17/04/2026

നീർത്തിളക്കം : ഭാഗം 33

രചന – ഷംസിയ ഫൈസൽ

അവനെ കണ്ടതും അവളൊരു പരുങ്ങലോടെ ഇരുന്നു

”അവര് രണ്ട് പേരും കൂടെ സാധനം വാങ്ങാന്‍ പോയിരിക്കാ.,
നമുക്ക് പോയാലോ ട്രീറ്റ്മെന്‍റ് തുടങ്ങാനുള്ള സമയമായി.,,

നവി വാച്ചിലേക്ക് നോക്കി അവളെ കോരിയെടുക്കാന്‍ നിന്നതും അവളവനെ തടഞ്ഞു

”എ..എന്‍റെ സിപ് ഇട്ടിട്ടില്ല.,,

അവള്‍ പറഞ്ഞതും അവന്‍ പാന്‍റിലേക്ക് നോക്കി

”ച്ഛെ.,,അവിടെല്ല ടോപ്പിന്‍റെ.,,

ശാലിനി അവനെ കൂര്‍പ്പിച്ച് നോക്കി

”അതാണോ കാര്യം.,
ഇന്നത്തെ ഡ്രസ്സ് കൊള്ളാലോ അടിപൊളി.,,

നവി അവളെ ഡ്രസ്സാകെ നോക്കി

”ഒാ..ഹ് എന്നും ബനിയന്‍റെ ലൂസ് ഡ്രസ്സിട്ട് മടുത്തു.,
ചുരിതാറെല്ലാം ഇടാന്‍ തോന്നിയപ്പോ മുത്തിയമ്മയോട് എടുത്ത് തരാന്‍ പറഞ്ഞതാ.,
ഡ്രസ്സെടുത്ത് കൈയ്യില്‍ തന്ന് അപ്പോയേക്കും സാധനം വാങ്ങാന്‍ പോയോ..,,

ശാലിനി ചുണ്ട് ചുളുക്കി

”’തല്‍ക്കാലം ഞാനിട്ട് തരാം.,,

നവി അവളെ തിരിച്ചിരുത്താന്‍ നോക്കി

”അയ്യോ അത് വേണ്ട.,
ബാക്ക് ഫുള്‍ ഒാപ്പണായി കിടക്കാണ്.,

അവളൊരു ചമ്മലോടെ പറഞ്ഞു

”അതിന്.,
നിനക്ക് പാന്‍റീസും പാന്‍റ്സുമെല്ലാം ഇട്ട് തന്നത് ഞാനല്ലായിരുന്നോ.,
ഇപ്പോയല്ലെ നീ തനിയെ ഇട്ട് തുടങ്ങിയെ.,,

”അയ്യേ അത് കാലില്‍ ജെസ്റ്റ് വെച്ച് തരുന്നതല്ലെ.,
ബാക്കി ഞാന്‍ തന്നെയല്ലെ ഇടാറ്.,
ഇതെനിക്ക് മടിയാ.,,
മുത്തിയമ്മ വന്നിട്ട് പോയാല്‍ പോരെ.,,

ശാലിനി അവനോട് കെഞ്ചി

”ഒന്ന് അടങ്ങി നില്‍ക്ക് ശാലൂ..,,
സമയമില്ല.,,

നവി അവളെ ശക്തിയില്‍ നീക്കിയിരുത്തി സിപ് ഇട്ട് കൊടുക്കാന്‍ നോക്കി

”സിപ് കുടുങ്ങി കിടക്കാണല്ലോ.,,

നവി എത്ര ശ്രമിച്ചിട്ടും കിട്ടാതെ വന്നതും അവന്‍ പല്ല് കൊണ്ട് കടിച്ചെടുക്കാന്‍ നോക്കി

അവന്‍റെ നിശ്വാസം അവളെ നഗ്നമായ പുറത്ത് തട്ടിയതും അവള്‍ കണ്ണിറുക്കെ അടച്ചു

സിപ് ഇട്ട് കഴിഞ്ഞിട്ടും അനങ്ങാതെ നില്‍ക്കുന്ന ശാലിനിയെ കണ്ട് വിയര്‍പ്പ് പൊടിഞ്ഞ പിന്‍ കഴുത്തില്‍ അവനൊന്ന് ഊതിയതും അവള്‍ ഞെട്ടി കണ്ണ് തുറന്നു

”ഇനി മുടി കെട്ടി തരാം.,,

നവി മുടി വാര്‍ന്ന് പോണീടൈല്‍ കെട്ടി നെറ്റിയില്‍ പൊട്ടും സിന്ദൂരവും തൊട്ട് കൊടുത്തു

”പോകാം.,,

നവി അവളെ കൈയ്യില്‍ കോരിയെടുത്ത് മുഖത്തേക്ക് നോക്കിയതും ശാലിനി അവനെ നേരിടാനാകാതെ തലതാഴ്ത്തി

അവളെ നാണം അവനാസ്വദിക്കുകയായിരുന്നു

………………………………………

”നാളെത്തെ പ്രത്യേകത എന്താന്നറിയോ?.,,

ഒരു ദിവസം രാത്രി ബെഡില്‍ കിടന്നോണ്ട് നവി ശാലിനിയുടെ കൈയ്യില്‍ വിരലോടിച്ച് കൊണ്ട് ചോദിച്ചു

”അറിയാലോ..,
ഒരു കോണ്‍ട്രാക്ടില്‍ ഒപ്പ് വെച്ചിട്ട് നാളത്തേക്ക് ഒരു വര്‍ഷം.,,

ശാലിനി അവന്‍റെ കൈ തട്ടിമാറ്റി

അവളെ വാക്കുകള്‍ അവന്‍റെ മുഖത്തെ ചിരി മാഴ്ച്ചു

”പിന്നെയ് നാളെ ആനിവേഴ്സറി ആഘോഷിക്കണ്ടെ.,,

നവി വീണ്ടും അവളെ നോക്കി

”എന്തിന്.,! പിരിയാന്‍ വേണ്ടി കല്ല്യാണം കഴിച്ച നമുക്കെന്ത് ആഘോഷം.,,

ശാലിനിയുടെ മുഖത്തുള്ള പുച്ഛഭാവം അവനെ ചൊടിപ്പിച്ചതും അവന്‍ ദേഷ്യത്തോടെ തിരിഞ്ഞ് കിടന്നു

ശാലിനയും അവനെ നോക്കി മുഖം കോട്ടി കണ്ണടച്ചു

രണ്ട് പേരും ഉറക്കത്തെ കൂട്ട്പിടിച്ചതും വാതിലിലൊരു മുട്ട് കേട്ടു

”നവീ..നവീ..,,ആരോ വാതിലില്‍ മുട്ടുന്നു.,,

ശാലിനി നവിയെ തട്ടിവിളിച്ചു

”ആരാ ഇൗ പാതിരാത്രി മനുഷ്യനെ മെനക്കെടുത്താന്‍.,,

നവി ഉറക്കചടവോടെ എണീറ്റപ്പോയാണ് മുറിയുടെ വാതിലാണ് മുട്ടിയതെന്ന് മനസ്സിലായത്

”അയ്യോ..,ശാലൂ..,,ഇതാരാ വീടിന്‍റെ ഉള്ളില്‍ കയറിയെ.,
ദൈവമേ..കള്ളനെങ്ങാനുമാണോ..,,

നവി പരിഭ്രമത്തോടെ ശാലിനിയെ നോക്കിയതും അവള്‍ പേടിച്ച് ബെഡില്‍ കൈ കുത്തി എണീറ്റിരുന്നു

”നവീ..,,ആ സെല്‍ഫില് കത്രികയുണ്ട്.,
ലൈറ്റിട്ട് അതെടുത്ത് കൈയ്യില്‍ പിടിച്ച് ഡോറ് തുറന്നാ മതി.,,

ശാലിനി പേടിയോടെ പറഞ്ഞു

”നീ ഇങ്ങനെ പേടിക്കാതെ.,
ഞാനീ മസില് ഉരുട്ടി കയറ്റിവെച്ചത് ചുമ്മാതെയാണോ..,,

നവി ലൈറ്റിട്ട് ശാലിനിയെ നോക്കി ധൈര്യത്തോടെ പറഞ്ഞ് ഡോര്‍ തുറന്നു

”ഹാപ്പി വെഡ്ഡിംങ് ആനിവേഴ്സറീ..,,

മുത്തിയമ്മയേയും ദിവാകരേട്ടനേം കണ്ട് ശാലിനിയുടെ ശ്വാസം നേരെ വീണു

”പേടിപ്പിച്ച് കളഞ്ഞല്ലോ രണ്ട് പേരും.,,
എങ്ങനെ അകത്ത് കയറി.,,

ശാലിനിയെ മുത്തിയമ്മ വീല്‍ചെയറില്‍ ഇരുത്തി കൊടുക്കുന്നതിനിടെ ചോദിച്ചു

”അടുക്കള വാതിലിന്‍റെ ചാവി എന്‍റെ കൈയ്യിലായിരുന്നു.,,

മുത്തിയമ്മ അവളെയും കൊണ്ട് ഹാളിലേക്ക് ചെന്നു

ടേബിളില്‍ ഒരു ചെറിയ കേക്കും രണ്ട് മൂന്ന് ബലൂണും ഒരു മെഴുക് തിരിയും വെച്ചിട്ടുണ്ട്

”ഞങ്ങളെ ഒരു സന്തോഷത്തിന് ചെയ്തതാ.,
മക്കള്‍ക്ക് ഇഷ്ടായോ..,,

ദിവാകരേട്ടന്‍ ചോദിച്ചു

”ഒത്തിരി ഒത്തിരി ഇഷ്ടായി..,,
വാ ശാലൂ..,,

നവി ഒരു വാക്കിംങ് സ്റ്റിക്ക് ശാലിനിക്ക് കൊടുത്തതും അവളതില്‍ പിടിച്ച് മെല്ലെ എണീറ്റ് നിന്നു

ശാലിനിയിപ്പോ തനിയെ വാക്കിംങ് സ്റ്റിക്കിലെല്ലാം പിടിച്ച് നില്‍ക്കും.,
പക്ഷെ ഒരടിപോലും നടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല

”ഇനി കേക്ക് മുറിച്ചാലോ..,,

നവി ശാലിനിയെ ചേര്‍ത്ത് പിടിച്ച് അവളെ കൈ കൂട്ടിപിടിച്ച് കേക്ക് മുറിച്ചു

രണ്ട് പേരും പരസ്പരം കൊടുത്തു.,
നാല് പേരും കേക്ക് മുറിച്ച് അപ്പോ തന്നെ കഴിച്ചു

”ഇനി ഞങ്ങളെ ചെറിയ സമ്മാനം.,,

രണ്ട് പേര്‍ക്കും ഒാരോ ജോഡി ഡ്രസ്സ് കൊടുത്തതും ശാലിനിയും നവിയും അവരെ കെട്ടിപിടിച്ച് സന്തോഷം അറിയിച്ചു

”ഇനി ഈ സന്തോഷത്തില്‍ മോള്‍ക്കൊരു ഉമ്മ കൊടുക്ക് നവീ..,,

ദിവാകരേട്ടന്‍ പറഞ്ഞതും രണ്ട് പേരും ഞെട്ടി പരസ്പരം നോക്കി

”ഇങ്ങനെ അന്തംവിട്ട് നില്‍ക്കാതെ കൊടുക്കന്നെ.,,
ഇതിനൊന്നും മടിക്കേണ്ട കാര്യമില്ല മക്കളെ,
നിങ്ങള് ഭാര്യാഭര്‍ത്താക്കന്മാരെല്ലെ.,,

മുത്തിയമ്മ പറഞ്ഞതും നവി ഉമിനീരിറക്കി അവളെ നോക്കി

ശാലിനി അവനെ നോക്കി കണ്ണുരുട്ടിയതും നവി വേഗം മുഖം തിരിച്ചു

”അതൊക്കെ മുറീന്ന് കൊടുത്തോളാം.,
അവള്‍ക്ക് ഭയങ്കര മടിയാന്നെ.,,

നവി തടിയൂരാന്‍ നോക്കി

”അതൊന്നും പറ്റില്ല.,
ഇപ്പോ കൊടുക്കേണ്ടത് ഇപ്പോ തന്നെ കൊടുക്കണം.,
ഇത്ര പ്രായായ ഞങ്ങള്‍ക്ക് മടിയില്ലല്ലോ.,,

ദിവാകരേട്ടന്‍ മുത്തിയമ്മയുടെ കവിളിലൊന്ന് മുത്തിയതും നവി ഒട്ടും താമസിക്കാതെ ശാലിനിയുടെ മുഖത്തേക്ക് പോലും നോക്കാതെ അവളെ തലക്ക് പിറകില്‍ പിടിച്ച് നെറ്റിയില്‍ അമര്‍ത്തിയൊരു ചുംബനം കൊടുത്തു

ആദ്യത്തെ ചുംബനത്തിന് ഒരു വര്‍ഷത്തെ ദീര്‍ഘദൂരം വേണ്ടി വന്നു

ശാലിനി ആ ഷോക്കില്‍ മരവിച്ച് നില്‍പാണ്.,
നവിയുടെ അവസ്ഥയും മറിച്ചെല്ലായിരുന്നു

”എന്നാ നിങ്ങള് കിടന്നോ..,,

ദിവാകരേട്ടന്‍ പറഞ്ഞതും നവി ശാലിനിയുടെ സ്റ്റിക്ക് മാറ്റി അവളെ കോരിയെടുത്ത് മുറിയിലേക്ക് കൊണ്ട് പോയി ബെഡില്‍ കിടത്തി വാതില്‍ പൂട്ടി അവനും വന്ന് കിടന്നു

എന്തോ അവന് ഉറങ്ങാനെ പറ്റുന്നുണ്ടായിരുന്നില്ല
എന്തോ നേടിയെടുത്ത ചിരി അവന്‍റെ ചുണ്ടിലുണ്ടായിരുന്നു

അവന്‍ തിരിഞ്ഞ് കിടന്ന് അവളെ തന്നെ നോക്കി കിടന്നു

…………………………………..
ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ശാലിനിയെ കൊണ്ട് എന്നും വൈകീട്ട് നടക്കാനിറങ്ങുമെങ്കിലും ഒരടി പോലും അവള്‍ക്ക് വെക്കാന്‍ പേടിയായിരുന്നു

ചികിത്സയും അവളെ ആത്മധൈര്യവും കൊണ്ട് ഒാരോ അടി വാക്കിംങ് സ്റ്റിക്ക് പിടിച്ച് നടക്കാന്‍ തുടങ്ങിയതും പിന്നീടങ്ങോട്ടൊരു ആവേശമായിരുന്നു

ഒാരോ നേരം വെച്ച് ഒാരോരുത്തരായി അവളെ നടക്കാന്‍ കൊണ്ട് പോയി തുടങ്ങി

”നവീ..,പ്ലീസ്.,ഞാനാകെ ക്ഷീണിച്ചു എനിക്കൊന്നിരിക്കണം.,,

ശാലിനി നവിയോട് ചേര്‍ന്ന് നിന്ന് കിതപ്പടക്കാന്‍ പാട്പെട്ടതും നവി വേഗം അവളെ വീല്‍ചെയറില്‍ ഇരുത്തി കൈയ്യിലുള്ള കുപ്പിയിലെ വെള്ളം കൊടുത്തു

നവിയും അവളെ അടുത്തായി ഒരു പാറകെട്ടില്‍ കയറിയിരുന്നു

”നവീ..,നമുക്ക് ആഗ്രയില്‍ പോയാലോ?..,,

പെട്ടന്നുള്ള അവളെ ചോദ്യം കേട്ട് അവനൊന്ന് നെറ്റിചുളിച്ചു

”താജ്മഹല്‍ കാണാനാണോ..?

”ആ..ഹ് ഞാന്‍ ഒരിക്കെ കണ്ടിട്ടുണ്ട് കുറെ വര്‍ഷം മുമ്പ്.,
ഇത്രയും മാസം ഡല്‍ഹിയിലുണ്ടായിട്ട് അവിടെ വരെ പോയില്ലല്ലോ.,
നമ്മുക്ക് മുത്തിയമ്മയേയും ദിവാകരേട്ടനേം കൂടെ വിളിക്കാം.,,

ശാലിനി ആവേശത്തോടെ പറഞ്ഞു

”അവരൊക്കെ ഇടക്ക് ഇണകുരുവികളെ പോലെ അങ്ങോട്ട് പോകുന്നതാ.,
ഏതായാലും വെച്ച് താമസിക്കണ്ട ഇന്ന് രാത്രി തന്നെ നമുക്ക് പോയേക്കും.,,

നവി അവളെ നോക്കി കണ്ണിറുക്കി

”രാത്രിയോ എന്തിന് ഇരുട്ട് കാണാനോ..,,

ശാലിനി അവനെ കളിയാക്കി ചിരിച്ചു

”നിനക്കറിയാത്തത് കൊണ്ടാ.,
നിലാവിന്‍റെ നീലിമയില്‍ ആ വെണ്ണക്കല്ല് കൂടാരം തിളങ്ങുന്നതൊന്ന് കാണണം.,
അതിനോളം മനോഹരമായത് ഈ ലോകത്തില്ലെന്ന് തോന്നും.,,

നവി പറഞ്ഞത് കേട്ട് ശാലിനിക്കവിടെ ഒാടിയെത്താല്‍ തോന്നി

അവര്‍ സന്ധ്യ ആയപ്പോയേക്കും വീട്ടില്‍ നിന്നിറങ്ങി

”പോകാം.,,

ശാലിക്ക് സീറ്റ് ബെല്‍റ്റിട്ട് കൊടുത്ത് നവി അവളെ കണ്ണിലേക്ക് നോക്കിയതും അവളൊന്ന് തലയാട്ടി

ആഗ്രയില്‍ എത്തുന്നത് വരെ നവിയുടെ മനസ്സ് കലങ്ങി മറിയായിരുന്നു

ഇത് വരെ ശാലിനിയോട് മറച്ച് വെച്ചത് അവളെ അറിയിക്കാന്‍ പറ്റിയ സമയമാണിതെന്ന് നവിക്ക് തോന്നി

*(തുടരും..)*