19/04/2026

പല്ലവി : ഭാഗം 18

രചന – ചിലങ്ക

അമ്മു റൂമിലേക്കു പോയി… നിവി പോയി കാറിൽ നിന്നു ബാഗ് ഒക്കെ എടുത്തു അവളുടെ റൂമിൽ കൊണ്ട് വെച്ച്…. ഫ്രഷാവാൻ പറഞ്ഞിട്ടു അവന്റെ റൂമിലേക്കു പോയി………. അമ്മു കുളിച്ചു വന്നു കുറച്ചുനേരം കിടന്നു….. നിവി വന്നു നോക്കുമ്പോൾ നല്ല ഉറക്കമാണ്….. അവൻ അടുത്തുചെന്നു ഉണർത്താതെ തലയിൽ ഒന്നു തലോടി….. മുഖത്ത് പാറി വീണു കിടക്കുന്ന മുടി ഒതുക്കി….. നെറ്റിയിൽ ഒരു നേർത്ത ചുംബനം നൽകി…… അവളൊന്നും കുറുകി കൊണ്ട് തിരിഞ്ഞു കിടന്നു….. ഉറക്കത്തിലും തന്റെ പ്രാണന്റെ സാമിപ്യം അറിഞ്ഞപോലെ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….. അവൻ ഒന്നുടെ നോക്കി പുറത്തേക് പോയി….. നമ്മുടെ ആവണിക് ഇപ്പോഴും പറന്ന് പോയ കിളികളെ കിട്ടിയിട്ടില്ല…… ആവണി : എന്നാലും ഇതെങ്ങനെ സംഭവിച്ചു….. വല്ല അത്ഭുതവും സംഭവിച്ചോ…… എന്നാലും ഇതെങ്ങനെ ഇവർ ടാലി ആയി…… ഓരോന്നും ആലോചിച്ചു അമ്മുനുള്ള കഞ്ഞിയും ചമ്മന്തിയും റെഡിആക്കുവാന് ആവണി…… ആവണി…… . . . ആവണി….. അയ്യോ എന്റെ തല….. ആവണി ദേഷ്യത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ നിവിയാണ്…..

നീ ഇതു എന്താലോചിച്ചു നിക്കുവാ…. എത്രനേരായ് വിളിക്കുന്നു…… എപ്പോ….. ഞാൻ കേട്ടില്ലല്ലോ…… ഇങ്ങനെ കേൾക്കാനാ വേറെ ഏതോ ലോകത്തല്ലേ…… ഈ….. അവളൊന്നും ചിരിച്ചു….. പിന്നെ അമ്മുന് ഉണർന്നു കഴിഞ്ഞു കഞ്ഞി കൊടുത്താൽ മതി.. ഇടക്ക് വിളിക്കണ്ട….. ഉറങ്ങിക്കോട്ടെ……. മ്മ്….. അതും പറഞ്ഞു അവൻ പോയി…… അവൻ പോയിട്ടും ആവണി അവൻ പോയ വഴിയേ നോക്കിനിക്കുവാ.. എന്നാലും എവിടെയോ എന്തോ തകരാറു പോലെ… ഇതുവരെ എന്നോട് ഒന്ന് രണ്ട് സെക്കൻഡിൽ കൂടുതൽ സംസാരിക്കാത്ത ആളാ ഇപ്പൊ ഇത്രയും പറഞ്ഞിട്ടു പോയേ…… ആ… എന്തേലും ആകട്ടെ…. ഇനി കഞ്ഞി റെഡി അക്കില്ലെങ്കിൽ അതു മതി…. എപ്പോഴാ ഇതിന്റെയൊക്കെ സ്വഭാവം മാറുന്നെന്ന് പറയാൻ പറ്റില്ല…… അവൾ കഞ്ഞിയൊക്കെ റെഡിയാക്കി ടേബിളിൽ കൊണ്ട് മൂടി വെച്ച്…. നിവി റൂമിൽ പോയി കുറച്ചുനേരം കിടന്നു….. നല്ല ഷീണം ഉണ്ടായിട്ടും ഉറങ്ങാൻ പറ്റണില്ല…..

അമ്മുവിനെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്……. ഇപ്പൊ പോയി ശല്യപെടുത്തണ്ട എന്ന് കരുതി കുറച്ചുനേരം കൂടെ റൂമിൽ ഇരുന്നു….. രാത്രി ആയപ്പോൾ അജ്മലും അച്ചായനും ആയി ഫുഡ് കഴിക്കാൻ അങ്ങോട്ട് പോയി….. ഞാൻ ചെന്നപ്പോൾ തന്നെ ഉമ്മറത്തു അമ്മുവും ആവണിയും ഉണ്ടായിരുന്നു…… ചെന്നു അവളുടെ അടുത്തിരുന്നു…… അമ്മുട്ടി എങ്ങനെ ഉണ്ട്….. കുറവുണ്ടോ വേദന….. കുറഞ്ഞേട്ടാ….. നിനക്ക് ഹോസ്പിറ്റലിൽ പോണോ….. വേദനയുണ്ടെങ്കിൽ പോയിട്ടു വരാം….. നിവിയേട്ട എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നെ…. എനിക്ക് കൊഴപ്പൊന്നുമില്ല ഇപ്പൊ ഒകെ ആണ് ഞാൻ…. മ്മ്… നീ കഞ്ഞി കുടിച്ചോ… ഇല്ല കുടിക്കാം…. ഏട്ടൻ വരാൻവേണ്ടി ഇരിക്കുവാരുന്നു….. മ്മ്…. വാ ഞാൻ തരാം…. അച്ചായൻ : അതേ ഞങ്ങൾ കുറച്ചു പേർ ഇവിടെയുണ്ട് റൊമാൻസ് ഒക്കെ പിന്നെ……… പൊട്ടനാട്ടം കാണാൻ തുടങ്ങിട്ട് കുറച്ച് നേരായി….. പോടാ… നിങ്ങൾക് എന്താ അറിയണ്ടേ…. ആദ്യം ഞാൻ എന്റെ അമ്മുട്ടിക് ഫുഡ് കൊടുക്കട്ടെ എന്നിട്ടു പറയാമെല്ലാം… ഓ…. ആയിക്കോട്ടെ….. അവൻ അവളെയും കൂട്ടി അകത്തുചെന്ന് കഞ്ഞി കോരി കൊടുത്തു…..

എല്ലരും കഴിച്ചു…… ഉമ്മറത്തു എല്ലാരും ഹാജരായിട്ടുണ്ട്….. ആവണിയും അച്ചായനും ഭയങ്കര ആകാംക്ഷയിൽ ഇരിക്കുവാന്….. നിവിയും അമ്മുവും അജ്മലും കൂടെ നടന്ന കാര്യങ്ങൾ ഒക്കെ അങ്ങ് വള്ളീം പുള്ളിം തെറ്റാതെ പറഞ്ഞു കൊടുത്തു….. ഇതെല്ലാം കേട്ടു അന്തംവിട്ടു നിക്കുവാണ് രണ്ടണ്ണം…… ആവണി : എന്നാലും എന്റെ നിവി…… ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…. അച്ചായൻ : അതേ….. എന്തൊക്കെയാരുന്നു…. വൃത്തി…. മറ്റത് മറിച്ചതു… എന്നിട്ടിപ്പോഴോ…… പോടാ കളിയാക്കാതെ…. ആവണി : മ്മ് അതൊക്കെ പോട്ടെ എപ്പോഴാ ഇനി നിശ്ചയം രണ്ടിന്റെയും… അമ്മു : അതൊക്കെ കഴിഞ്ഞല്ലോ….. നിവി : കഴിഞ്ഞന്നോ അതെപ്പോ… ഞാൻ അറിയാതെയോ….. അമ്മു : അമ്മ എനിക്ക് ഈ വള ഇട്ടു തന്നത് ഓർമയില്ലേ…. ഏട്ടന്റെ മുമ്പിൽ വെച്ചല്ലേ തന്നെ…. നിവി : അത്.. അന്നത്തെ ഒരു ഫോര്മാലിറ്റിക് വേണ്ടി ഇട്ടതല്ലേ…. അപ്പോഴത്തെ സിറ്റുവേഷൻ വേറെ അല്ലാരുന്നോ…..

അമ്മു : ആര് പറഞ്ഞു ഫോര്മാലിറ്റിക് ഇട്ടതാണെന്നു….. നിവി : പിന്നെ…… അമ്മു : അമ്മ അതു എനിക്ക് കാര്യായിട്ട് ഇട്ടുതന്നതാ…. ഏട്ടൻ മാത്രവാ അറിയാഞ്ഞേ അന്ന് നമ്മുടെ നിശ്ചയം ആണെന്ന്…. ഏട്ടൻ ഒന്നു ഓർത്തു നോക്കിക്കേ ആ സമയത്തു നമ്മുടെ കുടുംബം മൊത്തവും ഇല്ലാരുന്നോ അവിടെ…അവർക്കൊക്കെ അറിയാരുന്നു…. എല്ലരും അത് കേട്ടു പൊട്ടിച്ചിരിക്കുവാന്…. അജ്മൽ : അടിപൊളി… സ്വന്തം നിശ്ചയം പോലും അറിയാത്ത ആദ്യത്തെ വ്യക്തി ആയിരിക്കും നീ….. നിവി : നീ പോടാ തെണ്ടി….. അമ്മുട്ടി നീയെന്താ അന്നിട് എന്നോട് പറയാഞ്ഞേ….. അമ്മു : ഞാൻ പറയാനിരുന്നതാണ് അപ്പൊ അമ്മയാണ് പറഞ്ഞെ പറയണ്ടാന്നു… ഏട്ടന്റെ സ്വഭാവം കുറച്ചൊക്കെ മാറാൻ വേണ്ടിയാ എന്നമ്മ പറഞ്ഞു….. കുറച്ച് വിഷമിച്ചു കഴിയുമ്പോൾ ഏട്ടൻ റെഡിയാകുമെന്നു പറഞ്ഞോണ്ടാ……… പക്ഷെ എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല അതോണ്ടാ ഞാൻ വന്നു വിളിച്ചേ…..

നിവി : കൊള്ളാം…. എല്ലാരും കൂടെ എന്നെ ഇട്ടു പണിയുവാരുന്നല്ലേ…. അമ്മക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട്….. നീയും എന്ന പൊട്ടൻകളിപ്പിക്കാൻ കൂട്ടു നിന്നില്ലേ…… അവൻ കുറച്ചു ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു…… അത്രയും നേരം ചിരിച്ചോണ്ടിരുന്നവർ ചിരിയൊക്കെ നിർത്തി സീരിയസ് ആയി…… അവന്റ സംസാരം കേട്ടു അമ്മുന് വിഷമമായി….. അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു…… നിവിയേട്ട….. വിതുമ്പി കൊണ്ട് അവൾ വിളിച്ചിട്ടും അവൻ നോക്കില്ല….. നിവിയേട്ട…. ഞാൻ മനഃപൂർവം അല്ല…. അമ്മയും ഏട്ടന്മാരും പറഞ്ഞത്കൊണ്ട…. ഞാൻ തന്നെ അന്ന് രാവിലെയാണ് ഇതറിഞ്ഞെ…… വേണ്ടാന്ന് പറഞ്ഞതാ ഞാൻ അവരോട്…… സത്യായിട്ടും…. ഏട്ടാ….. പ്ലീസ് ഏട്ടാ… എന്നെ ഒന്ന് നോക്ക്….. അവൻ നോക്കണമെന്നുണ്ട് എങ്കിലും നോക്കില്ല….. മറ്റുള്ളവരൊക്കെ എന്ത് ചെയ്യണമെന്ന് അറിയാതെ നിക്കുവാണ്… പെട്ടന്നൊരു പൊട്ടിക്കരച്ചിലോടെ അമ്മു കൈ കൊണ്ട് മുഖം പൊത്തി നിലത്തേക്കിരുന്നു……. നിവിക് അത് കണ്ടിട്ട് സഹിച്ചില്ല….. പെണ്ണിനെ ഒന്ന് വട്ടംകറക്കണമെന്നേ വിചാരിച്ചുള്ളു….. ഇങ്ങനെ കരയുമെന്നു വിചാരിച്ചില്ല… അവൻ ചെന്നു അവളുടെ അടുത്ത് മുട്ടുകുത്തി ഇരുന്നു….. അമ്മുട്ടി…… അവൻ അങ്ങനെ വിളിച്ചതും അവൾ കരഞ്ഞോണ്ട് അവനെ ഇറുകെ കെട്ടിപിടിച്ചു…..

ഏട്ടാ… സോറി….. ഞാൻ അറിഞോണ്ടല്ല…. സോറി… എന്നോട് മിണ്ടാതിരിക്കല്ലേ… plz… അവൻ അവളുടെ മുടിയിൽ തലോടിക്കൊണ്ട് എഴുനേപ്പിച്ചു….. അവന്റെ അടുത്ത് ചേർത്തിരുത്തി… അമ്മുട്ടി…… മ്മ്….. എന്തിനാടാ ഇങ്ങനെ കരയണേ….. ദേ ഏട്ടനെ ഒന്ന് നോക്കിക്കേ…… അവൾ പതിയെ ഏങ്ങലടിച്ചു കൊണ്ട് തലയുയർത്തി നോക്കി…… ഞാൻ വെറുതെ അഭിനയിച്ചതല്ലേ നിന്നെ കളിപ്പിക്കാൻ….. ഇത്രയൊള്ള എന്റെ അമ്മുസ്.. അയ്യേ….. പോടാ ഏട്ടാ…. നീ എന്നെ വഴക്കുപറഞ്ഞാലും ദേഷ്യപ്പെട്ടാലും കൊഴപ്പമില്ല… എന്നോട് മിണ്ടാതെ ഇരിക്കല്ലേ…… അതും പറഞ്ഞു അവൾ ഒന്നുടെ അവനിലേക് അടുത്തിരുന്നു…… മ്മ് സോറി മുത്തേ… ഇനി മിണ്ടാതിരിക്കില്ലാട്ടോ…. മ്മ്….. അജ്മൽ : ഹലോ റൊമാന്സും സെന്റിമെൻറ്സും ഒക്കെ കഴിഞ്ഞെങ്കിൽ പോയി കിടക്കാരുന്നു…… അവർ രണ്ടും എല്ലാരേയും നോക്കി ഒന്നു ചിരിച്ചു…. നിവി : നീ പോയി കിടന്നോ… പിന്നെ വയ്യെങ്കിൽ നാളെ പോകണ്ട…. ലീവ് പറ കേട്ടോ….. അമ്മു : മ്മ്…. ഏട്ടൻ പോയി കിടന്നോ…. ബൈ ഗുഡ് നൈറ്റ്‌…. മ്മ്… ഗുഡ് നൈറ്റ്‌… പോകുന്നതിനു മുമ്പേ അവൻ അവൾക്കൊരു ഉമ്മ കൂടെ കൊടുത്തു…. അവൾ ഒരു ചിരിയലെ അകത്തേക്ക് പോയി…..
തുടരും…………..