05/05/2026

ഈ മഴയിൽ : ഭാഗം 15

രചന – ശ്രീ

അർജുനും ശിവയും ഏകദേശം രണ്ടു മണി വരെ സംസാരിച്ചു ഇരുന്നു……അർജുനോട് യാത്ര പറഞ്ഞു ശിവ നേരെ റൂമിലേക്ക് ചെന്നു…..

ചെല്ലുമ്പോൾ രുദ്രയെ മുറിയിൽ കണ്ടില്ല….ബാൽക്കണി ഡോർ തുറന്നു കിടക്കുന്നത് കണ്ടു ശിവ അങ്ങോട്ട് ചെന്നു……ആൾ അവിടെ ആകാശം നോക്കി നിൽക്കുന്നുണ്ട്…… മുട്ടോളം ഉള്ള മുടി മുഴുവൻ അഴിച്ചു ഇട്ടിട്ടുണ്ട്…… ശിവ അവളുടെ അടുത്തേക്ക് ചെന്നു..,..

“നീ എന്താ വല്ല യക്ഷിയും ആണോ…. നട്ട പാതിരക്കു മുടി അഴിച്ചു മാനം നോക്കി നിൽക്കാൻ……”ശിവ ചോദിച്ചു….

പക്ഷെ ശിവയുടെ ചോദ്യം ഒന്നും അവൾ കേട്ടില്ല…… അവൻ ഒന്ന് മുരടനക്കി….
അവൾ പിന്നെയും അവളുടെ ലോകത്ത് തന്നെ…..

“രുദ്രേ ….”അവൻ കുറച്ചു ഉച്ചത്തിൽ വിളിച്ചു…

അവൾ ഞെട്ടി തിരിഞ്ഞു അവനെ നോക്കി…”നിനക്ക് ഉറക്കമൊന്നുമില്ലേ…. നീ നിന്റെ മറ്റേ കാമുകനെ ആലോചിച്ചു നിക്കുവാണോ ഈ പാതിരക്കു…..”

ശിവ അങ്ങനെ പറഞ്ഞതും അവൾക് എന്തോ വല്ലാതെ ഫീൽ ചെയ്തു…. അവൾ ഒന്നും മിണ്ടാതെ നടക്കാൻ ഒരുങ്ങി…..

“പിന്നെ…. ഈ മുടി കെട്ടി വെച്ചിട് നടന്നോളണം … ഇങ്ങനെ അഴിച്ചു ഇട്ടു നടന്നാൽ ഉണ്ടല്ലോ…..”ശിവ പുറകെ നിന്നു വിളിച്ചു പറഞ്ഞു…

അവൾ അപ്പോൾ തന്നെ കട്ടിലിൽ കയറി കിടന്നു….. കുറച്ചു കഴിഞ്ഞു ശിവ അടുത്ത് വന്നു കിടക്കുന്നത് അവൾ അറിഞ്ഞു……

“എനിക്ക് നാളെ ഒന്ന് അമ്പലത്തിൽ പോകണമായിരുന്നു…..”രുദ്ര ശിവയോട് ചോദിച്ചു……

ശിവ ഒന്നും മിണ്ടുന്നില്ല……. രുദ്രക്ക് ആകെ വിഷമം ആയി….. അവൾ കണ്ണ് നിറച്ചു അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു….. ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ശിവ ഉറക്കം പിടിച്ചിരുന്നു…….

നാളെ അച്ഛന്റെ പിറന്നാൾ ആണ്…… എല്ലാ പ്രാവശ്യവും ചെറുത് ആയി ഒന്ന് ആഘോഷിക്കാറുണ്ട്…… വീട്ടിൽ പോയി അച്ഛനെ കാണണം എന്നുണ്ട്…. ഈ കാട്ടാളൻ ആണെങ്കിൽ ഒന്നും മിണ്ടുന്നില്ല……. രുദ്രക്ക് കിടന്നിട് ഒരു സ്വസ്ഥതയും ഉണ്ടായില്ല…… അവൾ എഴുനേറ്റ് ബാൽക്കണിയിൽ ചെന്നു ഇരുന്നു………

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രുദ്ര എഴുനേറ്റ് കുളി കഴിഞ്ഞു…. പൂജ മുറിയിൽ കയറി വിളക്ക് വെച്ചു പ്രാർത്ഥിച്ചു…… എന്നിട്ട് അടുക്കളയിലേക്ക് ചെന്നു…..

അടുക്കളയിൽ ചെന്നപ്പോൾ അർജു ചായ ഇടുന്നുണ്ടായിരുന്നു……

“ഞൻ ചെയ്യുമായിരുന്നല്ലോ അർജു….”രുദ്ര ചോദിച്ചു…..

“അത് സാരമില്ല… ഇടക്ക് എനിക്ക് ഇങ്ങനെ കുറച്ചു ദുശീലം okk ഉണ്ട്……എന്താണെന്ന് അറിയില്ല… ഇന്നലെ ഉറക്കം വന്നില്ല……”അർജുൻ പറഞ്ഞു..

രുദ്ര അവനെ നോക്കി ചിരിച്ചു…..

“ശിവ എഴുന്നേറ്റോ….”ഒരു കപ്പ്‌ ചായ അവൾക് നേരെ നീട്ടി കൊണ്ട് അവൾ ചോദിച്ചു…..

“ഇല്ല “അവൾ പറഞ്ഞു കൊണ്ട് അവളുടെ ജോലികളിലേക്ക് തിരിഞ്ഞു…….

“എന്താണ് രുദ്രയുടെ മുഖത്തു ഒരു വിഷമം……”അർജുൻ ചോദിച്ചു…

“ഏയ്‌… ഒന്നുമില്ല……”

“കള്ളം പറയുന്നത് രുദ്രക്ക് ചേരില്ല….. എന്തോ ഉണ്ടല്ലോ…. എന്താണെങ്കിലും പറയു…….”

അർജുൻ നിർബന്ധിച്ചപ്പോൾ അവൾക് പറയേണ്ടി വന്നു…….

“ഇത്രയും നിസ്സാര കാര്യത്തിന് ആണോ ഇങ്ങനെ വിഷമിക്കുന്നെ……. ശിവയോട് ഞൻ പറഞ്ഞോളാം… രുദ്ര ചെന്നു റെഡി ആകു….. നമുക്ക് ഇപ്പോൾ തന്നെ രുദ്രയുടെ വീട്ടിൽ പോകാം……”അർജുൻ പറഞ്ഞു…..

“ആയോ വേണ്ടാ…. എനിക്ക് പേടിയാ….”

“ഏട്ടത്തി ഇതു ആരെയാ പേടിക്കുന്നെ… ഏട്ടനോട് ഞങ്ങൾ പറഞ്ഞോളാം…..”അടുക്കളയിലേക്ക് വന്നു അവിടെത്തെ സ്ലാബിൽ കയറി ഇരുന്നു കൊണ്ട് ഉണ്ണി പറഞ്ഞു…..

“എന്നാലും…. ”

“ഒരു എന്നാലും ഇല്ലാ….. ആദ്യം ബ്രേക്ക്‌ഫാസ്റ്റ് എടുത്ത് വെക്കു… കഴിച്ചിട്ട് നമുക്ക് ഇറങ്ങാം…..”ഉണ്ണി പറഞ്ഞു….

കഴിക്കാൻ ഉള്ളത് എല്ലാം റെഡിയാക്കി ടേബിൾൽ വെച്ചപ്പോഴേക്കും ശിവയും അച്ചുവും റെഡിയായി എത്തി……

“ശിവ…. നിനക്ക് ഇന്നു പോണോ….”അർജുൻ ചോദിച്ചു….

“പോകണം… Urgent മീറ്റിംഗ് ഉണ്ട് ഇന്നു…. ഷാർപ് 10നു തുടങ്ങും…..”ശിവ പറഞ്ഞു…

“ഞങ്ങൾ എന്നാൽ രുദ്രയുടെ വീട് വരെ പോകുവാണ്…. രുദ്രയുടെ അച്ഛന്റെ പിറന്നാൾ ആണ് ഇന്നു…. നീ ഇന്നു ജോലിക് പോകുന്നത് മോശം ആണ്…. പിന്നെ നിന്റെ തിരക്ക് മനസിലാക്കി കൊണ്ട് ഞങ്ങൾ മറ്റൊന്നും പറയുന്നില്ല…..”അർജുൻ പറഞ്ഞു…

“ഏട്ടാ… ഞങ്ങൾ ഏട്ടത്തിയെ കൂട്ടി പൊക്കോട്ടെ…..”ഉണ്ണി ചോദിച്ചു….

“അതിനെന്താ ചോദിക്കുന്നെ…. പോകാൻ പാടില്ലേ….”ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ ശിവ മറുപടി പറഞ്ഞു…..

“എടാ..ഞൻ എന്നാൽ ലീവ് ആക്കിയാലോ….”അച്ചു ചോദിച്ചു…

“നീ ഇന്ന് വന്നില്ലെങ്കിൽ നിന്നെ ഞൻ കാലേ വാരി നിലത്തടിക്കും…..”ശിവ കലിപ്പിൽ പറഞ്ഞു…..

“അതല്ലടാ എനിക്കും ഇവരുടെ കൂടെ പോകണം എന്നുണ്ടായിരുന്നു… നീ എനിക്ക് കുറച്ചു ദിവസം ലീവ് താടാ….”അച്ചു പറഞ്ഞു…..

“ശെരി അല്ലെ ഏട്ടാ…ഞങ്ങൾ ഇവിടെ വന്ന സ്ഥിതിക്ക് നിങ്ങൾ രണ്ടും കുറച്ചു ദിവസം ലീവ് ആകാമായിരുന്നു….. നമ്മുക്ക് മൊത്തത്തിൽ ഒന്ന് അടിച്ചു പൊളിക്കാമായിരുന്നു…….”ഉണ്ണി പറഞ്ഞു….

ശിവ അതിനു അവരെ ഒന്ന് നോക്കിയിട്ട് കൈയും കഴുകി എഴുനേറ്റ് പോയി….. ശിവ പോയതും രുദ്ര അടുക്കളയിലേക് പോയി….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“ശിവ ഇങ്ങനെ ജോലി ജോലി എന്ന് പറഞ്ഞു നടന്നാൽ എങ്ങനെ ഇവരെ സെറ്റ് ആക്കും…..”അർജുൻ ചോദിച്ചു….

“ഇവരെ സെറ്റ് ആകണമെങ്കിൽ കുറച്ചു പാട് പെടേണ്ടി വരും……”അച്ചു പറഞ്ഞു…

“ഏട്ടന് ഇഷ്ടം തോന്നിയിട്ട് കാര്യം ഉണ്ടോ… ഏട്ടത്തിക്കും തിരിച്ചു അത് പോലെ തോന്നണ്ടേ……..”ഉണ്ണി ചോദിച്ചു…..

“അതും ശെരിയാണ്….”അച്ചു പറഞ്ഞു….

“എന്റെ ആഞ്ജനേയ സ്വാമി ഇവരെ ഒന്ന് ഒന്നിപ്പിച്ചു തരണേ……”അർജുൻ പ്രാർത്ഥിച്ചു……

“ശിവ ഇന്നേ വരെ രുദ്രയോട് അധികം സംസാരിച്ചിട്ടില്ല…. മിണ്ടുന്നത് തന്നെ എന്തെങ്കിലും കലിപ്പിൽ ആയിരിക്കും… അതോടെ ഏട്ടത്തി പൂച്ച കുഞ്ഞിനെ പോലെ പരുങ്ങും……”അച്ചു പറഞ്ഞു….

“നമുക്ക് നോക്കാം…. എവിടെ വരെ പോകും എന്ന് അറിയാലോ….”അർജുൻ പറഞ്ഞു….

“ഇപ്പോൾ തന്നെ രണ്ടു മാസം പെട്ടന്ന് കടന്നു പോയി….. ഇനി 10മാസത്തിനുള്ളിൽ തന്നെ എല്ലാം ശരിയാക്കണം…..”ഉണ്ണി പറഞ്ഞു….

“എല്ലാം വരുന്നിടത്തു വെച്ചു കാണാം….”

ശിവ അവരുടെ അടുത്തേക്ക് വന്നതും അവർ സംസാരം നിറുത്തി……

“എടാ….ഇത് കുറച്ചു കാശ് ആണ്… ഇതിനു അവളുടെ അച്ഛന് എന്തെങ്കിലും വാങ്ങി കൊടുക്കണം…..”കുറച്ചു ക്യാഷ് എടുത്തു അർജുൻടെ കൈയിൽ ഏല്പിച്ചു കൊണ്ട് ശിവ പറഞ്ഞു…..

“ഏട്ടന് ഇതു ഏട്ടത്തിയെ ഏല്പിക്കാൻ പാടില്ലേ….”ഉണ്ണി ചോദിച്ചു…

“നിങ്ങൾക് ഇതു വാങ്ങാൻ ബുദ്ധിമുട്ട് ആണെങ്കിൽ അത് പറഞ്ഞാൽ മതി…… അല്ലാതെ ആരെ എന്ത് ഏൽപ്പിക്കണം എന്ന് എനിക്ക് നന്നായി അറിയാം……”ശിവ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങി…..

“ആ… ഈ കലിപ്പനെ എങ്ങനെ എന്റെ ഏട്ടത്തി സഹിക്കുന്നോ ആവോ…..”ഉണ്ണി പറഞ്ഞു….. അർജുൻ അതിനു ഒന്ന് ചിരിച്ചു…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

കാറിൽ കയറി അവരുടെ ഒപ്പം യാത്ര ചെയ്യുമ്പോഴും രുദ്ര മൗനം പാലിച്ചിരുന്നു…..
“അങ്ങേർക്ക് ഒന്ന് കൂടെ വന്നാൽ എന്താ കുഴപ്പം…..ഒന്ന് മുഖം കാണിക്കാൻ എങ്കിലും വരാമായിരുന്നു….. സ്വന്തം കമ്പനി അല്ലെ 10മിനുട്ട് വൈകിയാൽ എന്താ 😏😏”രുദ്ര ആലോചിച്ചു…….

അർജുനും ഉണ്ണിയും എന്തൊക്കെയോ കല പില സംസാരിക്കുന്നുണ്ടായിരുന്നു… പെട്ടെന്ന് സംസാരം നിറുത്തി അവരുടെ ശ്രെദ്ധ രുദ്ര യുടെ മേലെ ആയി…… ആളുടെ മൗനവും മുഖഭാവവും കണ്ട് അർജുൻ ചോദിച്ചു…..

“ശിവ… വരാത്തത് കൊണ്ട് വിഷമമായി അല്ലെ……”

“ഏയ്‌…..”

“നുണ പറയണ്ട….. ഏട്ടത്തിയുടെ മുഖം കണ്ടാൽ അറിയാം…..”ഉണ്ണി പറഞ്ഞു…

“ഏയ്‌… ഇല്ലാ….. നിങ്ങൾക് വെറുതെ തോന്നുന്നത് ആണ്….. അല്ലെങ്കിൽ തന്നെ ഞൻ എന്തിനാ ശിവ വരാത്തതിന് വിഷമിക്കുന്നെ……”രുദ്ര വിക്കി വിക്കി പറഞ്ഞു……

“അത് ശെരിയാണല്ലോ ഉണ്ണി…. ഇവർ ശെരിക്കും ഭാര്യ ഭർത്താക്കാൻ മാർഅല്ലാലോ.,, അത് കൊണ്ടാണ് ഇങ്ങനെ ഉള്ള ഫീലിംഗ്സ് ഒന്നും ഇല്ലാതെ,….”അർജുൻ ഒളി കണ്ണിട് രുദ്രയെ നോക്കി കൊണ്ട് ഉണ്ണിയോട് പറഞ്ഞു….

“എന്തായാലും മേഘയെക്കാൾ ബേധം ആണ് അല്ലെ അർജു….”ഉണ്ണിയും അവരുടെ കൂടെ കളിയായി പറഞ്ഞു….

രുദ്രയുടെ മുഖം വീർത്തു വന്നു….

“എന്റെ പൊന്നു ഏട്ടത്തി ഈ എഗ്രിമെന്റ് നോക്കി ഇരിക്കേണ്ട കാര്യം ഉണ്ടോ….. നിങ്ങൾക് അങ്ങ് real ആയി ജീവിച്ചു കൂടെ…….”ഉണ്ണി ചോദിച്ചു….

“ഉവ് ആ കാട്ടാളനെ കാണുമ്പോൾ തന്നെ എനിക്ക് പേടി ആകും അപ്പോഴല്ലേ….”രുദ്ര പിറുപിറുത്തു….

“ദേ… എന്റെ ഏട്ടനെ കാട്ടാളൻ എന്ന് വിളിച്ചാൽ ഉണ്ടല്ലോ….”ഉണ്ണി പറഞ്ഞു…

“ഓ.. നിന്റെ ഏട്ടൻ പുണ്യാളൻ….. ഞൻ ഒന്നും പറയുന്നില്ലേ…..”രുദ്ര പറഞ്ഞു….

പിന്നെ രണ്ടും കൂടി അതും ഇതും പറഞ്ഞു ചെറിയ അടി ആയി…. അതും കഴിഞ്ഞു ദേ രണ്ടും കൂട്ടായി…. ഇപ്പോൾ കണ്ടാൽ ഒരമ്മ പെറ്റ മക്കൾ എന്നെ പറയു…..അവരുടെ കളി ചിരികൾ കണ്ടു അർജുൻടെ മനസ് നിറഞ്ഞു…..

“ഏട്ടത്തി…. ശെരിക്കും എന്റെ ഏട്ടനെ പേടിയാണോ…..”ഉണ്ണി ചോദിച്ചു…..

“സത്യം പറഞ്ഞാൽ ചെറിയ പേടിയുണ്ട്…. ഓന്ത് നിറം മാറുന്നത് പോലെ ആണ് ദേഷ്യം വരുന്നത്…. ശെരിക്കുo പറഞ്ഞാൽ അങ്ങേർക്ക് എന്നെ കണ്ടു കൂടാ എന്ന് തോന്നും…….”രുദ്ര പറഞ്ഞു…

“ഏയ്‌…. ഏട്ടന് അങ്ങനെ ഒന്നും ഇല്ലാ ഏട്ടത്തി…. ഏട്ടൻ ഒരു പാവം ആണ്… ഈ കാണുന്ന ദേഷ്യം എല്ലാം വെറുതെ ആണ്…. ഏട്ടൻ ദേഷ്യം പെടുമ്പോൾ ഏട്ടത്തി പേടിക്കാൻ നിന്നു കൊടുത്തിട്ടല്ലേ……കുറച്ചു ധൈര്യം കാണിച്ചു നില്ക്കു….”ഉണ്ണി പറഞ്ഞു…..

“രുദ്രക്ക് ശിവയെ സ്നേഹിച്ചു കൂടെ….. രണ്ടു പേർക്കും പരസ്പരം ഇഷ്ടപെട്ടാൽ ഈ എഗ്രിമെന്റ് എല്ലാം വേണ്ടെന്നു വെക്കാലോ…..”അർജുൻ ചോദിച്ചു…..

അവൻ പറഞ്ഞതിന് രുദ്ര ഒന്നും മിണ്ടിയില്ല….. അർജുനും ഉണ്ണിയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു……

ഇടക്ക് കടയിൽ കയറി അവർ എന്തൊക്കെയോ വാങ്ങുന്നുണ്ടായിരുന്നു…. ഒരു ലോഡ് സാധങ്ങൾ ഉണ്ടായിരുന്നു… എന്തിനാണ് ഇതൊക്കെ വാങ്ങിയത് എന്ന് ചോദിച്ചപ്പോൾ ഒരു സന്തോഷത്തിനു എന്ന് അവർ മറുപടി പറഞ്ഞു…….

വീട് എത്തി…. അർജുനെയും ഉണ്ണിയെയും എല്ലാവർക്കും പരിചയപ്പെടുത്തി….നല്ല രീതിയിൽ തന്നെ ഇവർ എല്ലാവരോടും പെരുമാറി…. ശിവ വരാത്തതിന്റെ ചെറിയ പരിഭവം അച്ഛനുo അമ്മയ്ക്കും ഉണ്ടായിരുന്നു…. എങ്കിലും ഉണ്ണിയും അർജുനും കൂടിയപ്പോൾ ആകെ ബഹളവും കളി ചിരികളുമായി… ഞാനും അവരുടെ കൂടെ കൂടി… കുറെ നാളുകൾക്കു ശേഷം ഒന്ന് മനസു തുറന്നു ഞൻ ചിരിച്ചു….. എന്റെ സന്തോഷം കണ്ടിട്ടാവണം അച്ഛന്റെ കണ്ണ് നിറഞ്ഞു…. ഞൻ ഒന്ന് കണ്ണ് ചിമ്മി കാട്ടി…. ഞാനും അമ്മുവും കൂടി ഉച്ചക്ക് ഒരു ചെറിയ സദ്യയും ഒരു ചെറിയ പായസവും ഉണ്ടാക്കി……. ഉണ്ണി ആണെങ്കിൽ ഏട്ടത്തി പായസം എന്ന് പറഞ്ഞു കൊച്ചു കുട്ടികളെ പോലെ പിന്നാലെ നടക്കുവായിരുന്നു…..
വൈകിട്ട് എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി….. അച്ഛനെയും അമ്മയെയും കെട്ടി പിടിച്ചു ഉമ്മ വെച്ചു…ഒരു ദിവസം എല്ലാവരോടും അങ്ങോട്ട് ഇറങ്ങാൻ അർജു പറഞ്ഞു…. വരാമെന്നു അവർ സമ്മതിച്ചു……
ശിവയുടെ ഫേവറിറ് പായസം ആണെന്ന് ഉണ്ണി പറഞ്ഞത് കൊണ്ട് രുദ്ര കുറച്ചു പായസം അച്ചുവിനും ശിവക്കും കൂടി കരുതിയിട്ടുണ്ടായിരുന്നു…..

വീട്ടിലേക്കു വരുന്ന വഴിക്ക് ഐസ് ക്രീം കഴിക്കാമെന്നു പറഞ്ഞു ഞങ്ങൾ മൂന്നു പേരും റെസ്റ്റോറന്റ് ൽ കയറി…. രണ്ടു പേരും കൂടി എന്നെ കൊണ്ട് നിർബന്ധിച്ചു കുറെ ഐസ് ക്രീം കഴിപ്പിച്ചു…. തിരിച്ചുള്ള യാത്രയിൽ എനിക്ക് വളരെ സന്തോഷം തോന്നിയെങ്കിലും ഈ സന്തോഷം നശിക്കാൻ അധിക സമയം വേണമെന്നില്ല എന്ന് ഞൻ ഓർത്തു………

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

മീറ്റിംഗ് കഴിഞ്ഞു പുറത്തു ഇറങ്ങുമ്പോൾ ആണ് ശിവകു ഒരു unknown നമ്പറിൽ നിന്നു call വരുന്നത്……

“ഹലോ mr. ശിവ…. താങ്കളുടെ സുന്ദരിയും സുശീലയും നന്മക്ക് ഉറവിടവുമായ ഭാര്യ നിങ്ങൾ ഇല്ലാത്തപ്പോൾ നിങ്ങളുടെ അനിയന്മാരും ആയി പുറത്തു പറയാൻ പറ്റാത്ത രീതിയിൽ നടക്കുന്നത് നിങ്ങൾ അറിയുന്നില്ലേ….”..

“ഇത് ആരാണ് mr…. വെറുതെ ഫോണിലേക്ക് വിളിച്ചു അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ….”

“കൂൾ mr. ശിവജിത്….. ഞൻ ഒരു വീഡിയോ അങ്ങോട്ട് അയച്ചു തരുന്നുണ്ട്…. ഇത് കണ്ടിട്ട് നിങ്ങൾക് എന്ത് വേണമെങ്കിലും തീരുമാനിക്കാം….”അതും പറഞ്ഞു call കട്ട്‌ ആയി…..

വീഡിയോ ഓപ്പൺ ചെയ്തു നോക്കിയ ശിവയുടെ കണ്ണുകൾ ചുവന്നു…. നാടി ഞരമ്പുകൾ വലിഞ്ഞു മുറുകി….. ദേഷ്യം സഹിക്കാൻ ആവാതെ ചുമരിൽ അവൻ ആഞ്ഞിടിച്ചു…..

(തുടരും )