19/04/2026

ചാരുത : ഭാഗം 14

രചന – ശ്രീമിഴി

നിക്കു ഉറക്കം വരുന്നുണ്ടേൽ നമുക്ക് കിടക്കം ഇല്ലെങ്കിൽ താൻ വാ എന്നും പറഞ്ഞു ശിവൻ ചാരുവിനെ നോക്കി. എങ്ങോട്ടാ ശിവേട്ട ????? താൻ വാ എന്നും പറഞ്ഞു ശിവൻ ചാരുവിനെ മടിയിൽ നിന്നും പിടിച്ചു എഴുന്നേൽപ്പിച് ശിവൻ എഴുന്നേറ്റു ചാരുവിന്റെ കൈ പിടിച്ചു. ചാരു ചെറുചിരിയോടെ ശിവനെ നോക്കി കൈ ചേർത്ത് പിടിച്ചു. രണ്ടു പേരും താഴെ ഇറങ്ങി. ശിവൻ പതിയെ വാതിൽ തുറന്നു പുറത്തേക്കു നടന്നു കൂടെ ചാരുവും. പുറത്തു നിലാവ് തെളിഞ്ഞു നിന്നു അവർക്കായി.. നക്ഷത്രങ്ങൾ അവരെ നോക്കി കണ്ണുചിമ്മി തുറന്നു. രണ്ടു പേരും കൈ കോർത്തു ഇടവഴിയിലുടെ നടന്നു. ശിവൻ പെണ്ണിന്റെ അരയിലൂടെ ചേർത്ത് പിടിച്ചു നടന്നു. ചാരു ശിവന്റെ നെഞ്ചോടു ചേർന്നു . പ്രണയം പുത്തുലഞ്ഞു ഹൃദയങ്ങൾ തമ്മിൽ കഥ പറഞ്ഞു ഒരായിരം കഥകൾ.

ഇടവഴി തീർന്നതും ചാരു ചുറ്റും ഒന്ന് കണ്ണോടിച്ചു നിലവെളിച്ചത്തിൽ കണ്ടു ഒരു കുളം . നിറയെ കല്പടവുകൾ ഉള്ള ചുറ്റും മതിലുകൾ ഉള്ള ഒരു കുളം. ചാരു ശിവനെ നോക്കി. താൻ വാ എന്നും പറഞ്ഞു ശിവൻ കല്പടവുകൾ ഇറങ്ങി. ലാസ്റ്റ് പടിയിൽ ചെന്നു ഇരുന്നു ശിവൻ കാലുകൾ വെള്ളത്തിൽ വച്ചു ചാരുവിനെ നോക്കി അടുത്ത് വന്നിരിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. തണുപ്പിനാൽ രണ്ടു കൈ തമ്മിൽ ഉരച്ചു ശിവനോട് ചേർന്നിരുന്നു ചാരു കാലുകൾ പതിയെ വെള്ളത്തിൽ മുക്കി കാലിൽ തണുപ്പ് അറിഞ്ഞതും കാല് രണ്ടു വലിച്ചു പടവിൽ ചേർത്ത് വച്ചു ശിവനോട് ഒന്ന് കൂടെ ചേർന്നിരുന്നു. നിലാവിന്റെ ശോഭയിൽ ചന്ദ്രൻ വെള്ളത്തിൽ ഒന്ന് കൂടി തിളങ്ങി . ശിവൻ ചാരുവിനെ പിടിച്ചു നെഞ്ചോടു ചേർത്തു. താൻ കണ്ടിട്ടുണ്ടോ വെള്ളത്തിൽ തെളിഞ്ഞു നിൽക്കുന്ന ചന്ദ്രനെ.

ഇല്ലെന്നു ചാരു തല അനക്കി. തനിക്കു ഇവിടെ ഇഷ്ടം ആയോ ??? പിന്നെ എന്ത് ഭംഗിയാ ഇതൊക്കെ കാണാൻ. ശിവേട്ടൻ ഇവിടെ വരാറുണ്ടോ എപ്പോഴും. മ്മ്മ് എന്റെ സന്തോഷവും സങ്കടവും ഏറ്റു വാങ്ങുന്നത് ഇവളാണ് എന്നും പറഞ്ഞു ശിവൻ ചാരുവിനെ വിട്ടു കൈ കൊണ്ട് വെള്ളം കോരി എടുത്തു അത് വെള്ളത്തിൽ തന്നെ എറിഞ്ഞു അങ്ങനെ പല തവണ ചെയ്യ്തു. ശിവേട്ടൻ വരച്ച ചിത്രങ്ങളിൽ ഒന്ന് ഈ കുളമല്ലേ ??? അതെ ഈ വീട്ടിൽ ഞാൻ എപ്പോഴും വരാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം അത് ഇതാണ്. രാത്രിയിൽ ഉള്ള ഭംഗിയെകാൾ പകല് കാണാൻ ആണ് ഭംഗി കൂടുതൽ ഇവിടം. അപ്പോഴ്ല്ലാം ശിവനെ കേൾക്കാൻ എന്നാ പോലെ ചാരു ചേർന്ന് ഇരുന്നു. ടോ ഞാൻ ഒരു കഥ പറയട്ടെ ??? ഒരു കുഞ്ഞു പ്രണയകഥ. ചാരു ശിവനെ നോക്കിയിരുന്നു. ഇത് വരെ കാണാത്ത ഒരു പെണ്ണിനെ പ്രണയിച്ച ഒരു കള്ള കാമുകന്റെ കഥ. അവളുടെ മുറചെറുക്കൻ വന്ന് അവളെ കൊണ്ട് പോയപ്പോ ഈ നെഞ്ച് ഒന്ന് പിടഞ്ഞു അവള് തന്ന അഡ്രസ് തപ്പി നടന്നപ്പോ അറിഞ്ഞു ആ പെണ്ണിന്റെ കഥ. അവള് അനുഭവിക്കുന്ന ജീവിതത്തിലെ സങ്കടങ്ങളുടെ കഥ .

പിന്നെ ഒരു ഓട്ടമായിരുന്നു അവളെ സ്വന്തമാക്കാൻ ഉള്ള ഓട്ടം ആ ഓട്ടം അവസാനിച്ചപ്പോ ദാ ആ പെണ്ണ് ഇപ്പൊ എന്നോട് ചേർന്നു ഇരിക്കുന്നു. എന്റെ താലിയും കഴുത്തിൽ എറി എന്റെ പെണ്ണായി എന്നും പറഞ്ഞു ശിവൻ ചാരുവിനെ നോക്കി. ആ കണ്ണുകളിൽ അത്ഭുതമായിരുന്നു മനസിൽ ഉള്ള പല സംശയങ്ങളുടെ ഉത്തരമായിരുന്നു ശിവൻ പറഞ്ഞ ഓരോ വാക്കുകളും. ശിവൻ കണ്ണുകൾ തുടച്ചു കൊടുത്തപ്പോ ആണ് കരയുകയാണ് എന്ന് ചാരുവിനു മനസിലായത്. എന്തിനാ പെണ്ണെ നീ ഇങ്ങനെ കരയുന്നെ എന്നും പറഞ്ഞു ശിവൻ ചാരുവിനെ പിടിച്ചു നെഞ്ചിൽ ഇട്ട് പടി മുകളിലേക്കു കിടന്നു. ചാരു ശിവന്റെ നെഞ്ചിൽ മുഖം പുഴ്ത്തി കിടന്നു. ചാരു……. മ്മ്…. തന്റെ സംശയങ്ങൾ ഒക്കെ തീർന്നോ ?????എന്നും പറഞ്ഞു ശിവൻ ഒരു കൈ കൊണ്ട് പെണ്ണിന്റെ മുടിയിൽ തലോടി. മ്മ്മ്… എന്നാ നമുക്ക് പോകാം……. കുറച്ചു കൂടെ കഴിയട്ടെ ശിവേട്ട എന്നും പറഞ്ഞു ചാരു ശിവനോട് ഒന്നുകൂടെ പറ്റി ചേർന്നു. ശിവൻ കുസൃതിയോടെ പെണ്ണിനെ നോക്കി. ശിവന്റെ കൈകൾ പെണ്ണിൽ കുസൃതി കാട്ടാൻ തുടങ്ങിയതും പെണ്ണ് കുറുകി ഒന്ന് കൂടെ അവനോട് ചേർന്നു.

ശിവൻ പെണ്ണിന്റെ മുഖം കൈയിൽ എടുത്തു നെറ്റിയിൽ മുത്തി കൈ പെണ്ണിന്റെ മുഖം മുഴുവനും ഓടി നടന്നു ശിവന്റെ കൈകൾ സ്ഥാനം മാറി. താഴെക്ക് ഇറങ്ങിയതും പെണ്ണ് ഒന്ന് പിടഞ്ഞു കണ്ണുകൾ ഇറുകെ അടച്ചു അത് കാണെ ശിവൻ ചാരുവിന്റെ ചുണ്ടിൽ മുത്തി പതിയെ അവയെ സ്വന്തമാക്കി……. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന പെണ്ണിനെ കാണെ അവയെ സ്വാതന്ത്രമാക്കി. പെണ്ണിനെ ചേർത്ത് പിടിച്ച് നെറ്റിയിൽ മുത്തി. ചാരുവിന്റെ മുഖം നാണത്താൽ ചുവന്നു. അത് കാണെ ശിവൻ രണ്ടു കൈയിലെ പെണ്ണിനെ കോരി എടുത്തു നെഞ്ചോടു ചേർത്ത് പടികൾ കയറി. പടികൾ കയറിയതും പെണ്ണിനെ താഴെ നിർത്തി മുറുകെ കെട്ടിപിടിച്ചു. കഴുത്തിലേക്കു മുഖം പുഴുത്തി മുടിയിഴകളെ തലോടി. ശിവേട്ട ….. എന്താടാ…… ദേ ചന്ദ്രൻ നമ്മളെ തന്നെയാ നോക്കുന്നെ ദേ മുപ്പർക്കു ഇതൊന്നും അത്ര പിടിച്ചിട്ടില്ല. ആണോ……. ശിവൻ കുസൃതി ചിരിയോടെ ചാരുവിനെ നോക്കി.. ചാരു നാണത്താൽ മുഖം പൊത്തി.. അത് കാണെ ശിവൻ ചാരുവിന്റെ കൈകൾ മാറ്റി മുഖം ഉയർത്തി പിടിച്ചു.

ചാരു ശിവനെ നോക്കി കണ്ണിറുക്കി അതെ ചന്ദ്രൻ നമ്മളെ നോക്കി കണ്ണ് വയ്ക്കണ്ട എന്നും പറഞ്ഞു ശിവൻ ചാരുവിനെ ചേർത്ത് പിടിച്ചു നടന്നു. ശിവന്റെ കൈ പെണ്ണിന്റെ അരക്കെട്ടീലൂടെ ചുറ്റി പിടിച്ചു.. ചാരു ശിവനെയും ചേർത്ത് പിടിച്ചു നടന്നു അവർക്കു കൂട്ടായി നക്ഷത്രങ്ങളും. ചന്ദ്രൻ കൂടെ പ്രണയത്തിന്റെ നിലാവെളിച്ചവും കൊണ്ട് അവർക്കു കൂട്ടായി നടന്നു. രണ്ടു പേരും വീട്ടിൽ എത്തിയതും ശിവൻ മെല്ലെ വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ശിവനും ചാരുവും ഒന്ന് ഞെട്ടി. നിനക്ക് എന്താ മീനു ഉറക്കം ഒന്നും ഇല്ലേ ?? ഞാൻ ഒന്ന് വെള്ളം കുടിക്കാൻ ഇറങ്ങിയതാ ശിവേട്ട അപ്പോ ആണ് വാതിൽ ലോക്ക് ഇടാത്തത് കണ്ടത് അത് ഇടാൻ വന്നതാ ഞാൻ അല്ലാതെ ഉറക്കം ഇല്ലാഞ്ഞിട്ട് അല്ല എന്നും പറഞ്ഞു മീനു ചുണ്ട് കോട്ടി. അല്ല നിങ്ങള് രണ്ടും ഇത് എവിടെ പോയതാ???? ഞങ്ങള് ചുമ്മാ പുറത്തു. ഈ സമയത്തോ??. നിന്നെ ആരാടി പോലീസിൽ എടുത്തേ ഇങ്ങനെ ചോദ്യം ചെയ്യാൻ എന്നും പറഞ്ഞു ശിവൻ മീനുവിനെ നോക്കി കണ്ണുരുട്ടി. എന്നേ നോക്കി പേടിപ്പിക്കണ്ട ഞാൻ പോലായി എന്നും പറഞ്ഞു മീനു ചാരുവിനെ നോക്കി ഒന്ന് ചിരിച്ചു അകത്തേക്കു പോയി. ശിവേട്ട ആകെ നാണക്കേട് ആയി. എന്തിനു താൻ വാ എന്നും പറഞ്ഞു ശിവൻ വാതിൽ അടച്ചു അകത്തേക്കു നടന്നു. 🏵️🏵️🏵️🏵️🏵️🏵️🏵️

– ഹലോ സാർ രാത്രി വിളിച്ചതിനു സോറി. എന്താടോ തനിക്കു ഉറക്കം ഒന്നും ഇല്ലേ ??? അത് അല്ല സാർ എന്തോ ഒരു ടെൻഷൻ അതാ ഞാൻ……. താൻ കാര്യം പറയടോ വെറുതെ വളച്ചു കെട്ടാതെ.. അവൻ ആ ഭദ്രൻ നാളെ തന്നെ പുറത്തു വരില്ലേ സാറെ.. താൻ ടെൻഷൻ അടിക്കണ്ട അതിനുള്ള വഴി ഞാൻ കണ്ടിട്ട് ഉണ്ട്… താങ്ക്സ് സാർ…. താങ്ക്സ് ഓക്കേ നല്ലതാ പക്ഷെ താൻ പറഞ്ഞ പണം കിട്ടിയില്ലേ… തരും സാർ ഉറപ്പായും തരും… എന്നാ ശരി.. ശരി സാർ ഉറങ്ങിക്കോ ഗൂഡ്‌നെറ്… “””വിടില്ല ഞാൻ ഒന്നിനെയും എന്നും പറഞ്ഞു ചിരിച്ചു”” നിന്നെ ഇല്ലാതെ ആകുന്നത് വരെ എനിക്ക് ഉറക്കമില്ല……. 🏵️🏵️🏵️🏵️🏵️🏵️———- ചാരു രാവിലെ കണ്ണുതുറന്നപ്പോ ശിവന്റെ നെഞ്ചിൽ ആയിരുന്നു.

ചെറു ചിരിയോടെ ചാരു ഒന്ന് കൂടെ ശിവനോട് ചേർന്ന് കിടന്നു ഒരു കൈയാൽ മീശ പിരിച്ചു വച്ചു അടുത്ത മീശയിൽ കൈ ചെന്നതും ശിവൻ ചാരുവിന്റെ കൈ പിടിച്ചു ചുണ്ടോട് ചേർത്തു. അപ്പൊ എന്റെ കള്ളാപോലീസ് തട്ടിപ്പ് ഉറക്കം ആയിരുന്നോ.. പോ പെണ്ണെ എന്നും പറഞ്ഞു ചാരുവിനെ പിടിച്ചു ഒന്ന് മറിഞ്ഞു ശിവൻ. ദേ ശിവേട്ട വിട്ടേ ഞാൻ എഴുന്നേൽക്കട്ടെ. കുറച്ചൂടെ കഴിയട്ടെ പെണ്ണെ എന്നും പറഞ്ഞു ശിവൻ ചാരുവിന്റെ കഴുത്തിൽ മുഖം പുഴ്ത്തി. ശിവേട്ട പ്ലീസ് വിട്ടേ ദേ ഇപ്പോഴ്ങ്കിലും താഴെ പോയില്ലേ അമ്മ എന്ത് വിചാരിക്കും പ്ലീസ് ശിവേട്ട എന്നും പറഞ്ഞു പെണ്ണ് ശിവനെ നോക്കി. പെണ്ണിന്റെ കൊഞ്ചൽ കാണെ ശിവൻ ചാരുവിൽ നിന്നു അടർന്നു മാറി ചുണ്ട് കൂർപ്പിച്ചു. ചാരു അത് കാണെ ശിവന്റെ കവിളിൽ മുത്തി ഡ്രസ്സ്‌ എടുത്തു ബാത്ത്റൂമിൽ കയറി. പെണ്ണിന്റെ ഓട്ടം കാണെ ശിവൻ ഒന്ന് ചിരിച്ചു പിന്നെ രണ്ടു കൈ മുകളിലേക്കു ഉയർത്തി കോട്ടുവായ ഇട്ട് എഴുന്നേറ്റു. ബാത്‌റൂമിൽ കയറിയാ ചാരു അത് പോലെ പുറത്തേക്കു വരുന്നത് കണ്ടു ശിവൻ ചാരുവിനെ നോക്കി.

നല്ല ആളാ എനിക്ക് ഒരു ബ്രെഷ് കൂടി വാങ്ങിയില്ല എന്നും പറഞ്ഞു ചാരു ചുണ്ട് കൂർപ്പിച്ചു. അതിനു ആര് അറിഞ്ഞു താൻ ഇത്ര വേഗം ഇവിടെ എത്തും എന്ന്. അതും ശരിയാ എന്നും പറഞ്ഞു ചാരു രണ്ടു കൈയും ഇടുപ്പിൽ വച്ചു അത് കാണെ ശിവന് ചിരി പൊട്ടി വേഗം പോയി മേശ വലിപ്പിൽ നിന്നും ഒരു ബ്രെഷ് എടുത്തു ചാരുവിനു നിട്ടീ. ചാരു ഒന്ന് കണ്ണിറുക്കി ശിവനെ നോക്കി ബ്രെഷ് വാങ്ങി ബാത്‌റൂമിലേക്കു നടന്നു പകുതി ചെന്നതും ചാരു ഒന്ന് നിന്ന് ശിവനെ നോക്കി ഇളിച്ചു കാണിച്ചു. ശിവൻ ചാരുവിനെ നോക്കി കണ്ണുരുട്ടി . പെണ്ണ് പോയതും കുസൃതി ചിരിയോടെ ബെഡിലേക്കു വീണു. 🏵️🏵️🏵️ ചാരു കുളിച്ചു പുറത്തു ഇറങ്ങുമ്പോ കണ്ടു ബെഡിൽ കണ്ണടച്ച് കിടക്കുന്ന ശിവനെ അത് കാണെ ചാരു മിണ്ടാതെ ചെന്നു മുടിയിലെ കെട്ട് അഴിച്ചു മുടി ശിവന്റെ മുഖത്തു വീശി. വെള്ളം മുഖത്തു വീണതും ശിവൻ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു. ശിവൻ എഴുന്നേൽക്കുന്നത് കണ്ടതും ചാരു പുറത്തേക്കു ഓടി. ശിവൻ ചാരുവിന്റെ പുറകെ ചെന്നതും. ചാരു ഓടി താഴെ എത്തിയിരുന്നു.

ഡീ നിനക്ക് അപ്പൊ താഴെ ഇറങ്ങാൻ ഞാൻ വേണ്ട അല്ലെ ??? വേണ്ടല്ലോ ഞാൻ തനിയെ ഇറങ്ങാൻ പഠിച്ചു എന്നും പറഞ്ഞു ചാരു പൂജ മുറിയിലേക്ക് കയറി. ചാരു പൂജ മുറിയിൽ നിറകണ്ണുകളോടെ കൈ കൂപ്പി. “”ഒരുപാട് പരീക്ഷിച്ചു എന്നെ നീ എന്റെ കൃഷ്ണ….. പക്ഷെ ഇപ്പൊ എന്നെ പോലെ ഒരു ഭാഗ്യവതി ഇല്ലെന്നു തോന്നുവാ ഈ ചാരുവിനു എന്നും പറഞ്ഞു നന്ദിയോടെ ചാരു കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ നിന്നു …. എന്റെ കൃഷ്ണ എന്റെ ശിവേട്ടനെ എനിക്ക് തന്നതിന് ഞാൻ നിന്നോട് എന്നും കടപ്പെട്ടിരിക്കുന്നു…. ചാരു പൂജ മുറിയിൽ നിന്നു ഇറങ്ങിയതും നേരെ അടുക്കളയിൽ ചെന്നു അപ്പൊ കണ്ടു പാത്രങ്ങൾ കഴുകി അടുക്കി വയ്യ്ക്കുന്ന ലതയെ. ചാരു ഓടി ചെന്ന് ലതയെ പുറകിലൂടെ കെട്ടി പിടിച്ചു. ലത ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ ചിരിയോടെ ചാരുവിന്റെ കൈ പിടിച്ചു.

അമ്മേടെ കുട്ടി എഴുന്നേറ്റോ ??? മ്മ്…… എന്തിനാ ഇപ്പൊ എഴുന്നേറ്റെ കുറച്ചു കഴിഞ്ഞു വന്നമതിയായിരുന്നു എന്നും പറഞ്ഞു ചാരുവിനെ പിടിച്ചു നേരെ നിർത്തി. കുളിച്ചോ മോള് രാവിലെ???…. മ്മ്…… അങ്ങനെ വേണം നല്ലകുട്ടികൾ ഇവിടെ ഒരെണ്ണം ഉണ്ട് ഒമ്പത് മണി ആവാതെ എഴുന്നേറ്റു വരില്ല കുളിക്കും ഇല്ല നനക്കും ഇല്ല. അത് കേൾക്കേ ചാരു ഒന്ന് ചിരിച്ചു. എന്റെ ചാരു മോള് നല്ല കുട്ടിയാ എന്നും പറഞ്ഞു ലത ചാരുവിന്റെ മുഖം കയ്യിൽ എടുത്തു നെറ്റിയിൽ മുത്തി. അമ്മേടേം മോളുടെയും സ്നേഹ പ്രകടനം കഴിഞ്ഞു എങ്കിൽ എനിക്ക് ഒരു കപ്പ് ചായ തരുവോ. രണ്ടു പേരും ശബ്ദം കേട്ട ഇടത്തേക്കു നോക്കി. വാതിൽ പടിയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന ശിവനെ കാണെ ലത ഒന്ന് ചിരിച്ചു.. ചാരു വേഗം മൂന്നു കപ്പ് എടുത്തു കഴുകി അതിലേക്കു ചായ പകർന്നു ഒന്ന് എടുത്തു ശിവന് കൊടുത്തു. ശിവൻ ചായയും കൊണ്ട് ഹാളിലേക്കു നടന്നു. ചാരു ഒരു ചായ കപ്പ് എടുത്തു ലതക്കു നീട്ടിയതും പുറത്തു കോളിങ് ബെൽ അടിച്ചതും ഒരുമിച്ചു ആയിരുന്നു. ലത ചാരുവിനെ നോക്കി. അമ്മ ചായകുടിച്ചോ ഞാൻ പോയി നോക്കം എന്നും പറഞ്ഞു ചാരു പുറത്തേക്കു നടന്നു. ചാരു പുറത്തു എത്തിയതും കത്തുന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടതും ചാരു ഒന്ന് ഞെട്ടി 🙄🙄. തുടരും…..