രചന – ശ്രീമിഴി
ഇല്ലെടാ നിന്നെ തനിച്ചാക്കി ഞാൻ എങ്ങും പോവില്ല എന്നും പറഞ്ഞു മെല്ലെ തലയിൽ തലോടി….. കരച്ചിലിന്റെ ആക്കം കുറഞ്ഞു വന്നപ്പോ ശിവൻ ചാരുവിനെ നേരെ ഇരുത്തി നെറ്റിയിൽ ചുണ്ട് ചേർത്തു പാതിയെ കൈ എടുത്തു നെഞ്ചിൽ വച്ചു….. “” ഇനി പറ എന്താ സംഭവിച്ചത് ?? എനിക്ക്….. എനിക്ക് അറിയില്ല ശിവേട്ട….. കാല് തെറ്റിയത് ആണോ നീ??? അറിയില്ല എനിക്ക് ഒന്നും ഓർമ്മയില്ല…… ആരാ നിന്നോട് തനിച്ചു അവിടെ പോകാൻ പറഞ്ഞെ ??? ഞാൻ വെറുതെ എന്നും പറഞ്ഞു ചാരു കണ്ണ് നിറച്ചു….. പോട്ടെ പോട്ടെ ഇനി എന്റെ ചാരു….. ഒറ്റക്ക് എങ്ങും പോകരുത്….. ഇല്ലെന്നു ചാരു തലയാനക്കി….. എന്നാ താൻ റസ്റ്റ് എടുത്തോ….. വേണ്ട ശിവേട്ട എനിക്ക് ഒരു പ്രശ്നവും ഇല്ല. കിടക്കു പെണ്ണെ അവിടെ ഞാൻ വേഗം ഫ്രഷ് ആയി വരാം എന്നും പറഞ്ഞു ശിവൻ എഴുന്നേറ്റു….. ശിവൻ എഴുന്നേറ്റതും ചാരു ശിവന്റെ കൈ പിടിച്ചു അടുത്ത് ഇരുത്തി…… അത് കാണെ കുസൃതി ചിരിയോടെ മീശ പിരിച്ചു . അപ്പോഴേക്കും ചാരു തല വഴി പുതപ്പ് ഇട്ട് ചുരുണ്ടു കൂടി കിടന്നു അത് കാണെ ശിവൻ ചിരിയോടെ എഴുന്നേറ്റു….. ചാരുവിന്റെ അടുത്ത് തന്നെ നിന്നു ……
ശിവന്റെ ശബ്ദം കേൾക്കാത്തപ്പോ പെണ്ണ് മെല്ലെ പുതപ്പ് മാറ്റി നോക്കി അപ്പൊ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്ന ശിവനെ….. ശിവനെ കണ്ടതും ചാരു നേർത്തൊരു ചിരിയോടെ ശിവനെ നോക്കി….. അത് കാണെ ശിവന് വേദന തോന്നി . പെണ്ണിന്റെ കണ്ണിൽ കാണാമായിരുന്നു അവള് അനുഭവിച്ച വേദന….. ശിവൻ ചാരുവിനോട് ചേർന്ന് മുട്ടു കുത്തി ഇരുന്നു ചാരുവിന്റെ കണ്ണിൽ ചുണ്ട് ചേർത്തു നിറഞ്ഞു വന്നാ കണ്ണുകൾ തുളുമ്പിയപ്പോ ശിവൻ ചുണ്ടിനൽ കണ്ണുനീർ ഒപ്പി എടുത്തു. നെറ്റിയിൽ മുഖം ചേർത്ത് ചാരുവിന്റെ അടുത്തായി ഇരുന്നു ഒരു കൈ കൊണ്ട് പെണ്ണിനെ തലോടി….. ചാരു ശിവനെ തന്നെ നോക്കി കിടന്നു . എത്ര പേടിയുണ്ടായാലും ആ മുഖം ഒന്ന് കണ്ടാൽ മതി മനസ് ഒന്ന് തണുക്കാൻ…… ആ കരുതൽ ഉണ്ടായാൽ മതി ….. പിന്നെ ഈ ലോകത്തു എന്ത് വന്നാലും സഹിച്ചോളും……………. ചാരു മെല്ലെ കണ്ണടച്ച് കിടന്നു. പെണ്ണ് ഉറങ്ങി എന്ന് കണ്ടതും പതിയെ എഴുന്നേറ്റു.അപ്പോഴും ചാരുവിന്റെ കൈകൾ ശിവന്റെ ഷർട്ടിൽ തന്നെയായിരുന്നു…..
ശിവൻ മെല്ലെ കൈ വിടുപ്പിച്ച് മെല്ലെ എഴുന്നേറ്റു പുറത്തേക്കു നടക്കാൻ നിന്നപ്പോഴാണ് പുറത്തു നിൽക്കുന്ന മനുവിനെ കണ്ടത്….. ഏട്ടാ….. ശിവൻ മിണ്ടരുത് എന്ന് ചുണ്ടിൽ കൈ വച്ചു പറഞ്ഞു….. മനു ചെറിയ ചിരിയോടെ ശിവനെ നോക്കി….. എന്താ ഡാ നിനക്ക് പോകാമായിരുന്നിലെ അവളുടെ കൂടെ….. ഏടത്തി പുറത്തേക്കു പോകുന്നത് ഞാൻ അറിഞ്ഞില്ല ഏട്ടാ….. എന്തായാലും അവള് വല്ലാതെ പേടിച്ചു….. ഏട്ടാ എന്താ പറഞ്ഞെ ഏടത്തി എങ്ങനെ വീണു എന്നോ മറ്റോ പറഞ്ഞോ….. ഒന്നും ഓർമയില്ല എന്നാ പറഞ്ഞെ ചിലപ്പോ….. വഴുതി വീണാതാവുo….. അങ്ങനെ അല്ല ഏട്ടാ ഇത് ഏടത്തിടെ ഫോൺ ആണ് ഇതിൽ ഒരു വീഡിയോ ഉണ്ട്….. എന്ത് വീഡിയോ ദേ നോക്കിയേ ഏടത്തിയെ ആരോ തള്ളി ഇടുന്നതാ അല്ലാതെ ഏടത്തി വാഴുതി വീണത് അല്ല എന്നും പറഞ്ഞു ശിവനെ വീഡിയോ കാണിച്ചു മനു….. വീഡിയോ കണ്ടതും ശിവൻ മുഷ്ഠി ചുരുട്ടി മുഖം വലിഞ്ഞു മുറുകി….. വാടാ എന്നും പറഞ്ഞു ശിവൻ പുറത്തേക്കു നടന്നു…..
എങ്ങോട്ടാ ഏട്ടാ….. നീ വാ എന്നും പറഞ്ഞു ശിവൻ ജീപ്പിന്റെ കീ എടുത്തു പുറത്തേക്കു നടന്നു….. അമ്മേ ഞങ്ങള് ഇപ്പൊ വരാം എന്നും പറഞ്ഞു മനുവും പുറകെ നടന്നു….. ജീപ്പിന്റെ അടുത്ത് എത്തിയതും ശിവൻ തിരിഞ്ഞു അമ്മയെ നോക്കി….. അത് കാണെ ലത എന്നാ അർത്ഥത്തിൽ ശിവനെ നോക്കി….. ഒന്നും ഇല്ല എന്ന് കണ്ണടച്ച് കാണിച്ചു ശിവൻ വേഗം വണ്ടി എടുത്തു….. അവര് പോകുന്നത് കണ്ടതും മീനു വേഗം ലതയുടെ അടുത്തേക്കു നടന്നു….. ആന്റി അവര് എവിടെ പോയതാ ???….. അറിയില്ല മോളെ വേഗം വരാം എന്നും പറഞ്ഞു ഇറങ്ങിയതാ………. അത് കേൾക്കേ മീനുവിന്റെ ഉള്ള് ഒന്ന് പിടഞ്ഞു….. “””എന്തായിരിക്കും രണ്ടു പേരും പോയത് ഇത് പതിവില്ലാത്തത് ആണല്ലോ എന്തായിരിക്കും….. അറിഞ്ഞേ പറ്റു “””….. എന്താ മീനു നീ എന്താ ഇങ്ങനെ നില്കുന്നെ….. ഒന്നും ഇല്ല ആന്റി ഞാൻ വെറുതെ….. ചേച്ചിക്ക് എങ്ങനെ ഉണ്ട് ?? പ്രശ്നം ഒന്നും ഇല്ല നീ വാ നമുക്ക് അവിടെ ഇരിക്കം….. വേ….. ണ്ട ആന്റി ഞാൻ ഇവിടെ ഇരികാം….. അത് വേണ്ട നീ വാ എന്നും പറഞ്ഞു ലത ചാരുവിന്റെ അടുത്തേക്കു മീനുവിനെയും കൊണ്ട് നടന്നു…..
അവള് എന്നെ തിരിച്ചറിഞ്ഞു കാണുമോ അവള് ശിവേട്ടനോട് എന്തേലും പറഞ്ഞു കാണുമോ ഈശോര എന്നാ എന്റെ പ്ലാൻ എല്ലാം പൊളിയും….. നിന്റെ പോക കണ്ടേ ഞാൻ അടങ്ങു എന്റെ ശിവേട്ടനെ തട്ടി എടുത്തപ്പോ നീ എന്താ കരുതിയെ വിടില്ല ഞാൻ…. മീനു നീ ഇത് ഏത് ലോകത്താണ്….. ഞാൻ വെറുതെ….. അവിടെ തന്നെ നില്കാതെ ഇങ്ങോട്ട് വാ മോള് നല്ല ഉറക്കം ആണ്….. അത് കേൾക്കേ മീനു ഒന്ന് ചിരിച്ചു ആശ്വാസത്തിന്റെ ചിരി….. ചുരുണ്ടു കൂടി ഉറങ്ങുന്ന ചാരുവിനെ കാണെ ലത വാത്സല്യത്തോടെ നോക്കി….. കൊല്ലാൻ ഉള്ള ദേഷ്യത്തിൽ മീനുവും….. 🏵️🏵️🏵️🏵️🏵️——————- ഡാ……. വണ്ടി നിർത്തി വരുന്ന ശിവനെ കാണെ….. മണി ഒന്ന് വിറച്ചു….. എ…….ന്താ സാറെ….. നീ എന്തിനാടാ എന്റെ പെണ്ണിനെ എന്നും പറഞ്ഞു മുഖമടച്ചു ഒരു അടി കൊടുത്തു….. എന്താ സാറെ എന്താ പറയുന്നേ….. നീ എന്തിനാ എന്റെ വീട്ടിൽ വന്നേ എന്നും പറഞ്ഞു ഷർട്ട് പിടിച്ചു ഉലച്ചു….. അയ്യോ സാറെ ഞാൻ എവിടേം വന്നില്ല ഞാൻ ഒന്നും ചെയ്യ്തില്ല…..
നീയോ ഭദ്രനോ അല്ലാതെ വേറെ ആരും ചെയ്യില്ല… ഭദ്രൻ അല്ല അവൻ കസ്റ്റഡിയിൽ ആയിരുന്നു പിന്നെ നീയാണ് പുറത്തു എന്നും പറഞ്ഞു ശിവൻ മണിയുടെ കൈ പിടിച്ചു തിരിച്ചു….. മണി വേദനയാൽ അലറി അത് കാണെ മനു മുഷ്ഠി ചുരുട്ടി മുക്കിനൊന്നു കൊടുത്തു അത് കൂടി കിട്ടിയപ്പോ എഴുന്നേൽക്കാൻ പറ്റാത്ത പോലെ തലയടിച്ചു നിലത്തു വീണു….. അത് കണ്ടു മനു വന്നതും ശിവൻ മനുവിനെ തടഞ്ഞു നിർത്തി….. മതിയെട ഇനി തല്ലിയാൽ അവൻ ചാവും എന്നും പറഞ്ഞു ശിവൻ മണിയുടെ അടുത്ത് പോയി എഴുന്നേൽപ്പിച്ചു….. ഇനി തല്ലിയ നീ ചാവും. സത്യം പറഞ്ഞ നിനക്ക് കൊള്ളാം ഇല്ലേ നേരെ നിന്നെ ഞാൻ മോർച്ചറിയിൽ എത്തിക്കും. എനിക്ക് അറിയില്ല സാറെ സത്യമാണ് ഞാൻ പറഞ്ഞത് ഞാൻ കോടതിയിൽ തന്നെ ഉണ്ടായിരുന്നു ആശാനേ കാത്തു….. അപ്പൊ നിനക്ക് ഉറപ്പ് ഉണ്ടായിരുന്നു അല്ലെ അവൻ പുറത്തു ഇറങ്ങും എന്ന്….. ആരാടാ അവനെ പുറത്തു ഇറക്കിയത്??….. ഞാൻ അല്ല സാറെ….. പിന്നെ ഇത്രേം പ്രശസ്തൻ ആയ വക്കിലിനിനെ ആരു വച്ചു….. എനിക്ക് ഒന്നും അറിയില്ല സാറെ സത്യം സത്യം എന്നും പറഞ്ഞു മണി കുഴ്ഞ്ഞു…..
ഏട്ടാ ഇയാള്….. അവനു ഒന്നും അറിയില്ല മനു….. അറിയാമായിരുന്നു എങ്കിൽ അവൻ ഇപ്പൊ സത്യം എല്ലാം പറയുമായിരുന്നു . നീ ഇവനെ പിടിച്ചു വണ്ടിയിൽ കയറ്റു എന്നും പറഞ്ഞു ശിവൻ മണിയെ മനുവിന്റെ അടുത്തേക്കു പിടിച്ചു നിർത്തി. ഇവനെ ഇനി കിട്ടിട്ടു എന്താ കാര്യം ഏട്ടാ….. അടുത്ത് കാണുന്ന ഹോസ്പിറ്റലിൽ വിടാം എന്നും പറഞ്ഞു ശിവൻ ജീപ്പിൽ കയറി….. മണിയെ കൊണ്ട് മനുവും കയറി …… അടുത്ത് കണ്ടാ ഹോസ്പിറ്റലിൽ മണിയെ ഇറക്കി നേരെ വീട്ടിലേക്കു പോയി. വീടിന്റെ മുന്നിൽ വണ്ടി നിർത്തി അകത്തു കയറിയപ്പോ കണ്ടു എന്തോ ആലോചിച്ചു തലങ്ങും വിലങ്ങും നടക്കുന്ന മീനുവിനെ….. അത് കണ്ടതും ശിവനും മനുവും പരസ്പരം നോക്കി….. ഇവൾക്കു വട്ടായോ ഏട്ടാ….. ആവോ നീ വാ എന്നും പറഞ്ഞു ശിവൻ അകത്തേക്കു നടന്നു….. ഡീ…… നിനക്ക് വട്ടായോ???….. മനു…… അവളുടെ നടത്തം കണ്ടു ചോദിച്ചതാ സോറി ഏട്ടാ….. എന്താ മോളെ എന്താ പ്രശ്നം ഒന്നും ഇല്ല ശിവേട്ട ഞാൻ പഠിച്ചത് ഒക്കെ ഒന്ന് കൂടെ ഓർത്ത് എടുക്കുവാ എന്നും പറഞ്ഞു നിഷ്കളങ്കമായി ചിരിച്ചു മീനു. ആണോ നല്ല കുട്ടി . കണ്ടു പഠിക്കു എന്നും പറഞ്ഞു ശിവൻ ചാരുവിന്റെ അടുത്തേക്ക് നടന്നു. ഡീ കാട്ടുകോഴി നിനക്ക് കുറച്ചു പഠിപ്പു ഇപ്പൊ കൂടുതൽ ആണ് എന്നും പറഞ്ഞു മനു ഗോവണി കയറി മുകളിലേക്കു പോയി. മീനു ഓരോന്ന് കാണിച്ചുo പഠിച്ചുo തുടങ്ങിയെ ഉള്ളു എന്നും പറഞ്ഞു ചിരിച്ചു മീനു….. 🏵️🏵️🏵️🏵️————
ഈ നശിച്ചവൻ ഇത് എവിടെ പോയി കുപ്പി വാങ്ങി നാലു പ്രാവശ്യം വരുന്ന സമയം ആയല്ലോ …… വിളിച്ചാൽ ഒട്ടു ഫോൺ എടുക്കുകയും ഇല്ല ഇവനെ ഒക്കെ എന്നും പറഞ്ഞു ഭദ്രൻ ഇരുന്ന സ്ഥാലത്തു നിന്നു എഴുന്നേറ്റു വണ്ടിയിൽ കയറി ഇരുന്നു….. ഭദ്രേട്ടാ ….. ഭദ്രേട്ടാ….. ഏതവനാടാ .?????….. ഞാനാ സന്ദീപ്….. ഓ നീയോ എന്താടാ മോനെ…………… മണിയെ ആരോ തല്ലി ഹോസ്പിറ്റലിൽ കിടത്തി….. അത് കേട്ടതും ഭദ്രൻ വണ്ടിയിൽ നിന്നു ഇറങ്ങി മുണ്ട് മടക്കി കുത്തി….. ആരാടാ ആ നാറി….. അറിയില്ല ഭദ്രേട്ട കൈ ഒടിഞ്ഞു മുഖത്തു നല്ല പോലെ ഉണ്ട്….. നിന്നോട് ആരാ ഇതൊക്കെ പറഞ്ഞെ….. ഞാൻ കണ്ടിരുന്നു ഭദ്രേട്ടാ ഞാൻ അമ്മേ കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു അപ്പൊ അവിടെ കണ്ടു….. നീ വാടാ എന്നും പറഞ്ഞു ഭദ്രൻ ബൈക്കിൽ ചാടി കയറി വണ്ടി സ്റ്റാർട്ട് ചെയ്യ്തു …… 🏵️🏵️🏵️———–
തലക്കു കെട്ടും കൈ പ്ലാസ്റ്ററും ഇട്ടു കിടക്കുന്ന മണിയെ കാണെ ഭദ്രൻ ഒന്ന് നെറ്റി ചുളിച്ചു….. ആരാടാ മണി….. ആശാനേ അവനാ ആ ശിവൻ പിന്നെ അവന്റെ അനിയനും….. ഇത് കേൾക്കേ ഭദ്രൻ പല്ല് കടിച്ചു….. നിന്നെ തല്ലുന്നത് എന്നെ തല്ലുന്നത് പോലെയാ വിടില്ല ഞാൻ അവനെ….. വേണ്ട ആശാനേ ഇനി ഒരു അടി അത് കൊള്ളാൻ ഇനി എനിക്ക് ആവില്ല….. നീ വരണ്ട നീ ഇവിടെ കിടക്കു എനിക്ക് ഒരുത്തനേം പേടി ഇല്ല എന്നും പറഞ്ഞു ഭദ്രൻ എഴുന്നേറ്റു….. അപ്പോഴേക്കും ഭദ്രന്റെ ഫോൺ അടിച്ചു…… ഭദ്രൻ ഫോൺ കിശയിൽ നിന്നു എടുത്തു ചെവിയോട് ചേർത്തു….. ഹലോ ഭദ്രൻ അല്ലെ ??? അപ്പുറത്തുള്ള കിളി നാദം കേൾക്കേ ഭദ്രൻ ഒന്ന് ചുണ്ട് കോട്ടി….. നീ ആരാടി പുല്ലേ എന്നെ പേര് വിളിക്കാൻ….. തുടരും…..

by