രചന – രുദ്രാ ലക്ഷ്മി
തന്റെ ജീവിതത്തിൽ ഇതുവരെ നടന്ന സംഭവങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി അവളുടെ മനസ്… അത് അവസാനം ഇന്ന് കിരണിനെ കണ്ട ഓർമയിൽ ഒന്ന് ആസ്വസ്ഥമായി….
കണ്ണുകൾ ആസ്വസ്ഥതയോടെ തുറന്നു… മനസും അതുപോലെതന്നെ എന്തെന്നറിയാതെ ആസ്വസ്ഥമായികൊണ്ടിരുന്നു… പതിയെ എഴുനേറ്റ് ബാൽക്കണിയിലേക്കുള്ള ഡോർ ഓപ്പൺ ചെയ്തു…
**********************************************
“ആഹാ… റൂമിൽ കാണാതിരുന്നപ്പോളെ കരുതി താനിവിടെത്തന്നെ ഉണ്ടാകുമെന്ന്….”
അവളുടെ അടുത്തേക്ക് വന്ന് നിന്നുകൊണ്ട് നിരഞ്ജൻ പറഞ്ഞു.. പെട്ടെന്നൊന്നു അമ്പരന്നെങ്കിലും അവനെ നോക്കി മൃദുലമായൊരു പുഞ്ചിരി സമ്മാനിച്ചു… ശേഷം പതിയെ വീണ്ടും ആ മിഴികൾ അനന്തതയിലേക്ക് ആഴ്ന്നു..
എന്താടോ…. തനിക്കിത്രമാത്രം ചിന്തിക്കാൻ??? അതോ ഇനി എന്നും കിടക്കും മുന്നേ ഇവിടിങ്ങനെ ഇറങ്ങി നിൽക്കണമെന്ന് വല്ല നേർച്ചയും ഉണ്ടോ…. മ്മ് ?? ഒരു കുസൃതി ചിരി ചുണ്ടിലൊളിപ്പിച്ചുകൊണ്ട് അവൾക്ക് നേരെ നോട്ടമെറിഞ്ഞു
അവൾ മനസിലായില്ലെന്നോണം പുരികം ചുളിച്ചു…
അല്ല… തന്റെ ഈ നിൽപ്.. ഇന്നിപ്പോൾ ദേ അവിടെത്തെത്തിനു പകരം ഇവിടെ ആയിന്നല്ലേ ഉള്ളു…. നിരഞ്ജൻ കണ്ണുകൾ അർപ്പിതയുടെ വീട്ടിലെ റൂമിന്റെ ബാൽക്കണിയിലേക്ക് എന്നോണം ചലിപ്പിച്ചുകൊണ്ട് പറഞ്ഞു.
അവൾ കണ്ണ് കൂർപ്പിച്ചൊന്നു നോക്കി… ചുണ്ടിലൊരു ചിരിയും സ്ഥാനം പിടിച്ചു.
ഓഹ്… അപ്പോൾ ഡോക്ടർക് രാത്രി അങ്ങോട്ടേക്ക് നോക്കി നിക്കലായിരുന്നോ പണി??? അതത്ര നല്ല സ്വഭാവമല്ലലോ?? ഒളിക്കണ്ണിട്ടു നോക്കികൊണ്ട് അവനോടായി പറഞ്ഞു.
നിരഞ്ജന്റെ പ്രതികരണം ഒന്നും കിട്ടാഞ്ഞിട്ടെന്നോണം പതിയെ തലച്ചേരിച്ചു അവനെ നോക്കിയ അർപ്പിത കണ്ടത് മൂക്കത് വിരൽവച്ചു എന്തോ അത്ഭുതം കേട്ടപോലെ ചുണ്ടിലൊരു കുസൃതി ചിരിയോടെ നിൽക്കുന്ന നിരഞ്ജനെ ആണ്
അവൾ ആകെ വല്ലാതായി.. പറഞ്ഞതബദ്ധം ആയെന്നപോലെ നാക്ക് കടിച്ചു…പിന്നെ പതിയെ നോട്ടം അവനിൽനിന്നും മാറ്റി തിരിഞ്ഞ് നിന്നു….
നിരഞ്ജന്റെ മിഴികൾ അവളുടെ ഓരോ ചലനങ്ങളും ശ്രദ്ധയോടെ ഒപ്പിയെടുത്തു…. നാളുകൾക്കു മുന്നേ തന്റെ മനസ്സിൽ കയറിയതാണ് ഈ മുഖം…. നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്നതാണ്… എന്നാൽ ഇന്ന് ഒട്ടുംപ്രതീക്ഷിക്കാതിരുന്ന സമയത്ത് വീണ്ടും തന്റെ അടുക്കലേക് ദൈവം കൊണ്ട് താനിരിക്കുന്നു അവളെ….. ഈ നിമിഷം താൻ കണ്ട സ്വപ്നംപോലെ എന്റെ സ്വന്തമായി… എന്റെ താലിയണിഞ്ഞുകൊണ്ട് എന്റെ സമീപത്തു….. എല്ലാമൊരു സ്വപ്നംപോലെ തോന്നിച്ചു അവന്…. ഒരുവേള അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിക്കാനയി അവന്റെ ഉള്ളം തുടിച്ചു……നിരഞ്ജൻ തലയൊന്ന് മുകളിലേയ്ക്കുയർത്തി കണ്ണുകൾ ഇറുകെ അടച്ചുകൊണ്ട് ശ്വാസം എടുത്തു……ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ
എടൊ…..
തെല്ലൊരു നേരത്തിനു ശേഷം അവൾടെടുത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് നിരഞ്ജൻ വിളിച്ചു..
അരികിൽ ചേർന്ന് നിൽക്കുന്ന നിരഞ്ജനെ മെല്ലെ തലകൾ ചരിച്ചു നോക്കി…
ഒരുവേള നിരഞ്ജന്റെ കണ്ണുകൾ അവളുടെ മിഴികളിൽ ഉടക്കി നിന്നു …. വല്ലാത്തൊരു തിളക്കമാണ് ഈ കണ്ണുകൾക്ക്…അതെ സമയം ആ മിഴികളിൽ ഒരു സാഗരം തന്നെ ഒളിപ്പിച്ചു വച്ച പോലെ… എന്തോ ഒന്ന് തന്നെ അതിലേക് വലിച്ചടുപ്പിക്കുന്നു …തന്റെ ലോകം ഈ കണ്ണുകളിൽ മാത്രമാണ്….അവന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി…
അർപ്പിതയും അവന്റെ പ്രണയംതുളുമ്പുന്ന കണ്ണുകളിൽ അടിമപ്പെട്ടുപോയി…മൗനത്തിന്റെ അതിർവരമ്പുകൾ ഭേധിച്ചുകൊണ്ട് ആ മിഴികൾ തന്നോടൊരായിരം കഥകൾ പറയുന്നപോലെ…ജീവനുറ്റ മിഴികൾ
അർപ്പിത വേഗം കണ്ണുകൾ ഇറുകെ അടച്ച് തിരഞ് നിന്നു….. അവളുടെ ഹൃദയമിടിപ്പും ഉച്ചതിലായിരുന്നു…. തന്റെ ഹൃദയത്തിലെവിടെയോ നിരഞ്ജൻ സ്ഥാനംപിടിച്ചിരിക്കുന്നു എന്ന് അവളുടെ മനസ് മന്ത്രിച്ചു.
രണ്ടുപേരും ആ രാവിന്റെ ഭംഗി ആസ്വദിചെന്നപോൽ നിലാവിനെ നോക്കി നിന്നു… എന്നാൽ മനസ് വേറേതോ സഞ്ചാരപഥയിലായിരുന്നു.
നിമിഷങ്ങൾ അങ്ങിനെ കടന്ന് പോയി….
**********************************************
എടൊ… താൻ വന്ന് കിടക്കുന്നില്ലേ… നേരം ഒരുപാടായി…
വാടോ..
പറഞ്ഞുകൊണ്ട് അവൻ അകത്തേക്ക് തിരിഞ്ഞ് നടന്നു
ഡോക്ടർ…
അവൾ വേഗം തിരിഞ്ഞ് നടന്ന നിരഞ്ജന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചു.
അവനൊരുനിമിഷം നിന്നു… അവൾപ്പിടിച്ച കൈയ്യിലേക് നോക്കി… ഒരുപുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു… പതിയെ അവൾക്ക് നേരെ നോക്കി..
ആ മുഖത്ത് തന്നോടെന്തൊക്കെയോ ചോദിക്കണം എന്നപോലെ..
എന്താടോ… നിരഞ്ജൻ അവളുടെ അടുത്തേക്ക് വന്നു
അർപ്പിത പതിയെ കൈകൾ അയച്ചു… പകരം അവളുടേതന്നെ കൈകൾ പരസ്പരം കൂട്ടിപിണച്ചു..എങ്ങിനെ ചോദിക്കണം എന്നറിയാതെ ആകെ ഒരു വെപ്രാളം..
നിരഞ്ജൻ ശാന്തനായി കൈകൾ മാറിൽ പിണച്ചുകെട്ടി അവളുടെ മുഖത്തേക്ക് തന്നെ നോക്കിനിന്നു… പിന്നെ അവളുടെ ടെൻഷൻ മനസിലാക്കിയപോലെ പതിയെ കൈ തോളിലൂടെ ഇട്ട് ചേർത്ത് പിടിച്ചു…
ആ ചേർത്ത് പിടിക്കലിൽ അവളൊന്ന് പിടഞ്ഞു… പിടക്കുന്ന മിഴിയാലേ അവനെത്തന്നെ നോക്കി…
അതിനുത്തരമെന്നോണം രണ്ടുകണ്ണുകളും മെല്ലെയൊന്ന് ചിമ്മികാണിച്ചു.
താനെന്തിനാടോ ഇത്രക് നേർവസ് ആകുന്നെ??? തനിക്കെന്താ അറിയേണ്ടേ??? കിരണിനെപ്പറ്റി ആണോ???
അവൾ മുഖം മെല്ലെ കുനിച്ചു…
എന്താടോ… ഒന്നും മിണ്ടാതെ… ദേ ഇങ്ങോട്ട് നോക്ക്… നിരഞ്ജൻ പതിയെ അവളുടെ മുഖം ഉയർത്തി
ആ നക്ഷത്ര കണ്ണുകൾ രണ്ടും നിറഞ്ഞ് ഒഴുകുന്നു… ചുണ്ടുകൾ വിതുമ്പി വിറക്കുന്നു….
ചെറിയൊരു എങ്ങൽ അവളിൽ നിന്നും പുറത്തേക്ക് വന്നു…. പിന്നെ അതൊരു പൊട്ടികരച്ചിലായി…അവളുടെ ഉള്ളിലെ എല്ലാ സംഘർഷങ്ങളും കരച്ചിലിലൂടെ പുറത്തേക് വന്നു…
പെട്ടെന്നുള്ള അവളുടെ കരച്ചിലിൽ നിരഞ്ജൻ എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പതറി…
ഏയ്.. നോ… എന്തിനാടോ കരയുന്നെ???
ദേ നോക്ക്… എന്റെ മുഖത്തേക്ക് നോക്കടോ… ഞാനില്ലെടോ… നമ്മുടെ മോനില്ലെടോ.. താൻ… താനെന്തിനാ ഇങ്ങിനെ കരയുന്നെ??.. അവനും ആ നിമിഷം വാക്കുകളൊക്കെ അന്യമായത് പോലെ.
അവന്റെ വാക്കുകൾക്കൊന്നും അവളുടെ കണ്ണുനീരിനെ തടയാൻ ആയില്ല… അവൾ കണ്ണുകൾ ഇറുകെ അടച്ച് പൊട്ടിവന്ന കരച്ചിൽ ചീളുകളെ ഒന്ന് അടക്കാൻ ശ്രമിച്ചു.. പക്ഷെ അതിന് കഴിയാതെ തല ഇരുവശത്തേക്കും ഇല്ല എന്നപോലെ ചലിപ്പിച്ചുകൊണ്ട് വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു…
തന്റെ മുന്നിൽ നിന്ന് പൊട്ടികരയുന്ന പെണ്ണിനെ അവൻ അലിവോടെ നെഞ്ചോട് അടക്കി പിടിച്ചു……. നിരഞ്ജന്റെ നെഞ്ചിലേക്കവളുടെ കണ്ണുനീരോഴുകിയിറങ്ങി ആ കണ്ണുനീരിനു തന്റെ നെഞ്ചിനെപോലും പൊള്ളിക്കാനുള്ള ശക്തിയുണ്ടെന്ന് തോന്നി…… അവൻ ഇരുകയ്യാലെയും അവൾ മുറുകെ ചേർത്ത് പിടിച്ചു…..അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി… അവന്റെ ചുണ്ടുകൾ യന്ത്രികമായി അവളുടെ തിരുനെറ്റിയിൽ പതിഞ്ഞു . കൈകൾ അവളുടെ തലയിൽ തഴുകികൊണ്ടിരുന്നു…. നിമിഷങ്ങളോളം
പിന്നെ സ്വയം നിയന്ത്രിക്കാനെന്നോണം കണ്ണുകൾ ഇറുകെ അടച്ച് ശ്വാസമോന്ന് വലിച്ച് വിട്ടു നിരഞ്ജൻ.
അവളുടെ കരച്ചിൽ തെല്ലൊന്നു അടങ്ങിയതും അവൻ അവളെ നെഞ്ചിൽ നിന്നും അടർത്തി മുന്നിലേക്ക് നിർത്തി കുനിഞ്ഞിരുന്ന ശിരസ് പതിയെ താടിയിൽ പിടിച്ചുയർത്തി..കരഞ്ഞു തളർന്ന മുഖം അവന്റെ ഉള്ളിലും വേദന പടർത്തി.
അർപ്പിത… താൻ ഇന്ന് നടന്നതോർത്തണോ ഇങ്ങിനെ സങ്കടപെടുന്നേ??? അവളുടെ തടിയിൽ പിടിച്ചുകൊണ്ട് അവൻ ചോദിച്ചു
താൻ പേടിക്കണ്ട…. എല്ലാം പറയാമെന്നു ഞാൻ പറഞ്ഞതല്ലേഡോ പിന്നെന്തിനാ???
താൻ വന്നേ… ഇവിടിരിക്
അവിടെ ഇട്ടിരുന്ന ചെയറിൽ ഒന്നിലായി അവളെ ഇരുത്തികൊണ്ട് പറഞ്ഞു… അവളുടെ അടുത്തായി മറ്റൊരു ചെയർ ഇട്ടുകൊണ്ട് അവനും ഇരുന്നു…
അവൾ തളർന്ന മിഴിയാലേ അവനെ കേൾക്കാനായി നിരഞ്ജന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി..
എടൊ… കിരൺ… അവൻ തന്റെ പുറകെത്തന്നെ ഉണ്ടായിരുന്നു…. അതിന്റെ കാരണം… അതെനിക്കിപ്പോളും അറിയില്ല.. പക്ഷെ… നമ്മൾ പോകുന്നിടത്തെല്ലാം അവൻ ഉണ്ടായിരുന്നു.
ആ മിഴികളിൽ വീണ്ടും ഭയം നിറഞ്ഞു…മിഴിക്കോണിലെ നക്ഷത്രഗോളങ്ങൾ ദിശയറിയതെന്നപ്പോൽ ഉഴറി.
ഡോക്ടർ… അവൾ വിശ്വാസം വരാത്തപോലെ വിളിച്ചു.
അതേടോ… അതെനിക് മനസിലായത് അന്ന് ബീച്ചിൽ നടന്ന സഭവത്തിന് ശേഷമാണ്.. അന്ന് പക്ഷെ അത് കിരൺ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.
നിരഞ്ജൻ അവന് വന്ന ഫോൺ കാളിനെ പറ്റിയും മറ്റുമെല്ലാം അവളോട് പറഞ്ഞു..
ഡോക്ടർ ബട്ട് അത് കിരൺ ആണെന്നെങ്ങിനെ???
നിരഞ്ജൻ ഒന്ന് ചിരിച്ചു… പിന്നെ പതിയെ ചെയറിലേക്കൊന്നുകൂടി അമർന്നിരുന്നുകൊണ്ട് തുടർന്നു
എടൊ… തന്നെ ആരോ ഫോളോ ചെയ്തിരുന്നു എന്ന് പറഞ്ഞിരുന്നില്ലേ.. അന്നൊരു സംശയം തോന്നിയാണ് ഞാൻ ശ്രീഹരിയെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞത്…
പിന്നെ എന്റെ ഒരു സംശയം രാമഭദ്രനെ ആയിരുന്നു… താൻ പറഞ്ഞത് വച്ചു അയാൾക്കായിരുന്നാലോ തന്റെ ലൈഫ് ഇൽ നടന്ന കാര്യങ്ങൾക്കൊക്കെ മെയിൻ റോൾ….. ശ്രീഹരിക് അയാളെപ്പറ്റിയുള്ള കാര്യങ്ങളൊക്കെ അന്വേഷിച്ചെടുക്കാൻ വല്യ പ്രയാസം ഉണ്ടായില്ല… അറിഞ്ഞിടത്തോളം രാമഭദ്രൻ തന്റെ കാര്യത്തിൽ ഇൻവോൾവ്ഡ് അല്ല എന്ന് ഞങ്ങള്ക്ക് മനസിലായി… കാരണം അയാൾ കഴിഞ്ഞ രണ്ട് വർഷമായി എന്തോ ആക്‌സിഡന്റ് പറ്റി തളർന്നു കിടപ്പാണ്…
അതുപറഞ്ഞപ്പോൾ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛചിരിയും ഉണ്ടായിരുന്നു.
അർപ്പിതക്കതൊക്കെ തികച്ചും പുതിയ അറിവുകൾ തന്നെ ആയിരുന്നു…നിർവികരമായി തന്നെ കെട്ടിരിക്കാൻ മാത്രമേ അവൾക് കഴിയുമായിരുന്നുള്ളു.. അവരുടെയൊക്കെ പേരുകൾ കേൾക്കുന്നത് തന്നെ തന്റെ ജീവിതത്തിലെ കറുത്ത ദിനങ്ങളുടെ ഓര്മപ്പെടുത്തലാണ്… അവൾ ആസ്വസ്ഥതയോടെ തല വെട്ടിച്ചു… കൈകൾ കസേരയിൽ മുറുകെ പിടിച്ചു… തലയ്ക്കാകെയൊരു പിളർപ് പോലെ… പല പല സംശയങ്ങളും അവളുടെ മനസിലേക്ക് വന്നു…
ഡോക്ടറെ കിരൺ അവൻ…. അവൻ എന്തിനാ എന്നെ???
അന്നും അവൻ അവന്റെ അച്ഛന്റെ വാക്കിനൊത്ത എന്നെ ദ്രോഹിക്കാൻ കൂട്ട് നിന്നെ… അവർക്കാവശ്യമുള്ളതൊക്കെ കിട്ടിയില്ലേ… പിന്നിനിയും എന്തിനാ… അപ്പോളേക്കും അവൾ പിന്നെയും വിതുമ്പി പോയിരുന്നു.
എന്തിനാണെന്ന് ചോദിച്ചാൽ… അതെനിക്കും കൃത്യമായി അറിയില്ലടോ… ബട്ട് ഒന്ന് തനിക്കുറപ്പ് തരം.. തനിക്കും മോനും ഒരാപത്തും വരാതെ ഞാൻ നോക്കിക്കോളാം… എന്താ.. അത് പോരെ
ഡോക്ടറെ….ദയനീയമായിരുന്നു ആ വിളി.
എന്താടോ…. താനിങ്ങനെ പേടിക്കാതെ… ഇനി അവന് അവൻ കണക്ക് കൂട്ടിയപോലെ എളുപ്പമായിരിക്കില്ലെടോ കാര്യങ്ങൾ… എന്തായാലും… എന്തിനായാലും ഞാനുണ്ട് തന്റെകൂടെ….അവന്റ മുഖത്തെ ആത്മവിശ്വാസം അവളുടെ ഉള്ളിൽ ചെറിയൊരു ആശ്വാസം നിറച്ചു… തൊട്ടടുത്ത നിമിഷം തന്നെ ഇന്നത്തെ കിരണിന്റെ സംഭാഷണം അവളുടെ മനസിലേക്ക് വന്നു….. നിരഞ്ജനുകൂടി ഇനി ആപത്ത് വരുമോയെന്നുള്ള ചിന്ത അവൾ അവളെ പേടിപ്പിച്ചുകൊണ്ടിരുന്നു
നിരഞ്ജന്റെ മുഖത്തേക്ക് ഒന്ന് നോക്കി….
ശാന്തനാണ്….. നിറഞ്ഞ പുഞ്ചിരിയോടെ തന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കുവാണ്.
അവളും ഒന്ന് പുഞ്ചിരിച്ചു… എന്നാലും ആ മുഖത്തെ ആശങ്കകൾ ഒഴിഞ്ഞിരുന്നില്ല.
വാടോ…. നേരം ഒത്തിരി ആയി വന്നേ… വന്നുകിടന്നേ.. ഇനിയും ഇരുന്നാൽ ഓരോന്നൊക്കെ ചിന്തിച്ചു കൂട്ടി ടെൻഷൻ അടിക്കുമെന്നുള്ളത് കൊണ്ട് അവളെ ബലമായിത്തന്നെ അകത്തേക്ക് കൂട്ടികൊണ്ട് പോയി..
എന്താടോ നോക്കി നിക്കുന്നെ കിടക്കുന്നിലെ??? നിരഞ്ജൻ കിടന്നശേഷവും കിടക്കാതെ നിൽക്കുന്ന അവളെനോക്കി ചോദിച്ചു.
അത്… ഞാൻ.. എവിടെ കിടക്കും?? അവൾ വിക്കി വിക്കി ചോദിച്ചു.
നിരഞ്ജൻ മനസിലാകാത്ത പോലെ ബെഡിലേക് ഒന്ന് നോക്കി..പിന്നെ അവളുടെ മുഖത്തേക്കും.
എടൊ… ഈ കിങ് സൈസ് ബെഡിൽ ഞാനും മോനും കിടന്നിട്ട് ഇത്രേം സ്പേസ് ബാക്കി ഉണ്ട്… തനിക്കത് പോരാന്നുണ്ടോ????
ഇവിടെ സോഫയും ദിവൻകോട്ടും ഒന്നും ഇല്ലെടോ… തനവിടെ നിന്നു തിരിഞ്ഞ് കളിക്കാതെ വന്ന് കിടക്കാൻ നോക്ക് .
അവന്റ ശബ്ദത്തിലെ പതിവില്ലാത്ത ഗൗരവം തന്റെ ചോദ്യം ഇഷ്ടമാകാത്തത് കൊണ്ടാണെന്നു അവൾക് മനസിലായി.
അവൾ വേഗംതന്നെ ഋഷിക്കുട്ടന് മറു സൈഡ് ലായി വന്ന് കിടന്നു…. നിരഞ്ജൻ ഒരുകയ്യിലായി തലവച് മറുകൈകൊണ്ട് ഋഷികുട്ടനെ പൊതിഞ്ഞു പിടിച് കിടപ്പാണ്….
ഉറക്കം വരുന്നില്ല എങ്കിലും അവളും മിഴികൾ മനപ്പൂർവം അടച്ച് പിടിച്ചു… വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… കുറച്ചധികം സമയം കണ്ണുകൾ അടച്ച് കിടന്നു… പിന്നെ പതിയെ എപ്പോഴോ ഉറക്കത്തിലേക് വഴുതിവീണു….
(തുടരും )
ഇന്നത്തേപാർട്ട് എത്രത്തോളം നന്നായി എന്നറിയില്ല… കുറച്ച് ദിവസം എഴുതണ്ടിരുന്നതുകൊണ്ടാകണം ഒരു continuity എനിക്ക് കിട്ടുന്നില്ലായിരുന്നു… പിന്നെ പൂർണമായും എഴുതാനുള്ള സാഹചര്യവും ഇല്ലായിരുന്നു.. ബട്ട് വായിക്കുന്നവർക് അതൊരു മുഷിച്ചിൽ ആകരുത്തല്ലോ… കാരണം ഞാനും വായിക്കുന്ന ഒരാളാണെ… ഒരു സ്റ്റോറി പോസ്റ്റ് ചെയ്യാൻ വൈകിയാൽ അത് വായനക്കാർക് ബുദ്ധിമുട്ട് തന്നെയാണ്…
അപ്പോൾ ഇന്ന് ഈ കുഞ് പാർട്ട് വച്ചു അഡ്ജസ്റ്റ് ചെയ്യാം..
പിന്നെ…. സ്റ്റോറി യെക്കുറിച്ചുള്ള അഭിപ്രായങ്ങള്കൂടി പറയണേ…. ഇനി അധികം പാർട്സ് ഒന്നും ഉണ്ടാകില്ല.. വില്ലന്റെ പാർട്ടികൂടി പറഞ് അവസാനിപ്പിക്കണോ അതോ നിരഞ്ജന്റെയും അർപ്പിതയുടെയും ലൈഫ് കുറച്ചുകൂടി പറയണോ???
അഭിപ്രായങ്ങൾ പറയണേ….

by