രചന – ചിലങ്ക
നിവി ഫോണിൽ സംസാരിച്ചോണ്ടു വേഗം കാർ എടുത്തു പോയി…… അവന്റെ കാർ ചെന്നു നിന്നത് ബസ്റ്റോപ്പിന് കുറച്ചകലെയായി ഒരു പടത്തിനരികിലാണ്……. അധികം ആൾതാമസക്കാർ ഒന്നുമില്ലാത്ത സ്ഥലം… അവന്റെ കാറിനു കുറച്ചു അകലെയായി രണ്ട് വണ്ടികൾ നിർത്തിയിട്ടുണ്ട്.. അവൻ പെട്ടന്ന് തന്നെ കാറിൽ നിന്നിറങ്ങി അങ്ങോട്ട് നടന്നു……. അവൻ അവിടെ ചെന്നപ്പോൾ അജ്മൽ ആരെയോ ഇട്ട് പെരുമാറുന്നതാണ് കണ്ടത്….. ഡാ അജ്മലെ…. എന്താടാ.. എന്താപറ്റിയെ… എന്തിനാ ഇങ്ങോട് വരാൻ പറഞ്ഞെ……. അമ്മു എവിടെ…… ഡാ നീ ഇങ്ങനെ ടെൻഷൻ ആകാതെ…. അമ്മു വണ്ടിയിൽ ഉണ്ട്…. അത് പറഞ്ഞതും നിവി വണ്ടിയുടെ അടുത്തേക് ഓടി…… അമ്മു…. നിവിയേട്ട….. അവൾ അവനെ കണ്ടതും വണ്ടിയിൽ നിന്നുമിറങ്ങി ഓടിച്ചെന്നു കെട്ടിപിടിച്ചു…. നിവിയേട്ട…. ഞ… ഞാൻ പേ…പേടിച് പോയി….. കരച്ചിലിനിടയിൽ അവൾ എങ്ങനെയോ പറഞ്ഞു….
അമ്മുട്ടി കരയല്ലേടാ…. പേടിക്കാതെ…. ഏട്ടാ…. അവർ എന്നെ പിടിച്ചോണ്ട് പോകാൻ വന്നതാ…… വണ്ടിയിൽ വെച്ച് എന്നെ താലി കെട്ടാൻ നോക്കി ഏട്ടാ….. ഞാൻ ഓർത്തു എല്ലം നഷ്ടപ്പെട്ടെന്ന്…… അവൾ അവനെ ഇറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു……. ഡാ… ഏട്ടൻ വന്നില്ലേ എന്റെ മോൾക് ഒന്നും പറ്റില്ലാട്ടോ പേടിക്കണ്ട…… അജ്‌മലേട്ടൻ വന്നതുകൊണ്ട രക്ഷപെട്ട….. പിന്നെയും അവൾ കരഞ്ഞു കൊണ്ട് ഓരോന്നും പറഞ്ഞോണ്ടിരുന്നു…. അമ്മു നീ വണ്ടിയിൽ കയറി ഇരിക്ക്…. ഞാൻ വരാതെ വെളിയിൽ ഇറങ്ങേണ്ട….. ഏട്ടാ പോകല്ലേ എനിക്ക് പേടിയാ…. എന്റെ കൂടെ തന്നെ നിക്ക്…. ഏട്ടൻ ഇപ്പൊ വരാടാ….. അവളുടെ കണ്ണുകൾ തുടച്ചു നെറ്റിയിൽ ഒരു ചുംബനവും നൽകി കാറിൽ കയറ്റിയിരുത്തി… അവളുടെ ആ ഇറുകെയുള്ള പിടിത്തത്തിൽ നിന്നും അവൾ എന്തോരം പേടിച്ച് എന്ന് അവനു മനസിലായി…. അവൻ നേരെ അജ്മലിന്റെ അടുത്ത് ചെന്നു….. അവിടെ നിക്കുന്ന മഹിയെ കണ്ട് അവനു രക്തം തിളച്ചു…..
ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി…… അവൻ അജ്മലിനെ മാറ്റി മഹിയുടെ നെഞ്ച് നോക്കിയൊരു ചവിട്ടു കൊടുത്തു ……… ഇടിയുടെ ശക്തിയിൽ അവൻ പുറകിലേക്ക് ആഞ്ഞു വീണു….. പിന്നെയും നിവി അവനെ എഴുനേപ്പിച്ചു കലി തീരുവോളം തല്ലി……. പിന്നെ അജ്മൽ പിടിച്ചുമാറ്റിയപ്പോഴാണ് ഇറങ്ങിയേ….. ഡാ അജ്മലെ എന്നെ വിട്… എനിക്ക് ഈ പന്നിനെ കൊല്ലണം… എന്റെ അമ്മുനെ വേദനിപ്പിച്ച ഒറ്റൊരണത്തിനെയും വെറുതെ വിടില്ല….. ഡാ നിവി നീയൊന്നു അടങ്….. ഇപ്പൊ തന്നെ അവൻ ചാകാറായി……. അവൾക് കൊഴപ്പോന്നും കൂടാതെ കിട്ടിയില്ലേ…. നീ അങ്ങോട്ട് ചെല്ല്….. അവൾ പേടിച്ചിരിക്കുവാ…. അവൻ അജ്മലിന്റെ കൈ വിടുവിച്ചു മഹിയുടെ അടുത്തേക് ചെന്നു….. നിവി ഇനി വേണ്ടടാ…. ഇല്ലടാ… തല്ലാനല്ല ഈ പുന്നാര മോനോട് എനിക്ക് രണ്ട് വർത്തമാനം പറയണം… ഡാ… പന്ന%*@&#&&#+/$ മോനെ…. അന്ന് തറവാട്ടിൽ വന്നു നീ കൊറേ ഷോ ഇറക്കിയപ്പോഴേ നിനക്കിട്ടു ഒന്ന് ഓങ്ങി വെച്ചതാ…..
ഇനി എന്റെ പെണ്ണിന്റ നിഴൽവട്ടത്തു പോലും നിന്നെ കണ്ടപ്പോകരുതും…… ഞാൻ പറഞ്ഞതിന് എതിരായി നീ എന്തേലും പ്രവർത്തിച്ചാൽ എന്റെ പൊന്നുമോൻ പുറംലോകം കാണില്ല…. ഓർത്തോ…. നിരഞ്ജനാ പറയുന്നേ….. മഹിക്കിട്ടു ഒരു ഇടി കൂടെ കൊടുത്ത് അവൻ അജ്മലിന്റെ അടുത്ത് ചെന്നു അവനെ കെട്ടിപിടിച്ചു…. ഡാ നിവി… എന്താടാ…. നീ… നീ.. ഇല്ലാരുന്നെങ്കിൽ എന്റെ അമ്മുനെ എനിക്ക്… അവനു പറഞ്ഞു മുഴുവിക്കാൻ പറ്റിയില്ല…. എന്തിനാടാ എന്നോട് ഇങ്ങനെ ഒക്കെ പറയണേ… അമ്മു.. അവൾ എന്റെ പെങ്ങൾ അല്ലേടാ… അവൾക്കൊരു ആപത്തു വരുമ്പോൾ രക്ഷിക്കാനുള്ള കടമ എനിക്കും ഉണ്ടടാ…… അപ്പോ മോൻ സെന്റി അടിക്കാതെ പോക്കേ…. അവൾ ശെരിക്കും പേടിച്ചിട്ടുണ്ട്… ഇപ്പോ അവൾക് നീ കൂടെ ഉണ്ടാവുന്നതാണ് ആശ്വാസം……. ഇവന്റെ കാര്യമോർത്തു നീ വിഷമിക്കണ്ട അത് ഞാൻ നോക്കിക്കോളാം….. നിവി നേരെ അമ്മുന്റെ അടുത്തും അജ്മൽ മഹിയുടെ എടുത്തേക്കും ചെന്നു……. അമ്മു… വാ നമ്മുടെ കാറിൽ പോകാം… അവൾ ഇറങ്ങി അവന്റെ കൂടെ നടന്നു ….. നടക്കുമ്പോളും അവൾ അവനെ ഒരു കൈകൊണ്ട് മുറുക്കെപ്പിടിച്ചു…..
കാറിൽ രണ്ടുപേരും മൗനം ആരുന്നു….. അമ്മു ആ ഷോക്കിൽ നിന്നും വിട്ടുമാറിയിട്ടില്ല….. അവന്റെ തോളിൽ ചാരി കണ്ണുകൾ അടച്ചു കിടന്നു…. വീടെത്തി അവൻ അവളെ തട്ടിവിളിച്ചു…. അമ്മു… വീടെത്തി… വാ.. അവൻ ഇറങ്ങി അവളെയും കൂട്ടി അകത്തേക്കു പോയി….. അമ്മുട്ടാ… ഇനി കരയല്ലെടോ… ഏട്ടനില്ലേ കൂടെ… മ്മ്.. നീ പോയി ഡ്രസ്സ് മാറി കുളിച്ചിട്ടു വാ… ഞാനും ചേഞ്ച് ചെയ്തിട്ടു വരാം… നിവിയേട്ട…. എനിക്ക് പേടിയാ…. ഏട്ടൻ പോകണ്ട….. ഞാൻ വരുന്നവരെ ഇവിടെ ഇരിക്കുവോ….. എന്തിനാടാ പേടിക്കുന്നെ…. ഇവിടെ ആരും വരില്ല…. എന്നാലും എനിക്ക് പേടിയാ…. എന്നാ ഒകെ ഏട്ടന്റെ മോള് പോയി കുളിച്ചിട്ട് വാ… ഏട്ടൻ ഇവിടെ ഇരിക്കാട്ടോ മ്മ്… അവൾ റൂമിൽ ചെന്നു ഡ്രസ്സ് എടുത്ത് കുളിക്കാൻ പോയി….. അവൻ ഉമ്മറത്തു ഇരുന്നു…. വീട്ടിൽ ഏട്ടന്മാരോട് ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം വിളിച്ചുപറഞ്ഞു…. കുറച്ച് കഴിഞ്ഞു അവൾ ഫ്രഷ് ആയി വന്നു…. വന്നോ ഏട്ടന്റെ അമ്മുട്ടി… അവൾ അവന്റെ അടുത്ത് ചെന്നിരുന്നു….. ഇനി ഞാൻ പോയി ഫ്രഷാവട്ടെ….. രാവിലെ കേറിയതാ ഈ ഡ്രെസ്സിനുള്ളിൽ ആകെ മുഷിഞ്ഞിരിക്കുവാ….. ഏട്ടാ ഞാനും വരാം… എവിടെ എന്റെ കൂടെ കുളിക്കാനാണോ…. ഒരു കള്ളച്ചിരിയോടെ അവൻ ചോദിച്ചു….
പോടാ അതല്ല….. ഇവിടെ ഇരിക്കാൻ പേടിയാ… ഏട്ടന്റെ റൂമിൽ വന്നിരുന്നോളാം എന്നിട്ട് ഫ്രഷായി കഴിഞ്ഞ് ഇങ്ങോട് വരാം…. അതാരുന്നോ… ഞാൻ കരുതി….. നീ പലതും കരുതും….. കുറുമ്പൻ….. പോടാ ഏട്ടാ… നിവി ഫ്രഷായി വന്നു… രണ്ടുപേരും കൂടെ പിന്നെ ഉമ്മറത്തു വന്നിരുന്നു….. നിവിയുടെ നെഞ്ചിൽ മുഖം വെച്ചാണ് അമ്മു ഇരിക്കുന്നത്…. അമ്മു…. ഞാൻ ഒരുപാട് പേടിച്ചു നിന്നെ കാണാതെ വന്നപ്പോൾ….. നിന്നെ നഷ്ടപെടുവൊന്നു തോന്നി…… ഞാനും പേടിച്ചേട്ടാ….. അയാൾ എന്നെ താലി ചാർത്താൻ നോക്കി ഞാൻ കൊറേ കഷ്ടപ്പെട്ട് തടഞ്ഞേ…… അവൻ അവളുടെ മുടിയിൽ തലോടിക്കൊണ്ട് കേട്ടു…. അജ്മൽ എങ്ങനാ അവിടെ വന്നേ….. അതില്ലേ… ഞാൻ ബസ്റ്റോപ്പിൽ വന്നപ്പോൾ ബസ് പോയിരുന്നു… കുറേ നേരം നിന്നപ്പോൾ ബോറടിച്ചു…. ഞാൻ ഏട്ടനെ വിളിക്കാൻ നോക്കിയപ്പോഴാ ഏട്ടന്റെ നമ്പർ എന്റെ കൈയിൽ എല്ലാരുന്നല്ലോ….. നിനക്കൊരു ബോധവും ഇല്ല കെട്ടാൻ പോകുന്നവന്റെ നമ്പർ പോലും ഇല്ലല്ലോ നിന്റെ കൈയിൽ…… അതിന് നമ്മൾ ഫോണിൽ വിളിക്കണ്ട സാഹചര്യം ഒന്നും വന്നിട്ടില്ലല്ലോ… രാവിലെ നമ്പർ വാങ്ങാൻ കുടെയാ വന്നേ പക്ഷെ മറന്നു….. ഏട്ടന്റെ കൈയിൽ എന്റെ നമ്പർ ഉണ്ടോ….. ഇല്ല… 😁 കൊള്ളാം എന്നിട്ടാണോടാ ദുഷ്ടാ എന്നെ വഴക്കുപറയുന്നെ അവൾ അവന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തി…
എടി വേദനിച്ചുട്ടോ…. ആണോ അയ്യോ പാവം… മ്മ് എന്നിട്ട് പറ…. ആഹ്, അപ്പൊ ഞാൻ അജ്‌മലേട്ടനെ വിളിച്ചു ഏട്ടന്റെ നമ്പർ അയച്ചുതരാൻ അപ്പോഴാണ് അവന്മാർ എന്റെ അടുത്തുവന്നെ.. ഞാൻ അപ്പോഴത്തെ വെപ്രാളത്തിൽ ഫോൺ എടുത്ത് ബാഗിൽ ഇട്ടു… പക്ഷെ ഓഫ് ചെയ്തില്ല…. അജ്‌മലേട്ടൻ എല്ലാം കേൾക്കുന്നുണ്ടാരുന്നു…. അങ്ങനെയാ എന്റെ അടുത്തുവന്നെ….. അമ്മുട്ടി… ഞാൻ വീട്ടിൽ വിളിച്ചു പറഞ്ഞു എല്ലാം… എന്തിനാ ഏട്ടാ പറഞ്ഞെ അവർ വിഷമിക്കില്ലേ…… നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു നമ്മൾ….. എനിക്ക് ഇനിയും നിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ വയ്യ അമ്മുട്ടി…. അതോണ്ട് കല്യാണം പെട്ടന്ന് തന്നെ നടത്താന എന്റെ അഭിപ്രായം…. വീട്ടിൽ എല്ലാവർക്കും അതുതന്നെയാ അഭിപ്രായം…. ഇനി നീയാ പറയണ്ടേ…. അമ്മുട്ടി… മ്മ്… നിനക്ക് നമ്മുടെ കല്യാണം പെട്ടന്ന് നടത്തുന്നതിന് എന്തേലും എതിർപ്പുണ്ടോ….. എടുത്ത് ചാട്ടമല്ല മോളെ…. നിന്നെ നഷ്ടപ്പെടുത്താൻ വയ്യ… നീയില്ലാതെ ഈ നിവിക് ഒരുനിമിഷം പോലും പറ്റില്ലടാ അതോണ്ടാ…. അവൾ അതിന് മറുപടിയെന്നോണം അവനെ ഇറുക്കെ പുണർന്നു….
ഏട്ടന്റെ കൂടെയുള്ളപ്പോൾ ഞാൻ എന്നും സുരക്ഷിതയായിരിക്കും അതിന് കുറച്ചുകൂടെ ഉറപ്പുവരുത്താനും ഞാൻ ഏട്ടന്റെ മാത്രം ആകാനും ഏട്ടന്റെ കൈകൊണ്ട് കെട്ടിയ താലി എന്റെ കഴുത്തിലും ഏട്ടന്റെ കൈകളാൽ ചാർത്തപ്പെട്ട സിന്ദുരവും എന്റെ സീമന്തരേഖയിൽ വേണം… അതിന് എനിക്ക് നൂറുവട്ടം സമ്മദമാണ്….. അവനും അവളെ ഇറുകെ പുണർന്നു….. പിറ്റേദിവസം രാവിലെ തന്നെ അവർ തറവാട്ടിലേക് തിരിച്ചു….. അമ്മു രണ്ടാഴ്ച ലീവ് പറഞ്ഞു…. നിവി കേസുകളെല്ലാം ജൂനിയേഴ്സിനെ ഏൽപ്പിച്ചു…. എമർജൻസി ആണെങ്കിൽ മാത്രം വിളിക്കാൻ പറഞ്ഞു ഇറങ്ങി….. ഉച്ചയോടെ അവർ തറവാട്ടിൽ എത്തി…. അവരെ കാത്തു ഉമ്മറത്ത് തന്നെ എല്ലാരും ഉണ്ടായിരുന്നു….. വന്നോ എന്റെ മക്കള്… ശ്രീദേവിയമ്മ അമ്മുന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു…. ഹലോ മാഡം… ഞാൻ കൂടെ ഉണ്ട്….. അതിന്…. നീ പോടാ ഇവളാ എന്റെ മോള്…. ഓ ആയിക്കോട്ടെ.. ഇപ്പോ അമ്മുനെ കിട്ടിയപ്പോൾ നമ്മളെ ആർക്കും വേണ്ടലോ പോടാ കുശുമ്പാ… എങ്ങോട്ട് വാടാ അമ്മേടെ മോൻ….. അവർ അവനെയും കെട്ടിപിടിച് ഒരു ഉമ്മ കൊടുത്തു…..
വല്യമാമ : അകത്തോട്ടു കേറ് മക്കളെ വിശേഷങ്ങൾ ഒക്കെ അകത്തു വന്നു പറയാം….. രണ്ടുപേരും ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തുവന്നു എല്ലാരും കൂടെ ഫുഡ് കഴിച്ചു….. പിന്നെ കല്യാണത്തിന്റെ ചർച്ചകൾ ആരുന്നു ഫുൾ.. ഡ്രസ്സ് എടുക്കുന്നതും, ആഭരണം എടുക്കുന്നതും, കാലികെട്ടും റിസപ്ഷൻ എല്ലാം അവിടെ തീരുമാനിച്ചു… നാളെ തന്നെ പോയി ഡ്രെസ്സെടുക്കൻ തീരുമാനിച്ചു….. രാത്രി എല്ലാവരും ഒരുപാട് സന്തോഷത്തിലാരുന്നു ഒരുപാട് നേരം സംസാരിച്ചിരുന്നിട്ടാണ് കിടന്നതു…. നിവിക് ഇവിടെ വന്നിട്ട് അമ്മുനെ തനിച്ചു കിട്ടിയിട്ടില്ല അതിന്റ ഒരു വിഷമം ഉണ്ട്…. അമ്മു ആണെങ്കിൽ തന്നെ ഈ ലോകത്തു ഏറ്റവും സുരക്ഷിതമായ കൈകളിൽ എത്തുന്ന ദിവസം സ്വപ്നം കണ്ട് നിദ്രയിലാണ്ടു…… തുടരും……

by