രചന – ഷംസിയ ഫൈസൽ
നവി അവളെ നെറുകില്‍ ചുംബിച്ച് ചേര്‍ത്ത് പിടിച്ചുറങ്ങി
പ്രണയ ദിനങ്ങള്‍ ഒാരോന്നും കൊഴിഞ്ഞ് പോയതും ശാലിനിയിപ്പോ വാക്കിംങ് സ്റ്റിക്ക് ഉപയോഗിച്ച് നന്നായി നടക്കും.,,
തനിയെ നടക്കാനിപ്പോയും അവള്‍ക്ക് ധൈര്യം കിട്ടിയിട്ടില്ല
”നമ്മള്‍ക്കിന്ന് നാട്ടില്‍ പോയാലോ.,
നവി ചോദിച്ചതും ശാലിനി അവനെ വിശ്വാസം വരാതെ നോക്കി
”കുട്ടനാട്ടിലേക്കോ..,,?
ശാലിനിക്ക് വിശ്വാസം വരുന്നുണ്ടായിരുന്നില്ല
”അതെയന്നെ.,ഞാന്‍ ട്രെയ്ന്‍ ബുക്ക് ചെയ്തിട്ടുണ്ട് നാളെ രാത്രിയെ അവിടെ എത്തൂ..,,
നിനക്ക് ബുദ്ധിമുട്ടാകോ.,
എസി കംപാര്‍ട്ട്മെന്റാണ് ബുക്ക് ചെയ്തത്.,,
നവി അവളെ തന്നോട് ചേര്‍ത്തു
”എത്ര ബുദ്ധിമുട്ടിയാലും കുഴപ്പമില്ല എനിക്കെന്റെ വീട്ടുക്കാരെ കണ്ടാല്‍ മാത്രം മതി.,,
കുറേകാലങ്ങള്‍ക്ക് ശേഷം ശാലിനിയുടെ കണ്ണൊന്ന് നിറഞ്ഞു
അന്ന് തന്നെ അവര്‍ ആലപ്പുഴയിലേക്ക് തിരിച്ചു
ഒരു ദിവസത്തെ യാത്ര ശാലിനിയെ അവശയാക്കിയെങ്കിലും വീട്ടുക്കാരെ മുഖം ഒാര്‍ക്കുമ്പോള്‍ ഒരു ഊര്‍ജം ലഭിക്കും
ഒരു ദിവസത്തെ നീണ്ട യാത്രക്ക് ശേഷം അവര്‍ ആലപ്പുഴയില്‍ എത്തിയപ്പോ രാത്രിയായിരുന്നു
റെയ്ല്‍വെ സ്റ്റേഷനില്‍ നിന്നൊരു ഒാട്ടോറിക്ഷ വിളിച്ച് കുട്ടനാട്ടിലേക്ക് പോയി
വീടെത്തിയപ്പോയേക്കും അര്‍ദ്ധ രാത്രിയായിരുന്നു
”ശാലൂ..,,നിന്റെ വീട്ടിലുള്ളവരെല്ലാം ഉറങ്ങിയെന്ന് തോന്നുന്നു ലൈറ്റൊന്നും കാണാനില്ല.,
നമുക്ക് ഇന്നിവിടെ കിടന്ന് രാവിലെ നിന്റെ വീട്ടില്‍ പോകാം.,,
നവി ഒാട്ടോയില്‍ നിന്ന് ബാഗെടുത്ത് അവന്റെ വീടിന്റെ സിറ്റൗട്ടില്‍ വെച്ചു
”അതിന് ഇവിടാകെ പൊടിപിടിച്ച് കിടപ്പാകൂലെ.,,
ശാലിനി വാക്കിംങ് സ്റ്റിക്ക് പിടിച്ച് നില്ക്കാണ്
”ഞാനിവിടെ നന്നാക്കാന്‍ ഏല്പിച്ചിരുന്നു.,
വീടെല്ലാം ക്ലീനാണ്.,,
നവി പുറത്തെ ലൈറ്റിട്ടു
അപ്പോയാണ് ശാലിനിയുടെ കണ്ണുകള്‍ അച്ഛന്റേയും അമ്മയുടേയും അസ്ഥിതറക്കടുത്ത് ചെറിയ അസ്ഥി തറ കൂടെ കണ്ടതും ശാലിനി നവിയെ നോക്കി
”നമ്മുടെ അമ്പാടി കണ്ണന്റേയാ.,,
നവി ചിരിച്ചതും ശാലിനി സ്റ്റിക്ക് പിടിച്ച് അങ്ങോട്ട് നടന്ന് മെല്ലെ മുട്ട് കുത്തി അസ്ഥിതറക്ക് മുന്നിലിരുന്നു
ഒന്നും മിണ്ടാതെ ഒഴുകുന്ന കണ്ണീര് തുടക്കാതെ അസ്ഥി തറയിലേക്ക് നോക്കി കൊണ്ടിരുന്നു
കൈവിട്ട് പോകുമെന്ന് തോന്നിയതും നവി അവളെ പിടിച്ചെണീപ്പിച്ച് തന്നോട് ചേര്‍ത്തു
”എന്തിനാ കരയുന്നെ.,,
അവന് അച്ഛന്റേയും അമ്മേടേം കൂടെയല്ലെ.,,
നവി അവളെ കണ്ണ് തുടച്ചതും ശാലിനി അവനെ ഇറുകെ പുണര്‍ന്നു
”ഒരു നോക്ക് പോലും എനിക്കെന്റെ കുഞ്ഞിനെ കാണാന്‍ പറ്റിയില്ലല്ലോ..,,
ശാലിനി വിങ്ങിപൊട്ടിയതും നവി അവളെ ആശ്വസിപ്പിച്ച് വീടിനുള്ളിലേക്ക് കൊണ്ട് പോയി
നവി അവളെ ഒാരോന്ന് പറഞ്ഞ് മൂഡ് മാറ്റി
”ശാലൂ..,,ഞാനൊന്ന് കുളിച്ചിട്ട് വരാം.,,
നവി കുളിച്ചിറങ്ങിയപ്പോ ശാലിനി ബെഡില്‍ കിടക്കാണ്
”എണീറ്റ് പോയി കുളിക്കെടീ..നാറീട്ട് വെയ്യ.,,
നവി ബാഗില്‍ നിന്ന് അവളെ ഒരു ഡ്രസ്സെടുത്ത് കൈയ്യില്‍ കൊടുത്ത് ശാലിനിയെ പിടിച്ചെണീപ്പിച്ച് ബാത്ത് റൂമിലേക്ക് പറഞ്ഞയച്ചു
കുളികഴിഞ്ഞ് സ്റ്റിക്ക് പിടിച്ച് ഇറങ്ങി വരുന്ന ശാലിനിയെ കണ്ട് നവി വിടര്‍ന്ന കണ്ണുകളോടെ നോക്കി
മുട്ടിന് താഴെ വരെ വരുന്ന ഒരു ബനിയന് ടോപ്പാണ് ശാലിനിയുടെ വേഷം
ഒരു കൈ കൊണ്ട് സ്റ്റിക്ക് പിടിച്ചതിനാല്‍ തലയില്‍ കെട്ടിവെച്ച തോര്‍ത്ത് മറ്റെ കൈ കൊണ്ട് എടുക്കാന്‍ ശ്രമിക്കുന്ന ശാലിനിയുടെ അടുത്തേക്ക് നവി നടന്നടുത്ത് അരയിലൂടെ കൈയ്യിട്ട് തന്നോട് ചേര്‍ത്ത് മുടിയിലെ തോര്ത്തയിച്ചു
പ്രതീക്ഷിക്കാതെയുള്ള നവിയുടെ പ്രവൃത്തിയില്‍ ശാലിനി ഒന്ന് ഞെട്ടിയവനെ നോക്കി
നനഞ്ഞ കണ്ണ്പീലിയും വെള്ളതുള്ളികള് പറ്റിചേര്‍ന്ന നാസിക തുമ്പും വിറയാര്‍ന്ന ചുണ്ടും മുഖത്തോട് ചുറ്റിപിണഞ്ഞ് നില്ക്കുള്ള മുടി ഇഴകളും അവനിലെ പുരുഷനെ വേലിയേറ്റം സൃഷ്ടിച്ചു
നവി അവളെ കണ്ണിലേക്ക് നോക്കിയതും അത് നേരിടാനാകാതാ ശാലിനി തലതാഴ്ത്തി
അവനവളെ താടിയില്‍ പിടിച്ച് മുഖം ഉയര്‍ത്തി രണ്ട് കണ്ണിലും ചുംബിച്ച് അവളെ കോരിയെടുത്ത് ബെഡിലിരുന്ന് ശാലിനിയെ തന്റെ മടിയിലായി ഇരുത്തി
ശാലിനിയുടെ നനഞ്ഞ മുടിയില്‍ കൈ കോര്‍ത്ത് മുഖം തന്നോട് ചേര്‍ത്ത് അധരങ്ങള്‍ കവര്‍ന്നെടുത്തു
ശാലിനിയുടെ കൈകള്‍ അവന്റെ കഴുത്തില്‍ ചുറ്റിപിടിച്ചു
പരസ്പരം മതിമറന്ന് ചുംബിച്ച് കിടക്കയിലേക്ക് ചാഞ്ഞു
ദീര്‍ഘനേരത്തെ ചുംബനത്തിന് ശേഷം നവിയുടെ ചുണ്ട് അവളെ കഴുത്തിലേക്കിറങ്ങി
അന്വേഷിച്ചതെന്തോ കിട്ടിയ പോലെ താലി കടിച്ചെടുത്ത് അവളെ മറോട് ചേര്‍ത്ത് അമര്‍ത്തി ചുംബിച്ചു
അവളെ കഴുത്തിലൂടെയും മാറിലൂടെയും അവന്റെ ദന്തങ്ങളും ചുണ്ടും ഇക്കിളി കൂട്ടിയതും ശാലിനിയുടെ കൈകള്‍ അവന്റെ മുടിയില്‍ കൊരുത്തി വലിച്ചു
രണ്ട് പേരുടേയും ശരീരം ചൂട് പിടിച്ചത് തനിക്ക് തടസ്സപ്പെട്ടതെല്ലാം നവി ഊരിയെറിഞ്ഞു
ആ രാത്രിയുടെ യാമത്തില്‍ അവരുടെ പ്രണയത്തെ ഉന്മാദത്തിലാക്കാന്‍ പുറത്ത് മഴ കോരി ചൊരിയുന്നുണ്ടായിരുന്നു
പ്രണയം വഴിമാറി കാമത്തില്‍ എത്തിനിന്നതും അവളില്‍ നോവുണര്‍ത്തി അവനൊരു പേമാരിയായ് അവളെന്ന സ്ത്രീയില്‍ പെയ്തിറങ്ങി
കിതപ്പോടെ നവി ശാലിനിയെ വരിഞ്ഞ് ചുറ്റി ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു
ശാലിനി ആത്മസംതൃപിയോടെ അവന്റെ നെറ്റിതടത്തിലൊന്ന് മുത്തി
ആദ്യത്തെ കൂടിചേരലിന്റെ ആനന്ദത്തില്‍ അവന് വീണ്ടും അവളിലേക്ക് കൂടിചേര്‍ന്നു
രാവിലെ രണ്ട് പേരും വൈകിയാണ് എണീറ്റത്
നവി എണീറ്റ് ഒരു ചായയിടാനായി കിച്ചണിലേക്ക് പോയെങ്കിലും അവിടെ ഒന്നുമില്ലാത്തതിനാല്‍ നിരാശയോടെ അടുത്തുള്ള ഹോട്ടലില്‍ വിളിച്ച് പ്രാഥല് ഒാഡര്‍ ചെയ്തു
”ശാലൂ..,,എണീക്ക്..,,
നവി ശാലിനിയെ പിടിച്ചെണീപ്പിച്ചു
”അയ്യോ ഒത്തിരി നേരായോ.,
അച്ഛന് പണിക്ക് പോകുമ്പോയേക്കും വീട്ടിലെത്തണം.,,
ശാലിനി കൊട്ടിപിടഞ്ഞെണീറ്റ് കട്ടിലിനോട് ചാരി വെച്ച വാക്കിംങ് സ്റ്റിക്കെടുത്ത് നല്ലൊരു ഡ്രസ്സും കൈയ്യില്‍ പിടിച്ച് ബാത്ത് റൂമിലേക്ക് കയറി
ശാലിനി ഒരുങ്ങി ഹാളിലേക്ക് വന്നപ്പോയേക്കും ടേബിളില്‍ ചായയെല്ലാം റെഡിയാക്കി വെച്ചിരിക്കുന്നത് കണ്ട് ശാലിനി അവനെ ആശ്ചര്യത്തോടെ നോക്കി
”ദോശയും ചട്ണിയും നവി തനിയെ ഉണ്ടാക്കിയോ.,,
”ഹേയ്.,ഒാഡര്‍ ചെയ്തതാ.,,
നവി അവളെ നോക്കി കണ്ണിറുക്കി ശാലിനിയുടെ പ്ലേറ്റിലേക്ക് രണ്ട് ദോശയിട്ട് കൊടുത്തു
”നവീ..,എനിക്കാകെ പേടിയാകുന്നു.,
അച്ഛന് എന്നെ കണ്ടാല്‍ എങ്ങനെ പ്രതികരിക്കും എന്തോ.?
ശാലിനിയാകെ വെപ്രാളത്തിലാണ്
”അതോര്‍ത്ത് നീ പേടിക്കണ്ട.,
നിന്റെ വരവും കാത്ത് ഒരമ്മ അവിടെ കാത്തിരിപ്പുണ്ട്.,
അത് മാത്രം ഇപ്പോ ചിന്തിച്ചാല്‍ മതി.,,
നവി പറഞ്ഞതും ശാലിനി ആശ്വാസത്തോടെ കഴിച്ചെണീറ്റു
”ശാലൂ..,,നീ നല്ല മനസ്സുള്ള കൊച്ചാ.,
പക്ഷെ എന്തും നേടാനുള്ള മനകട്ടി നിനക്ക് വേണം.,,
ഇന്നലെ രാത്രിയിലെ ബാക്കി പാത്രമെന്നോണം അവളെ ചുണ്ടിലുള്ള ചുവന്ന മുറിപാടില്‍ അവനൊന്ന് മുത്തിയതും ശാലിനി തലയാട്ടി
നവിയോടൊപ്പം വാക്കിംങ് സ്റ്റിക്ക് പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോ അവളെ ഹൃദയ മിടിപ്പ് കൂടി കൂടി വന്നു
സിറ്റ് ഒൗട്ടില്‍ ഹെഡ് സെറ്റ് വെച്ച് ഒരു ലാപ്പിലേക്ക് നോക്കി നില്ക്കുന്ന ശില്പയെ കണ്ട് ശാലിനിയുടെ ചുണ്ടില്‍ ചിരിവിടര്‍ന്നു
മുറ്റത്തേക്ക് കയറിയ ശാലിനിയേയും നവിയേയും കണ്ട് ശില്പ ഒാടിവന്നവളെ കെട്ടിപിടിച്ചു
”ചേച്ചീ..,,
സുഖാണോ ചേച്ചിക്ക്.,
ഞങ്ങളൊക്കെ മറന്ന് പോയോ.,,
ശില്പ ശാലിനിയെ വീണ്ടും പുണര്‍ന്നു
”സുഖാണ്.,നിനക്കോ?
ശാലിനി വാക്കുകള്‍ ചുരുക്കി
”എനിക്ക് ജോലി കിട്ടി ചേച്ചി ഒരു മാസമേ ആയൊള്ളു.,
ബാംഗ്ലൂര്‍ ഒരു കമ്പിനിയിലാ.,
എനിക്ക് വര്‍ക്ക് ഫ്രം ഹോമാണ്.,
വീട്ടില്‍ നിന്ന് വര്‍ക്ക് ചെയ്ത് അയച്ച് കൊടുത്താ മതി.,
ശില്പ ആവേശത്തോടെ പറഞ്ഞു
”ദൈവം എന്റെ കൂട്ടീടെ കൂടെയുണ്ട്.,
എവിടെ അച്ഛനും അമ്മയും.,,
ശാലിനി ശില്പയുടെ നെറ്റിയിലൊന്ന് ചുംബിച്ച് ചോദിച്ചതും അമ്മ പുറത്തേക്കിറങ്ങി വന്നതും ഒരുമിച്ചായിരുന്നു
വാതിലിന്റെ ഒാരത്ത് നിന്ന് സാരിതുമ്പ് വായില്‍ ചേര്‍ത്ത് വെച്ച് വിതുമ്പുന്ന അമ്മയെ കണ്ട് ശാലിനി പതുക്കെ സ്റ്റിക്ക് ഉപയോഗിച്ച് അമ്മയുടെ അടുത്തേക്ക് പോയി
”അമ്മാ…,,
ശാലിനി വിളിച്ചതും അമ്മ പൊട്ടികരഞ്ഞവളെ വാരിപുണര്‍ന്നു
ശാലിനി നിറഞ്ഞ് വന്ന കണ്ണുനീര് തുടക്കുമ്പോയാണ് ഹാളിലെ ചുമരില്‍ മാലയിട്ട് തൂക്കിയിട്ട ഫോട്ടോക്ക് മുന്നില്‍ വിളക്ക് കത്തി നില്‍ക്കുന്നത് കണ്ടത്
കണ്ണീര് കൊണ്ട് മങ്ങിയ ആ കാഴ്ച്ച ശരിക്ക് കാണാനായി അമ്മയെ തന്നില്‍ നിന്ന് മാറ്റി മെല്ലെ അതിനടുത്തേക്ക് ചുവട് വെച്ച് കണ്ണ് അമര്‍ത്തി തുടച്ച് നോക്കി
അച്ഛന്റെ ഫ്രൈം ചെയ്ത ഫോട്ടോക്ക് മാലയിട്ട് വിളക്കില്‍ തിരി കൊളുത്തി വെച്ചേക്കുന്നു
ശാലിനിക്ക് തലപെരുക്കുന്ന പോലെ തോന്നി
തനിക്ക് മുന്നില്‍ ഭൂമി കറങ്ങുന്നു
വീഴാന്‍ പോയ ശാലിനിയെ നവി ഒാടിവന്ന് താങ്ങിപിടിച്ചു
*(തുടരും…)*

by