23/04/2026

സത്യഭാമ : ഭാഗം 01

രചന – ശ്രീമിഴി

ഡീ സത്യഭാമേ ഇറങ്ങി വാടി ശിലാവതി.
ആ വിളിയിൽ വിടൊന്നു കുലുങ്ങി കൂടെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന കിങ്ങിണി മോളും…
അമ്മേ അച്ഛൻ.. നിക്ക് പേടിയാ അമ്മേ നിക്ക് പേടിയാ…
കുഞ്ഞിന്റെ നിലവിളി കേൾക്കേ ഭാമ ഉമ്മറത്തേക്കു ഓടിയെത്തി കുഞ്ഞിനെ വാരി എടുത്തു.
ഇത്ര നാളും നാട് തെണ്ടിയിട്ട് ഞാനും മോളും ജീവനോടെ ഉണ്ടോയെന്നു പോലും അന്വേഷിക്കാതെ മാസം അവസാനമാകുമ്പോ മാത്രം കേറി വന്നോളും കിട്ടുന്നതിന്റെ ഓഹരി വാങ്ങാൻ.ഞാനും മോളും എങ്ങനെലും ജീവിച്ചോട്ടെ…
ഇല്ലെടി പുല്ലേ നീ അങ്ങനെ ജീവിക്കണ്ട അത് പറയുമ്പോ ഗണേശന്റെ നാവ് കുഴഞ്ഞു കാലുകൾ നിലത്തുറക്കാതെ.. ആടി
കഴിഞ്ഞില്ലേ നിന്റെ ഇന്നത്തെ അഴിഞ്ഞാട്ടം അല്ല ഇന്ന് മൊത്തം ഉണ്ടോ
ദേ വേണ്ടതിനാം പറഞ്ഞാൽ ഉണ്ടല്ലോ
ആരായാ ഡീ നീ കൈ ചുണ്ടുന്നത്…
നിങ്ങളെ തന്നെ.
വയ്യാതെ കിടക്കുന്ന അമ്മയെ നോക്കുന്നതാണോ ഞാൻ ചെയ്യുന്ന തെറ്റ് ഇവിടുന്ന് കിട്ടുന്നത് കൊണ്ടാണ് ഞാനും എന്റെ മോളും ജീവിക്കുന്നത് അല്ലാതെ
അത് പറയുമ്പോ ഭാമയുടെ ശബ്ദം ഇടറി..
അറിയാം എനിക്ക് എല്ലാം.. അമ്മയെ അല്ല മോനെയാണ് നീ നോക്കുന്നത് എന്ന് എനിക്കും നാട്ടുകാർക്കും ഒരു പോലെ അറിയാടി
അതിനുള്ള ഉത്തരമായി ആരുടെയോ ചവിട്ട് കൊണ്ട് ഗണേശൻ മലക്കം മറിഞ്ഞു..
കിങ്ങിണി ഭാമയെ മുറുകെ പിടിച്ചു. മോളെ നെഞ്ചോടു ചേർത്ത് ഭാമയും…
ഗണേശൻ ഒന്ന് വച്ചു എണീക്കാൻ നോക്കിയതും അടുത്ത ചവിട്ട് നെഞ്ചോത്തു കിട്ടിയിരുന്നു.
മുന്നിൽ കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ഹരിയെ കാണെ ഭാമ നെഞ്ചത്ത് കൈ വച്ചു.
ഡാ പുല്ലേ കുടിച്ചു വന്നു ഇവിടെ ബഹളം വച്ച അറിയാലോ നിനക്ക് ഹരി പറയില്ല ഒന്നും ഞാൻ എനിക്ക് പ്രവർത്തി മാത്രെ അറിയൂ..
പിന്നെ കെട്ടിയോളേം കുഞ്ഞിനെയും തല്ലുന്നത് അല്ല ആണത്തം.
എന്നേ നീ എന്ത് വേണേലും പറഞ്ഞോ അത് ഹരിക്കു പുല്ല പക്ഷെ അത് പറയുമ്പോ ഹരിയുടെ കാലുകൾ ഒന്ന് കൂടെ ഗണേശന്റെ നെഞ്ചിലമാർന്നു മനസിലാക്കി പെരുമാറിയാൽ നിനക്ക് കൊള്ളാം ഇല്ലേ നിനക്കിട്ടു കൊള്ളും ഹരിനാരായണൻ ആണ് പറയുന്നത് അതും പറഞ്ഞു ദേഷിച്ചു പോകുന്നവനെ നോക്കി നിന്നു കിങ്ങിണി.
ഹരി പെട്ടെന്ന് തിരിഞ്ഞ് ഗണേശനേ ഒന്നുടെ നോക്കി.
എണീപ്പിച്ചു വിടടി അതിനെ എന്നും പറഞ്ഞു ഭാമയെ നോക്കി അലറി.. അത് കേൾക്കേ ഭാമയും കുഞ്ഞും ഒരു പോലെ ഞെട്ടി
കിങ്ങിണി മോള് പിതുങ്ങുന്നത് കണ്ടതും ഹരിയവളെ എടുത്തു കവിളിൽ കുഞ്ഞു കടി കൊടുത്തു കടിയുടെ വേദനയിൽ ചിണുങ്ങി ഹരിയെ കെട്ടിപിടിച്ചു കുഞ്ഞിപെണ്ണ് .അത് മതിയായിരുന്നു രണ്ടു പേരുടെയും മനസ് തണുക്കാൻ ഹരി കുഞ്ഞിനെ എടുത്തു അകത്തേക്കു പോകുന്നതും നോക്കി നിൽക്കുന്ന ഭാമയെ കണ്ടതും ഗണേശൻ പല്ല് കടിച്ചു.
ഒന്ന് എഴുന്നേറ്റു പോകാൻ പോലും പറ്റാത്തവനെ കാണെ ഭാമ പുച്ഛചിരി ചിരിച്ചു തനിക്കു എന്നോടെ തല്ലു കൂടാൻ പറ്റു. ഉശിരുള്ള ആണിനോട്‌ ചെറുത്തു നില്കാൻ പറ്റില്ല അത് കൂടെ കേൾക്കേ ഗണേശൻ കുത്തി എഴുന്നേറ്റു ആടി ആടി നിന്നു…
നീ അവന്റെ ഉശിരു അറിഞ്ഞവളാണ് എന്ന് എനിക്ക് നല്ല പോലെ അറിയാം പക്ഷെ ഞാൻ ജീവനോടെ ഉള്ളപ്പോ നിന്നെ അവന് കൊടുക്കില്ലെടി ഗണേശനാണ് പറയുന്നത്..
അത് പറയുമ്പോ അയാള് നിന്നു കാത്തുകയായിരുന്നു.
ചുണ്ടിലെ ചോര തുടച്ചു ആടി ആടി പോകുന്നവനെ കണ്ണും നിറച്ച് നോക്കി നിന്നു ഭാമ…..
🔥🔥🔥
കൊന്നോടാ ഹരി നീ അതിനെ
എന്റെ അമ്മേ കൊല്ലാനോ ??? ഒന്ന് പേടിപ്പിച്ചു വിട്ടു അത്ര തന്നെ….
എല്ലാത്തിനും നിന്റെ അച്ഛനെ പറഞ്ഞാ മതി.
നിങ്ങള് തമ്മിലുള്ള സ്നേഹം അറിഞ്ഞത് മുതൽ അയാള് ചെയ്യ്തു വച്ചതാണ് ഇതൊക്കെ എന്നിട്ട് എന്തായി പുഴുത്തു തന്നെയല്ലേ അങ്ങേര് മരിച്ചത് എന്നിട്ട് നോക്കിയതോ ആ പാവം ഭാമയും എല്ലാത്തിനും കൂട്ട് നിന്നാ എന്റെ അവസ്ഥയും അത് തന്നെ അല്ലെ ഹരി…?
മതി അമ്മ എല്ലാം മറക്കുവാൻ ശ്രമിക്കുന്നവനാ ഞാൻ….. ഇനി കൂടുതൽ എന്നെ പ്രാന്തനാക്കരുത്.. കൈയെത്തും ദുരെ ഉണ്ടായിട്ടും എല്ലാം നഷ്ടപെട്ടവനായി ജീവിക്കുന്ന അവസ്ഥ ഉണ്ടല്ലോ അത്…. അത് ആർക്കും പറഞ്ഞാ മനസിലാവില്ല.

കരി കരി കരയല്ലേ കരി
ഇല്ലടാ മുത്തേ കരി കരയില്ല….
ദാ ഇവള് മാത്രമാണ് ഇപ്പൊ എന്റെ ആശ്വാസം… അതും പറഞ്ഞു ഹരി കിങ്ങിണിയെ നെഞ്ചോടു ചേർത്തു….

ടീച്ചർകുള്ള രാത്രി ഭക്ഷണം മേശയിൽ വച്ചിട്ടുണ്ട് പെട്ടന്നുള്ള ഭാമയുടെ ശബ്ദം കേൾക്കേ എല്ലാരും വാതിലിന്റെ അടുത്തേക്കു നോക്കി…
കരഞ്ഞു കലങ്ങിയ കണ്ണ് കാണെ രണ്ടുപേർക്കും ഒരു പോലെ നോവ് ഉണർത്തി.

വാ മോളെ നമുക്ക് പോകാം

ഇന്ന് പോണോ ഭാമ മോളെ അവൻ അവിടെ കാണില്ലേ

ഇല്ല ടീച്ചറെ…..പോണം അച്ഛൻ മാത്രെയുള്ളൂ അവിടെ എപ്പോഴും കുടിച്ചു അടി ആക്കുന്നതിനാൽ അയാളും അച്ഛനും തമ്മിൽ കണ്ടാൽ ചേരില്ല കുടിച്ചാൽ പിന്നെ ഇന്നത് ചെയ്യാം എന്നില്ല അയാൾക്കു…..

ഞാൻ കൊണ്ട് വിടാം

വേണ്ട ഞാൻ പോയിക്കോളാം എന്നും പറഞ്ഞു കിങ്ങിണിയെ ഹരിയിൽ നിന്നു വാങ്ങി ഭാമ നടന്നു
അവർ പടി കടന്നു പോകുന്നതും നോക്കി ഹരിയും
കുഞ്ഞു നാള് തൊട്ടുള്ള തന്റെ പെണ്ണ് സത്യ അവൾ എല്ലാർക്കും ഭാമയാണെങ്കിൽ എനിക്ക് അവൾ സത്യയാണ് എന്റെ മാത്രം സത്യ….

ഓർമ്മകൾ എന്നും ഉള്ളിന്റെ ഉള്ളിൽ നോവു പടർത്തുമ്പോഴും എങ്ങും പോകാതെ കൂടെ തന്നെ ഉണ്ടല്ലോ എന്നതായിരുന്നു ആകെ ഉള്ള സമാധാനം
🔥🔥🔥🔥🔥🔥
നിർത്താതെയുള്ള ലാൻഡ്‌ ഫോണിന്റെ ശബ്ദം കേട്ടാണ് ഹരി എഴുന്നേത്…
മോനെ ഹരി ഒന്ന് ഫോൺ എടുക്കു ആരാ നോക്കിയേ ഈ വെളുപ്പിന്
നോക്കട്ടെ അമ്മ….
ഹരി ഫോൺ എടുത്തതും മറുപുറത്തു നിന്നുള്ള വാക്കുകൾ കേൾക്കേ തിരിച്ചു ഒന്നും പറയാനാവാതെ റിസിവർ താഴെക്ക് വീണു….

തുടരും