രചന – ചിലങ്ക
അമ്മു നിവിയുടെ റൂമിൽ എത്തിയപ്പോൾ അവൻ കട്ടിലിൽ കിടക്കുവരുന്നു… ആദ്യം അവന്റെ അടുത്തേക് ചെല്ലാൻ അവളൊന്നും ഭയന്നു… എങ്കിലും അതൊക്കെ മറച്ചുവെച്ചു അവന്റെ അടുത്തേക് ചെന്നു വിളിച്ചു.. നിവിയേട്ട….. വിളി കേട്ടപ്പോൾ അവൻ കണ്ണ് തുറന്നു അവളെക്കണ്ടതും ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു…. നിവിയേട്ട….. അവൻ എഴുനേറ്റു…. എന്താടി…. എന്താ നിനക്ക് വേണ്ടേ…. ഭക്ഷണം കഴിക്കാൻ….. നീയാരാ എന്നെ കഴിക്കാൻ വിളിക്കാൻ…. എനിക്ക് വേണ്ട ഒന്നും…. എന്നെ വേണ്ടാത്തവർ ആരും എന്റെ കാര്യം തിരക്കണ്ട…. നീ പൊക്കോ ഇവിടുന്നു… എന്റെ മൂഡ് ശെരിയല്ല ഞാൻ എന്തേലും ഒക്കെ പറഞ്ഞുപോകും…… അവൾ പോകാതേ അവിടെ തന്നെ നിന്നു… അവളുടെ നിൽപ് കണ്ട് അവനു ദേഷ്യവും അതിലുപരി സങ്കടവും വന്നു അവൻ അവളുടെ അടുത്തേക് ചെന്നു… എന്തിനാ,.. ചെയ്ത തെറ്റുകൾ ഞാൻ അംഗീകരിച്ചു മനസുകൊണ്ട് ഒരായിരം തവണ മാപ്പ് പറഞ്ഞതല്ലേ… അന്നിട്ടും.. മടുത്തു ഇനി ആരെയും ബുദ്ധിമുട്ടിക്കാൻ വരില്ല പോരെ… എല്ലാരുടെയും മുന്നിൽ ഇനിയും കോമാളിയാകാൻ ഞാൻ വരണില്ല… ഇത്രയും പറഞ്ഞപ്പോൾ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
അത് കണ്ടതും അവളുടെ നെഞ്ചോന്നു പിടഞ്ഞു… അവൾ അവന്റെ കാലിൽ വീണു കെട്ടിപിടിച് കരയാൻ തുടങ്ങി…. നിവിയേട്ട ഒത്തിരി വേദനിപ്പിച്ചു ക്ഷമിക്കണം…. ഞാൻ ഒരു അനാഥ പെണ്ണാ എന്നെ എന്തിനാ ഇങ്ങനെ…. ഏട്ടന് നല്ല കുട്ടിയെ… പറഞ്ഞു മുഴുവിക്കും മുന്നേ അവളെ അവൻ എഴുന്നേൽപ്പിച്ചു അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ ചേർത്തു… പതിയെ അവളുടെ ചുണ്ടുകളെ സ്വാതന്ദ്രമാക്കിക്കൊണ്ട് പറഞ്ഞു….. ഇനി ഇങ്ങനെ പറഞ്ഞാൽ ഇതായിരിക്കും ശിക്ഷ കേട്ടോ… എനിക്ക് ഇതൊന്നും കേൾക്കണ്ട… അവൾ അവനിൽ നിന്നും മാറി നിന്നു…. അവൻ ഒന്നുടെ അവളെ നോക്കി പറഞ്ഞു…. നിനക്ക് എന്നെ എന്ന് ഇഷ്ടപെടുന്നോ അതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്…. ഇനി എന്റെ മരണം വരെ ആയാലും… അവൾ അവന്റ വാ പൊത്തി….
ഒപ്പം നിയന്ത്രിക്കാനാകാത്ത കണ്ണുനീരും….. മോളെ അമ്മു കരയല്ലേ ഇനി…. ഈ കണ്ണീരിന്റെ പാപം മുഴുവൻ ഞാൻ എങ്ങനെ തീർക്കും….. ദൈവമേ ഒരിക്കലും ഈ കണ്ണുകൾ ഇനി നിരക്കില്ലായെന്നു കരുതിയതാണ് പക്ഷെ പിന്നെയും ഞാൻ കാരണം….. അവൻ അവളോട് ചേര്ന്നുനിന്നു കണ്ണുകൾ തുടച്ചു… മോളെ മതി കരയല്ലേടാ ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ലാട്ടോ… അമ്മു മതിയാക്കട…. അവൻ അവളെ നെഞ്ചിലേക് പൊതിഞ്ഞു പിടിച്ചു….. അവളുടെ കണ്ണുനീർ മുഴുവൻ അവന്റ നെഞ്ചിൽ ഏറ്റുവാങ്ങി…. കുറച്ചു നേരം രണ്ടുപേരും അങ്ങനെതന്നെ നിന്നു… അമ്മു… നിവിയുടെ വിളിയാണ് അവളെ സ്വബോധത്തിലേക് എത്തിച്ചത്. അവൾ ഉടനെ തന്നെ അവന്റെ കൈയിൽ നിന്നും അടർന്നു മാറി…. അവൻ അവളെ ഒന്നുടെ ചേർത്തു നിർത്തി…
നിവിയേട്ട എനിക്ക് പോണം… വിട്… അമ്മുട്ടി… plz കുറച്ച് നേരം… അവൾ അവനിൽ ചേർന്ന് നിന്നു…. നിവിയേട്ട എല്ലാരും കാത്തു നിൽക്കുവാ വാ പോകാം… ഉം.. പോകാം.. പക്ഷെ ഒരു കാര്യം സമ്മതിച്ചാൽ വിടാം… വൈകിട്ട് നീയാ കുളക്കടവിൽ വരുവോ.. അയ്യോ ഇല്ല ഞാൻ ഇല്ല എനിക്ക് പേടിയാ…. അമ്മുട്ടി പേടിക്കണ്ട ഞാൻ നിന്നെ ഒന്നും ചെയില്ല… വരുമോ plz… എനിക്ക് സംസാരിക്കാനുണ്ട്…. അവൾ ഒന്നും പറയാതെ തലകുനിച്ചു നിന്നു… പിന്നെ അവർ തറവാട്ടിലേക് പോയി…. തറവാടിന്റെ വാതുക്കൽ തന്നെ അമ്മയും വല്യമ്മായിയും ഉണ്ടാരുന്നു.. അമ്മുവിന്റെ കൂടെ നിവിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി… അമ്മായി : നിവി മോനെ വിളിക്കേണ്ടവർ വിളിച്ചാലേ വരുള്ളൂ അല്ലേ ഈ അമ്മായിയെ കാളും വലുതാണല്ലേ ഇവൾ…. നിവി : അയ്യോ… അമ്മായി ഞാൻ….. അമ്മായി : വേണ്ട വേണ്ട… ഞാൻ വെറുതെ പറഞ്ഞതാടാ… എന്തായാലും വന്നല്ലോ എന്റെ മോൻ…. ശ്രീദേവിയമ്മ : അമ്മു, നീ ഇങ്ങു വന്നേ നിന്നോട് പറഞ്ഞതല്ലേ അവനോട് കലിപ്പിൽ നിന്ന മതിയെന്ന് അന്നിട്…. അവൻ ഇച്ചിരി സങ്കടപെട്ടോട്ടെ എന്ന് പറഞ്ഞാൽ കേൾക്കില്ലല്ലേ…. അവൻ ഒന്ന് വിഷമിച്ചപ്പോൾ നിന്റെ മനസ്സലിഞ്ഞല്ലേ….
നിവി അമ്മയെ ഒന്ന് നോക്കി…. ഉം… കൊള്ളാം മകന് കൊട്ടേഷൻ വെക്കുന്ന തള്ളയോ…… എല്ലാരും കൂടെ എന്നെ പണിതതാണല്ലേ…. നീയും കൂടെ നിന്നോ അമ്മു….. ഇതിനുള്ളത് ഈ ഏട്ടൻ നിനക്ക് വേറെ തരുന്നുണ്ട്.. അവൾ മാത്രം കേൾക്കുന്ന രീതിയിൽ അവളുടെ ചെവിയിൽ പറഞ്ഞു….. അവൾ അവനെ ചെറിയൊരു പേടിയോടെ നോക്കി…. അമ്മ : എന്താടാ.. കൊച്ചിനെ ഇനി ഉപദ്രവിച്ചാലുണ്ടല്ലോ…. മോൾ വാ… അവൾ അവനെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് അകത്തേക്കു പോയി….. എല്ലാവരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു… നിവി ഒരുപാട് സന്തോഷത്തിലാരുന്നു…. അമ്മുവും ശ്രാവണും ശരണും കൂടെ മുറ്റത്തെ ചെടികൾ ഒക്കെ റെഡി ആക്കുവാരുന്നു അപ്പോഴാണ് ഗേറ്റ് കടന്നു ഒരു കാർ വന്നു നിന്നത്… അമ്മു ഉടനെ തന്നെ അകത്തോട്ടു പോയി… അവൾ എന്തോ ഭയക്കുന്നു… വണ്ടിയുടെ ശബ്ദം കേട്ടു പുറത്തോട്ടു വന്ന നിവിയെ തട്ടിയാണ് അമ്മു നിന്നത്…
അവനെ നോക്കാതെ പോകാൻ നിന്ന അവളെ കൈയിൽ പിടിച്ചു അവനു നേരെ നിർത്തി…. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. എന്താ അമ്മു? എന്തിനാ കരായണേ… അവൾ അവന്റെ പുറകിൽ ടീഷർട്ടിൽ പേടിച്ചു മുറുകെ പിടിച്ചു നിന്നു….. അവൻ പുറത്തോട്ടു നോക്കിയപ്പോ ആരോ വന്നിട്ടുണ്ട് അവൻ ഇതുവരെ കണ്ടിട്ടില്ല അവരെ…. വല്യമ്മാമയോടും അച്ഛനോടുമൊക്കെ എന്തോ സംസാരിക്കുന്നുണ്ട്… ആരാന്നു മനസിലായിലെങ്കിലും അത് അമ്മുവുമായി ബന്ധപ്പെട്ട ആരോ ആണെന്ന് അവനു മനസിലായി…. അവൻ അവളെ അകത്തു കൊണ്ടിരുത്തി പുറത്തേക് ചെന്നു….. വല്യമാമ : എന്താ രാഘവാ ഈ വഴിയൊക്കെ മോന്റെ (മഹി ) കല്യാണം വല്ലതും ആയോ…. രാഘവൻ : ഇല്ല.. അതിന് വേണ്ടിയാ വന്നേ… വാല്യമാമ : എന്താ ഉദേശിച്ചേ… മനസിലായില്ലല്ലോ…. ഇവിടുത്തെ കൂട്ടി, അമ്മുവിനെ ഇവന് ഇഷ്ടമാണ് കല്യാണം ആലോചിക്കാൻ വന്നതാണ്… അത് കേട്ടതും നിവിക് ദേഷ്യം വന്നു….
അവൻ എന്തോ പറയാൻ വന്നതും അച്ഛൻ തടഞ്ഞു…. ഉം… രാഘവാ ഇപ്പോൾ കുട്ടിക്ക് കല്യാണം ആലോചിക്കുന്നില്ല… അതെന്നാ നിങ്ങൾ അവളെ കെട്ടിക്കുന്നില്ലേ…. പത്തുപൈസ സ്രീധനം വേണ്ട… സ്രീധനം വേണോങ്കിലും വേണ്ടങ്കിലും അമ്മുനെ കെട്ടിക്കുന്നില്ല…. വല്യമ്മാമയുടെ ശബ്ദം ഉയർന്നപ്പോൾ അജുവും ശ്രാവണും ശരണും ഒക്കെ അവിടെയെത്തി…. നീയൊക്കെ കൂടി ആർക്കു ബലിക്കാ അവളെ ഇങ്ങനെ നിർത്തിയിരിക്കുന്നെ… അതുകേട്ടതും നിവിയുടെ ദേഷ്യം ഇരട്ടിയായി നിവി മഹിയെ അടിക്കാൻ ഓങ്ങിയതും വല്യമാമ വേണ്ടാന്നു പറഞ്ഞു….. ഉം… എന്താടാ പേടിപ്പിക്കുവാനോ… ആഹാ… രണ്ടുപേരും ഉണ്ടല്ലോ ഇവന്മാർക് രണ്ടുപേർക്കും കൂടി വീതിക്കാനാണോ അജുവിനെയും നിവിയെയും നോക്കി പറഞ്ഞതും ശ്രാവൺ മാഹിയുടെ ചെവിക്കല് നോക്കിയൊരു അടി കൊടുത്തു… അടിയുടെ ആഘാതത്തിൽ അവൻ താഴെ വീണു…. ശ്രാവൺ : വീട്ടിൽ കേറി കവല പ്രസംഗം നടത്താൻ ഇത് നിന്റെ ഷാപ്പല്ല…. മഹി എണീറ്റപ്പോൾ ശരണും കൂടെ ഒരടി കൊടുത്തു…. ഈ തന്നത് എന്തിനാണെന്ന് അറിയുമല്ലോ അല്ലേ… അന്ന് തരാനിരുന്നതാ… ചേച്ചി പറഞ്ഞോണ്ട് മാത്രമേ അന്ന് വിട്ടത്… കഞ്ചാവും അടിച്ചു കാണുന്ന പെണ്പിള്ളാരുടെയൊക്കെ പുറകെ നടക്കുന്ന നിനക്ക് ഞങളുടെ ചേച്ചിയെ കെട്ടിക്കാനോ…. ദേ ഒന്നുകൂടി കേട്ടോ ആ നിക്കുന്ന നിവിയേട്ടനാ ചേച്ചിയുടെ ഭർത്താവ്…. അവന്റ വർത്തനത്തിലും പ്രവർത്തിയിലും എല്ലാരും ഒന്ന് ഞെട്ടി….
മഹിയും രാഘവനും ദേഷ്യത്തോടെ വണ്ടിയെടുത്തു പോയി…. പോയി കഴിഞ്ഞ് അജു അവരുടെ നേരെ ചെന്നു ചോദിച്ചു….. ഡാ നീയൊക്കെ എന്ത് ധൈര്യത്തില കേറി തല്ലിയെ…. ഉം.. പിന്നെ…. ചേച്ചിയെ കുറിച് ആര് എന്ത് പറഞ്ഞാലും ഞാൻ തല്ലും ( ശ്രാവൺ )… ഞാനും ( ശരൺ ) അജു നിവിയെ നോക്കി… കേട്ടല്ലോ ഇത് നിനക്കുംകൂടെ വേണ്ടിയാ പറഞ്ഞെ…. നിവി അവനെ നോക്കി ഒന്ന് നിഷ്കു ഭാവത്തിൽ ചിരിച്ചു…. പണ്ട് അവൻ ചേച്ചിയോട് മോശമായി പെരുമാറിയതാ…. അന്ന് മുതൽ ഒന്ന് കൊടുക്കാൻ ഓങ്ങി നിന്നതാ….. അജു : നീ എന്നിട്ട് ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ…. ചേച്ചി പറഞ്ഞിടാ പറയാഞ്ഞേ അജുവേട്ടനോട് പറഞ്ഞാൽ ഞാൻ ഇപ്പൊ കൊടുത്തപോലെ ആയിരിക്കില്ലല്ലോ അതാ… അജു അവളുടെ അടുക്കെ ചെന്നു ഈ കാര്യങ്ങളൊന്നും പറയാത്തതിന് നന്നായിട്ടു വഴക്ക് പറഞ്ഞു…. ഒന്നും മിണ്ടാതെ അവൾ കരഞ്ഞോണ്ടിരുന്നു…. അവൾ കരായണ കണ്ട നിവി പറഞ്ഞു.. ഇനി കഴിഞ്ഞത് കഴിഞ്ഞു അതും പറഞ്ഞു എന്തിനാ അവളെ വിഷമിപ്പിക്കുന്നെ… അജു നീ ഇങ്ങു വന്നേ… നിവി അവനെയും വിളിച്ചോണ്ട് പുറത്തേക് പോയി….. തുടരും……..

by