രചന – ശ്രീമിഴി
ശിവൻ പോകുന്നതും നോക്കി നീർവികാരതയോടെ നിന്നു ചാരു….
ഇതു കുറച്ചു കൂടി പോയി ചാരു……
ഏട്ടാ ഞാൻ നിക്ക് പേടിയാ അവളെ എന്റെ കുഞ്ഞിനെ അവള് കൊല്ലും
അത് നിന്റെ മാത്രം കുഞ്ഞ് ആണോ ചാരു
ആ കുഞ്ഞിന്റെ അച്ഛനും കാണില്ലേ ആഗ്രഹങ്ങളും ആശകളും
ഭദ്രന്റെ ഓരോ വാക്കുകളുംഓരോ അസ്ത്രങ്ങളെ പോലെ തോന്നി ചാരുവിനു
നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അകത്തേക്കു കയറി
ഭദ്രനും വിഷ്ണുവും പരസ്പരം നോക്കി
അകത്തേക്കു കയറി ഉർന്നു നിലത്തേക്കു ഇരുന്നു ശിവന്റെ സങ്കടത്തോടെ ഉള്ള മുഖം
മനസിലൂടെ മിന്നി മറഞ്ഞു കൊണ്ടേ ഇരുന്നു
ശിവനോട് അങ്ങനെ പറയാൻ പോയ നിമിഷത്തെ ഓർത്ത് പൊട്ടിക്കരഞ്ഞു പെണ്ണ്
കരഞ്ഞു കരഞ്ഞു എപ്പോഴ്യോ ഉറക്കത്തിലേക്കു വാഴുതി വീണു
🏵️🏵️🏵️🏵️🏵️———
പിന്നെ എല്ലാം പെട്ടെന്നായിരുന്നു എല്ലാകാര്യങ്ങളും രവി ഓടി നടന്നു ചെയ്യ്തു ….
മീനുവിനു എല്ലാം കൈയിൽ കിട്ടിയ സന്തോഷമായിരുന്നു
വീട്ടിൽ വച്ചു മതി കല്യാണം എന്നത് ശിവൻ പറഞ്ഞതായിരുന്നു…..അത് കൊണ്ട് തന്നെ ശിവന്റെ വീട്ടിൽ വച്ചു കല്യാണം നടത്തം എന്ന് തന്നെ എല്ലാവരും തീരുമാനം
ശിവേട്ടൻ പറഞ്ഞത് പോലെ മതി എല്ലാകാര്യങ്ങളും എന്നാ മീനുവിന്റെ ആജ്ഞായും കൂടി ആയപ്പോ പിന്നെ വേറെ ഒന്നും പറയാൻ ആരും നിന്നില്ല
ലതയും മനുവും ഒന്നിനും ഇല്ലാതെ മാറി നിന്നു……
മീനു പലതവണ ശിവനോട് സംസാരിക്കാൻ പോയെങ്കിലും ഒന്നിനും നില്കാതെ ശിവൻ ഒഴിഞ്ഞു മാറി
ശിവൻ ആർക്കും മുഖം കൊടുക്കാതെ ജോലിയിൽ മുഴുകി വീട്ടിൽ വന്നാൽ ആരോടും ഒന്നും മിണ്ടാതെ മുറിയിലേക്ക് മാത്രമായി ഒതുങ്ങി
ലതയും മനുവും ഒരു കാര്യത്തിന് വേണ്ടിയും ശിവന്റെ അടുത്തേക്കു ചെന്നില്ല
🏵️🏵️🏵️🏵️———-
ഇന്നാണ് കല്യാണം മീനു സ്വപ്നം കണ്ടാ ദിവസം ഏതൊരു പെണ്ണിനെ പോലെ തന്നെ കുളിച്ചൊരുങ്ങി
ചുവന്നപട്ടു സാരിയും ദേഹം മുഴുവനും സ്വർണ്ണവും അണിഞ്ഞു മീനു ഒരുങ്ങി എന്നത്തെകളും സുന്ദരിയായി ആശിച്ച ജീവിതം കിട്ടുന്ന സന്തോഷവും അവളെ സുന്ദരിയാക്കി
കല്യാണത്തിന് കുറച്ചു ആളുകളെ വിളിച്ചുള്ളൂ അടുത്ത ബന്ധുക്കളെ മാത്രം…..
രവി മോളെയും കൊണ്ട് മുന്നിൽ ഇറങ്ങി
ബാക്കി എല്ലാവരും വന്നത് ശിവന്റെ വീട്ടിലേക്കു ആയിരുന്നു
കുഞ്ഞു പന്തലൊരുക്കി ചെറിയ ഒരു മണ്ഡപഒരുക്കി അതെല്ലാം രവിയുടെ ഏർപ്പാട് തന്നെയായിരുന്നു
രവിയുടെ വണ്ടി വീടിനു മുന്നിൽ എത്തിയപ്പോ തന്നെ മീനു ചാടി ഇറങ്ങി
മീനു എല്ലാരുടെയും അനുഗ്രഹം വാങ്ങി മണ്ഡപത്തിന്റെ അടുത്തേക്കു നടന്നു
ശിവനെ കുറെ അന്യഷിച്ചു എങ്കിലും കാണാതെ വന്നപ്പോ മീനു മനുവിനെ നോക്കി
മനു ഒന്ന് കണ്ണിറുക്കി അകത്തു ഉണ്ട് എന്ന് കാണിച്ചു ഇപ്പൊ വരും എന്ന് പറഞ്ഞു
അത് കേൾക്കേ മീനു ചിരിച്ചു കൊണ്ട് അച്ഛന്റെ പുറകെ നടന്നു മണ്ഡപത്തിൽ വലം വച്ചു നിറഞ്ഞചിരിയോടെ കൈ കൂപ്പി കയറി ഇരുന്നു…..
ലതയും മനുവും രമയും എല്ലാവരും മണ്ഡപത്തിന്റെ അടുത്തേക്കു നിന്നു
കുറെ കഴിഞ്ഞതിനുശേഷവും ശിവനെ കാണാത്തപ്പോ രവി ലതയുടെ അടുത്തേക്കു നിന്നു
ലതേ ശിവൻ എവിടെ ????
ഇപ്പൊ വരും ഏട്ടാ എന്നും പറഞ്ഞു ചിരിച്ചു ലത
മുഹൂർത്തം ആകാറായി മോളെ വേഗം അവനെ വിളിക്കു
ഇപ്പൊ വരും ഏട്ടാ
നിന്റെ ഒരു കാര്യം
മോനെ മനുട്ട നീ പോയി ഏട്ടനെ വിളിച്ചു വാ
എന്റെ അമ്മാവാ വിളിക്കാനൊന്നും പോണ്ട ദേ ഏട്ടൻ
മനു കൈ ചുണ്ടിയാ ഭാഗത്തേക്കു നോക്കി രവി ശരിക്കും ഞെട്ടി പോയി
ഇതു…….. ഇതു എന്താ ശിവൻ യൂണിഫോമിൽ
അത് പറഞ്ഞപ്പോ കുറച്ചു ഒച്ച കൂടി പോയി
എല്ലാവരുടെയും കണ്ണുകൾ ശിവനിൽ ആയിരുന്നു
യൂണിഫോമിൽ ശിവനെ കണ്ടതും മീനു പെട്ടന്ന് എഴുന്നേറ്റു
സന്തോഷം നിറഞ്ഞ മുഖം ഇരുണ്ടു
മീനു മണ്ഡപത്തിൽ നിന്നു ചാടി ഇറങ്ങി ശിവന്റെ അടുത്തേക്കു നടന്നു
കത്തുന്ന കണ്ണുകളോടെ വരുന്ന മീനുവിനെ കാണെ ശിവൻ ഒന്ന് ചിരിച്ചു പുച്ഛം കലർന്ന ചിരി
എന്താ ഇതു ശിവേട്ട നിങ്ങള് ഇങ്ങനെ ആണോ എന്നെ
അടങ്ങു മോളെ നിന്റെ വരൻ ഇപ്പൊ വരും
അത് കേട്ടതും രവി ഓടി വന്നു ശിവന്റെ ഷർട്ടിൽ പിടിച്ചു
നീ എന്റെ മോളെ ചതിച്ചു അല്ലെ ടാ എന്നും പറഞ്ഞു ഷർട്ട് പിടിച്ചു ഉലച്ചു രവി
വിട് അമ്മാവാ വിടാൻ അത് പറഞ്ഞതും രവി പിടിച്ചു മുന്നോട്ടു നിർത്തി
ഇത്രം നേരം ഞാൻ അമ്മാവൻ എന്ന സ്ഥാനം വിട്ട് ഇതുവരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല
ഇനിയും എന്നെ പറഞ്ഞ
രവി ശിവന്റെ ഷർട്ട് വിട്ടു മാറി നിന്നു
അങ്ങനെ പിന്നെ മോളെ കല്യാണം ഇന്ന് നടക്കും വരൻ ഞാൻ അല്ല ഇപ്പൊ വരും
എതിർക്കാൻ ശ്രെമിച്ചാൽ ശിവൻ ഒന്ന് നിർത്തി
അച്ഛനും മോളും എന്റെ കൂടെ വരും വെറുതെ അല്ല വിലങ്ങു വച്ചു
അത് കേട്ടതും രവിയും മീനുവും പരസ്പരം നോക്കി
എന്തിനു…????
ഞങ്ങള് എന്തേലും ചെയ്തിട്ടുങ്ങെങ്കിൽ തന്നെ അതിനു നിന്റെ കയ്യിൽ എന്താ തെളിവ്
മരിച്ചു പോയ നിന്റെ ഭാര്യയോ അതോ ആ ഗുണ്ട ഭദ്രനോ അതും പറഞ്ഞു ചിരിച്ചു രവി
രവിയുടെ ചിരി കണ്ടപ്പോ ശിവൻ മുഷ്ടി ചുരുട്ടി മീനുവിന്റെ മുഖം അടച്ചു ഒന്ന് കൊടുത്തു
അടിയുടെ ശബ്ദം കേൾക്കേ എല്ലാരും തരിച്ചു നിന്നു
ലതയും മനുവും പരസ്പരം നോക്കി ചിരിച്ചു
മീനു മുഖം പൊത്തി കണ്ണുകൾ നിറഞ്ഞുഒഴുകി
രവി ശിവന്റെ ഷർട്ട് പിടിച്ചു ഉലച്ചു
എന്റെ മോളെ ജീവിതം കളഞ്ഞതും പോരാ അവളെ നീ
വിട് അമ്മാവാ ഇപ്പൊ ചെക്കൻ വരും പറഞ്ഞു തീർന്നതും ഒരു കാർ വന്നു നിർത്തി.
അതിൽ നിന്നു ഇറങ്ങുന്ന വിഷ്ണുവിനെ കണ്ടതും രമ നെഞ്ചിൽ കൈ വച്ചു
കൊള്ളാം അല്ലെ ലതേ ശിവൻ കണ്ടു പിടിച്ച ചെക്കൻ
രമയുടെ ആശ്വാസം കാണെ ലത തലയനാക്കി പിന്നെ ചിരിച്ചു
പിന്നെ കാറിന്റെ ഡോർ തുറന്നു ഇറങ്ങിയാ ചാരുവിനെ കണ്ടതും മീനുവും രവിയും പരസ്പരം നോക്കി
ചാരു ആരെയും നോക്കാതെ ഡോർ തുറന്നു ഭദ്രനെ പിടിച്ചു ഇറക്കി
കാറിൽ നിന്നു ഇറങ്ങിയാ ഭദ്രനെ കാണെ മീനു ഉമിനിർ ഇറക്കി രവിയുടെ കയ്യിൽ മുറുകെ പിടിച്ചു
അത് കാണെ ശിവൻ ഒന്ന് ചിരിച്ചു
ശിവൻ വേഗം പോയി ഭദ്രനെ പിടിച്ചു അറിയാതെ പോലും ശിവന്റെ മിഴികൾ ചാരുവിന്റെ നേരെ പോയില്ല
ചാരുവിനെ കണ്ടതും ലത ഓടി ചെന്ന് ഇറുകെ കെട്ടിപിടിച്ചു
ചാരു പൊട്ടികരഞ്ഞു ലതയെ പുണർന്നു
ലത മെല്ലെ ചാരുവിന്റെ തലയിൽ തലോടി
ശിവനും വിഷ്ണുവും ഭദ്രനെ മണ്ഡപത്തിലേക്കു കയറ്റി മനു വേഗം ചെന്ന് ഒരു കസേര എടുത്തു വച്ചു ശിവൻ ഭദ്രനെ അതിൽ ഇരുത്തി
ശിവൻ മെല്ലെ മീനുവിന്റെ അടുത്തേക്കു നടന്നു
വാ മോളെ ദാ ആ ഇരിക്കുന്നത് ആണ് നിന്റെ വരൻ
അത് കേൾക്കേ മീനു ഞെട്ടി ശിവനെ നോക്കി
നോ …… ഇല്ല എനിക്ക് സമ്മതം അല്ല
ശിവൻ ചിരിച്ചു കൊണ്ട് മീനുവിന്റെ അടുത്തേക്കു ചെന്ന് ചെവിയോട് ചേർന്ന് നിന്നു
നിനക്ക് സമ്മതിക്കുന്നതാ നല്ലത് ഇല്ലേ അറിയാലോ എന്നെ
നിന്നെ ഞാൻ കൊല്ലില്ല പകരം കൊല്ലകൊല ചെയ്യും ഇവിടെ നിന്നു നമ്മള് പോകുന്നത് സ്റ്റേഷനിലാകില്ല എറിഞ്ഞു കൊടുക്കും നിന്നെ ഞാൻ പലർക്കും
മറിച്ചു ഒന്നും പറയാൻ ആവാതെ നിന്നു മീനു
മീനുവിന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് കാണെ രവി ശിവനെ നോക്കി കൈ കൂപ്പി
മോനെ ശിവ എന്റെ മോളെ വെറുതെ വിടണം
മിണ്ടാരുത് നിങ്ങള് മോളെ കൊഞ്ചിച്ചും ലളിച്ചും വളർത്തിയപ്പോ ഇതൊന്നും ഓർത്തില്ലലോ എന്റെ ചാരുവിനെ എന്നിൽ നിന്നു അകറ്റി ദേ ആ ഇരിക്കുന്നവന്റെ ഒരു കാല് പോയി പിന്നെ മണി അവൻ ഇന്ന് ജീവനോടെ ഇല്ല എല്ലാം നിങ്ങടെ മകള് കരണമാണ് ഇതൊക്കെ ചെയ്യ്തു ഞാൻ അവളെ വെറുതെ വിടണോ വിടണോ എന്ന് അത് പറയുമ്പോ ശിവൻ കിതക്കുകയായിരുന്നു
ശിവൻ അത് പറഞ്ഞു തീർന്നതും കൂടി നിന്നവരെല്ലാം പരസ്പരം മുറു മുറു മുറുക്കാൻ തുടങ്ങി
അത് കേൾക്കേ വിജയചിരിയോടെ ശിവൻ മീനുവിനെ നോക്കി
അപ്പൊ എന്റെ മോള് വാ
ശിവൻ മീനുവുന്റെ കൈ പിടിച്ചു മുന്നോട്ടു നടന്നു ..
ശിവൻ മീനുവിനെ ഭദ്രന് നേരെ നിർത്തി
അപ്പൊ എങ്ങനാ ഭദ്രാ ഇവളെ അങ്ങ് കെട്ടുവല്ലേ അളിയാ
അതിനു ഭദ്രൻ ഒന്ന് ചിരിച്ചു
ആ ചിരിയിൽ ഉണ്ട് എല്ലാം എന്ന് തോന്നി ശിവന്
നീയായി കളഞ്ഞതാ ഇവന്റെ കാല് അപ്പൊ ഇവന്റെ കാര്യങ്ങൾ നോക്കാൻ നിന്നെക്കൾ നല്ലൊരു പെണ്ണിനെ ഇവന് കിട്ടില്ല
അത് പറഞ്ഞു കഴിഞ്ഞപ്പോ തന്നെ ശിവൻ താലി എടുത്തു ഭദ്രന് കൊടുത്തു
വിഷ്ണു ഭദ്രനെ പിടിച്ചു ചേർന്ന് നിന്നു അപ്പോഴ്ല്ലാം ഭദ്രന്റെ പകയർന്ന കണ്ണുകളിൽ ഉടക്കി നിൽക്കുകയായിരുന്നു മീനു
ഭദ്രന്റെ കണ്ണുകളിൽ അഗ്നിയായിരുന്നു മീനുവിനെ ചുട്ടു എരിക്കാൻ ഉള്ള തീ
ഭദ്രന്റെ കൈ മീനുവിന്റെ കഴുത്തിലേക്കു നീണ്ടതും
ഏട്ടാ നിർത്തു……
എല്ലാരും ശബ്ദം കേട്ടാ ഭാഗത്തേക്കു നോക്കി
മണ്ഡപത്തിലേക്കു കയറുന്ന ചാരുവിനെ കണ്ടതും ശിവൻ നെറ്റി ചുളിച്ചു
ചാരു കയറി മീനുവിന്റെ അടുത്തേക്കു നിന്ന് മുഖമടച്ചു ഒന്ന് കൊടുത്തു
ചാരുവിന്റെ കൈവീശി ഉള്ള അടിയിൽ മീനു പുറകോട്ടു വച്ചു പോയി
ഈ അടി എന്തിനാ എന്ന് നിനക്ക് മനസിലായോ ദാ ഈ നില്കുന്നത് എന്റെ ഭർത്താവ് ആണ് എന്റെ കുഞ്ഞിന്റെ അച്ഛൻ ഇനി നീ എന്റെ ശിവേട്ടന്റെ പുറകെ വന്ന ചാരുത ആരാണ് എന്ന് നീ അറിയുo
പിന്നെ എന്റെ ഏട്ടൻ കെട്ടുന്നതിനു മുൻപേ നിനക്ക് ഈ അടി ഞാൻ തന്നില്ലേ ഏട്ടത്തിയെ തല്ലിയാവൾ ആകും ഞാൻ അത് കൊണ്ടാണ് ഇപ്പൊ നിനക്ക് ഇതു തന്നത്
എന്ത് ചെയ്യണം എന്നറിയാതെ രവിയും രമയും പരസ്പരം നോക്കി
ശിവൻ പൊട്ടി വന്ന ചിരി കടിച്ചർത്തി അതെ അവസ്ഥയിൽ ആയിരുന്നു വിഷ്ണുവും മനുവും ഭദ്രനും
രമയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി മകളെ ഓർത്ത്
അത് കാണെ ലത രമയെ ചേർത്തു പിടിച്ചു…..
അവള് ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അവള് അനുഭവികട്ടെ അല്ലെ ലതേ അത് പറയുമ്പോ
രമയുടെ വാക്കുകൾ ഇടറി…..
ഭദ്രൻ മീനുവിന്റെ കഴുത്തിൽ താലി അണിഞ്ഞു ഒരു നുള്ള് കുങ്കുമം കൊണ്ട് ഭദ്രൻ മീനുവിന്റെ സിമന്ദരേഖ ചുവപ്പിച്ചു
ചെയ്യ്തു കൂട്ടിയ തെറ്റിനുള്ള ശിക്ഷ തന്റെ കഴുത്തിൽ ഉള്ള കുരുക്കു ആണെന്ന് തോന്നി മീനുവിന്…..
കുങ്കുമം ചാർത്തി കഴിഞ്ഞതും ഭദ്രൻ മീനുവിനെ പിടിച്ചു മുന്നോട്ടു നിർത്തി
രണ്ടു കവിളിലുംആഞ്ഞു അടിച്ചു
ഈ ഒരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത് എന്നും പറഞ്ഞു കവിളിൽ ആഞ്ഞു അടിച്ചു
കിട്ടിയ അടിയിൽ തളർന്നു മീനു നിലത്തു ഇരുന്നു
രവി ഓടി വന്നു ഭദ്രനെ പിടിച്ചു
മതി ഭദ്രാ ഇനി എന്റെ കുഞ്ഞിനെ തല്ലരുത്
ഇവളെന്റെ ഭാര്യയാണ് ചിലപ്പോ ഞാൻ തല്ലും കൊല്ലും ഇവളെന്റെ മണിയെ കൊന്നു എന്റെ ഒരു കാല് കളഞ്ഞു ഇതിനൊക്കെ ഞാൻ ഇവളെ കൊല്ലുകല്ലേ വേണ്ടത് ….
നിന്റെ ഭാര്യയായി വന്നില്ലെ ഭദ്ര അത് തന്നെയാ അവൾക്കു കിട്ടിയ ശിക്ഷ ഇനി എന്റെ കുഞ്ഞിനെ തല്ലല്ലേ അത് പറഞ്ഞു രവി ഭദ്രന്റെ കാലിൽ വീണു….
രമ ഓടി ചെന്ന് രവിയെ പിടിച്ചു
ശിവൻ ഭദ്രനോട് മതി എന്ന് കൈ കൊണ്ട് കാണിച്ചതും ഭദ്രൻ ഒന്ന് അടങ്ങി…
തുടരും

by