18/04/2026

പ്രണയാർദ്രം : ഭാഗം 17

രചന – അഞ്ജു തങ്കച്ചൻ

അയാൾ വിപിനൊപ്പം അകത്തേക്ക് കയറി.

ശീതികരിച്ചു സൂക്ഷിച്ച മൃതദേഹങ്ങൾ, എന്നെന്നേക്കുമായി മിഴിയടച്ച്‌ മയങ്ങുകയാണ്. ഇനിയൊരിക്കലും ഉണരാൻ കഴിയാത്ത മയക്കം.

ഗുപ്തന്റെ ഹൃദയം അതിശക്തമായി മിടിച്ചുകൊണ്ടിരുന്നു.

ദേ… നോക്കിക്കേടാ.. കറുപ്പനല്ലേ ഇത്?
വിപിൻ ചോദിച്ചു.

ഗുപ്തൻ ഒന്നേ നോക്കിയുള്ളൂ…. അയാൾ മുഖം തിരിച്ചു.

എടാ…. വണ്ടിയിടിച്ചതാ. ഇവിടെ കൊണ്ടുവരുമ്പോൾ ജീവനില്ലായിരുന്നു.
നീ കഴിഞ്ഞ ദിവസം കറുപ്പനെയും കൂട്ടി ചെക്കപ്പിന് വന്നപ്പോൾ കറുപ്പൻ ധരിച്ച ആ ഷർട്ട് തന്നെയല്ലേ ഇത് എന്ന് തോന്നിയപ്പോഴാണ് എനിക്ക് സംശയം വന്നത്.
ഏതോ പച്ചിലച്ചായം തേച്ച് പിടിപ്പിക്കുന്ന അത്തരം വസ്ത്രങ്ങൾ വേറെ ആരും ധരിച്ചു ഞാൻ കണ്ടിട്ടില്ല.

ശരിയാണ് അത്തരം വസ്ത്രങ്ങൾ വേറെ ആരും ഉപയോഗിക്കാറില്ല.ഗുപ്തൻ ഒരു വട്ടം കൂടെ ആ മുഖത്തേക്ക് നോക്കി. മുഖം കണ്ടാൽ തിരിച്ചറിയാനാകില്ല.
പെട്ടന്നാണ് അയാൾ ശ്രെദ്ദിച്ചത് ഡെഡ് ബോഡിയുടെ ഇടത് കൈയിലെ പെരുവിരലിൽ കുഴിനഖമാണ് ഉള്ളത്.

കറുപ്പന്റെ ഇടതുകൈയിലെ പെരുവിരലിൽ നീണ്ട നഖമാണ് ഉള്ളത്, ആ നഖം മാത്രം നീട്ടി വളർത്തുന്നത് കറുപ്പന്റെ ശീലമാണത്രേ…
കാർത്തുവും അങ്ങനെയാണ് പെരുവിരലിലെ നഖം മാത്രം നീട്ടി വളർത്തും.

ഇത്… ഇത്… കറുപ്പൻ അല്ലടാ … ഗുപ്തൻ പറഞ്ഞു.

നീ ഒന്നൂടെ നോക്കിക്കേ… മൃതദേഹം മൂടിയതുണി മുഴുവൻ വിപിൻ എടുത്ത് മാറ്റി

ഇയാൾ നല്ല നീളം ഉള്ള ആളാണ്. കറുപ്പന് ഇത്രയും ഉയരം ഇല്ലെടാ.
ഇത് കറുപ്പൻ അല്ല ഗുപ്തൻ ഉറപ്പിച്ചു പറഞ്ഞു.

അവർ പുറത്തേക്കിറങ്ങി

പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വെറും ഒരു അപകടമരണം ആയി ഇതും തേഞ്ഞുമാഞ്ഞു പോകും.വിപിൻ പറഞ്ഞു.

ആരെങ്കിലും ഇയാളെ അന്വേഷിച്ചു വന്നോ?

ഇല്ല.ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും വന്നാൽ ബോഡി വിട്ട് കൊടുക്കും.വിപിൻ പറഞ്ഞു.

എടാ….. എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടല്ലോടാ…വിപിൻ ഗുപ്തന്റെ ചുമലിൽ പിടിച്ചു.

അതെ വിപിൻ , ഇയാൾക്ക് ശരിക്കും കറുപ്പന്റേത് പോലെയുള്ള തീരെ മെലിഞ്ഞ ശരീരമാണ് . പക്ഷെ കറുപ്പനെ നന്നായി അറിയുന്ന ആർക്കും ഇതയാൾ അല്ലെന്ന് അറിയുകയും ചെയ്യാം.എന്നിട്ടും കറുപ്പന്റെ ഷർട്ട് ധരിപ്പിച്ച്‌ ആ ബോഡി ഇവിടെ തന്നെ
എത്തിച്ചത് ഞാൻ അറിയാൻ വേണ്ടിയാണ്.
ഇതെനിക്കുള്ള മുന്നറിയിപ്പാണ്

അതെ, ഇതിൽ ഒരു ചതി മണക്കുന്നുണ്ട് ഗുപ്താ

കാർത്തുവിനെയും കറുപ്പനെയും അവർ അപകടത്തിൽ പെടുത്തുമെന്ന ഭീക്ഷണിയാണ് ഇത്. ഞാനത് അറിയണം, ഭയക്കണം അതിന് വേണ്ടിയുള്ള പണിയാണ് ഇത്.

അങ്ങനെയെങ്കിൽ നീയും ഞാനും തമ്മിലുള്ള ബന്ധം അറിയുന്ന ആരോ ഇതിനു പിന്നിൽ ഉണ്ട്‌ . നീ ഇവിടെ വന്നതും എന്നെ കണ്ടതും ഒക്കെ അവർ അറിയുന്നുണ്ട്.

വരട്ടെ, എന്തിനെയും നേരിടാൻ ഞാൻ ഒരുക്കമാണ്.

നമുക്ക് അവരെ കാണാൻ ഇല്ലെന്നു പരാതിപ്പെട്ടാലോ? വിപിൻ ചോദിച്ചു.

കറുപ്പനും കാർത്തുവും അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഇവിടെ നിന്ന് പോയതിന് തെളിവ് ഉണ്ട്.പിന്നെ എന്ത് പറഞ്ഞ് കേസ് കൊടുക്കും.

അവർ എവിടെയായിരിക്കും
അവർക്ക് അപകടം എന്തെങ്കിലും പറ്റിയിരിക്കുമോ? ഗുപ്തന്റെ നെഞ്ചിടിപ്പ് കൂടി.

ഇനി എന്ത് ചെയ്യുമെടാ…?? വിപിൻ ചോദിച്ചു.

എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനു പിന്നിൽ ആ സാന്ദ്രയും അവളുടെ അപ്പനും തന്നെയാണ്.

എടാ… സൂക്ഷിച്ചു വേണം എന്തും ചെയ്യാൻ.
ഒരാളുടെ ജീവൻ എടുക്കാൻ പോലും മടിയില്ലാത്തവർ ആണെങ്കിൽ,അവർ നമ്മൾ കരുതുന്നതിനേക്കാൾ ക്രിമിനൽ മൈൻഡ് ഉള്ളവരാണ്.നീ വളരെയധികം സൂക്ഷിക്കണം.

ഗുപ്തൻ അവിടെ നിന്നും ഇറങ്ങി. കിരണിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു.

ബന്ധു ആയതുകൊണ്ട് മാത്രമല്ല, എസ് ഐ കിരണിനെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്.
സത്യസന്ധനായ ഓരോഫീസർ ആണ് അദ്ദേഹം.അതുകൊണ്ട് അദ്ദേഹം എന്തെങ്കിലും ചെയ്യാതിരിക്കില്ല..

പക്ഷെ, തന്റെ വഴിയിൽ താൻ ശ്രെമിക്കും. കാർത്തുവിനേയും കറുപ്പനെയും രക്ഷിക്കണം.

എടോ ചന്ദ്രശേഖരാ നീ കരുതിയിരുന്നോ..
ഈ ഗുപ്തൻ ആരെന്നു നീയറിയും.

***********

ഡാഡി… എന്തായി കാര്യങ്ങൾ?
സാന്ദ്ര ചോദിച്ചു.

നമ്മൾ ഉദേശിച്ചത്‌ പോലെ തന്നെ. ഒരു ആക്‌സിഡന്റ്

അവർ മരിച്ചോ, അവരുടെ ബോഡി എവിടെ?

അത് ഇനി കിട്ടില്ല മോളേ…

എന്താ ചെയ്തത് ഡാഡി??

നമ്മുടെ പിള്ളേർ അവരെ അങ്ങ് പൊക്കി.
എന്നിട്ട്,നൈസായിട്ട് ഒന്ന് വണ്ടിയിടിപ്പിച്ചു. അത്രേ ഉളളൂ.. അയാൾ ചിരിച്ചു.

അവർ ചത്തോ ഡാഡി…?

ചത്തില്ലെങ്കിൽ കൊല്ലും.എന്നിട്ട് രണ്ടെണ്ണത്തിനെയും ഒരുമിച്ച് കുഴിച്ചു മൂടിക്കോളും.

എനിക്കവളെ ഒന്ന് കാണാൻ പറ്റുമോ ഡാഡി.

അത് വേണ്ട മോളേ, നമുക്കെതിരെ ഒരു കേസും വരാൻ പാടില്ല, അതിന് വേണ്ടിയാണ് കറുപ്പന്റെ കഴുത്തിൽ കത്തി വച്ച് കാർത്തുവിനെ ഭീക്ഷണിപ്പെടുത്തി വീട്ടുടമസ്ഥന്റെ കൈയിൽ താക്കോൽ കൊടുത്ത്, അവർ പോകുവാണെന്ന് പറയാൻ പറഞ്ഞത്.
അവൾ ചെല്ലുന്നതും താക്കോൽ കൊടുക്കുന്നതും ആ വീട്ടീലെ സീസി ടീവിയിൽ പതിയുകയും ചെയ്തു.
കൂടാതെ സിറ്റിയിലൂടെ രണ്ടാളും പോകുന്നതും സിറ്റിയിൽ സ്ഥാപിച്ച ക്യാമറയിൽ ഉണ്ട്.

ഞാൻ ഏർപ്പാട് ചെയ്തവർ അവരെ പിന്തുടർന്ന് , ഭീക്ഷണിപ്പെടുത്തി വാഹനത്തിൽ കയറ്റി ,നമ്മുടെ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിൽ വച്ച് അപകടത്തിൽ പെടുത്തുകയും ചെയ്തു.അതാകുമ്പോൾ ഒരീച്ച പോലും അറിയുകയും ഇല്ല.
ഇനിയവർ ഈ ഭൂമിയിൽ ഇല്ല ആ വിഷയം ഇവിടെ അവസാനിച്ചു.

നന്നായി ഡാഡി, അവൾ നരകിച്ചു പിടഞ്ഞു ചാകണം.ഒരുത്തനും അവളുടെ അവശിഷ്ട്ടം പോലും കിട്ടരുത്.

അതൊക്കെ ഡാഡി ഏറ്റു മോളെ.പാതി ചത്ത അവളെ പൊക്കിയെടുത്ത് നമ്മുടെ പയ്യന്മാർ എസ്റ്റേറ്റിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
അവന്മാർക്ക് എല്ലാർക്കൂടെ തികയുവോ ആ കിളുന്ത് പെണ്ണ്. എല്ലെങ്കിലും അവന്മാർ ബാക്കി വച്ചാൽ മതിയായിരുന്നു.അയാൾ ഉറക്കെ പൊട്ടിച്ചിരിച്ചു.

ഉമ്മ…. അവൾ ഡാഡിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.

എന്നെ വേണ്ടെന്ന് വച്ച ഗുപ്തൻ ഇനിയൊരു പെണ്ണിന്റെ കഴുത്തിലും താലി ചാർത്തരുത്. ജീവിതകാലം മുഴുവൻ പെണ്ണിനെ അറിയാതെ മൂത്ത് നരച്ച്‌ നിൽക്കണം.

അതൊക്കെ ഞാൻ നോക്കിക്കോളാം. ഇപ്പോൾ മോൾ പോകാൻ നോക്ക്,പഠനം കഴിഞ്ഞ് നീ നമ്മുടെ ഹോസ്പിറ്റൽ ഏറ്റെടുക്കണം എന്നിട്ട് വേണം ഡാഡിക്ക് ഒന്ന് വിശ്രമിക്കാൻ.

ശരി ഡാഡി…

അയാൾ അവളുടെ പോക്ക് നോക്കി നിന്നു.
പാവം എന്റെ മോൾ, അവളുടെ മമ്മി ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്. ആ കുറവ് വരുത്താതെ പൊന്നു പോലെയാണ് താനവളെ വളർത്തുന്നത്. ഭാര്യ പോയത് പോട്ടെ, തനിക്കൊരു ചുക്കും ഇല്ല.
സത്യത്തിൽ ഭാര്യ ബന്ധം വേർപ്പെടുത്തി പോയതിൽ തനിക്ക് സന്തോഷമാണ് ഉള്ളത്.

ദിവസവും ഓരോ പെണ്ണിന്റെ മണവും രുചിയും അറിയുന്നതിലാണ് തന്റെ ത്രിൽ.

അതിനായി പണം എത്ര വാരികൊടുക്കുന്നുണ്ട് താൻ.. അയാളുടെ ഉള്ളിൽ ഒരു ചിരി വിരിഞ്ഞു.

മോൾ വന്നത് മുതൽ ഇന്നീ ദിവസം വരെ താൻ വെറും പച്ചയാണ്.

ഇനി മോൾ രണ്ടുമൂന്നു മാസം കഴിഞ്ഞേ വരൂ അതുവരെ താൻ ഒറ്റക്കാണ്.

ഇന്ന് താൻ പൊളിക്കും. അയാൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു.

എടാ അവരെ എന്ത് ചെയ്തു?

അയാൾ ബോധം കെട്ട് കിടക്കുകയാണ്,മുതലാളി…

കാർത്തുവോ?

ചത്തിട്ടില്ല. മുതലാളി പറഞ്ഞില്ലേ കൊല്ലണ്ട എന്ന്.

നിങ്ങളാരും അവളെ തൊട്ട് പോലും നോക്കരുത്, ഞാൻ രാത്രിയിൽ അങ്ങോട്ട് വരാം.എനിക്കവളെ വേണം കൊതിതീരെ അനുഭവിക്കണം എനിക്കാ സുന്ദരി പെണ്ണിനെ.

ഒരു അപ്സരകന്യകയല്ലേ അവൾ അത്ര പെട്ടന്ന് കൊല്ലാൻ ഒന്നും തോന്നില്ല മുതലാളി.

എന്നും വച്ച് നിങ്ങൾ അവളുടെ രുചി നോക്കരുത്, ഞാൻ രുചിച്ചിട്ട് ബാക്കി ഉണ്ടെങ്കിൽ നിങ്ങളൊക്കെ പങ്കിട്ടെടുത്തോ…. അയാൾ ഒരു വൃത്തികെട്ട ചിരി ചിരിച്ചു.

അത് അത്രേ ഉളളൂ മുതലാളീ…

ശരി ഞാൻ വന്നിട്ട്,തീർത്താൽ മതി രണ്ടിനേയും

അയാൾ ഫോൺ കട്ടാക്കി.

***********

സാന്ദ്ര കാറിൽ ഉച്ചത്തിൽ പാട്ട് വച്ചു.
ഒന്നരമണിക്കൂർ കൊണ്ട് ഹോസ്റ്റലിൽ എത്താം.

ഡ്രൈവിംഗ് തനിക്കൊരു ഹരമാണ്. എത്ര വേഗത്തിൽ പോകാമോ അത്രയും വേഗത്തിൽ പോകാനാണ് തനിക്ക് ഇഷ്ട്ടം.
അവൾ വളവുകൾ വീശി അതിവിധക്തമായ് മറ്റ് വണ്ടികളെ പുറകിലാക്കി പൊയ്ക്കൊണ്ടിരുന്നു.

ഇന്ന് സന്തോഷത്തിന്റെ ദിനമാണ്. അവൾ വഴിയരുകിൽ നിന്ന് ഒരു ഐസ്ക്രീം വാങ്ങി
കഴിച്ചു.

കാശും കൊടുത്ത് തിരിച്ച്‌ കാറിൽ കയറി.
കൂളിംഗ് ഗ്ലാസ്സ് എടുത്ത് മുഖത്തു വച്ചു.
ഒരു മൂളിപ്പാട്ടും പാടി, അവൾ സ്പീഡിൽ വാഹനം പായിച്ചു

കുറച്ച് പതുക്കെ പോടീ… അകത്തു നിന്നും ഒരു മുരൾച്ച കേട്ട് അവൾ ഞെട്ടിപ്പോയി.ബ്രേക്കിൽ കലാമർത്തി.
വണ്ടി ഒരു ഇരമ്പലോടെ നിന്നു.

അവൾ തിരിഞ്ഞു നോക്കി. ഒരു സ്ത്രീയാണ്.തന്റെ കാറിന്റെ പിൻസീറ്റിൽ ഇരിക്കുകയാണ്

ആരാ… എന്താ…എന്റെ വണ്ടിയിൽ എപ്പോൾ കയറി?.ഇറങ്ങി പോ..

എടീ പെണ്ണേ.. ഇടതു വശത്തൂടെ ഉള്ള പോക്കറ്റ് റോഡിലേക്ക് വണ്ടി തിരിഞ്ഞു പോ, ഇല്ലെങ്കിൽ ഇത് കണ്ടോ കൈകളിലെ തിളങ്ങുന്ന കത്തി അവൾ സാന്ദ്രയുടെ വയറിൽ ചേർത്തു വച്ചു.

സാന്ദ്ര ചുറ്റും നോക്കി. ആരും ശ്രെദ്ദിക്കുന്നില്ല.

ഉം… പോകാൻ..

അവൾ പറഞ്ഞ വഴിയിലൂടെ സാന്ദ്ര വണ്ടി ഓടിച്ചു.

***************
തുടരും.