രചന – സുകന്യ മുരുകൻ
ദേവൂന്റെ നാട്….ചെമ്മണ്ണു നിറഞ്ഞ റോഡിലേക്ക് കാർ പ്രേവേശിച്ചു. തണുത്ത കാറ്റ് വീശുന്നുണ്ട്. ചെറുതായി മഴക്കാറും.ആദി ac off ചെയ്തു.കൂളിംഗ് ഗ്ലാസ് ഊരി ഡാഷ് ബോർഡിൽ വെച്ചു.സൈഡ് ഗ്ലാസ് താഴ്ത്തി. പച്ച മണ്ണിന്റെ മണം മൂക്കിൽ തട്ടി. “എനിക്ക് വേണ്ടത് ഈ മണം അല്ല…എന്റെ ദേവൂന്റെയാ… മനസ്സിൽ പറഞ്ഞു “എന്റെ” ആ വാക്ക് മനസ്സിൽ ഒന്നൂടി ഉരുവിട്ടു. ഒരു പുഞ്ചിരി തെളിഞ്ഞു.. ആകാശത്തേക്ക് നോക്കി, നേരം ഇരുണ്ടു തുടങ്ങിയിരിക്കുന്നു കിളികൾ കൂടണയുന്ന ശബ്ദം. കാർ ഇടറോഡിൽ ഒതുക്കി ആദി പുറത്തിറങ്ങി. ചുറ്റും നോക്കി ആരും ഇല്ലാ. നേരം ഇരുണ്ടു തുടങ്ങിട്ടുണ്ട്.ആരെയോ കാത്തെന്ന പോലെ നിന്നു.നോക്കി നിൽക്കെ ദൂരെ ഒരു രൂപം തെളിഞ്ഞു വന്നു “ദേവു ” അറിയാതെ ചുണ്ട് ചലിച്ചു. ഒന്നൂടി ചുറ്റും നോക്കി ആരും ഇല്ലാ എന്നുറപ്പിച്ചു. ദേവു കാവിൽ വിളക്ക് വെക്കാൻ പോവാണ് കയ്യിലെ ചെറിയ വിളക്കിൽ പകർച്ച തിരി ഉണ്ട്. കസവിന്റെ ധാവണി ആണ് വേഷം. സമൃദ്ധമായ മുടി കുളി പിന്നൽ കെട്ടി വിടർത്തി ഇട്ടിട്ടുണ്ട്..
ആദിയുടെ ഉള്ളിൽ ഒരു തിര പോലെ സ്നേഹം വന്നു നിറഞ്ഞു. ഓടി ചെന്നു അവളെ പൂണ്ടടക്കം കെട്ടി പിടിക്കാനും ആ മുഖം കയ്യിലെടുത്തു എന്നെ വിട്ടു പോയത് എന്തിനാണെന്ന് ചോദിക്കാനും അവന്റെ ഉള്ളു തുടിച്ചു. ദേവു നടക്കുന്നതിന്റെ പിന്നാലെ അവനും പതിയെ നടന്നു തുടങ്ങി. കാവിൽ വിളക്ക് വേച്ചു ഒരു നിമിഷം അവൾ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. ആദിയുടെ മുഖം ഓർമ വന്നപ്പോൾ കണ്ണ് തുറന്നു. ഒന്നൂടി അടച്ചു ആളെ കാത്തോളണേ ഈശ്വരാ എന്നു പ്രാർത്ഥിച്ചു. പിന്നിൽ ഇലകൾ അനക്കം കേട്ട് ഒരു നിമിഷം തിരിഞ്ഞ് നോക്കി ആരെയും കണ്ടില്ല. വീണ്ടും തിരിഞ്ഞു ഒന്നൂടി പ്രാർത്ഥിച്ചു വിളക്ക് കയ്യിലെടുത്തു നടന്നു. ആൽമരത്തിനടുത്തു എത്തിയപ്പോൾ വീണ്ടും ഇലകൾ ഞെരിയും പോലെ ശബ്ദം കേട്ടു. ദേവൂന് പേടി തോന്നി. ആൽമരഅതിനുള്ളിൽ ഒരാൾക്ക് നിക്കാൻ പാകത്തിൽ വലിയൊരു പൊത്തുണ്ട് .
‘പാമ്പ് ആകുമോ “ഒരു നിമിഷം ഭയം പൊതിഞ്ഞു. അവിടുന്ന് മാറിപ്പോവാൻ തലച്ചോറ് അപായമണി മുഴക്കും പോലെ. ഓടാൻ മുന്നോട്ട് ആഞ്ഞതും ബലിഷ്oമുള്ള ഒരു കൈ വന്നു അവളെ പിന്നിൽ നിന്നും പൂണ്ടടക്കം കെട്ടി പിടിച്ചു. “അച്ഛാ” ന്നു അലറാൻ വാ തുറന്നതും മറുകൈ വായാ പൊത്തികളഞ്ഞു. ദേവു കുതറാൻ നോക്കി അനങ്ങൻ പറ്റുന്നില്ല. പൂണ്ടടക്കം പിടിച്ചിരിക്കുന്നു.. ആദി അവളെ പൊക്കി എടുത്തു പൊത്തിന്റെ ഉള്ളിലേക്ക് പോയി. ആദി ദേവൂനെ അവനു അഭിമുഖം ആയി നിർത്തി. മുഖത്തേക്ക് നോക്കി. പെണ്ണ് ഇറുക്കേ കണ്ണടച്ച് പിടിച്ചിരിക്കുന്നു. “മുഖത്ത് നോക്കടോ ” അവൻ മുന്നോട്ട് ആഞ്ഞു അവളുടെ ചെവിയിൽ മന്ത്രിച്ചു. വീണ്ടും ചെമ്പകപൂവിന്റെ മണം. അവൻ ആഞ്ഞു വലിച്ചു… ഭയന്ന് വിറച്ചു പോയിരുന്നു അവൾ.. പതിയെ കണ്ണു തുറന്നു മുന്നിൽ നിൽക്കുന്ന ആളെ കണ്ടു..
ഒരു നിമിഷം കണ്ണുകൾ തമ്മിൽ കൊരുത്തു. അന്ന് കണ്ട മിഴികൾ… വീണ്ടും തന്നെ നോക്കുന്നു… അന്ന് കണ്ണ് നിറഞ്ഞിട്ടണെങ്കിൽ ഇന്ന് ഭയവും അത്ഭുതം നിറഞ്ഞു നിൽക്കുന്നു… അവൻ പതിയെ അവളെ മോചിപ്പിച്ചു. വായിൽ നിന്നു കയ്യും എടുത്തു മാറ്റി. ദേവൂന് എന്ത് ചെയ്യണം എന്നറിയില്ലാരുന്നു. അല്പം മുൻപ് പ്രാർത്ഥിച്ച ആളിത മുൻപിൽ നിൽക്കുന്നു.ഒരു നിമിഷം icu വിൽ നിന്നു പുറത്തേക്കു കൊണ്ട് വന്ന രൂപം ഉള്ളിൽ തെളിഞ്ഞു വന്നു.. അറിയാതെ കണ്ണു നിറഞ്ഞു. അവനും അവളെ കണ്ണിമ വെട്ടാതെ നോക്കി കാണുകയാരുന്നു. ഐശ്വര്യം തുളുമ്പുന്ന കുഞ്ഞു വട്ടമുഖം. നീണ്ട കണ്ണുകൾ. ഉയർന്ന നാസികതുമ്പ്. ചോര തോട്ടെടുക്കാവുന്ന ചുണ്ടുകൾ. അര കഴിഞ്ഞു കവിഞ്ഞു കിടക്കുന്ന സമൃദ്ധമായ മുടി. അവളുടെ കണ്ണു നിറയുന്നത് കണ്ടപ്പോഴാണ് അവൻ യാഥാർഥ്യത്തിലേക്ക് മടങ്ങി വന്നത്.
താൻ മൂലം വീണ്ടും ആ കണ്ണുകൾ നിറയുന്നു. അവൻ കൈഉയർത്തി അവളുടെ കവിളിൽ തൊടാൻ ശ്രമിച്ചു.അവൻ തൊടാൻ വരുന്നത് കണ്ട് പെട്ടന്നവൾ പിന്നിലേക്ക് മാറാൻ ശ്രമിച്ചു. കല്ലിൽ തട്ടി പിന്നിലേക്ക് വേച്ചു പോയി. ആദി പെട്ടന്ന് അവളുടെ അരക്കെട്ടീലൂടെ രണ്ടു കൈയും കടത്തി പിടിച്ചു ഉയർത്തി നെഞ്ചോടു ചേർത്തു. അവന്റെ ഹൃദയതാളം ഇപ്പൊ അവൾക്ക് നന്നായി കേൾക്കാം പിന്നിലേക്ക് മാറാൻ ശ്രമിച്ചിട്ടും അവൻ വിടാതെ മുറുകെ ചേർത്ത് പിടിച്ചു.പേടിച്ചു കണ്ണു ഇറുക്കി അടച്ചുള്ള അവളുടെ നിൽപ്പ് കണ്ട് അവനു വാത്സല്യo ആണ് തോന്നിയത്. കുനിഞ്ഞു അവളുടെ തണുത്ത നെറ്റിയിൽ അവൻ പതുക്കെ ചുണ്ടുകൾ അമർത്തി. മുഖമുയർത്തി അവളെ നോക്കി. കണ്ണുകൾ ഇറുക്കേ അടച്ചു പിടിച്ചിരിക്കുന്നു. പതിയെ രണ്ടു കണ്ണുകൾക്ക് മുകളിലും മുത്തി. ഉയർന്നു നിൽക്കുന്ന നാസിക തുമ്പിലും ഒരുമ്മ കൊടുത്തു. ചുണ്ടിൽ ഉമ്മ വെച്ചാലോ എന്ന് ഒരു നിമിഷം ശങ്കിച്ചു പിന്നെ അവളെ നോക്കി. കല്ലിന് കാറ്റ് പിടിച്ച പോലെ നിക്കുന്നു പെണ്ണ്.
അവൻ പിടിവിട്ടു പിന്നിലേക്ക് മാറി അവളെ ഒന്നൂടി നോക്ക അനക്കം ഒന്നും ഇല്ല. കണ്ണടച്ച് തന്നെ പെണ്ണ്. അവനു ചെറുതായി പേടി തോന്നി അവളുടെ തോളിൽ തട്ടി വിളിച്ചു. പെട്ടന്ന് അവൾ കുഴഞ്ഞു താഴേക്ക് വീഴാൻ പോയി. അവൻ കൈ കൊണ്ട് താങ്ങി പിടിച്ചു. അവളെ പിടിച്ചു ഉയർത്തി ബോധം പോയി പെണ്ണിന്. അവനു കുറ്റബോധം തോന്നി. വേണ്ടിയിരുന്നില്ല ആദ്യം ആയി കാണുന്ന പെണ്ണിനെ… ശേ മോശം ആയിപ്പോയി. അവൾക്ക് ഇഷ്ടം ആണോന്ന് പോലും അറിയില്ല. കണ്ടയുടനെ… ചേ… മോശമായിപോയി. അവൻ തല കുടഞ്ഞു. അവളെ നോക്കി. ഭയം അരിച്ചു കയറാൻ തുടങ്ങി.ചുറ്റും നോക്കി. കണ്ണെത്താ ദൂരത്തോളം മരങ്ങൾ മാത്രം. മുഖത്ത് കുടയാൻ കുറച്ചു വെള്ളം കിട്ടണേൽ കാറിനടുത്തു ചെല്ലണം. അവൻ പതിയെ അവളെ രണ്ടു കൈയും കൊണ്ട് പൊക്കി എടുത്തു നടന്നു.കാറിനു അടുത്തെത്തി. ഡോർ ഓപ്പൺ ചെയ്തു സൈഡ് സീറ്റിലേക്ക് ചാരി ഇരുത്തി ഡോർ അടച്ചു. മറുവശത്തു കൂടി അവനും കയറി കാർ ലോക്ക് ചെയ്തു.

by