രചന – ശ്രീമിഴി
ഇരുപ്പ് ഉറക്കാതെ വന്നപ്പോ ശിവൻ നേരെ ഡോക്ടറുടെ അടുത്തേക്ക് ചെന്നു അവിടെ എത്തിയപ്പോ കണ്ടു ടേബിളിൽ തലവച്ചു ഉറങ്ങുന്ന ഡോക്ടറെ എന്തോ ശല്യ പെടുത്താൻ തോന്നിയില്ല ശിവൻ ഒന്നും മിണ്ടാതെ തിരിച്ചു ചെയ്റിൽ തന്നെ വന്നിരുന്നു എന്തോ ഉറക്കം വരാത്ത പോലെ ഇങ്ങനെ ഒക്കേ ആദ്യമായിയാണ് ആർക്കുവേണ്ടിയും ഇങ്ങനെ നിന്നിട്ടില്ല അതും ഹോസ്പിറ്റലിൽ ചുണ്ടിൽ നേരിയ പുഞ്ചിരിയോടെ ശിവൻ കസേരയിൽ ചാഞ്ഞു ഇരുന്നു….. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ മണി വിടരുത് അവളെ എനിക്ക് വേണം അവള് എന്റെയാ എന്റെ മാത്രം എന്നുo പറഞ്ഞു ഭദ്രൻ കൈയിൽ ഉള്ള ഗ്ലാസ് വായിലേക്ക് കമ്ഴ്ത്തി….. മതി ആശാനേ കുടിച്ചത്….. സങ്കടം കൊണ്ടമണി മണി അവള് പോയില്ലേടാ…..
എവിടെ പോവാന ആശാനേ ആ തള്ളയെ നമുക്ക് അങ്ങ് തട്ടിയാലോ….. മണ്ടത്തരം പറയാതെ എന്റെ മണി നീ അവള് തിരിച്ചുവരാണെങ്കിൽ അതിനെ തട്ടിയാൽ പറ്റില്ല….. ആ പെണ്ണിനെ കണ്ടു പിടിക്കണ്ടേ ആശാനേ ഇങ്ങനെ കുടിച്ചോണ്ട് ഇരുന്ന മതിയോ….. സങ്കടം കൊണ്ടടാ മണി സങ്കടം കൊണ്ട….. നീ കയറ് മണി ഇനി എന്റെ പെണ്ണിനെ കണ്ടു പിടിച്ചേ ബാക്കി കാര്യം ഉള്ളു എന്നു പറഞ്ഞു ഭദ്രൻ വണ്ടിയിൽ കയറി….. എന്റെ ആശാനേ ഞാൻ വണ്ടി ഓടിക്കo….. വേണ്ട മണി ഞാൻ ഓടിക്കം നീ വന്നു കയറ്….. എന്റെ മുരുകാ നീ എന്നെ കാത്തോണേ ഇയാള് ഫുൾ ഫിറ്റാ….. എന്താടാ പിറുപിറുകുന്നെ വന്നു വണ്ടിയിൽ കയറ് മണി എന്നുo പറഞ്ഞു ഭദ്രൻ വണ്ടി സ്റ്റാർട്ട് ചെയ്യ്തു….. പേടിച്ചു വിറച്ചു മണി വണ്ടിയിൽ കയറി ഇരുന്നു….. “മനസമെയനെ വരൂ മധുരം ചുണ്ടിൽ തരു എൻ ആരുമ്മ പ്പൂൂൂ കൂയ്……….🎵🎵🎵🎵🎵🎵🎵🎵🎵🎵 എന്റെ പാട്ടു കൊള്ളാമോ മണി….. പിന്നെ സൂപ്പർ പാട്ട ആശാനേ ഈ സമയത്തു പാടാൻ പറ്റിയ പാട്ടു ആണ് എന്നും പറഞ്ഞു ഭദ്രനെ നോക്കി മണി….. ആശാനേ ഒന്ന് പതുക്കെ പോ എവിടേലും കൊണ്ടു ഇടിച്ച പിന്നെ നമ്മള് ബാക്കി ഉണ്ടാവുല….. ഇത് സ്പീഡ് കുറവാടാ എന്നുo പറഞ്ഞു ഭദ്രൻ വണ്ടിടെ സ്പീഡ് ഒന്ന് കൂടെ കൂട്ടി…..
– ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ശിവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോഴണ് ഹോസ്പിറ്റലിൽ ആണ് എന്ന ബോധം വന്നത്….. വേഗം ഫോൺ എടുത്തു നോക്കി സ്റ്റേഷനിൽ നിന്നുമാണ് എന്ന് കണ്ടതും വേഗം ഫോൺ എടുത്തു ചെവിയിൽ വച്ചു….. ഹലോ സാർ….. എന്താടോ ഇത്ര രാവിലെ….. അത് ഒരു കത്തി കുത്ത് കേസ് ഉണ്ട്….. എന്നിട്ട് മരിച്ചോ….. ഇല്ല സാർ അയാള് ഹോസ്പിറ്റലിൽ പിന്നെ കുത്തിയ ആളെ നാട്ടുകാര് രാത്രി തന്നെ ഇവിടെ എത്തിച്ചു….. മ്മ് ഞാൻ വരാം….. ശരി സാർ….. ശിവൻ ഫോൺ വച്ചതും എഴുന്നേറ്റു icu വിനു മുന്നിൽ ചെന്നു അകത്തേക്കു നോക്കി ഒന്നും കാണില്ല എന്നറിയാം എന്നാലും ഒരു നോക്കു കാണാൻ ഉള്ളിന്റെ ഉള്ളിൽ ഒരു ആഗ്രഹം….. വേഗം ഡോക്ടറുടെ റൂമിലേക്ക് ചെന്നു….. സിസ്റ്റർ ഡോക്ടർ എവിടെ….. ഡോക്ടർ ഇല്ല രാവിലെ വീട്ടിലേക്കു പോയി….. ഓക്കേ എനിക്ക് അത്യാവശ്യം ഒന്ന് സ്റ്റേഷനിൽ പോണം ആ കുട്ടിക്ക് വേണ്ടത് എല്ലാം ചെയ്തോളു ബില്ല് ഞാൻ വന്നിട്ട് അടച്ചോളാം എന്ന ശരി സിസ്റ്റർ എന്നുo പറഞ്ഞു ശിവൻ വണ്ടിടെ അടുത്തേക്ക് നടന്നു…..
വണ്ടി എടുത്തു നേരെ ചെന്നത് വീട്ടിലേക്കു ആയിരുന്നു കാളിങ് ബെല്ലടിച്ചപ്പോ മനു വന്നു വാതിൽ തുറന്നു….. അമ്മ എവിടെ മനു….. അമ്മ അമ്പലത്തിൽ പോയി….. വേഗം വരുവോ………. അറിയില്ല ഏട്ടാ ആ ആക്‌സിഡന്റ് പറ്റിയ പെണ്ണിന് എങ്ങനെ ഉണ്ട്….. ഒന്നും പറയാറായിട്ടില്ല….. മ്മ്മ്….. നിനക്ക് കോളേജിൽ പോണ്ടേ….. പോണം….. വണ്ടി എടുക്കണ്ട ബസിനു പോയ മതി കേട്ടാലോ എന്നുo പറഞ്ഞു ശിവൻ റൂമിലേക്ക് പോയി….. ശിവൻ പോകുന്നതും നോക്കി മനു നിന്നു….. റൂമിൽ എത്തി ഡ്രസ്സ് എടുത്തു ഫ്രഷ് അവൻ കയറി കുളിക്കാനായി ഷവാറിന് മുന്നിൽ നില്കുബോ മനസു നിറയെ ഇത് വരെ കാണാത്ത ആ പെണ്ണായിരുന്നു എന്തോ ഇത് വരെ ഇല്ലാത്ത ആരോടും തോന്നാത്ത എന്തോ ഒന്ന് എന്റെ ശിവ നിനക്ക് ഭ്രാന്ത് ആണോ ഇത് വരെ കാണാത്ത ആ പെണ്ണിനെ ചേ മോശം മോശം എന്നും പറഞ്ഞു ചിരിച്ചു ശിവൻ….. കുളിച്ചു ഡ്രസ്സ് മാറ്റി താഴെക്കു പോയി അപ്പോഴേക്കും അമ്മ അമ്പലത്തിൽ നിന്നും വന്നിരുന്നു….. എന്താ അമ്മേ ഇത് വരെ ഇല്ലാത്ത ഒരു അമ്പലത്തിൽ പോക്ക്….. എന്തോ മനസു പോകാൻ പറഞ്ഞു ഒന്ന് പോയി വന്നു അത്രെ ഉള്ളു എന്നുo പറഞ്ഞു ഒരു നുള്ള് ചന്ദനം എടുത്തു ശിവന്റെ നെറ്റിയിൽ വച്ചു കൊടുത്തു ലത…..
അമ്മേ ഞാൻ സ്റ്റേഷനിൽ പോകുവാ….. അത് അവിടെ നിന്നോട്ടെ മോനെ അവിടെ എത്തുമ്പോഴേക്കും അതൊക്കെ പോകും ആ പെണ്ണിന് എങ്ങനെ ഉണ്ട് ശിവ….. ഇത് വരെ ബോധം വന്നിട്ടില്ല….. ഞാൻ ഒന്ന് പോയി കണ്ടോട്ടെ മോനെ….. ഒറ്റക്കോ….. അതിന് എന്താ ഞാൻ ഒരു ഓട്ടോ വിളിച്ചു പൊയ്ക്കോളാം….. എന്ന ശരി ഞാൻ ഇറങ്ങുവാ….. ചായ കുടിച്ചിട്ട് പോവാ ശിവ….. ഇപ്പൊ വേണ്ട എന്റെ അമ്മ കുട്ടി പിന്നെ മനുവിനെ വണ്ടി എടുക്കാൻ വിടണ്ട അമ്മ അവൻ ബസിനു പോട്ടെ എന്നുo പറഞ്ഞു ശിവൻ പുറത്തേക്കു ഇറങ്ങി….. പിന്നെ നേരെ പോയത് സ്റ്റേഷനിൽ ആയിരുന്നു സ്റ്റേഷന് സൈഡിൽ വണ്ടി വച്ചു അകത്തേക്കു കയറുമ്പോഴ് കേട്ടു ഗോപിയേട്ടന്റെ ഗർജനം….. എന്താപ്പോ ഇത് എന്നുo പറഞ്ഞു അകത്തു കയറിയപ്പോ കണ്ടു ഒരുത്തൻ പേടിച്ചു നില്കുന്നത് എന്ന ഒരുത്തനാവട്ടെ ഇതൊക്കെ നിസാരo എന്ന മട്ടിലും….. എന്താ ഗോപിയേട്ടാ പ്രശ്നം….. ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്ന നമ്മുടെ വിജയനെ തല്ലി സാറെ ഇവൻ….. എന്തിനു 🙄🙄 എന്താ വിജയേട്ടാ പ്രശ്നം….. അത് സാറെ ഇവൻ കുടിച്ചു ബോധം ഇല്ലാതെ വണ്ടി ഓടിച്ചതും പോരാഞ്ഞു അവന്റെ ഒരു കാള രാഗവും അതും എന്തൊരു ഉറക്കെ ആണ് എന്നറിയോ കൂട്ടിനു ഈ ഇവനും എന്നും പറഞ്ഞു മണിയെ ചുണ്ടി അത് ചോദിക്കാൻ ചെന്നപ്പോ ഇവൻ എന്നെ തല്ലി സാറെ….. കൊള്ളാലോ ആള് എന്താടോ തന്റെ പേര് ഭദ്രൻ എന്ന് ഒരു പുച്ഛo കലർത്തി പറഞ്ഞു ഭദ്രൻ…..
സൂപ്പർ പേര് ആണല്ലോ എന്നിട്ട് വിജയേട്ടൻ ഇവന് ഒന്നും കൊടുത്തല്ലേ….. ഞാൻ കൊടുത്തില്ല ഗോപി സാറ് കണക്കിന് കൊടുത്തു….. ആണോ….. വിജയേട്ടൻ ഹാപ്പി ആണോ….. അതെ സാർ….. എന്നാലും ഞാൻ ഹാപ്പി അല്ല എന്നും പറഞ്ഞു ഭദ്രന്റെ മുഖം അടച്ചു ഒന്ന് കൊടുത്തു ശിവൻ അതും പോരാഞ്ഞു വയറു നോക്കി രണ്ടു ഇടികൂടെ കൊടുത്തു ആ ഇടിയോടു കുടി മുഖത്തുള്ള പുച്ഛം മാറി ഇനി എന്നെ തല്ലലെ എന്നും പറഞ്ഞു കരഞ്ഞു ഭദ്രൻ ഇത് പോലീസ്കാരുടെ കൈക്കു ഇനി പണി ഉണ്ടാതെ ഇരിക്കാൻ എന്നും പറഞ്ഞു ശിവൻ കൈ കുടഞ്ഞു….. ഇനി ഇവര് പൊയ്ക്കോട്ടേ അല്ലെ ഗോപിയേട്ടാ….. അതാ നല്ലത് സാർ എന്നും പറഞ്ഞു മണിയുടെ നേരെ തിരിഞ്ഞു ഗോപി ആശാനും ശിഷ്യനും ഇപ്പൊ വണ്ടി വിടണം എന്നും പറഞ്ഞു രണ്ടു പേരെയും നോക്കി….. ചുണ്ട് പൊട്ടി ചോര വരുന്നതും തുടച്ചു കൊണ്ടു ഭദ്രൻ ശിവനെ നോക്കി….. കിട്ടിയത് മതിയായില്ലേ തനിക്കു എന്നും പറഞ്ഞു ശിവൻ കൈ ചുരുട്ടി ടേബിൾ ഇടിച്ചു അത് കണ്ടു മണി ഭദ്രനെയും കൊണ്ടു വേഗം പുറത്തേക്കു നടന്നു…..
പ്രയാസപെട്ടു കണ്ണ് തുറക്കാൻ ശ്രെമിക്കുന്ന പെണ്ണിനെ കാണെ സിസ്റ്റർ അടുത്തേക്ക് ചെന്നു അവൾക്കായി ആ മാലാഖ ഒന്ന് പുഞ്ചിരിച്ചു….. സിസ്റ്റർ ഞാൻ എന്നും പറഞ്ഞു ചാരു എഴുന്നേൽക്കാൻ ശ്രമിച്ചു….. വേണ്ട കുട്ടി കിടന്നോളു എന്നും പറഞ്ഞു സിസ്റ്റർ ചാരുവിനെ പിടിച്ചു കിടത്തി ഫോൺ എടുത്തു ഡോക്ടറെ വിളിച്ചു….. ഹലോ സാർ icu വിൽ ഉള്ള ആ കുട്ടി കണ്ണു തുറന്നു….. ഓക്കേ ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ഡോക്ടർ ഫോൺ വച്ചു….. ഡോക്ടർ വരുമ്പോ കാണുന്നത് കണ്ണ് തുറന്നു കിടക്കുന്ന ചാരുവിനെ ആണ്….. ആർ യു ഓക്കേ….. അതെ എന്ന് ചാരു തല അനക്കി….. എന്താ കുട്ടിക്ക് സംഭവിച്ചത് എന്ന് ഓർമയുണ്ടോ….. റോഡ് ക്രോസ് ചെയ്യാൻ നിന്നപ്പോ ഏതോ വണ്ടി വന്നു ഇടിച്ചതാ പിന്നെ ഒന്നും ഓർമ ഇല്ല….. കുട്ടീടെ ബന്ധുക്കളെ വിവരം അറിയിക്കണം സിസ്റ്റർ കുട്ടിയോട് നമ്പർ വാങ്ങി വിളിച്ചോളൂ എന്നും പറഞ്ഞു ഡോക്ടർ പുറത്തേക്കു ഇറങ്ങി….. ഡോക്ടർ ആ കുട്ടിക്ക് എങ്ങനെയുണ്ട്….. ആ കുട്ടി ഓക്കേ ആണ് എന്നും പറഞ്ഞു ഡോക്ടർ ലതയെ നോക്കി….. ആ കുട്ടീടെ ആരാ….. ഡോക്ടർ ഞാൻ ….. ഞാൻ ശിവന്റെ അമ്മയാണ്….. ഓക്കേ അമ്മ എന്ന ശിവനെ ഒന്ന് വിളിച്ചു പറഞ്ഞോളൂ കുട്ടിക്കു ബോധം വന്നു എന്ന്….. ഡോക്ടർ ഞാൻ കയറി ഒന്ന് കണ്ടോട്ടെ….. അത് കുറച്ചു കഴിഞ്ഞു റൂമിലേക്ക് മറ്റും അപ്പൊ കണ്ടോളു….. ശരി സാർ എന്നും പറഞ്ഞു ലത ഫോൺ എടുത്തു….. തുടരും……….

by