The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗ്രീഷ്മ വിപിൻ
“നിനക്ക് എന്താ ഇവിടെ കാര്യം.. എത്ര പറഞ്ഞാലും നിന്റെ തലയിൽ കേറില്ലേ…… ”
ശിവ അവൻ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല… ഷാനുവിനെ ഇമ ചിമ്മാതെ നോക്കി നിൽകുവായിരുന്നു….
“ഷാനു……. ഞാൻ നിന്നെ എത്ര തവണ വിളിച്ചു….. ചീത്ത പറയാനെങ്കിലും നിനക്ക് ഫോൺ എടുക്കാമായിരുന്നു…. നിന്നെ ഒരു നോക്ക് കാണാതെ നിന്റെ ശബ്ദം കേൾക്കാതെ ഞാൻ….. ” ശിവയുടെ കണ്ണുകളിൽ അവളുടെ സഖാവിനോടുള്ള പ്രണയം നിഴലിച്ചു നിന്നു….
“ഭദ്രേ….. മതി…….. ഞാൻ നിന്നോട് പലതവണ പറഞ്ഞു എനിക്ക് ഇതൊന്നും ഇഷ്ടലെന്നു…….” അവൻ അവളുടെ നോട്ടം നേരിട്ടാനാകാതെ മുഖം തിരിച്ചു….
“ഷാനു നീ എന്തേ എന്നെ അറിയാൻ ശ്രമിക്കാത്തത്….. ന്റെ പ്രണയം… ന്റെ ഓരോ അണുവിലും നീയാണ് ഷാനു……. ”
“ഭദ്രേ…. കിന്നരിക്കാതെ പുറത്ത് പോ…….. ”
“ഷാനു…. പ്ലീസ് എനിക്ക് പറയാനുള്ളത്….. ”
അവളെ പൂർത്തിയാക്കാൻ സമ്മതിക്കാതെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് തള്ളി മുറിയുടെ വാതിൽ അടച്ചു….
” ഷാനു എനിക്ക് അറിയാം നിന്റെ മനസ്സ്…..
നീ അത് ഒരിക്കൽ എനിക്ക് മുന്നിൽ തുറന്ന് തരും……
ഞാൻ കാത്തിരിക്കും ഷാനു അത് ഇനി എത്ര യുഗങ്ങളായാലും….. ”
പടികൾ ഇറങ്ങി വരുന്ന ശിവയെ നോക്കി വേണിയും ഷഹ്‌നായും താഴെ തന്നെ ഉണ്ടായിരുന്നു..
“നിനക്ക് ഒന്നും പറ്റിയില്ലല്ലോ….. ” ഷഹന അവളെ മൊത്തം നോക്കി ചോദിച്ചു….
ശിവ അവളെ നോക്കി കണ്ണുരുട്ടി….
“ആ സാധനം എപ്പോഴാ വന്നേ…. ”
“നീ മുകളിലേക്ക് കയറി പോയ ഉടനെ ഇക്ക എത്തി… ”
“ഹും……. എവിടെ ആയിരുന്നു ഇത്രയും ദിവസം… ”
“ഒന്നും പറഞ്ഞില്ല….. ഞങ്ങളെ കണ്ടപ്പോഴേ നീ വന്നിട്ടുണ്ടെന്ന് മനസിലായി…. എന്നെ നോക്കി പേടിപ്പിച്ചിട്ട നിന്റെ അടുത്തേക്ക് വന്നേ… ”
” ഉമ്മയെ കണ്ടില്ലല്ലോ…. ക്ലാസ്സ് കഴിഞ്ഞ് എത്തിയില്ലേ…. ” ശിവ ഷഹനയോട് തിരക്കി…
“ഉമ്മ വന്നില്ല… ”
മൂന്ന് പേരും കുറെ നേരം സംസാരിച്ചിരുന്നു… ശിവയുടെ കണ്ണ് ഷാനുന്റെ മുറിയിലേക്ക് തന്നെ ആയിരുന്നു…
“ശിവ എന്നാ നമ്മുക്ക് ഇറങ്ങാം….. ” വേണി ആയിരുന്നു…
“മ്മ്….. ഒരു മിനിറ്റ്…. ഞാൻ ഇപ്പോ വരാം…. ” എന്ന് പറഞ്ഞു മുകളിലേക്കുള്ള സ്റ്റെപ് കയറി…
“ന്റെ പടച്ചോനെ ഇവൾ ന്റെ പുക കണ്ടേ പോകും….. ” ഷഹന തലയിൽ തന്റെ കൈ വെച്ച് പറഞ്ഞു…..
“ഞാൻ ഇപ്പൊ വരാം മുത്തേ… ന്റെ എന്തോ അവിടെ വെച്ച് മറന്നു… ” അവൾ അവരെ നോക്കി കണ്ണ് ഇറുകിയിട്ട് പറഞ്ഞു..
ശിവ ചെല്ലുമ്പോൾ ഷാനു വായനയിലായിരുന്നു… അവൾ വാതിൽ പടിയിൽ അവനെയും നോക്കി കുറെ നേരം നിന്നു…
“എന്താ ഭദ്രേ….. നിനക്ക് ഇനിയും പോകാൻ ആയില്ലേ… ” ഷാനു അവളെ നോക്കാതെ ചോദിച്ചു..
“ഇയാൾക്ക് പുറകിലും കണ്ണ് ഉണ്ടോ… ” അവൾ അവൻ കേൾക്കാതെ പറഞ്ഞു…
“എന്താടി പിറുപിറുക്കുന്നെ….. “അവൻ ഇരുന്നിടത്തിന്ന് എഴുനേറ്റ് അവളുടെ അടുത്തേക്ക് ചെന്നു..
“അത് ഷാനു… ഞാൻ ന്റെ ഫോൺ ഇവിടെ ഉണ്ടോ എന്ന് നോക്കാൻ വന്നതാ…. ”
“ഹ്മ്മ്…. ” അവൻ വിശ്വാസം വരാതെ അവളെ നോക്കി..
“നീ എന്താ ഷാനു ഇങ്ങനെ നോക്കുന്നേ….. ശരിക്കും ഫോൺ ന്റെ കൈയിൽ ഇല്ല…. ”
“ദേ പെണ്ണേ കളിക്കാതെ പോയെ…. ”
“ഷാനു അങ്ങോട്ട് നോക്കിയേ….. ” അവന്റെ ശ്രദ്ധ മാറിയതും ശിവ അവന്റെ കവിളിൽ മുത്തിയിട്ട് ഓടി….
“ഡീ……. ”
“ഷാനു….. I LOVE U…… ” ഓടുന്നതിനിടയിൽ അവൾ വിളിച്ചു കൂവി …
അവന്റെ മുഖത്തു ഒരു ചിരി വന്നുവോ…
സ്റ്റെയർകേസ് ഓടി ഇറങ്ങി.. താഴെ എത്തിയതും മുൻപിൽ നിൽക്കുന്ന ആളെ കണ്ട് ശിവ ഒന്ന് പതറി… അവൾ അവരെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു…
ആയിഷ, ഷാനവാസിന്റെയും ഷഹനാസിന്റെയും ഉമ്മ… അധ്യാപികയാണ്..
“ആയിഷുമ്മ…. ഞാൻ… ”
“നിങ്ങൾ വന്നിട്ട് കുറെ നേരമായോ…. ” ആയിഷ വേണിയെ നോക്കി ചോദിച്ചു…
“ക്ലാസ്സ് കഴിഞ്ഞയുടനെ ഇവിടേക്ക് വന്നു… ”
“ശിവ ന്റെ കൂടെ വാ…. ഷഹന നീ എനിക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്… “അവര് പുറത്തേക്ക് ഇറങ്ങി… ശിവ ദയനീയമായി വേണിയെയും ഷഹനയെയും നോക്കി… അവരുടെ അവസ്ഥയും അത് പോലെ ആയിരുന്നു…
“ശിവാ….. ” ആയിഷ തിരിഞ്ഞു നോക്കി അവളെ വിളിച്ചു
“ആ ഉമ്മ…. വരുന്നു… ”
“ഉമ്മ….. ”
“നിർമ്മലയ്ക്ക് ഇനി മോൾ മാത്രമേ ഉള്ളു…. അത് എന്ത് തീരുമാനം എടുക്കുമ്പോഴും മോൾ ചിന്തിക്കണം… ”
“ഉമ്മ….. എനിക്ക്… ”
“ഷാനുനെ ഇഷ്ടമാണെന്നല്ലേ… എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു…. മോൾക്ക് ഉമ്മ ഒന്നും പറഞ്ഞു മനസിലാക്കി തരേണ്ടതില്ല…. മോൾക്ക് ശരി എന്ന് തോന്നുന്നത് നിനക്ക് ചെയ്യാം… അത് പക്ഷേ നിമ്മിയെ വേദനിപ്പിച്ചിട്ടായിരിക്കരുത്… ” ആയിഷ അവളെ ചേർത്ത് പിടിച്ചു….
“ഉമ്മ ഷാനുന്റെ മനസ്സിൽ എന്താണെന്ന് എന്ന് എനിക്ക് അറിയില്ല…. പക്ഷേ ഷാനു ന്റെ ജീവനാണ്…. അവനെ മറന്ന് വേറെയൊരു ജീവിതം എനിക്കില്ല ഉമ്മ…. ”
“മോളോട് ഞാൻ പറഞ്ഞെന്നേയുള്ളൂ…. ആലോചിക്കാൻ ഇനിയു സമയം ഉണ്ട്….
ഒത്തിരി നേരമായി മോൾ പോയിക്കോ…”
“മ് മ്മ്… ” വേണിയും ശിവയും അവിടെന്നിറങ്ങി… പാട വരമ്പിലൂടെ നടന്നു….
“ഡാ നീ വീട്ടിലേക്ക് വരുന്നുണ്ടോ… ” വേണി ശിവയോട് ചോദിച്ചു..
“ഇല്ലടാ….. ഇപ്പൊ തന്നെ ഒത്തിരി ലേറ്റ് ആയി…..”
“മ്മ്…. എന്നാ നാളെ കാണാം…. “എന്ന് പറഞ്ഞു വേണി അവളുടെ വീട്ടിലേക്കുള്ള പടികൾ കയറി…
ശിവയെ നോക്കി ഉമ്മറപ്പടിയിൽ തന്നെ നിർമ്മല ഇരിപ്പുണ്ടായിരുന്നു…
“എന്താ ശിവ വരാൻ താമസിമെങ്കിൽ നിനക്കൊന്നും വിളിച്ചു പറഞ്ഞൂടെ… പിന്നെ എന്തിനാ നീ ആ കുന്ത്രാണ്ടം കൊണ്ട് നടക്കുന്നേ… ”
“അമ്മയ്ക്ക് എന്നെക്കാളും വലതു ആ രുദ്രനെ അല്ലെ… ഹും.. ” അവൾ ശുണ്ഠിയോടെ പറഞ്ഞു…
“ന്റെ ശിവാ നീ ഇനിയും അത് വിട്ടില്ലേ ” അവര് അവളുടെ കൈയിൽ നിന്ന് ബാഗ് വാങ്ങി കൊണ്ട് പറഞ്ഞു….
“വേണ്ടാ…. എനിക്കറിയാം…. അമ്മയ്ക്ക് അമ്മയുടെ ഏട്ടനും കുടുംബവുമാണ് വലുത്….
എനിക്ക് ആരുമില്ല…. ” ശിവ അവരുടെ കൈയിൽ നിന്നും ബാഗും വാങ്ങി അകത്തേക്ക് പോയി
“ഓഹ് … ഈ പെണ്ണിന്റെ കാര്യം…. ” നിർമ്മല അവളുടെ പിറകെ പോയി…
“അപ്പൊ നിനക്ക് ചക്കയട വേണ്ടല്ലോ…. ഞാൻ അത് ആർകെങ്കിലും എടുത്ത് കൊടുക്കാം… ”
ശിവ ഓടി അടുക്കളയിൽ പോയി അടച്ചു വെച്ചിരുന്നു അടച്ചു വെച്ചിരുന്ന പാത്രങ്ങൾ തുറന്ന് നോക്കി…. തേടിയത് കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….
നിർമ്മലയെ നോക്കാതെ അവൾ അതും എടുത്ത് റൂമിലേക്ക് പോയി… നിർമ്മല അവൾ പോകുന്നതും നോക്കി ചിരിയോടെ നിന്നു…
രാത്രിയിൽ അത്താഴം കഴിച്ചു തന്റെ റൂമിൽ വായിച്ചിരിക്കുമ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്.. ഡിസ്‌പ്ലൈയിൽ തെളിഞ്ഞ പേര് കണ്ടതും അവളിൽ ഒരു ചിരി ഉണ്ടായി….
ഫോൺ ചെവിയോട് ചേർത്തു..
“ഷാനു……. ”
“ഹലോ ഭദ്രേ…. നാളെ രാവിലെ ചെറിയൊരു മീറ്റിംഗ് ഉണ്ട് കൃത്യസമയത്ത് തന്നെ എത്തണം…” തിരിച്ചു ഒന്നും പറയാൻ സമ്മതിക്കാതെ അവൻ ഫോൺ വെച്ചു…
“ശോ അപ്പോഴേക്കും കട്ട് ചെയ്തോ….
അങ്ങോട്ട് വിളിച്ചല്ലോ….. എന്ത് പറഞ്ഞു വിളിക്കും…. ആ വഴിയുണ്ട്…. ” അവൾ ഫോൺ എടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു… കുറെ നേരം റിങ് ചെയ്‍തതിന് ശേഷം കോൾ കട്ടായി…
ഒരു തവണ കൂടി വിളിച്ചല്ലോ…. ഇല്ലേ വേണ്ടാ…. ഒരു മെസ്സേജ് അയക്കാം…
“ഷാനു….. അല്ല സഖാവ്…. എന്റെ മാത്രം സഖാവ്…. നീ എനിക്ക് വെറുമൊരു കാമുകൻ അല്ല….. എന്റെ നല്ലൊരു സുഹൃത്താണ്…. നിന്നിൽ ഞാൻ എന്റെ അച്ഛനെയാണ് കാണുന്നത്… നീ എനിക്ക് നല്ലൊരു വഴികാട്ടിയാണ്….
സഖാവേ പ്രണയത്തിന്റെ നിറവും വിപ്ലവത്തിന്റെ നിറവും എന്നു ചുവപ്പാണ്….. നമ്മുക്ക് നമ്മുടെ പ്രണയം കൊണ്ട് പുതിയൊരു വിപ്ലവത്തെ രചിക്കാം…. നിന്നോട് എനിക്കുള്ള പ്രണയം വാക്കുകൾക്ക് അധീനമാണ്……. നിന്റെ നിഴലായി നിന്റെ നെഞ്ചിലെ ചുവപ്പായി മാറുവാൻ എന്റെ ഉള്ളം തുടിക്കുന്നു…..
കാത്തിരിക്കുന്നു സഖാവേ നിന്റെ വലതു കരത്തിനുള്ളിൽ എന്റെ ഇടത് കരം ചേറുക്കുവനായി ”
തന്റെ ഫോണിൽ വന്ന മെസ്സേജ് വായിക്കുമ്പോഴും അവന്റെ ചുണ്ടിൽ ചെറുചിരി ഉണ്ടായിരുന്നു… അവൻ തന്റെ ഡയറി നെഞ്ചോട് ചേർത്ത് കിടന്നു….
രണ്ടുപേരും തന്റെ പ്രണയത്തെ സ്വപ്നം കണ്ട് നിദ്രയിൽ വീണപ്പോൾ… അവർക്ക് എതിരെ ഉള്ള കരുക്കൾ നീക്കാൻ തക്കം നോക്കി ഒരാൾ മറിഞ്ഞിരിക്കുന്നുണ്ടായിരുന്നു….
തുടരൂ…