22/04/2026

പ്രണയ വീഥിയിൽ : ഭാഗം 04

രചന – അമ്മൂസ്

തേ…. ഗായു…… അവൾ തിരിഞ്ഞു നോക്കി എന്താ സൂര്യാ…. ഗായു…. ആ ഇളം നീല നിറമുള്ള സാരി ഉടുക്കുമോ…… അവൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്….. അതിന്റ തെല്ല് അതിശയവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു. ഉടുക്കാം അവൾ ചെറു ചിരിയോടെ മെല്ലെ തലയാട്ടി…. ശേഷം മുറിയിലേക്ക് നടന്നു…. 💕💕💕💕💕💕💕💕 അന്ന് സിനിമ കണ്ട് കുറച്ച് വൈകിയാണ് അവർ വീട്ടിലേക്ക് എത്തിയത്……. കൂട്ടിന് ഒരു കുഞ്ഞു ചാറ്റൽ മഴയും…… പൂർണ്ണമായും മഴ നനയും മുൻപേ അവർ വീട്ടിൽ എത്തിയിരുന്നു. അന്ന് പതിവിലും ഭംഗിയുള്ള ഒരു ചിരി രണ്ട് പേരുടേയും ചുണ്ടുകളിൽ ഉണ്ടായിരുന്നു ….. രണ്ട് മുറികളിൽ എന്തോ ഒരിഷ്ടം മറച്ചു പിടിക്കുന്ന രണ്ട് മനസ്സുകൾ ….. പിന്നീട് യാത്രകൾ പതിവാക്കി …… അപ്പോഴേക്കും …….പരസ്പരം ഒരുപാട് മനസ്സിലാക്കി കഴിഞ്ഞു രണ്ട്‌ പേരും….. ഇപ്പോ ഒരു കുഞ്ഞ് ജീവിതം അവർ ആഗ്രഹിക്കുന്നുണ്ട് . എന്നാൽ തുറന്ന് പറയുന്നില്ലെന്നു മാത്രം .

സുന്ദരസ്വപ്നങ്ങൾ പോലെ ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു കൊണ്ടേയിരുന്നു…… 🧡 ഇന്ന് നാല് മാസം കഴിഞ്ഞിരിക്കുന്നു സൂര്യനും ഗായത്രിയും ആ വീട്ടിൽ താമസിച്ചു തുടങ്ങിയിട്ട് . സന്തോഷവും സമാധാനവും തരുന്നൊരു വീടും സാഹചര്യവും അതിനേക്കാൾ ഉപരി പരസ്പരം വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ട്‌ പേർ . അവരുടെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും കുഞ്ഞ് കുഞ്ഞ് സങ്കടങ്ങളും ആ വീട്ടിലെ ഓരോ ചുവരുകൾക്ക് പോലും ഇപ്പോൾ കാണാപാഠമാണ്. ഓരോ ദിവസം കൂടും തോറും പരസ്പരം ഒത്തിരി സ്നേഹിച്ചു പോകുന്നു ഇരുവരും . മനോഹരമായ പുഞ്ചിരികളിൽ കൂടി മാത്രം ആ സ്നേഹവും ഉള്ളിന്റെ ഉള്ളിൽ മുള പൊട്ടുന്ന ഇഷ്ടവും കൈമാറുന്നു . അത്രമാത്രം

ഇന്ന് ഞായറാഴ്ദിവസം ആയതു കൊണ്ട് സൂര്യന് അവധി ദിവസമാണ് .അതുകൊണ്ട് തന്നെ പാചകത്തിനായി അവനും അടുക്കളയിൽ കൂടിയിട്ടുണ്ട് . വ്യത്യസ്തമായി അവൻ വയ്ക്കാറുള്ള ചിക്കൻ കറി തന്നെയാണ് ഇന്നും സ്പെഷ്യൽ . അടുക്കളയുടെ സ്ലാബിൽ കയറിയിരുന്ന് അവന്റെ ഓരോ പ്രവർത്തിയും കണ്ണിമയ്ക്കാതെ നോക്കി ഇരിക്കുകയാണ് അവൾ . പെട്ടന്നാണ് വെള്ളം തങ്ങി നിന്ന കറിവേപ്പിലതണ്ട് അവളുടെ മുഖത്തേക്ക് അവൻ കുടഞ്ഞത് . പെട്ടന്ന് അവൾ ഒന്ന് പിന്നോട്ട് ഒന്ന് ആഞ്ഞു പോയി . “”””ഇപ്പോൾ ഗായത്രി ക്കുട്ടിക്ക് ഭയങ്കര സ്വപ്നം കാണൽ ആണല്ലോ ..”””” അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു . അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി . ഓഹോ ഈ പറയുന്ന ആള് ഒട്ടും സ്വപ്നം കാണാറില്ല ല്ലേ …… അവൾ ചുണ്ട് കോട്ടി . ശേഷം കൃത്രിമ ദേഷ്യം കാട്ടി അവന്റെ കൈയിൽ ഇരുന്ന കറിവേപ്പില പിടിച്ച് വാങ്ങി കറിക്ക് കടു താളിക്കാനായി തിരിഞ്ഞു . ചുണ്ടിൽ തത്തിക്കളിക്കുന്ന ചിരി മറയ്ക്കാനാണ് ഈ പ്രവർത്തിയെന്ന് അവനറിയാം .

എന്നാലും അറിയാത്ത ഭാവം നടിച്ചു നിന്നു. ഉച്ചക്ക് ആഹാരവും കഴിച്ച് എന്തൊക്കെയോ സംസാരിച്ച് അവർ സോഫയിൽ തന്നെയിരുന്നു . പെട്ടന്ന് സൂര്യൻ നെറ്റിയിൽ കൈ വച്ചു ….. ഡോ ഗായു ……എനിക്ക് ഭയങ്കര തലവേദന . അതെന്തു പറ്റി പെട്ടന്ന് അവൾ ചെറിയ ആകുലതയോടെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു . അറിയില്ല ഡോ അവൻ നെറ്റിയിൽ കൈവച്ച് തന്നെയിരുന്നു . ഞാൻ ബാം എടുത്തിട്ട് വരാം . ബാം ഒന്നും വേണ്ട ഗായു …… എഴുന്നേൽക്കാൻ പോയ അവളെ അവൻ സോഫയിലേക്ക് പിടിച്ചിരിത്തി . പിന്നെ …… നീ പതിയെ ഈ കൈ വിരലുകൾ വച്ച് എന്റെ തലയോന്ന് മസാജ് ചെയ്തു തന്നാൽ മതി . തലവേദന പെട്ടന്ന് മാറും . അവൾ ഒറ്റ പിരികം പൊക്കി അവനെ ഒന്ന് നോക്കി . അവൻ നന്നായി നിഷ്കു ഭാവം അഭിനയിച്ചു . ശേഷം സോഫയ്ക്ക് താഴെ അവൾക്ക് അടുത്തായ് ഇരുന്നു . അവൾ വേണോ വേണ്ടയോ എന്നപോലെ പിന്നിൽ ഇരുന്ന് നിമിഷ നേരം നോക്കിപ്പോയി അപ്പോഴേക്കും അവളുടെ രണ്ട് കൈകളും അവൻ എടുത്ത് അവന്റെ ചുരുണ്ട തലമുടിയിൽ വച്ചിരുന്നു . അവളുടെ വിരലുകൾ മെല്ലെ ചലിച്ചു തുടങ്ങിയപ്പോൾ വല്ലാത്തൊരു ഫീൽ .

പെട്ടന്ന് അമ്മയുടെ കൈകൾ അവന് ഓർമ്മവന്നു ……. അവൾ പതിയെ വിരലുകൾ കൊണ്ട് ആ മുടിയിഴകളെ ഇളക്കി മെല്ലേ തലോടി …… അതേ സൂര്യാ ……. എന്താ ഗായു …….. മസാജ് ചെയ്യണമെങ്കിൽ ആദ്യമേ അങ്ങ് പറഞ്ഞാൽ പോരേ എന്തിനാ നുണ പറഞ്ഞേ . അവൻ തിരിഞ്ഞു നോക്കി നന്നായി ഇളിച്ചു കാണിച്ചു . മനസ്സിലായോ …… മനസ്സിലായി അതേ ടോണിൽ അവൾ തിരികേ പറഞ്ഞു . വീട്ടിൽ അമ്മയും ഇങ്ങനെയാ ചുമ്മാ മസാജ് ചെയ്യാൻ ആണെന്ന് പറഞ്ഞാൽ സമ്മതിക്കില്ല . തലവേദന യെന്ന് പറഞ്ഞാൽ പെട്ടന്ന് അടുത്ത് ഇരുത്തും ഇതുപോലെ ചെയ്യും . അവൾ മെല്ലേ ചിരിച്ചു . വീണ്ടും അവന്റെ മുടിയിഴകളിൽ അവളുടെ കൈകൾ മെല്ലെ ഇഴഞ്ഞു . കുറച്ച് സമയം കഴിഞ്ഞതും സൂര്യന്റെ ഫോൺ റിങ് ചെയ്തു . സൂര്യൻ പല്ല് കടിച്ചു പിടിച്ചു …… ആർക്കായാലും വിളിക്കാൻ കണ്ട സമയം ……. അവളുടെ കൈ വിരലുകൾ നിശ്ചല മായതും അവൻ മനസ്സിൽ പറഞ്ഞു .

ഫോൺ എടുക്ക് സൂര്യ ….. മ്മ്മ്മ് ….. അവൻ മൂളിക്കൊണ്ട് എഴുന്നേറ്റു . ഫോൺ എടുത്തതും കിച്ചുവിന്റെ പേര് സ്ക്രീനിൽ തെളിഞ്ഞു . ഓഹ് വേതാളം ഇന്ന് നേരത്തേ ആണല്ലോ . ഹലോ …… എന്താ ടാ …… ആഹ്ഹ് ടാ ഒരു സീരിയസ് കാര്യമുണ്ട് . എന്താ ടാ ….. നിന്റെ അമ്മക്ക് വയ്യെന്ന് അറിഞ്ഞെടാ നാട്ടിൽ നിന്ന് നിന്റെ അച്ഛൻ വിളിച്ചിരുന്നു എന്നെ നീ എവിടെ ഉണ്ടെന്നാ ആദ്യം ചോദിച്ചത് . ഞാൻ എനിക്ക് അറിയില്ലെന്ന് പറഞ്ഞു . അപ്പോഴാ പറഞ്ഞേ …… എവിടെയെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അന്യഷിക്കണം അവൾക്ക് ഒട്ടും വയ്യ അവനെ കാണണം എന്ന് വാശിപിടിക്കുക യാണ് എന്ന് . ഞാൻ ഒന്ന് തിരക്കട്ടെന്നു പറഞ്ഞു . മ്മ്മ്മ് ……സൂര്യൻ ഒന്ന് മൂളി നാളെ തന്നെ പോകാം ടാ ….. ഒട്ടും വയ്യായിരിക്കും അമ്മയ്ക്ക് . അവൻ നേർത്ത ശബ്ദത്തോടെ പറഞ്ഞു . എന്നാ ഞാൻ പിന്നെ വിളിക്കാം ടാ … മ്മ് ശെരി . ഫോൺ വച്ചതും ……. അവൻ ഗായത്രിയെ ഒന്ന് നോക്കി . എടോ നാളെ നമുക്ക് നാട്ടിൽ പോണം …. നാട്ടിലോ എന്താ സൂര്യ ….. എന്തേലും പ്രശ്നം ….. മ്മ്മ്മ്മ് ….അമ്മക്ക് വയ്യെന്ന് …… എന്നെ കാണണം എന്ന് ഞാൻ എവിടെയാണെന്ന് അച്ഛൻ അവനോട് വിളിച്ചു ചോദിച്ചു . അപ്പോൾ തീരെ വയ്യാണ്ടായിക്കാണും . അവൻ വല്ലായ്മയോടെ സോഫയിലേക്ക് ഇരുന്നു . ഒന്നും ഉണ്ടാകില്ല സൂര്യ അവൾ അവന്റെ തോളിൽ കൈ വച്ചു ………

പിറ്റേ ദിവസം പുലർച്ചെ തന്നെ അവർ നാട്ടിലേക്ക് പുറപ്പെട്ടു . ഗായത്രി വരുന്നില്ലെന്ന് പറഞ്ഞിരുന്നു . മറ്റൊന്നും കൊണ്ട് അല്ല ആ നാട്ടിലേക്ക് എത്തുമ്പോൾ വേട്ടയാടുന്ന ചില ഓർമ്മകൾ അതുകൊണ്ട് മാത്രം . പക്ഷേ സൂര്യൻ അവളെ ഒറ്റയ്ക്ക് നിൽക്കാൻ സമ്മതിച്ചില്ല . പിറ്റേന്ന് പുലർച്ചെയോടെ സൂര്യന്റെ വീട്ടിൽ ഇരുവരും എത്തിയിരുന്നു . എന്നാൽ !!!!!!!! അവരെ വരവേറ്റത് അമ്മയുടെ മരണവാർത്തയായിരുന്നു …… മുറ്റത്ത്‌ വലിച്ചു കെട്ടിയ ടാർപ്പോളിൻ ഷീറ്റും കസേരകളും തെക്കേതൊടിയിൽ എരിഞ്ഞു തീർന്ന ചിതയും ആ വർത്തക്ക് കൂടുതൽ ബലം നൽകി. സൂര്യൻ വല്ലാതെ തളർന്നു പോയിരുന്നു …….. തന്നെ ഒന്ന് കാണാൻ ഒത്തിരി കൊതിച്ചതല്ലേ അമ്മ ……. എന്നിട്ടോ …… അവസാനമായി ആ മുഖം പോലും ഒന്ന് കാണാൻ കഴിഞ്ഞില്ല . അവന്റെ ഹൃദയം വല്ലാതെ വേദനിച്ചു . ആരൊക്കെയോ ചൂഴ്ന്നു നോട്ടവും അടക്കി പിടിച്ച സംസാരങ്ങളുമായി തങ്ങൾക്ക് പിന്നാലെ ഉണ്ട് .

എന്നാൽ അതൊന്നും ഗായു കാര്യമക്കാതെ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു. ഒരു കൈതാങ്ങ് എന്നപോലെ . ഇടക്ക് എപ്പോഴോ സൂര്യൻ അച്ഛനെ കണ്ടിരുന്നു . തന്നെ അന്ന് ഇറക്കി വിട്ടപ്പോൾ ഉള്ള അത്രയും ഗൗരവമില്ല ഇപ്പോ ഗായത്രിയേ ആരാണെന്ന് മനസ്സിലാകാതെ നോക്കുന്നുണ്ട് . പക്ഷേ ഒന്നും മിണ്ടുന്നില്ല . സൂര്യന്റെ സഹോദരങ്ങൾ അവന്റെ അടുത്തേക്ക് പോലും വന്നിരുന്നില്ല അത് അവനിൽ മറ്റൊരു സങ്കടം തീർത്തു . പക്ഷേ ഗായു ഉണ്ടായിരുന്നത് കൊണ്ട് മനസ്സിന് ബലം നൽകി പിടിച്ചു നിന്നു. പിറ്റേ ദിവസം ഇനിയുള്ള അമ്മയുടെ കർമ്മങ്ങൾ എങ്ങനെയെന്ന് ചോദിക്കാനായിരുന്നു അവൻ അച്ഛന്റെ അടുത്ത് എത്തിയത് . പക്ഷേ അന്നേരമത്രയുംമൗനിയായിരുന്ന അയാൾ അപ്പോൾ അവനോട് ചോദിച്ചു നീ പോകുന്നില്ലേ എന്ന് ……. Next part ഇന്ന് നൈറ്റ് 10pm nu തുടരും 🧡 ലൈക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ .😁