രചന – ശ്രീമിഴി
ദേ തള്ളേ ഇവളെ ആരേലും കെട്ടുന്നുണ്ടേൽ അത് ഈ ഭദ്രൻ ആയിരിക്കും ഇല്ലെന്നു വച്ചാൽ നിങ്ങളെ കൊന്നിട്ട് ആണേലും ഞാൻ ഇവളെ സ്വന്തമാക്കും….. മുന്ന് കെട്ടിയിട്ടും നിനക്ക് മതിയായില്ലേ ഭദ്ര എന്റെ കുട്ടിയെ വെറുതെ വിട്ടൂടെ നിനക്ക്….. മൂന്നു കെട്ടിയാല് എന്താ അമ്മായി മൂന്നു പേരും ഇപ്പൊ ജീവനോടെ ഇല്ലാലോ എന്നും പറഞ്ഞു ചിരിച്ചു ഭദ്രൻ ഇവളെ ഞാൻ പൊന്നുപോലെ നോക്കിക്കോളും അമ്മായി എന്നും പറഞ്ഞു ഭദ്രൻ ചാരുവിനെ നോക്കി ചുണ്ട് കടിച്ചു. മോളെ ചാരു നാളെ രാവിലെ ഒരുങ്ങി നിൽക്കണം എന്റെ സുന്ദരി എന്നും പറഞ്ഞു ചാരുവിനെ ഒന്ന് തലോടി ഭദ്രൻ. വിടാടാ എന്നെ നിന്റെ ആഗ്രഹം മനസിൽ ഇരിക്കെ ഉള്ളു അത് നടക്കണേൽ ഈ ചാരുത ചാവണം….. അത്ര വാശി വേണോ ദേ അഞ്ഞ് ശ്രെമിച്ചാൽ പത്തു മാസം കഴിഞ്ഞേ നീ ഫ്രീ ആവു.
ഭദ്രാ….. പോ തള്ളേ ഞാൻ എന്റെ പെണ്ണിനോട് ഒന്ന് സംസാരിക്കട്ടെ അതിനിടയിൽ കയറി ചൊറിഞ്ഞ തീർക്കും ഞാൻ അറിയാലോ എന്നെ….. എന്റെ ശവത്തിൽ കെട്ടാം നിനക്ക് അല്ലാതെ നിനക്ക് എന്നെ കിട്ടില്ലെടാ പട്ടി എന്നും പറഞ്ഞു ഭദ്രന്റെ കൈ തട്ടി മാറ്റി ചാരു. കുഞ്ഞു വായിൽ വലിയ വർത്താനം പറയല്ലേ എന്റെ ചാരു ദേ ഈ ഭദ്രേട്ടന് നോവും എന്നും പറഞ്ഞു ചാരുവിന്റെ കവിള് കുത്തിപ്പിടിച്ചു ഭദ്രൻ ഭദ്രന്റെ കണ്ണുകൾ ചാരുവിന്റെ ശരീരം മൊത്തം ഓടി നടന്നു.
പട്ടി നിന്റെ ചത്തു പോയ തന്ത അയാൾക്കു ഞാൻ അത്രെ വിലകൊടുത്തുള്ളൂ അത് കൊണ്ട് എന്താ പാവം വേഗം പരലോകത്ത് എത്തി അല്ലെ അമ്മായി….. വിടാടാ നശിച്ചവനെ എന്റെ കൊച്ചിനെ….. ദേ തള്ളേ ഞാൻ കളി പറഞ്ഞത് അല്ല….. നാളെ രാവിലെ ഒരുങ്ങി നിന്നോണം രണ്ടും ഇവള് നാളെ എന്റെ ആയിരിക്കും ഈ ഭദ്രന്റെ എന്നെ പട്ടി എന്ന് വിളിച്ച നിന്നെ വെറുതെ വിടുവാ ഭദ്രൻ നാളെ എനിക്ക് നിന്നെ സ്നേഹിക്കാൻ ഉള്ളത് അല്ലെ അത് കൊണ്ട് മാത്രം എന്നെ നോവിച്ചവര് ഒന്നും ഇന്ന് ജീവനോടെ ഇല്ല കേട്ടോടി എന്നും പറഞ്ഞു ഭദ്രൻ ചാരുവിനെ ചുമരോട് ചേർത്ത് നിർത്തി ഞാൻ ഇപ്പൊ പോകുവാ പറഞ്ഞത് കേട്ടാലോ രണ്ടും നാളെ രാവിലെ എന്നും പറഞ്ഞു ഭദ്രൻ കൈ ചുണ്ടി രണ്ടു പേരെയും നോക്കി. ചാരു രണ്ടു കൈ കൊണ്ടും മുഖംപൊത്തി ഉർന്നു താഴേക്ക് ഇരുന്നു.
ജാനകിയെ ഒന്ന് നോക്കിയ ശേഷം മുണ്ടും മാടിക്കുത്തി ഭദ്രൻ വണ്ടിയെടുത്തു പറന്നു. എന്റെ മോള് ഇങ്ങനെ കരയല്ലേ എന്നും പറഞ്ഞു ജാനകി ചാരുവിനെ കെട്ടിപിടിച്ചു. അമ്മേ എന്നെ അയാൾക്കു കൊടുക്കല്ലേ അവരെ എല്ലാം കൊന്നപോലെ അയാള് എന്നെയും കൊല്ലും എനിക്ക് പേടിയാ അമ്മേ പേടിയാ അമ്മേന്റെ ചാരു മോൾക്ക് പേടിയാ….. അമ്മേന്റെ മോള് കരയല്ലേ എന്റെ കുട്ടിയെ ആ നശിച്ചവന് കൊടുത്ത പിന്നെ ഈ അമ്മ എന്തിനാ ജീവിച്ചിരിക്കുന്നെ….. അമ്മേ നമുക്ക് എങ്ങോട്ടെങ്കിലും പോവാ….. എന്റെ കുട്ടിക്ക് അമ്മ ഒരു അഡ്രസ് തരാം എന്റെ മോള് അങ്ങോട്ടു പോണം അമ്മേടെ കൂട്ടുകാരിയാ അമ്മ വിളിച്ചു പറയാം അവളെ എന്റെ മോള് വരുന്ന കാര്യം….. വേഗം റെഡി ആയി വന്നോ ഇനിയും വൈകിയ എന്റെ മോൾക്ക് ബസ് കിട്ടില്ല വേഗം ഇറങ്ങിക്കോ അവിടെ വച്ചു ആരും എന്റെ കുട്ടിയെ ഒന്നും ചെയ്യില്ല….. ഞാൻ പോവില്ല എന്റെ അമ്മെയെ തനിച്ച ആക്കി എവിടെയും പോവില്ല….. ഞാൻ നിന്റെ അച്ഛനുറങ്ങുന്ന മണ്ണ് വിട്ട് അമ്മ എവിടേക്കും വരില്ല ചാരു…..
എന്റെ അമ്മേ വിട്ട് ഞാനും പോവില്ല….. എന്റെ ചാരു നീ വാശി പിടിക്കാതെ അമ്മ പറയുന്നത് ഒന്ന് കേൾക് എനിക്ക് കൂട്ടിനു അപ്പച്ചി വരും മോളെ അമ്മ കുറച്ചു ദിവസം അപ്പച്ചി വന്നു നില്കും ഇവിടെ അത് കൊണ്ട് ഞാൻ തനിച്ചു ആണ് എന്ന് നീ വിചാരിക്കണ്ട….. ഇല്ല അമ്മ ഇല്ലാതെ ഞാൻ എങ്ങും പോവില്ല….. എന്റെ ചാരു പിന്നെ നമ്മുടെ മുന്നിൽ വേറെ വഴി ഇല്ല….. എന്നെ അന്യഷിച്ചു വരുമ്പോ എന്നെ കണ്ടില്ലേ അയാള് എന്റെ അമ്മയെ കൊല്ലും അതിനു മുൻപേ നമുക്ക് മരിക്കാം അമ്മേ….. ചാരു……… അതിനാണോ നിന്നെ ഇത്രം ഇത്രനാളും പോറ്റിയത് മരിക്കാൻ ആണെങ്കിൽ നമുക്ക് നിന്റെ അച്ഛൻ പോയ ആ ദിവസം തന്നെ മരിക്കാമായിരുന്നു പിന്നെ എന്തിനാ ഇത്രയും നാളും ജീവിച്ചത്….. എന്റെ കുട്ടി അമ്മയോട് ഇങ്ങനെയൊന്നും പറയല്ലേ അമ്മയ്ക്ക് താങ്ങാൻ കഴിയില്ല നിന്റെ അച്ഛൻ പോയപ്പോൾ എനിക്ക് നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ നിന്നെ കൂടിഅവനു കൊടുക്കാൻ വയ്യ നീ അമ്മ പറയുന്നത് ഒന്ന് കേൾക്കു എന്റെ മോള് ഇവിടുന്ന് രക്ഷപ്പെടു…..
ഞാൻ എന്റെ അമ്മയെ തനിച്ചാക്കി എങ്ങും പോകില്ല ഞാൻ നാളെ അയാളുടെ കൂടെ പൊയ്ക്കോളാം….. നിന്നെ അവന് കൊടുക്കുന്ന ആ നിമിഷം ഈ അമ്മാ അമ്മയുടെ ജീവൻ കളയും….. അമ്മേ………… എന്റെ കുട്ടി അമ്മ പറയുന്നത് കേൾക്കൂ ഭദ്രൻ കുറച്ചു അടങ്ങിയ ശേഷം നിന്നെ കൂട്ടാൻ അമ്മ വരും അത് വരെ നീ ഇങ്ങോട്ട് വരരുത് വേഗം ഫോൺ വിളിക്കുകയും ചെയ്യരുത് കേട്ടാലോ….. മ്മ് എന്ന് തല അനക്കി ചാരു….. ഡ്രസ്സ് എല്ലാം എടുത്തു വയ്യ്ക്കട്ടെ അമ്മ എന്നും പറഞ്ഞു ജാനകി അകത്തേക്ക് പോയി. എന്ത് വേണം എന്നറിയാതെ ചാരു നിന്നു അമ്മയെ തനിച്ചു ആക്കി എങ്ങനെ പോകും ഇത്രം നാളും അമ്മ എനിക്ക് വേണ്ടിയാ ജീവിച്ചേ ഞാൻ കാരണം എന്റെ അമ്മക്ക് എന്തേലും പറ്റിയ പിന്നെ ഞാൻ ഇല്ല എന്നും പറഞ്ഞു ചാരു പൊട്ടി കരഞ്ഞു.
അപ്പോഴേക്കും ഡ്രസ്സ് എല്ലാം എടുത്തു ജാനകി പുറത്തേക്കു വന്നിരുന്നു ചാരു ഇങ്ങനെ കരയല്ലേ മോളെ വേഗം പോയിക്കോ ഈ ഡ്രസ്സ് നല്ലതാ ഇത് മതി ഇനി മാറ്റാൻ നിന്ന നിനക്ക് ബസ് കിട്ടില്ല ആ ഭദ്രന്റെ ഒന്നിച്ചു ഉള്ളവര് കാവലു ആയിരിക്കും എല്ലായിടത്തും എന്റെ കുട്ടി ശ്രദ്ധിച്ചുവേണം പോകാൻ അവരുടെ മുൻപിൽ ഒന്നും പോയി പെടരുത് എന്റെ മോള് എന്നും പറഞ്ഞു ജാനകി ചാരുവിനെ കെട്ടിപിടിച്ചു ഈ അമ്മയോട് എന്റെ കുട്ടിക്ക് ദേഷ്യം ഉണ്ടോ….. ഇല്ല അമ്മേ എനിക്ക് അമ്മയെ തനിച്ചാക്കി പോകുന്നതിനു സങ്കടം മാത്രെ ഉള്ളു….. എന്റെ കാര്യം ഓർത്ത് മോള് സങ്കടപ്പെടേണ്ട….. അമ്മയെ അവൻ ഒന്നും ചെയ്യില്ല എന്റെ മോള് സുരക്ഷിതയായി അവിടെ എത്തിയാൽ മതി അത് മാത്രമേ അമ്മയ്ക്ക് വേണ്ടൂ ആ ബാഗിന്റെ സൈഡിൽ ഉണ്ട് അഡ്രെസ്സ് പിന്നെ ഒരു കുഞ്ഞു കത്തിയും വേഗം ഇറങ്ങിക്കോ എന്നും പറഞ്ഞു ജാനകി ചാരുവിന്റെ നെറ്റിയിൽ മുത്തി.
ബാഗ് എടുത്തു ഇറങ്ങുമ്പോ ചാരുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി തിരിഞ്ഞു അമ്മയെ നോക്കിയപ്പോ കണ്ടു സാരി തുമ്പാൽ കണ്ണുകൾ തുടക്കുന്ന അമ്മയെ. ബസ് സ്റ്റോപ്പിൽ എത്തുമ്പോഴുo കണ്ണുകൾ നിർത്താതെ പെയ്യ്തു കൊണ്ടേയിരുന്നു ചുറ്റും നോക്കി ആരേലും ഉണ്ടോ എന്ന് ഇല്ലെന്നു കണ്ടതും സ്റ്റോപ്പിൽ ആരെയും ശ്രദ്ധിക്കാതെ ബാഗുമെടുത്ത് ഒരു സൈഡിൽ പോയിരുന്നു മനസ് മുഴുവൻ അമ്മയായിരുന്നു അമ്മയെ തനിച്ചു ആക്കി ഇത് വരെ എവിടെയും പോയിട്ടില്ല നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ടേ ഇരുന്നു ഓരോന്ന് ഓർത്ത് ഇരിക്കുമ്പോഴ്ക്കും ബസ് വന്നിരുന്നു ചുറ്റും ഒന്ന് കണ്ണോടിച്ചു ബസിൽ ബാഗും എടുത്തു ചാടി കയറി വലിയ തിരക്ക് ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ സിറ്റ് കയറിയപ്പോ തന്നെ കിട്ടിയിരുന്നു. ബസിൽ പോകുമ്പോ എപ്പോഴും സൈഡ് സിറ്റിൽ ഇരിക്കാൻ ആയിരുന്നു ഇഷ്ടം കാഴ്ചകൾ കാണാൻ ഇന്ന് എന്തോ പുറത്തേക്കു നോക്കാൻ തന്നെ പേടി പോലെ ചാരു കണ്ണടച്ച് സിറ്റിൽ ചാരി ഇരുന്നു.
മോളെ ചാരു അച്ഛന്റെ പൊന്ന് ഇങ്ങ് വന്നേ….. ദേ വരുന്നച്ചാ….. സ്വപ്നം എന്നാ പോലെ പണ്ടത്തെ കാര്യങ്ങൾ ഓടി മറഞ്ഞു പെണ്ണിന്റെ മനസിലൂടെ….. വളരെ സന്തോഷം നിറഞ്ഞതായിരുന്നു നമ്മുടെ കൊച്ചു വീട് സ്വാർഗം ആയിരുന്നു ഞാനും അച്ഛനും അമ്മയും അച്ഛനു കൂലി പണി ആയിരുന്നു അച്ഛന് കിട്ടുന്ന തുച്ഛമായ കൂലി കൊണ്ട് ആണ് ഞങ്ങൾ ജീവിച്ചിരുന്നത് ഒരു കുറവും വരുത്താതെ തന്നെയാ അച്ഛൻ എന്നെയും അമ്മയെയും നോക്കിയത്. ഞാൻ പ്ലസ്ടു ക്ലാസ്സിൽ പഠിക്കുമ്പോ ആണ് അച്ഛൻ മരിച്ചത് ഒരു നെഞ്ച് വേദന വന്നതാണ് എന്ന് അമ്മ പറഞ്ഞു കേട്ടു ക്ലാസ്സ് കഴിഞ്ഞു വന്നപ്പോ കണ്ടത് വെള്ള പുതച്ചു കിടക്കുന്ന അച്ഛനെയാണ് അന്ന് വന്നതാണ് ഭദ്രൻ എന്ന ബാധ അച്ഛന്റെ ചേച്ചിടെ മോൻ അയാളുടെ നോട്ടവും വഷളൻ ചിരിയും കാണുമ്പോ തന്നെ പേടി തോന്നും ദുഷ്ടൻ മൂന്നു ഭാര്യയെയും അയാള് കൊന്നതാ. എനിക്ക് വേണ്ടിയാ അയാള് മൂന്നാമത്തെ ഭാര്യയെ കൊന്നത് എന്ന് അപ്പച്ചി പറയുന്നത് കേട്ടു അയാള് എന്നെയും കൊല്ലും.
കുട്ടി കുട്ടി….. ഒരു സ്വപ്നത്തിൽ എന്നപോലെ ചാരു ഞെട്ടി ദേഹം മുഴുവൻ വിയർത്തു ഒലിച്ചു. ഇറങ്ങുന്നില്ലേ ചെറുപുഴ എത്തി കുട്ടിക്ക് ഇവിടെ അല്ലെ ഇറങ്ങണ്ടേ….. അതെ എന്ന് ചാരു തല അനക്കി കാണിച്ചു….. വേഗം ഇനിയും എത്ര ഓടണം ഞങ്ങൾക്കു ഒന്ന് വീട് എത്താൻ എന്നും പറഞ്ഞു കണ്ടക്ടർ ചാരുവിനെ രുഷമായി നോക്കി. സോറി എന്നും പറഞ്ഞു ചാരു ബേഗും എടുത്തു ഇറങ്ങി. സമയം 6 :30 ആയിട്ടേ ഉള്ളു എങ്കിലും ചുറ്റും ഇരുട്ടു വന്നിരുന്നു കടകൾ എല്ലാം അടക്കാൻ തുടങ്ങിയിരുന്നു അടുത്ത് കണ്ടാകടയിൽ കയറി ഓട്ടോ ഉള്ള സ്ഥലം ചോദിച്ചു. കുറച്ചു ദൂരം ചെന്നാൽ വണ്ടി കിട്ടും എന്ന് കടക്കാരൻ പറഞ്ഞു അത് കൊണ്ട് തന്നെ ചാരു നടന്നു കുറച്ചു നടന്നപ്പോ കണ്ടു പുറകെ വരുന്ന രണ്ടു പേരെ ആദ്യം ഒന്നും തോന്നിയില്ലെങ്കിലും പിന്നെ ചാരുവിനു ഉള്ളിൽ ചെറിയ ഒരു പേടി തോന്നി ഭദ്രൻ അയാളുടെ ആളുകൾ കാവലു കാണും എന്ന് അമ്മ പറഞ്ഞത് ഓർമ വന്നു ചാരു നടത്തതിന് കുറച്ചു സ്പീഡ് കൂട്ടി പുറകോട്ടു നോക്കിയപ്പോ കണ്ടു കുറച്ചു പുറകിലായി വരുന്നവരെ അവരുടെ കണ്ണുകൾ തന്നിൽ ആണ് എന്ന് കണ്ടതും. ചാരു വേഗം അപ്പുറത്തെ സൈഡിൽ നിർത്തിയിട്ട ഓട്ടോടെ അടുത്തേക്കു പോകാൻ വേണ്ടി റോഡ് മുറിച്ചു കടക്കാൻ നോക്കാവെ ഒരു വണ്ടി വന്നു ചാരുവിനെ ഇടിച്ചതും ഒന്നിച്ച് ആയിരുന്നു. തുടരും…..

by