18/04/2026

പല്ലവി : ഭാഗം 19

രചന – ചിലങ്ക

അമ്മു രാവിലെ തന്നെ എഴുനേറ്റു… കുളിച്ച് റെഡി ആയി വന്നു വിളക്ക് വെച്ച് പ്രാർത്ഥിച്ചു…… നിവിയുടെ റൂമിൽ പോയി അവനെ ഒന്ന് നോക്കി നല്ല ഉറക്കം ആയതുകൊണ്ട് വിളിക്കാതെ തിരിച്ചു പൊന്നു…….. രാവിലത്തേക്കും ഉച്ചക്കത്തെക്കും ഉള്ള ഫുഡ് അമ്മു ആണ് ഉണ്ടാക്കിയത്…… എല്ലാ ജോലിയും തീർന്നപ്പോൾ സമയം ഒരുപാടായി….. അവൾ ഫുഡ് ഒക്കെ എടുത്ത് ടേബിളിൽ വെച്ചിട്ട് പോയി റെഡിയായി…… അവൾ റെഡി ആയി വന്നപ്പോൾ നിവിയും അജ്മലും അച്ചായനും കൂടെ ഇരുന്ന് കഴിക്കുവാരുന്നു….. അവൾ അവരുടെ അടുത്തേക് ചെന്ന് ചിരിച്ചോണ്ട് എന്തോ പറയാൻ വന്നതും ആവണി പുറത്തുനിന്നു വിളിച്ചു….. അമ്മു…. വേഗം വാ ടൈം പോയി….. പറയാൻ വന്നത് നിർത്തി അവൾ പെട്ടന്ന് ടേബിളിൽ നിന്നു ലഞ്ച് ബോക്സ്‌ എടുത്തു പുറത്തേക്കോടി……. അമ്മുട്ടി….. നിവി അവളെ വിളിച്ചെങ്കിലും അവൾ കേട്ടില്ല….. അവനെന്തോ ദേഷ്യം വന്നു….. അവൾ ഒന്നു മിണ്ടിയില്ല…… അതുമല്ല പോകുവാണെന്നു പറഞ്ഞത് കൂടെയില്ല……. ഇനി വരട്ടെ നിവിയെട്ടയെന്നും വിളിച്ചു…… അവന്റെ ദേഷ്യം കൊണ്ട് കൈ ചുരുട്ടി ടേബിളിൽ ശക്തിയിൽ ഇടിച്ചിട്ടു എഴുനേറ്റു പോയി……

ഇതെന്താ ഇപ്പൊ നടന്നെ…. എന്ന രീതിയിൽ ഇരിക്കുവാന് അജ്മലും അച്ചായനും…. അച്ചായൻ : ആ ഇവാനിതിപ്പൊ എന്താ പറ്റിയെ…. അജ്മൽ : ആ വാ നമുക്ക് കഴിക്കാം…… ഇതൊക്കെ പിന്നെ ചർച്ച ചെയാം….. ഫുഡ് ആണ് മുഖ്യം….. അച്ചായൻ : ഓ അല്ലേലും നിനക്ക് അതിന്റെ വിചാരമല്ലേ ഉള്ളൂ തീറ്റ ഭ്രാന്തൻ….. അജ്മൽ : തീറ്റ ഭ്രാന്തൻ നിന്റെ മറ്റവളാടാ തെണ്ടി…. അച്ചായൻ : പ്ഫാ… പുല്ലേ.. പോലീസ് ആണെന്നെന്നും ഞാൻ നോക്കതില്ല…… അജ്മൽ : നീ പോടാ…… അച്ചായൻ : ഇതിനൊക്കെയുള്ള മറുപടി ഞാൻ വന്നിട്ട് തരവേ…. ഇപ്പൊ എനിക്ക് ടൈം എല്ലാ….. അജ്മൽ : ടൈം ഇല്ലാഞ്ഞിട്ടല്ല ഞാനുമായി പറഞ്ഞു ജയിക്കാൻ പറ്റില്ലെന്ന് പറ…. അച്ചായൻ : നീ പോടാ തെണ്ടി….. അതും പറഞ്ഞു അവൻ എഴുനേറ്റു പോയി…. നിവി റൂമിൽ ചെന്ന് ദേഷ്യം കൊണ്ട് തെക്കോട്ടും വടക്കോട്ടും നടക്കുവാണ്… അവൾക് ഒന്ന് സംസാരിച്ചിട്ട് പോയാൽ എന്താ…..എന്നെ ഒന്ന് നന്നായിട്ടു നോക്കിയത് കൂടിയില്ല…… ഞാൻ അവളുടെ വയ്യഴിക എങ്ങനെ ഉണ്ടെന്നു ചോദിക്കാന വിളിച്ചേ അപ്പോഴും അവൾ നിന്നില്ല…….. നീ ഇങ്ങോട് വാടി അപ്പൊ കാണിച്ചുതരാം ബാക്കി…..

കളക്ടർ അല്ലേ ഇത്രക്ക് ധിറുതിയിൽ പോകാൻ.. ഹും…… ദേഷ്യം കൊണ്ട് എന്തൊക്കയോ പറഞ്ഞു അവൻ റെഡിയായി ഓഫീസിൽ പോയി…… അമ്മു : ആവണിച്ചേച്ചി.. എനിക്കൊന്നു നിവിയേട്ടനോട് സംസാരിക്കാൻ കൂടി പറ്റില്ല….. ആവണി : അതെന്താ…. അമ്മു : ചേച്ചിയല്ലേ എന്നെ പോകാം പോകാം എന്ന് പറഞ്ഞു വിളിച്ചോണ്ടിരുന്നേ…… ആവണി : അടിപൊളി…. അത് താമസിച്ചിട്ടല്ലേ…..ഓ കുറച്ചു നേരം മിണ്ടാതെ ഇരുന്നെന്നും പറഞ്ഞു ഒരു കൊഴപ്പവും വരാൻപോണില്ല…. അമ്മു : മ്മ് ചേച്ചിക് അങ്ങനെ പറയാം….. ഏട്ടന് വിഷമം ആയിക്കാണും….. ആവണി : അയ്യോടാ പാവം…. കുറച്ച് വിഷമിക്കട്ടെ….. അമ്മു : അയ്യടാ… എന്റെ ഏട്ടൻ വിഷമിക്കുന്നത് എനിക്ക് ഇഷ്ടല്ലാ… ആവണി : ഓ ആയിക്കോട്ടെ…. ഇനി ഏതായാലും വൈകിട്ട് ചെന്നിട്ടു സംസാരിക്കാം…. അത്രയും പറഞ്ഞു വണ്ടി ഒതുക്കി അവർ ഓഫീസിലേക്ക് പോയി…. നിവിക്കാനെങ്കിൽ ഓഫീസിൽ ഒരു സമാദാനവും ഇല്ലാരുന്നു….

അതേ അവസ്ഥ തന്നെയാണ് അമ്മുവിനും…… എങ്ങനെയൊക്കെയോ ജോലി തീർത്തു വൈകിട്ട് അമ്മു വീട്ടിലേക് പോന്നു… വീട്ടിൽ ചെന്നപ്പോൾ നിവി വന്നിട്ടില്ല…. അവൾ പെട്ടന്ന് തന്നെ കുളിച്ച് ഫ്രഷായി ചായ ഇട്ടു….. അമ്മുവും ആവണിയും കൂടെ ചായകുടിച്ചോണ്ടിരുന്നപ്പോൾ പുറത്ത് കാറിന്റെ ശബ്ദം കേട്ടത്…… കുടിച്ചോണ്ടിരുന്ന ചായ അവിടെ വെച്ച് പുറത്തേക്കോടി….. കാറിൽ നിന്നുമിറങ്ങുന്ന നിവിയെ കണ്ടതും അവളുടെ മുഖം തെളിഞ്ഞു……. നിവി പക്ഷെ അവളെ നോക്കില്ല……അവൻ കാറിൽ നിന്നു ഫയൽ എല്ലാം എടുത്തു വീട്ടിൽക് നടന്നു…… നിവിയേട്ട…… അവൾ വിളിച്ചിട്ടും അവൻ നോക്കില്ല…… അതിൽ അവൾക് നന്നായിട്ടു വിഷമം വന്നെങ്കിലും….. രാവിലെ മിണ്ടാൻപറ്റാത്തതിന്റെ ദേഷ്യമാണെന്നു മനസിലായി….. അവൾ അകത്തേക്കു ചെന്ന് അവനുള്ള കോഫി എടുത്തു പുറത്തേക് പോയി….. ആവണി : അമ്മു നീ ഇപ്പൊ അങ്ങോട്ട് ചെന്നാൽ ശെരിയാകുവോ… അവൻ ദേഷ്യത്തിലാ പോയേ….. അമ്മു : അത് കൊഴപ്പമില്ല ഞാൻ ഇപ്പൊ അങ്ങോട്ട് ചെന്നില്ലെങ്കിലാണ് പ്രേശ്നമാകുന്നെ….. ചേച്ചി പേടിക്കണ്ട ഏട്ടൻ എന്നെ ഒന്നും പറയില്ല….. ആവണി : മ്മ്… എന്നാ പോയി അവനെ കൂൾ അക്കിട്ടു വാ…. അവളൊരു കള്ളച്ചിരിയോടെ പറഞ്ഞു… അമ്മു അത് കണ്ടതും ഒന്ന് ചിരിച്ചോണ്ട് അവന്റെ റൂമിലോട്ടു പോയി…..

അമ്മു ചെല്ലാൻ ഒരു ചെറിയ പേടിയൊക്കെയുണ്ട് കാരണം നമ്മുടെ നായകൻ കലിപ്പിലാണ് പോയത്…… അവൾ പതിയെ ഡോർ തുറന്നു അകത്തേക്കു നോക്കി …. നിവിയെ കാണാത്ത കൊണ്ട് അകത്തേക്കു കേറി ടേബിളിൽ കോഫി വെച്ച്….. ബാത്‌റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ മനസിലായി അവൻ കുളിക്കുവാനെന്നു…… അവൾ അവന്റെ റൂം മൊത്തത്തിൽ ഒന്ന് നോക്കി….. നല്ല അടുക്കും ചിട്ടയുമായി വെച്ചിരിക്കുന്നു എല്ലാം….. അവൾ അവിടെ ഇരുന്ന ഓരോ ബുക്സ് ഒക്കെ എടുത്തു നോക്കി….. ദൈവമേ ഇതൊക്കെയാണോ ഏട്ടൻ വായിക്കുന്നെ….. ഇതിൽ ഫുൾ നിയമങ്ങൾ ഒക്കെയാണല്ലോ……. പിന്നെ അഡ്വക്കേറ്റിന്റെ കൈയിൽ നിയമപുസ്ഥകം അല്ലാതെ ഭഗവത് ഗീത ഇരിക്കുവോ എന്ത് മണ്ടിയ അമ്മു നീ. അവൾ സ്വയം തലക്കിട്ടൊരു കൊട്ട് കൊടുത്തു….. അപ്പൊ അവനും കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങി….. അവളെ റൂമിൽ കണ്ടതും ഒന്ന് ഞെട്ടി വേറെ ഒന്നും കൊണ്ടല്ല പുള്ളി ഒരു ടൗവൽ മാത്രമാണ് ഉടുത്തിരിക്കുന്നെ…. അവൾ അവനെ ഇതെന്തു കോലം എന്നുള്ള രീതിയിൽ നോക്കി ചിരിച്ചു…..

അവൾ ചിരിച്ചിട്ടും അവൻ നോക്കാതെ കാബോർഡ് തുറന്നു ഡ്രസ്സ്‌ എടുത്തു ബാത്റൂമിലേക് പോയി … ഇതെന്ത് സദാനവ ഇങ്ങേർക്ക് ഒന്ന് നോക്കി ചിരിച്ചൂടെ….. അവൻ ഡ്രസ്സ്‌ മാറി വന്നപ്പോഴും അവൾ അവിടെ തന്നെ ഇരുന്നു.. അവൻ മൈൻഡ് ചെയ്യാതെ കട്ടിലിൽ കേറി ഇരുന്ന് കൊണ്ട് വെച്ച ഫയൽ ഓരോന്നും എടുത്തു നോക്കാൻ തുടങ്ങി…….. ഇതു കണ്ടതും അവൾക് ദേഷ്യം വന്നു….. അവൾ ചെന്ന് അവന്റ അടുത്തിരുന്നു…. നിവിയേട്ട… . . ഏട്ടാ… . . . ഒരു റിപ്ലൈയും ഇല്ലാത്തോണ്ട് അവൾ അവന്റ നേരെ ഇരുന്ന് മുഖം പിടിച്ചുയർത്തി….. എന്താ എന്റെ ചെക്കന്റെ പ്രശ്നം….. അവൻ കൈ തട്ടി മാറ്റിക്കൊണ്ട് ബെഡിൽ നിന്നു ഇറങ്ങി…. എനിക്ക് ഒരു പ്രേശ്നവുമില്ല നീ ശല്യപ്പെടുത്താതെ പോകാവോ….എനിക്ക് ഒരുപാട് ജോലിയുണ്ട്…… ഇല്ല പോണില്ല….. ഇയാൾ അങ്ങനെ ഇപ്പൊ ജോലി ചെയ്യണ്ട….. എന്നോട് സംസാരിച്ചിട്ട് ജോലി ചെയ്താൽ മതി….. എല്ലാർക്കും അവരവരുടെ ജോലിയാണല്ലോ പ്രധാനം.. ആരുടേയും കാര്യം തിരക്കാൻ ആർക്കും നേരമില്ലല്ലോ…. അതോണ്ട് എനിക്കും എന്റെ ജോലി ചെയ്തു തീർക്കണം……. അവൾക് സങ്കടം വന്നെങ്കിലും കടിച്ചുപിടിച്ചു നിന്നു….

കാരണം ഈ കാണിക്കുന്ന ദേഷ്യവും തന്നോടുള്ള സ്നേഹമാണെന്നു അവൾക്കറിയാം….. അവൾ അവന്റെ അടുത്ത് ചെന്ന് പുറകിൽ കൂടെ കെട്ടിപിടിച്ചു….. അവൻ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല……പിന്നെ കുറച്ച് നേരം രണ്ടുപേരും മിണ്ടാതെ അങ്ങനെ തന്നെ നിന്നു….. നിവിയേട്ട…… . നിവിയേട്ട…. മ്മ്… എന്താ…. എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു നിക്കണേ….. ഞാൻ മുഖം വീർപ്പിച്ചാൽ നിനക്ക് എന്തേലും കൊഴപ്പമുണ്ടോ…. എന്റെ കാര്യം നോക്കാൻ എനിക്കറിയാം ആരും ഇനി അതിൽ ഇടപെടേണ്ട…… ഏട്ടാ…. എനിക്കറിയാം രാവിലെ സംസാരിക്കാതെ പോയതുകൊണ്ട ഇങ്ങനെ നിക്കെന്നെന്നു…. സോറി ഏട്ടാ….. മനപ്പൂർവം അല്ലല്ലോ സമയം പോയത് കൊണ്ടല്ലേ….. ആണോ… അയ്യോ അറിഞ്ഞില്ല തമ്പ്രാട്ടി…… നിനക്ക് അവിടെ ചെന്നിട്ടു മലമറിക്കാൻ ഉള്ളതല്ലേ അല്ലേ….. സോറി ഞാൻ അറിഞ്ഞില്ല…. ഏട്ടാ എന്നെ എന്തുവേണേലും പറഞ്ഞോ പക്ഷെ മിണ്ടാതെ ഇരിക്കണേ എന്തിനാ….. എന്റെ പൊന്നല്ലേ….. plz…. നിനക്ക് ഇപ്പൊ ഞാൻ മിണ്ടാതിരുന്നപ്പോൾ വിഷമമായോ….. അപ്പൊ രാവിലെ എനിക്കോ….. എന്നോട് എന്തേലും പറഞ്ഞോ നീ ഇന്ന്….. നിന്റെ വയ്യഴിക എങ്ങനെ ഉണ്ടെന്നു അറിയാനാ വിളിച്ചത് അതുപോലും കേൾക്കാതെ ഓടില്ലെ നീ…. ഏട്ടാ സോറി പറഞ്ഞില്ലേ…. plzz….ദേ ഈ കോഫി കുടിക്ക്……. അവൻ അവളെ ഒന്ന് നോക്കിട്ട് കോഫി കുടിച്ചു….. ‌‌‌

അവൾ ബാൽക്കണിയിൽ പോയി നിന്നു….. അവന്റ പറച്ചിൽ ശെരിക്കും അവളെ വിഷമിപ്പിച്ചുന്നു അവനറിയാം….. എങ്കിലും രാവിലെ അവനും ഇതുപോലെ വിഷമിച്ചില്ലേ…. അവൻ പതിയെ അവളുടെ അടുത്ത് ചെന്ന് വിളിച്ചു…. അമ്മു…. മ്മ്… ദേഷ്യമാണോ എന്നോട്…. അവൾ തിരിഞ്ഞ് അവന്റ അടുത്ത് ചെന്ന് നിന്നു…. എന്തിനാ ഏട്ടാ എനിക്ക് ഏട്ടനോട് ദേഷ്യം….. എനിക്ക് ഒരു ദേഷ്യവുമില്ല പിന്നെ…. ഏട്ടൻ കാണിക്കുന്ന ദേഷ്യം എന്നോടുള്ള സ്നേഹമാണെന്നു അറിയാം……. എന്നോടൊന്നും സംസാരിക്കാൻ പറ്റാത്തതിന്റെ ദേഷ്യല്ലേ ഇത് പിന്നെ എന്റെ വയ്യഴിക മാറിയോ ഇല്ലയൊന്നു അറിയാത്തകൊണ്ടുള്ള ദേശ്യമല്ലേ….. അവൻ അവളെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു….. അമ്മു….നീ എന്നോട് മിണ്ടാതെ ഇരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും… പിന്നെ ഇന്നലെ നിനക്ക് വയ്യാരുന്നല്ലോ അതും ചോദിക്കാൻ പറ്റിയില്ല അതോണ്ടക്കയ ഞാൻ മിണ്ടാതെ ഇരുന്നേ….. എനിക്കറിയാം ഏട്ടാ….. ഇനി ഞാൻ അങ്ങനെ ചെയൂല…. സത്യം….. ഇനി ചെയ്താലേ മോൾ എന്റെ വേറെ ഒരു മുഖം കാണും കെട്ടോ അതും പറഞ്ഞു അവളുടെ മൂക്കിന്‌ തുമ്പിൽ ഒരു കടിയും കൊടുത്തു…….

രാത്രി എല്ലാരും ഒരുമിച്ചിരുന്നു ഫുഡ് ഒക്കെ കഴിച്ചു…. കുറച്ച് നേരം സംസാരിച്ചിരുന്നു….. നിവിക് കേസ് ഒക്കെ ക്ലിയർ ചെയ്യാൻ ഉള്ളതുകൊണ്ട് അമ്മുനോട് പറഞ്ഞു നേരത്തെ പോയി…….. പിന്നെ ബാക്കി എല്ലാരും കുറച്ച് നേരം കൂടെ കളിയും ബഹളവുമായി ഇരുന്നു…….. പതിവിലും നേരത്തെ തന്നെ അമ്മു എഴുനേറ്റു… കാരണം ഇന്നലത്തെ പോലെ ഇനി ഉണ്ടാകാൻ പാടില്ലല്ലോ…… അവൾ കുളിച് റെഡിയായി എല്ലാ ജോലിയും പെട്ടന്ന് തന്നെ തീർത്തു….. കോഫിയും എടുത്ത് നിവിയെ വിളിക്കാൻ പോയി….. റൂമിൽ ചെന്നപ്പോൾ ആൾ നല്ല ഉറക്കത്തിലാണ് അവൾ അടുത്ത് പോയി വിളിച്ചു…… നിവിയേട്ട…… നിവിയേട്ട എഴുന്നേറ്റെ… സമയം ഒരുപാട് ആയി… എന്താടി…. രാവിലെ തന്നെ ചെവിയിൽ വന്നു കൂവുന്നേ…… അതും പറഞ്ഞു അവൻ ഒന്നുടെ പുതച് കിടന്നു….

അവൾ എഴുനേറ്റ് ജഗ്ഗിൽ നിന്നു വെള്ളമെടുത്തു അവന്റെ തലയിൽ ഒഴിച്ച്…. അവൻ ചാടി എഴുനേറ്റു… നിനക്ക് എന്തിന്റെ കേടാടി പുല്ലേ….. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല….. അയ്യടാ എത്ര മണിയായെന്ന വിചാരം….. പോയി കുളിക്കാൻ നോക്കിക്കേ…… അതിന് ഏഴു മണിയല്ലേ ആയുള്ളൂ….. ഇപ്പൊ ഇങ്ങനെ ആണെങ്കിൽ കല്യാണം കഴിഞ്ഞു എന്തായിരിക്കും ദൈവമേ……. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു മുത്തേ…… പിന്നെ ഇപ്പോഴും സമയം പോയിട്ടില്ല തനിക് വേണ്ടെങ്കിൽ ഇട്ടിട്ടു പൊക്കോ…. അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു പറഞ്ഞ്….. അങ്ങനെ ആണോ…. ആ… ഇയാൾക് വേണെങ്കിൽ പൊക്കോ…. എന്നാലേ പോണില്ല എനിക്ക് ഈ തൊട്ടാവാടിയെ മതിട്ടോ…. അയ്യടാ കൊഞ്ചാതെ പോയി കുളിച്ചേ…… അവൻ കുളിച്ച് വന്നു കോഫി ഒക്കെ കുടിച്ചു…. റെഡിയായി ഫുഡ് കഴിക്കാൻ ചെന്നു…. അമ്മുവും ആവണിയും റെഡി ആയി വന്നു…. എല്ലാരും ഫുഡ് ഒക്കെ കഴിച്ചു…. അവരവരുടെ ജോലിക് പോയി…..

നിവിക് ഇന്ന് നല്ല തിരക്കായിരുന്നു…. ഒരു കേസിന്റെ പുറകെ നടക്കാൻ തുടങ്ങിട്ട് കുറച്ചായി.. നാളെ അതിന്റെ ഫൈനൽ ഹിയറിങ് ആണ്… അതിനുള്ള പ്രെപറേഷൻ ആണ്….. ആവണിക്കും അമ്മുവിനും ഇന്ന് വലിയ തിരക്കൊന്നും ഇല്ലാരുന്നു….. ജോലിയൊക്കെ ഒരുവിധം തീർത്തു സംസാരിച്ചിരുന്നപ്പോൾ ആണ് ആവണിക് ഒരു കാൾ വന്നത്….. അവൾ ഫോൺ എടുത്തോണ്ട് പുറത്തേക് പോയി…. അമ്മു പിന്നെ ബാക്കിയുള്ള ജോലിയൊക്കെ ചെയ്യാൻ തുടങ്ങി…… ആവണി അവിടുന്ന് ഓടിവന്നു അമ്മുനെ വിളിച്ചു…. അമ്മു….. എന്താ…. എന്താ ആവണിച്ചേച്ചി….. ഡാ അമ്മക്ക് സുഖമില്ലാന്നു….. ഹോസ്പിറ്റലിൽ ആണ്… ഞാൻ പോകുവാ….. അയ്യോ എന്ത് പറ്റി അമ്മക്…… പെട്ടന്ന് കുഴഞ്ഞു വീണെന്ന പറഞ്ഞേ എനിക്ക് അറിയില്ലെടാ… എന്റെ അമ്മ…… ചേച്ചി വിഷമിക്കാതെ ഒന്നും പറ്റില്ല അമ്മക്ക്…… ഹോസ്പിറ്റലിൽ പോകാം നമുക്ക്…… ഞാൻ കൂടെ വരാം….. വേണ്ടടാ ഞാൻ പൊക്കോളാം…. നീ വന്നാൽ എനിക്ക് ഒന്നും നിന്നെ ശ്രെദ്ധിക്കാൻ പറ്റിയെന്നു വരില്ല…..പിന്നെ നിവിയും ഉണ്ടല്ലോ അവന്റെ കാര്യം ഒക്കെ നോക്കണ്ടേ….. ഞാൻ വണ്ടിയിൽ പൊക്കോളാം…. മ്മ്… ചേച്ചി വിഷമിക്കണ്ട…. അമ്മക്ക് ഒന്ന് വരില്ല….. പിന്നെ വണ്ടിയിൽ സൂക്ഷിച്ചു പോണേ ചേച്ചി…. ആടാ… ഞാൻ പോട്ടെ എന്നാൽ…… ഈശ്വര ചേച്ചിടെ അമ്മക്ക് ഒന്ന് വരുത്തല്ലേ….. അവൾക് പെട്ടന്ന് അവളുടെ അമ്മയെ ഓർമവന്നു…..

അത് അവളുടെ കണ്ണിനു ഈറനണിയിച്ചു…… വൈകിട്ടു അമ്മു തനിച്ചേ ഉണ്ടാരുന്നുള്ളു പോകാൻ…. ആ വഴി ബസും കുറവാണ്…. പെട്ടന്ന് തന്നെ ഓഫീസിൽ നിന്നു ഇറങ്ങി ബസ് സ്റ്റോപ്പിലേക് നടന്നു…… അഞ്ചു മണിക്കുള്ള ബസ് പോയിരുന്നു….. ഇനി 5.45നെ ബസുള്ളൂ… ഇപ്പോ സമയം അഞ്ചേകാൽ ആയതേ ഉള്ളൂ….. അവൾ അവിടെ ബസ് കാത്തിരുന്നു….. മിക്കവരും ഓരോ ബസ് വരുമ്പോൾ കേറി പോയി…. അവളുടെ റൂട്ടിൽ കേറാൻ അവൾ മാത്രമേ ഉണ്ടാരുന്നുള്ളു…. എത്ര നേരൊന്നും പറഞ്ഞ ഇങ്ങനെ ഇരിക്കുന്നെ ബോറടിച്ചിട് വയ്യ നിവിയേട്ടനെ വിളിക്കാം കുറച്ചു നേരം…. നിവിയെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ് ആ സത്യം അവൾ അറിയുന്നത് ഇതുവരെ ആയിട്ടും നിവിയുടെ നമ്പർ അവളുടെ കൈയിൽ എല്ലാ…… ഷേ….. ഞാൻ നമ്പർ വാങ്ങാൻ മറന്നു….. രാവിലെ അതിനും കൂടെ ആണ് പോയത് പക്ഷെ മറന്നു…… ആ ഇനി അജ്‌മലേട്ടനെ വിളിച്ചു ചോദിക്കാം നമ്പർ….. ഹലോ അജ്മാലേട്ടാ ഞാനാ അമ്മു…. ഹാ… പറയടി….. അതേ…. പിന്നെ…. എനിക്കുണ്ടല്ലോ….. എന്തുവാടി കൊറേ നേരായല്ലോ…. എന്താന്ന് വെച്ചാ ചോദിക്ക്….. നിവിയേട്ടന്റെ…… ഹലോ…. ഹലോ അമ്മു…. അമ്മു… ഓ.. ഈ പെണ്ണ് വെച്ചോ… അവൾ അവനോട് സംസാരിച്ചോടിരുന്നപ്പോഴാണ് മുമ്പിൽ ഒരു കാർ വന്നു നിന്നത്….

അവൾ സംസാരിക്കാതെ ഫോൺ എടുത്ത് ബാഗിൽ വെച്ച്… കാറിൽ നിന്നു ഉറങ്ങുന്നവരെ കണ്ട് അമ്മുവിന് ദേഷ്യം വന്നു…. ഹലോ…. അമ്മു തമ്പ്രാട്ടി.. എന്തുണ്ട് വിശേഷം….. അവൾ ഒന്ന് മിണ്ടിയില്ല… ദേഷ്യത്തിൽ പോകാൻ നിന്ന അവളെ അവൻ പിടിച്ചു നിർത്തി….. മഹി… ഇയാൾക് എന്താ വേണ്ടേ…. എനിക്ക് പോണം മാറ്…. എനിക്ക് വേണ്ടത് നിന്നെയാണ്….. നിന്നെ കൊണ്ടുപോകാനാ വന്നേ….. നിന്നെയും കൊണ്ടേ പോകു….. അവൾ അവന്റെ പറച്ചിലിൽ ഒന്ന് ഭയന്നു… പക്ഷെ അത് പുറത്തു കാട്ടാതെ നിന്നു… നിനക്കെന്താ പറഞ്ഞാൽ മനസ്സിലാകില്ലേ… വഴിയുന്നു മാറെടാ….. അവൾ പോകാൻ നിന്നതും… അവളെ ബലമായി പിടിച്ചു വണ്ടിയിൽ കേറ്റി…. അടുത്ത് നിന്നവരൊക്കെ തടയാൻ നോക്കിയെങ്കിലും അവന്റെ കരുത്തിൽ ഒന്നും സാധിച്ചില്ല….. അവരെയും ഭീഷണി പെടുത്തി അവൻ അവളെയും കൊണ്ട് പോയി… അതേസമയം വീട്ടിൽ താമസിച്ചാണ് നിവി എത്തിയത്…. അമ്മുനെ കാണാൻ വീട്ടിൽ ചെന്നപ്പോൾ വീട് പൂട്ടിയിരിക്കുവാന്…..

അവൻ സമയം നോക്കി 5.45 കഴിഞ്ഞു…. ഇത്രയും താമസിക്കാറില്ലല്ലോ ഈ പെണ്ണ്…. ഇതെവിടെ പോയി….. അവൻ ഉടനെ തന്നെ ആവണിയെ വിളിച്ചു… ഹലോ ആവണി…. ഹാ നിവി.. പറ…. നിങ്ങൾ എന്താ ഇത്രയും നേരമായിട്ടു വരത്തെ.. നിവി ഞാൻ അതിന് ഇന്ന് ഉച്ചക്ക് എന്റെ വീട്ടിലേക് പോന്നല്ലോ… അമ്മക് വയ്യാത്തത് കൊണ്ട്….. ആണോ… അപ്പൊ അമ്മു… അവൾ വന്നില്ലേ… ഞാൻ ഇല്ലാത്തതു കൊണ്ട് ബസിലണ് വരുന്നേ….. സമയം ഇത്രയും ആയില്ലേ അവൾ വരണ്ടതാണല്ലോ… ഇതുവരെ വന്നിട്ടില്ല…. ദൈവമേ എന്റെ പെണ്ണ്… പേടിക്കാതെ നിവി അവൾ ബസിൽ വരുന്നകൊണ്ടറിക്കും ലേറ്റ് ആകുന്നെ…. മ്മ്… ഞാൻ ഒന്ന് നോക്കട്ടെ ശെരി എന്നാൽ….. പിന്നെ ആവണി അമ്മുന്റെ നമ്പർ ഒന്ന് വാട്സ്ആപ്പ് ചെയ്തേക്കുവോ….. മ്മ് കൊള്ളാം ഇത്രയും ആയിട്ടു നമ്പർ ഇല്ലല്ലേ കൈയിൽ….. ഞാൻ ചെയ്തേക്കാം… മ്മ്…. അവനു ഓരോ നിമിഷവും ടെൻഷൻ കൂടി വന്നു…… ആവണി തന്ന നമ്പറിൽ വിളിച്ചു നോക്കി പക്ഷെ കിട്ടുന്നില്ല…. അവന്റെ ഉള്ളിൽ ഭയം കൂടി വന്നു….. കാർ എടുത്തു ബസ് സ്റ്റോപ്പിലേക് പോയി…. കാറിൽ ഇരുന്ന് അവനു പേടി കൂടി കൂടി വന്നു…. ഈശ്വര എന്റെ പെണ്ണ്… അവൾക്കൊന്നും വരുത്തല്ലേ….. അവൻ ദൈവങ്ങളെ വിളിച്ചാണ് ചെന്നത്….. അവൻ ചെന്നതും ബസ്റ്റോപ്പിൽ നോക്കി അവിടെയെങ്ങും അവൾ ഇല്ല….. തൊട്ടടുത്ത കടയിൽ തിരക്കി… അവർ പറഞ്ഞ കാര്യങ്ങൾ കേട്ട് അവന്റെ നെഞ്ച് വിങ്ങി…. എല്ലാം നഷ്ടപെട്ടവനെ പോലെ അവൻ അവിടെ ഇരുന്നു… അപ്പോഴാണ് അവന്റെ ഫോണിൽ ഒരു കാൾ വന്നത്….. ഹലോ….. തുടരും………