രചന – തൻശി തനു
രാത്രി വീട്ടിലെ സിറ്റൗട്ടിൽ ഇരുന്നു പ്രൊജക്റ്റിനെ പറ്റി സംസാരിക്കുവായിരുന്നു മൂവരും അപ്പോഴാണ് വിവേകിന്റെ കാൾ അജുവിന് വന്നത് അവൾ കാൾ അറ്റൻഡ് ചെയ്തതും അജുവിന്റെ മുഖം ഗൗരവം നിറഞ്ഞു സംസാരിച്ചു കഴിഞ്ഞതും വിവേക് വിളിച്ചത് എന്തിനെന്നറിയാൻ ടിജോയും യദുവും അജുവിനെ നോക്കി.. “എന്താടാ കാര്യം ഇപ്പോ എന്തിനാ വിവേക് വിളിച്ചേ.. നമ്മളിവിടെയാണെന്ന് നീ പറഞ്ഞില്ലേ..” “ടാ യദു നീ നിർത്തി നിർത്തി ചോദിക് ഞാൻ പറയാം.. നമ്മൾ അന്ന് മുള്ളുവല്ലിയുടെ അവിടെ ഹിഡൻ ക്യാമറ വച്ചില്ലേ അത് കിട്ടാൻ വല്ല വകുപ്പും ഉണ്ടോ എന്ന് കേസിൽ കുറച്ചു പേരെ സംശയം ഉണ്ടെന്നു പറഞ്ഞിരുന്നില്ലേ അതൊന്നു കൺഫോം ആകാൻ.. അതിൽ വല്ല തെളിവും ഉണ്ടേൽ കേസിനു ബലം കിട്ടിയാൽ ആയല്ലോ ..”
“നിനക്ക് ഉറപ്പുണ്ടോ അതിൽ തെളിവ് ഉണ്ടാവും എന്ന്..” “ഉറപ്പായും ഉണ്ട് ടിജോ.. കോളജിൽ തന്നെ പലയിടത്തും വച്ചു ഞാൻ കേട്ടിട്ടുണ്ട് അവിടെ ഇല്ലീഗൽ ആക്ടിവിറ്റീസ് നടക്കുന്നു എന്ന് ആർക്കും പരാതി പെടാൻ ധൈര്യമില്ല അഥവാ പരാതി പെട്ടാലുള്ള അവസ്ഥ നിനക്ക് ഊഹിക്കാം അല്ലോ.. അതുമല്ല നമ്മൾ ഇതിൽ ഇറങ്ങി തിരിച്ച് പ്രശ്നമായതു ഓർമയില്ലേ അന്ന് കിട്ടിയ സസ്പെൻഷൻ വാദിയെ പ്രതിയാക്കും..” “നീ പറഞ്ഞത് ശരിയാ അജു ഡ്രഗ്സ് ആക്ടിവിറ്റീസ് അവിടെ നടക്കുന്നു എന്ന് പലപ്പോഴും പരാതിപ്പെട്ടിട്ടും മാനേജ്മെന്റ് തെളിവ് ചോദിച്ചു നമ്മൾ അതിനായി ഇറങ്ങിയപ്പോൾ നമുക്കെതിരെ പല ആരോപണവും ഉന്നയിച്ചു അതിൽ നിന്നും പിൻവലിച്ച കുറെ പേര് ഉണ്ട് കോളജിൽ തന്നെ അതിനു ശേഷം മുള്ളുവല്ലിയിൽ പോകുന്നില്ല എന്ന് തീരുമാനിച്ചേ.. അന്നേരം എല്ലാരോടും വഴക്കിട്ടെങ്കിലും അന്ന് നീ പറഞ്ഞില്ലേ മഹി അങ്കിൾ ക്ഷമയോടെ കാത്തിരിക്കാൻ ഇതിനാവും അങ്ങനെ പറഞ്ഞത് നമ്മൾ പോകില്ല എന്ന ഉറപ്പിന്മേൽ അവർ വീണ്ടും ആ സ്ഥലം തന്നെ തിരഞ്ഞെടുത്തു…”
“വല്യപപ്പാ ബുദ്ധിപരമായി നീങ്ങി എന്നോട് താക്കീത് പോലെ പറഞ്ഞതാണ് അവസരം വരും അതുവരെ കാത്തിരിക്കണം എന്ന് അതുപോലെ ഹിഡൻ ക്യാമറ കാര്യം പറഞ്ഞപ്പോൾ ധൈര്യമായി വെയ്ക്കാൻ പറഞ്ഞു.. വല്യപപ്പ സപ്പോർട്ട് ചെയ്തോണ്ടാണ് ഞാൻ ധൈര്യത്തോടെ ഇത് ഹാൻഡിൽ ചെയ്തേ.. പക്ഷേ ഇപ്പോ ആ ക്യാമറ എടുത്ത് എങ്ങനെ വിവിയ്ക് എത്തിക്കും എന്ന് എന്റെ ചിന്ത..” അജു ഇരുവരോടും പറഞ്ഞ് ആലോചനയോടെ നിന്നു… “ടാ ഞാൻ ഒരു ഐഡിയ പറയട്ടെ നമ്മുടെ ബാച്ചിലെ മനുവിലെ അവനോട് പറഞ്ഞ് എടുപ്പിക്കാം എന്നിട്ട് ആ വീഡിയോ അനുവിനെ ഏൽപ്പിക്കാൻ പറയാം അവൾ കൊണ്ട് പോയി കൊടുക്കുകയോ അല്ലേൽ വിവിയോട് വാങ്ങാൻ പറയുകയോ ചെയ്യാം..”
“യദു നീ പറഞ്ഞതൊക്കെ ശരി മനുവിനോട് പറഞ്ഞെടുപ്പിക്കാം പക്ഷേ വാവാച്ചിടെ കൈയിൽ ഏൽപ്പിക്കണോ ആരേലും അറിഞ്ഞാൽ റിസ്ക് ആണ് പോരാത്തതിന് നമ്മൾ അവിടെയില്ലല്ലോ…” അജു അൽപ്പം ആദിയോടെ പറഞ്ഞതും ടിജോ അവളെ നോക്കി ചിരിച്ചു.. “അജു നീ ടെൻഷൻ ആവേണ്ട യദു പറഞ്ഞതിലും കാര്യമുണ്ട് മനു മുള്ളുവല്ലിയിൽ നിന്നും ക്യാമറ എടുത്ത് അനുവിനു നൽകുന്നതല്ലേ അല്ലാതെ അനു മുള്ളുവല്ലിയിൽ പോയി എടുക്കുന്നതല്ല അവൾ അവിടെ പോകാത്തതിനാൽ പ്രശ്നം ഉണ്ടാവില്ല മനുവിനോട് രഹസ്യമായി ഡീൽ ചെയ്യാൻ പറയാം… പിന്നെ അനുവിനെ വിളിച്ചു വിവിയെ സാധനം ഏൽപ്പിക്കാൻ പറ എന്തായാലും അനു കൂട്ടരും മുള്ളുവല്ലിയിൽ പോകില്ല അതുകൊണ്ട് പേടി വേണ്ട..” ടിജോ കൂടി പറഞ്ഞതോടെ അജു മനസ്സില്ലാമനസ്സോടെ സമ്മതം മൂളി.. അൽപ്പം നേരം കഴിഞ്ഞ് അജു വിവിയെ വിളിച്ച് രണ്ട് ദിവസത്തിനുള്ളിൽ ക്യാമറ എത്തിക്കാം എന്ന് പറഞ്ഞു..
യദു മനുവിനെ വിളിച്ച് കാര്യം പറഞ്ഞു എല്ലാം രഹസ്യമായി ചെയ്യണം എന്നും ഓർമയിൽ പെടുത്തി.. ആർകും സംശയം തോന്നാതെ അനുവിനെ ഏല്പിക്കാനും പറഞ്ഞു.. അൽപ്പനേരം അവർ സംസാരിച്ചിരുന്നു.. അപ്പോഴേയ്ക്കും ടിജോയുടെ ഫോണിൽ കാൾ എത്തി.. റിംഗ് കേട്ട് ടിജോ അജുവിനെയും യദുവിനെയും ഒന്ന് നോക്കി അവർ ഇരുവരും ടിജോയെ നോക്കി ആക്കി ചിരിച്ചു കളിയാക്കിയതും ടിജോ ഒരവിഞ്ഞ ചിരിയോടെ റൂമിലേയ്ക് ഓടി അവന്റെ ഓട്ടം കണ്ട് ഇരുവരും പൊട്ടിച്ചിരിച്ചു.. നാളെ യാത്രയുള്ളതിനാൽ തന്നെ അജു യദുവിനോട് ഗുഡ്‌നൈറ്റ് പറഞ്ഞ് റൂമിലേയ്ക് നടന്നു.. യദു നിലാവിനെ നോക്കി സ്റ്റെപ്പിൽ ഇരുന്നു നിലാവിൽ അനുവിന്റെ മുഖം കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ഫോണിൽ മെസ്സേജ് ടോൺ വന്നതും ചിരിയോടെ തന്നെ ഫോൺ എടുത്തു ‘ന്റെ കുഞ്ഞി’ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും മെസ്സേജ് കണ്ടതും ഒരു കുസൃതി ചിരിച്ചുകൊണ്ട് മെസ്സേജ് ഓപ്പൺ.. “എന്തെടുക്കുവാ കിഷ്ണാ….” കുണുങ്ങി കൊഞ്ചലോടെയുള്ള അനുവിന്റെ വോയിസ് കേട്ട് യദുവിന്റെ ചുണ്ടിലെ ചിരിക്ക് ഒരു പ്രതേക ഭംഗി തോന്നി…
“ന്റെ നന്യൂസിനെ സ്വപ്നം കണ്ടോണ്ട് കിടക്കുവാടി എന്തേ പോരുന്നോ.. ” അവൾ പറഞ്ഞരീതിയിൽ തന്നെ അനുവിന് റിപ്ലൈ നൽകി യദു.. “അയ്യടാ എന്താ ആഗ്രഹം.. എവിടെ എല്ലാവരും..” “നിന്റെ ചേച്ചി ഉറക്കം വരുന്നു പറഞ്ഞു കിടന്നു.. ചേട്ടായി കിന്നാരിക്കാൻ പോയി ഞാൻ ഇതേ നിലാവ് നോക്കി ചുമ്മാ ഇരിക്കുന്നു.. നീ എന്തെടുക്കുവാ പഠിക്കാൻ ഒന്നുല്ലേ പറ എന്തൊക്കെ നടന്നു ഇന്ന്..” “ഓ അപ്പോ കിഷ്ണൻ നിലാവത്ത് അഴിച്ചു വിട്ട കോഴി ആണല്ലേ…😂.. പഠിച്ചൊക്കെ കഴിഞ്ഞു കോളേജിൽ ഇന്നു സമാജ് സാർ ക്ലാസ്സിൽ വന്നിരുന്നു ഓരോ കാര്യങ്ങൾ പറഞ്ഞു പിന്നെ എന്നോട് ഇച്ചേച്ചിയെ കുറിച്ച് തിരക്കി എന്റെ ആരാണെന്നൊക്കെ വീട്ടിൽ ഞങ്ങൾ പരസ്പരം ഉള്ള ബദ്ധം വെളിപ്പെടുത്താണ്ട എന്നു വല്യപപ്പ പറഞ്ഞത് കൊണ്ട് കസിൻ ആണെന്ന് പറയേണ്ടി വന്നു പിന്നെ …………….” അനു യദുവിനോട് അന്ന് നടന്ന ഓരോ കാര്യങ്ങളും പറഞ്ഞുകൊണ്ടേ ഇരുന്നു..
യദു അവൾ പറയുന്നതൊക്കെ കേട്ട് നല്ല കേൾവികാരനായിരുന്നു ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞ് ഫാമിലി അടുത്ത സുഹൃത്തുക്കളാണെന്ന് അറിഞ്ഞപ്പോൾ മുതൽ അനു ഇങ്ങനെ ആണ് യദു അവൾക്കൊരു ഡയറി പോലെ എന്നും ഇതു പതിവാണ് അവനോടുള്ള അനുവിന്റെ ഇഷ്ടം യദുവിനു പലപ്പോഴും മനസിലായിട്ടുണ്ടെങ്കിലും യദു പുറത്തുകാട്ടിയില്ല.. പിന്നീട് എപ്പഴോ അവൾ ഉറങ്ങി എന്ന് യദുവിന് മനസിലായതും അവൻ ഓഫ് ചെയ്തു നിലാവിനെ നോക്കി അവിടെ തന്നെ കിടന്നു.. അനുവിനെ കുറിച്ചൊരുത്തപ്പോൾ ഒരിക്കൽ ടിജോയും അജുവും ഉള്ളപ്പോൾ ടിജോ പറഞ്ഞതായിരുന്നു യദുവിന്റെ മനസ്സിൽ “യദു ടാ എന്റെ പെങ്ങളെ ഞാൻ നിനക്ക് കെട്ടിച്ചുതന്നു അളിയൻ സ്ഥലം കെട്ടുറപ്പിക്കട്ടെ എന്ന്..” യദു ടിജോയുടെ ചോദ്യത്തിന് ആദ്യമൊന്നു ഞെട്ടി “ഡാ ടെസയെ ഞാൻ എന്റെ പെങ്ങളെയെ കണ്ടിട്ടുള്ളു..” പതർച്ചയോടുള്ള യദുവിന്റെ വാക്ക് കേൾക്കേ ടിജോ വയറും പൊത്തി പൊട്ടിച്ചിരിച്ചു..
“എന്റയ്യോ ഞാൻ ടെസയുടെ കാര്യം അല്ല പറഞ്ഞു.. എനിക്ക് അവൾ കൂടാതെ രണ്ട് പെങ്ങന്മാർ കൂടി ഉണ്ട് ഒന്ന് ദേ ഈ നിൽക്കുന്ന അജുവും പിന്നെ ഞങ്ങളുടെ കുഞ്ഞിപ്പെങ്ങൾ അനുവും ഞാൻ ഉദേശിച്ചത് എന്താലയും ഈ മരംകേറി അല്ല ഞങ്ങളുടെ എല്ലാവരുടെയും നിധിയെ ആണ്.. അവളെ വിശ്വസിച്ചു സുരക്ഷിതമായ കൈയിൽ ഏൽപ്പിക്കണം എന്ന ഞങ്ങളുടെ ആഗ്രഹം അപ്പോ നീ ആകുമ്പോൾ ടെൻഷൻ വേണ്ടല്ലോ എന്ത് പറയുന്നു..” ഒറ്റപുരികം പൊക്കിയുള്ള യദുവിന്റെ ചോദ്യം കേട്ട് യദു വീണ്ടും ഞെട്ടി അജുവിനെ നോക്കി ദേഷ്യം ആകും എന്നുകരുതിയ അജുവിന്റെ മുഖത്തു ചിരി കണ്ടതും യദുവിനു ആശ്വാസമായി.. ഉള്ളിൽ ഒരു തണുപ്പറിഞ്ഞു ആരുമറിയാതെ മനസ്സിൽ കൊണ്ടുനടക്കുന്ന ഇഷ്ടം പുറത്തു വരുമോ ടിജോ തന്റെ ഉള്ളറിയാൻ നടത്തുന്ന നമ്പർ ആകുന്നോ തുടങ്ങിയ ചിന്തകൾ മനസ്സിൽ വന്നുകൊണ്ടിരിക്കുന്നു പിടിക്കപ്പെടാതിരിക്കാൻ അന്ന് കപടദേഷ്യത്തിൽ ടിജോയുടെ പുറത്തു അടിച്ചു മറ്റൊരിടത്തേയ്ക് നടന്നു നീങ്ങിയത് യദു ഒരു ചിരിയോടെ ഓർത്തു… തണുപ്പ് കൂടി വന്നതും യദു മുറി കേറി തന്റെ കുഞ്ഞിയുടെ മുഖങ്ങൾ ഫോണിൽ നോക്കി കിടന്നു നിദ്രയിലാണ്ടു…
“എന്റെ ഫെബി നിനക്കെന്താ പെണ്ണേ എന്നോടൊരു സ്നേഹമില്ലാതെ.. ഞാൻ ഒരു ഉമ്മയല്ലേ ചോദിച്ചുള്ളൂ…” “എനിക്ക് സ്നേഹമില്ല എന്നുമാത്രം പറയല്ലേ ടിജോച്ചാ.. എന്റെ ഒരേയൊരുമ്മയെ നിങ്ങളും തന്നില്ലേ എന്നിട്ട് വീണ്ടും ചോദിച്ചാൽ ഞാൻ എന്ത് ചെയ്യും…” “ഡി കളിക്കല്ലേ നിന്റെ ഉമ്മയെ കൂടാതെ എനിക്ക് സ്വന്തമായി മൂന്ന് അമ്മമാർ ഉണ്ട് അമ്മച്ചിയും മമ്മയും ശ്യാമമ്മയും പിന്നെ ഇപ്പോ ശ്രീയമ്മയും ചിക്കമ്മയും അതുകൊണ്ട് നീ ആ പേരുപറഞ്ഞു വാരല്ലേ… നിന്നോട് ചോദിച്ചത് ഞാൻ നിന്റെ ഉമ്മയെ തരുന്ന കാര്യമല്ല എനിക്ക് നീ ഉമ്മ തരുന്ന കാര്യമാണ് ഒരു മുത്തം ഈ തേന്മാവിൻ കൊമ്പത് സിനിമയിൽ ശോഭനചേച്ചി ലാലേട്ടനോട് ചോദിക്കുന്നില്ലേ മുത്തുഗൗ എന്ന് അത് തന്നെ…” അൽപ്പം അൽപ്പം അമർഷത്തോടെ തന്നെ ഫെബിയോട് ടിജോ പറഞ്ഞു..
ഇവിടെ എന്താ നടക്കുന്നെ എന്നല്ലേ നിങ്ങളുടെ സംശയം വേറൊന്നുമല്ല സുഹൃത്തുക്കളെ ടിജോ നേരത്തെ ഫോൺ വന്നു ഓടിയില്ലേ അത് വിളിച്ചത് ടിജോയുടെ സ്വന്തം ഫെബികൊച്ചായിരുന്നു… സൊള്ളി സൊള്ളി ഫോൺ വെയ്കാറായപ്പോൾ ടിജോ ചെറിയൊരു കാര്യം ആവിശ്യപ്പെട്ടു അതിന്റെ മസിലുപിടിത്തമാണ് ഇവിടെ കാണുന്നത്… ബാ അവിടെ ഉമ്മ കിട്ടുവോ ഇല്ലയോ എന്ന് നോകാം.. “ലേലു അല്ലു ലേലു അല്ലു ആ മസിലുപിടിച്ച എയർ ഊരിവിടെന്റെ ടിജോച്ചാ ഇങ്ങനെ മുഖം വീർപ്പിച്ചു കാണുന്നതിനേക്കാൾ ചേലാണ് ചിരിച്ചുനിൽക്കുന്ന എന്റെ ടിജോച്ഛന്റെ മുഖം കാണാൻ തെലുഗു നടൻ റാം പതിനെനിയേ പോലെ ഉണ്ട് ..” ഫെബിയുടെ സംസാരം കേൾക്കേ ടിജോയുടെ ദേഷ്യം ആവിയായി.. അവൻ അറിയാതെ തന്നെ ചുണ്ടിൽ ചിരിവിരിഞ്ഞു തെലുഗു എങ്കിൽ തെലുഗു നടനെ പോലെ ഉണ്ടല്ലോ അതു മതി…. “അപ്പഴേ ഇതുപോലെ ചിരിച്ചു നിൽക്കനെ എന്നും അതു കാണാൻ പ്രതേക ഭംഗിയാണ് ഇപ്പോ ഇച്ചായന്റെ ഉമ്മച്ചികുട്ടി ഉറങ്ങട്ടെ ഗുഡ്നൈറ്റ് പിന്നെ ചോദിച്ച സാധനം ചോദിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ സുഖം സർപ്രൈസ് ആയി കിട്ടുമ്പോഴാ അതുവരെ കാത്തിരിക്കു മോനെ ടിജോച്ചാ ഞാൻ ദേ ഉറങ്ങി ഫെബി പറഞ്ഞുകൊണ്ട് കാൾ കട്ട് ആകിയതും ടിജോ ഡീ… എന്ന് ഉച്ചത്തിൽ വിളിച്ചത് ഫെബി കേട്ടിരുന്നു രണ്ടുപേരുടെ ചുണ്ടിലും മനോഹരമായ ചിരി നിറഞ്ഞിരുന്നു….
റൂമിലെത്തി ഫ്രഷ് ആയി അജു കിടന്നു എന്തോ ഓർത്തപ്പോലെ അവൾ വേഗം ടേബിൾ നിന്നും ഫോൺ എടുത്തു അപ്പഴേയ്ക്കും ഫോണിൽ മെസ്സേജ് ടോൺ എത്തിയതും വേഗത്തിൽ മെസ്സേജ് ഓപ്പൺ ചെയ്തു “ധൈര്യം കൈവിടരുത് നിന്റെ ദൗത്യം നിറവേറ്റി ആ അമ്മ മനസ് വേദനിച്ചതിന്റെ ആയിരം ഇരട്ടി വേദന നൽകുവാ.. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം… കൂടെയുണ്ട് നിന്നിൽ തന്നെ… ഇപ്പോ ഇച്ഛന്റെ ജാൻ ഉറങ്ങിക്കോ നാളത്തെ ദിവസം നിന്റേതു മാത്രം സ്വന്തം ഇച്ഛൻ..❤” മെസ്സേജ് വായിച്ചതും കണ്ണുകൾ അടച്ച് അജു ഡീപ് ബ്രീത് എടുത്തു.. “Yes i can.. ” അവൾ മനസ്സിൽ ഉരുവിട്ടു… വീണ്ടും മെസ്സേജ് വന്നതും അവൾ ഫോണിൽ നോക്കി “Yes… you can..” അവളുടെ മനസിലെ വാചകത്തിലെ മറുപടി പോലെ മെസ്സേജ് വന്നതും അവളുടെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു.. “മനസിലെ ആദി കുറച്ചുതന്ന എന്റെ ഇച്ഛന് ശുഭരാത്രി..” അജുവിന്റെ മറുപടി വായിച്ചതും ഒരു ചിരിയോടെ കിടക്കയിൽ മറിഞ്ഞു..
രാവിലെ കോളജിൽ പോകാൻ ഒരു യുദ്ധം കഴിഞ്ഞു അനു ടെസയുടെ വീട്ടിലെത്തി… “ടെസാ…” അനു ഗേറ്റിന് വെളിയിൽ നിന്നും ഉറക്കെ വിളിച്ചതും വിളികേൾക്കാൻ കാത്തുനിന്ന പോലെ ടെസ ഓടി അനുവിന്റെ പ്രിയന്റെ ബാക്കിൽ കേറി. “വേഗം വിട്ടോ ഇപ്പോൾ തന്നെ വൈകി ഇനി ആ പൂതനയുടെ വായിൽ ഇരിക്കുന്നതും കേൾക്കേണ്ടി വരും…” ടെസ പറഞ്ഞതും എന്തോ ഓർമ വന്നപ്പോലെ അനു വേഗം സ്കൂട്ടി എടുത്തു… മിനിറ്റുകൾക്കുള്ളിൽ കോളേജിൽ എത്തി.. ഇരുവരും ഓടി ക്ലാസ്സിൽ കേറിയതും എല്ലാവരും അവരെ തന്നെ ശ്രദ്ധിച്ചു.. അനു കിടപ്പടക്കി ക്ലാസ്സ് ഫുൾ ശ്രദ്ധിച്ചതും ടീച്ചർ ഇല്ല എന്ന് കണ്ട് നെഞ്ചിൽ കൈ വച്ചു കിതപ്പു നിൽക്കാത്തതിനാൽ അനു കുഞ്ഞിന് മുട്ടിനു മീതെ കൈ വച്ചു തല താഴ്ത്തി നിന്നു.. ക്ലാസ്സ് ഒരുനിമിഷം നിശബ്ദയായതും അനു പതിയെ തലയുയർത്തി നോക്കി എല്ലാവരുടെയും ശ്രദ്ധ അനുവിലാണെന്ന് കണ്ടതും അവൾ ഒരു വളിച്ച ചിരിയോടെ ക്ലാസ്സിലെ എല്ലാവരെയും നോക്കി… എന്താണെന്നു കണ്ണാൽ ഫെബിയോട് ചോദിച്ചു.. “നിങ്ങൾ എന്തിനാ പട്ടിയെ പോലെ അണയ്ക്കുന്നെ..” മുൻപിലിരുന്ന സജ്‌ന ചോദിച്ചതും ടെസ അവളെ കൂർപ്പിച്ചു നോക്കി..
“ആ പൂതന വന്നിട്ടുണ്ടാവോ എന്ന ടെൻഷനിൽ ഓടിപിടച്ചു എത്തിയതാ അപ്പോ പിന്നെ കിതയ്ക്കൂലേ.. ” “ഡി അതിനു ഇന്ന് ക്ലാസ്സ് ഇല്ല ടീച്ചേഴ്സിനൊക്കെ എന്തോ മീറ്റിംഗ്..” “എന്നാൽ അവർക്കിന്നു ലീവ് തന്നാൽ പോരെ കഷ്ടപ്പെട്ടു ഓടിപിടഞ്ഞെത്തുന്ന അവസ്ഥ… ” “അയ്യോടാ ഒരു കഷ്ടപ്പാട് രാവിലെ കുറച്ചു നേരത്തെ എണീറ്റ ഈ ഓട്ടം ഒഴിവാകല്ലോ അതുപറ്റില്ല അപ്പോ കുറച്ചു കഷ്ടപ്പെടുന്നത് നല്ലതാണ്..” ഫെബി ചിരിയോടെ അവരുടെ അരികിൽ വന്നു പറഞ്ഞതും അനുവും ടെസയും അവളെ നോക്കി പുച്ഛിച്ച് മുഖം വീർപ്പിച്ചു ഫെബിയോട് കള്ളാപ്പിണക്കം കാട്ടി സീറ്റിൽ പോയിരുന്നു.. “പിണങ്ങിയോ നാത്തൂൻസ് ഞാൻ കാര്യം പറഞ്ഞതല്ലേ വിട്ടു കളാ…” “ഡി ഇവളെ ഉണ്ടല്ലോ… 😤😤 ചേട്ടായിയോട് പറഞ്ഞു നിന്നെ ഡിവോഴ്സ് ചെയ്യിപ്പിക്കും നോക്കിക്കോ കശ്മലത്തി…😏😏” “അതിനു ഞങ്ങൾ കെട്ടിയില്ലല്ലോടി..” “കെട്ടിക്കഴിഞ്ഞാ പറഞ്ഞേ..😂😂” ടെസയെ സപ്പോർട്ട് ചെയ്തു അനു പറഞ്ഞ് പരസ്പരം അവർ ചിരിച്ചു..
‘ആയിക്കോട്ടെ നിങ്ങളെ ചേട്ടായിയെ കെട്ടിയാൽ അല്ലേ ഡിവോഴ്സ് ചെയ്യേണ്ടു ഞാൻ കെട്ടുന്നില്ല പോരെ.. ” “അയ്യോ ഞങ്ങളെ പിണക്കം മാറ്റാൻ വന്നു ഞങ്ങളോട് പിണങ്ങിയോ ചുമ്മാ പറഞ്ഞതല്ലേ..” അനു ഫെബിയെ ചേർത്തു പിടിച്ചു പറഞ്ഞു.. പിന്നെ മൂന്നുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു… അപ്പോഴാണ് അവരുടെ അരികിൽ ക്ലാസ്സിലെ സ്വാതിയും കീർത്തയും വന്നു.. അവരോടായി കീർത്തി പറഞ്ഞു “ഡി ഇവിടെ കോളേജിന്റെ ബാക്കിൽ മുള്ളുവല്ലി എന്നുപറഞ്ഞ സ്ഥലമുണ്ട് സീനിയർസിന്റെ കന്ദ്രമാണ് ബട്ട് കിടു സ്ഥാലാന്നാ കേട്ടെ.. ഇപ്പോ സീനിയർസ് ഇല്ലല്ലോ ആ കരൺ പിശാശിന്നാണെങ്കിൽ നിന്റെ കസിൻ അന്ന് എടുത്തിട്ട് പെരുമാറിയത്തിൽ പിന്നെ ഈ പരിസരത്തു കണ്ടിട്ടില്ല അതുകൊണ്ട് ആ പേടിയും വേണ്ട.. നമുക്കെല്ലാവര്ക്കും പോയല്ലോ..” കീർത്തി പറഞ്ഞത് കേട്ട് മൂന്നുപേരും പരസ്പരം നോക്കി പിന്നെ ഒരു പുഞ്ചിരിയോടെ തലയനാക്കി..
കുറച്ചു പേർ ക്ലാസ്സ് ഇല്ല എന്ന് അറിഞ്ഞപ്പോൾ തന്നെ മുങ്ങി ബോയ്സ് ക്യാമ്പസ് ചുറ്റിനടക്കാൻ ഇറങ്ങി പിന്നെ ക്ലാസ്സിൽ ഉണ്ടായിരുന്ന ഒരു 10 പേർ ചേർന്നു മുള്ളുവല്ലിയിലേയ്ക് വച്ചുപിടിച്ചു… അവർ മുള്ളുവല്ലിയിൽ എത്തിയതും ക്യാമ്പസിന്റെ വെളിയിൽ കരണിന്റെ ഓപ്പൺ ജീപ്പ് പൊടിപറത്തി വന്നു നിന്നു. അൽപ്പസമയത്തിന് ശേഷം കരൺ ജീപ്പിൽ നിന്നും ചാടിയിറങ്ങി അവന്റെ ചില ഫ്രണ്ടിനോടൊപ്പം ഒത്തുകൂടാൻ മുള്ളുവല്ലിയിലേയ്ക് നടന്നു.. ഇതൊന്നും അറിയാതെ അനുവും കൂട്ടരും പല കാഴ്ചകൾ കണ്ട് മുള്ളുവല്ലി നടന്നു കാണുകയായിരുന്നു…
എന്നും ഓഫീസിൽ പോകുന്ന ടൈം തന്നെയാണ് അജു ഭരതന്റെ കൂടെ കാസറഗോഡ് പുറപ്പെട്ടു.. തൃക്കണ്ണാട് 2 മണിക്കൂറിനുള്ളിൽ എത്തി തൃക്കണ്ണാടപ്പന്റെ മണ്ണിലെത്തി.. “നമ്മുക്ക് തൃക്കണ്ണാടപ്പനെ തൊഴുതു വരാം… ദേ അവിടെ പാർക്ക് ചെയ്തോ…” തൃക്കണ്ണാട് അമ്പലത്തിനടുത്ത് എത്താറായപ്പോൾ ഭരതൻ അജുവിനോട് പറഞ്ഞു അവൾ അമ്പലത്തിന്റെ സൈഡ് ആയി വണ്ടി പാർക്ക് ചെയ്തിറങ്ങിയതും അജുവിന്റെ കണ്ണുകൾ വിടരുന്നു അത്ഭുതത്തോടെ അവൾ ഭരതനെ നോക്കി
“ഞങ്ങൾ കാസറഗോഡ് കാരുടെ ദക്ഷിണ കാശിയാണ് 108 ശിവാലയങ്ങളിൽ ഒന്നായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആ കാണുന്നത് അറബിക്കടൽ പിന്നെ നിങ്ങളെ നാടിനാത്തുള്ള കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം ഉണ്ട്.. തെയ്യകോലം എന്നുകേട്ടിട്ടുണ്ടോ അത് ഞങ്ങൾ മലബാർ കാരുടെ സ്വകാര്യ അവകാശ.. ഇവിടെ ഉത്സവം കഴിഞ്ഞു മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ കോലം കെട്ടിയടേയും അപ്പോൾ കറുത്ത അരിമണികൾ ഭൂമിയിൽനിന്ന് പുറത്തു വരാറുണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്.. പടിഞ്ഞാറു ഭാഗത്താണ് ശ്രീകോവിന്റെ മുഖം എതിർ അറബിക്കടലും… സമഗ്ര സ്നാനത്തിനു പിതൃതർപ്പണത്തിനു പേരുകേട്ട സ്ഥലം.. കർക്കിടകം കുംഭം തുലാം ഈ മാസങ്ങളിലെ വാവ് ദിവസം ഇവിടെ പിതൃതർപ്പണം പ്രശസ്തമാണ് എല്ലാദിവസവും മരിച്ചവർക് കർമം നടക്കുന്ന ഇടം സാക്ഷാൽ ശിവനെ സംഹാര മൂർത്തി ഭാവമാണ് ഇവിടെത്തെ പ്രതിഷ്ഠ… കാസർഗോഡ് പ്രധാനമായും മൂന്ന് ശിവക്ഷേത്രങ്ങളുടെ ഉത്സവങ്ങളുണ്ട് അവിടുത്തെ ആറാട്ട് മഹോത്സവം ഫേമസ് ആണ് തൃക്കണ്ണാട് പനയാലാപ്പൻ കുണ്ടംകുഴിയപ്പൻ…
ഞങ്ങളുടെ നാട്ടുകാർക്ക് തൃക്കണ്ണാടപ്പന്റെ ആറാട്ടാണ് ഉത്സവം… ഇവിടെ കൊടിയേറി കൊടിയിറങ്ങി കഴിഞ്ഞാൽ നമ്മൾ വന്ന വഴി കണ്ട പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറും അതും ഫേമസാണ് പാലക്കുന്ന് ഭരണി മഹോത്സവം.. മലയാളമാസത്തിലെ കുംഭമാസത്തിലാണ് ഉത്സവം ആ സമയത്ത് എന്റെ മോളെ എന്തായാലും ഞാൻ കൊണ്ടുവരാം.. ” ഭരതൻ ഒരു ചിരിയോടെ അജുവിനെ ചേർത്ത് പിടിച്ചു പറഞ്ഞുകൊണ്ട് അമ്പലത്തിൽ കേറി.. തൊഴുത്തിറങ്ങി നേരെ അറബിക്കടലിനെ സമീപത്തേക്ക് നടന്നു… ശാന്തമായി തിര കരയെ ചുംബിക്കുന്നതും മണൽപ്പരപ്പിൽ കാറ്റിൽ ഉലഞ്ഞു നിൽക്കുന്ന ഒരു ആൽമരം അകലെ ഉണക്കാനിട്ടിരിക്കുന്ന വലകളും കരയ്ക്ക് കയറ്റി വെച്ച് വള്ളങ്ങളും അജു റോഡ് സൈഡിൽ നിന്നും നോക്കി നിന്നു.. അവളെ കൈ പിടിച്ചു കടൽ കരയിലേയ്ക് നടന്നു “അജു ഞാൻ ഒരു കാര്യം പറഞ്ഞാൽ എതിർപ്പില്ലാതെ അനുസരിക്കുമോ..” ഭരതന്റെ ചോദ്യം കേട്ട് അജു എന്താണെന്ന രീതിയിൽ അയാളെ നോക്കി
“തറവാട്ടിൽ ഞാൻ പോയിട്ട് രണ്ടു വർഷം കഴിയാറായി അന്ന് പ്രശ്നമായി വഴക്കിട്ടിറങ്ങുമ്പോൾ എന്റെ ശ്യാമയേ കൊണ്ടേ ഇനി ഇങ്ങോട്ട് ഉള്ളു എന്ന് പറഞ്ഞാണ് ഇറങ്ങിയേ.. ഇറങ്ങുമ്പോൾ അമ്മയെ ഞാൻ വിളിച്ചതാണ്.. പക്ഷേ അമ്മ അന്ന് പറഞ്ഞൊരു വാക്കുണ്ട് ശ്യാമയുടെ സങ്കടം അന്ന് ഞാൻ കണ്ടില്ലന്നു നടിച്ചു അതും മൂത്തമകൾക്കു വേണ്ടി അവൾക് വേണ്ടി തന്നെ മുത്തമകനെ തള്ളിപ്പറഞ്ഞ പാപിയാണ് ഞാൻ അതുകൊണ്ട് എന്റെ ശ്യാമ എന്ന് ഇവിടെ വരുന്നോ അതുവരെ ഞാൻ ഇവിടെ നില്കും ഇല്ലേൽ ഈ വീണ്ടും നശിപ്പിക്കും.. ഉള്ളയിടത്തോളം കാലം ഇത് ഒന്നും ചെയ്യാൻ അവർക്കാവില്ല എന്ന് അമ്മ മുൻകൂട്ടി കണ്ടു അന്ന് ഞാൻ വിളിച്ചപ്പോൾ കൂടെ വരാതിരുന്നത്.. ഇപ്പോ അമ്മയ്ക്ക് വയ്യ അവിടെ നരകിക്കുകയാ.. ചെയ്ത പാപത്തിന്റെ ശിക്ഷയായി കണ്ടുകൊണ്ട്.. സ്വന്തം അമ്മയോട് പോലും ദയ കാണിക്കാത്തവളാണ് ശശികല..
പെങ്ങൾ എന്ന് പറയാൻ തന്നെ പുച്ഛം തോന്നുന്നു.. മോളേ നിന്നോട് ഇതൊക്കെ ഇപ്പോൾ പറയുന്നത് ഒന്ന് എന്റെ അമ്മയുടെ അവസ്ഥ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.. രണ്ട് ശ്യാമയുമായി പോകാൻ ഇരുന്നതാണ് ഞാൻ പക്ഷേ അവളോട് ചെയ്ത ക്രൂരത ആലോചിക്കുമ്പോൾ അവൾ വിട്ടിൽ കേറുമ്പോൾ ആ നെറികെട്ട വർഗ്ഗങ്ങൾ വീട്ടിൽ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി അതുകൊണ്ട് നിന്നെ അവിടെ കൊണ്ട് പോകുന്നത് ഒരു ശുദ്ധി കലശത്തിന് വേണ്ടിയാണ് അതു കൊണ്ട് ഞാൻ നിന്നെ…. ” “എന്നെ ശ്യാമമ്മയുടെ മോള് ആയി അവിടെ അവതരിപ്പിക്കും അതല്ലേ ചിക്കപ്പ..” ഭരതൻ പറഞ്ഞ് മുഴുവിക്കും മുന്നേ അജു ഒരു ചിരിയോടെ ചോദിച്ചു.. “മോളേ അത് ഞാൻ..” “ചിക്കപ്പ ടെൻഷൻ ആവണ്ട ഇത് ഞാൻ മുൻകൂട്ടി കണ്ടതാണ് പിന്നെ മമ്മയേയും ശ്യാമമ്മയും അമ്മച്ചിയേയും വേർതിരിച്ചു ഞങ്ങൾ കണ്ടിട്ടില്ല എനിക്ക് ഏറ്റവും പ്രിയം ശ്യാമമ്മയും വല്യപപ്പയും ആണെന്ന് എന്റെ പപ്പയ്ക്കും മമ്മയ്ക്കും അറിയാം അതിനു അവർ എന്നെ വിലക്കിയിട്ടില്ല അതുകൊണ്ട് ഞാൻ ശ്യാമയുടെയും മഹീന്ദ്രന്റെയും മകളാണെന്നു പറയുന്നതിൽ എതിർപ്പും പറയില്ല എന്റെ ശ്യാമമ്മയുടെ സന്തോഷം ഇല്ലാതാകിയവരുടെ പതനം അത് ചെയ്തിരിക്കും ലക്ഷ്യത്തിലെത്താൻ ഏത് മാർഗവും സ്വീകരിക്കും…
മാർഗമല്ല ലക്ഷ്യമാണ് പ്രധാനം..” എരിയുന്ന കണ്ണുകളോടെ അജു പറയുന്നത് കേട്ട് ഭരതൻ അവളെ തന്നെ നോക്കി സന്തോഷത്തോടെ അജുവിനെ ചേർത്തു പിടിച്ചു… കാറിൽ കേറി കൃഷ്ണാലത്തു പോകുമ്പോൾ അജുവിന്റെ മനസ്സിൽ അവളുടെ ഇച്ഛൻ അന്ന് ഫ്ലാറ്റിന്റെ ടോപ്പിൽ വച്ചു പറഞ്ഞതായിരുന്നു ഓർമ ശ്യാമമ്മയ്ക് കുട്ടികൾ ഉണ്ടായെന്നറിഞ്ഞാൽ അത് ഏറ്റവും വലിയ ഷോക്ക് ആയിരിക്കും ശത്രുക്കൾക് അവരെ തലയ്ക്കണമെങ്കിൽ നീ ശ്യാമയുടെ മകളായി അവതരിക്കണം അവർക്കുമുന്നിൽ… പിന്നെ ചെയ്യേണ്ടകാര്യങ്ങൾ ഓരോന്നും പറഞ്ഞത് അവളുടെ ഓർമയിൽ തെളിഞ്ഞു ആ നിമിഷം അജുവിന്റെ ചുണ്ടിൽ ക്രൂരമായ ചിരി വിരിഞ്ഞു… കൃഷ്ണാലയതു വീട്ടിനു മുന്നിൽ വണ്ടി നിന്നതും അജു കണ്ണുകലടച്ചു ദീഘശ്വാസമെടുത്തു… അവിടെ ഇരുന്നുകൊണ്ട് തന്നെ ആ വീടും പരിസരവും അവളുടെ കണ്ണുകളിൽ ഓടിനടന്നു… “ഇതാണ് സാക്ഷാൽ കൃഷ്ണാലയം ഞങ്ങളുടെ കുടുംബം വീട് നിന്നു ശ്യാമയ്ക്ക് അവകാശമുള്ള വീട്..
അജു ആ സിറ്റ് ഔട്ടിൽ ഇരുന്നു ഇങ്ങു നോക്കുന്ന ആളുകളെ കണ്ടോ അതാണ് നീ കാണാൻ കാത്തിരിക്കുന്ന ആള് ശശികല അടുത്തുതന്നെയുള്ളത് അവളുടെ കെട്ടിയോൻ കുമാരൻ… മൂത്തയാളെ അറിയാലോ പിന്നെ 2 പെണ്മക്കൾ ഉണ്ട് തല തെറിച്ചതാണ് രണ്ടും അപ്പോ പറഞ്ഞത് കൊടുക്കാനുള്ളത് നന്നായി തന്നെ കൊടുക്കണം കേട്ടോ… ഇപ്പോ ഞാൻ ഇറങ്ങി അവർക്ക് മുഖം കൊടുക്കട്ടെ നിന്നെ വിളിക്കുമ്പോൾ കണക്കുതീർക്കാനായി ഇറങ്ങി വാ.. ” ഭരതൻ ചിരിയോടെ പറഞ്ഞ് കാറിൽ നിന്നും ഇറങ്ങി.. ഭരതനെ കണ്ടതും പുച്ഛത്തോടെ നോക്കിയിരിക്കുന്ന കലയെ കണ്ട് അജുവിനു ദേഷ്യം വന്നെങ്കിലും സമയമാകുമ്പോൾ കൊടുകാം എന്ന രീതിയിൽ കണ്ട്രോൾ ചെയ്തിരുന്നു… അപ്പോഴേക്കും അവളുടെ ഫോണിൽ മെസ്സേജ് വന്നു എടുത്തുനോക്കിയതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.
“നിന്റെ ലക്ഷ്യം നിറവേറ്റുക.. ധൈര്യമായി പതറാതെ കണക് തീർത്തു ശുദ്ധീകരിച്ച് വാ കൂടെയുണ്ട് ഒരു വിളിപ്പുറത്തക്കലെ സ്വന്തം ഇച്ഛൻ ❤” “എന്താണാവോ ഈ വഴിക് ഇവിടന്നു പോകുമ്പോൾ കുറെ വെല്ലുവിളികൾ നടത്തിയിരുന്നല്ലോ ആരെയോ കൊണ്ടുവരുമെന്നോ അവകാശം സ്ഥാപിച്ചു ഇറക്കി വിടുമെന്നോ എന്തൊക്കെ പറഞ്ഞ് എന്നിട്ടിപ്പോൾ എന്തായി ആളാ കിട്ടില്ല എന്നറിഞ്ഞപ്പോൾ തോറ്റ് വന്നതാണോ…” പുച്ഛത്തോടെയുള്ള ശശികലയുടെ വർത്താനം കേട്ട് ഭരതനു കലി വന്നെങ്കിലും ദേഷ്യം കണ്ട്രോൾ ചെയ്യ്തു പരിഹാസ ചിരി ചിരിച്ചു… “നീ അതികം നെകാലികണ്ട ശശികല ഭരതൻ ഇവിടെനിന്നും പോകുമ്പോൾ പറഞ്ഞിരുന്നു ഇനി വരുന്നത് നിന്നെ ഇറക്കിവിടാൻ ആവും എന്ന് അതിനു തന്നെയാ വന്നത് ഈ വീട്ടിനു ആരെക്കാളും അവകാശമുള്ള എന്റെ ശ്യാമയുടെ മകളെയും കൊണ്ട് ദാ നീ കാണ്..” ഭരതൻ പറയുന്നത് കേട്ട് ശശികലയും കുമാരനും ഞെട്ടി കാറിലേയ്ക് നോക്കി ഡ്രൈവിംഗ് സ്സീറ്റ് സൈഡ് ഡോർ തുറന്നു ഇറങ്ങി വന്ന അജുവിനെ കണ്ട് ഇരുവരും വീണ്ടും ഞെട്ടിച്ചു ഉമിനീർ ഇറക്കി…. ബാക്കി പിന്നെ

by