18/04/2026

ഹൃദയതാളം : ഭാഗം 12

രചന – ചിലങ്ക

നീ എന്താടി ഇവിടെ ?? ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന കിരൺ കണ്ടത് തന്റെ കട്ടിലിൽ ഇരുന്ന് ചുറ്റും നോക്കുന്ന പാറു വിനെയാണ്… ആഹ… കിരണേട്ടനോ… എപ്പോൾ വന്ന്.. കട്ടിലിൽ നിന്നും എഴുന്നേറ്റ് അവൾ ചോദിച്ചതും കണ്ണും മിഴിച്ച് അവൻ നോക്കി. എന്റെ മുറിയിൽ വന്ന്.. എന്റെ കട്ടിലിൽ ഇരുന്നിട്ട് ഞാൻ എപ്പോൾ വന്നെന്നോ ഉളുപ്പ് ഉണ്ടോടി നിനക്ക്…. ദേ… മരിയാദയ്ക്ക് സംസാരിച്ചില്ലേ അടിച്ച് കരണം പുകയ്ക്കും ഞാൻ…. കലിപ്പിൽ അവന്റെ നേർക്ക് കൈ ചൂണ്ടി അവൾ പറഞ്ഞതും അവൻ ഞെട്ടി തിരിച്ച് അവളെ നോക്കി. ഇന്നേ വരെ കാണാത്ത ഒരു ഭാവം ആയിരുന്നു അവൾക്ക് എന്താ പേടിച്ചു പോയോ… അവൾ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചതും കിരൺ അറിയാതെ തലയാട്ടി… അച്ചോടാ മുത്തേ പേടിക്കണ്ടാട്ടൊ ഇതൊക്കെ എന്റെ നമ്പർ അല്ലെ..അതുംപറഞ്ഞ് കവിളിൽ തട്ടി അവൾ പറഞ്ഞപ്പോൾ ആണ് അവന്റെ ബോധമണ്ഡലം പ്രവർത്തിച്ചത്…. ടി…… നിന്റെ വേലത്തരമൊന്നും എന്നോട് വേണ്ട… എന്റെ റൂമിൽ ആവിശ്യം ഇല്ലാതെ വല്ലവരും കേറുന്നത് എനിക്ക് ഇഷ്ട്ടമല്ലാത്ത കാര്യമാ…. കടക്കടി പുറത്ത്…. അത് കേട്ടതും അവൾ ഒറ്റ ചട്ടത്തിൽ ബെഡിൽ ചാടി കിടന്നു…..

എടി……… എന്താ കിരണേട്ടാ ചേട്ടനല്ലേ എന്നോട് കിടക്കാൻ പറഞ്ഞെ… പിന്നെ എന്തിനാ ദേശിക്കുന്നെ…??? എഴുന്നേൽക്കടി എന്റെ ബെഡിൽ നിന്നും… ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന അവനോട് പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്ക് മനസ്സിലായി….. അവൾ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റ് അവന്റെ മുന്നിൽ നിന്നും.. ഇപ്പോഴും ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുകയാണ് കിരൺ…. എന്താ കിരണേട്ടാ ഞാൻ ഇവിടേക്ക് വരേണ്ടതല്ലേ… അപ്പോ ഈ റൂ എന്റെ അല്ലെ�നാണിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ കണ്ണും മിഴിച്ച് അവനെ നോക്കി… അല്ല ഇത് ശില്പയുടേയാ…. നീ പോയേ….. അതും പറഞ്ഞുകൊണ്ട് അവൻ തിരിഞ്ഞതും അവൾ ഒന്ന് സങ്കടപ്പെട്ട് അവിടെ നിന്നും പോകാൻ പോയ്‌.. അതേ…….ശില്പ ഇല്ലായിരുന്നെങ്കിൽ എന്നേ കെട്ടുവായിരുന്നോ….. അവൾ പ്രതിക്ഷപോലെ ചോദിച്ചതും അവൻ അവളെ നോക്കി… ആ കണ്ണുകളിൽ തന്നോടുള്ള പ്രണയം ഒരു നിമിഷം അവൻ അറിഞ്ഞു…. പ്രതിക്ഷകളോടുള്ള അവളുടെ നോട്ടത്തിൽ അവന് ഇല്ലെന്ന് പറയാൻ പറ്റിയില്ല… അവൻ ഒന്ന് തലയാട്ടി…. അത് കണ്ടതും സന്തോഷത്തോടെ അവൾ തുള്ളി ചാടി അവിടെ നിന്നും പോയ്‌…. കിരൺ ഒന്നും മനസ്സിലാകാതെ അവിടെ ഇരുന്നു…. മനസ്സിൽ ഒരു തരo നഷ്ട്ട ബോധം ഉണ്ടാകുന്നോ……. അറിയില്ല…

വൈകിട്ട് ഫൻഷൻ പോകാൻ എല്ലാരും റെഡിയായി ഹാളിൽ എത്തി…. കിരണും കാർത്തിയും എല്ലാം കൊണ്ടും സൂപ്പർ ആയപ്പോൾ അതിനേക്കാൾ സൂപ്പർ ആയത് അച്ഛനും അമ്മയും ആണ്….. വയസ്സായി എന്നിട്ടും രണ്ടും നിൽക്കണ നിൽത്ത കണ്ടോ… ഹോ…… കിരൺ അവരെ നോക്കി പറഞ്ഞതും അച്ഛനും അമ്മയും അവനെ ദേഷ്യത്തോടെ നോക്കി..കാർത്തി അത് കണ്ട് ചിരിച്ചു… നിനക്ക് അസൂയ ആണ് അസൂയ…… പറഞ്ഞിട്ട് കാര്യമില്ല പാലും കാടിവെള്ളവും പോലെയല്ലേ നീയും ഞങ്ങളും അതുകൊണ് അവിടെ ചെല്ലുമ്പോൾ ഒരു ഗ്യാപ്പിൽ നിന്നോണം പ്ലീസ്…. (അച്ഛൻ ) അയ്യാ അയിന് ആര് വരുന്നു……. ഹ്മ്മ്…ഒരു ഗന്ധർവ്വൻ വന്നേക്കുന്നു… കുംഭകർണ്ണന്റെ കുട്ട് ഒരു ഉണ്ട വയറും… പപ്പടം പോലെ ഒരു കഷണ്ടിയും അണ്ണാന്റെ കുട്ട് പല്ലും …. ഹ്മ്മ്… എടാ…. മതി നിർത്ത് രണ്ടും … ലെച്ചുവും പാറുവും എവിടെ…. ദാ വരുന്നു അമ്മേ….. അത് കേട്ട ഭാഗത്തേക്ക് എല്ലാരും നോക്കി… സ്റ്റെപ്പ് ഇറങ്ങി വരുന്ന പാറുവിനേയും ലെച്ചു വിനെയും കണ്ടതും എല്ലാരുടെയും കണ്ണുകൾ വിടർന്നു…

ലഹങ്കയാണ് രണ്ടിന്റെയും വേഷം….. സ്റ്റോൺ വർക്ക്‌ കൊണ്ട് മനോഹരമായ എന്നാൽ സിംപിൾ ആയ ഡ്രെസ്സിന്റെ കൂടെ മിത മായ ഒരുക്കം…. കാർത്തി ലെച്ചു വിനെ നോക്കി ഊറ്റി കുടിക്കുകയാണ്… താൻ ചാർത്തിയ താലിയും കൈയിൽ രണ്ട് വളയും കുഞ്ഞ് കമ്മലും.എന്ത് ഭംഗി ആണ്…. അതേ സമയo കിരൺ പാറു വിനെ കണ്ട് വാ തുറന്ന് നിൽക്കുകയാണ്… ഇത്രയും നാൾ ജിൻസ്സും ടോപ്പും ഇട്ട് നടന്നവൾ ഇങ്ങനെ നിൽക്കുമ്പോൾ വാ തുറന്ന് പോകില്ലേ…. അച്ഛൻ അവന്റെ വാ അടച്ച് വെച്ചു.. അവൻ ഒന്ന് ഞെട്ടി അരവിന്ദനേ നോക്കി.. അവൻ ഒന്ന് ഇളിച്ച് കാണിച്ചു… അവളെ വേണ്ടാ അവൾ അഹങ്കാരിയാ… പെണ്ണാണോ… പക്ഷെ അവളെ ഇങ്ങനെ വായിനോക്കാം.. അല്ലെ… കിരണിനെ അടിമുടി നോക്കി അച്ഛൻ ചോദിച്ചു… ദേ അച്ഛൻ ഏതെങ്കിലും ആന്റിമാരെ വായിനോക്കുമ്പോൾ ഞാൻ ഇങ്ങനെ പറയുവോ??? പറയുവോന്ന്…. എടാ പതുക്കെ പറയടാ…. എന്താ ഇവിടെ…..അമ്മ ഇടയ്ക്ക് കേറി… ഏയ്‌ ഒന്നും ഇല്ല… അല്ലെ കിരണേ…. ആഹ്.. പോകാം …. ലെച്ചു പറഞ്ഞപ്പോൾ ആണ് കാർത്തിക്ക് ബോധം വന്നത്…

അമ്മേടെ മക്കൾ രണ്ടും സുന്ദരിമാരായല്ലോ…. അതും പറഞ്ഞ് പറഞ്ഞ് അവരുടെ കവിളിൽ തലോടിയതും പാറുവും ലെച്ചുവും പാറുവും ചിരിച്ചു….. ശു. കിരണേട്ടാ… വണ്ടിയിൽ കേറാൻ നേരo പാറു അവനെ തോണ്ടി വിളിച്ചു…. ഹ്മ്മ് എന്താ.. . എങനെ ഉണ്ട് എന്നേ കാണാൻ.. കിരണേട്ടന്റ സങ്കല്പത്തിലെ പെണ്ണിനെ പോലെ ഇല്ലേ…… പാവാടയിൽ പിടിത്തമിട്ട് അവൾ ചോദിച്ചതും കിരൺ അവളെ അടിമുടി ഒന്ന് നോക്കി. കൊള്ളാം പക്ഷെ ശില്പയുടെ അത്രയും ഇല്ല .. അതും പറഞ്ഞ് അവൻ വണ്ടിയിൽ കേറി…. ഓ…. ഈ കാലമാടന് വല്ല പാഷാണം കലക്കി ഞാൻ കൊടുക്കും…എടി ശില്പ്പേ ഒന്ന് നിന്റെ കാമുകന്റെ കൂടെ പോടീ……�അവൾ കിരൺ പോകുന്നതും നോക്കി പറഞ്ഞു….

വണ്ടിയിൽ ലെച്ചു വെളിയിൽ നോക്കി ഇരിക്കുകയായിരുന്നു…. പെട്ടെന്നാണ് വയറ്റിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയത് .. അവൾ ഞെട്ടി നോക്കിയതും കാർത്തി… തമ്പുരാനെ ഇത് എപ്പോൾ ഇവിടെ വന്നിരുന്നു…. അവൻ ആണെങ്കിൽ ഒന്നും അറിയാത്ത പോലെ ഇരിക്കുകയാണ്… പക്ഷെ അവന്റെ കൈ അവളുടെ വയറ്റിലും…. ലെച്ചുവിനാണെങ്കിൽ ഇക്കിളി ക്കൊണ്ട് വല്ലാതായി… എത്ര പിച്ച് കൊടുത്തിട്ടും അവൻ കൈ മാറ്റിയതേയില്ല. ടാ.. വയറ്റാട്ടി മരിയാദയ്ക്ക് കൈ മാറ്റിക്കോ ..� അവൾ മെല്ലെ പറഞ്ഞു പക്ഷെ അവൻ നെവർ മൈൻഡ്.. അവന്റെ കൈകൾ അവളുടെ പാവാടയുടെ അടിയിലേക്ക് പോകാൻ പോയതും ഒറ്റ ചവിട്ട് കാലിൽ വെച്ച് കൊടുത്തു…. ആഹ്…… അവൻ വേദനകൊണ്ട് ശബ്ദം ഉണ്ടാക്കി….. എന്താടാ……… ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് അച്ഛൻ ചോദിച്ചതും ഒന്നുമില്ലെന്ന് കാർത്തി പറഞ്ഞു… പുറകിലത്തെ സീറ്റിൽ ഇരുന്ന് കിരണും ലെച്ചുവും ചുമച്ചു.. ഖോ…. ഖോ…… കാർത്തി ചമ്മലോടെ തിരിഞ്ഞു… ഈ…. നിങ്ങൾ ഒന്നും കണ്ടില്ലല്ലോ അല്ലെ.. ലേശം ഉളുപ്പ്….. ഹോ ഇവനൊക്കെ എങനെ എന്റെ അനിയൻ ആയത്…� കിരൺ തലയിൽ കൈ വെച്ച് പറഞ്ഞു…. അതേ കണ്ടു പഠിക്ക്… ഇങ്ങനെയാ ആണുങ്ങൾ…എനിക്ക് അഭിമാനം ആണ് അനിയാ നീ….. (പാറു.)� കിരൺ കലിപ്പിൽ അവളെ നോക്കി.. ആകെ ചമ്മി നാറിയ അവസ്ഥയിലായി കാർത്തി…. ലെച്ചു വിനെ നോക്കിയപ്പോൾ അവൾ ഒന്നും ചെയ്തില്ല മട്ടിൽ ഇരിക്കുന്നു…

സ്ഥലം എത്തി എല്ലാരും ഇറങ്ങി… ലെച്ചുവും പാറുവും ഒരു സെറ്റ് ആയി പാർട്ടിയിൽ പാറി നടന്നപ്പോൾ കാർത്തിയും കിരണും ഒരു സെറ്റ് ആയി അവിടെ മാറി നിന്നും… അവിടെ വന്ന റിലേറ്റീവ്സ്സും ബിസിനസ്‌ ഫ്രണ്ട്‌സുമായി സംസാരവും കാര്യം പറച്ചിലും ആയി. അച്ഛനും അമ്മയും പെണ്ണിനെ കാണലും ഒക്കെ ആയി….. കിരണും കാർത്തിയും കാര്യം പറഞ്ഞോണ്ട് ഇരുന്നപ്പോൾ ആണ് സച്ചു അവിടെ ഹാജർ ആയത്… ആഹാ രണ്ടാളും എന്തെടുക്കുവാ…. ഓ വന്നോ നീ എന്താടാ ലേറ്റ് ആയത് … കാർത്തി കലിപ്പിൽ ചോദിച്ചു ഹോസ്പിറ്റലിൽ ഒരു എമർജൻസി ഉണ്ടായിരുന്നു അളിയാ… അതാ….. ഹാ എവിടെ നിന്റെ ഭാര്യ…. ചുറ്റും നോക്കി സച്ചു ചോദിച്ചു…. അവൾ പാറു വിന്റെ കൂടെ ഇവിടെ ഉണ്ടായിരുന്നു.. അവൻ ഒന്ന് നോക്കി പറഞു.. കണ്ടോ . പെണ്ണുപ്പിള്ളേ ചേർത്ത് പിടിച്ച് നടക്കേണ്ട ചെറുക്കാനാ ഇങ്ങനെ ഒരു തോൽവി ചേട്ടനെ കെട്ടിപ്പിടിച്ചു നടക്കുന്നത്.� എന്തൊരു വിധി….. വാ പൊത്തി ചിരിച്ചു കൊണ്ട് സച്ചു പറഞ്ഞതും കാർത്തി കലിപ്പിൽ അവനെ നോക്കി..

നോക്കിയിട്ട് കാര്യമില്ല ആൾകാർ അതും വേറെ സ്ഥലം ഒന്നും ചെയ്യാൻ പറ്റില്ലെന്ന കാര്യം സച്ചു വിന് നന്നായി അറിയാം…� കിരൺ ആണെങ്കിൽ പല്ല് കടിച്ച് നിൽക്കുകയാണ് തോൽവി പോലും…. ഇവന് സ്വന്തം ആയിട്ട് അവന്റെ പെണ്ണുംപിള്ള എങ്കിലും ഉണ്ട്… ദരിദ്രവാസി യായ നിന്നെ ഒന്ന് തേക്കാൻ പോലും ഒരു പെണ്ണിണ്ടോ… ഇണ്ടോ…..� കിരണിന്റെ ചോദ്യം പാവം ചെറുക്കന്റെ ഹൃദയം നോവിച്ചു ഉള്ളവന് ഉള്ളതിന്റെ അഹങ്കാരം … ഇല്ലാത്തവന് ഇല്ലാത്തതിന്റെ സങ്കടം… ആരോട് പറയാൻ.. ആര് കേൾക്കാൻ.. തളർത്തി കളഞ്ഞല്ലോ മനുഷ്യ… സച്ചു കിരണിനെ നോക്കി പറഞ്ഞു…. അങ്ങനെ തന്നെ വേണം യൂദാസിനുണ്ടായ മകനെ…. (കാർത്തി )

പുല്ല് ഇതിട്ടോണ്ട് വരണ്ടായിരുന്നു.. ഇട്ട പാവാട ഒന്ന് പൊക്കി പ്പിടിച്ച് പാറു പറയുന്നത് കേട്ട് ലെച്ചു വിന് ചിരി വന്നു… നീ ചിരിച്ചോ അതും പറഞ്ഞ് അവളെ നോക്കുമ്പോൾ ആണ് രണ്ട് പെൺകുട്ടികൾ ആരെയോ നോക്കി എന്തൊക്കെയോ പറയുന്നത് കണ്ടത് അവൾ അവർ നോക്കിയ ഭാഗത്ത് നോക്കിയതും കിരണും കാർത്തിയും സച്ചുവും അവിടെ നിന്ന് കാര്യം പറയുന്നു… ഓഹോ.. ഇതിൽ ആരെയാണോ ഇവളുമാർ ഊറ്റി കുടിക്കുന്നത്…. അവൾ ലെച്ചു വിനെ തോണ്ടി വിളിച്ച് അവളെ കാണിച്ചു… ആരെയാ പാറു ഇവർ നോക്കുന്നെ…. കാർത്തിക്കിനെ ആകും….. ഏഹ് വയറ്റാട്ടിയെയോ….അവൾ ഞെട്ടി പാറു വിനോട്‌ ചോദിച്ചു…. പാറു ആണെങ്കിൽ അവളെ ഒന്ന് നോക്കി . അതിന് നീ എന്തിനാ ഞെട്ടുന്നത്.. നിനക്ക് അവനെ വേണ്ടല്ലോ… അ… അത്… എന്തായാലും ലീഗലി എന്റെ ഭർത്താവ് അല്ലെ… നീ വന്നേ നമ്മൾക്ക് ചോദിക്കാം….. ടാ കാർത്തി ദോ അ പെൺപിള്ളേർ എന്നേ നോക്കി എന്തൊക്കെയോ പറയുന്നടാ….. സച്ചു അ പിള്ളേരെ നോക്കി പറഞ്ഞതും കാർത്തിയും കിരണും അവരെ തിരിഞ്ഞ് നോക്കി…

അവർ നോക്കിയതും ആ പെണ്ണുങ്ങൾക്ക് എന്തോ ലോട്ടറി അടിച്ച പോലെ അവരെ നോക്കി ചിരിക്കുന്നു… ശരിക്കുo നിന്നെ നോക്കിയാണോ സച്ചു… കിരൺ സംശയത്തോടെ അവനോട് ചോദിച്ചു… പിന്നല്ലാതെ നമ്മടെ കൂട്ടത്തിൽ ഇച്ചിരി കാണാൻ ഭംഗി ഉള്ളത് എനിക്ക് മാത്രമാ…… ഹും….. എവിടം കൊണ്ടാണോ എന്തോ … കാർത്തി ആരോടെന്നില്ലാതെ പറഞ്ഞു.. *** ഹലോ……. പാറുവും ലെച്ചുവും ആ പിള്ളേരുടെ അടുത്ത് വന്ന് വിഷ് ചെയ്തു . അവർ ഒന്ന് സംശയത്തോടെ നോക്കി…. നിങ്ങൾ അതിൽ ആരെയാ നോക്കുന്നെ….?? പാറു സംശയത്തോടെ ചോദിച്ചു…. അത് നിങ്ങൾ എന്തിനാ അറിയുന്നേ..?? അതിൽ ഒരു പെണ്ണ് പറഞ്ഞു… അത് കേട്ടതും രണ്ടിനും ദേഷ്യം ഇരച്ച് കേറി…. അത് വേറൊന്നും അല്ല അവർ ഞങൾക്ക് അറിയാന്നവരാ so നിങ്ങൾ ആരാണെന്ന് പറഞ്ഞാൽ ഞങൾ സെറ്റ് ചെയ്തു തരാം അല്ലെ പാറു…. അതേ അതേ….. ഇവളുമാർ എന്തിനാ ആ പെൺ പിള്ളേരോട് മിണ്ടുന്നേ.. കുളവക്കുവോ.. അവർ എന്നെ നോക്കി കൊതി വിടട്ടെ.. ഇവളുമ്മാർക്കെന്താ…. സച്ചു അങ്ങോട്ട് നോക്കി പറഞ്ഞു…

കിരണും കാർത്തിയും പുച്ഛത്തിൽ അവനെ നോക്കി പരസ്പരം നോക്കി ചിരിച്ചു…. ആണോ ചേച്ചി….. ദോ ആ ബ്ലൂ കളർ ഷർട്ട്‌ ഹോട്ട് ലുക്കിൽ നിൽക്കുന്ന ചേട്ടനില്ലേ… ഹോ എന്ത് ലൂക്കാ….. എനിക്ക് ഒരുപാട് ഇഷ്ട്ടമായി.. ആ ബോഡി.. ആ കണ്ണ്…… ഹോ…..ഒരു ദിവസമെങ്കിലും അയാളുടെ കൂടെ കഴിഞ്ഞാൽ അത്രയും ഭാഗ്യം.. കാർത്തിയെ നോക്കി ആ പെണ്ണ് പറഞ്ഞതുo ടോ..✨️✨️✨️കരണം പുകയുന്ന ഒരടിയായിരുന്നു…. എന്റെ ഭർത്താവിനെ തന്നെ വേണം അല്ലേടി നിനക്ക്….. ലെച്ചു ദേഷ്യത്തോടെ അലറിയതും അവിടെ നിന്ന എല്ലാരും അവരെ നോക്കി… കാർത്തി ഞെട്ടി തരിച്ച് അത് കണ്ട് നിന്നും…. തുടരും