രചന – അമ്മൂസ്
ഒട്ടും താല്പര്യമില്ലെങ്കിൽ പോലും അമ്മച്ചിയുടെ നിർബന്ധപ്രകാരം രണ്ട് ദിവസത്തിനകം തന്നെ സാറ കടയിലേക്ക് പോയിതുടങ്ങി .
എല്ലാവർക്കും അത് സന്തോഷമുള്ള ഒരു കാര്യം തന്നെയായിരുന്നു .
സേവിക്ക് എല്ലാത്തിനും കൂടെ നിൽക്കണമെന്ന് ഉണ്ടെങ്കിലും ഓരോരോ തിരക്കുകൾക്ക് പിന്നാലെ ഓട്ടത്തിലാണ് .
അമ്മച്ചി രാവിലെ ടൗണിലുള്ള അവരുടെ ടെക്സ്‌റ്റയിൽസിലേക്ക് പോകുന്ന കൂട്ടത്തിൽ സാറയെ റെസ്റ്റോറന്റിലേക്ക് ഇറക്കും ശേഷമാണ് അവർ പോകുന്നത് .
ആദ്യമൊന്നും സാറക്ക് ഒട്ടും പറ്റുന്നില്ലെങ്കിലും ഇപ്പോൾ അവൾ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് .
സോഫിയയുമായി കൂട്ടുകൂടുന്നുണ്ട് .
പതിയെ പതിയെ ഓരോ കാര്യങ്ങളായി അവൾ പഠിക്കുന്നുണ്ട് .
സോഫി ബില്ലിംഗ് സെക്ഷനും കസ്റ്റമേർസിനെയും നന്നായി ഡീൽ ചെയ്യുമ്പോൾ ….
സാറ കിച്ചൺ സെക്ഷനും സ്റ്റാഫുകളുടെ
ഓരോ കാര്യങ്ങളും അവൾ നന്നായി ശ്രദ്ധിച്ചു കൊണ്ട് വന്നു .
അതുകൊണ്ട് തന്നെ സോഫിയെക്കാൾ
കൂടുതൽ സ്റ്റാഫ്‌കൾക്ക് കാര്യം സാറയോട് ആണ് …..
സേവിയുടെ കസിൻ എന്നല്ലാതെ സോഫിക്ക് ഉൾപ്പടെ സാറ ആരാണെന്നോ എന്താണെന്നോ അറിയില്ല.
സോഫി ചോദിച്ചെങ്കിലും സാറയുടെ ഒഴിഞ്ഞുമാറ്റം കണ്ടപ്പോൾ അവളത് വിട്ടു .
ഷെഫുകൾ ഉണ്ടാക്കുന്നത് കണ്ടുപഠിക്കാനും
കൂടെ നിന്ന് അവ ഉണ്ടാക്കാനും സാറക്ക് പ്രത്യേക ഇഷ്ടമാണ് .
അതുകൊണ്ട് തന്നെ വീട്ടിൽ വന്നാൽ
റെസ്റ്റോറന്റിൽ ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു സ്പെഷ്യൽ വിഭവം വീട്ടിലും കാണും
അലക്സിന് ചില ജീവിതശൈലി രോഗങ്ങൾ ഉള്ളത് കൊണ്ട് തന്നെ അയാൾക്ക് പ്രത്യേകമായും ചിലത് ഉണ്ടാക്കി നൽകാറുണ്ട്
അയാൾക്കത് വളരെ സന്തോഷമുള്ള കാര്യമാണ് .
ക്ലാരമ്മച്ചിയും മേരിയും അവൾക്ക് പ്രത്യേക
സപ്പോർട് ആണ് നൽകുന്നത് .
ഇതിനിടയിൽ പ്ലസ് ടൂ എക്സാം കഴിഞ്ഞ് വെക്കേഷൻ ആയതു കൊണ്ട് അന്നയെ അമ്മച്ചി ഓൺലൈൻ വയലിൻ ക്ലാസ്സിന് ചേർത്തു .
അതിന്റെ മുഴുവൻ മേൽനോട്ടം എബിയെ ഏൽപ്പിച്ചു . അവൾക്കായി ഒരു വയലിനും വാങ്ങി നൽകി.
ദിവസവും ഒരു മണിക്കൂർ ക്ലാസ് എബിയുടെ ഫോണിൽ .
ഹാളിൽ ഇരുന്നാകും അത് .
സേവിയുടെ സാന്നിധ്യം ആ വീട്ടിൽ ഇല്ലെന്നുള്ളത് സാറക്ക് അറിയാം .
എന്നാലും മനസ്സിലെന്തോ ഒരു പിടപ്പ്ഉണ്ട് അവളത് പുറത്ത് കാണിക്കുന്നില്ലെന്നു മാത്രം .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഡെവിടെ …….
എന്താടാ …..
എടാ അവളുമ്മാര് ഉള്ള സ്ഥലം കിട്ടിയിട്ടുണ്ട് .
സാറയെ കഴിഞ്ഞ ദിവസം നമ്മുടെ കൂട്ടത്തിലുള്ളവൻ കണ്ടു ……
ഞാൻ ചെന്ന് നന്നായി ഒന്ന് അന്യഷിച്ചു .
രണ്ടും അവിടെത്തന്നെ ഉണ്ട്
അവന്റെ വീട്ടിൽ .
ഇച്ചിരി ആൾബലം ഉള്ള കുടുംബക്കാരാ .
സാമ്പത്തികവും അതുപോലെ തന്നെ
സൈമൺ പറഞ്ഞു .
ഓഹോ അപ്പോ അങ്ങനെയാണ് കാര്യങ്ങൾ
എന്തായാലും ഞാൻ ഈ കൈയും കാലും ശെരിയായി ഒന്ന് എഴുന്നേറ്റോട്ടെ
അതുവരെ അവളുമ്മാര് പുറത്ത് വിലസട്ടെ .
അവൻ ദേഷ്യത്തോടെ മുരണ്ടുകൊണ്ട് പറഞ്ഞു .
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
സാറ ഇത് ചെയ്യുന്നത് എങ്ങനെയാണെന്ന് പഠിച്ചില്ലല്ലോ …
താൻ വന്നേ പറഞ്ഞു തരാം …….
സാറയുടെ പിറകെ ഓരോ കാരണങ്ങൾ ഉണ്ടാക്കി നടക്കുകയാണ് കിരൺ .
വന്നിട്ട് ആറു മാസമേ ആയിട്ടുള്ളൂ …..
നല്ലരീതിയിൽ കുക്ക് ചെയ്യും എല്ലാ തരത്തിലുള്ള ഫുഡ് ഉണ്ടാക്കാനും അറിയാം എന്നുള്ളത് കൊണ്ട് അവനെ പെർമെന്റ് ആക്കിയിരിക്കുകയാണ് .
സാറ വന്നത് മുതൽ ഒരു കണ്ണ് അവൾക്ക് പിന്നാലെയായിരുന്നു .
ഇപ്പോൾ അവളെ ഇമ്പ്രെസ്സ് ചെയ്യാനുള്ള ഐഡിയയും കൊണ്ടാണ് ഓരോ ദിവസവും വരുന്നത് .
കിരണിന്റെ ആദ്യമാധ്യ മുള്ള പെരുമാറ്റത്തിൽ അവൾക്ക് മറ്റൊന്നും തോന്നിയിരുന്നില്ല .
പക്ഷേ ഇപ്പോൾ …. അവന്റെ സംസാരവും മറ്റ്
പെരുമാറ്റ രീതികളും എങ്ങോട്ടാണ് പോകുന്നതെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ട് .
അതുകൊണ്ട് തന്നെ പരമാവധി അകലം പാലിക്കുന്നുമുണ്ട് .
സാറ ……താൻ വരുന്നില്ലേ ……
വീണ്ടും വിളിച്ചു കൊണ്ട് അവൾക്ക് പിന്നാലെ ചെല്ലാൻ ആഞ്ഞപ്പോളാണ് മുന്നിൽ നിൽക്കുന്ന സേവിയെ അവൻ കാണുന്നത് .
സാറ ചെറിയ ദേഷ്യത്തോടെയുള്ള മുഖ ഭാവത്തോടെ നിൽക്കുകയായിയുന്നു
ആഹാ സേവി സാറോ …..അവൻ പെട്ടന്ന് ബ്രേക്ക് ഇട്ടത് പോലെ നിന്നും.
അവനെയും സാറയെയും വീക്ഷിച്ചു കൊണ്ടിരുന്ന സേവിയുടെ മുഖം പെട്ടന്ന് അവന്റെ നേർക്ക് ഉയർന്നു .
അവൻ സൗഹൃദത്തോടെ ഒന്ന് ചിരിച്ചു .
ഒട്ടും പ്രധീക്ഷിക്കാത്ത വരവായതിനാൽ
കിരൺ മുഖത്തൊരു മറു ചിരി വരുത്തി .
അപ്പോഴേക്കും സോഫി അങ്ങോട്ട് വന്നിരുന്നു .
ആഹാ സേവിച്ചായനോ ?
ഇപ്പോ വന്നു ……
ഇപ്പോ വന്നേ ഉള്ളൂ സോഫി ……
വരുന്ന വഴിക്ക് ഒന്ന് കേറിയെന്നേ ഉള്ളൂ .
ഇന്ന് എന്തായാലും ലേറ്റ് ആയി ഇനി വീട്ടിൽ നിന്നും കാർ അയക്കണ്ടാന്ന് അമ്മച്ചിയോടു ഞാൻ പറഞ്ഞു .
പോകുന്ന കൂട്ടത്തിൽ സാറയെ കൂടി വിളിച്ചു കൊണ്ട് പോകാമല്ലോന്ന് കരുതി .
അവൻ സാറയെ നോക്കി പറഞ്ഞു .
സാറ അറിയാതെ ഒന്ന് നടുങ്ങി .
അവന്റെ മുഖത്തേക്ക് നോക്കി
അവിടെ പുഞ്ചിരിയാണ് ………….
എന്നാ സാറ ബാഗും എടുത്ത് ഇറങ്ങിക്കോ
ബാക്കി ഞാൻ നോക്കികൊള്ളാം …..
ഒന്നും ഒതുങ്ങിയിട്ടില്ല ല്ലോ സോഫി ഞാൻ ഇപ്പോ പോയാൽ ……….
നീ പോയാൽ എനിക്കറിയില്ലേ ചെയ്യാൻ ….
ചെല്ല് ചെല്ല് …..അവൾ ചിരിയോടെ പറഞ്ഞു .
ബാഗ് എടുക്കാനായി സാറ അകത്തേക്ക് നടന്നു ……
സോഫി കസ്റ്റമർ വന്നപ്പോൾ അങ്ങോട്ടേക്ക് പോയി .
തിരിഞ്ഞു പോകാൻ നിന്ന കിരണിന്റെ തോളിലേക്ക് സേവി കൈ വച്ചു ….
ഒന്ന് നിൽക്കെന്റെ കിരണേ ……
നിന്നോട് ഒരു കാര്യം ചോദിക്കട്ടെ …..
എന്താ സാർ ….അവനൊരു വിക്കലോടെ ചോദിച്ചു .
ഇപ്പോ അകത്തോട്ടു പോയ കൊച്ചില്ലേ ……
എന്താ അതിന്റെ അടുത്ത് നിനക്കൊരു ചുറ്റിക്കളി ……
ഹേയ് ഒന്നുമില്ല സാർ …..
ഹാ …..പറയെടോ …….
ഇഷ്ടാണോ ………
ഏയ്യ് അല്ല സാർ ഞാൻ വെറുതെ ……….
ഓഹോ വെറുതെ ആണോ …..
സേവി അവന്റെ ഷോൾഡറിൽ കൈ അമർത്തി …
അവന്റെ മുഖം വേദന കൊണ്ട് ഒന്ന് ചുളിഞ്ഞു .
എന്നാ ഇനി വെറുതെ നടക്കണ്ട കേട്ടോ …..
അത് എന്റെ പ്രോപ്പർട്ടിയാ …….
എങ്ങാനം വെറുതെ നിന്റെ കണ്ണ് അവളുടെ മേലെ പതിഞ്ഞാൽ ……..
കിരണിന്റെ എല്ല് ഞാനിങ്ങ് ഊരുവേ……..
സേവി ഒരു താക്കീതോടെ ഈണത്തിൽ പറഞ്ഞു …..
അപ്പോഴേക്കും സാറ ബാഗുമായി വന്നിരുന്നു .
എന്നാ ഇറങ്ങട്ടെ കിരണേ …….
ശെരി സാർ ശെരി പെങ്ങളെ ……
സാറയെയും സേവിയേയും നോക്കി അത്രയും പറഞ്ഞ് അവൻ അസ്ത്രം വിട്ടത് പോലെ അകത്തേക്ക് പാഞ്ഞു .
സാറ അത്ഭുതപ്പെട്ട് അകത്തേക്ക് നോക്കി .
ശേഷം സേവിയേയും അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു .
ഇരുവരും ഒരുമിച്ച് പുറത്തേക്ക് നടന്ന് വരുന്നത് കണ്ട് കസ്റ്റമേഴ്സിന്റെ അടുത്ത് നിന്ന സോഫി കൈ എടുത്ത് കാണിച്ചു .
സേവി പുറത്തേക്ക് ഇറങ്ങി വണ്ടി സ്റ്റാർട്ട് ആക്കിയതും സാറ വന്നു …..
സേവിയുടെ ജീപ്പിന്റ മുന്നിൽ കേറണോ പിന്നിൽ കേറണോ എന്ന ആശയകുഴപ്പത്തോടെ നിൽക്കുകയായിരുന്നു അവൾ ……
അവൻ ഒന്ന് ഹോൺ മുഴക്കിയതും .
പേട്ടന്നവൾ മുന്നിലേക്ക് തന്നെ വന്ന് കയറി .
സേവിയുടെ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരിവിരിഞ്ഞു ………
യാത്രക്കിടെ അവൻ സ്റ്റീരിയോ ഓൺ ചെയ്തു . Fm ലെ ഒരു പാട്ടിലേക്ക് ഇരുവരും ചെവിയോർത്തു .
“”””തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി ….
നിന്നെ കട്ടെടുത്തു പറക്കാൻ കൊതിയായി …
മുല്ല മുടി ചുരുളിൽ മുകിലായി …..
ഒന്ന് മൂടി പുതച്ചിരുന്നാൽ മതിയായി ….”””
പാട്ടിലെ ആദ്യ വരി തന്നെ അവന്റെ മനസ്സിലൊരു കുളിര് പടർത്തി …..
ഇപ്പോൾ താൻ അതിയായി ആഗ്രഹിക്കുന്നതെല്ലാം ആ പാട്ടിന്റെ വരികളിലുണ്ട് ……
സാറയും അത് ശ്രദ്ധിച്ചിരുന്നു …..അതുകൊണ്ട് അതന്നെ
സേവിയുടെ കള്ളച്ചിരി കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു പരവേശം തോന്നി .
പിന്നീട് ആ പാട്ട് തീരുന്നത് വരെ സാറ സേവിയുടെ മുഖത്തേക്ക് നോക്കിയിരുന്നില്ല .
പുറത്തേക്ക് മിഴി നട്ട് അങ്ങനെ യിരുന്നു .
വീട്ടിലേക്ക് ഉള്ള റോഡിൽ നിന്ന് മാറി വണ്ടി മറ്റൊരിടത്തേക്ക് തിരിയുന്നത് കണ്ടതും അവൾ അവനെ നോക്കി …….
സേവി അവളെ നോക്കിയതേ ഇല്ല .
സേവിയുടെ കൂടെ എവിടെ പോകാനും അവൾക്കൊരു പേടിയും ഇല്ല
അതുകൊണ്ട് തന്നെ എത്തുംപോൾ എത്തട്ടെ എന്ന രീതിൽ അവൾ സീറ്റിലേക്ക് തന്നെ ചാരിയിരുന്നു .
കുറച്ചു നേരം കഴിഞ്ഞതും വണ്ടി ഒരു ബീച്ചിൽ എത്തി നിന്നു.
അവൾ അത്ഭുതത്തോടെ അവനെ നോക്കി ……
സേവി ജീപ്പിൽ നിന്നും ഇറങ്ങി സാറയുടെ സീറ്റിന്റ വശത്തേക്ക് വന്നു .
അപ്പോഴേക്കും സാറയും ഇറങ്ങിയിരുന്നു .
സാറക്കൊച്ചു വാ …..കുറച്ച് കാറ്റ് കൊള്ളാം ……..
അവൻ മുണ്ടിന്റെ ഒരു വശം കോൺപോലെ ഉയർത്തി ഒന്ന് മടക്കി കുത്തി മുന്നോട്ട് നടന്നു …….
അവൾ കാലുകൾ പൂഴ്ന്ന് പോകുന്ന മണലിലൂടെ പ്രയാസപ്പെട്ട് അവന്റെ കൂടെ ചെന്നു ……..
കൂടുതൽ മുന്നിലേക്ക് ചെന്നപ്പോൾ
മുന്നിൽ കാണുന്ന കാഴ്ചകണ്ട് അവളൊന്ന് അത്ഭുതപ്പെട്ടു .
കാരണം ……
ചെഞ്ചായം പുരട്ടിയ ആകാശത്തെ
ഇന്നുവരെ ഉള്ള സായാഹ്നത്തിൽ ഇത്രമേൽ ഭംഗിയായി അവൾ കണ്ടിട്ടില്ലായിരുന്നു .
തുടരും .🌼

by