രചന – ഹരിത
“ലീന, നീ ഇന്നലെ രാത്രി 11മണി കഴിഞ്ഞ് റൂമിലിരുന്ന് ആരോടാ സംസാരിച്ചത്…… ഇവൾ നിന്റെ മുറിയിൽനിന്ന് നീ ആരോടോ സംസാരിക്കുന്ന ശബ്ദംകേട്ടുവെന്ന് പറഞ്ഞു…… “…. ഹോസ്റ്റലിൽ തിരിച്ചെത്തിയ ലീനയോടു കാവ്യാ ചോദിച്ചു…
“എന്റെ മുറിയിൽനിന്നോ… “….
“അതെ…. നിന്റെ മുറിയിൽനിന്ന്…. “…. ശ്രുതി പറഞ്ഞു…..
“ആ… അതോ.. അത് ഞാനിന്നലെ ഫോണിൽ സംസാരിച്ചതാണ്….. “…
“ആരോട്.. “…. ശ്രുതി സംശയത്തോടെ എടുത്തുചോദിച്ചു…..
“ശ്ശെടാ…. അതൊക്കെയെന്തിനാ
നിങ്ങളറിയുന്നത്…. ഒരുമാതിരി കുറ്റവാളികളെ ചോദ്യം ചെയ്യുന്നതുപോലെയുണ്ട്….. “…..
“നീ പറയൂ…. ഞങ്ങൾക്ക് വെറുതെയറിയാനാ….. “…..
ശാന്തമായിത്തന്നെയായിരുന്നു ശ്രുതിയുടെ സംസാരം……
താൻ രാത്രി ആർഷയോടാണ് സംസാരിച്ചതെന്ന് ലീനക്കറിയാം…. പക്ഷേ അത് ഇവരോട് പറയാൻ കഴിയില്ലല്ലോ….ഒരുനിമിഷം എന്തു പറയണമെന്നറിയാതെ ലീന കുഴങ്ങി….
അടുത്തനിമിഷം….
“ആ…. അത് നിതിൻ സാർ….. സാറിനോട് സംസാരിച്ചതാണ്……”…..ലീന ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു….
“ശെരിക്കും… “…ശ്രുതി വീണ്ടുമെടുത്തു ചോദിച്ചു….
“അതെ “….
കൂടുതൽനേരം ഇവളുമാരുടെകൂടെ നിന്നാൽ ശെരിയാവില്ല എന്ന് മനസിലാക്കിയ ലീന പതുക്കെ അവരുടെ അടുത്തുനിന്നും മുങ്ങാൻനോക്കി….
“അല്ല… ചോദിക്കാൻ മറന്നു…. നീ ഇന്ന് എവിടെപോയതാ….. “…. കാവ്യാ അവളെ വീണ്ടുമവിടെ പിടിച്ചുനിർത്തി….
“അത് ഞാൻ…. എന്റെകൂടെ ഡിഗ്രിക്കു പഠിച്ച ഒരു കൂട്ടുകാരന് വയ്യാതിരിക്കുവാ… ഞാനവനെ കാണാൻപോയതാ… കുറച്ചു ദൂരമുണ്ടായിരുന്നു അവന്റെ വീട്ടിലേക്ക്… അതാ ഇത്ര താമസിച്ചത്… “…. വായിൽവന്നൊരു നുണ ലീന തട്ടിവിട്ടു….
കുടുതൽനേരം അവരുമായുള്ള സംസാരം വലിച്ചുനീട്ടാതെ ലീന പതുക്കെ അവരോടു ബൈ പറഞ്ഞ് മുറിയിലേക്കു പോയി….
“ടി…. നിനക്ക് തോന്നുന്നുണ്ടോ അവൾ പറഞ്ഞതൊക്കെ സത്യമാണെന്ന് …. “….
ലീന അവിടെനിന്ന് പോയി കഴിഞ്ഞപ്പോൾ ശ്രുതി കാവ്യയോട് ചോദിച്ചു….
“പിന്നല്ലാതെ…. അവളെന്തിനാ നമ്മളോട് കള്ളംപറയുന്നത്… “…..
“ആ… എനിക്കറിയില്ല…. പക്ഷേ
സാറിനോടാണ് അവളിന്നലെ രാത്രി സംസാരിച്ചതെന്ന് എന്നിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല….. “… ശ്രുതി തന്റെ സംശയം പറഞ്ഞുവെച്ചു…..
*****************************************
“നീ കൊള്ളാലോ.. പാവം ആ സാറിന്റെ പേരിതിൽ വലിച്ചിട്ടു…. “…ആർഷ ലീനയെനോക്കി പറഞ്ഞു….
“അയ്യോ… പിന്നെ ഞാനെന്തുചെയ്യണം … നീയുമായി സംസാരിച്ചതാണെന്ന് പറയണോ…. അങ്ങനെപറഞ്ഞാൽ അവളുമാർ എനിക്ക് വല്ല ഭ്രാന്തുമാണെന്ന് വിചാരിക്കും….. “…
“അതു ശെരിയാ…. പിന്നെ നിന്റെ കൈയിൽ ശെരിക്കും ആ സാറിന്റെ നമ്പറുണ്ടോ… “…
“മം… ഉണ്ട്… “…
“ആഹാ…. എന്നിട്ട് നീയത് പറഞ്ഞില്ലാലോ… “…..
“അതു ഞാൻ മറന്നുപോയി…. പിന്നെ ഇന്നലെ അതിനെപ്പറ്റി ഓർത്തുമില്ല…. “….
“ഓ…. എന്നാ ഒരു കാര്യം ചെയ്യാം… ഇന്നു നമ്മുക്കതിനെപ്പറ്റി ഓർക്കാം…. “…. ഒരു കള്ളച്ചിരിയോടെ ആർഷ ലീനയെനോക്കി പറഞ്ഞു….
******************************************
രാത്രിസമയം 10മണി കഴിഞ്ഞു…
“വിളിക്കണോടാ…. എനിക്കെന്തോ ഒരു മടി പോലെ…. അയാളിതുവരെ എന്നെയും വിളിച്ചില്ലല്ലോ…. പിന്നെ ഞാനെന്തിനാ അങ്ങോട്ടുവിളിക്കുന്നത്…. “… ലീന ആർഷയോടു അല്പം ടെൻഷനോടെ പറഞ്ഞു….
“ഓ… ഇങ്ങോട്ട് വിളിച്ചില്ലെങ്കിലെന്താ
നമ്മളങ്ങോട്ട് വിളിക്കണം…. നീയെന്തിനാ ഇങ്ങനെ ടെൻഷനടിക്കുന്നത്.. ഇതുകണ്ടാൽതോന്നും നിന്റെ ആദ്യത്തെ ബോയ്‌ഫ്രണ്ടാണ് ഇയാളെന്ന്..
ഇതിനുമുൻപ് നീ പ്രണയിച്ചിട്ടെയില്ലായെന്ന്… “….
“അതെന്താ… രണ്ടാമത്തെ ബോയ്‌ഫ്രണ്ട് ആയാൽ ടെൻഷൻ പാടില്ലേ… ആദ്യത്തേത് രണ്ടാമത്തേത് എന്നുള്ളതല്ല വിഷയം… രണ്ടുപേരും രണ്ടുവ്യക്തികളാണ്…..അപ്പൊ കുറച്ചു ടെൻഷനൊക്കെയുണ്ടാവും… “….
“ഇത്ര ടെൻഷനുള്ള ആളാണോ
നേരിട്ട്കണ്ടു ഡേറ്റിംഗിന് പോകുന്നകാര്യം വരെ തീരുമാനിച്ചത്…. “….
“അതിപ്പോ… എനിക്കെല്ലാകാര്യത്തിലും കുറച്ചു ടെൻഷൻ കൂടുതലാണ്…. പിന്നെ പൊതുവെ ഫോണിൽകുറേനേരം
സംസാരിക്കുന്നതോന്നും എനിക്കിഷ്ടമല്ല.. ..”…..
“ഓ… ഒരുവല്ലാത്ത സ്വഭാവം തന്നെ….
നീ കൂടുതലൊന്നും പറയണ്ട.. ഞാൻ പറയുന്നത് കേട്ടാൽമതി.. സാറിനെ വിളിക്ക്… “…. ഒരു ശാസനപോലെ ആർഷ പറഞ്ഞു….
“ഓക്കേ… ഞാൻ വിളിക്കാം… “….
ഇത്രേയുംപറഞ്ഞു ലീന സാറിന്റെ നമ്പറിലേക്ക് കാൾ ചെയ്തു… രണ്ടുറിങ് കഴിഞ്ഞപ്പോഴേക്കും നിതിൻ ഫോണെടുത്തു…..
അവളങ്ങോട്ട് എന്തെങ്കിലും
പറയുന്നതിനുമുമ്പ് പുള്ളിക്കാരനവളോട് സംസാരിച്ചുതുടങ്ങി….
“കൊള്ളാം… നല്ല ആളാണ്…
ഇപ്പോഴാണല്ലേ വിളിക്കുന്നത്… “… അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു….
“അതിപ്പോ നിതിന് ഇങ്ങോട്ടേക്കും വിളിക്കാമല്ലോ… “….
..
“ആഹാ…. ഞാൻ വിളിച്ചില്ലെന്നാണോ ലീന പറയുന്നത്…. താൻ കാൾഹിസ്റ്ററിയൊന്നും നോക്കാറില്ലേ…. “… നിതിൻ ആശ്ചര്യത്തോടെ ചോദിച്ചു..
ശെരിക്കും അങ്ങനെയൊരുകാര്യം ലീന തീർത്തും മറന്നിരുന്നു…. അവൾ
വേഗംത്തന്നെ കാൾ ഹിസ്റ്ററി പരിശോദിച്ചു…
വിളിച്ചിട്ടുണ്ട്….. രണ്ടുവട്ടം…. പക്ഷേ അവളത് ശ്രദ്ധിച്ചിരുന്നില്ല…
“ആ… ഇപ്പൊകണ്ടു… ഞാനിന്നു കുറച്ചു ബിസിയായിരുന്നു… അതുകൊണ്ട്
ഫോണധികം നോക്കിയിരുന്നില്ല….”…..ലീന നിതിനോട് പറഞ്ഞു…..
“ഓക്കെ … അതുസാരമില്ല…. പിന്നെ പറയൂ.. എന്താ ഇപ്പൊ ഇങ്ങനെ വിളിക്കാൻ തോന്നിയത് “….ചെറു ചിരിയോടെ നിതിൻ ചോദിച്ചു….
“വെറുതെ.. “…
“ഓ… വെറുതെ വിളിച്ചതാണ്… “…അവൻ വീണ്ടുമെടുത്തു ചോദിച്ചു….
“അതെ…. പിന്നെ നമ്മുടെ ഡേറ്റിംഗിന്റെ കാര്യംകൂടി ഓർമ്മിപ്പിക്കാനാണ്…”….
” ഞാനത് മറന്നിട്ടോന്നുമില്ല “…..
“അറിയാം…. എന്നാലും വെറുതെ.. “….ലീന പറഞ്ഞുനിർത്തി…
“എന്തായാലും താൻ വെറുതെവിളിച്ചതല്ലേ..അതുകൊണ്ട് നമുക്ക് കുറച്ചുനേരം സംസാരിക്കാം … … “….അയാൾ തമാശരീതിയിൽ പറഞ്ഞു …
“അതിനെന്താ…. സംസാരിക്കാം… “… ലീന സന്തോഷത്തോടെ പറഞ്ഞു…..
********************-*—-*******************
നിതിനുമായുള്ള സംസാരംകഴിഞ്ഞു ഫോൺകട്ടുചെയ്തതിനുശേഷം ലീന ആർഷയെ നോക്കി….
“ഇതിപ്പോ ഫോണിൽ
സംസാരിക്കുന്നതിഷ്ടമല്ല എന്നു പറഞ്ഞിട്ട്…. “…. ആർഷ ചെറുചിരിയോടെ ലീനയോടു ചോദിച്ചു …
“അത് “…..
“വേണ്ട… ഒന്നുംപറയണ്ട… “….
ആർഷയവളെ കളിയാക്കി….
“പോടെ കളിയാക്കാതെ…. ഞാനുറങ്ങാൻ പോകുവാ…നാളെ യാത്രയുള്ളതല്ലേ….”…
“നിന്റെ കൂട്ടുകാരികൾ ചോദിച്ചാൽ എവിടെ പോകുവാണെന്ന് പറയും…”….ആർഷ ലീനയോടു ചോദിച്ചു…..
“കൊള്ളാം… അത് നീ എന്നോടാ ചോദിക്കുന്നത്…. നീയൊക്കെയൊരു പ്രേതമാണോ…ഒരു
കാരണമുണ്ടാക്കാൻകൂടി അറിയില്ല….”….
“ഓ…. അപ്പൊ നാളെ അവരോട് പറയാനുള്ള കള്ളത്തരം ഞാൻ
കണ്ടുപിടിക്കണം…അല്ലേ… “….
“അതെ “…
“ഓക്കെ…. എന്റെയാവശ്യമായിപ്പോയില്ലേ… “…..
“സെന്റിയടിക്കാതെ ഇരുന്നാലോചിക്ക് മോളെ …. ഞാനൊന്നുറങ്ങട്ടെ….ഗുഡ് നൈറ്റ്… “……..
******************************************
“ആ വീഡിയോ റിമൂവ് ചെയ്യാൻ
നമ്മളെന്തെങ്കിലും ചെയ്യണ്ടേ….”….ആർഷയുടെ ചേച്ചി തന്റെ മാതാപിതാക്കളോട് ചോദിച്ചു…..
“എന്തിന്… അവൾതന്നെ വരുത്തിവെച്ചതല്ലേ ….. ഇതിനൊന്നും പുറകെനടക്കാൻ എന്നിക്കുവയ്യാ…. “…
അവളുടെ അച്ഛൻ പറഞ്ഞുനിർത്തി….
“നാട്ടുകാരൊക്കെ അറിയില്ലേ “…..
“എന്ത്… അറിഞ്ഞാലും ആളുകളിതൊക്കെ കുറച്ചുകഴിയുമ്പോൾ പതിയെ മറന്നോളും.. “…
ഇത്തവണ ആർഷയുടെ വളർത്തമ്മയാണ് സംസാരിച്ചത്….
*******************************************
അടുത്തദിവസംരാവിലെ നേരത്തെ തിരുമാനിച്ചതുപോലെതന്നെ ലീന കിരണിന്റെ അപ്പൂപ്പന്റെ വീട്ടിലേക്ക് പോകാനിറങ്ങി…. കൂടെ ആർഷയും..
അങ്ങനെ പോകുന്നസമയത്താണ് വഴിയിൽവെച്ചു ആർഷ തന്റെ കൂട്ടുകാരിയായ നിഷയെ കാണുന്നത്…
“ലീന… അതാണ് നിഷ… “… ആർഷ ഒരുപെൺകുട്ടിയെ ചൂണ്ടികാട്ടികൊണ്ട് ലീനയോടു പറഞ്ഞു…
ലീന നിഷനിന്നിടത്തേക്കു വണ്ടിയൊടിച്ചു കൊണ്ടുപോയി നിർത്തി…..
“ഹലോ… നിഷയല്ലേ… “…
ലീന വണ്ടിയിൽനിന്നിറങ്ങിച്ചെന്നു ചോദിച്ചു…..
“അതെ… നിങ്ങൾ ആരാണ്… ”
“എന്നെ നിഷയറിയാൻ വഴിയില്ല…. ഞാനാണ് അന്ന് രാത്രി നിങ്ങളുടെ കൂട്ടുകാരി ആർഷയെ ആശുപത്രിയിലെത്തിച്ചത്… “….
“ഓ….. “… നിഷ ചെറുപുഞ്ചിരിയോടെ പറഞ്ഞു..
“നിഷയെന്തായിവിടെ…. “…
“ഒരു കല്യാണത്തിനുവന്നതാണ്…… കസിന്റെ… “….
“നിഷ ആർഷയുടെ വീട്ടുകാരെ കണ്ടിരുന്നോ…. “….
“ആ… ഒരു തവണ കണ്ടിരുന്നു… “…
“അവരെന്തു പറയുന്നു “…
“ഓ… അവരെന്തു പറയാനാ… “… നിഷ അല്പം അമർഷത്തോടെ പറഞ്ഞു…
“അതെന്താ നിഷ അങ്ങനെപറഞ്ഞത്.. “…
“അത് അങ്ങനെയാണ്… പറയാനാണെൽ കുറയെയുണ്ട്… “…. നിഷ പറഞ്ഞുനിർത്തി…
ആർഷയുടെ ജീവിതകഥയാണ്
നിഷയുദ്ദേശിച്ചതെന്ന് ലീനയ്ക്കു മനസിലായി…..
“അവൾക്കെന്റെ കാര്യങ്ങളെല്ലാമറിയാം… “…ആർഷ ലീനയോടായി പറഞ്ഞു…
“ആർഷ ആത്മഹത്യചെയ്തതാണെന്നാണ്
പോലീസ് പറഞ്ഞത്… അവൾ അങ്ങനെ ചെയ്യാൻ എന്തെങ്കിലും കാരണമുള്ളതായി നിഷക്കറിയാമോ….”…
“അത്… ആ വീഡിയോ…. “…നിഷ പകുതിവെച്ചു സംസാരംനിർത്തി….
“എന്ത് വീഡിയോ… “… ഒന്നുമറിയാത്തതുപോലെ ലീന ചോദിച്ചു…
“ഏയ്യ്… ഒന്നുമില്ല..ഞാൻ വേറെന്തോ .. “…
“ഓക്കെ… എന്നാൽ ഞാൻ പോട്ടെ… പിന്നെ കാണാം…. “…
ലീന നിഷയോടു യാത്രപറഞ്ഞു അവിടെനിന്നും വണ്ടിയെടുത്തു….
അവൾപോയി കഴിഞ്ഞാണ് മറ്റൊരുകാര്യം നിഷയ്ക്ക് തന്റെ ശ്രെദ്ധിയിൽപ്പെട്ടത്….
“ആ കുട്ടിക്കെങ്ങനെ എന്നെയറിയാം… ഞങ്ങൾ ഇതിനുമുൻപ് കണ്ടിട്ടില്ലാലോ… “… മനസ്സിൽ വന്ന സംശയത്തോടെ നിഷ ലീനപോയ സൈഡിലേക്ക് നോക്കി ….
തുടരും…

by