Karimizhi

The World of Malayalam Stories

OTHER

പ്രണയാർദ്രം : ഭാഗം -35

രചന : അഞ്ചു തങ്കച്ചൻ

കണ്ണുകൾ അടച്ചു കിടക്കുകയാണ്.
ഒരു വലിയ തുണി കൊണ്ട് അവളെ കഴുത്തൊപ്പം മൂടിയിരിക്കുകയാണ്.
മുടി നിറുകയിൽ ഉരുട്ടിക്കെട്ടി വച്ചിരിക്കുകയാണ്. എന്തൊക്കെയോ പച്ച മരുന്നുകളുടെ രൂക്ഷ ഗന്ധം.
കാർത്തൂ… കാർത്തൂ.. അയാൾ ഉറക്കെ വിളിച്ചു.
അവൾ ഉണരുന്നില്ല. എന്തോ മരുന്നിന്റെ മയക്കത്തിലാണ് അവൾ എന്നയാൾക്ക് തോന്നി.ആരാ… ആരാണ് നിങ്ങൾ. ചെമ്പൻ അയാളുടെ അടുത്തെത്തി അയാളെ തള്ളി പിന്നിലേക്ക് മാറ്റി ചെമ്പൻ പൊടുന്നനെ എന്തോ ഒരു ശബ്‌ദം ഉണ്ടാക്കി. പെട്ടന്ന് നാലഞ്ചുപേർ ആ കുടിലിനടുത്തേക്കു വന്നു.ഇവരെ പിടിക്ക്.. നമ്മുടെ കാർത്തുവിനെ അപകടപ്പെടുത്താൻ വന്നവരാണ്.

പെട്ടന്ന് അവർ ഗൗതമിനെയും നവീനെയും പിടിച്ചു.
നിങ്ങൾ എന്താ ഈ കാട്ടുന്നത്? ഞങ്ങൾ ഉപദ്രവിക്കാൻ വന്നവരല്ല.മിണ്ടരുത്..ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്ക്.ചെമ്പൻ എന്തോ ഒരു പൊടി എടുത്ത്അവരുടെമുഖത്തേക്ക്ഇട്ടു.കണ്ണുകളിൽ ഇരുട്ട് പടരുന്നത് പോലെ, അവർ തല കുടഞ്ഞു.പതിയെ അവർ ബോധരഹിതരായി.
ഇനി എന്ത് ചെയ്യും ചെമ്പാ…അയാളുടെ കൂട്ടാളികൾ ചോദിച്ചു.എന്ത് ചെയ്യാൻ ഇവരെ ഇവിടുന്ന് ജീവനോടെ വിടാൻ പാടില്ല.ഈ കാട് കടന്ന് ഒരാളും കാർത്തുവിനെ തിരക്കി വരാൻ പാടില്ല.
കാർത്തുവിനെ എങ്കിലും രക്ഷിച്ചേ പറ്റൂ..ഞങ്ങൾ എന്തിനും കൂടെയുണ്ട് ചെമ്പാ..അവർ ഗൗതമിനെയും നവീനെയും കൈകാലുകൾ ബന്ധിച്ചു നിലത്തേക്ക് ഇട്ടു.

ഇനി ഇവന്മാർ കുറച്ചു കഴിയാതെ ഉണരില്ല.ദേ അവനെ എന്ത് ചെയ്യും. അവർക്ക് വഴികാട്ടി ആയി വന്ന നവീന്റെ സുഹൃത്തിനെ നോക്കി ചോദിച്ചു.
അയ്യോ എന്നെ ഒന്നും ചെയ്യരുത്. തേൻ വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ കൂട്ടിക്കൊണ്ട് വന്നതാ അല്ലാതെ എനിക്കൊന്നും അറിയില്ല.ഇവനെ ഞാൻ അറിയുന്നതാ.. പാവമാണ് വിട്ടേക്കാം. അവർ ഇവനെ കുടുക്കിയതാകും ചെമ്പൻ പറഞ്ഞു.
അയാൾ പേടിച്ചരണ്ട് നിൽക്കുകയാണ്.നീ പൊയ്ക്കോ. ചെമ്പൻ പറഞ്ഞു.
ആ… പിന്നെ. നീ ഇവരെ കണ്ടിട്ടും ഇല്ല ഇങ്ങോട്ട് കൊണ്ടുവന്നിട്ടും ഇല്ല. മനസ്സിലായോ?ഉവ്വ്..
ഉം.. പൊയ്ക്അ ‘ഇയാൾ ജീവൻ തിരിച്ച്‌ കിട്ടിയ സന്തോഷത്തിൽ അവിടെ നിന്നും പോയി.
ഇനിയും ഇത് പോലെ ആരെങ്കിലും കാർത്തുവിനെ അന്വേഷിച്ചു വരാൻ സാധ്യതയുണ്ട് ചെമ്പൻ പറഞ്ഞു.

നമ്മുടെ ആളുകൾ എല്ലാം കുടിയിൽ ഉണ്ട് പേടിക്കണ്ട. ജീവൻ കൊടുത്തും നമ്മൾ കാർത്തുവിനെ സംരക്ഷിക്കും അവർ ഒറ്റക്കെട്ടായി പറഞ്ഞു.കുറച്ച് നേരം കഴിഞ്ഞതും ഗൗതമും നവീനും ഉണർന്നു.തങ്ങളുടെ കൈ കാലുകൾ ബന്ധിച്ചിരിക്കുകയാണ്.അവിടെങ്ങും ആരെയും കാണുന്നില്ല.ഗൗതം നവീനെ നോക്കി.ഇനി എന്ത് ചെയ്യും എന്നൊരു ചോദ്യം നവീന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു.എടാ… അത് കാർത്തു തന്നെയാണ്.
ആയിരിക്കും അതാകും അവന്മാർ നമ്മെ ഇങ്ങനെ കെട്ടി ഇട്ടിരിക്കുന്നത്.അവരെ കുറ്റം പറയാൻ ഒക്കില്ലല്ലോ, അവരുടെ ജീവൻ അപകടത്തിൽ ആക്കാൻ വന്നവരാണ് നമ്മൾ എന്ന് കരുതിക്കാണും.
അയാൾ നമ്മൾ പറയുന്നത് ഒന്നും കേൾക്കാൻ തയ്യാറാകുന്നില്ലല്ലോ.ഇനി എങ്ങനെ രക്ഷപ്പെടും?

നമുക്കവരെ വിളിച്ചു നോക്കിയാലോ എന്നിട്ട് വേണം മുൻപത്തെപ്പോലെ എന്തെങ്കിലും പൊടി ഇട്ട് നമ്മളെ ഉറക്കിക്കെടത്താൻ ഈ പണ്ടാരം എങ്ങനെ അഴിക്കും?ഏതോ ബലമുള്ള കാട്ട് വള്ളി ഉപയോഗിച്ചാണ് കെട്ടിയിരിക്കുന്നത്,സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.ഇവിടാരുമില്ലേ…. ഞങ്ങളെ അഴിച്ചു വിട്.. അവർ ഒച്ച വച്ചു.മൂന്നാല് പേർ അവർക്കരികിലേക്ക് വന്നു.അവരുടെ കൈകളിൽ പലതരം ആയുധങ്ങൾ ഉണ്ടായിരുന്നു.ഒച്ച വയ്ക്കണ്ട. നിങ്ങൾക്ക് മുത്തൻ മല അറിയുമോ. അവിടെ കൊണ്ടുപോയി മലയുടെ താഴേക്ക് വലിച്ചെറിയും നിങ്ങളെ.ഞങ്ങൾ ശത്രുക്കൾ അല്ല.. ഗൗതം പറയാൻ ശ്രെമിച്ചു.നാട്ടിലെ മനുഷ്യരുടെ അത്രയും ക്രൂരന്മാർ വേറെയില്ല.പക്ഷെ ഞങ്ങൾ അങ്ങനെയല്ല. ഞങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ഉയിരുവരെ കളയാൻ ഞങ്ങൾ ഒരുക്കമാ.

ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. കാർത്തു
കരൾ തന്ന് രക്ഷിച്ചതാ എന്നെ. കാർത്തുവിനെയും കറുപ്പനെയും അപകടത്തിൽ പെടുത്താൻ നോക്കിയത് ഞങ്ങളല്ല.നീയൊക്കെ ഏത് അടവും എടുക്കും. ഞങ്ങൾക്കറിയാം. പക്ഷെ അതൊന്നും ഇവിടെ നടക്കില്ല.നിങ്ങൾ പേടിക്കണ്ട മുത്തൻ മലയുടെ താഴെ സ്വസ്ഥമായി ഇനി നിങ്ങൾക്ക് ഉറങ്ങാം.ദയവുചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്.
ഉപദ്രവിക്കില്ല… മുത്തൻമലയുടെ ദാഹം തീരാൻ നിങ്ങളുടെ രക്തം മതി.അതുകൊണ്ട് മലയുടെ മുകളിൽ നിന്നും ചെറുതായിട്ടൊന്ന്
നിങ്ങളെ തള്ളിയിടും.അവർ രണ്ടുപേരുടെയും കാലിലെ കെട്ടഴിച്ചു.കാട്ടിലെ സ്വസ്ഥത കളയാൻ ഇനിയാരും ഇങ്ങോട്ട് വരാതിരിക്കട്ടെ. വരുന്നവർ മുത്തൻമലയുടെ താഴെ എന്നേക്കുമായി ഉറങ്ങട്ടെ.
അവർ നവീന്റെയും, ഗൗതമിന്റെയും നെറ്റിയിൽ ഭസ്മം പോലെ എന്തോ തേച്ചു.

ഇവന്മാരെ എടുക്ക്… എന്നിട്ട് മലയുടെ മുകളിൽ നിന്നും വലിച്ചെറിയ്.അരുത്… അരുത്…. അവർ ഉറക്കെ പറഞ്ഞു.കൈകൾ പിന്നിലേക്ക് ബന്ധിച്ചിരിക്കുന്നതിനാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റില്ല.

ഗൗതം നവീനെ നോക്കി..പേടിച്ചരണ്ട് ഇപ്പോൾ താഴെ വീഴും എന്ന പരുവത്തിലാണ് അവൻ.ഏത് സമയത്താടാ നിനക്ക് തേൻ വേണമെന്ന് തോന്നിയത്. അയാൾ സങ്കടത്തോടെയും ദേഷ്യത്തോടെയും ചോദിച്ചു…കുറച്ചാളുകൾ കൂടെ അങ്ങോട്ട് വന്നു. അതിൽ സ്ത്രീകളും കുട്ടികളും പെടും.അവർ ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്.ചെമ്പൻ അവരുടെ അടുത്തേക്ക് വന്നു.ഞങ്ങളും മനുഷ്യരാണ്, ഞങ്ങളുടെ സ്വസ്ഥത കളയാൻ കാട് കയറി പലരും വന്നിട്ടുണ്ട്.ഞങ്ങളിൽ പലരെയും ഉപദ്രവിച്ചിട്ടുണ്ട്, ഞങ്ങളുടെ പെണ്ണുങ്ങളെ നശിപ്പിച്ചിട്ടുണ്ട്കറുപ്പണ്ണനും കാർത്തുവും ദീനം മാറുമെന്ന പ്രതീക്ഷയിൽ നാട്ടിലേക്ക് വന്നതാ. എന്നിട്ട് എന്തായി കറുപ്പണ്ണന്റെ ജീവൻ പോയി. കാർത്തു ഇങ്ങനെയും ആയി. ഇനിയാ കൊച്ചിന് എഴുന്നേറ്റ് നടക്കാൻ പറ്റുമോ??എല്ലാം നിങ്ങൾ നാട്ടിലെ മനുഷ്യർ കാരണമാണ്.ഇനി ആരെയും ഒന്നിനും ഞങ്ങൾ അനുവദിക്കില്ല.നിങ്ങളെ പോലെ ഉള്ളവർ ഇനി ഇങ്ങോട്ട് വരാൻ പാടില്ല.

ചെല്ല് ഇവന്മാരെ കൊണ്ടുപോയി എറിഞ്ഞു കൊല്ല്..
ചെമ്പന്റെ കൂട്ടാളികൾ നവീന്റെയും ഗൗതമിന്റെയും അടുത്തേക്ക് വന്നു.

LEAVE A RESPONSE