രചന – നിള നന്ദ
” സന.. എന്താടി.. നിന്നോടാ ഞാൻ ചോദിച്ചേ.. ”
മുക്ത തട്ടി വിളിച്ചപ്പോൾ ഒരു ഞെട്ടലോടെ സന അവരിൽ നിന്ന് നോട്ടം മാറ്റി..
” ഒന്നുല്ലടാ.. ഞാൻ വെറുതെ.. ഞാൻ കുറച്ച് നേരം കിടക്കട്ടെ നല്ല തലവേദന.. ”
മുക്തയുടെ മറുപടിക്ക് കാക്കാതെ സന അകത്തേക്ക് കയറി..
ഒന്നും മനസിലാവാതെ മുക്ത അവൾ പോകുന്നത് നോക്കി നിന്നു..
റൂമിൽ എത്തിയതും സന ബെഡിൽ കയറി കണ്ണടച്ച് കിടന്നു..
മനസ്സിൽ മുഴുവൻ സാരംഗിന്റെ മുഖം ആയിരുന്നു..
അവൾക്കേറെ ഇഷ്ട്ടപെട്ട നെറ്റിയിലേക്ക് വീണ് കിടക്കുന്ന അവന്റെ നീണ്ട മുടി..
തിളക്കമുള്ള കണ്ണുകൾ..
സദാ ചെറിയ പുഞ്ചിരി നിറഞ്ഞു നിൽക്കുന്ന അവന്റെ മുഖം..
ഇഷ്ട്ടമാണ് സാരംഗ് എനിക്ക്..
ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്..
തലയിണയിൽ മുഖം അമർത്തി അവൾ വിതുമ്പി കരഞ്ഞു ..
ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് അവൾ എഴുനേറ്റ് മുഖം തുടച്ചു..
ടേബിളിൽ നിന്ന് ഫോൺ എടുക്കുമ്പോഴേക്കും അവസാനത്തെ റിങ്ങും അടിച്ച് കാൾ കട്ട് ആയിരുന്നു..
ഫോൺ കയ്യിൽ എടുത്ത് അവൾ ഡിസ്പ്ലേയിലേക്ക് നോക്കി..
പപ്പാ എന്ന് കണ്ടതും അവളുടെ ഹൃദയം കൂടുതൽ മിടിച്ചു..
തിരികെ വിളിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചപ്പോഴേക്കും അടുത്ത കാൾ വന്നിരുന്നു..
” പപ്പാ.. ”
കാൾ എടുത്ത് അവൾ നേർത്ത സ്വരത്തിൽ വിളിച്ചു..
” പപ്പേടെ കുട്ടിക്ക് സുഖമില്ലേ.. എന്തോ വിഷമം ഉള്ളത് പോലെ ഉണ്ടല്ലോ.. ”
പപ്പയുടെ വാക്കുകൾ കേട്ടതും പൊട്ടിവന്ന കരച്ചിൽ അവൾ ഒരു വിധം ഒതുക്കി..
” എനിക്ക് കുഴപ്പം ഒന്നും ഇല്ല പപ്പാ.. ”
” അവിടെ എങ്ങനെ ഉണ്ട്.. സ്ഥലം ഒക്കെ ഇഷ്ട്ടപെട്ടോ..? ”
” വന്നിട്ട് കുറച്ച് നേരം അല്ലേ ആയുള്ളൂ.. പുറത്തെങ്ങും പോയില്ല.. വീടും വീട്ടുകാരൊക്കെ എനിക്ക് ഇഷ്ടപെട്ടു.. നല്ല സ്നേഹം ഉള്ളവരാ.. ”
” മോളുടെ സാരംഗ് എന്ത് പറയുന്നു..? ”
അയാളുടെ വാക്കുകളിൽ അൽപ്പം കുസൃതി ഉണ്ടായിരുന്നു..
ചോദ്യം കേട്ടതും സനയുടെ ഉള്ള് പിടഞ്ഞു..
കുറച്ച് മുൻപ് ലയനയെ ചേർത്ത് പിടിച്ച് നിൽക്കുന്ന സാരംഗിന്റെ ചിത്രം അവളുടെ മനസ്സിൽ നിറഞ്ഞു..
” എന്താ സാരംഗിന്റെ കാര്യം പറഞ്ഞപ്പോഴേക്കും സൈലന്റ് ആയത്.. ഈ യാത്രയിൽ എങ്കിലും മനസ്സിൽ ഉള്ള ഇഷ്ട്ടം തുറന്ന് പറയോ.. അതോ എന്നത്തേയും പോലെ ആവോ.. ”
” അറിയില്ല പപ്പാ.. അവന്.. അവന് എന്നോട് അങ്ങനെ ഒരു ഇഷ്ട്ടം ഇല്ലെങ്കിലോ.. അവന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടെങ്കിലോ.. ”
അതോർക്കുമ്പോൾ തന്നെ ഹൃദയത്തിൽ വല്ലാതെ വേദനിക്കുന്നത് അവൾ അറിഞ്ഞു..
” ആദ്യം പപ്പയുടെ മോള് മനസ്സിൽ ഉള്ള ഇഷ്ട്ടം അവനെ അറിയിക്ക്.. ബാക്കി എന്നിട്ടല്ലേ.. മോൾടെ സംശയം പോലെ സാരംഗിന് ആരെയെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ പിന്നീട് അതേപ്പറ്റി സംസാരിക്കരുത്.. നമ്മൾ ഒരാളെ സ്നേഹിക്കുന്നത് പോലെ മറ്റൊരാൾ നമ്മളെ സ്നേഹിക്കണം എന്ന് വാശി പിടിക്കരുത് .. പപ്പ പറഞ്ഞത് മോൾക്ക് മനസിലായോ .. ”
ഉവ്വെന്ന അർത്ഥത്തിൽ അവളൊന്ന് മൂളി..
” എന്നാ പപ്പാ പിന്നെ വിളിക്കാം.. കുറച്ച് തിരക്ക് ഉണ്ട്.. ”
ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് കിടന്ന് അവൾ കണ്ണുകൾ അടച്ചു..
≠≠≠≠≠≠≠≠≠≠≠≠≠≠≠≠
” എന്തായാടാ.. അവളെ പറ്റി വല്ല വിവരവും കിട്ടിയോ.. ”
കയ്യിലിരുന്ന മദ്യം നിറച്ച ഗ്ലാസ്സിൽ ഒന്നമർത്തി പിടിച്ച് വിപിൻ രതീഷിനെ നോക്കി ..
” ഇല്ല.. ഇത്രേയും നേരം അന്നെഷണം ആയിരുന്നു.. ഒരു വിവരവും കിട്ടിയില്ല.. ”
വിപിന്റെ എതിരെ കിടന്ന ചെയറിൽ അവശനായിരുന്ന് രതീഷ് പറഞ്ഞു..
ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ച് ഗ്ലാസ്സ് അവൻ ടേബിളിലേക്ക് വെച്ചു..
” നീ എന്റെ മുന്നിലേക്ക് വരുമ്പോൾ കൂടെ അവളും ഉണ്ടാവും എന്നാ ഞാൻ കരുതിയത്.. ആരും സംരക്ഷിക്കാൻ ഇല്ലാത്ത അവളെ പോലെ ഒരു പീറ പെണ്ണിനെ കണ്ട് പിടിക്കാൻ ഒരു രാത്രയും പകലും അലഞ്ഞിട്ട് നിനക്ക് പറ്റിയില്ലേ.. ഛെ.. ”
പുച്ഛത്തോടെ വിപിൻ മുഖം തിരിച്ചു..
” മാലതി ആന്റി അവിടെന്ന് ഇറക്കി വിട്ട സ്ഥിതിക്ക് അവൾക്ക് പിന്നെ പോവാനുള്ള ഇടം അവളുടെ അച്ഛന്റെ തറവാട് ആണ്.. അവിടെ ഞാൻ അന്നെഷിച്ചതാണ് ഇത് വരെ അവിടെ എത്തിയിട്ടില്ല.. ”
കുപ്പിയിൽ നിന്ന് ഗ്ലാസ്സിലേക്ക് മദ്യം പകർത്തി രതീഷ് ചുണ്ടോട് ചേർത്തു..
” പിന്നെ അവൾ എവിടെ പോയെന്ന നീ പറയുന്നേ.”
വിപിൻ അമർഷത്തോടെ ചോദിച്ചു..
” നീ പറഞ്ഞില്ലേ സംരക്ഷിക്കാൻ ആരും ഇല്ലാത്തവൾ ആണ് അവളെന്ന്.. ആ ധാരണ ഒരു പക്ഷേ തെറ്റ് ആണെങ്കിലോ..? ”
രതീഷ് ചോദിച്ചതും വിപിൻ സംശയത്തോടെ അവനെ നോക്കി..
” നമുക്ക് ആർക്കും അറിയാത്ത ഒരാൾ അവളെ സംരക്ഷിക്കാൻ ഉണ്ടെങ്കിലോ.. അതിനുള്ള സാധ്യത മുഴുവനായും തള്ളി കളയാൻ പറ്റില്ലല്ലോ..
എന്തോ ആ വഴിക്ക് ഒന്ന് അനേഷിക്കണമെന്ന് എന്റെ മനസ്സ് പറയുന്നു.. ”
ഗൂഢമായ ചിരിയോടെ കയ്യിലെ മദ്യഗ്ലാസ്സ് അവൻ മെല്ലെ തിരിച്ചു..
≠≠≠≠≠≠≠≠≠≠≠≠≠≠≠
റൂമിൽ ചെയറിൽ ഇരുന്ന് ഏതോ ഫയൽ നോക്കുകയായിരുന്ന ചന്ദ്രന്റെ അടുത്തേക്ക് മാലതി ദേഷ്യത്തോടെ വന്നിരുന്നു ..
” രതീഷ് ഇപ്പോ തന്നെ വിളിച്ചിരുന്നു.. അവന്റെ ഭാര്യയെ പറ്റി എന്തേലും വിവരം ഉണ്ടോന്ന് അറിയാൻ.. ”
മാലതിയുടെ ശബ്‌ദം കേട്ടതും ചന്ദ്രൻ മുഖം ഉയർത്തി നോക്കി..
” വഴിപിഴച്ച് പോയവളെ അവൻ പിന്നെയും അനേഷിച്ചു പോവുന്നത് എന്തിനാ.. ”
” എനിക്ക് അറിയാൻ പാടില്ല.. ആ പിഴച്ചവള് എവിടെയെങ്കിലും പോയി തോലയട്ടെ എന്ന് കരുതിയാൽ പോരെ.. നിങ്ങടെ തറവാട്ടിൽ ഒക്കെ അന്നെഷിച്ചെന്നാ പരഞ്ഞത്.. ”
” അവിടെ എത്തിയെങ്കിൽ അമ്മ എന്നെ വിളിച്ചേനെ.. ഞാൻ പറഞ്ഞിരുന്നു കാര്യങ്ങൾ ഒക്കെ.. ”
” തള്ളയെ പോലെ ആരെയെങ്കിലും വലവീശി പിടിച്ചിട്ടുണ്ടാവും.. അല്ലെങ്കിൽ എവിടെയെങ്കിലും കിടന്ന് ചത്ത് തുലഞ്ഞിട്ടുണ്ടാവും.. അടുത്ത ദിവസങ്ങളിലെ ഏതെങ്കിലും പാത്രത്തിൽ ചിലപ്പോൾ കാണാം . ”
” അമ്മേ.. ”
മാലതി പറഞ്ഞ് നിർത്തിയതും വാതിൽക്കൽ നിന്നുള്ള ഉറക്കെയുള്ള വിളി കേട്ട് രണ്ടാളും അങ്ങോട്ട് നോക്കി.. ദേഷ്യത്തിൽ അവരെ നോക്കുന്ന ഇളയ മകൾ ഗീതു..
” വല്യേച്ചിയെ പറ്റി ഇങ്ങനെയൊക്കെ പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു.. ഇത്രയും കാലം ഈ വീടുനുള്ളിൽ ഒരുപാട് അപമാനവും ക്രൂരതയും അനുഭവിച്ചതല്ലേ ആ പാവം.. ”
” തുടങ്ങി അവളുടെ ചേച്ചി പുരാണം.. നിന്റെ വല്യേച്ചി എന്ത് പുണ്യവതി ആണെന്ന നീ പറയുന്നേ. സ്വന്തം തള്ളയ്ക്ക് പോലും വേണ്ടാതിരുന്നത് അല്ലേ അവളെ.. ”
” ആർക്കും വേണ്ടായിരുന്നെങ്കിൽ ചേച്ചിയെ ചേച്ചിയുടെ പാട്ടിനങ്ങു വിട്ടാൽ പോരായിരുന്നോ.. അമ്മേടെ ബന്ധത്തിൽ നിന്ന് തന്നെ നിർബന്ധിച്ച് കെട്ടിച്ചയച്ചത് എന്തിനാ.. ”
” നിർബന്ധിച്ച് കെട്ടിച്ചെങ്കിൽ എന്താ.. രതീഷിന് എന്താടി ഒരു കുഴപ്പം.. നല്ല സൗന്ദര്യം ഇല്ലേ ജോലി ഇല്ലേ.. അവളെ തന്നെ മതിയെന്ന് പറഞ്ഞ് അവൻ വാശി പിടിച്ചത് കൊണ്ടാ ഞാൻ സമ്മതിച്ചത്.. സുഖമായി അവന്റെ ഒപ്പം ജീവിക്കാമായിരുന്നു അവൾക്ക് എന്നിട്ടും… എന്നെകൊണ്ട് ഒന്നും പറയിക്കണ്ട.. ”
മാലതി ദേഷ്യത്തിൽ പല്ല് ഞെരിച്ചു..
” പിന്നെ സുഖം.. വല്യേച്ചിക്ക്.. ”
” മതി നിർത്ത്.. ”
അത്രയും നേരം മിണ്ടാതിരുന്ന ചന്ദ്രൻ പെട്ടന്ന് ശബ്‌ദം ഉയർത്തി..
” ഇനി ഈ വീട്ടിൽ അവളെ പറ്റി ഒരക്ഷരം കേട്ട് പോകരുത്.. പുകഞ്ഞ കൊള്ളി പുറത്ത് .. അത്രയേ ഉള്ളൂ.. കേട്ടല്ലോ.. ”
ചന്ദ്രൻ ഗീതുവിനെ രൂക്ഷമായി നോക്കി റൂമിന് പുറത്തേക്ക് പോയി.. പുറകെ മാലതിയും..
ഗീതു മിണ്ടാതെ അവിടെ തന്നെ നിന്നു..
അവളുടെ കണ്ണുകളിൽ നിന്ന് വല്യേച്ചിക്കായി രണ്ട് തുള്ളി കണ്ണുനീർ പൊടിഞ്ഞു..
≠≠≠≠≠≠≠≠≠≠≠≠≠≠≠≠
രാത്രിയിൽ എല്ലാവർക്കും ഒപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുകയായിരുന്നു ലയന..
അടുത്ത് തന്നെ സാരംഗും ഉണ്ട്..
മുന്നിൽ ഇരിക്കുന്ന പ്ലേറ്റിലേക്ക് ലയന വെറുതെ നോക്കി ഇരുന്നു..
അവളുടെ ഇരിപ്പിന്റെ അർത്ഥം മനസിലായതും സാരംഗ് അവന്റെ പ്ലേറ്റിൽ നിന്ന് ഒരു കഷ്ണം ചപ്പാത്തി മുറിച്ചെടുത്ത് അവളുടെ നേരേ നീട്ടി..
ഒരു നിമിഷം അവൾ ചുറ്റും കണ്ണോടിച്ചു..
ഒന്നുമില്ലെന്ന് കണ്ണടച്ച് കാണിച്ച് സാരംഗ് ചപ്പാത്തി അവളുടെ വായിൽ വെച്ചു കൊടുത്തു..
അവർക്ക് എതിരെ ഇരുന്ന സന ദേഷ്യം കൊണ്ട് പല്ല് ഞെരിച്ച് മുഖം തിരിച്ചു..
” മോൾക്ക് കൈക്ക് വയ്യാത്ത കാര്യം മറന്നു.. മോൻ കഴിച്ചോളൂ ലന മോൾക്ക് ഞാൻ കൊടുത്തോളം.. ”
മുക്തയുടെ വലിയമ്മ ലത ലനയുടെ മുന്നിലെ പ്ലേറ്റ് എടുത്തു..
” അല്ല.. ഞാൻ … ”
ലന എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും ലത ഒരു കഷ്ണം ചപ്പാത്തി അവൾക്ക് നേരേ നീട്ടിയിരുന്നു..
അത് വാങ്ങി കഴിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..
സാരംഗ് സന്തോഷത്തോടെ ആ കാഴ്ച നോക്കി ഇരുന്നു..
” മരുന്നൊക്കെ കഴിച്ചോ.. ”
ഭക്ഷണം കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് പോകാൻ നേരം സാരംഗ് ലയനയെ അടുത്ത് നിർത്തി ചോദിച്ചു.. ഉവ്വെന്ന അർത്ഥത്തിൽ നേരിയ പുഞ്ചിരിയോടെ അവൾ തലയാട്ടി..
” എന്നാ പോയി കിടന്നോ.. ഉറക്കം കളയണ്ട.. എനിക്ക് ഒരു കാൾ ചെയ്യാനുണ്ട്..”
അവളെ ചേർത്ത് നിർത്തി അവൾ സ്നേഹത്തോടെ നെറ്റിയിൽ ചുംബിച്ചു..
” ഗുഡ് നൈറ്റ്.. ”
” ഗുഡ് നൈറ്റ്.. ടേക്ക് കെയർ.. ”
ലയന റൂമിലേക്ക് പോയതും സാരംഗ് താഴേക്ക് ഇറങ്ങി പോയി..
എല്ലാം കണ്ട് കുറച്ച് മാറി സന ദേഷ്യത്തോടെ നിൽക്കുന്നുണ്ടായിരുന്നു..
ലയന റൂമിൽ ചെന്ന് ബെഡിൽ ഇരുന്നു..
രോഹിണിയും രോഹനും അപ്പുറത്തെ റൂമിൽ ഇരുന്ന് നിഖിലിനോട് കത്തി വെച്ചിരിക്കുകയായിരുന്നു..
കിടക്കാൻ തുടങ്ങിയപ്പോൾ ആണ് വെള്ളം എടുത്തില്ലെന്ന് ഓർമ്മ വന്നത്..
ഡോർ തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങി..
സ്റ്റെയർകേസ് ഇറങ്ങാൻ തുടങ്ങിയതും ആരോ അവളെ പിന്നിൽ നിന്ന് തള്ളി..
വലിയ ശബ്‌ദത്തിൽ അവൾ താഴേക്ക് ഉരുണ്ടു വീണു..
നിഖിലിന്റെ റൂമിൽ നിന്ന് ഇറങ്ങി വന്ന രോഹിണി ആ കാഴ്ച കണ്ട് സനയെ തള്ളി മാറ്റി താഴേക്ക് ഓടി ഇറങ്ങി..
അപ്പോഴേക്കും ശബ്‌ദം കേട്ട് എല്ലാവരും വന്നിരുന്നു..
ശ്രേയ താഴെ ബോധം മറഞ്ഞു കിടക്കുന്ന ലയനയെ മടിയിൽ കിടത്തി..
അവളുടെ നെറ്റിയിലെ കെട്ടിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു..
” എന്താ.. എന്താ ഉണ്ടായേ.. ”
പുറത്ത് നിന്ന് ഓടി വന്ന സാരംഗ് ലയനയുടെ കിടപ്പ് കണ്ട് അവൾക്കരികിൽ ഇരുന്ന് വേവലാതിയോടെ ചോദിച്ചു..
” മുകളിൽ നിന്ന് കാല് തെന്നി വീണതാ.. ”
സന പെട്ടന്ന് പറഞ്ഞു..
അത് കേട്ട് രോഹിണി അവളെ തറപ്പിച്ച് നോക്കി..
( കാത്തിരിക്കുമല്ലോ.. )

by