22/04/2026

പല്ലവി : ഭാഗം 06

രചന – ചിലങ്ക

അജു….. ആരാ അമ്മു… അനന്തൻമാമ : അതോ വൈദ്യർമുത്തശ്ശനെ അറിയോ നീ…. ഓർക്കുന്നില്ലേ… ആ വളവിനു കാണുന്ന വലിയ തറവാടില്ലേ ഇവിടുത്തെ അച്ഛന്റെ അകന്ന ഒരു ബന്ധു ആണ്…. അവിടുത്തെ ഏറ്റവും ഇളയ കുട്ടിയ അമ്മു… അവന്മാർക്കെല്ലാം വലിയ കാര്യവാ അമ്മുനെ…. അതാ അവൾ വന്നെന്നു അറിഞ്ഞപ്പോൾ അങ്ങോട്ട്‌ ഓടിയെ… നീ എങ്ങോട് വന്നിട്ട് തന്നെ എത്ര വർഷമായി പത്തിൽ പഠിക്കുമ്പോൾ എന്തോ വന്നതല്ലേ… പിന്നെ ഹയർ സ്റ്റഡീസ് പ്രാക്ടീസ് ഒക്കെ അയി നീ തിരക്കല്ലാരുന്നോ……. ഇപ്പോൾ വന്നതും ചേച്ചിയുമായി വഴക്കിട്ടിട്ടല്ലേ… അതും വിളിച്ചു പറഞ്ഞോ.. ഈ അമ്മയുടെ കാര്യം… അല്ല അനന്ദൻമാമ പോണില്ലേ അങ്ങോട്ട്.. നിങ്ങളും കൂടെ ചെല്ല് അങ്ങോട്ട് 😡… അയ്യോടാ ദേഷ്യം വന്നോ നമ്മുടെ ഫാമിലി കലിപ്പിന്റെ ബ്രാൻഡ് അംബാസ്സിഡർക് 🤭… ഞാൻ ഇപ്പൊ പോണില്ല… ഇപ്പോൾ അവിടെ അല്പ്പം ശോകം ആകും അതാ പോകാതേ… ശോകമോ…അതെന്താ അങ്ങനെ പറഞ്ഞെ… ഉം… നീ ആ വീട് ശ്രേധിച്ചോ… ദേ വാ ആ ബാൽക്കണിയുടെ അവിടെ പോയി നോക്ക്…

ഹാ.. വെട്ടവും വെളിച്ചവും ഒന്നുമില്ലല്ലോ…. ആരും ഇല്ലേ അവിടെ….. വലിയ തറവാടരുന്നല്ലോ എന്ത് പറ്റി മാമേ….. പണ്ട് നല്ല പ്രൗഡിയുള്ള തറവാടായിരുന്നു.. കൃഷിയും മറ്റും ധാരാളമുണ്ടാരുന്നു…. വൈദ്യർമുത്തശ്ശനു ഒറ്റ മോനാണ് അതാണ് അമ്മുവിന്റെ അച്ഛൻ വാസുദേവൻ. പുള്ളിയും വൈദ്യർ ആയിരിന്നു…. എന്നാലും കൃഷി ആരുന്നു കുടുതലും….. വൈദ്യർക് നാലു മക്കളാണ് ഇളയവൾ ആണ് അമ്മു… ഒരു പാവം കുട്ടി….. ഇവിടെ എല്ലാർക്കും അമ്മുവിനെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം…. അവന്മാരുടെ പെങ്ങളൂട്ടി ആണ് അവൾ… അവൾക്കും അവമ്മാരെന്നു വെച്ചാൽ ജീവനാ…. മൂന്നു പെണ്ണും ഒരാണും ആണ് വൈദ്യർക്…. മുത്തവളെ കൊറേ സ്വർണവും പണവും ഒക്കെ കൊടുത്താ കെട്ടിച്ചേ… അവളും കെട്ടിയോനും ഭയങ്കര ആർത്തിപിടിച്ചതുങ്ങള… എത്ര കിട്ടിയാലും മതിയാവില്ല…… അമ്മുന്റെ ചേട്ടൻ ഭാര്യ വീട്ടില താമസം… പിന്നെ ഉള്ളവൾ ഒരാളുമായി സ്നേഹിച്ചു ഇറങ്ങി പോയി…

അവർ ചെന്നൈലെവിടെയോ ആണ് ഇടക്കൊക്കെ വിളിക്കും…. നേരത്തെ തന്നെ ഓഹരി ചെയ്തു…. ആ വീടും തറവാടും നിക്കുന്ന സ്ഥലവും അമ്മുന്റെയും അമ്മയുടെയും പേരിൽ എഴുതിവെച്ചു….. കുറച്ചുനാൾ കഴിഞ്ഞ് വൈദ്യർ തളർന്നു കിടപ്പായി….. പിന്നെ മരിച്ചു…… പിന്നെ അമ്മയും മോളും മാത്രമായി…. ഒരുവിധം ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോള അമ്മ ബാത്‌റൂമിൽ തലയടിച്ചു വീണത് ഒരു ഓപ്പറേഷൻ ഒക്കെ വേണ്ടിവന്നു… ലക്ഷങ്ങൾ ചെലവാക്കി എല്ലാരും കൂടെ….. പിന്നെ കടം ആണെന്നും പറഞ്ഞു അവളുടെ ചേച്ചിയും ചേട്ടനും കൂടെ ലോൺ എടുക്കാൻ വേണ്ടി അമ്മയുടെയും അവളുടെയും ഒപ്പൊക്കെ ഇടിപ്പിച്ചു…. അതൊക്കെ ചതി ആരുന്നു എല്ലാരേയും പറ്റിച് തറവാട് അവർ സ്വന്തമാക്കി…. പിന്നെ അവർ അതൊക്കെ വിറ്റു.. ചികിത്സക്ക് ചെലവാക്കിയ കാശിന്റെ കടം തീരാക്കനാണെന്ന എല്ലാരോടും പറഞ്ഞെ..അമ്മുന് ഒന്നും കൊടുത്തില്ല….

പാവം അവൾ ഒന്നും ചോദിച്ചതും ഇല്ല…. ആ കാശൊക്കെ കൊണ്ട് അവർ വലിയവീടൊക്കെ വെച്ച് താമസിക്കുവാ ഇതിനെ ആരും നോക്കില്ല…… നേരത്തെ നമ്മുടെ വകയിലെ ഒരു പയ്യനും അയി കല്യാണം ആലാചിച്ചതാരുന്നു അവൻ വില്ലേജ് ഓഫീസർ ആരുന്നു ഇവൾക് ഒന്നുമില്ല എന്നറിഞ്ഞപ്പോൾ അവർ തന്നെ വേണ്ടാന്ന് വെച്ചു… പാവം എന്റെ കുട്ടി ഒരുപാട് അനുഭവിച്ചത്…. ഏട്ടത്തിക് അമ്മുനെ വലിയ കാര്യവാ അതോണ്ട് ഇവിടെ തറവാട്ടിൽ ഉണ്ടാരുന്നു കുറച്ചുനാൾ… ഇവിടെ ഏട്ടത്തിയെ സഹായിച്ചും എല്ലാ പണിയും ചെയ്തു നടക്കും എല്ലാരുടെയും കുറുമ്പി ആണ് അവൾ…. ഈ കഷ്ടപ്പാടിന്റെ ഇടയിലും അവൾ പഠിച് ഒരു ഗവണ്മെന്റ് ജോലിയൊക്കെ വാങ്ങി….. ഇപ്പൊ ഏട്ടത്തി വിളിച്ചിട്ടാ വരണേ……ജോലികിട്ടിക്കഴിഞ്ഞു ഒന്നുരണ്ട് തവണയേ വന്നിട്ടുള്ളൂ… അവൾ എല്ലാകാര്യത്തിലും മിടുക്കിയാ നന്നായിട് പാചകം ചെയ്യും ഇവിടെ അവൾ വന്നാൽ അടുക്കള അവളുടെ നിയത്രണത്തില കൂടെ ശരണും ശ്രാവണും അജുവും കാണും…… ഒരുപാട് കഷ്ടപെട്ടാ ഇതുവരെ എത്തിയെ.. മുത്തതുങ്ങുൾ തിരിഞ്ഞു പോലും നോക്കില്ല…

ഒരു സഹായവും ചെയ്തിട്ടില്ല… എല്ലാർക്കും പൈസ പോരെ… ബന്ധങ്ങള്ക് ഇപ്പൊ ആരാ വിലകൊടുക്കുന്നെ അല്ലെ… നിവി എല്ലാം മിണ്ടാതെ കേട്ടോണ്ടിരുന്നു….. എനിക്ക് അവരോട് തീര്താതീരാത്ത കരപ്പാടുണ്ട്… നിന്റെ ചെറിയമ്മയുടെ ഡെലിവറി കോംപ്ലിക്കേറ്റഡ് ആരുന്നു.. തളർന്നു കിടപ്പിലായി…… ഒരുപാട് ഡോക്ടർസിനെ കണ്ടു ഫലമുണ്ടായില്ല….. അന്ന് ഇവളും വൈദ്യർ മുത്തശ്ശനും കൂടെയാണ് അവളെ എനിക്ക് തിരിച്ചുതന്നെ…… എനിക്ക് അതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല…… അന്നേ എനിക്ക് അവളൊരു അദ്ഭുതമായിരുന്നു ചെറിയ പ്രായത്തിലെ എല്ലാ കാര്യങ്ങളും അറിയാം എല്ലാ മരുന്നുകളെ കുറിച്ചും.. എല്ലാം സ്രെദ്ധയോടെ ചെയ്യും അവൾ……. നിവി : വൗ.. ഇന്റെർസ്റ്റിംഗ് കൊള്ളാല്ലോ……. ഞാൻ ചെറുതിലെ കണ്ടിട്ടുണ്ട് അമ്മുനെ….. കഥകളി എന്തോ പഠിച്ചിട്ടില്ലേ…. അമ്മ പറയണ കേട്ടിട്ടുണ്ട്… മം ഉണ്ട് അതൊക്ക ചെറുപ്പത്തിലേ ആരുന്നു പിന്നെ വീട്ടുപണിയും ബാധ്യതകളും എല്ലാം കാരണം അതൊന്നും തുടർന്നില്ല…..

ചേച്ചിയുടെ കൂട്ടുകാരി ആരുന്നു അമ്മുന്റെ അമ്മ….. ചേച്ചി വരുബോളൊക്കെ അവൾക് എന്തേലും വാങ്ങിടാ വരാറ്….. പെൺകുട്ടികൾ ഇല്ലാത്ത കൊണ്ട് അവളെ വലിയ ഇഷ്ടാണ്… ചേച്ചി വരുമ്പോൾ ചേച്ചിയുടെ മടിയിൽ കിടക്കാൻ അവൾക് ഭയങ്കര ഇഷ്ടവാ….. അമ്മയില്ലാത്ത കുട്ടി പിന്നെ കളികൂട്ടുകാരിയുടെ മകൾ…. അതോണ്ട് നീരവിന് ആലോചിക്കാൻ ഇരുന്നതാ അപ്പോഴാ അവനു വേറെ അഫയർ ഉണ്ടെന്നറിഞ്ഞേ…. ശേ.. അമ്മക് എനിക്ക് വേണ്ടി ആലോചിക്കാമായിരുന്നു..അവൻ പറഞ്ഞോണ്ട് മാമയെ നോക്കി….. മാമ അവനെ നോക്കി ചിരിച്ചിട്ട് പറഞ്ഞു…. നിന്നെ ചേച്ചിക് ഒട്ടും വിശ്വാസം ഇല്ല നിന്റെ ദേഷ്യം, നിന്റെ അലമ്പ്….. അത് ഒരു പാവം കുട്ടിയാടാ….. നിന്റെ സ്വഭാവത്തിന് അവൾ കരയും ജീവിതകാലം…. ഇതേ ഞാൻ പറഞ്ഞതല്ല… ചേച്ചി ഒരിക്കൽ വന്നപ്പോൾ പറഞ്ഞതാ… പിന്നെ ഇടക്ക് ഞങ്ങൾ ഓരോ ആലോചന കൊണ്ടുവരും….. അവൾക് താല്പര്യമില്ല…. ചെക്കൻവീട്ടുകാരുടെ ഡയലോഗ് കേട്ടു മടുത്തിട്ടാ അവൾ ഇങ്ങോട്ടുള്ള വരവ് കുറഞ്ഞേ… മാമേ നമുക്ക് അജുനു ആളൊചിച്ചാലോ… ഉം…. നന്നായി ഇതുംപറഞ്ഞു അങ്ങോട്ട് ചെന്നാമതി..

ഡാ പൊട്ടാ അജുനു അവൾ സ്വന്തം പെങ്ങളാടാ….. മറ്റേ കല്യാണം മുടങ്ങിയപ്പോ അജുവും ഇവന്മാരും കൂടെ അവനെ തല്ലാനൊക്കെ പോയതാ. അന്ന് അജുവിനെയും അവളെയും കുട്ടിച്ചേർത് പറഞ്ഞു അവർ….. അപ്പോഴാണ് അവൾക് ജോലി കിട്ടിപ്പോയത് “അജുവേട്ടനും ഞാൻ കാരണം ചീത്തപ്പേര് കേൾക്കാൻ പാടില്ല” എന്നും പറഞ്ഞ അത്രയും ദൂരെ പോയി ജോലി ചെയ്യണേ….. ഇപ്പൊ ഏട്ടത്തി നിര്ബന്ധിച്ചകൊണ്ട് വന്നതാ…. നിവി ഒന്നും മിണ്ടാതെ നിന്നു…. അവന്റ ഉള്ളിൽ ചെറിയൊരു വിഷമവും സഹതാവും ഉണ്ടായി അവളോട്….. ചെറുതായി കണ്ണുകളൊക്കെ നിറഞ്ഞു…. എന്താ കലിപ്പാ കണ്ണ് നിറഞ്ഞോ നിന്റെ….. സഹതാപമോ…. ദൈവമേ ഇന്ന് കാക്ക മലർന്നുപറക്കും…… സങ്കടോണും വേണ്ടാട്ടോ അവൾ ഇവിടുത്തെ കുട്ട്യാ… ആരും സഹതപിക്കണ്ട…. പ്രത്യേകിച്ച് നീ…. അതെന്നാ മാമേ…. വിളിച്ചാരിക്കും അല്ലെ…… അമ്മ അങ്ങനെ ഓരോന്നും പറയും വല്ല പെൺകുട്ടികൾക്കും വേണ്ടി അമ്മ ഇത്ര ചൂടാകുമെന്നു വിചാരിച്ചില്ല…. അത് ആ അജ്മൽ തന്ന പണിയാ അവനു ഞാൻ അവിടെ ചെന്നിട് കൊടുത്തോളം…… നിവി………. തുടരും…….