടാകുമോ ആണുങ്ങൾ….
കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു കൈകഴുകി വന്നു..
” വാ മോളേ.. സാധനങ്ങൾ വാങ്ങി പോകാം..
അയാൾക്കൊപ്പം പലചരക്ക് കടയിലേക്ക് നടക്കുമ്പോഴും ഡെറിക് ഡേവിഡിനെ കുറിച്ചാണ് ചിന്തിച്ചത്…
കടയിൽ നിന്നും ആവശ്യമായ സാധനങ്ങളും വാങ്ങി താമസ സ്ഥലത്തേക്ക് പോയി.സ്കൂളിന്റെ ഭാഗം എത്തിയപ്പോൾ ഭീതിയോടെ അങ്ങോട്ട് നോക്കി..പുറത്തിരിക്കുന്ന ബുള്ളറ്റിൽ കണ്ണുടക്കിയതും പേടിയോടെ വേഗം നടന്നു…
താമസ സ്ഥലത്ത് എത്തി മുറി തുറന്നു സാധനങ്ങൾ ഒരു മൂലക്ക് വെച്ചു. രാമേട്ടൻ നൽകിയ താക്കോൽ എടുത്ത് വീട് തുറന്നു..ആദ്യത്തെ മുറിയിൽ കയറിയതും ഭിത്തൊയിൽ ചില്ലിട്ടു വെച്ചിരിക്കുന്ന ഫോട്ടോയിൽ കണ്ണുകളുടക്കി.
സുന്ദരിയായൊരു സ്ത്രീയും അതേപോലെ സൗന്ദര്യമുളള രണ്ടു പെൺകുട്ടികളും ആ സ്ത്രീയൂടെ ഇരുവശത്തുമായി നിൽക്കുന്നു. ആരും പറയാതെ തന്നെ ഒറ്റ നോട്ടത്തിൽ മനസ്സിലായി അത് രാമേട്ടന്റെ ഭാര്യയും മക്കളും ആണെന്ന്..
ഉള്ളിലൊരു സങ്കടം വന്നു നിറഞ്ഞത് അറിഞ്ഞു..പൊടിഞ്ഞ കണ്ണുനീര് തുടച്ചിട്ട് കിച്ചണിൽ കയറി പാചകം തുടങ്ങി.. ഉച്ചയാകും മുമ്പേ ചോറും രണ്ടു കൂട്ടം കറികളും ശരിയാക്കി തിരികെയിറങ്ങി…
കുറച്ചു സമയം കിടന്നു..ഉച്ചക്ക് ഒരുമണി കഴിഞ്ഞപ്പോൾ ഊണും കഴിച്ചു വാഴയിലയിൽ ചെറിയൊരു പൊതിയും കെട്ടി കടയിലേക്ക് പോയി..
“എന്താ കുഞ്ഞേ…
അവളെ കണ്ടതും രാമേട്ടൻ ഇറങ്ങി വന്നു. മറുപടിയായി കയ്യിലിരുന്ന പൊതി അയാളെ ഏൽപ്പിച്ചു..
” എന്തായിത്…
“ഞാാനുണ്ടാക്കിയ ഊണാ…അധികം കറികളൊന്നുമില്ല.രാമേട്ടനെന്നും ഹോട്ടൽ ഭക്ഷണമല്ലേ കഴിക്കുന്നത്..ഇന്നിതാകാം…
പൊടുന്നനെ അയാളുടെ കണ്ണുകൾ നിറഞ്ഞു സ്വരം വിതുമ്പി..
” അയ്യേ കരയാതെ രാമേട്ടാ..മോളാണെന്ന് കരുതിയാൽ മതി…
“കരഞ്ഞതല്ല കുഞ്ഞേ സന്തോഷം കൊണ്ടാ….
രാമേട്ടൻ ഊണു കഴിക്കാനായി ഇരുന്നു… വർഷങ്ങൾക്ക് ശേഷം വീട്ടിലെ ഊണിന്റെ രുചിയറിഞ്ഞു ആസ്വദിച്ചു കഴിക്കാൻ തുടങ്ങി…
” ഒരുപാട് നാളുകൾക്ക് ശേഷം വയറ് നിറഞ്ഞു…
വയറ്റിൽ കൈവെച്ചു പറയുന്ന രാമേട്ടനെ നോക്കിയൊന്നു പുഞ്ചിരിച്ച ശേഷം പറഞ്ഞു..
“രാമേട്ടാ എനിക്കൊരു പുതിയ സിം കണക്ഷൻ എടുക്കണം…
” അതിനെന്താ വാ….
അയാൾക്കൊപ്പം ചെറിയൊരു മൊബൈൽ കടയിലേക്ക് ചെന്നു..ആധാർ നമ്പർ പറഞ്ഞു കൊടുത്ത ശേഷം പുതിയ കണക്ഷൻ എടുത്തു ശേഷം വീട്ടിലേക്ക് പോയി..
സ്കൂളിനു അടുത്ത് എത്തിയപ്പോൾ ബുള്ളറ്റ് ഇരിക്കുന്നതു കണ്ടു.പെട്ടെന്ന് തോന്നിയ പ്രേരണയിൽ ഓഫീസിലേക്ക് ചെന്നു…
“ഡെറിക്….
” വാ …ആൾ വന്നിട്ടുണ്ട്.. ക്യാബിനിൽ ഉണ്ട്…
അകത്തിരുന്ന സ്ത്രീ കാർത്തികക്ക് അടുത്തു വന്ന് ഡെറിക്ക് ഇരിക്കുന്നിടം കാണിച്ചു കൊടുത്തു…
“എന്റെ അമ്മേ ഒരു വഴി കാട്ടി തരണേ…
മനസിൽ ദേവിയെ വിളിച്ചു പേടിയോടെ അകത്തേക്ക് കയറി…
” സർ….
നീട്ടി വിളിച്ചതും മൊബൈലിൽ നിന്നും മുഖമുയർത്തി ഡെറിക് അവളെ സൂക്ഷിച്ചു നോക്കി…
“ആരാ എന്തുവേണം…
കുഴഞ്ഞ ശബ്ദത്തിനൊപ്പം അന്തരീക്ഷത്തിൽ മദ്യത്തിന്റെ രൂക്ഷഗന്ധം വമിച്ചു…
” സർ… ഞാൻ കാർത്തിക…ഇവിടെ ഒരു ടീച്ചർ വേക്കൻസി ഉണ്ടെന്ന് അറിഞ്ഞു വന്നതാ….
“പത്തുലക്ഷം കയ്യിലുണ്ടോ? എങ്കിൽ ജോലി റെഡി…
” സർ.. പത്തു ലക്ഷമോ?
ഞെട്ടലോടെ ചോദിച്ചു.
‘”ഞാൻ ധർമ്മ സ്ഥാപനമല്ല നടത്തുന്നത്…
എടുത്തടിച്ചത് പോലെയുള്ള മറുപടി കേട്ടു കരച്ചിൽ വന്നു…
“സർ… ഞാനൊരു സാധാരണ കുടുംബമാണ്…
തന്റെ നിസ്സഹായത വെളിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അയാൾ…
” ഇറങ്ങിപ്പോടീ ഇവിടെ നിന്ന്….
അയാൾ അലറിയതോടെ കരഞ്ഞു കൊണ്ട് കാർത്തിക പുറത്തേക്കിറങ്ങി…വീടണയും വരെയും മിഴിനീരൊഴുകി കൊണ്ടിരുന്നു…
വീടെത്തി മുറിയിലേക്ക് കയറി പൊട്ടിയൊഴുകി…
“ദേവീ ഇവിടെയും നീയെന്നെ പരീക്ഷിക്കുകയാണോ?
ഓരോന്നും ഓർത്തു തേങ്ങിക്കരഞ്ഞു….
സന്ധ്യകഴിഞ്ഞു രാമേട്ടൻ എത്തുമ്പോൾ വെളിയിലെ ലൈറ്റ് ഇട്ടിരുന്നില്ല…
” കുഞ്ഞേ കാർത്തികേ….
ഉറക്കെയുള്ള വിളി കേട്ടു മിഴിനീരുണങ്ങിയ മിഴികളുമായി ഇറങ്ങി വന്നു… താക്കോൽ വാങ്ങി പുറത്തേയും അകത്തേയും ലൈറ്റിട്ടു…
“എന്തു പറ്റി കുഞ്ഞ്യേ…
അപ്പോഴാണ് അവളുടെ മുഖത്തെ കരഞ്ഞുണങ്ങിയ പാടുകൾ കണ്ടതും…
” ഞാൻ .. ഞാൻ…
വിങ്ങിപ്പൊട്ടി കൊണ്ട് ഡെറിക്കിനെ കണ്ടതുമൊക്കെ ചുരുക്കി പറഞ്ഞത്….
“സാരല്യാ കുട്ടി…നിനക്ക് പഠിപ്പുണ്ടല്ലോ..പത്തു കുട്ടികൾക്ക് ട്യൂഷൻ എടുത്തൂടെ…
അതൊരു നല്ല ആശയമാണെന്ന് തോന്നിയതും മുഖത്ത് നറു നിലാവ് തെളിഞ്ഞു…
” നമുക്ക് രണ്ടു കടമുറികളുണ്ട്…കുഞ്ഞിനു താല്പര്യം ഉണ്ടെങ്കിൽ നമുക്കൊരെണ്ണം ട്യൂഷൻ സെന്റർ ആക്കാം…
ജീവിതം പരാജയമാണെന്ന് തോന്നിയതാണ്..അവിടെ നിന്നാണൊരു പുതിയ പ്രതീക്ഷകളുടെ വിളക്ക് തെളിഞ്ഞതും….
“ഞാൻ റെഡിയാ രാമേട്ടാ നിക്ക് സമ്മതം…
സന്തോഷത്തോടെ രാമേട്ടന്റെ കവിളിൽ മുത്തിയതും അയാളിലൊരു സ്നേഹ വാത്സല്യമുണർന്നു…
മൂത്തമകളെ ഓർമ്മ വന്നതും കണ്ണുകൾ നിറഞ്ഞു…
” നാളെ തന്നെ നമുക്ക് തുടങ്ങാം മോളേ….
“ജീവിക്കാൻ ഇപ്പോൾ ഒരുപാട് കൊതിച്ചു പോകുന്നു…
സാവധാനം അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…
തുടരും

by