16/04/2026

പല്ലവി : ഭാഗം 23

രചന – ചിലങ്ക

അമ്മു നിവിയോടൊപ്പം വലതുകാൽ വെച്ച് തന്റെ പുതിയ ജീവിതത്തിലേക്കു കയറി……. വിളിക്കു കൊണ്ട് പൂജാ മുറിയിൽ വെച്ച് അവൾ ഒന്നുടെ പ്രാർത്ഥിച്ചു…. അമ്മ : മോളെ ഈ വേഷം ഒക്കെ ഒന്ന് മാറ്….. മോളെ ഒന്ന് അമ്മുന് റൂം കാണിച്ചു കൊടുക്… അമ്മ വല്യേട്ടത്തിയോട് പറഞ്ഞു…. ശെരിയമ്മ….. വാ അമ്മു… അമ്മു ഏടത്തിയുടെ കൂടെ പോയി പുറകെ പോകാൻ നിന്ന നിവിയെ അമ്മയും ഏട്ടന്മാരും കൂടെ പിടിച്ചു…. വല്യേട്ടൻ : ഡാ നീയെങ്ങോട്ട് പോകുവാ.. നിവി : ഞാനോ… ഞാൻ ഡ്രസ്സ്‌ മാറാൻ… റൂമിലോട്ടു.. കുഞ്ഞേട്ടൻ : ഇപ്പൊ അവൾ മാറുവല്ലേ നീ എന്റെ റൂമിൽ പോയി മാറിക്കോ നിന്റെ ഡ്രസ്സ്‌ ഒക്കെ ഞാൻ എടുത്തോണ്ട് വെച്ചിട്ടുണ്ട് 😁 നിവി : അതൊന്നും പറ്റില്ല എനിക്ക് എന്റെ റൂമിൽ തന്നെ പോയാലെ പറ്റു…. മാറിക്കെ അങ്ങോട്ടു….. വല്യേട്ടൻ : അതെന്നാ വേറെ റൂമിൽ ചെന്നാൽ നിന്റെ ഡ്രസ്സ്‌ ദേഹത്തുന്നു ഊരാൻ പറ്റില്ലേ….. നിവി : ഇതെന്ത് കഷ്ടവാ… നിങ്ങൾക്കൊക്കെ എന്താ വേണ്ടേ….. ഞാനൊന്നു അങ്ങോട്ട് പൊക്കോട്ടെ…..

അമ്മ : ഡാ മക്കളെ എന്തിനാടാ അവനെ ഇങ്ങനെ വട്ടുകളിപ്പിക്കുന്നെ…… കുഞ്ഞേട്ടൻ : വട്ടുകളിപ്പിക്കാനോ ഞങ്ങളോ….. ഒന്ന് പോ അമ്മാ…. നിവി : നിങ്ങൾ ഒന്ന് മാറുവോ എനിക്ക് പോണം….. അമ്മുവിനെയും കൊണ്ട് ഏട്ടത്തിമാർ നിവിയുടെ റൂമിലേക്കു കൊടുപോയി….. അമ്മു നിവി അവന്റെ റൂമിൽ ആരെയും കേറ്റില്ല…. അവന്റെ സദാനങ്ങളൊക്കെ ആരും എടുക്കുന്നതും ഇഷ്ടല്ലാ….. അത്രക് സദാനവാണോ നിവിയേട്ടൻ….. പിന്നല്ലാ…. ഞങ്ങളോട് അധികം ഒന്നും സംസാരിക്കാര് കൂടെ ഇല്ലാരുന്നു… പക്ഷെ ഇപ്പൊ ശെരിക്കും മാറ്റമുണ്ട് ഞങ്ങളോടൊക്കെ നല്ല കമ്പനി ആണ്…… സത്യം പറഞ്ഞാൽ അതിനൊക്കെ കാരണം നീയാണ്…. അവളൊന്നും അവരെ നോക്കി ചിരിച്ചു….. ഏട്ടത്തിമാർ അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാനും മുല്ലപ്പൂ ഒക്കെ മാറ്റാനും സഹായിച്ചു…. അമ്മു നിനക്ക് ഉള്ള ഡ്രസ്സ്‌ ഇന്നാ….. ഇപ്പൊ പോയി കുളിച്ചിട്ട് ഇതിട്ടു വാ…. റിസപ്ഷൻ ഉള്ള ഡ്രസ്സ്‌ പിന്നെ ഇടാം…. ശെരി ഏട്ടത്തി….. അവൾ കുളിച്ച് ഫ്രഷ്‌ ആയി ഏട്ടത്തിമാരുമായി താഴേക്കു ചെന്നപ്പോഴാണ് ഏട്ടന്മാരും നിവിയേട്ടനും കൂടെ ബഹളം വെക്കുന്നത് കണ്ടത്…..

വല്യേട്ടത്തി : എന്താ ഇവിടെ പ്രശ്നം….. വല്യേട്ടൻ : ഹാ.. നിങ്ങൾ വന്നോ…. അമ്മു : എന്താ ഏട്ടാ എല്ലാരും കൂടെ എന്ത് ശബ്ദം ആണ്…. കുഞ്ഞേട്ടൻ : അതോ… ഞങ്ങൾ വെറുതെ ഓരോന്ന് സംസാരിക്കുവാരുന്നു….. മ്മ്….. വല്യേട്ടൻ : എന്നാ മോനെ നിവി ഇനി നീ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്‌തോ…. കളിയാക്കി കൊണ്ട് നിവിയോട് പറഞ്ഞു….. അവൻ എല്ലാത്തിനും വെച്ചിട്ടുണ്ട് എന്നുള്ള മുഖഭാവത്തിൽ എല്ലാരേയും മറികടന്നു പോയി…….. ഇത് കണ്ടപ്പോഴേ ഏട്ടത്തിമാർക് കാര്യം പിടികിട്ടി…. എന്തിനാ ഏട്ടാ അവനെ ഇങ്ങനെ കളിപ്പിക്കുന്നെ… അതോ… അതൊക്കെ വെറുതെയല്ല… ഒരു രസം ഞങളുടെ കുഞ്ഞനിയൻ അല്ലേടി അവൻ…… നിവി റൂമിൽ ചെന്ന് ഡോർ ലോക്ക് ചെയ്തു…. എല്ലാരുംകൂടെ പ്ലാൻ ചെയ്തു പണിതരുവാ തെണ്ടികൾ…… വെച്ചിട്ടുണ്ട് എല്ലാത്തിനും… ഇപ്പോഴെങ്കിലും അവളെ അടുത്ത് കിട്ടുമെന്നു വിചാരിച്ച ഞാൻ മണ്ടൻ….. ഇനി ആ പെണ്ണിനെ ഒന്ന് കൈയിൽ കിട്ടുന്നത് എപ്പോഴാണോ…. അവൻ അതും പറഞ്ഞു കുളിക്കാൻ പോയി….. അമ്മു മോളെ ഇന്നാ ഈ ചായ കുടിക്ക്… രാവിലെ തൊട്ടു ഒരുങ്ങി കെട്ടി നിന്നതല്ലേ എന്റെ കുട്ടി ക്ഷീണം കാണും……

അമ്മ അവൾക് നേരെ ചായക്കപ്പ്‌ നീട്ടി…. അവൾ അതുവാങ്ങി ചുണ്ടോടടുപ്പിച്ചു…. എല്ലാരും ഒരുമിച്ചിരുന്നാണ് ചായ കുടിച്ചത്…. എല്ലാരും സംസാരിച്ചോണ്ടിരുന്നപ്പോൾ ആണ് നിവി ഫ്രഷ്‌ ആയി താഴേക്കു വന്നത്… അവൻ അമ്മയുടെ കൈയിൽ നിന്നും ചായവാങ്ങി ഏട്ടന്മാരെ നോക്കി ഒരു ലോഡ് പുച്ഛം വിതറി മാറി ഇരുന്നു…….. അതുകണ്ട് എല്ലാരും ചിരിച്ചു…. മക്കളെ സമയം 5 ആയല്ലോ 6.30 ക്ക്‌ ആണ് റിസപ്ഷൻ തുടങ്ങുന്നേ എല്ലാരും പോയി ഒരുങ്ങിക്കെ….. ശ്രീദേവിയമ്മ അതുംപറഞ്ഞു അകത്തേക്കു പോയി… കുഞ്ഞേട്ടത്തി : നിവി നീ നിന്റെ റൂമിൽ റെഡി ആയിക്കോ….. അമ്മുനെ ഞങ്ങളുടെ റൂമിൽ കൊംടുപോകുവാ….. അവനൊരു ദയനീയ ഭാവത്തോടെ അമ്മുവിനെ നോക്കി… വല്യേട്ടൻ : ഇനിയും പളുങ്ങാൻ നിവിയുടെ ജീവിതം പിന്നെയും ബാക്കി….. അതുംപറഞ്ഞു എല്ലാരും പൊട്ടിച്ചിരിച്ചു…. നിവി ഏട്ടന്റെ അടുത്ത് ചെന്നിട്ടു പുറം നോക്കി ഒരിടി കൊടുത്തു അകത്തേക്കോടി പുറകെ ഏട്ടന്മാരും…. ഇവരുടെ ചെയ്തികൾ കണ്ട് ചിരിച്ചോണ്ട് എല്ലാവരും റെഡിയാകാൻ പോയി……

അമ്മു ചുവപ്പ് കളർ സാരിയും നീല കളർ ബ്ലൗസും ആണ് ഇട്ടത്….. സിംപിൾ മേക്കപ്പ് മാത്രം… എങ്കിലും അവൾ അതീവ സുന്ദരി ആയിരുന്നു…… ഏട്ടത്തിമാർ അവളെ നന്നായിട്ടു ഒരുക്കി ഇറക്കി…….. നിവി ചുവപ്പ് കളർ ഷോർട് കുർത്തയും അതേ കരയിലെ മുണ്ടുമാണ് ഇട്ടതു……. വീട്ടിൽ തന്നെയാണ് റിസപ്ഷൻ സെറ്റ് ചെയ്തേക്കുന്നതു ആഡംബരമായി കെട്ടിയുയർത്തിയ സ്റ്റേജിലേക് നിവി അമ്മുവിന്റെ കയ്യും പിടിച്ച് കയറി……. അമ്മുവിന് ചെറിയൊരു ടെൻഷൻ ഉണ്ടാരുന്നു ആദ്യമായാണ് ഇത്രയും പേരുടെ മുമ്പിൽ….. അത് മനസിലാക്കിയ നിവി അവളെ അവന്റെ അടുത്തേക് ചേർത്ത് നിർത്തി….. എന്തിനാ അമ്മുട്ടി നീ ടെൻഷൻ അടിക്കുന്നെ…. അതേട്ടാ… ആദ്യമായ ഞാൻ ഇത്രയും പേരുടെ മുമ്പിൽ…. അതുവല്ല ഇവരൊക്കെ വലിയ വലിയ ആൾക്കാർ അല്ലേ…. അതിനെന്താ അമ്മു ഏട്ടനില്ലേ നിന്റെ കൂടെ… നീ കൂൾ ആയിട്ടിരിക്കു….. ഇവിടെ വലിയവരും ചെറിയവരും ഒന്നുമില്ല എല്ലാരും ഒരുപോലെയാ….. അവന്റെ വാക്കുകൾ അവൾക് ഉർജ്ജമേകി…..

ഒരുപാട് പേര് വന്നിരുന്നു…. അച്ഛന്റെ ഫ്രണ്ട്സ് ഏട്ടന്മാരുടെ ഏട്ടത്തിമാരുടെ എല്ലാവരുടെയും ഫ്രണ്ട്സും ഫാമിലിയും ഒക്കെ ഉണ്ടാരുന്നു…… അജ്മലും ആവണിയും അച്ചായനും രേവതിയും കൂടെയാണ് വന്നത്…. എല്ലാവർക്കും സന്തോഷമായി…. അവരുമായി കുറേ നേരം സംസാരിച്ചു…….. ഒരുവിധം തിരക്കൊക്കെ കഴിഞ്ഞ് അവർ കഴിക്കാൻ ഇരുന്നത്…. രണ്ടുപേരും കഴിച്ചു പിന്നെയും കുറച്ചു ഫോട്ടോസ് ഒക്കെ എടുത്ത് വീട്ടിൽക് കയറി…. 9.30 വരെ പറഞ്ഞിരുന്ന റിസപ്ഷൻ കഴിഞ്ഞത് പത്തര പതിനൊന്നു മണിയൊക്കെ ആയപ്പോഴാണ്….. എല്ലാവരും നല്ല ക്ഷീണത്തിൽ ആയിരുന്നു…. അമ്മു കുളിച്ച് വന്നപ്പോഴേക്കും ഏട്ടത്തിമാർ അവളെ സെറ്റ് സാരീ ഉടുപ്പിച്ചു…. എന്റെ ഏട്ടത്തി എന്തിനാ ഇതൊക്കെ രാവിലെ തൊട്ടു ഓരോ സാരി മാറി കളിക്കുവാന്…… ഒന്നതേ നല്ല തലവേദന ഉണ്ട്….. അതൊന്നും പറഞ്ഞാൽ പറ്റില്ല മോളെ…. ഇതൊക്കെ ഒരു ചടങ്ങാ…. ഇപ്പൊ മോള് ദേ അമ്മടെ കൈയിൽ നിന്നു ആ പാൽ വാങ്ങി പൊക്കോ… എനിക്ക് പേടിയാ ഏട്ടത്തി.. അവളുടെ പറച്ചിൽ കേട്ട് എല്ലാവരും ചിരിച്ചു…..

എന്റെ അമ്മു നീയൊന്നു അങ്ങോട്ട് ചെല്ല് ആ പാവം അവിടെ കാത്തിരുന്നു മുഷിഞ്ഞു കാണും…. അവൾ പാൽ ഗ്ലാസ് വാങ്ങി പതിയെ റൂം ലക്ഷ്യമാക്കി നടന്നു… അവളുടെ നെഞ്ച് എന്തെന്നില്ലാത്ത മിടിച്ചു കൊണ്ടിരുന്നു……. അവൾ ഡോർ തുറന്നു അകത്തേക്കു കയറി….. നിവിയെ റൂമിലൊന്നും കണ്ടില്ല…. അവൾ പാൽ ഗ്ലാസ് ടേബിളിൽ വെച്ച് ബാൽക്കണിയിലേക് നോക്കി അവിടെ ആകാശത്തേക് നോക്കി കൈയും കെട്ടി നിക്കുവാണ് നിവി…. ഏട്ടാ…. ഹാ… വന്നോ അമ്മുട്ടി….. വാടോ ഇങ്ങോട്…. അവൾ അവന്റ അടുത്തേക് ചെന്ന്…. അവളുടെ മുഖത്തെ പരിഭ്രമം കണ്ട് നിവി ചിരിച്ചു…. എന്തിനാ അമ്മുട്ടി നീ ഇങ്ങനെ പേടിക്കണേ… ഞാൻ നിന്നെ ഒന്നും ചെയ്യില്ല….. അവൾ അവനെ നോക്കി ചിരിച്ചു….. എന്തടാ വയ്യേ എന്റെ മോൾക്… ആകെ വല്ലതിരിക്കുന്നല്ലോ…. നല്ല തലവേദന ഉണ്ട് ഏട്ടാ… വാ റൂമിലോട്ടു പോകാം… അവൻ അവളെയും കൊണ്ട് റൂമിലേക്കു ചെന്ന്….

അവൾക് അവനോട് കിടന്നോട്ടെ എന്ന് ചോദിക്കണമെന്നുണ്ട് പക്ഷെ ഇങ്ങനെ ഒരു ദിവസം ഒരുപാട് ആഗ്രഹിച്ചതാണ്….. ആ ആളോട് എങ്ങനെ ചോദിക്കും…. അമ്മുട്ടി…. നിനക്ക് വയ്യെങ്കിൽ കിടന്നോടാ…. ഞാൻ എന്ത് വിചാരിക്കും എന്നോർത്തു ടെൻഷൻ അടിക്കേണ്ട കെട്ടോ…. ഈ ഡ്രസ്സ്‌ ഒക്കെ മാറി വന്നു കിടന്നോ….. അവൻ അവളുടെ നെറ്റിയിൽ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു……. അവൾ പെട്ടന്ന് തന്നെ ബാത്റൂമിലേക് ഓടി…. എന്താ… അമ്മു…. എന്ത് പറ്റി….. അത് തലവേദന വരുമ്പോൾ ഉള്ളതാ ഈ ശർദിൽ…. അവൻ അവളുടെ പുറം തിരുമി കൊടുത്തു…… ഞാൻ അമ്മയെ വിളിക്കാം മോളെ… വേണ്ട ഏട്ടാ… കിടന്നാൽ മാറിക്കോളും…… അവൾ ഡ്രസ്സ്‌ മാറി വന്നു കിടന്നു… നിവി അവളുടെ അടുത്ത് ചെന്ന് കിടന്ന്….. അവളെ വലിച്ചു അവന്റെ നെഞ്ചിലേക് ചേർത്ത് കിടത്തി….. അവൾ അവന്റെ നെഞ്ചിൽ കുഞ്ഞുകുട്ടിയെ പോലെ അവന്റെ ഹൃദയതാളം കേട്ട് കിടന്നു… പതിയെ അവർ നിദ്രയിലേക് ആഴ്ന്നു….. രാവിലെ അമ്മു എഴുന്നേൽക്കുമ്പോൾ പോകാൻ റെഡി ആയി നിക്കുന്ന നിവിയെ ആണ് കണ്ടത്……… നിവിയേട്ട…. തുടരും………….