രചന – തൻശി തനു
ഫോണിൽ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നതു കണ്ട് ഫോൺ എടുത്തു നോക്കിയതും വാട്സപ്പിൽ വന്ന സായിയുടെ മെസ്സേജ് കണ്ട് അന്തംവിട്ടുനിന്നു… “ദൈവമേ ഇതെവിടന്നു കിട്ടി അതു അൽപ്പസമയം മുമ്പുള്ള എന്റെ ഈ കോലം..” അജു കുറച്ചു സമയം അന്തംവിട്ടിരിന്നു.. ‘ഞാൻ അറിയാതെ ഈ വീട്ടിൽ അതന്നെ ചാരനുണ്ട്.. നാളെ പോയിക്കഴിഞ്ഞാൽ എങ്ങനെ സ്‌പൈ വർക്ക് ചെയ്യുമെന്ന് നോക്കട്ടെ… കണ്ടു പഠിച്ചോളാം ഞാൻ..’ അജു മനസ്സിൽ പല കണക്കും കൂട്ടി.. പെട്ടന്ന് ഫോണിൽ ഒരു മെസ്സേജ് വന്നതും അവൾ ആലോചനയ്ക് വിരാമമിട്ടുകൊണ്ട് ഫോണിലെ മെസ്സേജ് നോക്കി.. “കൊള്ളാം പെണ്ണേ പുതിയ പരിവേഷം.. ആദ്യം കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി ശരിക്കും സർപ്രൈസ് ആയിരുന്നു..
ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജാൻ അതും സാരിയിൽ ഓഹ് ഗോഡ്….😘.. എന്ത് ധരിച്ചാലും ചേരും ബട്ട് എനിക്ക് നിന്നിലെ നിന്നെ കാണുന്നതാ പെണ്ണേ ഇഷ്ടം.. ദേഷ്യത്തിൽ റൂമിൽ പോയി അവിടെ തപസ്സു ചെയ്യാതെ വേഗം താഴേയ്ക് പോയി പാർട്ടി എൻജോയ് ചെയ്യ് പെണ്ണേ ഇതൊക്കെ എനിക്കെങ്ങനെ കിട്ടി എന്ന് ആലോചിച്ചു തലപ്പുകയ്കാതെ പോയി എൻജോയ്.. നാളെ പ്രൊജക്റ്റ് ഭാഗമായി മറ്റൊരിടത്തു പോകുവല്ലേ അവിടെ പോയി സ്ഥിര താമസം ആകുവോ നീ ഞാൻ ഇവിടെ മഴ പെയ്യാൻ കാകും വേഴാമ്പലിനെ പോലെ കാത്തിരിക്കുവാ എന്ന് ഓർമ വേണേ… വല്ലാണ്ട് മിസ്സ് ചെയ്യുമ്പോൾ ഞാൻ വരും.. നിന്നെ കാണാൻ നിനക്ക് മിസ്സ് ചെയ്യുന്നുണ്ടേൽ പറഞ്ഞോ ഞാൻ വന്നോളാം..😁 അപ്പോ ശരി ഞാൻ ഉറങ്ങാൻ പോകുന്നു.. എന്റെ മോളു പോയി ആഘോഷം ഗംഭീരമാകു അപ്പോൾ ഗുസ്നെറ്…😘”
അവന്റെ മെസ്സേജ് കണ്ടതും അജു ഒന്ന് ഞെട്ടി.. പിന്നീട് അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അജു മനസ്സിൽ പല കണക്കുകളും കൂട്ടി കുറച്ചു സമയം റൂമിൽ തന്നെ ഇരുന്നു… കതക് തട്ടുന്ന ശബ്ദം കേട്ടതും ആളെ മനസിലായ പോളർ അജു ഒച്ചത്തിൽ വിളിച്ച് പറഞ്ഞു “വല്യപ്പപ്പേ താഴേയ്ക് വിട്ടോ ഞാൻ ദേ വന്നു..” പിന്നെ അജു എന്നും ഒരുങ്ങുന്ന പോലെ പേന വെച്ചു മുടി ചുറ്റികെട്ടി. മുഖം അമർത്തി തുടച്ചു. അജു ഒരു മൂളിപ്പാട്ടും പാടി താഴേയ്ക്കിറങ്ങി… “ആ സാരി മാറ്റാണ്ടായിരുന്നു മുടി നിവർത്തിയിട്ട് കാണാൻ തന്നെ എന്ത് ചേലാ…” അജുവിനെ കണ്ട ശ്രീദേവി മറ്റുള്ളവരോടായി പറഞ്ഞു.. “ഒരു 5 മിനിറ്റ് എങ്കിലും അങ്ങനെ കണ്ടത് തന്നെ ഭാഗ്യം എത്രകാലത്തെ ആഗ്രഹം ആണെന്നോ അവളെ ഇങ്ങനൊരു വേഷത്തിൽ അതുപോലെ ആ മുടിതുറന്നിട്ട് കാണാൻ.. എത്ര പറഞ്ഞാലും കേൾക്കില്ല…”
“അതു തുളസി പറഞ്ഞത് നേരാ ഇപ്പോ ഇങ്ങനെ കാണാൻ കിട്ടിയത് തന്നെ ഭാഗ്യം അതും അനുവിന്റെ ആഗ്രഹപ്രകാരം ആവും ഇന്നത്തെ ഈ മേക്ക് ഓവർ..” “അതങ്ങനാ ലിസേ എല്ലാത്തിനും സപ്പോർട്ട് കൊടുക്കാൻ വല്യപപ്പാ ഉണ്ടല്ലോ…” “അതു ശരിയാ ശ്യാമേടത്തി നമ്മൾ എന്തേലും പറഞ്ഞാൽ അപ്പോ തുടങ്ങും മോളുടെ ഇഷ്ടത്തിന് ഒരുങ്ങിക്കോട്ടെ.. മോശമായി തോന്നുന്നുണ്ടെങ്കിൽ പറഞ്ഞാൽ പോരെ.. അവൾക് ഇഷ്ടം ഇങ്ങനെ ആണേൽ നിങ്ങൾക് എന്തിനാ ഇത്ര പ്രശ്നം എന്ന്… പിന്നെ നമുക്ക് എന്തേലും പറയാൻ പറ്റോ..” തുളസി പറഞ്ഞതും എല്ലാവരും ചിരിച്ചു. പിന്നെ അവിടെ പാട്ടും ഡാൻസും മേളവുമായി മനോഹരമായ ഒരു ദിവസമായിരുന്നു… ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ഓർമയിലെ മനോഹരം ദിനം..
വൈകുന്നേരം അജുവും ടിജോയും മംഗ്ലൂർ പോകാൻ റെഡി ആയി ലഗേജുമായി ഹോളിൽ വന്നതും എല്ലാവരും സങ്കത്തോടെയുള്ള നില്കുന്നത് കണ്ട് അജുവും ടിജോയും പരസ്പരം നോക്കി “അതേ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ ഇങ്ങനെ സങ്കടപെടാൻ ഞങ്ങൾ എന്താ നിങ്ങളെ വിട്ട് കാലങ്ങളോളം വല്ല ഉഗാണ്ടയിലുമാണോ പോകുന്നെ… പ്രൊജക്റ്റ് ചെയ്യാൻ ഒരു 3 മാസകാലം ഒന്ന് അയൽ സംസ്ഥാനം വരെ പോകുന്നു അത്രല്ലേയുള്ളൂ .. നിങ്ങളെ മട്ടും ഭാവവും കണ്ടാൽ ഞങ്ങൾ വരാത്തമത്തിരി…” “ടാ കുരുത്തംകെട്ടവനെ വേണ്ടാത്ത വർത്താനം പറയുന്നോ…” ലിസ ടിജോയുടെ കൈയിൽ അടിച്ചു.. “ഓ അമ്മച്ചി ഒരു പ്രായപൂർത്തി ആയ യുവാവിനെ ആണ് നിങ്ങളീ നിഷ്ക്കൂർണം അടികുന്നെ..” “എന്തോന്ന്..😳😳” ടെസ അറിയാതെ ചോദിച്ചതും ടിജോ എല്ലാവരെയും ഒന്ന് നോക്കി
“ഒന്ന് പെണ്ണ് കണ്ടു വന്നപ്പേഴേക്കും നിന്റെ പിരി ഇളകിയോ മോനേ….” “അപ്പച്ചാ….” “മതി താളം ചവിട്ടേണ്ട ഇപ്പോ ഭരതൻ എത്തും ആ പിന്നെ രണ്ടാള്ളോടും അവിടെ പോയി ഇവിടാത്തപോലെ അലമ്പ് വല്ലതും കാണിച്ചെന്നു ഞാൻ അറിഞ്ഞാൽ ഓൺ ദി സ്പോട്ട് ഞാൻ നിങ്ങളെ അവിടെന്നു പാ കപ്പ് ചെയ്യിപ്പിക്കും പിന്നെ ഇവിടെ ഞാൻ പറയുന്നിടത് ആവും പ്രൊജക്റ്റ് ചെയ്യാൻ പോകുന്നത്..” “വല്യപപ്പേ…” അജുവും ടിജോയും ഒരു പോലെ വിളിച്ചു.. “അലറേണ്ട ഉള്ളത് തന്നെയാ പറഞ്ഞേ പിന്നെ ടിജുട്ടാ പ്രൊജക്റ്റ് ചെയ്യാൻ പോകുന്നത് മംഗ്ലൂർ ആണേലും അവിടന്നു കാസറഗോഡേയ്ക് വല്യ ദൂരമില്ല കൂടി വന്ന 2 മണിക്കൂർ യാത്ര അതുകൊണ്ട് സമയം കിട്ടുമ്പോൾ അവിടെ നിന്റെ പെണ്ണിനെ കാണാൻ പോകാം എന്ന് കരുതേണ്ട..” “എന്താ ആനന്ദ് പപ്പേ ഞാൻ അങ്ങനെ ചെയ്യോ നിങ്ങൾ ഇപ്പോ ഈ കാര്യം പറയുമ്പോൾ ആണ് എനിക്ക് അങ്ങനെ ഒരു കാര്യം ഓർമ വന്നത് പോലും… ”
“പിന്നെ വിശ്വസിച്ചു…” ടെസ ടിജോയെ പുച്ഛിച്ചു.. “അത് പപ്പാ പേടിക്കണ്ട ചേട്ടായി ആ സാഹസം കാണിക്കില്ല..” “അങ്ങനെ പറഞ്ഞുകൊടുക്ക് അനുമോളെ നിനക്കെങ്കിലും എന്നോട് സ്നേഹം ഉണ്ടല്ലോ…” “ആ സ്നേഹം ഉള്ളോണ്ട ചേട്ടായി birthday ക് വരാത്ത കാരണം ചോദിച്ചപ്പോൾ കല്യാണം ഏകദേശം ധാരണ ആയോണ്ട് ചെക്കന്റെ വീട്ടിൽ ചെക്കൻ ഉള്ളപ്പോൾ പോകാൻ പറ്റില്ല എന്ന് അവളുടെ ഉമ്മ പറഞ്ഞു.. അപ്പോ ഞാൻ പറഞ്ഞു ചേട്ടായി നാളെ കഴിഞ്ഞു അങ്ങോട്ട് വരും അതുകൊണ്ട് ചേട്ടായി ഇനി തിരിച്ചു വരുന്നവരെ അവളെ ഞങ്ങൾ അങ്ങോട്ട് വിടില്ല എന്ന്.. അതിനു അവളുടെ ഉമ്മച്ചി സമ്മതിക്കുകയും ചെയ്യ്തു അതുകൊണ്ട് ഇനി ചേട്ടായി ഇവിടെയ്ക്കു വരുമ്പോൾ മാത്രമേ അവൾ ഇനി അങ്ങോട്ട് പോകു.. ഇന്ന് രാത്രി അവൾ ട്രെയിൻ കേറും നാളെ കാലത്ത് ഇവിടെ എത്തും അതുകൊണ്ട് ചേട്ടായി എങ്ങട് പോയാലും പ്രശ്നം ഇല്ലല്ലോ.. ” “അനുട്ടാ എന്നോട് ഇത് വേണ്ടായിരുന്നു…” അനു പറഞ്ഞ് കഴിഞ്ഞതും ടിജോ നെഞ്ചിൽ കൈ വച്ചു പറഞ്ഞത് കെട്ട് എല്ലാവരും ചിരിച്ചു..
“ആ മതി മതി ആവിശ്യമുള്ളതൊക്കെ എടുത്തിട്ടുണ്ടല്ലോ പിന്നെ സ്വന്തം വീടുപോലെ കണ്ടാൽ മതി അവിടെ ഒരു കുറവും വരുത്തില്ല നിങ്ങൾക് അത് എനിക്ക് നല്ല വിശ്വാസ പിന്നെ അവിടെ പോയാൽ ആഴ്ചയിൽ ഒരു തവണ എങ്കിലും മുടിയിൽ എണ്ണ ഇടണേ കണ്ണാ.. ഭക്ഷണം ശരിക്കും കഴിക്കണം ഉഴപ്പരുത് കേട്ടല്ലോ.. ” “എന്റെ ശ്യാമകുട്ടി ടെൻഷൻ ആവല്ലേ ഞാൻ ശ്രദ്ധിച്ചോളാം.. ഇനി മമ്മയ്ക്കും അമ്മച്ചിയ്ക്കും വല്ലതും പറയാന്നുണ്ടോ..” അജു ശ്യാമയുടെ തോളിൽ കൈയിട്ട് അവരെ ചേർത്തു പിടിച്ചുമറ്റു രണ്ടുപേരോടായി തിരക്കി “എനിക്ക് നിന്റെ കാര്യത്തിൽ ടെൻഷൻ ഇല്ല മോളേ പക്ഷേ നിന്റെ കൂടെ വരുന്ന ഇവനെ ഓർക്കുമ്പോൾ ആണ് അവിടെ എന്തൊക്കെ മണ്ടത്തരം കാണിച്ച് വെയ്ക്കുമോ എന്തോ..” “അമ്മച്ചി…😤” “മതി ലിസേ എന്റെ കൊച്ചിനെ പറഞ്ഞേ രണ്ടുപേരും സൂക്ഷിച്ചു പോയി പ്രൊജക്റ്റ് ചെയ്തു വാ..”
“മമ്മയാണ് മമ്മ മമ്മ ഇതു ഒരുമാതിരി എവിടെന്നു കിട്ടി അപ്പച്ചാ ഇതുപോലെ ഒരെണ്ണത്തെ ….” “ഡാ അടി..” തുളസി ടിജോയുടെ നേരെ കൈ ഓങ്ങി… “മമ്മ..” അവൻ കുഞ്ഞ് കുട്ടികളെ പോലെ ചുണങ്ങി.. എല്ലാവരും ചിരിയോടെ അവരെ തന്നെ നോക്കി വണ്ടി വന്നു അവർ പോകാൻ ഇറങ്ങിയതും അജു അനുവിന്റെ അരികിൽ പോയി അവളെ ചേർത്തു പിടിച്ചു “വാവാച്ചി… ഞങ്ങൾ ഇല്ല എന്ന് കരുതി കോളേജിൽ കുരുത്തക്കേട് കാട്ടരുത്.. അറിയാം ഫ്രഷേഴ്‌സ് കഴിയും വരെ ഒതുങ്ങിയതാണെന്നു.. പിന്നെ എല്ലാരും ഫ്രണ്ട്‌ലി ആയി വരും പക്ഷേ അമിത സ്വാതന്ത്ര്യം ആർക്കും കൊടുക്കരുത് കേട്ടോ..” ടെസയേ നോക്കി അടുത്തുവാരാൻ കണ്ണാൽ കാട്ടിയായതും ടെസ അജുവിന്റെ അരികിൽ എത്തി..
“നിന്നോടും കൂടിയ ഞാൻ പറയുന്നേ രണ്ടുപേരും കൂടിയാൽ കണ്ണും മൂക്കും കാണില്ല എന്നറിയാം കോളേജ് ആണ് ലൈഫ് എൻജോയ് ആകാം എന്ന് കരുതി പഠിത്തം ഉഴപ്പരുത് നിങ്ങൾ എന്ത് ചെയ്താലും ഞങ്ങൾ അറിയും ആ ഓർമ വേണം കേട്ടോ.. ” അജു പറഞ്ഞ് കഴിഞ്ഞതും ഇരുവരും തലയാട്ടി.. രണ്ടുപേർക്കും ഓരോ ഉമ്മ നൽകി അവൾ തുളസിയുടെ അരികിൽ പോയി “മമ്മ…” അജു അവരുടെ കൈയിൽ പിടിച്ചു “എന്തിനാടാ കണ്ണാ ഇത്രെയും ടെൻഷൻ ഞങ്ങൾ ഇല്ലേ ഇവിടെ നിന്റെ കുറുമ്പികൾ കുറുമ്പ് കാട്ടാതെ ഞങ്ങൾ നോക്കിക്കോളും.. ഞാൻ പറഞ്ഞില്ലേലും നീ അവിടെ എല്ലാം കണ്ട അറിഞ്ഞേ പെരുമാറൂ എന്ന് അറിയാം മമ്മയ്ക് എന്നാലും…” “ഇതെന്താ മമ്മ ഞങ്ങൾ പ്രൊജക്റ്റ് ചെയ്യാൻ പോകുവാ അല്ലാതെ ഇവളെ കല്യാണം കഴിച്ച് വിടുന്നതല്ല…” തുളസി പറയുന്നിടയിൽ കേറി ടിജോ പറഞ്ഞു.
“നീ പോടാ ചെറുക്കാ..” അജുവിന് അറിയാമായിരുന്നു ആ അമ്മ മനസിലെ ആദി.. അവൾ ഒന്നുമില്ല എന്ന് കണ്ണ് ചിമ്മി കാട്ടി കവിളിൽ ചുംബിച്ച് അതുപോലെ തന്നെ ലിസയ്ക്കും ശ്യാമയ്ക്കും നൽകി അനന്ദിനേയും ജോൺസിയെയും കെട്ടിപിടിച്ചു അവർ ഇരുവരുടെയും മൂർത്താവിൽ ചുംബിച്ചു.. മഹിയുടെ അരികിൽ എത്തുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിർത്തിളക്കം ഉരുണ്ട് നിറഞ്ഞിരുന്നു. മഹി ഇരുവരേയും ചേർത്തുപിടിച്ചു അവർക്ക് മാത്രം കേൾക്കാൻ പറഞ്ഞു പ്രൊജക്റ്റ് മാത്രമല്ല നിങ്ങളുടെ ലക്ഷ്യം ശ്യാമമ്മയെ ഓർക്കുവാ അവൾക് നഷ്ടപെട്ടത് നേടികൊടുക്കുക ഓർമയിൽ ഉണ്ടാവണം… ഇരുവരും ആത്മവിശ്വാസത്തോടെ തലയാട്ടി മഹിയേ ചേർന്നു നിന്നു..
“പോയി വരാം..” മഹി അമർത്തി മൂളി പിന്നെ എല്ലാവരെയും നോക്കി അവർ കാറിൽ കേറി… യദു ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ ഭരതനും ശൗര്യയും മാലിനിയും മിഡിലിൽ ഇരുന്നു കോ ഡ്രൈവിംഗ് സീറ്റിൽ ടിജോ കേറി.. അജുവും സ്വരയും ബാക്കിൽ ഇരുന്നു.. രാമനാഥനും കുടുംബവും ഒപ്പം നന്ദനയും രാവിലെതന്നെ പോയിരുന്നു… കാർ വീട്ടിൽ നിന്നും പുറപ്പെടും മുമ്പ് യദു അനുവിനെ ഒന്ന് തിരിഞ്ഞു നോക്കി മൗനമായി യാത്ര പറഞ്ഞു ചുണ്ടിൽ നനുത്ത പുഞ്ചിരിയോടെ അവൻ വണ്ടി മുന്നോട്ടെടുത്തു.. എന്നാൽ ഇതൊക്കെ കണ്ടുകൊണ്ട് ഭരതൻ ഒരു കുസൃതി ചിരിയോടെ മാലതിയെ ചേർത്ത് പിടിച്ചു. കാർ അകന്നതും എല്ലാവരും അകത്തുകേറി അനുവും ടെസയും സങ്കത്തോടെ റൂമിൽ പോയി അമ്മമാർ അടുക്കളയിലും അച്ഛന്മാർ ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യ്തു ഹോളിൽ ഇരുന്നു…
അജു മൗനമായി പലതും മനസ്സിൽ കണക്കുകൾ കൂട്ടിയിരിക്കുമ്പോൾ ആയിരുന്നു ഫോണിൽ മെസ്സേജ് ടോൺ കേട്ടത്.. അവൾ ഒരു പുഞ്ചിരിയോടെ ഫോൺ കൈയിലെടുത്തു മെസ്സേജ് ഓപ്പൺ “എന്തേ ഒരു മൗനം ഓരോന്നു ചിന്തിച്ചു തല പുകയ്കാതെ ഈ യാത്ര മനോഹമാക്.. നിന്റെ മൗനമാണ് എനിക്ക് നിന്നിൽ ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ ഒന്ന് അതുകൊണ്ട് ഇച്ഛന്റെ കാന്താരി സന്തോഷത്തോടെ യാത്ര എൻജോയ് ചെയ്യ്.. അവിടെ എത്തി ഈയുള്ളനെ മറക്കല്ലേ പെണ്ണേ… പിന്നെ മനസ് ഒന്ന് റിലാക്സ് ആവണം എന്ന് തോന്നുമ്പോൾ ഇച്ഛയെ ഒന്ന് കോൺടാക്ട് ചെയ്യ് ഇപ്പോ സന്തോഷത്തോടെ ഇരിക്ക്…😘” മെസ്സേജ് വായിച്ചതും അജുവിന്റെ മനസിലെ പല ചിന്തക്കാകും അയവു കിട്ടിയതായി തോന്നി അവൾക്. പിന്നീട് വണ്ടിയിൽ കളിതമാശകൾ പറഞ്ഞ് ആ യാത്ര മനോഹരമാക്കാൻ അജു തന്നെ തുടക്കം കുറിച്ചു.
അത്താഴം കഴിക്കാൻ ഒരിടത്തു വണ്ടി നിർത്തി പിന്നീടുള്ള യാത്രയിൽ അജു ഡ്രൈവിംഗ് സീറ്റിൽ ഇടംപിടിച്ചു… അജു ഡ്രൈവിംഗ് സീറ്റിൽ കേറിയതും ശൗര്യയും സ്വരയും പരസ്പരം നോക്കി “ചേച്ചി രാത്രിയിൽ വേണോ ഈ സാഹസം നമുക്ക് പകൽ പോരെ..” സ്വര അജുവിനോട് പറഞ്ഞ് ഇതുകേട്ട് ടിജോയും യദുവും ചിരിച്ചു… “എന്റെ കൊച്ചേ അത് നിനക്ക് ഇവളെ അറിയാത്തത് കൊണ്ടാണ്… ” “എടി നിന്റെ അമ്മയേ പോലെ അല്ലേൽ ചെറിയമ്മയെ പോലെ അല്ല ഇത് ഐറ്റം വേറെ ആണ്..” അജു എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.. ഫോൺ എടുത്തു ഒരു സെൽഫി എടുത്തു വാട്സ്ആപ്പ് ൽ ഫോൺ സ്റ്റാറ്റസ് ഇട്ടു പിന്നെ ഇച്ഛൻ എന്ന നമ്പരിൽ അവൾ പുഞ്ചിരിയോടെ ഒരു മെസ്സേജ് അയച്ചു… “ഡോണ്ട് ഡിസ്റ്റർബ്…” പിന്നീട് ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ സെറ്റ് ചെയ്തു.
അപ്പോഴേക്കും അവളുടെ ഇച്ഛയുടെ മറുപടി അവൾക്കായ് എത്തിയിരുന്നു “സേഫ് ഡ്രൈവ് ബേബി… ഞാൻ ഉറങ്ങാൻ പോകുവാ എന്റെ പെണ്ണിനെ മനസാൽ ചേർത്തു പിടിച്ചു കൊണ്ട് 😘😘” “ഈ ചളി പോയി കിടന്നുറങ്ങു ഇച്ഛാ.. ഗുഡ്നൈറ്റ്…” അജു മറുപടി നൽകി പുഞ്ചിരിയോടെ ഡ്രൈവിംഗ് ചെയ്യാൻ തുടങ്ങി സ്മൂത്ത് ആയി ഓവർ സ്പീഡിൽ ഇല്ലാതെ ചിരിയോടെ ഡ്രൈവ് ചെയ്യുന്ന അജുവിനെ ടിജോ ഒന്ന് നോക്കി അവൻ നോക്കുന്ന കണ്ട് അജു കണ്ണ് ചിമ്മി ചിരിച്ചു.. അവൾ ബാക്കിലേയ്ക് നോക്കി യദു കണ്ണ് കൂർപ്പിച്ചു നോക്കിയതും അജു തലയാടി ആക്സിലേറ്ററിൽ കാലുകൾ അമർത്തി സ്പീഡിൽ കൂട്ടി.. “വൗ ചേച്ചി സൂപ്പർ കൂൾ ഡ്രൈവിംഗ്..” ശൗര്യ വിളിച്ച് പറഞ്ഞതും യദുവും ടിജോയും ഉറക്കെ ചിരിച്ചു പിന്നെ ചിക്കപ്പാ ശകാരിച്ചതും അജു വണ്ടി 40-60 സ്പീൽ വണ്ടി ഓടിച്ചു.. എന്നാൽ മറ്റൊരിടത്തു അജുവിന്റെ മെസ്സേജിനു റിപ്ലൈ കിട്ടിയ സന്തോഷത്തിൽ നനുത്ത പുഞ്ചിരിയോടെ സുന്ദര സ്വപ്നങ്ങൾക്കായി ഉറക്കത്തിലേയ്ക് വഴുതി വീണു..
പുലർച്ചെ അവർ മംഗ്ലൂർ എത്തി കാർ കൃഷ്ണലയം എന്ന ആഡംബരമായുള്ള ഇരുനില വീടിന് മുന്നിൽ നിന്നു വരും വഴിയിൽ വച്ച് ടിജോ ബാക്കിൽ സീറ്റിലും സ്വരയേ മിഡിൽ സീറ്റിലും ഭരതൻ കോ- ഡ്രൈവിംഗ് സീറ്റിലും മാറി ഇരുന്നിരുന്നു ഡ്രൈവ് ചെയ്യാൻ ഭരതൻ ചോദിച്ചപ്പോൾ അജു സ്നേഹപൂർവ്വം നിരസിച്ചു. ഭരതൻ സെറ്റിൽ നിന്നും പുറകിലേക്ക് നോക്കി എല്ലാവരും നല്ല ഉറക്കമാണ്.. അജു വെളിയിൽ ഇറങ്ങി മൂരി നിവർന്നു.. അപ്പഴേയ്ക്കും ഭരതൻ മാലതിയെ തട്ടി വിളിച്ചിരുന്നു.. വെളിയിൽ ഇറങ്ങി മാലതിയും ഭരതനും അജുവിനെ നോക്കി ഒന്ന് ചിരിച്ചു. “മോൾക് ഇവിടെ തന്നെ നിന്നപ്പോരേ എന്തിനാ വേറെ ഒരു വീട് ഇവിടെ അണ്ടർഗ്രൗണ്ടിൽ റൂം അറേഞ്ച് ആകാം അതോ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആകുമെന്ന് കരുതിയാണോ…”
“ചിക്കമ്മാ അങ്ങനെ അല്ല ഞങ്ങൾ പ്രൊജക്റ്റ് ചെയ്യാൻ വന്ന സ്റ്റുഡന്റസ് ആണെന്ന് മാത്രം എല്ലാരും അറിഞ്ഞാൽ മതി റിലേറ്റീവ് ആണെന്ന് അറിഞ്ഞാൽ അവിടെ അതിന്റെ ത്രിൽ അങ്ങ് പോകും ഞങ്ങളെ നിങ്ങൾക്കും നിങ്ങളെ ഞങ്ങൾക്കും അറിയാതെ രീതിയിൽ ആകുമ്പോൾ ഈ ചിക്കപ്പാനെ അവിടെ ഉള്ളവർ ഏത് തരത്തില കാണുന്നെ എന്നൊക്കെ കണ്ടുപിടിക്കാൻ എളുപ്പമല്ലേ…” “എടി കുറുമ്പി അപ്പോ എന്നെക്കുറിച്ചു പഠിക്കാൻ ആണോ നിങ്ങൾ വന്നേ.. ” “അങ്ങനെ അല്ല ചിക്കപ്പ ഞാൻ പറഞ്ഞത്…” “മനസിലായടി നീ ഇനി അതിൽ പിടിച്ചു തൂടങ്ങണ്ട.. മാലൂ നമുക്ക് ഇവരെ കുദ്രോളിലേ വീട്ടിൽ ആകാം അപ്പോ പിന്നെ നിനക്ക് ടെൻഷൻ ആവണ്ടല്ലോ… ” “അവിടെയോ അതിനു..” “അതൊക്കെ സമ്മതിച്ചു ഞാൻ ഇവരെ അവിടെ ആകാം..” മാലതി പറയാൻ അനുവദിക്കാതെ ഭരതൻ ഇടയിൽ കേറി പറഞ്ഞു..
അത് അജുവിൽ നേരിയ സംശയം ഉണ്ടായെങ്കിലും അത്ര കാര്യമാക്കിയില്ല അപ്പഴേയ്ക്കും വണ്ടിയിൽ നിന്നും മറ്റുള്ളവരും ഇറങ്ങി “അവരെ അകത്തേയ്ക് വിളിക് മനുഷ്യ അപ്പോഴേയ്ക്കും കൊണ്ട് വിടാൻ ആണ് തിരക്ക്..” “ഓ ഞാൻ ആ കാര്യമങ് മറന്നു..” അപ്പോഴേയ്ക്കും ഉറക്കം വിട്ട് എല്ലാവരും വെളിയിൽ ഇറങ്ങിയിരുന്നു “ചിക്കപ്പ മറക്കും ഇവിടെ എത്തുമ്പോൾ നമ്മളെയൊന്നും വേണ്ടി വരില്ല ചിക്കമ്മയുമായി റൊമാൻസിക്കാൻ ദൃതി കാണും അപ്പോ പിന്നെ നമ്മളെ ഒഴുവാക്കുന്നതല്ലേ നല്ലത്..” “അതേടാ അപ്പു നീ പറഞ്ഞത് നേരാ ഞാൻ എന്റെ കെട്ടിയോളുമായി റൊമാൻസിക്കാൻ വേണ്ടി തന്നെയാ അതിനു നിനക്ക് വല്ല നഷ്ടവും ഉണ്ടോ…” “ഏയ് എനിക്കെന്ത് നഷ്ടം..” “എന്നാ വാടി ഭാര്യേ നമുക്ക് അൽപ്പം റൊമാൻസികാം..” “ഒന്ന് പോയേ മനുഷ്യ.. നിങ്ങള് വാ പിള്ളേരെ ഇതിയാണ് ഹുച്ച…”
“ഹുച്ചയാ..😳” മാലതി പറയുന്നത് കെട്ട് ടിജോ കണ്ണും തല്ലി ചോദിച്ചു “അത് പപ്പയ്ക് ഭ്രാന്താണെന്ന് പറഞ്ഞതാ..” സ്വര വാപൊത്തി ചിരിയോടെ പറഞ്ഞു.. “ഹുച്ച ഇവിടെ വന്നു ആദ്യമായി കേട്ട കന്നഡ വാക്ക് ഭ്രാന്തായി പോയല്ലോ എന്നാലും ചിക്കമ്മ പറഞ്ഞത് സത്യം തന്നെ 😌” സ്വര പറഞ്ഞ് കഴിഞ്ഞതും ടിജോയുടെ വായിൽ നിന്നും കേൾക്കേ ഭരതൻ കൂർപ്പിച്ചു നോക്കി.. ടിജോ ഒരു പുളിങ്ങാ ചിരിയങ്ങു നൽകി. എല്ലാവരും കൂടെ ഹോളിൽ എത്തിയതും അണ്ടർഗ്രൗണ്ടിലേക്കുള്ള സ്റ്റെപ് കണ്ട് ടിജോ ഞെട്ടി “ഈ വീട് 3 നില വീടാണോ..” “അതെന്താടാ മൂന്നുനില വീട് ആവാൻ പാടില്ലേ…” അൽപ്പം പുച്ഛത്തോടെ ഭരതൻ ചോദിച്ചു പുള്ളിക് ഭ്രാന്തുണ്ടെന്നു പറഞ്ഞ കലി ഉണ്ടേ.. 😁 “ആവാം ഞാൻ ചുമ്മാ ചോദിച്ചന്നെ ഉള്ളു..” അപ്പോഴേയ്ക്കും പൂജ മുറിയിൽ നിന്നും കോട്ടൻ സാരിയുടുത് തലയിൽ തോർത്ത് ചുറ്റി നെറ്റിയിൽ കറുത്ത കുറച്ചു വലുപ്പമുള്ള പൊട്ടിനു മീതെ കളഭക്കുറി തൊട്ട് ഐശ്വര്യമുള്ള ഒരു 40 വയസ് തോന്നികുന്ന ഒരു സ്ത്രീ ഇറങ്ങി വന്നു..
നിറഞ്ഞ പുഞ്ചിരിയോടെ അവർക്കരികിലേയ്ക് വരുന്ന ആ അമ്മയെ തന്നെ അജു നോക്കിയിരുന്നു.. “ഇത്ര നേരത്തെ എഴുനേറ്റു കുളിയൊക്കെ കഴിഞ്ഞോ…” അവരെ കണ്ട് ഭരതൻ ചോദിച്ചു “നിങ്ങൾ പുലർച്ചെ എത്തുമെന്ന് ഒരു ധാരണ ഉണ്ടായിരുന്നു… അതുകൊണ്ട് കുറച്ചു നേരത്തെ എഴുനേറ്റു… ” “ചെറിയമ്മേ…” “അപ്പൂട്ടാ സുഖാണോ മോനേ..” “സുഖം ചെറിയമ്മേ… എന്താ ഇന്നത്തെ സ്പെഷ്യൽ വിശക്കുന്നു..” യദുവിന്റെ ചെറിയ കുട്ടികളെ പോലെ ചുണിങ്ങിയുള്ള ഭാവം കണ്ട് അജുവും ടിജോയും പരസ്പരം നോക്കി “എത്തി ഒന്ന് ഫ്രഷ് ആവ് കുഞ്ഞി നിനക്ക് വേണ്ടതൊക്കെ ഉണ്ടാക്കിയിട്ടുണ്ട്…” “ആണോ എന്നാ വേഗം തിന്നാൻ താ..” “ഒന്ന് പോയി പല്ലെങ്കിലും തെയ്ക്കു അപ്പു… സീമേ ദേ നോക്കിയേ ഇവരെ മനസ്സിലായോ…” സീമ എന്ന ഭരതന്റെ വിളിയിൽ അജുവിന്റെയും ടിജോയുടെയും കണ്ണുകൾ തിളങ്ങി…
കാണാൻ കാത്തിരുന്ന ഏറെ കൊതിച്ച ആള് തങ്ങളുടെ മുൻപിൽ നിൽക്കുന്നു അജു ഇമചിമ്മാതെ അവരെ നോക്കി.. സീമ ഇരുവരേയും നോക്കി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. അവരുടെ അരികിലേയ്ക് നടന്നു അജുവിന്റെ കവിളിൽ തലോടി.. ടിജോയുടെ കൈയിൽ കവർന്നു പിടിച്ചു “അറിയോ…” പതിഞ്ഞ സ്വരത്തിൽ സീമ തിരക്കി അറിയാം എന്നാ പോലെ തലയനക്കി.. “കാണാൻ കാത്തിരിക്കുവായിരുന്നു… എന്റെ എന്റെ ശ്യാമയ്ക് സുഖാണോ…” അൽപ്പം പതർച്ചയോടെ തിരക്കിയാ സീതയേ അജു കുറുമ്പോടെ നോക്കി… “എന്തിനാ എന്റെ സീമമ്മയ്ക് ഇത്രെയും വേവലാതി.. ഞങ്ങടെ അമ്മ നാടിനെ പറ്റി പറയുമ്പോൾ എന്നും നിറഞ്ഞു നിൽക്കുന്ന ആളാണ് ഈ സീമമ്മ അപ്പോ തൊട്ട് തുടങ്ങിയ ആഗ്രഹമാണ് ഈ അമ്മയെ കാണാൻ…”
“സത്യം സീമേച്ചി എന്തുണ്ടാക്കിയാൽ അതിനു ഒരു പ്രതേക രുചി എന്ന് കെട്ട് കെട്ട് ഞങ്ങൾ ദേ ഈ കോളേജിൽ പോകുമ്പോൾ പറയും ഫുഡ് അങ്ങ് മംഗ്ലൂർ എന്റെ ചെറിയമ്മടെ ഫുഡ് ആണ് ഫുഡ് എന്ന് പറയും അന്ന് തൊട്ടുള്ള ആഗ്രഹ ചെറിയമ്മേടെ ഫുഡ് കഴിക്കാൻ ഞങ്ങൾക്കും ഉണ്ടാക്കി തരുവോ…” “അതിനെന്താ എന്റെ മക്കൾക്കും ഞാൻ ഉണ്ടായിട്ടുണ്ട്..” പുഞ്ചിരിയോടെ ടിജോയ്ക്കു മറുപടി നൽകി എന്തുകൊണ്ടോ അജുവിന് സീമയുടെ പ്രസേനൻസ് പ്രിയപ്പെട്ട ആരുടെ ആണെന്ന് ഫീൽ ചെയ്യ്തു ഒരു പോസറ്റീവ് എനർജി നൽകും പോലെ “ഇവനും നിന്നെപ്പോലെ ഫുഡിനോടാണ് പ്രിയം അല്ലേ…”
യദുവിന്റെ അരികിൽ പോയി ഭരതൻ അവൻ കേൾക്കാൻ പാകത്തിന് പറഞ്ഞു അതിനു യദു മുഴുവൻ പല്ലുകൾ കാട്ടി ചിരി ചിരിച്ചു. എല്ലാവരോടും ഫ്രഷ് ആവാൻ പറഞ്ഞ് ഭരതൻ സ്വരയോട് അജുവിന് റൂം കാട്ടികൊടുക്കാൻ പറഞ്ഞ് യദു വരുമ്പോൾ ഉപയോഗിക്കാറുള്ള റൂമിൽ ടിജോയെ കൂട്ടി ഫ്രഷ് ആവാൻ പോയി.. അജുവിന് റൂം കാണിച്ച് കൊടുത്തു സ്വര പോയതും അജു റൂം ആകമാനം ഒന്ന് നോക്കി നല്ല വലിപ്പമുള്ള റും കട്ടിലും അലമാരയും കൂടാതെ ടീ ടേബിൾ അടങ്ങുന്ന റൂം. ‘ഫുഡ് ബോൾ കളിക്കാൻ സ്ഥലം ഉണ്ടല്ലോ ഇവിടെ..’ അജു സ്വയം പറഞ്ഞുകൊണ്ട് ബെഡിൽ ഇരുന്നു.. ഫോൺ എടുത്ത് എത്തിയ വിവരം മൂന്ന് വീട്ടുകാരെയും അറിയിച്ചു അവർ പോയതിൽ സങ്കടത്തിൽ ആയിരുന്നു അനുവും ടെസയും എന്ന് അരിഞ്ഞതും അവർക്കു കൊടുത്തു അൽപ്പം നേരം സംസാരിച്ചു ഫോൺ വെച്ചു.
ഫോൺ കൈയിൽ പിടിച്ചു ഇച്ഛൻ എന്ന് സേവ് ചെയ്ത നമ്പറിൽ അൽപനേരം നോക്കിയിരുന്നു.. ഇന്ന് മെസ്സേജ് കണ്ടില്ലല്ലോ അല്ലേൽ ഈ സമയമാകുമ്പോളേക്കും മെസ്സേജ് വന്നിരിക്കുമല്ലോ എന്ത് പറ്റി ആവോ വിളിക്കണോ വേണ്ടയോ… ഒന്നുമില്ലേലും പ്രൊജക്റ്റ് ടോപ്പിക്ക് അങ്ങേര് തന്നതല്ലേ അപ്പോ ഇവിടെ എത്തി എന്നറീക്കാം അജു മനസിലോർത്തുകൊണ്ട് ഫോണിൽ കാൾ ബട്ടൺ പ്രസ്സ് ചെയ്തു ചെവിൽ വെച്ചു.. റിംഗ് പോകുമ്പോൾ അവളുടെ നെഞ്ചിൽ ഇതുവരെ ഇല്ലാത്ത പിടപ്പ് അനുഭപെട്ടു സായിയുടെ ഫോൺ റിംഗ് ചെയ്യ്തത് കെട്ട് വർക്ക് ഔട്ട് ചെയ്യ്തു കൊണ്ടിരുന്ന സായ് അതു നിർത്തി ടൗവൽ എടുത്ത് മുഖം തുടച്ചു..
ഫോൺ കൈയിൽ എടുത്തു നോക്കിയതും അവന്റെ കണ്ണുകൾ തിളങ്ങി ഫോൺ അറ്റൻഡ് ചെയ്യ്തു ചെവിൽ വെച്ചു ഇരുവരും കുറച്ചു സമയം മൗനമായിരുന്നു.. നിശ്വാസങ്ങൾ പരസ്പരം പലതും പറയും പോലെ… മൗനത്തിനു വിരാമമിട്ടുകൊണ്ട് ഇരുവരും ഒരേ സമയം സംസാരിച്ചു തുടങ്ങി… “പെണ്ണേ…” “ഇച്ഛാ..” ഇരുവരുടെയും ഹൃദയതാളം വല്ലാതെ മുറവിളി കൂട്ടും പോലെ… വീണ്ടും മൗനം നിറഞ്ഞു ll “എത്തിയോ…സേഫ് ആയിരുന്നോ യാത്ര..” സായ് തന്നെ തുടക്കമിട്ടു “ഉം. എത്തി..” “അവിടെ എങ്ങനെ ഇഷ്ടായോ എന്തേലും ബുദ്ധിമുട്ടുണ്ടോ..” “ഇതുവരെ ഒരു ബുദ്ധിമുട്ടുമില്ല പിന്നെ എല്ലാവരെയും മിസ്സ് ചെയ്യുന്നപോലെ…” “എല്ലാവരെയും എന്ന് പറഞ്ഞാൽ…” “എല്ലാവരെയും..” “രാവിലെ മെസ്സേജ് ഇടാത്തത് മറ്റൊന്നും കൊണ്ടല്ല പെണ്ണേ നീ ഡ്രൈവിംഗ് ആയിരിക്കും പിന്നെ എല്ലാവരും കൂടെ കാണില്ലേ…” “അതിനു ഞാൻ പറഞ്ഞോ ഇയാളുടെ മെസ്സേജ് കാണാതൊണ്ടാണെന്ന്..” കുറുമ്പോടെ പറയുന്ന അജുവിന്റെ സംസാരം കേൾക്കേ അവനൊന്നു ചിരിച്ചു..
“ആദ്യമേ ഒന്ന് പറയട്ടെ എന്നെ ഇയാള് നിങ്ങൾ അങ്ങനെ ഒന്നും വിളിക്കരുത് നീ അറിയാതെ ആണേലും എന്നെ ആദ്യമായി വിളിച്ച ആ വിളിയില്ലേ ഇച്ഛൻ എന്ന് അതു മതി അതു കേൾക്കാൻ പ്രതേക സുഖമാ… പിന്നെ മെസ്സേജ് കാണാതൊണ്ട് നിനക്ക് മിസ്സ് ചെയ്തില്ല എന്നെ ഓർത്തില്ല എന്നൊന്നും പറയേണ്ട ആരെക്കാളും നന്നായി നിന്നെ എനിക്കറിയില്ലേ പെണ്ണേ പിന്നെന്തിനാ എന്നോട് ഈ കുറുമ്പുപറയൽ.. പറ കേൾക്കട്ടെ അവിടെത്തെ വിശേഷം…” “കേൾക്കണോ… ” “അതുകൊണ്ടെല്ലേ തിരക്കിയത് പറയടി ഞാൻ നിന്നോട് പറഞ്ഞില്ലേ എന്നോടുള്ള പ്രണയം പറയും വരെ നല്ല സുഹൃത്തുക്കളാവാം എന്ന് പറഞ്ഞപ്പോൾ നീ തന്നെയല്ലേ ഒക്കെ പറഞ്ഞേ… അപ്പോ ഒരു സുഹൃത്തിനോട് വിശേഷം പറയുന്നതിൽ തെറ്റില്ല അതും വിശേഷങ്ങൾ കേൾക്കാൻ താല്പര്യമുള്ള സുഹൃത്താകുമ്പോൾ പറയാൻ എന്തിനാ മടി…” സായ് പറയുന്നത് കേൾക്കേ അജു ഒന്ന് ചിരിച്ചു.
പിന്നെ അവനോട് ഓരോ കാര്യങ്ങൾ പറഞ്ഞ് തുടങ്ങി കൂടുതലും അവൾക് ഏറെ ഇഷ്ടം തോന്നിയ സീമയേയും ഭരതനേയും പറ്റി വാ തോരാതെ പറയുന്ന കേൾക്കേ സായിയുടെ മനസ്സിൽ സന്തോഷം നിറയുന്നത് അവനറിഞ്ഞു ഇത്രെയേറെ അവൾ തന്നോട് വാചലയാവുന്നത് കേൾക്കേ ഒരു ഉണർവ് അനുഭവപ്പെടുന്നപോലെ തോന്നി സമയം കടന്നു പോയതൊന്നും ഇരുവരും അറിഞ്ഞിരുന്നില്ല… “ഡാ അജു ആയില്ലേ ഇതുവരെ…” ടിജോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടാണ് അജു സംസാരത്തിൽ നിന്നും ശ്രദ്ധ മാറിയത്.. അപ്പോഴാണ് താൻ ഇന്നേരം വരെ കുളിച്ചുപോലും ഇല്ല എന്നാ കാര്യം അജു ഓർത്തത്… അജുവിന് ആരോ വിളിച്ചു എന്ന് സായിക് മനസിലായിരുന്നു.. “ഒരു 5 മിന്റ്സ് ഞാൻ ദേ വന്നു നീ താഴേക്കു വിട്ടോ..” അജു വിളിച്ച് പറഞ്ഞതും ശരി എന്ന് മറുപടി നൽകി ടിജോ താഴേയ്ക് പോയി..
“അപ്പോ ശരി സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല എനിക്കുള്ള വിളി വന്നു ഞാനൊന്നു ഫ്രഷ് ആവട്ടെ…” അജു ധൃതിയിൽ പറഞ്ഞ് നിർത്തുമ്പോൾ സായി ചിരിയോടെ കേട്ടുനിന്നു… “അല്ല പെണ്ണേ നിങ്ങൾ അവിടെ തന്നെയാണോ സ്റ്റെ…” “ഏയ് അല്ല ഇവിടത്തെ ചിക്കപ്പ ഒരു വീട് അറേഞ്ച് ചെയ്തിട്ടുണ്ട് ഫുഡ് കഴിച്ച് അങ്ങോട്ട് പോകും…” “ചിക്കപ്പയേ അതേതു പ്പാ…” കുറുമ്പോടെ അവളെ ചൊടിപ്പിക്കാൻ അവൻ അറിയാത്ത പോലെ തിരക്കി.. “ചെറിയച്ഛൻ എന്നാ ഉദേശിച്ചത് ഊ ഈ മനുഷ്യൻ വച്ചിട്ട് പോയേ..” “എടീ.. ” “ഉഫ് പയ്യേ എന്റെ ഇച്ഛാ ന്റെ ചെവി… ഞാനെ സമയം പോലെ വിളികാം ഓക്കേ ബൈ…. ” “വിളിക്കോടി…” “ആലോചിക്കാം…. ഇപ്പോ ഞാൻ ദേ വെച്ചു…” അജു ചിരിയോടെ പറഞ്ഞുകൊണ്ട് ഫോൺ വച്ചു. സായ് ചിരിയോടെ ഫോൺ കൈയിൽ പിടിച്ചു.. എന്റെ പെണ്ണേ നീ ഇത്ര വേഗം എന്നെ നിന്റെ മനസ്സിൽ ഇടം തരുമെന്ന് ഞാൻ പ്രതീക്ഷിച്ചതെ ഇല്ല.. ഇതിനു നിനക്കൊരു സർപ്രൈസ് തരുന്നുണ്ട് ഞാൻ വെയിറ്റ് ബേബി..
കുളികഴിഞ്ഞു അജു ഒരു ബ്ലൂ ജീൻസും വൈറ്റ് ടീഷർട്ടും ധരിച്ചു. മുടി എന്നും കെട്ടുന്ന പോലെ ഉപ്പുട്ടിയിൽ പെൻ വച്ചു ചുറ്റി കെട്ടി കാതിൽ കടുക്മണിയെ പോലെ കുഞ്ഞ് കമ്മൽ അത് സൂക്ഷിച്ചു നോക്കിയാൽ കാണാം.. വേറെ ഒരു ഒരുക്കങ്ങളും അവളിൽ ഇല്ല… അജു താഴേയ്ക് ചെല്ലുമ്പോൾ എല്ലാവരും ഡൈനിങ് ടേബിൾ ഇരിന്നിട്ടുണ്ട്. അജു പുഞ്ചിരി അവരുടെ അരികിൽ ഇരുന്നു. പ്ലേറ്റിൽ വിളമ്പുന്ന പുലവിനേയും അടുത്തിരുന്ന യദുവിനെയും നീ ഇത്രയും നേരം ഈ ചോറ് തിന്നാൻ വേണ്ടിയാണോ ഇവിടെ കിടന്നു ഫുഡിന് പുകഴ്ത്തിയത് എന്നരീതിയിൽ ടിജോ നോക്കി… ടിജോയുടെ നോട്ടം കണ്ട് യദു അവനോടു പുരികം പൊക്കി ഏതാണെന്നു ചോദിച്ചു..
“വെജ് ബിരിയാണി മസാല ഇല്ലാതെ ആകുമ്പോലെ റൈസിൽ ഗ്രീൻപീസും ക്യാരററ്റും ബിയൻസും ഇട്ടു കുറച്ചു പൊടിയും ഇട്ടു വേവിച്ചാൽ ഇതെങ്ങനെ തിന്നാനാണ് ഒരു സൈഡ് ഡിഷ് പോലുമില്ലാതെ….” അല്പം സങ്കടത്തോടെ ഉള്ള വർത്താനം കെട്ട് യദു ഒന്ന് ചിരിച്ചു… “ഇതിനാണോ ടെൻഷൻ അതിനല്ലേ കച്ചംബർ…” “കച്ചംബരാ.. 😳” ടിജോ ആദ്യായിട്ടു കേൾക്കുമ്പോലെ ചോദിച്ചു.. “ആ കച്ചംബർ ഊ ഐ മീൻ സലാഡ്.. ” “അങ്ങേ അതാണോ അതു മാത്രം വച്ചു ഇതെങ്ങനെ തിന്നും…” “ഡാ അവിടെത്ത പോലെ ഇവിടെത്തെ സലാഡിൽ കുക്കുംബർ, ക്യാരറ്റ്, ഉള്ളി, തക്കാളി ഉപ്പും മാത്രമല്ല.. ഇവിടെ സാലഡിൽ തൈര് ചേർക്കും പിന്നെ ഉള്ളി തക്കാളി സലാഡിൽ സ്ലൈഡ് പോലെ അല്ല കട്ട് ആകുവാ കനം കുറഞ്ഞു ഉള്ളിയും തക്കാളിയും മുറിക്കും പിന്നെ പച്ചമുളക് ഉപ്പും തൈരും ഇട്ടിട്ടാണ് സലാഡ് ഉണ്ടാക്കുന്നെ അതിനെ കച്ചംബർ എന്ന് പറയും പിന്നെ സലാഡിൽ ഉപയോഗിക്കുന്ന കക്കുംബർ ഇല്ലേ അതിനെ ഇവിടെ കക്കരിക്ക എന്നാ പറയാ കക്കരിക്ക കുഞ്ഞ് കുഞ്ഞ് പീസ് ആയിരുന്നു കൊതി അറിഞ്ഞ് അതിൽ ആവിശ്യത്തിന് ഉപ്പും പച്ചമുളകും ഇട്ടു മിക്സ് ആകിയതിനെ കക്കരിക്ക പെരക് എന്ന് പറയും (കാസറഗോഡ്, ഇങ്ങനെയാണ് പറയാറ് യദു കാസറഗോഡാണല്ലോ😁)
ഈ സാധനം കൂട്ടിയാണ് പുലാവ് തിന്നുവാ അല്ലേൽ തൈര് മാത്രം യൂസ് ചെയ്യ്തു കഴികാം.. നീ ആദ്യം കഴിക് എന്നിട്ട് ബാക്കി പറ..” യദു ടിജോയുടെ പ്ലേറ്റിൽ വിളമ്പിയ പുലവിന്റെ മുകളിൽ സലാഡ് ഇട്ടു കൊടുത്തു… മനസില്ല മനസോടെ അവൻ ഒരു സ്പൂൺ വച്ചു കഴിച്ച് തുടങ്ങി ആദ്യത്തെ വായിൽ തന്നെ പുലാവിന്റെ സ്വാദ് അവനെ കീഴ്പ്പെടുത്തിയിരുന്നു… രുചിയോടെ കഴിക്കുന്ന ടിജോയെ നോക്കി എങ്ങനുണ്ടെന്നു കണ്ണാൽ യദു തിരക്കി.. ഒന്നും പറയാനില്ല സൂപ്പർ എന്നപോലെ കൈയാൽ 👌 എന്ന് കാണിച്ചു.. “ഡാ നിനക്ക് കുക്കിംഗ് അറിയോ…” എന്തോ ഓർത്ത പോലെ ടിജോ യദുവിനോട് ചോദിച്ചു… അവന്റെ ചോദ്യം കെട്ട് പുരികം ചുരുക്കി ഇല്ല എന്ന് തലയനക്കി “അല്ല നീ വ്യത്യാസ്ത സലാഡ് വിവരിച്ചത് കൊണ്ട് ചോദിച്ചതാണ്..” “ഓ അതോ നമ്മുടെ കുടുംബത്ത് എന്തേലും ഫങ്ക്ഷൻ ഉണ്ടേൽ പിള്ളേർ സെറ്റിനു ഈ വക ഐറ്റംസ് ഉണ്ടാകാൻ കിട്ടും സോ ഇതുപോലുള്ള സൈഡ് ഡിഷ് നന്നായി ഉണ്ടാക്കാൻ അറിയാം 😁” യദു പറഞ്ഞതിന് മറുപടിയായി ടിജോ ചിരിച്ചു. എന്നാൽ ഭരതന്റെ ശ്രദ്ധ മുഴുവനും അജുവിലായിരുന്നു എല്ലാവരോടും കൂട്ടുകൊടുമെങ്കിലും അമിതമായി അടുക്കാത്ത പ്രകൃതം പോലെ എന്നാൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ഭക്ഷണതിനിടയിലും ചോദിച്ചതിന് പുഞ്ചിരിയോടെ മറുപടി നൽകി അധികം സംസാരിക്കാതെ കഴിക്കുന്നു..
ആവിശ്യമില്ലതെ ഒന്നിലും ഇടപെടില്ല എന്നാൽ ആവിശ്യം വന്നാൽ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നവൾ.. തന്റെ അനിയത്തിയുടെ പ്രിയ പുത്രി.. സ്നേഹിക്കുന്നവർക് ചങ്ക് പറിച്ചു കൊടുക്കുന്നവൾ തന്റെ കിച്ചുവിനെ പോലെ ഭരതൻ അവളെ ശ്രദ്ധിക്കുന്നു എന്ന് തോന്നി അജു എന്താണെന്നു തിരക്കി ഒന്നുമില്ല എന്ന് കണ്ണുച്ചിമ്മി കാട്ടി ചിരിച്ചു അയാൾ… വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു അവർ താമസം അറേഞ്ച് ചെയ്ത വീട്ടിലേയ്ക് പുറപ്പെട്ടു.. പോകും മുമ്പ് എല്ലാവരും അവിടെ താങ്ങാൻ ആവിശ്യപെട്ടെങ്കിലും സ്നേഹപൂർവം തന്നെ അജു അത് നിരസിച്ചു.. ടിജോയ്ക്കു എവിടെ ആയാലും ഒന്ന് ഉറങ്ങിയാൽ മതി എന്നായിരുന്നു.. ഇരുവരും എവിടെയാണോ അവിടെ ആണ് താൻ എന്നാ നിലപാടിൽ യദു അവരുടെ കൂടെ പോയി… യദുവിന്റെ അറിവിൽ ഇല്ലാത്തൊരു വീടായിരുന്നു അത് കാർ ഇറങ്ങിയതും അജുവിന്റെ കണ്ണുകൾ തിളങ്ങി താൻ ഏറെ നാൾ ആഗ്രഹിക്കുന്ന പോലുള്ള ഒരു വീട്.
ഭരതൻ ശ്രദ്ധ അജുവിൽ തന്നെ ആയിരുന്നു.. അവൾക് വീട് ഇഷ്ടമായെന്നു മനസിലായി.. അജുവിന്റെ കണ്ണുകൾ വീടുപേരിൽ ഉടക്കി അവൾ മൗനമായി ഉരുവിട്ടു “സായൂജ്യം” “വീട് എങ്ങനെ ഇഷ്ടയോടി…” അജുവിനോട് ഭാരതൻ ചോദിച്ചതും നിറഞ്ഞ പുഞ്ചിരിയോടെ മറുപടിയായി നൽകി അവൾ.. വീടിനകത്തു കേറി അജുവും ടിജോയും യദുവും പരസ്പരം നോക്കി മൂന്ന് പേരും ഓരോ റും എടുക്കാൻ ഭരതൻ പറഞ്ഞപ്പോൾ ടിജോയ്ക്കും യദുവിനും ഒരു റൂം മതി എന്ന് പറഞ്ഞു.. അജു അവൾക് ഇഷ്ടപ്പെട്ട ബാൽകാണിയോട് കൂടെയുള്ള ഒരു റൂം എടുത്തു ബാഗും മറ്റു സാധനങ്ങളും റൂമിൽ വച്ച് അവൾ ഹോളിൽ ഭരതന്റെ അരികിൽ പോയി അൽപനേരം സംസാരിച്ചു കൂടുതലും ശശികലയുടെ ഫാമിലിയേ കുറിച്ചായിരിന്നു അവരെ നേരിട്ട് കണ്ടാൽ കൊള്ളാമെന്നു ഭരതന്നോടായി അവൾ പറഞ്ഞതും ഒരുദിവസം പോയി കാണാം എന്നയാൾ വാക് നൽകി. പിന്നീട് യാത്രപറഞ്ഞു അയാൾ ഇറങ്ങി.. പോകും മുന്നേ അടുക്കള സഹായത്തിനുള്ള ആൾ നാളെ വരും എന്ന് അയാൾ പറഞ്ഞു. ടിജോ ഉറങ്ങാൻ റൂമിൽ പോയി യദു ടീവിയുടെ മുന്നിലും “ഡാ ഞാനൊന്നു നടന്നു വരാം…” “അതിനു നിനക്ക് ഇവിടത്തെ സ്ഥാലമൊക്കെ അറിയോ…” അജു പറയുന്നത് കെട്ട് യദു അൽപ്പം അത്ഭുതത്തോടെ ചോദിച്ചു ..
“ഇങ്ങനല്ലെടാ പഠിക്കുന്നെ വരുന്ന വഴിയിൽ ഇവിടെ അടുത്ത് സിറ്റി സെന്റർ കണ്ടായിരുന്നു നടക്കാന്നുള്ള ദൂരമല്ലേ ഉള്ളു അവിടെയൊക്കെ പോയി ഒന്ന് റൗണ്ട് അടിച്ചു വരാം..” “ഞാൻ വരനോടി നീ തനിച്ചു പോകുവോ… ” മടിയോട് കൂടിയുള്ള യദുവിന്റെ ചോദ്യം കേൾക്കേ അജു ഒന്ന് ചിരിച്ചു.. “കുഴപ്പമില്ലടാ ഞാൻ പൊക്കോളാം എത്രമണി വരെ ഉണ്ട് മാൾ..” “11 മണിയാണെന്നു തോന്നുന്നു..” “അപ്പോ സമയമുണ്ട് ഇപ്പോ 7 മണി ഞാൻ അവിടെ ഫുഡ് കോട്ടിൽ നിന്നും ഫുഡ് കഴിച്ച് പറ്റിയാൽ ഒരു മൂവിക് കേറും..” അജു പറഞ്ഞതും യദു അവളെ മിഴിച്ച് നോക്കി ഒറ്റയ്ക്കോ എന്നാ പോലെ “എനിക്കൊന്നു ഉറങ്ങണം അതിനാണ് 😁” അവൾ ചിരിയോടെ പറഞ്ഞു… “ഞാൻ പോയി വരാം ബൈ…” യദു എന്തെങ്കിലും പറയും മുന്നേ അവൾ ഇറങ്ങിയിരുന്നു..
സിറ്റി സെന്റർ ലക്ഷ്യം വച്ച് നടക്കുമ്പോൾ തന്നെ നിരവധി സ്ട്രീറ്റ് ലൈറ്റ്സ് തെളിഞ്ഞിരുന്നു നഗരപ്രദേശം ആയതിനാൽ തന്നെ ആളുകൾ കൂടുതൽ ആണ് പലരും ഈവെനിംഗ് വോക്കിങ്ങിലാണ്.. നടുപോലെ പേടിക്കേണ്ട ആവിശ്യമില്ല രാത്രി സഞ്ചരികളാണ് കൂടുതൽ എന്ന് തോന്നി അവൾക് ഇഷ്ടമുള്ള ഡ്രസ്സ് ധരികാം ആർക്കും പരസ്പരം നോക്കണോ സംസാരിക്കാനോ സമയമില്ല അവർക്ക് അവരുടെ കാര്യം എന്നാ പോലെ ഇതാണ് നല്ലത് നമ്മുടെ കാര്യത്തിൽ തലയിടാൻ വരില്ലല്ലോ അവൾ ചുറ്റുപാടും ശ്രദ്ധിച്ച് കൊണ്ട് മാളിലേയ്ക് നടന്നടുത്തു. റോഡിനരികിൽ നിന്നും സിസി (സിറ്റി സെന്റർ ) അവൾ തലയുയർത്തി ഒന്ന് നോക്കി..
Kfc, life style, ട്രെൻഡ്സ് നിരവധി ഷോപ്പുകൾ.. അവൾ അകത്തു കേറി ഗ്രൗണ്ടിൽ ഫ്ലോറിൽ നിന്നും ചുട്ടുമോന്നു നോക്കി ഏറ്റവും മുകളിലെ ഫ്ലോറിൽ പോയി നോകാം എന്നാ രീതിയിൽ ലിഫ്റ്റ് അന്വേഷിച്ചു കണ്ടെത്തി അതിനകത്തു കേറി ടോപ് ഫ്ലോറിൽ സ്പാർ ആണെന്ന് കണ്ടതും അവിടെ പോകാൻ തീരുമാനിച്ചു 5th ബട്ടൺ അമർത്തി അവിടെ എത്തി സ്പറിൽ കേറി അതിന്റെ ഒപോസിറ്റ് ആയിട്ടുള്ള ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും പൈനാപ്പിലും കൺകെ അനുവിനെയും ടെസയെയും ഓർത്തു അവൾ ഒരു പുഞ്ചിരിയോടെ അവൾ അകത്തു കേറി കുട്ടികളുടെ ഡ്രസ്സ് സെക്ഷൻ ആണ് ആദ്യം പിന്നെ ലേഡിസ് അതിന്റെ ഒപോസിറ്റ് ബെഡ്ഷീറ് കാർട്ടൺസ് തുടങ്ങിയ ഓരോന്നും നോക്കി പതിയെ അവൾ നടന്നു.. ഡ്രസ്സ് ഐറ്റംസ് കഴിഞ്ഞു പിന്നെ കിച്ചൺ സെറ്റ്സ് മരുഭാഗത്തു ടോയ്‌സ് ബുക്സ് ഐറ്റംസ് തുടങ്ങി എല്ലാം നോക്കി കണ്ട് നടന്നതും വെജിറ്റബിൾസ് ഐറ്റംസ് ഒപോസിറ്റ് ചെറിയ സ്നാക്ക്സ് ഐറ്റംസ് ഷോപ്പ്..
വിശപ്പിന്റെ വിളി വന്നതും വല്ല പേസ്ട്രി കഴിക്കാൻ തീരുമാനിച്ചു.. ഓഡർ ചെയ്യ്തു വെയിറ്റ് ചെയ്യുമ്പോൾ അവൾ ഫോൺ എടുത്തു എന്തൊക്കെയോ നോക്കാൻ തുടങ്ങി പെട്ടനാണ് ഒരു കാൾ വന്നത് ഇച്ഛൻ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നുമുള്ള കാൾ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു ഫോൺ എടുത്തു ചെവിൽ വച്ചു.. “എന്താണാവോ ഈ നേരത്ത്…” അവൾ ഹലോ പോലും പറയാതെ കുറുമ്പോടെ അവൾ തിരക്കിയതും അവൻ ഒന്ന് ചിരിച്ചു. “എനിക്കൊന്നു വിളിക്കാൻ തോന്നി വിളിച്ചു.. ഇവിടെയാടി പെണ്ണേ പുറത്താണോ..” “അതേല്ലോ സിസി യിൽ ഉണ്ട് ചുമ്മ നടക്കാൻ ഇറങ്ങിയപ്പോൾ ഇവിടെ ഒന്ന് കേറിയേകാം എന്ന് കരുതി.. എന്താണ് സാറേ പോരുന്നോ കമ്പനിയ്ക്ക്..” “അതെന്താ നീ തനിച്ചാണോ..” “അതേല്ലോ.. എന്തേ..” “എന്തെന്ന് ചോദിച്ചാൽ ഒറ്റയ്ക്കാണേൽ എനിക്ക് നിന്നെ ഒന്ന് കാണാൻ തോന്നുന്നുണ്ട് വന്നോട്ടെ..”
“ഇപ്പഴോ അതും ഇവിടെ നടന്നത് തന്നെ..” “വന്നാൽ നീ എന്റെ കൂടെ ചെറിയ റെയ്ഡ്നു വരുവോ..” “വരാം പക്ഷേ ഒരു കണ്ടീഷൻ വന്നാൽ എനിക്ക് ഈ മംഗ്ലൂർ നഗരം ഫുൾ കാണിക്കണം പറ്റുവോ..” “ഇത്രേയുള്ളോ sure baby..” “ഓക്കേ 5 മിനിറ്റ്സ് ഇവിടെ സ്പറിൽ ഞാൻ ഉണ്ട് വന്നാൽ റെയ്ഡ് പോകാം..” “ഓക്കേ ഞാൻ ദേ എത്തി..” “വോകെ ഞാൻ അതുവരെ ഒരു കേക്ക് പിസ് തിന്നട്ടെ..” അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്യ്തു.. പിന്നെ 5 മിനിറ്റിൽ വന്നത് തന്നെ.. അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് കഴിക്കാൻ തുടങ്ങി.. കൃത്യം 5മിനിറ്റ് ആയതും അവളുടെ ഷോൾഡറിൽ തട്ടി ആരോ വിളിച്ചു. അജു തിരിഞ്ഞു നോക്കിയതും അവളുടെ മുന്നിൽ ചിരിയോടെ നിൽക്കുന്ന സായിയെ കണ്ടതും അജു അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെയുള്ള നിൽപ്പ് നിന്നു അവളുടെ നിൽപ്പ് കണ്ട് അവന് ചിരി വന്നു..
“എന്താടി ഇങ്ങനെ നോക്കുന്നെ…” ചിരിയോടെ അവൻ ചോദിച്ചതും അവൾ ഒന്ന് ഞെട്ടി… “ഇവിടെ എപ്പോ എന്താ എങ്ങനെ..” അജുവിന് അവനെ കണ്ട ഷോക്കിൽ എന്താ ചോദിക്കണ്ടേ എന്ന് അറിയാതെ എന്തൊക്കെയോ പറയുന്നത് കേൾക്കേ അവൻ അവളെനോക്കി വീണ്ടും ചിരിച്ചു.. “ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നെ കാണണം എന്ന് അപ്പോ നീ തന്നെയല്ലേ പെണ്ണേ വന്നോ പറഞ്ഞത്… എന്നിട്ടിപ്പോ..” ഇരുപിരികവും പൊക്കി അവൻ ചോദിച്ചതും അവൾക് എന്ത് പറയണം എന്നറിയാതെ അവൾ അവനെത്തന്നെ നോക്കി നിന്നു.. “ഇങ്ങനെ എന്നെ തന്നെ നോക്കി നിൽക്കാതെ ഞാൻ ഇപ്പോ നിന്റെ മുന്നിൽ വന്നാൽ എന്റെ കൂടെ റെയ്ഡിന് വരാം എന്ന് പറഞ്ഞതാണേ..” ശരിയാ വന്നാൽ റെയ്ഡ്നു വരാം എന്ന് സമ്മതിച്ചതാണ് ഒഴിവാക്കാനും പറ്റില്ല.. അപ്പോഴാണ് മംഗ്ലൂർ ഫുൾ കാണണം എന്ന് പറഞ്ഞത് അവൾക് ഓർമ വന്നത്.. “ഞാൻ വരാം പക്ഷേ എനിക്ക് ഈ മംഗ്ലൂർ സിറ്റി ഫുൾ കാണണം.. എന്നാൽ മാത്രം ഞാൻ വരാം..” ഒരിക്കലും നടക്കില്ല എന്നോർത്തു അവൾ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു..
“ഞാൻ പറഞ്ഞതല്ലേ പെണ്ണേ നിനക്ക് ഈ സിറ്റി മൊത്തം കാട്ടി തരാം എന്ന് പിന്നെന്താ പ്രശ്നം…” “പ്രശ്നം… പ്രശ്നമൊന്നുമില്ല…” ഒന്നാലിചിച്ചുകൊണ്ട് അവൾ പറഞ്ഞു.. “എന്നാൽ വാ ഇപ്പോൾ തന്നെ പോകാം..” സായ് അജുവിനോട് പറഞ്ഞ് നടന്നു അവൾ ആദ്യം മടി തോന്നിയെങ്കിലും അജു അവന്റെ കൂടെ തന്നെ വന്നു.. ബൈക്ക് പാർക്കിങ് ആയിരുന്നു അവൻ പോയത് അതും ടോപ് ഫ്ലോറിൽ സായ് ബൈക്കിന്റെ അരികിൽ എത്തിയതും ഒന്ന് തിരിഞ്ഞു നോക്കി അജു അമ്പറപ്പോടെ കണ്ണ് മിഴിച്ച് വാ തുറന്നുള്ള നിൽപ്പ് കണ്ട് അവന് വീണ്ടും ചിരി വന്നു ‘ഇവിടെ എത്തിയപ്പോഴേയ്ക്കും പെണ്ണിന്റെ കിളി പോയോ ദൈവമേ..’ സായ് മനസ്സിൽ ഓർത്തു.. “വാ അടച്ച് വെയ്ക്കെടി വല്ല കൊതുകും വന്നിരിക്കും” (രാത്രി ഈച്ച ഉണ്ടാവാറുണ്ടോ ആ എനിക്ക് അറിയില്ല അതുകൊണ്ട് കൊതുക് മതി 😌😌).
സായ് പറയുന്നത് കേട്ട് അവളൊന്ന് ഞെട്ടി അവനെ നോക്കി ചിരിച്ചു പിന്നെ അതിശയത്തോടെ ബൈക്കിൽ നോക്കി BMW R 1250 GS മോഡൽ ബൈക്ക് ഏറെ ആഗ്രഹം തോന്നിയിട്ടുണ്ട് ഇതൊന്നു ഓടിക്കണം എന്ന്.. സായിയോട് പറയാൻ ഒരു മടി ബൈക്കിൽ കേറാൻ സാധിച്ചല്ലോ അതുകൊണ്ട് തൃപ്തിപെടാം.. അജു ആലോചിച്ചു നിൽകുമ്പോഴേക്കും സായ് ഹെൽമെറ്റ് വച്ചു ബൈക്ക് എടുത്ത് അവൾക്കരികിൽ വന്നു നിന്നു ബൈക്കിന്റെ മുന്നിൽ വച്ച മറ്റൊരു ഹെൽമെറ്റ് എടുത്തു അവൾക് നീട്ടി… വേണോ എന്നരീതിയിൽ നെറ്റി ചുളിച്ചു… “ഇവിടെ നിർബന്ധമാണ് മോളേ ചുറ്റിലും ക്യാമറ കണ്ണുകളാണ് സോ വെച്ചെയ്ക്കു..” ചിരിയോടെ അവൻ പറഞ്ഞു.. അജു ഹെൽമെറ്റ് വച്ചു അവന്റെ പുറകിൽ കേറി അൽപ്പം ഡിസ്റ്റൻസ് ഇട്ടിരിക്കുന്നത് കണ്ട് അവന്നൊന്നു ചിരിച്ചു.. ബൈക്ക് എടുത്തതും അവന്റെ പുറത്തേയ്ക് ചാഞ്ഞു പോയി അവൾ ഒന്ന് നേരെയിരുന്നുകൊണ്ട് അവന്റെ ഷോൾഡറിൽ കൈയിൽ വച്ചു ആ യാത്രയിലെ തണുത്ത കാറ്റ് അവരെ തഴുകുമ്പോൾ ഇരുവരുടെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു മനോഹരമായ സ്ട്രീറ്റ് ലൈട്ടുകളും നിരവധി വാഹനങ്ങൾകിടയിലൂടെ അവളെയും കൊണ്ട് അവൻ പറന്നു..
നേരെ പോയത് Holy hill manglore ലേക് ആണ് ഒരു ഒറ്റകുരിശു പള്ളി.. പള്ളി എന്ന് പറയാൻ മാത്രം അവിടെ ഒന്നുമില്ല യേശുക്രിസ്തുവിന്റെ കുരിസിലേറ്റിയ ക്രിസ്തു രൂപം മാത്രം. കുറച്ചു സ്റ്റെപ് കേറിയാണ് അവിടെ എത്തിയത് നല്ല കാറ്റുണ്ട് ആ തണുപ്പ് ഒരു സുഖം തോന്നി അവൾക്.. മനസ്സിൽ ഒരു കുളിമാ തോന്നി ചുറ്റിലും നിറഞ്ഞ വെളിച്ചം അവൾ എല്ലാം മറന്ന് നോക്കി…  അജുവിനെ തന്നെ നോക്കി സായ് ഒരു സൈഡിൽ നിന്നു അവളുടെ ഓരോ ഭാവവും അവൻ മനസ്സിൽ നിറച്ചു.. ഇത്രയും മനോഹരമായ ഒരു ദിവസം അടുത്തകാലങ്ങളിൽ അവനുണ്ടായിട്ടില്ല… ഇത്രയും മനോഹരമായ കാഴ്ച കുറെ നാളുകൾക്കു ശേഷമാണ് കാണുന്നതെന്നു അവൾ മനസ്സിൽ ഓർത്തു അജു സായിയെ ഒന്ന് നോക്കി തന്നെത്തന്നെ നോക്കി കൈ കെട്ടി തൂണിൽ ചാരി നിൽക്കുന്ന അവനെ നോക്കി മനോഹരമായി അവൾ ചിരിച്ചു.
“ഇതിനേക്കാൾ മനോഹരമായി മംഗ്ലൂർ കാണാൻ പറ്റുന്ന മറ്റൊരു സ്ഥലം ഉണ്ട് കൊണ്ട് പോകണോ..” അജുവിന്റെ കണ്ണിൽ നോക്കി അവൻ ചോദിച്ചതും അജു പോകണം എന്നാ രീതിയിൽ പുഞ്ചിരിയോടെ തലയാട്ടി… സായ് അവൾക്കു നേരെ അവന്റെ കൈ നീട്ടി അജു സന്തോഷത്തോടെ അവന്റെ കൈകളിൽ കൈ ചേർത്തു… ഇരുവരും കൈകൾ കോർത്തു ബൈകിനരികിലേയ്ക് നടന്നു മംഗ്ലൂർ സിറ്റിയുടെ മനോഹാരിത കാണാൻ ❤

by