രചന – കാന്താരി
“ഡോ…. നൈസായി ഇടിച്ചിട്ടിട്ട് അങ്ങ് പോവാണോ… ”
എസ്‌കേപ്പാവാൻ നിന്നായാളേ…വിളിച്ചു നിർത്തി ഞാൻ ചോദിച്ചു.
പാവം പെട്ടു എന്ന ഭാവത്തിൽ നിൽക്കുകയാണ്. ഞാൻ വീണ്ടും തുടർന്നു
“ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് പോയാമതി ”
” എന്ത് തീരുമാനം ഉണ്ടാകാനാ അതാ… ഞാൻ സോറി പറഞ്ഞില്ലേ .
താൻ കേട്ടില്ലയിരുന്നോ … ഇല്ലെങ്കിൽ ഒന്നും കൂടി പറയാം… സോ…റീ…. പോരെ… ”
അല്ല പിന്നെ നമ്മളോടാ… അവളുടെ ഡയലോഗ്.
എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ വീണ്ടും തിരിച്ചു നടന്നു.
“എന്താടാ.. അവിടെ പ്രശ്നം”
“ഒന്നുല്ലടാ… അറിയാതെ ഒന്ന് തട്ടി അതിൽ ആ പെണ്ണൊന്നു വീണു.എന്റെ മര്യാദക്ക് ഞാനവളോട് സോറി പറഞ്ഞു എന്നിട്ടും എന്റെ മെക്കിട്ടു കേറാൻ വരുവാ.. ”
“മ്മ്മ്.. നീ വാ തൊഴുത്തിട്ട് വരാം.. ”
പോവുന്നതിന്നു മുൻപോന്ന് ഒന്നവളെ തിരിഞ്ഞു നോക്കി ഉണ്ടക്കണ്ണി അന്തംവിട്ട് നിക്കുവാണ്.. അവളുടെ കോലം കാണുമ്പോൾ തന്നെ ചിരി വരുന്നു
“ഇങ്ങോട്ട് വാടാ… ”
“ആാ… വരുന്നു… ”
✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴
ശോ…. വേണ്ടാത്ത പണിയായി പോയി ആദ്യം പറഞ്ഞ സോറിയും കേട്ട് മിണ്ടാതെ പോയാമതിയായിരുന്നു.
അയാളെ ചീത്ത പറഞ്ഞു ഒന്നാള്ളാവാൻ നിന്നതാ… വെറുതെ ഒരു കാര്യവുമില്ലത്തെ അയാളുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വന്നു.
സാരല്യ.. ഇതൊന്നും എനിക്ക് പുത്തരിയല്ല
“എല്ലാം കേട്ടല്ലോ… തൃപ്തിയായല്ലോ.. എന്ന നമുക്ക് പോവാം… ”
എന്നെ കളിയാക്കി കൊണ്ട് അഞ്ചു അങ്ങനെ പറഞ്ഞപ്പോൾ ഒന്നിളിച്ചു കാണിക്കുകയല്ലാതെ വേറൊരു നിവർത്തിയും ഉണ്ടായിരുന്നില്ലനിക്ക്. ബാക്കി കുരുപ്പുക്കൾ അത് കേട്ടു ചിരിക്കുകയാണ്
അത് കൊണ്ട് പൊടിയും തട്ടികൊണ്ട് ഞാനവരുടെ കൂടെ പോയി.
❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇
ഫ്രണ്ട്സിന്റെ കൂടെ ഒന്ന് കറങ്ങാംമെന്ന് വിചാരിച്ചാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്… അതെല്ലാം
വീണത് കൊണ്ട് കുളമായി നടുവിന് ചെറിയൊരു വേദനയുണ്ട് അത് മാത്രമല്ല ഡ്രസ്സ് ഫുൾ പൊടിയായി…
അത് കൊണ്ട് ഫ്രണ്ട്സിനോട് പോയ്കോളാൻ പറഞ്ഞിട്ട് ഞാൻ തിരിച്ചു വീട്ടില്ലേക്ക് ചെന്നു.
പതിവില്ലാതെ അമ്മ മുറ്റത്തു തന്നെ പോസ്റ്റാടിച്ചു നിൽക്കുന്നുണ്ട്.
എന്നെ കണ്ടിട്ട് വായും പൊളിച്ചു അടിമുടി നോക്കുവാ..
“ഇതെന്തു കോലമാടി… രാവിലെ പോയപ്പോൾ ഇങ്ങനെയായിരുന്നില്ലല്ലോ… ”
മ്മ്മ് ഇങ്ങനൊരു ചോദ്യം വരുമെന്ന് എനിക്കറിയാമായിരുന്നു ..
അത് കൊണ്ട് അമ്മയെ മൈൻഡാക്കാതെ ഞാൻ അകത്തോട്ടു പോയി…
പിന്നാലെ തന്നെ അമ്മയും വന്നു
“ഡീ… നിന്നോടാ ചോദിച്ചേ.. ഇതെന്തു പറ്റിയതാ.. ”
“ഒന്നുല്ലമ്മാ… അമ്പലത്തിൽ പോയപ്പോൾ അവിടുന്നു ഒരാളുമായി കൂട്ടി മുട്ടി അപ്പൊ ഞാനൊന്ന് വീണു.. ”
“അത്രേ… ഉള്ളോ.. നിന്റെ കോലം കണ്ടപ്പോൾ ഞാൻ വിചാരിച്ചു വല്ല വണ്ടിയും വന്നിടിച്ചുന്ന്… ”
അതും പറഞ്ഞു അടുക്കളയില്ലേക്ക് പോയ അമ്മയെ ഞാനൊന്നു നോക്കി.
എന്ത് കൂള്ളായിട്ടാ പറഞ്ഞിട്ട് പോയെ…
ഇതൊക്കെ കേൾക്കുന്നതിലും നല്ലത് വല്ല വണ്ടിയുടെ മുന്നിൽ ചാടി ചാവുന്നതായിരുന്നു…
കാലമാടാൻ അയാള് കാരണം എന്റെ ഇന്നത്തെ ദിവസം തന്നെ കുളമായല്ലോ ദേവിയെ…
രാവിലെയെല്ലാം പ്ലാൻ ചെയ്തിറങ്ങിയപ്പോഴെ
ഇന്നെന്തേങ്കിലും നടക്കുമെന്ന് വിചാരിച്ചതാ അതിപ്പോ ഇങ്ങനാവുമെന്ന് കരുതിയില്ല.
എന്റെ ദേവിയെ… ഒരു വട്ടം കൂടി അയാളെ എന്റെ മുന്നിൽ കൊണ്ട് വരണേ… ഇതിനൊക്കെ ഒന്ന് പ്രതികാരം ചെയ്യാൻ ഒരു ചാൻസ് തരണമേ ..
അങ്ങനെ പ്രാർത്ഥിച്ചു നിന്നപ്പോൾ ഒരു ചായ കുടിച്ചല്ലോന്ന് തോന്നി.
ഉണ്ടാക്കി കുടിക്കാൻ മടിയായത് കൊണ്ട് അമ്മക്ക് ഓർഡർ കൊടുത്തു
“അമ്മേ… ഒരു ചായ… ”
“പോയി ഒന്നും കൂടി കുളികടി… ഈ കോലത്തിൽ വീട്ടിൽ കേറ്റിയത് തന്നെ വലിയ കാര്യമാ അപ്പോഴാ… അവളുടെ ഒരു ചായ.. ”
വീണ്ടും ഒരു ആവശ്യവുമില്ലാതെ ഓരോന്ന് വാങ്ങി കൂട്ടുകയാണല്ലോ ഐശു…
സിറ്റുവേഷൻ മനസിലാക്കി വേണം ഇനി ഓരോന്ന് വിളിച്ചു പറയുമ്പോൾ.. ഓ…ക്കേ..
ഞാൻ എന്നോട് തന്നെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിചിട്ട് എഴുന്നേറ്റു കുളിക്കാൻ പോയി…
✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴✴
(സിദ്ധു വിന്റെ വീട്ടിൽ )
“അമ്മായി… ”
“ആ.. ഇതെന്താ അനു പതിവില്ലാതെ ഒരു വരവ്.. ”
“അത് പിന്നെ വരാൻ തോന്നി വന്നു..
മീനു എന്തേയ്… ”
“അവൾ റൂമിലുണ്ട്.. ചെല്ല്.. ”
മീനുന്റെ റൂം ലക്ഷ്യം വെച്ചു പോയപ്പോഴാണ് സിദ്ധു വിന്റെ റൂമിന്റെ മുന്നിൽ ഞാൻ സ്റ്റാക്കായത്.
ആരുമില്ലന്ന് ഉറപ്പു വരുത്തി ഞാൻ റൂമിൽ കേറി. നേരെ കണ്ടതും സിദ്ധുവിന്റെ ഫോട്ടോ
‘ഹാ.. എന്റെ സിദ്ധു… ഉമ്മ്മ… പെട്ടന്ന് തന്നെ വരണംട്ടോ… ഞാനിവിടെ വെയ്റ്റിംഗിൽ ആണ് ‘
അപ്പോഴേക്കും സിദ്ധുവിന്റെ അനിയത്തി മീനു റൂമിലേക്കു വന്നു
” അനു… നീയിവിടെ എന്താക… ”
“അത് ഞാൻ നിന്നെ നോക്കി വന്നതാ.. ”
“ഓ.. എന്നെ കാണണമെങ്കിൽ എന്റെ റൂമിൽ വരണം. അല്ലാതെ ഏട്ടന്റെ റൂമിൽ അല്ല…
നീ ഇറങ്ങികെ…. ഏട്ടനെങ്ങാനും നീ റൂമിൽ കേറിയ കാര്യമറിഞ്ഞൽ… എന്റെ അനു… പിന്നെ പറയണ്ടല്ലോ.. വന്ന് നിന്നെ തല്ലിയിട്ട് പോവും.. ”
പിന്നെ… നീ നോക്കിക്കോടി ഈ റൂമിൽ ഞാൻ കേറും… എന്നെ ഇറക്കി വിടാൻ നോക്കുന്ന നീ തന്നെ ഒരു ഗ്ലാസ് പാലും തന്ന് എന്നെ ഇതിലേക്ക് കയറ്റി വിടും
“നീ എന്താല്ലോചിച്ചു നിക്കുവാ… ഇങ്ങോട്ട് വാടി.. ”
❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇❇
രാവിലെ അമ്പലമെന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോയിട്ട് ഫുൾ റൗണ്ടടിചാണ് വീട്ടിൽ എത്തിയത്.
അമ്പലത്തിൽ വെച്ചു നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ചിരി വരുകയാണ്.. പാവം ഉണ്ടക്കണ്ണി എന്തായോ.. എന്തോ
അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നപ്പോഴാണ് അമ്മയുടെ കാൾ വന്നത്.
(തുടരും… )

by