രചന – കാർത്തിക ശ്രീ
തന്റെ മടിയിൽ തലവെച്ചുറങ്ങുന്ന ഋതുവിനെ ഒന്ന് നോക്കി ലിനു.. കരഞ്ഞു എപ്പോഴോ ഉറങ്ങി പോയതാണവൾ.. അവളുടെ മുഖത്തുള്ള കണ്ണുനീരിന്റെ അവശേഷിപ്പ് കാണുമ്പോൾ അവന് ഒരേ സമയം സങ്കടവും ദേഷ്യവും വന്നു..
പോക്കറ്റിൽ ഉണ്ടായിരുന്ന ഫോൺ എടുത്ത് റിച്ചുവിനെ വിളിച്ചു..
📞”ഹലോ.. ഇച്ചായ..”
📞”നീ എവിടെയാ റിച്ചു??”
📞”ഞാൻ ഇവിടെ തനുവിന്റെ അടുത്തുണ്ട്.. ഋതു അമ്പലത്തിൽ പോയി.. അവളെ കാത്തുനിൽക്കുവാണ്..”
📞”വിക്കിയും കൂടെ ഉണ്ടോ??”
📞”ഉണ്ട്.. അവൾ വന്നിട്ട് വേണം പുറത്ത് പോകാൻ.”
📞”മൂന്നു പേരും പുതിയ വീട്ടിലേക്ക് വാ.. ഋതു എന്റെ കൂടെ ഇവിടുണ്ട്.. ലേറ്റ് ആകരുത്..”
ശബ്ദത്തിൽ പതിവില്ലാത്ത ഗൗരവം തോന്നിയതുകൊണ്ട് റിച്ചു സമ്മതിച്ചു കോൾ കട്ട് ചെയ്ത് ആലോചനയോടെ നിന്നു..
“എന്താ റിച്ചു വല്യേട്ടൻ എന്താ പറഞ്ഞേ??”
“എന്തോ പ്രശ്നം ഉണ്ട് വിക്കി.. ഇച്ചായൻ പുതിയ വീട്ടിലുണ്ട് ഋതുവും…. തനുവിനെ കൂട്ടി നമ്മളോട് അങ്ങോട്ട് പോകാൻ പറഞ്ഞിട്ടുണ്ട്..”
“എന്ത് പ്രശ്നം?? നിനക്ക് തോന്നിയതായിരിക്കും..എന്തായാലും ഞാൻ ഡോർ ലോക്ക് ചെയ്ത് ഇപ്പോൾ വരാം.. അപ്പോഴേക്ക് രണ്ടുപേരും താഴേക്കു നടന്നോ..”
“ഞങ്ങൾ കാറിൽ ഉണ്ടാകും നീ വേഗം വാ..”
“ഇന്ന് വൈകും എന്ന് സതിയേച്ചിയോട് ഒന്ന് പറയണേ റിച്ചു..”
“പറഞ്ഞേക്കാം.. നീ വേഗം വരാൻ നോക്ക് ”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പുതിയ പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞു വീട്ടിൽ എത്തിയതാണ് ചേതനും കൂടെ ഉറ്റ സുഹൃത്തുക്കളായ അലക്സും നിവേദും..കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നുപേരും കാണുന്നത്..
“ഞാൻ ഇന്ന് വളരെ സന്തോഷത്തിലാണ് അലക്സേ ”
“എപ്പോൾ റെക്കോർഡിങ് കഴിഞ്ഞു വന്നാലും ഇതു തന്നെയല്ലേ നീ പറയാറ്??”
“ഇത് സ്പെഷ്യൽ ആണ് മോനെ. നിവേദേ… ”
“എന്ത് സ്പെഷ്യൽ?? ”
“എന്റെ പെണ്ണ് എന്റെ ജീവിതത്തിലേക്ക് വന്നിട്ട് ഞാൻ ആദ്യമായി പാടിയ പാട്ടാണിത്..”
“ഓ അങ്ങനെ.. അല്ല നീ അവളുടെ കാര്യത്തിൽ സീരിയസ് ആണോ??”
“അതേ അലക്സേ.. അവൾ എന്റെ പെണ്ണാണ്..ഒരുപാട് പെൺകുട്ടികൾ എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.. പക്ഷേ എന്റെ മനസ്സിൽ ഞാൻ ആകെ സ്ഥാനം കൊടുത്തിട്ടുള്ള രണ്ടു സ്ത്രീകളെ ഉള്ളു.. ഒന്ന് എന്റെ അമ്മ.. രണ്ട് എന്റെ തനു..”
“അപ്പോൾ നിന്റെ അനിയത്തിയോ??”
ആ ചോദ്യത്തിൽ അവന്റെ മുഖം മാറുന്നത് നിവേദ് കണ്ടു..
“വെറുതെ എന്റെ മൂഡ് കളയാൻ നിൽക്കല്ലേ നിവേദെ .. എനിക്ക് അങ്ങനെ ആരും ഇല്ല.. ”
“വിട്ട് കള ചേതാ…. അല്ല അതിന്റെ അന്വേഷണം എവിടെവരെയായി?? കൊല്ലം നാലായല്ലോ??”
“അവൾക്ക് എത്രകാലം ഒളിച്ചിരിക്കാൻ കഴിയും?? അല്ല ഇനി ചത്തു തുലഞ്ഞോ എന്ന് ആർക്കറിയാം??”
ചേതന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്ന പുച്ഛം അലക്സും നിവേദും
തിരിച്ചറിഞ്ഞു..
“അല്ലടാ തറവാടിന്റെ പ്രശ്നം തീർന്നോ?? ”
“എവിടെ അലക്സേ… ആ കിളവനും അവളും രണ്ടും കൽപ്പിച്ചിട്ടാണ്.. അങ്ങനെ അത് ഞാൻ വിട്ടുകൊടുക്കില്ല.. അവൾക്ക് വീണ്ടും ഒരു ഡോസ് കൂടി കൊടുക്കേണ്ടിവരുമെന്നാണ് തോന്നുന്നത്??”
അത് പറയുമ്പോൾ ഉള്ള ചേതന്റെ വഷളൻ ചിരിക്കു പിന്നിലെ കാര്യം മനസ്സിലാകാതെ നിന്നു നിവേദ്..
“അല്ല നിങ്ങൾ എന്താ പറയുന്നേ??”
“ഓ.. നിവികുട്ടാ നിനക്ക് കാര്യങ്ങൾ ഒന്നും അറിയില്ല… ഈ സംഭവത്തിന് നാലുകൊല്ലത്തെ പഴക്കമുണ്ട്.. സൗകര്യം പോലെ പറഞ്ഞു തരാം..”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
കാർ പോർച്ചിലേക്ക് കയറ്റി മൂന്നു പേരും വീട്ടിനകത്തേക്ക് കയറി… സോഫയിൽ ഇരിക്കുന്ന ലിനുവിനെ കണ്ടപ്പോൾ ഋതുവിനായി ചുറ്റും നോക്കി..
“അവൾ ഉറങ്ങുകയാണ്.. നിങ്ങൾ ഇരിക്ക്..”
“എന്താ ഇച്ചായ?? എന്താ പ്രശ്നം??”
“എന്ത് പ്രശ്നം?? ഒരു പ്രശ്നവും ഇല്ല ”
“ഇച്ചായ കാര്യം പറ.. ഋതു എങ്ങനെ ഇവിടെ എത്തി??”
“ഞാൻ രാവിലെ അമ്പലത്തിൽ പോയി അവളെ കൂട്ടിട്ട് ഇങ്ങോട്ട് വന്നു.. പിന്നെ അവൾ ചേതനെ കണ്ട് പേടിച്ചു നടക്കുമ്പോഴാണ് എന്റെ മുന്നിൽപ്പെട്ടത്.”
“വല്യേട്ടാ.. ഋതു…”
“പേടിക്കാൻ ഒന്നും ഇല്ല തനു.. അവൾ ഓക്കേ ആണ്.. പിന്നെ..”
“അവൾ എല്ലാം പറഞ്ഞോ ഏട്ടാ??”
“പറഞ്ഞു വിക്കി.. കരഞ്ഞു തളർന്ന് ഉറങ്ങിയതാ.. പിന്നെ നിങ്ങളോട് വരാൻ പറഞ്ഞത് ഞാൻ കളിക്കളത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.. അതിനു മുന്നേ കുറച്ചു കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ട് ”
“ഇച്ചായ..”
” റിച്ചു.. ചേതന്റെ കാര്യത്തിൽ തീരുമാനം വേഗം വേണം.. ഇനി ഒരിക്കലും എന്റെ പെണ്ണിന്റെ ജീവിതത്തിലേക്ക് അവൻ വരരുത്.. പിന്നെ ചേതനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എനിക്ക് കിട്ടണം..ഞാൻ ശ്രമിച്ചാൽ ചിലപ്പോൾ പ്രശ്നമാകും.. ”
” എത്രയും പെട്ടെന്ന് അവനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഏട്ടന്റെ കൈയിൽ എത്തും ..” – വിക്കി
“മതി… ബാക്കി കാര്യങ്ങൾ ശേഷം തീരുമാനിക്കാം.. ഋതുനോട് ആരും ഒന്നും ചോദിക്കാൻ നിൽക്കണ്ട.. അവൾ എഴുന്നേറ്റിട്ട് എല്ലാർക്കും പുറത്തുപോകാം..”
“ഓക്കേ ഇച്ചായ..”
ഋതു എഴുനേൽക്കുമ്പോൾ എല്ലാരും റൂമിൽ ഉണ്ട്…
“എഴുന്നേറ്റോ?? നീ എന്താ ഇങ്ങനെ നോക്കുന്നെ??”- തനു
“എല്ലാരും എപ്പോഴെത്തി??”
“കുറച്ചു സമയമായി.. നിന്നെ ഉണർത്താൻ നിന്റെ ഇച്ഛൻ വിട്ടില്ല..”- വിക്കി
അതിന് അവൾ ലിനുവിനെ നോക്കി.. അവൻ ഒന്ന് പുഞ്ചിരിച്ചു കണ്ണു ചിമ്മി.. അതുകണ്ട ഋതുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.
“അതേ മതി രണ്ടുപേരും തമ്മിൽ തമ്മിൽ നോക്കി നിൽക്കുന്നത്.. നീ വേഗം റെഡിയായി വാ.. നമുക്ക് പുറത്തുപോകാം..”- റിച്ചു
“ഞാൻ വരണോ??”
“ദേ ഋതു വെറുതെ മൂഡ് കളയാൻ നിൽക്കല്ലേ.. വേഗം വരാൻ നോക്ക്.. ഇല്ലെങ്കിൽ ഇച്ചായൻ ഉണ്ടെന്ന് നോക്കില്ല.. തൂക്കി വണ്ടിൽ കൊണ്ടിടും..”
“ഓ.. ഞാൻ വരാം.. പത്തു മിനിറ്റ്…”
കറക്കവും കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ സമയം സന്ധ്യയായി..
“ഇന്ന് ആരും പോകണ്ട.. എല്ലാർക്കും ഇവിടെ നിൽക്കാം.. തനു താഴെയുള്ള വീട്ടുകാരെ വിളിച്ചു പറഞ്ഞേക്ക്..”- ലിനു
“ശരി വല്യേട്ടാ..”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പിന്നീടുള്ള ദിവസങ്ങളിൽ ലിനു ഋതുവിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു… കുറച്ചു ദിവസത്തിന് ശേഷം അവൻ മുംബൈയിലേക്ക് തിരിച്ചുപോയി.. ജോലിയും ഡാൻസ് ക്ലാസുമായി ഋതു തിരക്കിൽ തന്നെ… ഋതു ചേതനെ കണ്ടെന്നു പറഞ്ഞതുകൊണ്ട് റിച്ചുവോ തനുവോ വിക്കിയോ ആരെങ്കിലും ഒരാൾ എപ്പോഴും അവളുടെ കൂടെ ഉണ്ടാകും… അതിനിടയിൽ മാളൂട്ടി കുറച്ചു ദിവസം അവരുടെ കൂടെ വന്നു താമസിച്ചു….
ഒരു തിങ്കളാഴ്ച ഡാൻസ് ക്ലാസ്സിൽ പോകുകയാണ് ഋതു..കൂടെ തനുവും ഉണ്ട്…
“വേഗം വാ.. ഇന്ന് വൈകി.. നിന്നോട് ഞാൻ പറഞ്ഞതാണ് ഒറ്റക്ക് വന്നോളാം എന്ന്.. ”
“എന്റെ ഋതു നീ ചൂടാകല്ലേ.. ഇത്തവണത്തേക്ക് നീ ക്ഷമിക്ക്.. ”
“നിനക്ക് അങ്ങനെ പറഞ്ഞാൽ മതി. വഴക്ക് കേൾക്കേണ്ടത് ഞാനല്ലേ..”
“ഞാൻ പറഞ്ഞോളാം.. പോരെ.. ഇനി നടക്ക്..”
ഡാൻസ് ക്ലാസ്സിൽ കയറുമ്പോൾ ടീച്ചർ ഒന്ന് നോക്കിയെങ്കിലും വഴക്കൊന്നും പറഞ്ഞില്ല..
“ഋതു.. പ്രാക്റ്റീസ് കഴിഞ്ഞു മായമേഡത്തെ കാണാൻ പറഞ്ഞിട്ടുണ്ട്.. ”
“ശരി മിന്നു..”
പ്രാക്റ്റീസ് കഴിഞ്ഞു തനുവിനെയും കൂട്ടി അവൾ ഓഫീസ് റൂമിലേക്ക് നടന്നു..
“മെ ഐ കമിൻ മാഡം??”
“യെസ് കം ഇൻ..”
“ആ ഋതു വാ വാ.. ഇരിക്ക്.. ഇത്??”
“എന്റെ കൂടപ്പിറപ്പും കൂട്ടുകാരെയും എല്ലാം ആണ്.. താനിയ..”
“ഓ.. ഓക്കേ.. രണ്ടു പേരും ഇരിക്ക്..”
“ഞാൻ വരാൻ പറഞ്ഞത് അടുത്ത മാസം ബാംഗ്ലൂരിലെ ഡാൻസ് പ്രോഗ്രാമിൽ എന്റെ കൂടെ ഋതു ഡാൻസ് ചെയ്യുന്നു.. ”
“മാഡം.. ഞാൻ.. എനിക്ക്..”
“റിലാക്സ് ഋതു.. തനിക്ക് അതിന് കഴിയും എന്നുള്ളതുകൊണ്ടാണ് നിന്നെ ഞാൻ സെലക്ട് ചെയ്തത്.. ”
“മാം എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല.. ഒത്തിരി സന്തോഷം തോന്നുന്നു.. താങ്ക്യു മാം..”
അതിനൊന്നും ചിരിച്ചു മായ.. എന്നിട്ട് അവളുടെ കവിളിൽ തലോടി..
“ബാക്കി കാര്യങ്ങൾ ഋതുവിനു അറിയാല്ലോ.. എങ്കിലും കൂടുതൽ അടുത്ത ക്ലാസ്സിൽ പറഞ്ഞു തരാം..”
“ഓക്കേ മാം.. താങ്ക്യൂ..”
“തനു വാ.. ” അവളുടെ കൈയും പിടിച്ചു ഋതു പുറത്തേക്കിറങ്ങി..
“ഞാൻ ഒരുപാട് സന്തോഷത്തിലാണ് തനു.. ലോകത്തിലെ തന്നെ മികച്ച നർത്തകിയുടെ കൂടെ… ഞാൻ ഒരുപാട് ആരാധിക്കുന്ന മാഡത്തിന്റെ കൂടെ നൃത്തം ചെയ്യുക എന്നത് എന്റെ ഒരു സ്വപ്നമാണ്..”
“നിനക്ക് പറ്റും മോളെ.. ഈ ഋതുവിനെയാണ് ഞങ്ങൾ എല്ലാം ആഗ്രഹിച്ചത്.. നിന്റെ സ്വപ്നങ്ങളിലേക്കുള്ള ചുവടുകൾ നിനക്കായി തുറന്നിരിക്കുന്നു..”
“വാ.. എനിക്ക് എല്ലാരോടും പറയണം.”
“എന്റെ ഋതു നീ ഒന്ന് സമാധാനിക്ക്.. എല്ലാരോടും പറയാം….”
റൂമിൽ എത്തിയ ഉടനെ അവൾ റിച്ചുവിനോടും വിക്കിയോടും കാര്യം വിളിച്ചു പറഞ്ഞു. വീട്ടിലുള്ളവരോട് പറയാൻ ഒരു ദിവസം പോകാം എന്ന് റിച്ചു പറഞ്ഞപ്പോൾ ഋതുവിനും അതാണ് നല്ലതെന്നു തോന്നി..
ചായയുമായി റൂമിലേക്ക് വരുമ്പോൾ തനു കണ്ടത് മുഖം വീർപ്പിച്ചിരിക്കുന്ന ഋതുവിനെയാണ്.. ചായ ടേബിളിൽ വെച്ചു അവൾ ഋതുവിന്റെ കവിളിൽ ഒന്ന് കുത്തി
“എന്താ മോളെ ഇതിപ്പോ പൊട്ടിപോകുമല്ലോ.. എന്തുപറ്റി???”
“വിശേഷം പറയാൻ വിളിച്ചതാണ്..
കോൾ കട്ടാക്കി എന്ന് മാത്രമല്ല തിരിച്ചു വിളിച്ചില്ല..”
“ഓ എന്റെ പെണ്ണെ വല്യേട്ടൻ തിരക്കുള്ള ഒരു ബിസിനസ്മാൻ ആണ്.. എതെങ്കിലും മീറ്റിങ്ങിൽ ആയിരിക്കും.. തിരിച്ചു വിളിക്കും.. ഇപ്പോൾ ഈ ചായ കുടിക്ക്.. ”
“എനിക്ക് വേണ്ടാ.. വിളിക്കുമോ എന്ന് നോക്കട്ടെ..”
ഋതുവിന്റെ ഈ ഭാവങ്ങളൊക്കെ പുതിയതാണ്.. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ നടന്ന പെണ്ണ് ഇപ്പോൾ ഒരുപാട് മാറി.. എല്ലാം വല്യേട്ടൻ അവളുടെ ജീവിതത്തിൽ വന്നതിനു ശേഷമുള്ള മാറ്റങ്ങളാണ്.. അല്ലെങ്കിലും സ്വന്തമെന്ന് പറയാൻ ഒരാളുള്ളപ്പോഴാണ് നമ്മുടെ എല്ലാ ഭാവങ്ങളും പുറത്ത് വരുന്നത്.. ഇനി ഒരിക്കലും എന്റെ ഋതുവിനെ പരീക്ഷിക്കല്ലേ കർത്താവേ…
അവളോട് അധികമൊന്നും പറയാതെ തനു റൂമിൽ നിന്നും പുറത്തേക്ക് പോയി…
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാത്രിയോടെ ലിനുവിന്റെ കോൾ ഋതുവിനെ തേടിയെത്തി..
ആദ്യം അറ്റൻഡ് ചെയ്യണ്ട എന്ന് വിചാരിച്ചെങ്കിലും അവസാനറിംങ്ങിൽ കോൾ എടുത്തു..
“ഇച്ചായന്റെ കൊച്ചു പിണക്കത്തിലാണോ?? സോറി മോളെ മീറ്റിംങ്ങിലായിരുന്നു..”
“മ്മ് ”
“ഒന്ന് സംസാരിക്കെടി.. അല്ല എന്റെ മോൾക്കെന്തോ പറയാനുണ്ടല്ലോ..”
“മ്മ്.. ഒരു വിശേഷം പറയാനാണ് വിളിച്ചത്.. പക്ഷേ ഇച്ഛൻ എടുത്തില്ല..”
“സോറി… ഇപ്പോൾ പറഞ്ഞോ.. ഇഷ്ടംപോലെ സമയമുണ്ട്..”
ഋതു കാര്യങ്ങൾ ലിനുവിനോട് പറഞ്ഞു.. അവനും അവളുടെ സന്തോഷത്തിൽ പങ്കുചേർന്നു… പിന്നീട് അവർ ഒരുപാട് സമയം സംസാരിച്ചു.. ഇടയ്ക്ക് അവളിൽ നിന്നും സംസാരം ഒന്നും കേൾക്കാതിരുന്നത് അവൻ ശ്രദ്ധിച്ചു.. ഉറങ്ങി എന്ന് മനസിലായതും കോൾ കട്ട് ചെയ്ത് അവൻ പുറത്തേക്ക് നടന്നു.
തുടരും..

by