രചന – ശ്രീമിഴി
അവന്റെ അവസാനം അടുത്ത് ആശാനേ
അടുത്തു……..
എങ്ങനെ കൊല്ലാൻ ആണ് നിന്റെ പ്ലാൻ…
അവരെ കാത്തു ഒരു ടിപ്പർ നില്കുന്നുണ്ട് ആശാനേ …
ഫ പന്ന #@#@₹₹#₹@@## മോനെ അവരെ വിളിച്ചു ഇപ്പൊ തിരിച്ചു പോവാൻ പറയണം ഇല്ലേ നിന്നെ ഇപ്പൊ ഞാൻ കൊല്ലും
ആശാനേ ഞാൻ
മിണ്ടരുത് നീ ഈ ഭദ്രന് ഒരാളെ കൊല്ലാൻ ആരുടെയും സഹായം ആവിശ്യമില്ല അതിനു ഈ ഞാൻ തന്നെ മതി കേട്ടോടാ
ശരി ആശാനേ ഞാൻ വിളിച്ചു പറഞ്ഞോളാം
വേഗം വേണം വിളിച്ചു പറഞ്ഞിട്ട് നീ വന്നു വണ്ടിയിൽ കയറിയ മതി എന്നും പറഞ്ഞു ഭദ്രൻ വണ്ടിടെ അടുത്തേക്കു നടന്നു.
“”ആരായിരിക്കും ആ വക്കിലിനെ ഏർപ്പാട് ചെയ്യ്തത് ?? എന്തിനു വേണ്ടി ആയിരിക്കും???
ആശാനേ നമുക്ക് പോകാം????
പറഞ്ഞോടാ അവരെ വിളിച്ച്
പറഞ്ഞ ആശാനേ
പത്തു പതിനഞ്ചു കൊല്ലമായി എന്റെ കൂടെ നടക്കുന്നു എന്നിട്ട് അവന്റെ ഒരു കൊട്ടേഷൻ
ഞാൻ അത്…..
നിന്നു കിണ്ങ്ങതെ വണ്ടിയിൽ കയറ് എന്നും പറഞ്ഞു ഭദ്രൻ വണ്ടി സ്റ്റാർട്ട് ചെയ്യ്തു
അല്ല മണി ആരാ എന്നെ പുറത്തു ഇറക്കിയെ
എനിക്ക് അറിയില്ല ആശാനേ അയാള് ഇന്നലെ വന്നു ആശാന്റെ കാര്യങ്ങൾ ഒക്കെ തിരക്കിട്ട് പോയി
ആരാ എന്ന് ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ല ഒന്നും പറയാൻ നിന്നില്ല അയാൾ
ആ ആരെങ്കിലും ആവട്ടെ നീ വാ
എന്നും പറഞ്ഞു ഭദ്രൻ വണ്ടി എടുത്തു
🥰🥰🥰🥰————
എന്നാലും ആരാ ഗോപിയേട്ടാ
ഞാൻ എന്താ പറയാ സാറെ
ആരോ ഉണ്ട് അവനു പുറകിൽ കണ്ടു പിടിച്ചേ പറ്റു
അത് നമ്മള് ഒന്ന് തിരഞ്ഞു ഇറങ്ങിയാൽ കിട്ടാവുന്നതേ ഉള്ളു
അല്ല സാറെ മോള് എന്ത് പറയുന്നു
ഓ എന്ത് പറയാൻ ആള് ഹാപ്പി ആണ്
മ്മ് ഒരു പേടി ഉണ്ടായിരുന്നു എനിക്ക് സാറിനെ അംഗീകരിക്കാൻ ആ കുട്ടിക്ക് പറ്റുമോ എന്ന്
എനിക്കും സംശയം ഉണ്ടായിരുന്നു ഗോപിയേട്ടാ എന്തോ അവൾക്കു എന്നോട് ഒരു അകൽച്ച പോലെ തോന്നിയിരുന്നു .
പക്ഷെ ഇല്ല ഗോപിയേട്ടാ അവള് വെറും പാവം സ്നേഹിക്കാൻ മാത്രെ അറിയുള്ളു
ചിലപ്പോൾ ഗ്രാമത്തിൽ വളർന്നകുട്ടി ആയതു കൊണ്ട് ആയിരിക്കും
അങ്ങനെ തന്നെ ആവട്ടെ എന്റെ മോനെ പൊന്നു പോലെ നോക്കുന്ന ഒരു പെണ്ണ് വന്നല്ലോ അത് മതി ഈ ഗോപിയേട്ടന് എന്നും പറഞ്ഞു ഗോപി ശിവനെ നോക്കി
എന്നാ വീട്ടിലേക്കു പോയാലോ ഗോപിയേട്ടാ
ഇപ്പൊ വേണ്ട സാറെ എന്നെ സ്റ്റേഷനിൽ ഇറക്കി സാറ് പോയിക്കോ.
🥰🥰🥰🥰🥰—————
ചാരു കണ്ണ് തുറന്നു നോക്കുമ്പോ കണ്ടു തന്നോട് ചേർന്ന് ഇരിക്കുന്ന അമ്മയെ
ചാരു മെല്ലെ കൈ അനക്കി ലതയുടെ കയ്യിൽ തൊട്ടു
ചാരു എഴുന്നേറ്റു എന്ന് കണ്ടതും ലത ചെറു ചിരിയോടെ ചാരുവിനെ നോക്കി
“” മോളെ എല്ലാരേയും പേടിപ്പിച്ചു കളഞ്ഞല്ലോ എന്റെ കുട്ടി
അമ്മേ ഞാൻ ………എന്നും പറഞ്ഞു ചാരു എഴുന്നേൽക്കാൻ നോക്കിയതും
ലത ചാരുവിനെ പിടിച്ചു അവിടെ തന്നെ കിടത്തി….
മോള് എഴുന്നേൽക്കണ്ട അവിടെ തന്നെ കിടന്നോ
അമ്മേ ശിവേട്ടൻ ??
വന്നില്ല ഞാൻ വിളിച്ചതും ഇല്ല മോള് കിടന്നോ അമ്മ മോൾക്ക് കുടിക്കാൻ കഞ്ഞി എടുക്കട്ടെ എന്നും പറഞ്ഞു ലത എഴുന്നേറ്റു പോയി ചാരു കണ്ണടച്ച് കിടന്നു കണ്ണുകളിലെ മഴ നിർത്താതെ പെയ്യ്തു കൊണ്ടേ ഇരുന്നു
ലത പുറത്തു എത്തിയതും കാത്തെന്നപോലെ മനു പുറത്തു ഉണ്ടായിരുന്നു
നീ എന്താ മോനെ ഇവിടെ തന്നെ നിന്നത്??
അമ്മേ ഇപ്പൊ പ്രശ്നം ഒന്നും ഇല്ലാലോ ???
ഇല്ല മോനെ മോള് നന്നായി പേടിച്ചു. കുറച്ചു കഞ്ഞി എടുക്കാൻ വന്നതാ അമ്മ.
എന്നാലും ഇത് എങ്ങനെ ഒരു പിടിയും കിട്ടുന്നില്ലാലോ ???
എനിക്ക് അറിയില്ല എന്റെ കുഞ്ഞേ
ഏട്ടൻ വരട്ടെ എന്നിട്ട് ഏടത്തിയോട് ചോദിക്കം.
നീ അവനെ വിളിച്ചോ ???
ഇല്ല……കോടതിയിൽ പോണം ഭദ്രന്റെ കേസ് ഉണ്ട് എന്ന് പറഞ്ഞു
ആ എന്നാ വിളിച്ചു ശല്യം ചെയ്യണ്ട .
മീനു എവിടെ അമ്മേ?????
റൂമിൽ കാണും
അവള് എന്തിനാ എപ്പോഴും അതിന്റെ ഉള്ളിൽ തന്നെ ഇരിക്കുന്നെ…
ആവോ ഞാൻ ചോദിച്ചപ്പോ പഠിക്കാൻ ഉണ്ട് എന്നാ പറഞ്ഞെ.
ഓ ആ കാട്ടുകോഴി നന്നായോ ???
മനു നിനക്ക് കുറച്ചു കൂടുന്നുണ്ട് നിയോ പഠിക്കില്ല എന്നിട്ട് എന്തിനാ മീനുവിനെ കുറ്റം പറയുന്നേ .
ദേ അമ്മ പോയി ഏട്ടത്തിക്കു എന്തേലും കഴിക്കാൻ കൊടുക്കു പോ എന്നും പറഞ്ഞു മനു ചവിട്ടി തുള്ളി മുകളിലേക്കു പോയി
ലത അടുക്കളയിൽ കയറി കുറച്ചു കഞ്ഞി എടുത്തു ചാരുവിന്റെ അടുത്തേക്കു നടന്നു
ലത റൂമിലേക്ക് പോകുമ്പോ ചാരു കണ്ണടച്ച് കിടക്കുകയായിരുന്നു അത് കാണെ ലത ചാരുവിന്റെ മുഖത്തൂടെ ഒന്ന് തഴുകി
ചാരു കണ്ണ് തുറന്നു ലതയെ ഒന്ന് നോക്കി
എന്റെ കുട്ടി നല്ലപോലെ പേടിച്ചു അല്ലെ
ചാരു അതിനൊന്നു ചിരിച്ചു
അത് എന്റെ കൂടപ്പിറപ്പ് അല്ലെ അമ്മേ
അത് കേൾക്കേ ലത സങ്കടത്തോടെ ചാരുവിനെ നോക്കി
അമ്മ സങ്കടപെടാൻ പറഞ്ഞതല്ല ഞാൻ..
എന്റെ മോള് കുറച്ചു കഞ്ഞി കുടിച്ചേ തണുപ്പ് എല്ലാം മാറട്ടെ….
എനിക്ക് ഇപ്പൊ ഒന്നും വേണ്ട
അത് പറഞ്ഞ പറ്റില്ല കുറച്ചു കുടിച്ചേ പറ്റു എന്നും പറഞ്ഞു ലത ഒരു സ്പൂൺ കഞ്ഞി എടുത്തു ചാരുവിനു നേരെ നിട്ടീ അത് കുടിച്ചതും രണ്ടു മൂന്നു സ്പൂൺ കൂടി കൊടുത്തു……
ഇനി മതി അമ്മേ
എന്നാ അമ്മ പോയി ഇത് വച്ചിട്ട് വരാം എന്നും പറഞ്ഞു ലത എഴുന്നേറ്റു പുറത്തേക്കു നടന്നു.
അമ്മേ ……… അമ്മേ ഇത് എന്താ ഈ വീട്ടിൽ ആരും ഇല്ലേ
ആഹാ നീ വന്നോ ശിവ
ചാരുവും മീനുവും ഒക്കെ എവിടെ ആരെയുടെയും ശബ്ദം ഒന്നും ഇല്ലാലോ ???
അമ്മേ പിന്നെ ഇന്ന് വൈകിട്ടു ഒരു പാർട്ടി ഉണ്ട് സ്റ്റേഷനിൽ ഉള്ളവർക്കാണ് എന്നാലും നിങ്ങളും വന്നോ നിങ്ങള് എല്ലാരും ഇല്ലാതെ എനിക്ക് എന്ത് പാർട്ടി എന്നും പറഞ്ഞു ശിവൻ ഗോവണിയുടെ അടുത്തേക്കു നടന്നു.
മോനെ …..
എന്താ എന്നാ മട്ടിൽ ശിവൻ തിരിഞ്ഞു നോക്കി
ചാരു മോള് ഒന്ന് വീണു 😢
വീണ്ണോ എവിടെ എങ്ങനെ എന്നും പറഞ്ഞു ശിവൻ വേഗം ലതയുടെ അടുത്തേക്കു നടന്നു
എന്താ അമ്മേ 🙄 മിണ്ടാത്തെ ഒന്ന് പറ
ചാരു ഒന്ന് കുളത്തിൽ വീണു ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്
കുളത്തിലോ എങ്ങനെ ഇപ്പൊ ആരാ അവളുടെ കൂടെ ഉണ്ടായേ എന്നിട്ട് അവള് എവിടെ
എന്റെ ശിവ നീ ഒന്ന് സമാധാനപെടു അവൾക്കു ഒന്നും ഇല്ല
ഇത്ര ഒക്കെ സംഭവിച്ചിട്ടും എന്നേ ഒന്ന് വിളിച്ചു പറഞ്ഞൂടെ നിങ്ങൾക്ക് എന്താ എല്ലാർക്കും ബുദ്ധിയും ബോധവും ഒന്നും ഇല്ലേ എന്നും പറഞ്ഞു ശിവൻ മുകളിലേക്കു കയറാൻ നിന്നതും ലത ശിവനെ തടഞ്ഞു
എന്താ അമ്മേ……
മോള് എന്റെ മുറിയിൽ ആണ് ഉള്ളത് അത് കേട്ടതും
ശിവൻ ചാരുവിന്റെ അടുത്തേക്കു ഓടി
ശിവൻ പറക്കുകയാണ്എന്ന് തോന്നി
ലതയ്ക്കു .
റൂമിന്റെ പുറത്തു എത്തിയപ്പോ കണ്ടു
പുതച്ചു മൂടി കിടക്കുന്ന പെണ്ണിനെ കാണെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി ശിവന്
ശിവൻ ഓടി ചെന്നു പെണ്ണിനെ നെഞ്ചോടു ചേർത്തു.
എന്താടാ എന്താ പറ്റിയെ നിനക്ക്
ശിവേട്ട എനിക്ക് പേടിയാ എന്നേ തനിച്ച് ആക്കി പോവല്ലേ എങ്ങും എന്നും പറഞ്ഞു ശിവന്റെ നെഞ്ചിൽ കിടന്നു ചാരു പൊട്ടി കരഞ്ഞു
അത് കാണെ ശിവന്റെ കണ്ണ് നിറഞ്ഞു ഒഴുകി
ഇല്ലടാ നിന്നെ തനിച്ചാക്കി ഞാൻ എങ്ങും പോവില്ല എന്നും പറഞ്ഞു ശിവൻ ചാരുവിന്റെ തലയിൽ തലോടി.
തുടരും

by