The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന:അഞ്ചു തങ്കച്ചൻ
അയാൾ അവളുടെ തലമുടി മാടി ഒതുക്കി വച്ചു.
അവൾ അയാളുടെ കൈ തട്ടി മാറ്റി.ഹാ… ഇങ്ങനെ എന്നെ ദേഷ്യം പിടിപ്പിക്കാതെ കൊച്ചേ…അവൾ എഴുന്നേൽക്കാൻ ശ്രെമിച്ചു നോക്കി, പറ്റുന്നില്ല. ഇരു കാലുകളും അനക്കാൻ പോലും പറ്റുന്നില്ല.ശരീരത്തിന് ആകെ ഒരു മരവിപ്പ് മാത്രമാണ്.തറയിലാകെ കറുപ്പന്റെയും, കാർത്തുവിന്റെയും ശരീരത്തിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം പടർന്നിട്ടുണ്ടായിരുന്നു.
അയ്യേ…. തറയിൽ മുഴുവനും ബ്ലഡ് ആണല്ലോ,
സാരമില്ല, മോളെ ഞാൻ കുളിപ്പിച്ച് മിടുക്കി ആക്കി എടുത്തോളാം.എന്നാലല്ലേ നിന്നെ നന്നായി ആസ്വദിക്കാൻ പറ്റൂ.അയാൾ വാതിൽ തുറന്ന് പുറത്തിറങ്ങി.
എടാ… പിള്ളേരെ… അയാൾ ഉറക്കെ വിളിച്ചു.
എന്താ മുതലാളീ?കുപ്പി വല്ലതും ഇരിപ്പുണ്ടോടാ?ഞങ്ങൾ അടിച്ചതിന്റെ ബാക്കി ഇത്തിരി ഇരിപ്പുണ്ട്.
ഉള്ളത് ഇങ്ങ് ഒഴിക്ക്… ഒന്ന് ഉഷാറാവട്ടെ.
അവർ രണ്ട് പെഗ്ഗ് ഒഴിച്ചു കൊടുത്തിട്ടും അയാൾക്ക് മതിയായില്ല.ഒരു കാര്യം ചെയ്യ് ഒരെണ്ണം പോയി മേടിച്ചോണ്ട് വാ…പോകാൻ , പിക്കപ്പ് എടുത്തോ അതാ നല്ലത്.വഴി മുഴുവനും കുണ്ടും കുഴിയും അല്ലേ
ശരി.ങ്ഹാ… പോകുന്നതിന് മുൻപ്, ഒരു കുഴി വെട്ടണം. എന്നിട്ട് ആ കാർന്നോരെ അതിലിട്ട് അങ്ങ് മൂടിയേക്ക്.അതിന് അയാൾ മരിച്ചിട്ടില്ല മുതലാളി.
അതൊന്നും കുഴപ്പമില്ലടാ ഉവ്വേ.. കുഴിയിൽകിടന്ന് ചത്തോളും.അവർ നാലാളും ചേർന്ന് വലിയൊരു കുഴി വെട്ടി..മതി.. ഇത്രേം മതി.ഞാൻ പോയി ഒരു കുപ്പിയും കൂടെ വാങ്ങിച്ചോണ്ട് വരാം, ഒരുവൻ പറഞ്ഞു.എന്തിനാ ഒരെണ്ണം ആക്കുന്നത്, ആവശ്യത്തിനുള്ളത് വാങ്ങിക്കോ.ചന്ദ്രശേഖരൻ പറഞ്ഞു.ശരി. അയാൾ പിക്കപ്പ് ഓടിച്ചു മുന്നോട്ട് പോയി.നമുക്കിന്നു അടിച്ചുപൊളിക്കണം, ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റരുത് .ചന്ദ്രശേഖരൻ മറ്റ് മൂന്ന് പേരോടുമായി പറഞ്ഞു.ഓഹ്… എന്നാലും മുതലാളി ഒരു ഭാഗ്യവാൻ തന്നെയാ കേട്ടോ..അതെന്താടാ…
ഇത്രേം നല്ലൊരു പെണ്ണിനെ ഞാനിതു വരെ കണ്ടിട്ടും കൂടെ ഇല്ല. അവളെ അനുഭവിക്കാനുള്ള യോഗം മുതലാളിക്ക് മാത്രമല്ലേ ഉള്ളൂ…
ചന്ദ്രശേഖരൻ ഉറക്കെ പൊട്ടിച്ചിരിച്ചു.എടാ പിള്ളേരെ… നിങ്ങൾക്കും കിട്ടും. ആദ്യം എന്റെ ഊഴം ഒന്ന് കഴിയട്ടെ..ഹൊ… മുതലാളിയാണ് ശരിക്കുള്ള മുതലാളി..അവർ സന്തോഷത്തോടെ പറഞ്ഞു.നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ പോയി അവളെ ഒന്ന് കുളിപ്പിച്ച് എടുക്കട്ടെ.അയാൾ അകത്തേക്ക് കയറി.അവരെ കിടത്തിയ മുറിയുടെ വാതിൽ തുറന്നതും അയാൾ ഞെട്ടിപ്പോയി, അവരെ കാണുന്നില്ല…എടാ… ചെറുക്കന്മാരെ ഒന്നിങ്ങു വന്നേ….അയാൾ ഉച്ചത്തിൽ പറഞ്ഞു.അവർ മൂന്നാളും വേഗത്തിൽ അകത്തേക്ക് കയറി വന്നു.
എന്താ…അവരെ കാണുന്നില്ല.നിലത്തു വലിച്ച് കൊണ്ടുപോയത് പോലെ രക്തം പടർന്നിട്ടുണ്ട്..പിറക് വശത്തെ വരാന്ത വരെ അങ്ങിങ്ങായി രക്തതുള്ളികൾ വീണിട്ടുണ്ട്.അവർ ഇവിടെ എവിടെയേലും ഒളിച്ചിരുപ്പുണ്ടാകും മുതലാളീ..
നോക്ക്.. നോക്കി കണ്ടുപിടിക്ക്. എനിക്ക് വേണം അവളെ.അവർ ടോർച്ചുമായി അവിടെയെങ്ങും തിരഞ്ഞു.ഇവിടുന്ന് അവർക്ക് രക്ഷപ്പെടാൻ ആകില്ല, പോയാലും എത്ര ദൂരം പോകാൻ പറ്റും.പറമ്പിലൊക്കെ നോക്ക്… അയാൾ ആജ്ഞാപിച്ചു.അവർ ടോർച്ചും തെളിച്ച് പറമ്പിലേക്ക് ഇറങ്ങി..
************
ഈ സമയം ഗുപ്തന്റെ വാഹനം ആ എസ്റ്റേറ്റിലേക്ക് പ്രവേശിച്ചു.വണ്ടിയുടെ ശബ്‌ദം കേട്ട് ചന്ദ്രശേഖരൻ തിരിഞ്ഞു നോക്കി.വണ്ടിയിൽ നിന്നും ഗുപ്തൻ ഇറങ്ങി.ചന്ദ്രശേഖരൻ അപകടം മണത്തു.
എടാ… പിള്ളേരെ… ഇങ്ങ് വാ.. നിങ്ങളുടെ കൈ ഒക്കെ ഒന്ന് അനങ്ങിയിട്ട് കുറച്ചായില്ലേ, ദാ….ഒരുത്തൻ വന്ന് കേറിയിട്ടുണ്ട് പണി തുടങ്ങിക്കോ.ചന്ദ്രശേഖരൻ ഉറക്കെ പറഞ്ഞതും, പറമ്പിൽ നിന്നും അവർ തിരച്ചിൽ മതിയാക്കി, കയറി വന്നു.വരൂ… വരൂ… ഗുപ്താ… ചന്ദ്രശേഖരൻ പുഞ്ചിരിയോടെ വിളിച്ചു.ഗുപ്തൻ അയാളുടെ തൊട്ട് മുൻപിൽ വന്നു നിന്നു.കാർത്തുവും കറുപ്പനും എവിടെ??അയ്യോ… കുറച്ച് നേരത്തെ വരാൻ മേലാരുന്നോ, കുറച്ച് മുൻപാ അവരെകാണാതായത്. ഇവന്മാർ അന്വേഷിച്ചു നടക്കുവാരുന്നു. പക്ഷെ കണ്ടില്ല.ഇവിടെഎവിടെയേലുംഒളിച്ചിരുപ്പുണ്ടാകും.
എനിക്ക് കറുപ്പനെ വേണ്ട ഗുപ്ത, അയാളെ നീ എടുത്തോ,എനിക്കവളെ മതി ആ കാർത്തുവിനെ.ഗുപ്തൻ കാലുയർത്തി അയാൾക്കിട്ട് ഒറ്റത്തൊഴി കൊടുത്തു.അയാൾ തെറിച്ചു പുറകിലോട്ട് വീണു.തല്ലി കൊല്ലെടാ… ഇവനെ അയാൾ അലറി.ചന്ദ്രശേഖരന്റെ കൂടെയുള്ള മൂന്ന് പേരും ഒരുമിച്ച് ഗുപ്തന്റെ നേരെ കുതിച്ചു.
***********
തുടരും.