19/04/2026

ചാരുത : ഭാഗം 19

രചന – ശ്രീമിഴി

ഹലോ ഭദ്രൻ അല്ലെ ????

അപ്പുറത്ത് നിന്നുള്ള കിളി നാദം കേൾക്കേ ഭദ്രൻ ഒന്ന് ചുണ്ട് ചുളിച്ചു

നീ ആരാടി പുല്ലേ എന്നെ കയറി പേര് വിളിക്കാൻ ???

ഓഹോ അങ്ങനെ ആണോ നിന്നെ ജയിലിൽ നിന്നു എനിക്ക് ഇറക്കാൻ കഴിയുമെങ്കിൽ നിന്റെ പേര് വിളിക്കാൻ എനിക്ക് നിന്റെ അനുവാദം വേണോ ഭദ്രാ

അത് കേൾക്കേ ഭദ്രൻ ഒന്ന് ഞെട്ടി

എന്താ ഭദ്രാ നിന്റെ ശബ്ദം പോയോ
അത് കേൾക്കേ തരിച്ചു കേറിയെങ്കിലും ഭദ്രൻ ഒന്നും മിണ്ടാൻ പോയില്ല

എന്തിനാ വിളിച്ചത് ???

നിന്റെ പെണ്ണിനെ ഞാൻ നിന്റെ കയ്യിൽ കൊണ്ട് തരും പക്ഷെ എന്റെ ശിവേട്ടനെ നീ ഒന്നും ചെയ്യാൻ പാടില്ല അവനെ എനിക്ക് തന്നെ തരണം

അത് കേൾക്കേ ഭദ്രൻ കനത്തിൽ ഒന്ന് മൂളി

മൂളിയ പോരാ നിന്റെ കൂടെ ഉള്ളവനെ തല്ലിയത് ഞാൻ അറിഞ്ഞു അതിനു പകരം നീ ശിവേട്ടനെ തൊട്ടാൽ ഇറക്കിയ പോലെ തന്നെ ഉള്ളിലേക്കു കയറ്റാനുo ഞാൻ മടിക്കില്ല എന്നും പറഞ്ഞു മീനു ഫോൺ വച്ചു

ഫോൺ വച്ചെന്നു കണ്ടതും ഭദ്രൻ ചുമരിൽ അഞ്ഞ് ഇടിച്ചു

അവള് ആരാ എന്നെ പേടിപ്പിക്കാൻ അറിയില്ല അവൾക്കു ഭദ്രനെ

എന്താ എന്താ ആശാനേ

ഏതൊരു പിറ പെണ്ണ് വിളിച്ചു ഭീഷണി

പെണ്ണോ🙄

അതേടാ അവളാ എന്നെ പുറത്തു ഇറക്കിയത് പോലും

ആശാനേ എന്നാ ചെറിയ പുള്ളി ആയിരിക്കില്ല എന്തായാലും പറയുന്നത് അങ്ങ് കേട്ടേക്ക് ആശാനേ നമുക്ക് എന്തേലും ഗുണം ഉണ്ടാകും

പെണ്ണല്ലേ ആശാനേ

ശരിയാടാ എന്നും പറഞ്ഞു ഭദ്രൻ ചുണ്ട് തടവി

🏵️🏵️🏵️🏵️———-

ദിവസങ്ങൾ ഓടി മറഞ്ഞു

അമ്മേ ചായ ???

എന്റെ മനു അടുക്കളയിൽ പോയി കുടിച്ചോ

അത് എന്താ എപ്പോഴും അമ്മ അല്ലെ തരുന്നത്

ഇന്ന് ഞാൻ ലീവ് ആണ് പകരം നിന്റെ ഏട്ടനും ഏട്ടത്തിയുമുണ്ട്

ഏട്ടനോ ???

പിന്നല്ല അവൻ നിന്നെ പോലെ അല്ല.

അടുക്കളയിൽ പണിയാണോ അതോ റൊമാൻസ് ആണോ നടക്കുന്നത് (ആത്മ )

മനു മെല്ലെ അടുക്കളയിലേക്ക് ചെന്നപ്പോ കണ്ടു തലയിൽ തോർത്ത്‌ വട്ടത്തിൽ ചുറ്റി
ചപ്പാത്തി പരത്തുന്ന ശിവനെ അപ്പുറം ചാരു അത് എടുത്തു ചുട്ടു വയ്യ്ക്കുന്നു അത് കാണെ മനുവിന് ചിരി വന്നു.

ഇത് വരെ അടുക്കളയിൽ കയറാത്ത ആളാ ഇത് എന്താ സംഭവം (ആത്മ )

ഏടത്തി ചായ

അത് എന്താടാ നീ എന്നെ ഇവിടെ കണ്ടില്ലേ

കണ്ടേ ….. പക്ഷെ ഏട്ടനോട് എങ്ങനെ ചായ ചോദിക്കും ??

വന്ന് എടുത്തു കുടിക്കൂ മനു.

ഓഹ് ഭാര്യയോട് എന്തൊരു സ്നേഹം എന്നും പറഞ്ഞു മനു വേഗം ചായ എടുത്തു പുറത്തേക്കു നടന്നു

അത് കേൾക്കേ ചമ്മലോടെ ചാരു ശിവനെ നോക്കി

എന്റെ ശിവേട്ട എന്നെ നാണം കെടുത്താതെ ഒന്ന് പോയെ ഞാൻ ഒറ്റക്ക് ചെയ്തോളും

ഡീ പെണ്ണെ ഇത്രേം നേരം നിനക്ക് പ്രശ്നം ഒന്നും കണ്ടില്ലലോ

ദേ ശിവേട്ട പോയെ പോയെ….

ഞാൻ പോണോ

ഒന്ന് പോ ശിവേട്ട എന്നും പറഞ്ഞു ശിവനെ പിടിച്ചു തള്ളി ചാരു

ദേ പെണ്ണെ തള്ളതെ എന്നും പറഞ്ഞു
ശിവൻ ചാരുവിന്റെ അരയിലൂടെ പിടിച്ചു അടുത്തേക്കു നിർത്തി

ശിവേട്ട വിട് ആരേലും കാണും

കണ്ടോട്ടെ എന്നും പറഞ്ഞു ചാരുവിനെ എടുത്തു തട്ടിന്റെ മുകളിൽ ഇരുത്തി
ചാരു കണ്ണുകൾ ഇറുകെ അടച്ചു ശിവൻ പെണ്ണിന്റെ ചുണ്ടിൽ അമർത്തി.

ചാരു രണ്ടു കൈ എടുത്തു ശിവന്റെ കഴുത്തിലൂടെ വട്ടം പിടിച്ച് നെറ്റിയിൽ മുത്തി

ശിവേട്ട

മ്മ്

എനിക്ക് പ്രണയം തോന്നുന്നു

ആരോട്

അത് കേട്ടതും ചാരു ചുണ്ട് കൂർപ്പിച്ചു ശിവനെ നോക്കി

തന്നോട് കേട്ടോടാ കള്ളാ പോലീസേ

എനിക്കും എന്ന് പറഞ്ഞു ശിവൻ ചാരുവിനെ കെട്ടിപിടിച്ചു കഴുത്തിൽ മുഖം പുഴ്ത്തി

ചാരു ശിവന്റെ തലയിൽ തലോടി.

എനിക്ക് അങ്ങോട്ടു വരവോ ????

പെട്ടെന്ന് മീനുവിന്റെ ശബ്ദം കേട്ടപ്പോ രണ്ടു പേരും ഞെട്ടി മാറി

ഓ ഇതിനു വരാൻ കണ്ടാ നേരം എന്നും പറഞ്ഞു ശിവൻ തലയിലെ മുണ്ട് അഴിച്ചു കഴുത്തിലൂടെ ഇട്ട് ചാരുവിനെ നോക്കി കണ്ണ് ചിമ്മി എടുത്തു താഴെ നിർത്തി.

ശിവേട്ടൻ പോയിക്കോ ഞാനും ചേച്ചിയും കൂടി ചെയ്തോളാം എന്നും പറഞ്ഞു മീനു അകത്തേക്കു വന്നു

ചാരു മീനുവിനെ നോക്കി ചിരിച്ച് ശിവനെ നോക്കി കണ്ണ് കൂർപ്പിച്ചു

ശിവൻ ഒന്ന് ഇളിച്ചു കാണിച്ചു പുറത്തേക്കു നടന്നു.

“””സമ്മതിക്കില്ല ഞാൻ അങ്ങനെ നിങ്ങളെ സ്നേഹിക്കാൻ വിടില്ല ഞാൻ എന്നും പറഞ്ഞു മീനു ചപ്പാത്തി മാവ് എടുത്തു ഞെരിച്ചു…….

ഇതൊന്നും കാണാതെ ചാരു ചപ്പാത്തി ഓരോന്നായി ചുട്ട് എടുത്തു

🏵️🏵️——–

മോനെ ശിവ ഒന്ന് നിന്നേ

എന്താ അമ്മേ…..

കല്യാണം കഴിഞ്ഞു ഇത്രേം ദിവസം ആയില്ലേ മോനെ ചാരുന്റെ വീട്ടിൽ പോകുന്നില്ലേ

ഇന്ന് പോയാലോ അമ്മേ???

അതിനു എന്താ പോയി വാ മോനെ

മോളെ ചാരു ഇങ്ങു വന്നേ

“”ദേ മീനുട്ടി അമ്മ വിളിക്കുന്നു ഞാൻ ഇപ്പൊ വരാട്ടോ ഇത് ഒന്ന് നോക്കണേ
അതിനു എന്താ ചേച്ചി പോയി വാ…….

“”നീ പോടീ നിനക്ക് ഉള്ളത് ഞാൻ തരാം 😡😡 അതോടു കൂടി നീ ഈ ലോകത്തു നിന്നു എന്നേക്കുമായി പോകുമെടി”””

 

എന്താ അമ്മേ??

മോളെ നീയും ശിവനും കൂടി വീട്ടിൽ പോയി അമ്മേ കണ്ടു രണ്ടു ദിവസം അവിടെ നിന്നിട്ട് വന്നാ മതി

ആണോ അമ്മേ എന്നും പറഞ്ഞു ലതയുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു ചാരു

അതേല്ലോ എന്റെ കുട്ടി വേഗം പോയി സുന്ദരിയായി വാ എന്നും പറഞ്ഞു ചാരുവിനെ തലോടി

താങ്ക്സ് അമ്മ എന്നും പറഞ്ഞു കവിളിൽ മുത്തി ശിവനെ ഒന്ന് നോക്കി കണ്ണിറുക്കി ചാരു മുകളിലേക്കു ഓടി

പാവം പെണ്ണ് വല്ലാതെ ആഗ്രഹം ഉണ്ടായിരുന്നു അമ്മേ കാണാൻ എന്നിട്ടും ഒന്നും മിണ്ടാതെ

ശരിയാ അമ്മേ എന്റെ തീരക്കു കാരണം ഞാനും അത് ഓർത്തില്ല

വേഗം പോയി ഒരുങ്ങി വാ മോനെ ഞാൻ അടുക്കളയിൽ പോട്ടെ…

അമ്മ അവിടെ ഇരുന്നേ തിന്നാൻ മാത്രം വായ തുറക്കുന്ന അവള് തന്നെ ചെയ്യട്ടെ പണി

അടുക്കള കാണാത്ത പെണ്ണാ ഇന്ന് എഴുന്നേറ്റു നേരെ വന്നത്

അടുക്കളയിലേക്ക് ആണ് നന്നായോ എന്തോ??

നന്നാവാനോ അവളോ ഞങ്ങളെ അടുക്കളയിൽ കണ്ടാ കുശുമ്പ് ആണ് അതിനു

ഞാൻ ഇപ്പൊ വരാട്ടോ അമ്മേ എന്നും പറഞ്ഞു ശിവൻ അടുക്കളയിലേക്ക് നടന്നു

ശിവനെ കണ്ടതും മീനുവിന്റെ മുഖം തിളങ്ങി

ശിവേട്ട വാ നമുക്ക് ചപ്പാത്തി ആക്കാം വാ

അതെ എന്റെ മോള് ഒറ്റക്ക് ആക്കിയ മതി
ദേ നല്ല ചപ്പാത്തി ആവണം കേട്ടോ മീനു മോളെ എന്നും പറഞ്ഞു ശിവൻ പുറത്തേക്കു നടന്നു

ശിവേട്ട ചേച്ചി

അവളും ഞാനും ഒന്ന് പുറത്തു പോയി വരാം എന്ന് വിളിച്ചു പറഞ്ഞു ശിവൻ മുറിലിലേക്കുനടന്നു

നിന്റെ ഒരു ചപ്പാത്തി എന്നും പറഞ്ഞു മീനു കുഴച്ചു വച്ച മാവ് എടുത്തു ഒറ്റ ഏറു വച്ചു കൊടുത്തു

വിടില്ല ഞാൻ ഒന്നിനെയും എന്നെ ചപ്പാത്തി അക്കാൻ നിർത്തിയിട്ട് നിങ്ങള് ചുറ്റി നടക്കാനോ എന്നും പറഞ്ഞു പാത്രങ്ങൾ എല്ലാം എടുത്തു എറിഞ്ഞു മീനു

ഡീ നിനക്ക് എന്താ വട്ടായോ ???

പിന്നെ എന്നെ ഒറ്റക്ക് ചപ്പാത്തി ആക്കാൻ പറഞ്ഞിട്ട് എല്ലാരും അപ്പുറം പോയാൽ പിന്നെ ഞാൻ എന്ത് വേണം

കണ്ടു പോകരുത് അസത്തെ ഇവിടെ നിന്നെ എന്നും പറഞ്ഞു ലത മീനുവിന്റെ മുഖം അടച്ചു ഒന്ന് കൊടുത്തു

മീനു കവിള് പൊത്തി കണ്ണ് നിറച്ചു ലതയെ നോക്കി

നിനക്ക് ഒരു അടിടെ കുറവുണ്ടായിരുന്നു മീനു എന്നും പറഞ്ഞു താഴെ വീണ ചപ്പാത്തി മാവ് എടുത്തു വെയിസ്റ്റിൽ ഇട്ടു ലത

എന്നിട്ട് വേറെ എടുത്തു
മീനുവിനെ നോക്കി

വേഗം ഇത് കുഴച്ചു വയ്യക്ക് എന്നും പറഞ്ഞു പൊടി എടുത്തു മീനുവിന് നേരെ നീട്ടി
മീനു ഒന്നും മിണ്ടാതെ അത് വാങ്ങി

🏵️🏵️——–

എത്ര നാള് കൂടി അമ്മേനെ കാണാൻ പോകുന്നത്

എപ്പോഴും കാണണം എന്ന് പറയും പാവം ഞാൻ എങ്ങനെ അത് ഇവിടെ പറയുന്നത്
അല്ലെങ്കിലേ അർഹിക്കാത്തത് കിട്ടിയ പോലെയാ എനിക്ക്

കഴിഞ്ഞോ ????

ശിവേട്ട

ഇത്രേം ആഗ്രഹം അമ്മയെ കാണാൻ ഉണ്ടായിട്ടും താൻ എന്താ പറയാതെ ഇരുന്നത്

അത് ഞാൻ ശിവേട്ടന് ബുദ്ധിമുട്ട് ആവുലെ വിചാരിച്ച ഞാൻ

ഇതൊക്കെ എന്ത് ബുദ്ധിമുട്ട് എന്റെ ഭാര്യ എന്നും പറഞ്ഞു ശിവൻ ചാരുവിനെ ചേർത്തു പിടിച്ചു

ചാരു ശിവനോട് ചേർന്ന് നിന്നു

ചാരു

എന്താ ശിവേട്ട

സോറി മോളെ ഞാൻ നിന്റെ ആഗ്രഹം ഒന്നും ചോദിച്ചു അറിഞ്ഞുമില്ല നീ ഒന്നും പറഞ്ഞതുമില്ല

എനിക്ക് ഒരു ആഗ്രഹം മാത്രെ ഉള്ളു ശിവേട്ട
എപ്പോഴും ഈ നെഞ്ചോടു ചേർന്ന് ഉറങ്ങണം

അത്രേ ഉള്ളു വാ എന്നും പറഞ്ഞു ശിവൻ ചാരുവിനെയും കൊണ്ട് ബെഡിലേക്കു മറിഞ്ഞു

ചാരു ശിവന്റെ നെഞ്ചോടു ചേർന്ന് കിടന്നു

ഡീ പെണ്ണെ മതിയോ …..

ശിവേട്ട കുറച്ചൂടെ

അപ്പൊ അമ്മയെ കാണണ്ടേ

അയ്യോ വേഗം പോകാം ശിവേട്ട എന്നും പറഞ്ഞു ചാരു പിടഞ്ഞു എഴുന്നേറ്റു

ശിവൻ ചിരിയോടെ എഴുന്നേറ്റു ഫ്രഷ് ആവാൻ കയറി

തുടരും 🥰