രചന – ചിലങ്ക
അളിയനോ…. ഇതെപ്പോ…. നിവി : ഒന്ന് പതിയെ പറയടാ…. നീ ഇങ്ങു വന്നേ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്… നിവി അജുവിനെയും കൊണ്ട് വീടിന്റെ ടെറസിൽ പോയി ഇരുന്നു.. ഡാ നിവി കൊറേ നേരായല്ലോ ഇങ്ങനെ മനുഷ്യന്റെ ഉറക്കം കളഞ്ഞു ഇവിടെ ഇരുത്താൻ തുടങ്ങിട്ട്…. എന്തേലും ഒന്ന് പറ…. അവിടെ എന്താ നടന്നത്….. സത്യം പറഞ്ഞോമോനെ… നിവി : നീ കിടന്നു പെടക്കാതെ… ഞാൻ പറയാം എല്ലാം…. കുറച്ച് നേരത്തെ നിശ്ശബ്ദതക് ശേഷം അവൻ പറഞ്ഞു തുടങ്ങി… ഡാ അജു നിനക്കറിയാമോ… ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിപോന്നപ്പോൾ മുതൽ എന്റെ മനസ് നീറി നീറി ഇരിക്കുവാ… ഈ നിമിഷം വരെ എന്റെ മനസിന്റെ അസ്വസ്ഥത എന്തോരം ഉണ്ടായിരുന്നു എന്നു അറിയോ?… എന്റെ അമ്മ ആദ്യായിട്ട എന്നോട് ഇത്രയും ദേഷ്യപെടുന്നത്… എന്തിന് എന്നെ മോനെ എന്നല്ലാതെ വേറെ ഒന്നും ഇതേവരെ വിളിച്ചിട്ടില്ല… ആ അമ്മയാണ് എന്നെ അങ്ങനെ ഒക്കെ പറഞ്ഞെ… എന്നെ കാണണ്ട എന്നു വരെ പറഞ്ഞു…
ഇതൊക്കെ എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ആരുന്നു….. ശെരിക്കും വിഷമിച്ചു ഞാൻ…. ഒപ്പം അവളെ കൊല്ലാനുള്ള ദേഷ്യവും ഉണ്ടായിരുന്നു… ഓരോ നിമിഷവും അവളോടുള്ള ദേഷ്യം കൂടി കൂടി വന്നു…. എങ്കിലും ഞാൻ അവളെ എന്നും ഓർക്കും… എനിക്കും അറിയില്ല ഞാൻ എന്തിനാ അവളോട് അത്രയും ദേഷ്യപെട്ടെന്നു… അമ്മയുടെ വാക്കുകൾ ശെരിക്കും എന്നെ കുറ്റബോധത്തിലേക് ആഴ്ത്തികൊണ്ടിരുന്നു… പതിയെ അവളോടുള്ള ദേഷ്യം കുറഞ്ഞു വന്നു… പൊന്നു വന്നപ്പോൾ ഞാൻ അമ്മു ആണെന്ന് വിചാരിച് അവളോട് കൂടുതൽ അടുക്കാൻ ശ്രേമിച്ചതാ… പക്ഷെ ഞാൻ കണ്ട അമ്മു അല്ലാരുന്നു ഇവിടെ വന്നപ്പോൾ എന്നു എനിക് മനസിലായി…. അവളുടെ ഓരോ പ്രവർത്തിയും എനിക്ക് പിന്നെയും ദേഷ്യം ഉണ്ടാക്കി…..
പിന്നെ നീ ഇന്ന് പറഞ്ഞപ്പോഴാ സത്യം എല്ലാം അറിഞ്ഞേ… അവളോടുള്ള ദേഷ്യം എങ്ങനെയാണു ഒരു ഇഷ്ടത്തിലേക് മാറിയതെന്ന് എനിക്ക് അറിയില്ല… പൊന്നു വന്നപ്പോൾ എനിക്ക് ഇത്രയും ഫീൽ ഉണ്ടായിട്ടില്ല….. ഇവളോട് തോന്നിയപോലെ എനിക്ക് പൊന്നുനോട് തോന്നിട്ടില്ല…. ഇന്നീ നിമിഷം തൊട്ടു മറ്റെന്തിനേക്കാളും കൂടുതൽ ഞാൻ അമ്മുവിനെ സ്നേഹിക്കുന്നു… I really love her 💗.. അമ്മു.. അവളെന്റെ പെണ്ണാട എനിക്ക് വേണം അവളെ.. ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് അതിനൊക്കെ എനിക്ക് സ്നേഹിച്ചു പ്രായശ്ചിത്തം ചെയ്യണം…. അജുവിന് ഇതൊക്കെ കേട്ടിട്ടു ഒരുപാട് സന്തോഷമായി… നിവിയുടെ മാറ്റം…. അമ്മുവിനോടുള്ള അവന്റെ സ്നേഹം…. എല്ലാം അവനെ ഒരുപാട് സന്തോഷിപ്പിച്ചു… ആ സന്തോഷം പുറത്ത് കാണിക്കാതെ അവൻ പറഞ്ഞു…
എടാ മഹാപാപി… തെണ്ടി…. സാമദ്രോഹി… നീ ഈ പാവം അമ്മുവിനെയാണോ എങ്ങനെയൊക്കെ…. കൊല്ലും നിന്നെ…. അവന്മാർ അറിഞ്ഞാൽ വെച്ചേക്കില്ല നിന്നെ അറിയാല്ലോ….. നിവി : ഡാ ചതിക്കല്ലേ… നീ ആരോടും പറയല്ലേ plzz…. കാല് പിടിക്കാം {അവൾക് വേണ്ടി ഏത് പട്ടിയുടെയും കാല് പിടിക്കാം (ആത്മ )} ഡാ ഒന്ന് സപ്പോർട്ട് ചെയ്യടാ…. എനിക്ക് ആരാടാ… നീയല്ലാതെ… എന്റെ പുന്നാര അളിയനല്ലേ….. അജു : മ്മ്… ഷെമിച്ചിരിക്കുന്നു 🤭ഇനിയെങ്ങാനം അവളെ കരയിപ്പിച്ചാൽ എന്റെ സ്വഭാവം മാറും…. വാ ഇനി നാളെ നോക്കാം എന്താന്ന് വെച്ചാൽ… സമയം ഒരുപാടായി… നിവി ഓടിച്ചെന്നു അവനെ കെട്ടിപിടിച് കവിളത്തൊരു ഉമ്മയും കൊടുത്തു.. ഡാ തെണ്ടി മറിക്കെ അങ്ങോട്ട്… സന്തോഷം കൊണ്ട പൊന്നെ…. കൊള്ളാം മതി സന്തോഷാപ്രേകടനമൊക്കെ വന്നേ കിടക്കാം… അന്ന് രാത്രി നിവി ഒരുപാട് സമാദാനത്തോടെ കിടന്നുറങ്ങി..
നേരം വെളുത്തു എണീറ്റപ്പോൾ മുതൽ താഴെ എല്ലാരുടെയും ഒച്ചയും ബഹളവും കളിയും ചിരിയും ഒക്കെ കേൾക്കാം…. അവൻ വേഗം എഴുനേറ്റു ഫ്രഷായി താഴേക്കു പോയി.. അവനു അമ്മുവിനെ എങ്ങനെ എങ്കിലും കണ്ടാൽ മതിയാരുന്നു… റെഡി അയി താഴെ വന്നപ്പോൾ മുതൽ അജു നിവി കളിയാക്കാൻ തുടങ്ങിയതാ…. അവളാണെങ്കിൽ അടുക്കളയിലാണ്…. കൊറേ ശ്രെമിച്ചിട്ടും കാണാൻ പറ്റിയില്ല… എല്ലാരും കൂടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഒരുമിച്ചിരുന്നു… ശരൺ : ഇന്ന് സ്പെഷ്യൽ എന്തേലും കാണും ഞാൻ ഇന്നലെ പറഞ്ഞായിരുന്നു അമ്മുചേച്ചിയോടു….. സച്ചു : ഉം അല്ലേലും നീ കൊതിയനാ.. ശരൺ : അയ്യടാ കൊത്തിയില്ലാത്ത ഒരാള്.. കിട്ടുന്നതിൽ മുക്കാലും തിന്നുന്നത് നിയല്ലേടാ… എന്നിട്ട് ഞാൻ കൊതിയൻ അല്ലെ…. അനന്ദൻമാമ : മതി രണ്ടുംകൂടെ ഇടി വെച്ചത്.. നിവി അവരുടെ ഇടയിലുള്ള ഒരു സംഭാഷണവും കേട്ടില്ല അവനു അവളെ കാണാനുള്ള തിരക്കിലാരുന്നു…..
അമ്മു അടുക്കളയിൽ നിന്നു ഫുഡ് ഒകെ ടേബിളിൽ കൊണ്ട് വെച്ച് എല്ലാരേയും ഒന്ന് നോക്കിയതും അവിടെ നിവിയെ കണ്ട് അവളൊന്നും ഞെട്ടി…. വല്യമ്മായി…… അവനെ കണ്ട ഷോക്കിൽ അവൾ ഉച്ചത്തിൽ വിളിച്ചു….. അവളുടെ വിളിയിൽ നിവിയും അജുവും ഒഴിച് ബാക്കിയെല്ലാവരും ഒന്ന് ഞെട്ടി…. വല്യമ്മായി അടുക്കളയിനിന്നു വന്നപ്പോൾ അമ്മു നിവിയുടെ നേരെ കൈ ചൂടികൊണ്ട് നിക്കുവാ… ഇതിനാണോ അമ്മുട്ടി നീ ഇത്ര ഉച്ചത്തിൽ വിളിച്ചത്… ഇവനെ അറിയില്ലേ നിനക്ക് നമ്മുടെ ശ്രീദേവിയുടെ ഏറ്റവും ഇളയ മകനാണ് നിരഞ്ജൻ… അഡ്വക്കേറ്റ് ആണ്… അവൾ എല്ലാംകേട്ടു മിണ്ടാതെ വല്ലാത്തൊരവസ്ഥയിൽ അവനെ നോക്കി.. അവൻ അവളെ നന്നായിട്ടൊന്നു നോക്കി ചിരിച്ചു കൊടുത്തു…… അവൾ അവനെ പുച്ഛിച്ചു വിട്ടു 😏 എല്ലാർക്കും അമ്മു ഫുഡ് എടുത്തു കൊടുത്തു നിവിക് മാത്രം കൊടുത്തില്ല വിളമ്പാനും ചെന്നില്ല…
അനന്ദൻമാമ പറഞ്ഞു… മോളെ ആ കറി എടുത്തു നിവിക് കൊടുക്ക്… അവൾ അനങ്ങാതെ അവിടെത്തന്നെ നിന്നു.. മോളെ കറി… മാമേ ഇവിടെ ഗ്ലൗസ് ഉണ്ടോ…. ഞാൻ കൈ കഴുകിട്ടു വരാം എന്നും പറഞ്ഞു അവൾ അടുക്കളയിലേക്കു ഓടി… അവരാരും ഒന്നും മനസിലാകാതെ നിന്നു… അജു : നിവി മോനെ check 🤭🤭🤭 അമ്മു വക…. നിവി : കിളിക്കല്ലേ മോനെ നീ…. പണിതരുവാണോ മോളെ നീ….. നീ ഇങ്ങനെ പണിതന്നോടിരുന്നാൽ തിരിച്ചു ഞാൻ തരുന്ന പണി താങ്ങുവോ മോളെ (ആത്മ )…….. തുടരും……….

by