14/01/2026

ചാരുത : ഭാഗം 08

രചന – ശ്രീമിഴി

ചേട്ടൻ ആരാ…….. ഞാൻ ഭദ്രൻ…….. ഭദ്രൻ എന്ന് കേട്ടതും ചാരു ഞെട്ടി എഴുന്നേറ്റു…. ചാരുത ഇല്ലേ അകത്തു…….. ചേച്ചി ഇതാ ഒരു ഭദ്രട്ടൻ ചേച്ചിടെ ബന്ധു വല്ലതും ആണോ…. അവള് പറയില്ല മോളെ അവൾക്കു നാണമാ അല്ലെ ചാരു മോളെ എന്നും പറഞ്ഞു ഭദ്രൻ റൂമിൽ കയറി…. ഡാ മണി നോക്കിയേ എന്റെ പെണ്ണ്…. എന്റെ മോൾക്ക്‌ എന്താ പറ്റിയെ ഭദ്രേട്ടൻ നോക്കട്ടെ എന്നും പറഞ്ഞു ചാരുവിനെ പിടിച്ചു അടുത്തേക്കു നിർത്തി ഭദ്രൻ…. ഭദ്രനിൽ നിന്നും വരുന്ന രൂഷമായഗന്ധം ചാരുവിനെ അസ്വസ്തായാക്കി…. ഡീ പുന്നാര മോളെ ബഹളം ഒന്നും വയ്യക്കാതെ എന്റെ കൂടെ വരുന്നത നിനക്ക് നല്ലത് ഇല്ലേ നിന്റെ തള്ള ജീവനോടെ ഉണ്ടാവില്ല അറിയാലോ നിനക്ക് ഭദ്രനെ എന്നും പറഞ്ഞു ഭദ്രൻ ചാരുവിന്റെ കവിളിൽ തലോടി…. എന്താ ഒരു സുഖകാര്യം………… ഒന്നും ഇല്ല ആന്റി ഇവൾക്കു എന്നെ ഒന്ന് വിവരം അറിയിച്ചാൽ എന്തായിരുന്നു എന്ന് ചോദിച്ചതാ…….. നിങ്ങളെ കുറിച്ച് ഒന്നും ചാരു മോള് പറഞ്ഞെ ഇല്ല എന്താ മോളെ അമ്മയോട് പറഞ്ഞുടായിരുന്നോ ഇവരൊക്കെ ഉള്ളത്…. അവള് അങ്ങനെയാ ആന്റി ആരെയും ബുദ്ധിമുട്ടിക്കുന്നത് അവൾക്കു പണ്ടേ ഇഷ്ടം അല്ല….

ചാരു എന്താ മുഖം വല്ലാതെ ഞാനുംഅത് ചോദിക്കാൻ വരുവായിരുന്നു മനുയേട്ടാ. ചേച്ചി എന്തേലും പ്രശ്നം ഉണ്ടോ…. എന്ത് പ്രശ്നം അല്ലെ ചാരു എന്നും പറഞ്ഞു ഭദ്രൻ ചാരുവിന്റെ തോളിൽ കൂടി കൈയിട്ടു…. ചാരു വേഗം കൈ തട്ടി മാറ്റി…. ഭദ്രൻ ചാരുവിനെ രൂഷമായി ഒന്ന് നോക്കി…. മോളെ നീ പോകുവാണോ ഇവരുടെ കൂടെ…. ആന്റി ഞാൻ പോകുവാ എന്നും പറഞ്ഞു ചാരു കണ്ണ് നിറച്ചു ലതയെ കെട്ടിപിടിച്ചു…….. ലത സ്നേഹത്തോടെ ചാരുവിന്റെ തലയിൽ തലോടി…. എന്നാ ആന്റി ഇറങ്ങാം ചാരുവിന്റെ അമ്മ കാത്തിരിക്കുവാ ഞങ്ങളെ…. ശരി മോനെ പോയി വാ…….. മനു നീ ശിവനെ വിളിച്ചു ഒന്ന് പറഞ്ഞെ ചാരു മോള് പോയെന്ന്…. ഇപ്പൊ നമുക്ക് ഇറങ്ങാം ആന്റി പോയിട്ട് എനിക്ക് കുറച്ചു തിരക്ക് ഉള്ളതാ…. നടക്കാൻ പറ്റുമോ ചാരു മോളെ ഭദ്രേട്ടൻ എടുക്കണോ എന്റെ കുട്ടിയെ അതും പറഞ്ഞു വൈശ്യമായി ഒന്ന് ചിരിച്ചു ഭദ്രൻ…. എനിക്ക് അതിനു മാത്രം ഒന്നും ഇല്ല എന്നും പറഞ്ഞു ചാരു മുഖം തിരിച്ചു….

ഡാ മണി ദാ ഈ ബാഗും എടുത്തു ബില്ലും അടച്ചു വാ ഞാൻ ഇവളെ കൊണ്ട് വരാം എന്നും പറഞ്ഞു ഭദ്രൻ ചാരുവിന്റെ കൈ മുറുകെ പിടിച്ചു…. ചാരു കൈ കുടഞ്ഞു ഭദ്രൻ കൈയുടെ മുറുക്കം കൂട്ടി…. ചാരു വേദന കൊണ്ട് പുളഞ്ഞു കണ്ണ് നിറഞ്ഞു ഒഴുകി കരയുന്നത് ആരും കാണാതെ ഇരിക്കാൻ ചാരു നന്നേ പ്രയാസപ്പെട്ടു…. പക്ഷെ ഇതെല്ലാം രണ്ടു കണ്ണുകൾ ഒപ്പിയെടുക്കുന്നത് ഭദ്രൻ അറിഞ്ഞില്ല…. ഭദ്രൻ ചാരുവിനെയും കൊണ്ട് വേഗം കാറിന്റെ അടുത്ത് എത്തി…. ലതയോടും മനുവിനോടും മീനാക്ഷിയോടും യാത്ര പറഞ്ഞു ഭദ്രൻ ചാരുവിനു കാറിന്റെ ഡോർ തുറന്നു കൊടുത്തു…….. ചാരു ഉള്ളിൽ തീ ഉണ്ടെകിലും പുറമെ എല്ലാവർക്കും വേണ്ടി പുഞ്ചിരിച്ചു കാറിന്റെ ഉള്ളിൽ കയറി ഇരുന്നു…. ഭദ്രൻ വിജയഭാവത്തിൽ ചുറ്റും ഒന്ന് കണ്ണോടിച്ചു പിന്നെ ഡോർ തുറന്നു ചാരുവിന്റെ അടുത്ത് കയറി ഇരുന്നു…. അപ്പോഴേക്കും മണി കാറിന്റെ അടുത്ത് എത്തിയിരുന്നു…. ഡാ മണി നീ ഓടിച്ചമതി എന്നും പറഞ്ഞു ഭദ്രൻ കാറിന്റെ കീ മണിയന് കൊടുത്തു….

മണി ഭദ്രനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ച് വേഗം വണ്ടിയിൽ കയറി വണ്ടി എടുത്തു…. എന്നാലും നീ പഠിച്ച കള്ളി തന്നെ എന്നും പറഞ്ഞു ഭദ്രൻ ചാരുവിന്റെ മുഖത്തേക്കു മുഖം ചേർത്ത് വച്ചു…. എന്നെ ശരിക്കും നീ പറ്റിച്ചു…. അല്ലേടാ മണി…. മണി കണ്ണാടിയിലൂടെ പുറകോട്ടു നോക്കി ചിരിച്ചു…….. ഡാ തിരിച്ചു വാക്കെടാ നാറി കണ്ണാടി ഇനി നീ അതിലെ പുറകോട്ടു നോക്കിയ…. ഞാൻ ഇവളെ ഒന്ന് സ്നേഹിക്കട്ടെ എന്നും പറഞ്ഞു ഭദ്രൻ ചാരുവിനോട് ചേർന്ന് ഇരുന്നു ചാരു പേടിയോടെ ഒരു സൈഡിലേക്കു ചേർന്ന് ഇരുന്നു…. ഇതു കാണെ ഭദ്രൻ ചാരുവിന്റെ അടുത്തേക്കു ഇരുന്നു ഒരു രണ്ടു കൈ കൊണ്ടും അവളെ ലോക്ക് ചെയ്തു…. മുഖം ചാരുവിനു നേരെ പിടിച്ചു കവിളിൽ മുത്തി…. ചാരു സർവ്വശക്തിയും എടുത്തു ഭദ്രനെ പുറകോട്ടു തള്ളി….

ഇനി എന്റെ നേരെ വന്ന ഈ കാറിൽ നിന്നു പുറത്തേക്കു തുള്ളും ഞാൻ എന്നും പറഞ്ഞു ചാരു ഒരു കൈ കൊണ്ട് ഡോർ തുറന്നു…. ഭദ്രൻ വേഗം ചാരുവിനെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു ഡോർ വലിച്ചു അടച്ചു…. ചാരുവിനെ പിടിച്ചു നേരെ നിർത്തി മുഖം അടച്ചു ഒന്ന് കൊടുത്തു ഭദ്രൻ…. നീ എത്ര ശീലാവതി കളിച്ചാലും നാളെ നീ എന്റെ ആയിരിക്കും…. എന്റെ ആശാനേ നാളെ വരെ ഒന്നും കാത്തു നിൽക്കണ്ട ഇപ്പൊ തന്നെ കല്യാണം നടത്തിയാലോ…. എന്റെ നാലാമത്തെ ആണേലും ഇവളുടെ ഒന്നാമത്തെ അല്ലെ അപ്പൊ അതിന്റെ രീതിയിൽ തന്നെ നടക്കട്ടെ എന്നും പറഞ്ഞു ചുണ്ട് തടവി ഭദ്രൻ…. 👀👀👀 “”ചേച്ചിയെ ഒന്ന് കണ്ടാമതി എല്ലാർക്കും ഇഷ്ടമാവും അല്ലെ അമ്മായി” മീനാക്ഷിയുടെ വാക്കുകൾ ആയിരുന്നു മനസ് മുഴുവനും…. ഒരിക്കൽ കണ്ടാപ്പോ തന്നെ എന്റെ മനസ്സിൽ പതിഞ്ഞു ചാരു നീ…. നീ ആരാണോ എന്താണോ ഒന്നും എനിക്ക് അറിയില്ല പക്ഷെ നീ എന്റെ ആണ് എന്ന് നിന്നെ കാണുന്നതിന് മുൻപ് തന്നെ മനസ് എന്നോട് പറഞ്ഞിരുന്നു കണ്ടപ്പോ അത് ഒന്ന് കൂടി ഉറപ്പിച്ചു ശിവൻ നീ എന്റെയാണ് എന്റെ മാത്രം….

“” ഈ ശിവന്റെ പെണ്ണ് “””…. അല്ല സാറെ ഇതു പതിവ് ഇല്ലാത്തത് ആണല്ലോ…. എന്താ എന്താ ഗോപിയേട്ടാ…. അല്ല രണ്ടു ദിവസം ആയി ഒരു ആലോചന പിന്നെ വെറുതെ ഒരു ചിരിയും എന്തോ ഉണ്ടല്ലോ മനസിൽ…. എനിക്ക് ഒരു മാറ്റവും ഇല്ല ഗോപിയേട്ടന് തോന്നുന്നത് ആവും…. ആഹാ പിന്നെ ആ കേസ് എന്തായി വല്ലതും നടക്കുമോ…….. അതിനെ കുറിച്ച് ടെൻഷൻ വേണ്ട സാറെ…. മ്മ് വേഗം തന്നെ റെഡിയാകണം അറിയാലോ കേസിന്റെ അവസ്ഥ…. പ്രായപൂർത്തി ആവാത്ത കുട്ടിയ ആ കുഞ്ഞിന്റെ ജീവിതവും നോക്കണം…. അറിയാം സാർ എല്ലാം എല്ലാം രഹസ്യം ആയി തന്നെയാണ് അന്യഷണം…. അപ്പോഴേക്കും ഗോപിടെ ഫോൺ അടിച്ചു…. സോറി സാർ എന്നും പറഞ്ഞു ഗോപി വേഗം ഫോൺ എടുത്തു…. ഹലോ ഗോപിയേട്ടാ…. ഞാനാ മനു…. മനുവോ എന്താ മോനെ…. മനു എന്ന് കേട്ടതും ശിവൻ ഗോപിയെ നോക്കി….

എന്താ മോനെ…. ഗോപിയേട്ടാ ഏട്ടൻ…. സാറു ഇവിടെ ഉണ്ട് എന്താ…. ഏട്ടനെ ഞാൻ വിളിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി എന്നറിയോ റിങ് ഉണ്ട് പക്ഷെ ഫോൺ എടുക്കുന്നില്ല…. ഞാൻ സാറിന് ഫോൺ കൊടുകാം എന്നും പറഞ്ഞു ഗോപി ഫോൺ ശിവന് കൊടുത്തു…. എന്താടാ…. ഏട്ടന്റെ ഫോൺ എവിടെ…. ശിവൻ വേഗം ഫോൺ തപ്പി സോറി മനു ഞാൻ ഫോൺ എടുത്തില്ല…. അത് വീട്ടിൽ കുത്തിവച്ചിട്ട ഉള്ളത്…. നീ എന്തിനാ വിളിച്ചത്…. അത് ഏട്ടാ ചാരുവിനെ അവളുടെ അപ്പച്ചിടെ മോൻ വന്നിട്ട് കുട്ടികൊണ്ട് പോയി ആ സമയം മുതൽ ഞാൻ ഏട്ടനെ വിളിക്കുവാ…. എന്നിട്ട്…. എന്താ ആ കുട്ടി പോയി അത്ര തന്നെ…. നിന്നോട് എന്തേലും പറഞ്ഞോ ചാരു…. ഇല്ല ഏട്ടാ പക്ഷെ അവൾക്കു എന്തോ പോകാൻ ഇഷ്ടമില്ലാത്തത് പോലെ തോന്നി എനിക്ക് അയാളുടെ കളി അത്ര പിടിച്ചില്ല ഏട്ടാ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ തോന്നുന്നു….

ആ നീ ഫോൺ വച്ചോ ഞാൻ വിളിക്കാം എന്നും പറഞ്ഞു ശിവൻ ഫോൺ ഗോപിക്ക് കൊടുത്തു…. എന്താ സാറെ പ്രശ്നം…. അത് ആ കുട്ടി ഇല്ലേ ആക്‌സിഡന്റ് പറ്റിയ…. ആ ഇന്ന് അല്ലെ ഡിസ്ചാർജ്…. അതെ അവളെ ഒരു ബന്ധു വന്നു കുട്ടികൊണ്ട് പോയി…. അത് നല്ലത് അല്ലെ പിന്നെ എന്താ പ്രശ്നം…. ചാരുവിനു വലിയ താല്പര്യമില്ല പോകാൻ എന്നാ മനു പറഞ്ഞെ…. ആ കുട്ടി ആണോ ശിവൻ സാറിന്റെ രണ്ടു ദിവസത്തെ ആലോചനയുടെ ഉറവിടം കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നല്ലോ…. അല്ലാതെ ഈ മുഖത്തു ടെൻഷൻ വേണ്ട കാര്യമില്ലലോ…. കൊള്ളാലോ ഗോപിയേട്ടാ മനശാസ്ത്രം വല്ലതും പഠിക്കുന്നുണ്ടോ…. അതിനു മനശാസ്ത്രം ഒന്നും വേണ്ട സാറേ…. മനുഷ്യമാരെ നല്ല പോലെ പഠിച്ചമതി…. ഗോപിയേട്ടാ ആ കുട്ടി…. ആ മോള് സാറിന് ഉള്ളത് ആണേൽ ഉറപ്പായും എന്റെ സാറിന്റെ അടുത്ത് തന്നെ വരും എന്നും പറഞ്ഞു ഗോപി ശിവനെ നോക്കി ചിരിച്ചു….

പിന്നെ ഭദ്രന്റെ കാറ്‌ ചെന്നു നിന്നത് ചാരുവിന്റെ വീട്ടിൽ ആയിരുന്നു…….. വണ്ടിയുടെ ശബ്ദം കേട്ടതും ജാനകിയും ശാരദയും പുറത്തേക്കു ഇറങ്ങിവന്നു…. ജാനകിയെ പുറത്ത് കണ്ടപ്പോൾ തന്നെ ചാരു വേഗം കാറിന്റെ ഡോർതുറന്നു പുറത്തേക്ക് ഇറങ്ങി…. ചാരുവിനെ കണ്ടതും ജാനകി കരയാൻ തുടങ്ങി…. രക്ഷപ്പെടൻ ഞാൻ പറഞ്ഞതല്ലേ എന്റെ മോളെ അമ്മ എന്തിനാ നീ വീണ്ടും ഈ നരകത്തിൽ തന്നെ വന്നത്…. അമ്മേ ഞാൻ എന്നും പറഞ്ഞു ചാരു ജാനകിയെ കെട്ടിപിടിച്ചു മുഖം മുഴുവനും ഉമ്മ വച്ചു…. ദേ തള്ളേ ഇനി അതിബുദ്ധി വല്ലതും തോന്നി ഇവളെ നാടുകടത്താo എന്ന് വിചാരിച്ചാൽ എന്റെ അമ്മായി തള്ളക്ക് തെറ്റി ഞാൻ ഇവളെയും കൊണ്ടേ പോവൂ ഇത് ഭദ്രൻ ആണ് ഇവളെ നിങ്ങൾ എവിടെ കൊണ്ടു പോയാലും ഇവൾ എന്റെ അടുത്ത് തന്നെ എത്തും എന്ന് നിങ്ങൾക്ക് ഇപ്പൊ മനസ്സിലായില്ലേ….

പുറത്തു നിൽക്കാതെ വേഗം മുന്നും അകത്തേക്ക് കയറിക്കോ…. നാളെയാണ് നമ്മുടെ കല്യാണം അതിനുവേണ്ട ഒരുക്കങ്ങളെല്ലാം വേഗം തുടങ്ങിക്കോ…. ഡാ മണി നീ വേഗം പോയി കാറിന്റെ ഡിക്കിയിൽ ഉള്ള സാധനങ്ങൾ എല്ലാം എടുത്തിട്ട് വാ…. മണി വേഗം പുറത്തു ഇറങ്ങി ഡിക്കി തുറന്ന് സാധനങ്ങളെല്ലാം പുറത്തേക്ക് എടുത്തു ഭദ്രൻ എന്റെ കയ്യിൽ കൊടുത്തു…. ദേ തള്ളേ നാളെക്കുള്ള കല്യാണഡ്രസ്സ്സും കുറച്ച് ആഭരണങ്ങളും ആണ് നാളെ ഇവിടെ വച്ച് നമ്മുടെ കല്യാണം…. ദാ വേഗം ഇത് പിടിക്കു എന്നിട്ട് നാളേക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തു…. ശാരദ വേഗം ഭദ്രന്റെ കയ്യിൽ നിന്നും സാധനങ്ങളെല്ലാം വാങ്ങി ജാനകിയെയും ചാരുവിനെയും കൊണ്ട് അകത്തേക്ക് നടന്നു…. ഡാ മണി നമ്മുടെ ആൾക്കാരെ എല്ലാം വേഗം വിളിക്കണം ചെറിയൊരു പന്തൽ ഒരുക്കണം പിന്നെ സദ്യയും എല്ലാം ഏർപ്പാട് ആക്കണം ആരും ഇവിടെ നിന്ന് എവിടെയും പോകാൻ പാടില്ല ഇവിടെ തന്നെ ഉണ്ടാകണം കേട്ടാലോ…. ശരി ആശാനേ……..

എന്താ മോനെ നീ ഇത്രയും താമസിച്ചത്…. അത് അമ്മേ സ്റ്റേഷനിൽ ചെയ്യ്തു തീർക്കാൻ ഉള്ള ഒരു കേസ് ഉണ്ടായിരുന്നു…. മനു എവിടെ അമ്മയെ ഉറങ്ങിയോ…. റൂമിൽ ഉണ്ടാവും ഭക്ഷണം കഴിച്ചു ഇപ്പോൾ അങ്ങോട്ട് പോയതേയുള്ള…. അമ്മ കഴിച്ചോ എനിക്ക് ഒന്നും വേണ്ട എന്നും പറഞ്ഞു ശിവൻ റൂമിലേക്ക് പോയി…. റൂമിൽ എത്തിയതും തൊപ്പി മേശ മുകളിൽ വച്ചു കിടക്കയിലേക്കു കമിഞ്ഞു വീണു ശിവൻ മനസ് മുഴുവൻ ചാരു ആയിരുന്നു ആ കുഞ്ഞി കണ്ണുകൾ ആയിരുന്നു നിഷ്കളങ്കമായി ചിരിക്കുന്ന മുഖവും മനസിലൂടെ ഓടി മറഞ്ഞു…. ശിവൻ കണ്ണ് മുറുകെ അടച്ചു കിടന്ന് അപ്പോഴ്പ്പോ ഉറങ്ങി പോയി….

പിറ്റേന്ന് രാവിലെ ഭദ്രനെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു മണി…. ആശാനേ ഇപ്പൊ ആശാനേ കാണാൻ എന്താ ഒരു സ്റ്റൈൽ…. അല്ലേലും ഞാൻ സുന്ദരൻ അല്ലെ മണി…. ആശാനേ ചാരു റെഡിയായി കാണുമോ…. അറിയില്ല ഞാൻ പോയി നോക്കട്ടെ എന്നും പറഞ്ഞു ഭദ്രൻ പുറത്തേക്കു നടന്നു…. ഭദ്രൻ ചാരുവിന്റെ റൂമിലേക്ക് ഒന്ന് എത്തി നോക്കി…. അപ്പൊ കണ്ടു ചാരുവിനെ ഒരുക്കുന്ന ശാരദയെ ഭദ്രൻ വേഗം റൂമിലേക്ക് കയറി ഭദ്രനെ കണ്ടതും ചാരു വേഗം എഴുന്നേറ്റു…. നിന്നു ഇളംനീല സാരിയിൽ ചാരുവിനെ ഒരു ദേവതയെ പോലെ തോന്നി ഭദ്രന്…. ചാരു ഭദ്രനെ കണ്ടതും പേടിച്ചു ശാരദയുടെ പുറകിലേക്കു മാറി…. നീ എന്തിനാ പെണ്ണെ ഇങ്ങനെ പേടിക്കുന്നെ ഇനി കുറച്ചു സമയം മാത്രം അല്ലെ ഉള്ളു നീ എന്റെ ആകാൻ എന്നും പറഞ്ഞു ഭദ്രൻ മീശ പിരിച്ചു…. ഭദ്രാ നീ പോ മോള് പേടിച്ചു നിൽകുവാ സമയം ആവട്ടെ അപ്പൊ ഇവളെ അങ്ങോട്ടു കൊണ്ട് വരും എന്ന് പറഞ്ഞു ശാരദ ഭദ്രനെ പുറത്താക്കി വാതിൽ അടച്ചു…. അപ്പച്ചി എനിക്ക് പേടിയാ അയാളെ ഞാൻ പോവൂല എനിക്ക് പേടിയാ എന്നും പറഞ്ഞു ശാരദയെ ചാരു മുറുകെപ്പിടിച്ചു….

എന്തു ചെയ്യാനാ മോളെ എന്റെ വയറ്റിൽ പിറന്നു പോയി ആ നശിച്ചവൻ…. ഇനി സഹിച്ചേ പറ്റു മോളെ എന്നും പറഞ്ഞു ശാരദാ ചാരുവിനെ കെട്ടിപിടിച്ചു കരഞ്ഞു…. അമ്മ എവിടെ അപ്പച്ചി…. ഏടത്തി നിന്റെ അച്ഛന്റെ കുഴിമാടത്തിനു മുൻപിലുണ്ട് ഞാൻ കുറെ വിളിച്ചത…. കുറച്ചു കഴിഞ്ഞു വരാന്നു പറഞ്ഞു…. ആരോ വാതിലു വന്നു മുട്ടുന്നത് കേട്ട് ശാരദ പോയി വേഗം വാതിൽ തുറന്നു…. സമയമായി പെണ്ണിനെ വേഗം പന്തലിലേക്ക് കൊണ്ടു വന്നോളൂ എന്നും പറഞ്ഞു ഭദ്രന്റെ കൂട്ടാളികളിൽ ഒരാൾ അകത്തേക്ക് വന്നു…. ശാരദ വേഗം ചാരു വിന്റെ കയ്യും പിടിച്ച് നേരെ പന്തലിന്റെ അടുത്തേക്ക് നടന്നു…. അപ്പച്ചി അമ്മ…. ഞാൻ ഇവിടെ ഉണ്ട് മോളെ എന്നും പറഞ്ഞു ജാനകി ചാരുവിന്റെ അടുത്തേക്കു വന്നു…. ചാരുവിനെ ചേർത്തു പിടിച്ചു മണ്ഡപത്തിന് അടുത്തേക്ക് നടന്നു…. മണ്ഡപത്തിൽ ഇരിക്കുന്ന ഭദ്രനെ കണ്ടതും ചാരു പേടിയോടെ അമ്മയെ മുറുകെ പിടിച്ചു…. കുട്ടിയെ ചെറുക്കന്റെ അടുത്ത് ഇരുത്തികോളു എന്ന് ഒരാൾ പറഞ്ഞപ്പോൾ…. ജാനകി ചാരുവിനെയും കൊണ്ട് മണ്ഡപത്തിൽ കയറി…. ചാരു പേടിയോടെ ചുറ്റും നോക്കി…. എല്ലാവരും തന്നെ നോക്കുന്നത് കണ്ടതും ചാരു കണ്ണ് ഇറുകെ അടച്ചു…. തുടരും 🥰……..