രചന – ആർദ്ര അമ്മു
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ശ്രീ ബാത്‌റൂമിൽ നിന്നിറങ്ങിയത്. അവൾ വേഗം ടേബിളിൽ ഇരുന്ന ഫോൺ എടുത്തു കാൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് വെച്ചു. നന്ദൂ…………….. അവന്റെ ശബ്ദം കേട്ട് മനസ്സിൽ ഒരു കുളിർമഴ പെയ്തത് പോലെ അവൾക്ക് തോന്നിയത്. മ്മ്മ്മ്…………… കിടന്നോ?????? ഇല്ല. എന്തേ?????? എനിക്കറിയാരുന്നു വിളിക്കുമെന്ന്. മറുപടി ഒരു ചിരി ആയിരുന്നു. ഋഷിയേട്ടാ……….. എന്തോ…. ഋതു എന്തേ????? അവളിപ്പോ രണ്ടുറക്കം കഴിഞ്ഞു കാണും. ശൊ കഷ്ടായി പോയല്ലോ അവളോടൊന്ന് സംസാരിക്കണം എന്ന് കരുതി ഇരുന്നതാ. ഇനി നാളെ വിളിച്ചാൽ മതി ഇപ്പൊ എന്റെ നന്ദൂട്ടൻ എനിക്കൊരു പാട്ട് പാടി തന്നെ. ഇപ്പോഴോ??? ആഹ് ഇപ്പൊ. മ്മ്മ്മ്മ് പാടട്ടെ???? ആഹ് പാടിക്കോ…….
🎶 അന്നൊരു നാളിൽ നിന്നനുരാഗം പൂ പോലെ എന്നെ തഴുകി ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ് അറിയാതെ സ്വപ്നങ്ങൾ കണ്ടൂ മിഴികൾ പൂവനമായ്, അധരം തേൻ കണമായ് ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ ആട് ആട് നീയാടാട് നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിൻ പൂഞ്ചോലാടാട് നീയില്ലെങ്കിൽ ഇന്നെൻ ജന്മം വേനൽക്കനവായ് പൊയ് പോയേനേ നീയില്ലെങ്കിൽ സ്വപ്നം പോലും മിന്നൽക്കതിരുകളായ് പോയേനേ….. പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ ആട് ആട് നീയാടാട് ആട് ആട് നീയാടാട്……… 🎶
പാടി തീർന്നതൊന്നും രണ്ടുപേരും അറിഞ്ഞിരുന്നില്ല പാട്ടിൽ ലയിച്ച് ഏതോ ലോകത്തെന്നത് പോലെ ഇരുന്നു. മൗനം കഥ പറഞ്ഞ നിമിഷം. ഹൃദയമിടിപ്പ് ഒരേ താളത്തിലായി. പറയാനൊരായിരം കാര്യങ്ങളുണ്ട് പക്ഷെ സുഖകരമായ ആ നിശബ്ദതയിലൂടെ ഫോണിലൂടെ അലയടിക്കുന്ന നിശ്വാസങ്ങളിലൂടെ അവർ മതിമറന്നിരുന്നു. മൗനത്തിന് വിരാമമിട്ടു കൊണ്ടവൻ വിളിച്ചു. നന്ദൂ………… മ്മ്മ്മ്………… Miss you very badly. Miss you too. എന്നാ ഞാൻ ഇപ്പൊ അങ്ങോട്ട് വരട്ടെ??? ഇപ്പോഴോ????? വേണ്ട……… പ്ലീസ് നന്ദൂട്ടാ എനിക്ക് നിന്നെ കാണാൻ തോന്നുവാ. വേണ്ട വേണ്ട ഇപ്പൊ വന്നാൽ പിന്നെ അതൊരു ശീലമാവും അതുകൊണ്ട് മോൻ പോയി ഉറങ്ങാൻ നോക്ക്. ഗുഡ് നൈറ്റ്……… ബാഡ് നൈറ്റ്. കാൾ കട്ട് ചെയ്തു നിരാശയോടെ അവൻ കട്ടിലിലേക്ക് വീണു.
കാളിങ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് ഋഷി ഈർഷ്യയോടെ കട്ടിലിൽ നിന്നെഴുന്നേറ്റു. ഏതവനാണോ ഈ പാതിരാത്രിക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ??? പിറുപിറുത്തുകൊണ്ട് മുറിയിൽ നിന്നിറങ്ങുമ്പോൾ വിശ്വന്റെ മുറിയിൽ വെട്ടം വീണിരുന്നു. ആരാടാ??????? വിശ്വൻ അവരുടെ മുറിയിലെ ഡോർ തുറന്നുകൊണ്ട് ചോദിച്ചു. ആർക്കറിയാം???? കണ്ണും തിരുമി ഋഷി വാതിൽ തുറന്നു. ഋഷി കുട്ടാ………….. ഡോർ തുറന്ന ഉടൻ ആരോ അവന്റെ മേലേക്ക് ചാടി. ബാലൻസ് കിട്ടാതെ ഋഷിയും അയാളും കൂടി താഴേക്ക് വീണു. ഋഷികുട്ടാ നിനക്ക് സുഖമല്ലേടാ?????? ഋഷിയുടെ ദേഹത്ത് കിടന്നു കൊണ്ടവൻ ചോദിച്ചു. ഇച്ചിരി സുഖക്കുറവുണ്ട് എന്തേ തീർത്ത് തരാൻ ഉദ്ദേശമുണ്ടോ??????? എന്റെ മേലേന്നു എഴുന്നേറ്റു മാറെടാ പന്നി. ഋഷി അലറിയപ്പോഴേക്കും അവൻ എഴുന്നേറ്റു മാറി. അപ്പോഴാണ് പുറകിൽ നിൽക്കുന്ന വിശ്വനെയും ലക്ഷ്മിയെയും അവൻ കാണുന്നത്. ചിറ്റപ്പാ ചിറ്റേ നിങ്ങളുടെ മനുകുട്ടൻ വന്നു. അവൻ തുള്ളിച്ചാടി അവരെ കെട്ടിപിടിച്ചു.
എടാ വയസ്സാം കാലത്ത് ഞങ്ങളെ ഞെക്കി കൊല്ലാൻ നോക്കുന്നോ. അവനെ ഉന്തിമാറ്റികൊണ്ട് വിശ്വൻ പറഞ്ഞു. കാലൻ ബാക്കിയുള്ളവന്റെ നടു ഒടിച്ചു. അല്ല നീയെന്താടാ ഈ പാതിരാത്രി വന്നത്????? ഋഷി നടുവും തിരുമി അവനെ നോക്കി. അത് ഒരു കാര്യം ഉണ്ട്. അതിന് മുന്നേ ഒരാളെ വിളിക്കട്ടെ. വിച്ചൂ…… ഇങ്ങ് കയറി പോര്. അവൻ വാതിൽക്കലേക്ക് നോക്കി വിളിച്ചുപറഞ്ഞു. ആരാണെന്നുള്ള അർത്ഥത്തിൽ എല്ലാവരും അങ്ങോട്ട് നോക്കി. വാതിൽക്കൽ ജീൻസും ടിഷർട്ടും ധരിച്ച് ട്രാവൽ ബാഗും തൂക്കി നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെല്ലാവരുടെയും കണ്ണ് തള്ളി. വൈഷ്ണവി……….. ഋഷി ഞെട്ടി അവളെ നോക്കി. എടാ ഇത് നിന്റെ പിഎ അല്ലെ വൈഷ്ണവി????? അതേ. ഇവളെന്താ നിന്റെ കൂടെ????? അത് ഋഷി ഏത് നേരവും എന്റെ കൂടെ നടക്കുന്ന ഇവളോട് എനിക്കൊരിഷ്ടം തോന്നി.
ഞാനത് തുറന്നു പറയുകയും ചെയ്തു. ഒരുപാട് നാള് പുറകെ നടന്നിട്ടാ ഇവളൊന്ന് വളഞ്ഞത്. ഇന്ന് രാവിലെ ഫ്ലാറ്റിൽ വന്ന് ഒരേ കരച്ചിൽ ഇവളുടെ അച്ഛനും ആങ്ങളമാരും കൂടി ഇവൾക്ക് വേറെ കല്യാണം ഉറപ്പിച്ചെന്ന്. ഇവളൊരുപാട് പറഞ്ഞു നോക്കി പക്ഷെ അവർ അമ്പിനും വില്ലിനും അടുക്കുന്നില്ല. എന്റെ കൂടിയേ ജീവിക്കൂ വീട്ടിലേക്ക് പോണില്ല എന്നുപറഞ്ഞു കരയാൻ തുടങ്ങി. ഞാനൊരുപാട് പറഞ്ഞു നോക്കി തിരിച്ചു പോവാൻ വീട്ടിൽ വന്നു ഞാൻ സംസാരിക്കാം എന്നൊക്കെ അപ്പൊ അവൾക്കെന്നെ വിശ്വാസമില്ല പോലും ഞാൻ ചതിക്കുമോ എന്ന് പേടി. വീട്ടിലേക്ക് പറഞ്ഞു വിട്ടാൽ വല്ല ട്രെയിനിനും തല വെക്കും പോലും. ഞാനെന്ത് ചെയ്യാനാ ഇവളുടെ വീട്ടുകാർ അന്വേഷിച്ചു വരുന്നതിനു മുന്നേ ഇവളെയും കൂട്ടി ഇങ്ങോട്ട് പോന്നതാ. നീ ഞങ്ങളുടെ കല്യാണം നടത്തി തരണം വേറെ ഒരു വഴിയും മുന്നിലില്ല.
എടാ അപ്പൊ അമ്മാവനും അമ്മായിയുമോ അവരിത് അംഗീകരിക്കുമോ?????? എടാ എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല ചാകും എന്ന് പറഞ്ഞു ഇവളിങ്ങനെ നിക്കുവല്ലേ????? നീ മാറിക്കെ ഞാനവളെ പറഞ്ഞു മനസ്സിലാക്കാം. ഋഷി അവനെ കടന്ന് വൈഷ്ണവിയുടെ അടുത്തെത്തി. വൈഷ്ണവി നീയിത് എന്ത് ആലോചിച്ചിട്ടാ ഇങ്ങനെ ഒരു തീരുമാനം എടുത്തത് നിന്റെ വീട്ടുകാർ നിന്നെ കാണാതെ വിഷമിക്കില്ലേ????? ഈ വിവാഹം എന്നൊക്കെ പറയുന്നത് കുട്ടികളിയല്ല. നീ ഇപ്പൊ തല്ക്കാലം വീട്ടിലേക്ക് പൊക്കോ ഇവൻ കൊണ്ടുപോയി വീട്ടിലാക്കി തരും. പതിയെ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച് കല്യാണം നടത്താം. ഇല്ല ഞാൻ….. ഞാൻ…… പോവില്ല. എനിക്ക് മനുവിന്റെ കൂടെ ജീവിച്ചാൽ മതി. ഞാൻ കുറെ നാളായി പറയുന്നു വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പക്ഷെ മനു വന്നില്ല. അവസാനം വീട്ടുകാർ വേറെ കല്യാണം നോക്കിയപ്പോ ഞാനെതിർത്തു.
കഴിഞ്ഞ ഒരാഴ്ച്ചയായിട്ട് ഞാൻ ഫോണിൽ വിളിക്കുമ്പോഴൊന്നും കാൾ എടുക്കാറില്ല. ഇപ്പൊ ഞാൻ ഇറങ്ങി വന്നപ്പോൾ എന്നെ ഒഴിവാക്കാൻ നോക്കുവാ. ഞാൻ പോവില്ല. എടി കോപ്പേ ഞാൻ മനഃപൂർവം എടുക്കാഞ്ഞതല്ല ഞാനൊരു കേസിന്റെ പിന്നാലെ ആയിരുന്നു. പിന്നെ കേസന്വേഷിക്കാൻ ഇയാളെന്താ പൊലീസോ???? ഇതെന്നെ ഒഴിവാക്കാൻ ഇറക്കുന്ന നമ്പറാ. അവൾ കരയാൻ തുടങ്ങി. ഇത് കണ്ടില്ലെടാ ഞാനാ എബിനെ കണ്ടുപിടിക്കുന്ന തിരക്കിലായിപ്പോയി അതാ ഫോൺ എടുക്കാഞ്ഞത് അത് പറഞ്ഞാൽ ഒന്ന് വിശ്വസിക്കണ്ടേ????ഓരോ കുരിശ്. ഞാനിപ്പോ കുരിശാണല്ലേ????? എനിക്കറിയാം മനുവിനിപ്പോ എന്നെ വേണ്ടെന്ന്. എന്നെ ചതിക്കുവായിരുന്നല്ലേ?????? അവൾ വീണ്ടും കരയാൻ തുടങ്ങി. എന്റെ ദേവീ………… മനു തലക്ക് കൈ കൊടുത്തിരുന്നു പോയി. വൈഷ്ണവി അവൻ മനഃപൂർവം എടുക്കാഞ്ഞതോ നിന്നെ ഒഴിവാക്കാൻ നോക്കിയതോ അല്ല അവൻ ഒരാളെ കണ്ടെത്തുന്ന തിരക്കിലായിരുന്നു.
അത് സാവധാനം പറഞ്ഞു തരാം നീയിങ്ങനെ കരയാതെ. ഋഷി അവളെ ആശ്വസിപ്പിച്ചു. സത്യായിട്ടും എനിക്ക് നിന്നെ ജീവനാടി ഞാൻ നിന്നെ ചതിക്കില്ല എന്റെ അമ്മയാണെ സത്യം ഇപ്പൊ തല്ക്കാലം തിരികെ പോവാം. മനു അവളെ നോക്കി പറഞ്ഞു. ഞാൻ പോവില്ല. പോയാൽ പിന്നെ എന്നെ അച്ഛനും ഏട്ടന്മാരും കൊന്നു കളയും ഞാൻ പോവില്ല……… എടാ ആ കുട്ടി നിന്റെ കൂടെ ജീവിക്കാൻ വേണ്ടിയാ സ്വന്തം വീട്ടുകാരെ പോലും ഉപേക്ഷിച്ചിറങ്ങി പോന്നത് അതിനെ ഇനി തിരികെ അയക്കാൻ നോക്കണ്ട. വിശ്വൻ തീർത്തു പറഞ്ഞു. ലക്ഷ്മി ആ കുട്ടിയെ അകത്തേക്ക് വിളിച്ചു കൊണ്ട് പൊക്കോ എന്താ വേണ്ടതെന്നു നാളെ സ്വസ്ഥമായി ആലോചിക്കാം. മനുവിനെ കലിപ്പിൽ നോക്കികൊണ്ടയാൾ പറഞ്ഞു. വാ മോളെ. ലക്ഷ്മി അവളെയും കൂട്ടി അകത്തേക്ക് പോയി. നിന്റെ അച്ഛനെ ഞാനൊന്ന് വിളിക്കട്ടെ നിന്റെ കാര്യത്തിൽ കുറച്ചു തീരുമാനം എടുക്കണം.
ചിറ്റപ്പാ ചതിക്കല്ലേ അമ്മ എങ്ങാനും അറിഞ്ഞാൽ എന്നെ ഇവിടെ വന്നു തല്ലും. അവൻ വിശ്വന്റെ കൈ പിടിച്ചു പറഞ്ഞു. പ്ഫാ കയ്യീന്ന് വിടെടാ…….. നിന്റെ അച്ഛനെ ഞാനെന്തായാലും വിളിച്ചറിയിക്കും. ഇതൊക്കെ ഓരോന്ന് ഒപ്പിച്ചു വെക്കുമ്പോൾ ആലോചിക്കണമായിരുന്നു. അയാൾ അവന്റെ കൈ കുടഞ്ഞകത്തേക്ക് പോയി. അല്ലെട അപ്പൊ നിന്റെ ചിഞ്ചുവും മഞ്ജുവുമൊക്കെ ഇനി എന്ത് ചെയ്യും??? പൊന്നു മോനെ ഒന്ന് പതുക്കെ പറ. അവളെങ്ങാനും കേട്ടാൽ പിന്നെ തീർന്ന്. എന്നെയും കൊല്ലും അവളും ചാകും. ഋഷിയുടെ വാ പൊത്തികൊണ്ടവൻ പറഞ്ഞു. അത് കേട്ട് ഋഷി ചിരിച്ചു. അച്ഛൻ ഇതെല്ലാം അറിയുമ്പോഴുള്ള അവസ്ഥ എന്റെ സിവനെ………… അവൻ തലകുടഞ്ഞു പറഞ്ഞു. നീ അതും ആലോചിച്ചു നിന്നോ ഞാൻ പോണ് എനിക്കുറങ്ങണം. ഋഷി കുട്ടാ പോവല്ലേ ഞാനും വരുന്നു മുത്തേ………… അവൻ ഋഷിക്ക് പുറകെ ഓടി.
രാവിലെ നെഞ്ചിൽ എന്തോ ഭാരം തോന്നി കണ്ണ് തുറന്ന ഋഷി കാണുന്നത് അവന്റെ നെഞ്ചിൽ രണ്ടു കാലും വെച്ച് കിടന്നുറങ്ങുന്ന മനുവിനെ ആണ്. പന്നൻ എന്റെ നെഞ്ചത്ത് കാലും വെച്ച് കിടക്കുവാ……….. അവൻ മനുവിനെ ചവിട്ടി. ചവിട്ട് കൊണ്ട് മനു കട്ടിലിൽ നിന്ന് താഴെ വീണു. അയ്യോ ഞാനും എന്റെ വിച്ചുവും കൂടി കൊക്കയിൽ വീണേ…………….. ആരെങ്കിലും രക്ഷിക്കണേ……………. അവൻ താഴെ കിടന്നലറി കരഞ്ഞു. വിച്ചു അല്ല കൊച്ചു ഏച്ച് പോട മരയൂളേ……….. ഋഷി ഒരു ചവിട്ടും കൂടി കൊടുത്തപ്പോൾ അവൻ ഒരുവിധം എഴുന്നേറ്റു വെച്ച് വെച്ച് പുറത്തേക്ക് പോയി. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ താഴേക്ക് ചെല്ലുമ്പോൾ കണ്ടു ലക്ഷ്മിയുടെ കൂടെ എല്ലാം എടുത്തു വെക്കാൻ സഹായിക്കുന്ന വൈഷ്ണവിയെ. വൈഷ്ണവിയെ കണ്ടു വായിൽ വെച്ച ഇഡലി അതേപടി വെച്ച് വായും പൊളിച്ചന്തം വിട്ടിരുന്ന ഋതുവിനെ കണ്ട് ഋഷിക്ക് ചിരി പൊട്ടി.
അവൻ അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്ത് രാത്രി ഉണ്ടായ കാര്യങ്ങൾ വിവരിച്ചു പറഞ്ഞു കൊടുത്തു. എന്നാലും ഇന്നലെ ഇത്രയൊക്കെ സംഭവവികാസങ്ങൾ നടന്നിട്ടും ഞാനൊന്നും അറിഞ്ഞില്ലല്ലോ???? അവൾ താടിക്ക് കൈ കൊടുത്തിരുന്ന് പറഞ്ഞു. അതിന് നീ പണ്ടേ കട്ടിൽ കണ്ടാൽ ശവമല്ലേ????? മനു അവളെ കളിയാക്കികൊണ്ട് പത്താമത്തെ ഇഡലി എടുത്തു പ്ലേറ്റിൽ വെച്ചു. ഋതു അവനോടുള്ള ദേഷ്യം ഇഡലിയിൽ തീർത്തു. ചേച്ചിയുടെ പേര് വൈഷ്ണവി എന്നല്ലേ അപ്പൊ ചിഞ്ചു ചേച്ചി മനുവേട്ടനെ തേച്ചോ?????? ഋതുവിന്റെ ചോദ്യം കേട്ട് ചായ കുടിച്ച് കൊണ്ടിരുന്ന മനു തിരുപ്പിൽ കയറി ചുമച്ചു. അവൻ കണ്ണ് കൊണ്ട് അവളെ നോക്കി വേണ്ടാന്ന് കാണിച്ചു. പക്ഷെ ഋതു ഉണ്ടോ വിടുന്നു. കേട്ടോ ചേച്ചി മനുവേട്ടന് ചിഞ്ചു എന്നൊരു ചേച്ചിയുമായി അസ്ഥിക്ക് പിടിച്ച പ്രേമം ഉണ്ടായിരുന്നു. ഒരു ദിവസം ആ ചേച്ചിയെ കാണാൻ രാത്രി മതില് ചാടി ചെന്ന മനുവേട്ടനെ അവിടുത്തെ പട്ടി കടിച്ചിട്ട് ഒരാഴ്ച്ചയാ ഹോസ്പിറ്റലിൽ പോയി കിടന്നത്.
ഋതു അടുത്ത ആണിയും അടിച്ചു. വൈഷ്‌ണവി ഇതെല്ലാം കേട്ട് ഭദ്രകാളിയെ പോലെ മനുവിനെ നോക്കി ചവിട്ടി കുലുക്കി അകത്തേക്ക് പോയി. മോളെ വിച്ചൂ പോവല്ലെടി ഇവൾ നുണ പറഞ്ഞതാടി……… മനു വിളിച്ചു കൂവി. എടി സാമദ്രോഹി നീയെന്ത് പണിയാടി കാണിച്ചത് ഇതിലും ഭേദം എന്നെ കൊല്ലുന്നതായിരുന്നു. നിനക്ക് ഞാൻ തരാടി. മോളെ വിച്ചൂ……………. മനു വൈഷ്ണവിക്ക് പുറകെ ഓടി. എല്ലാവരും അതുകണ്ട് ചിരിച്ചു. അമ്മാവനോട് പറഞ്ഞോ????? ഋഷി വിശ്വനോട് ചോദിച്ചു. മ്മ്മ്മ് അവനും ഗംഗയും കൂടി വൈകിട്ടെത്തും. ആഹാ ഇന്ന് മനുവേട്ടന് കണ്ടകശനി ആണെന്ന് തോന്നുന്നു. അമ്മായിയും വൈഷ്ണവി ചേച്ചിയും ഏട്ടനെ ബാക്കി വെച്ചാലായി. ഋതു അതും പറഞ്ഞു ചിരിച്ചു. അല്ല നീയിന്നു ഹോസ്പിറ്റലിൽ പോണില്ലേ????? അയാൾ ഋഷിയെ സംശയത്തോടെ നോക്കി. ഇല്ല പപ്പ ഞാൻ ശരണിനെയും കൂട്ടി ഒന്ന് നന്ദൂന്റെ തറവാട്ടിൽ പോകും. അവൻ കണ്ണിറുക്കി പറഞ്ഞു. അത് കണ്ടയാൾ ഒന്ന് ചിരിച്ചു. പോർച്ചിലിരുന്ന ബൈക്കിൽ കയറുമ്പോൾ ഋഷി കണ്ടു വൈഷ്ണവിയുടെ പുറകെ കെഞ്ചി നടക്കുന്ന മനുവിനെ ഒരു ചിരിയോടെ അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. തുടരും……………………….

by