രചന – അമീന
ഡോക്ടർ ഇപ്പൊ കൊണ്ടുവന്ന ദാസ്സ് എന്നയാളുടെ മരുമകനാണ് ഞാൻ…..അയാൾക്ക് ഇപ്പൊ എങ്ങനെയുണ്ട്… ഹോസ്പിറ്റലിലിലേക്ക് ഓടി കിതച്ചു വന്നുകൊണ്ട് ഹരി ഡോക്ടറോട് ചോദിച്ചു….. പെട്ടെന്ന് ഇങ്ങോട്ടേക്കു എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു,പക്ഷെ അപകടതിന്റെ ഇടയിൽ രണ്ട് കാലും പറ്റെ നഷ്ടപ്പെട്ടിട്ടുണ്ട്….. ഇനിയൊരിക്കലും അയാൾക്ക് എണിറ്റു നടക്കാൻ സാധിക്കില്ല….. നിരാശയോടെ ഡോക്ടർ പറഞ്ഞു നിർത്തി…. അപ്പോയെക്കും ലെച്ചു ഹരിയുടെ മാറിൽ വീണു പൊട്ടി കരയാൻ തുടങ്ങി….. ആ ശിവ കാരണമാണ് എന്റെ അച്ഛൻ ഈ അവസ്ഥയിൽ ആയത്…. പറഞ്ഞു തീർന്നതും ഹരിയുടെ കരം ലെച്ചുവിന്റെ കവിളിൽ ആഞ്ഞു പതിച്ചു…. അടിയുടെ ഊക്കിൽ അവളുടെ ചുണ്ട് പൊട്ടി ചോര ഒലിച്ചു……
നാണമുണ്ടോടി നിനക്ക്, ആ പാവം പെണ്ണിനെ നീയും നിന്റെ അച്ഛനും അമ്മയും ചേർന്ന് എന്ത് മാത്രം ദ്രോഹിച്ചു…..ഒന്നും ചെയ്യാത്ത ആ പാവം മനുഷ്യനെയും നീയും കൂടി കൂട്ടു നിന്നല്ലേ കൊന്നത്….. എന്തിന് വേണ്ടിയായിരുന്നു, എനിക്ക് വേണ്ടിയല്ലേ…. കിട്ടിയില്ലേ നിനക്ക്…. അവൻ ലെച്ചുവിന്റെ കവിളിൽ കുത്തി പിടിച്ചു….. കൂടുതലൊന്നും ഞാൻ ചെയ്യാത്തത് എന്റെ കുഞ്ഞ് ഈ വയറ്റിൽ കിടക്കുന്ന കൊണ്ട് മാത്രമാണ്…. ഇനിയും അവളെ കുറ്റം പറയാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ കൊന്ന് കളയും നിന്നെ….. ഹരിയുടെ ഭാവ മാറ്റം ലെച്ചുവിൽ ഒരു ഞെട്ടൽ ഉണ്ടാക്കി…. അവൾ ഹരിയെ തന്നെ കുറച്ചു നേരം നോക്കി നിന്നതിനു ശേഷം കസേരയിലേക്ക് ഇരുന്നു….. തെറ്റുകൾ ഒത്തിരി ചെയ്തു കൂട്ടി, എല്ലാം ഹരിയേട്ടനെ കിട്ടാനായിരുന്നു ….. ആദ്യമൊക്കെ അയാളുടെ പണത്തിന്റെയും ഭംഗിയുടെയും പുറത്തായിരുന്നു ആഗ്രഹം എങ്കിൽ പിന്നീട് ആ മനുഷ്യനെ പൂർണമായും ഞാൻ സ്നേഹിച്ചു തുടങ്ങി….. ആദ്യമൊക്കെ എന്നോടൊരു അകൽച്ച ഉണ്ടായിരുന്നെങ്കിലും കൂടെ കൂടെയുള്ള എന്റെ സ്നേഹ പ്രേകടന്തിന്റെ മുന്പിൽ ഹരിയും മുട്ട് മടക്കി….. അതിന്റെ ബാക്കി പാത്രമായി എന്റെ വയറ്റിൽ ഒരു കുഞ്ഞ് ജീവനും വളർന്നു തുടങ്ങി…
എന്നാലും എന്റെ കുഞ്ഞിനെ ഞാൻ എന്ത് മാത്രം വേദനിപ്പിച്ചു എന്റെ കൃഷ്ണ….. കരഞ്ഞു കൊണ്ട് മായ നിലത്തേക്കിരുന്നു…… ദാസ്സ് ഹോസ്പിറ്റലിൽ ആയത് കൊണ്ട് മാധവിയെ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി….. തുഷാരയും അമ്മമ്മയും ഒന്നും പറയാനാവാതെ തല കുനിച്ചു…. ഇനിയിപ്പോ കരഞ്ഞിട്ടെന്തിനാ എന്റെ കുട്ടി അനുഭവിക്കാൻ ഉള്ളതിൽ അതുകവും അനുഭവിച്ചു…. നിങ്ങൾ അനുഭവിപ്പിച്ചു…… അച്ഛമ്മ എല്ലാരേയും നോക്കി പറഞ്ഞോണ്ട് അകത്തേക്ക് കേറിപ്പോയി…. ശിവ ഇപ്പൊ എങ്ങോട്ട് പോയതാ ഋഷി രുദ്രിന്റെ മുഖത്ത് നോക്കി ചോദിച്ചു….. എന്തിനാ അറിഞ്ഞിട്ട് അവിടെ ചെന്ന് അവളുടെ സമാധാനം കളയാനാണോ….. രുദ്ര് എടുത്തടിച്ച പോലെ ചോദിച്ചതും ഋഷി പിന്നെയൊന്നും പറഞ്ഞില്ല….
ഇതേ സമയം എല്ലാം രുദ്ര് വഴി അറിഞ്ഞു പതിവിലും സന്തോഷത്തോടെ ശിവ പാറുവിന്റെ ഒപ്പം അവളുടെ അച്ഛന്റെ തറവാട്ടിലേക്ക് പുറപ്പെട്ടു…. ആദ്യമായി തന്റെ പ്രിയപ്പെട്ടവരെ കാണാനായി…… ഇത്രയും നാളും മനസ്സിൽ കൊണ്ട് നടന്ന പാറകല്ല് ഇറക്കി വെച്ചത് പോലെ….. അതൊക്കെ ശെരിയാണ് പക്ഷെ ഇതിന്റെ ഇടക്ക് വേലായുധനെ എങ്ങനെയ രുദ്ര് കണ്ടത്തിയത്….. ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തുകൊണ്ട് പാറു ചോദിച്ചു….. അറിയില്ല, അതിനെപ്പറ്റി ഒന്നും അവൻ എന്നോട് പറഞ്ഞതുമില്ലായിരുന്നു….. അവനു പോലീസ് ഡിപ്പാർട്മെന്റിൽ ഒത്തിരി ഫ്രണ്ട്സ് ഉണ്ട് അവരുടെ പിടിപാട് വെച്ചാവണം….. അച്ഛന്റെ ആക്‌സിഡന്റ് നടന്ന സമയത്ത് ചെറിയ രീതിയിൽ ഒരു അന്വേഷണം നടത്തിയത് കൊണ്ട് വണ്ടിയുടെ നമ്പർ കണ്ട് പിടിക്കാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടായി കാണില്ല….. എന്നാലും രുദ്ര് നിനക്ക് വേണ്ടി ഏതാറ്റം വരെ പോകുമെന്ന് ഈ രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ പ്രൂവ് ചെയ്തു…. ഒരു പുഞ്ചിരിയോടെ പാറു ശിവയെ നോക്കി പറഞ്ഞതും അഭിമാനത്തോടെ അവളുടെ ചൊടിയിലും ഒരു പുഞ്ചിരി വിടർന്നു…..
അയ്യോ പറഞ്ഞപ്പോ തന്നെ പെണ്ണിന്റെ മുഖം ചുവന്ന് തുടുത്തല്ലോ…… പോ കുരുപ്പേ, നേരെ നോക്കി വണ്ടി ഓടിക്കു ഇല്ലെങ്കിൽ രണ്ടുപേരും ഇന്ന് സ്റ്റിക്കർ ആവും…..(ശിവ ) അങ്ങനെ കളിയും ചിരിയുമായി ഇരുവരും വലിയൊരു തറവാടിന്റെ മുന്പിൽ എത്തി….. ഇതാണോ അഭിയേട്ടൻ പറയുന്ന ശ്രീ നിലയം തറവാട്…. ഒരൊന്നൊന്നര വീട് തന്നെയാണല്ലോ കൃഷ്ണ…..പാറു മൂകത്തു വിരൽ വെച്ചു…. എന്താടി വായും പൊളിച്ചു നിൽക്കുന്നത്….. അല്ല ഈ വീട് മുഴുവൻ ഞാൻ വൃത്തി ആകേണ്ടി വരുവോ…. അയ്യോ അതിന് ഇതല്ല അഭിയേട്ടന്റെ വീട്, ഇങ്ങോട്ട് വാ പെണ്ണെ പൊട്ടത്തരം പറയാതെ ശിവ പാറുവിനെയും വിളിച്ചു മുന്പോട്ട് നടന്നു…. നരച്ച മുടിയും നെറ്റിയിൽ ഭസ്മ കുറിയുമൊക്കെയായി ഐശ്വര്യ തുളുമ്പുന്ന ഒരു വൃദ്ധ ഞങ്ങളെ തന്നെ ഉറ്റു നോക്കി നിൽക്കുന്നത് കണ്ടതും ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു…. എന്നെ മനസ്സിലായോ ശിവ മോൾക്ക് അവർ എന്റെ കൈയിൽ പിടിച്ചു ചോദിച്ചതും എന്ത് പറയണമെന്ന് അറിയാതെ ഞാൻ വലഞ്ഞു…..
ഞാൻ മോളുടെ അച്ഛന്റെ അമ്മയാണ് …. ഊർമിള ആ കുട്ടിക്ക് മനസിലായി കാണില്ലാമ്മേ ഇങ്ങോട്ടേക്കു ആദ്യമായല്ലേ വരുന്നത്…. കൂടെ നിന്ന മറ്റൊരു സ്ത്രീ വാത്സ്യത്തോടെ എന്നെ നോക്കി പറഞ്ഞതും ഞാൻ അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു….. ഞാൻ മോളുടെ അച്ഛൻ പെങ്ങളാണ് ശ്രീ വിദ്യ….. അവർ എന്നെ ചേർത്തു നിർത്തി പറഞ്ഞതും എന്തിനെന്ന് ഇല്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞു…..ഒപ്പം അവരുടെയും….. എന്റെ ഗോപന്റെ മോളെ ഒന്ന് വന്ന് കാണാൻ ഒരുപാട് കൊതിച്ചതാ പക്ഷെ മോളുടെ സന്തോഷം ഇല്ലാതാക്കാൻ ഞങ്ങൾക്ക് തോന്നിയില്ല എന്നാലും മോള് വന്നല്ലോ അതുമതി ഈ മുത്തശ്ശിക്ക്….. നിന്ന കാലേ നിൽക്കാതെ അകത്തേക്ക് വാ മോളെ, മോള് വരുന്നത് പ്രേമണിച്ചു രാവിലെ തൊട്ട് അടുക്കളയിൽ അങ്കം വെട്ടിലാണ് മോളുടെ ചെറിയമ്മയും ചെറിയച്ഛനും…. വാ അവരെ പരിജയ പെടണ്ടേ….. ശ്രീ വിദ്യ ശിവയെ നോക്കി പറഞ്ഞപ്പോഴാണ് അവളുടെ അടുത്ത് നിൽക്കുന്ന പാറുവിലേക്ക് മുത്തശ്ശിയുടെ ശ്രെദ്ധ പോയത്….
എന്റെ കൃഷ്ണ ഇത് നമ്മുടെ അഭി കുട്ടൻ കെട്ടാൻ പോകുന്ന കുട്ടിയല്ലേ…. ശിവ മോളുടെ ഫോട്ടോ കാണിച്ച കൂട്ടത്തിൽ അഭിമോൻ മോളുടെ ഫോട്ടോയും കാണിച്ചിരുന്നു….. മുത്തശ്ശി പാറുവിനെ ചേർത്ത് പിടിച്ചു….. ശിവ മോളെ കണ്ട സന്തോഷത്തിൽ മോളുടെ കാര്യം ഞാനാങ്ങു മറന്നു….മോൾക്ക് അനിഷ്ട്ടം തോന്നരുത്, അച്ഛൻ പെങ്ങൾ അവളുടെ മുഖത്ത് തലോടി കൊണ്ട് പറഞ്ഞു….. അതൊന്നും സാരമില്ല….. (പാറു ) മക്കള് എത്തിയോ…. പിറകിൽ നിന്നും മറ്റൊരു സ്ത്രീയുടെ ശബ്ദം കേട്ടതും എന്റെ കണ്ണ് അങ്ങോട്ടേക്ക് പാഞ്ഞു…. മോളെ ഇത് നിന്റെ ചെറിയമ്മയും ചെറിയച്ഛനുമാണ്…..അപ്പച്ചി പറഞ്ഞതും ഞാൻ അവരെയൊന്നു നോക്കി പുഞ്ചിരിച്ചു….. എന്റെ ഗോപേട്ടന്റെ മോൾക്ക് നമ്മളൊക്കെ അന്യയായി പോയല്ലോ…. ചെറിയച്ഛൻ ഒന്ന് വിതുമ്പി കൊണ്ട് ശിവയെ കെട്ടിപിടിച്ചു….. ഇനി പറഞ്ഞു പറഞ്ഞു ആ കുട്ടിയെ വിഷമിപ്പിക്കണ്ട…. നിങ്ങള് അകത്തേക്ക് വാ മക്കളെ…. ചെറിയമ്മ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു…..
കേറി ചെന്ന പാടെ കുറെയേറെ മധുര പലഹാരങ്ങൾ നിരത്തി വെച്ച് മുത്തശ്ശി എന്നെയും പാറുവിനെയും തീറ്റിക്കാൻ തുടങ്ങി… മോൾക്ക് ഇവിടേം ഇഷ്ട്ടായോ…. എന്റെ അമ്മേ അതിന് അവരിപ്പോ വന്നതല്ലേ ഉള്ളു… ശ്രീ വിദ്യ പറഞ്ഞതും മുത്തശ്ശി എന്റെ തലയിൽ ഒന്ന് തലോടി…. ശ്രീദേവി മോളുടെ മുടിയും നിറവും അതുപോലെ എന്റെ കുട്ടിക്ക് കിട്ടിയിട്ടുണ്ട്…. മുത്തശ്ശി അവളുടെ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു….. ചുക്കി ചുളിഞ്ഞ അവരുടെ കവിളിൽ കൂടെ കണ്ണുനീർ ഒഴുകി….. അല്ല ഇവിടെ വേറെയും ആളുകൾ ഉണ്ടെന്ന് അഭിയേട്ടൻ പറഞ്ഞിരുന്നു ആരെയും കണ്ടില്ലല്ലോ….. ഞങ്ങൾക്ക് ഒരു മോൻ മാത്രമേ ഉള്ളു അർജുൻ അവനിപ്പോ ഡിഗ്രി ലാസ്റ്റ് ഇയർ ആണ് ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്….. അഭിയുടെ കല്യാണതിനെ ഇനി വരു…. (ചെറിയമ്മ ) പിന്നെയുള്ളത് ശ്രീ വിദ്യയുടെ മക്കളാണ്…. മൂത്തവൾ ഗൗരി വിവാഹമൊക്കെ കഴിഞ്ഞ് അങ്ങ് അമേരിക്കയിലാണ്….. രണ്ടാമത്തവൻ ഗൗതം ഇപ്പൊ ബിടെക് പഠിക്കുന്നു….. ഗോപന്റെ ഉറ്റ സുഹൃത്തായിരുന്നു ശ്രീയെ വിവാഹം കഴിച്ചത്….. ക്യാൻസറിന്റെ രൂപത്തിൽ അവനെ ഞങ്ങളിൽ നിന്ന് ഈശ്വരൻ തട്ടിയെടുത്തിട്ട് വർഷം 6 ആവുന്നു….. മുത്തശ്ശി പറഞ്ഞു നിർത്തിയതും ഒരു നിമിഷതെക്ക് എല്ലാരുമൊന്ന് നിശബ്ദമായി…..
ഇനിയിപ്പോ അതൊക്കെ പറഞ്ഞിട്ടെന്തിനാ മക്കള് വാ എന്തെങ്കിലും കഴിക്കാം….. (അപ്പച്ചി ) നന്ദന്റെ വീട്ടിലേക്ക് ഇവിടുന്ന് കുറച്ചു ദൂരം ഉണ്ട് പാറു മോളെ, മോള് വരുന്നത് കൊണ്ട് അഭി മോനോട് ഇങ്ങോട്ട് വരണ്ടാന്നു ഞാൻ പറഞ്ഞിരുന്നു…. പാറു ചുറ്റും പരത്തുന്നത് കണ്ടതും മുത്തശ്ശി അവളോടായി പറഞ്ഞു….. അത് കേട്ടതും ശിവക്ക് ചിരി പൊട്ടി…. പാറുവിന്റെ ചമ്മിയ മുഖം പറഞ്ഞു പിടിക്കാൻ പാവം നന്നായി പാട് പെടുന്നുണ്ട്……🤭🤭 അമ്മക്ക് ഇപ്പോഴും ആ പഴയ രീതി വിട്ട് കളിക്കാറായിട്ടില്ല, പറഞ്ഞിട്ട് കാര്യമില്ല ചെറിയച്ഛൻ പറഞ്ഞതും പാറു അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചു…… അങ്ങനെ കുശലം പറച്ചിലും കളിയും ചിരിയുമായി തറവാട്ടിൽ കുറച്ചു നേരം ചിലവിട്ടു കൊണ്ട് ഇരുവരും ഇറങ്ങി….. ഇന്ന് പോക്കണ്ടന്ന് മുത്തശ്ശി ഒരുപാട് പറഞ്ഞെങ്കിലും പിന്നെ വരാമെന്ന് പറഞ്ഞു ശിവ അവരെ സമാധാനിപ്പിച്ചു…… അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞു ഇരുവരും പടിപ്പുര കടന്നു….. **ശിവയെ ശ്രീ മങ്കലത്തു ഇറക്കിയ ശേഷം പാറു വീട്ടിലേക് പോയി…. ഇന്നേവരെ തോന്നാത്ത ഒരുതരം സന്തോഷം ശിവയെ വന്ന് പൊതിഞ്ഞു…… ഒട്ടും പതറാതെ അവൾ അകത്തേക്ക് ചുവടു വെച്ചു…. വീട് മൊത്തം ഒരു നിശബ്ദത, ശിവയെ കണ്ടതും മായമ്മ ചാടി പിണഞ്ഞു അവളുടെ അടുത്തേക്ക് ഓടി വന്നു…… മോളെ…… അവർ വിളിച്ചു മുഴുവിപ്പിക്കും മുന്പേ ശിവ അവരെ നോക്കി നിർത്താൻ ആംഗ്യം കാണിച്ചു…… (തുടരും )

by