18/04/2026

സായൂജ്യം : ഭാഗം 17

രചന – തൻശി തനു

“പിടിയാടാ അവനെ..” അജു യദുവിനോട് പറഞ്ഞുകൊണ്ട് രണ്ടുപേരും ടിജോയുടെ പുറകെ ഓടി എന്നാൽ ടിജോ ഓടിപ്പോയത്തും എതിരെ വരുന്ന  ഫെബിയെ തട്ടി അവളെ പിടിച്ചുകൊണ്ടു മറിഞ്ഞു വീണു 😌..ടിജോയുടെ മുകളിയായി ഫെബി വന്നു വീണുതും ഫെബി പേടിയോടെ ടിജോയുടെ ഷർട്ട്‌ മുറുകെ പിടിച്ച് കണ്ണുകൾ ഇരുകി അടച്ച് ടിജോയുടെ നെഞ്ചിൽ ചേർന്ന് കിടന്നു.. വീഴ്ച കണ്ടു നിന്ന അനുവും ടെസയും വാ തുറന്നു നിന്നുപോയി..അജുവും യദുവും ഓടി വരുമ്പോൾ കാണുന്നത് ഫെബിയെ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണടച്ച് നിന്നത് കിടക്കുന്ന ടിജോയേയും വാ തുറന്നു പിടിച്ച അനുവിനെയും ടെസയെയും ആണ്..

അജുവും യദുവും പരസ്പരം നോക്കി തട്ടിവീണുള്ള കിടപ്പാണേലും ആരേലും കണ്ടാൽ തെറ്റുധരിക്കും എന്ന് ഉറപ്പുള്ളതിനാൽ അജു ഫെബിയെ എഴുനേൽപ്പിക്കാൻ പോയതും ഫെബി കണ്ണ് തുറന്നു.. താൻ ആരുടെയോ നെഞ്ചിൽ ആണ് കിടക്കുന്നത് എന്ന ബോധം വന്നതും മുഖം കാണാത്തതിനാൽ അവൾ തലയുയർത്തി നോക്കി ആ സമയം തന്നെ ടിജോ കണ്ണുതുറന്നു തന്റെ നെഞ്ചിൽ ആരാണെന്നറിയാൻ കണ്ണ് തുറന്നു നോക്കി.. ഫെബിയെ കണ്ടതും ടിജോയുടെ കണ്ണുകൾ തിളങ്ങി ഇരുവരുടെയും കണ്ണുകൾ ഒരുനിമിഷം പരസ്പരം കോർത്തു..”കണ്ണും കണ്ണും നോക്കാൻ പരസ്പരം സമയം തരം ഇപ്പോ എഴുനേൽക്കാൻ നോക്ക്..”ശബ്‌ദം കേട്ട് ഇരുവരും ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക് നോക്കി..അജുവിനെ കണ്ടതും ഇരുവരും ചമ്മലോടെ ചിരിച്ചു.ഫെബി പെട്ടന്ന് എഴുനേൽക്കാൻ നോക്കിയതും കാല് സ്ലിപ് ആയി ടിജോയുടെ ദേഹത്ത് തന്നെ വീണു..

“എന്റെ മാതാവേ.. ” വേദന കാരണം അറിയാതെ വിളിച്ചുതും ഫെബി ദയനീയമായി ടിജോയേ നോക്കി..”ഫെബി ഇങ്ങു വാ എന്റെ കൈയിൽ പിടിച്ചു എഴുന്നേൽക്കും ഇല്ലേൽ വീണ്ടും സ്ലിപ് ആവും വാ…”ഫെബിയ്ക് നേരെ കൈ നീട്ടി അജു അവളെ എഴുനേൽപ്പിക്കാൻ സഹായിച്ചു..അവൾക് ഒന്നും പറ്റിയില്ല എന്ന് ഉറപ്പ് വരുത്തി ടിജോയ്ക്കു നേരെ കൈ നീട്ടി അജു.. ഇനി ഒന്നും ചെയ്യല്ലേ എന്ന ഭാവത്തോടെ നോക്കി ഒരു കൈ അജുവിന്റെ കൈയിൽ പിടിച്ചു മറ്റേ കൈ നടുവിന് പിടിച്ച് പതിയെ എഴുനേറ്റു ടിജോ”നിന്റെ നാവിനു ദൈവം അറിഞ്ഞു കൊണ്ട് ശിക്ഷ നൽകി ഇനി ഞാൻ ആയി ഒന്നും ചെയ്യുന്നില്ല…” ടിജോയുടെ അവസ്ഥ കണ്ട് അജു പറഞ്ഞു..ടിജോ നടുവിന് കൈ കൊടുത്തു യദുവിന്റെ അരികിൽ പോയി..”നന്നായി കിട്ടിയപ്പോൾ സമാധാനമായല്ലോ മോനുസേ..” യദു കളിയായി പറഞ്ഞതും ടിജോ അവനെ ദയനീയമായി നോക്കി.

“വീണാലും കുറച്ചു സുഖമൊക്കെ തോന്നുന്നു അളിയാ എന്റെ പെണ്ണിനെ നെഞ്ചിൽ കിടത്താൻ പറ്റിയില്ലേ…” നടു തുരുമ്പി ടിജോ പറഞ്ഞതും യദു ഉറക്കെ ചിരിച്ചു അനുവും ടെസയും ഒന്നും മനസിലാവാതെ അമ്പരന്നു നിൽക്കുവായിരുന്നു. യദുവിന്റെ ചിരി അനു കൂർപ്പിച്ചു യദുവിനെ നോക്കി ടിജോയുടെ അടുത്തു നടന്നു”നല്ലവേദന ഉണ്ടോ ചേട്ടായി..””ഏയ്‌ അവനു നല്ല സുഖം അല്ലേ…””താൻ പോടാ കിഷ്ണ..”അനു ടിജോയോട് ചോദിച്ചതും യദു ആയിരുന്നു അവൾക് മറുപടി നൽകിയത് അതിന് അനു യദുവിനോട് കലഹിക്കാൻ തുടങ്ങിയതും ടിജോ പറഞ്ഞ.”എന്റെ അനുട്ടാ കുട്ടിയാനാ പോലുള്ള ഇവൾ എന്റെ മേലിൽ വീണ് എന്റെ നടു ഒടിഞ്ഞു “അതു കേൾക്കേ അനു സങ്കടത്തോടെ ടിജോയെ നോക്കി 😥😥..എന്നാൽ ഫെബി തന്നെ കുട്ടിയാനാ എന്ന് വിളിച്ചത് കേട്ടത് കലി തുള്ളി ടിജോയുടെ നേരെ കൈ ചൂണ്ടി പറഞ്ഞു..

“താൻ അല്ലെടോ മരപ്പട്ടി എന്നെ ഓടി വന്നു തട്ടി വീഴ്ത്തിയെ എന്നിട്ട് ഞാൻ തട്ടിയിട്ടുപോലും ഒരു മാതിരി മറ്റേടത്ത വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ..”എന്ന ടിജോ ഫെബിയുടെ സംസാരം കേൾക്കാതെ അവളുടെ മുഖത്ത് തന്നെ നോക്കി നിന്നു പോയി”നീ ഇങ്ങനെ ചൂടായി മുഖമൊക്കെ ചുവപ്പിച്ചു വരല്ലേ പെണ്ണേ ഞാൻ നിന്നെ വല്ലതും ചെയ്തുപോകും “ടിജോ ഫെബിയുടെ നേരെ മുഖം അടുപ്പിച്ച് ഫെബി മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞതും ഫെബി ഞെട്ടിത്തരിച്ചു നിന്നുപോയി അതുകണ്ടത് ടിജോ അവളെ നോക്കി കള്ളച്ചിരി ചിരിച്ചു സംഭവം കൈവിട്ടു പോകും എന്ന് തോന്നിയ അജു അവരുടെ ഇടയിൽ വന്നു ഫെബിയെ കൂട്ടി ടെസയുടെ അരികിൽ നിർത്തി.

“ഡാ നീ എന്താ ആ പെണ്ണിനോട് പറഞ്ഞത്..””അതോ അജു ഞാൻ അവൾക് ഒരു സൂചന നൽകിയതാടി..””നീ അതികം സൂചന നൽകാതെ പോകാൻ നോക്കി ചെക്കാ.. “”അപ്പോ നീയോ…””ഞാൻ യദുവിന്റെ കൂടെ വല്യപ്പപ്പാടെ  വീട്ടിലേയ്ക് പോകുവാ നിങ്ങൾ ഒരുമിച്ച് കാറിൽ പൊയ്ക്കോ ഞാൻ ഇന്ന് അവിടെയാ..””ചതി ചതി എന്നെക്കൂട്ടത്തെ പ്ലാൻ ആക്കിയല്ലേ നീ വാ ടിജോ വിളിച്ചുകൊണ്ടു ശരിയാക്കി തരാം ഞാൻ..” കപട ദേഷ്യത്തോടെ പറഞ്ഞ് ടിജോ കാറിനരികിലേയ്ക് നടന്നു.വല്യപ്പപ്പേടെ വീട്ടിൽ പോകുന്നു എന്ന് അറിയുമ്പോൾ എന്നും ടിജോ ഇങ്ങനെ ആണെന്ന് ഒരു ചിരിയോടെ ഓർത്തു അജു.

അനുവിനോടും ടെസയോടും വല്യപപ്പേടെ വീട്ടിൽ പോകുവാ എന്ന് അജു പറഞ്ഞതും അനു മുഖം വീർപ്പിച്ചു നോക്കി. അതുകണ്ട് യദു അനുവിന്റെ അരികിലേക് നടന്നു അനുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു വേദനയോടെ ചുണ്ട് പിളർത്തി യദുവിനെ നോക്കി അനു..”കിഷ്ണ എനിക്ക് വേദനിച്ചുട്ടോ…”ഉവ്വോ എന്റെ നന്യുസിന് നൊന്തോ..” അനുവിന്റെ സംസാരം കേട്ട് അവളെ ചേർത്ത് പിടിച്ച് വത്സല്യത്തോടെ യദു പറഞ്ഞത് കേൾക്കേ ഫെബി ടെസയെ കണ്ണുമിഴിച്ചു നോക്കി”ഇവരെപ്പോൾ ഇത്ര കൂട്ടായി..””ഫെബി അവർ കസിൻ ആണ്..””ങേ അതെപ്പോൾ ഞാൻ അറിഞ്ഞില്ലല്ലോ..””ഞങ്ങൾ തന്നെ മിനിഞ്ഞാന്ന് അറിഞ്ഞേവുള്ളു അപ്പഴാ..”

“എന്താ അവിടെ ഒരു ഡിസ്‌കസ്.. “ടെസയുടെയും ഫെബിയുടെയും സംസാരം ശ്രദ്ധിച്ച അജു തിരക്ക”ഒന്നുല്ല ഇച്ചേച്ചി ഇവള് പറയാ ഞങ്ങളുടെ കൂടെ കാറിൽ വന്നോട്ടെ ഇവളുടെ കൂടെ പോകുന്ന ഫ്രണ്ട്സ് പോയെന്നു അതു പറയുകയായിരുന്നു..”ടെസ പറഞ്ഞത് കേൾക്കേ ഇതൊക്കെ ഇപ്പോ എന്ന ഭാവത്തോടെ ഫെബി ടെസയെ നോക്കി 🙄🙄

“അതിനെന്താ ഇവരുടെ കൂടെ പോയിക്കോ ഫെബി.. ലേറ്റ് ആയില്ലേ ഇനി നടന്നു പോകേണ്ട ടിജോയോട് ഞാൻ പറഞ്ഞുന്നു പറഞ്ഞാൽ മതി അവനൊന്നും പറയില്ല..” ഫെബിയോടായി പറഞ്ഞുകൊണ്ട് ടെസയെയും അനുവിനെയും കണ്ണുകൊണ്ടു ഫെബിയെ കൂട്ടി പോകാൻ പറഞ്ഞു.. ഇരുവരും തലയാട്ടി ഫെബിയുടെ കൈ പിടിച്ചോടി… അവർ പോകുന്നത് നോക്കി നിന്ന അജുവിന് മുന്നിൽ യദു ബൈക്ക് നിർത്തി അജു അതിൽ കേറിയത് യദു ബൈക്ക് എടുത്തു.”ഇവൾ എന്താ ഇതിൽ..”കോ- ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന അനുവിനോട് ഡ്രൈവിംഗ് സെറ്റിൽ ഇരുന്നു ഫ്രണ്ട് മിറാറിൽ കൂടി ബാക് സീറ്റിൽ ഇരുന്ന ഫെബിയെ നോക്കി ചോദിച്ചു.”നമ്മുടെ കൂടെ വരുന്നു..”അനുവിന്റെ മറുപടി കേട്ട് അത്ഭുതത്തോടെ കണ്ണുകൾ വിടർത്തി അനുവിനെ നോക്കി ചോദിച്ചു.

“വീട്ടിലേയ്ക്കോ..””അല്ല ഹോസ്റ്റലിലേക് ഇച്ചേച്ചി പറഞ്ഞു ലേറ്റ് ആയില്ലേ തനിയെ പോകണ്ട ഞങ്ങളുടെ കൂടെ കാറിൽ പോകാം എന്ന് ചേട്ടായിയോട് പറഞ്ഞ മതി എന്ന്..”ടെസയുടെ മറുപടി കേട്ടതും ടിജോ അമർത്തി ഒന്ന് മൂളി കാർ എടുത്തു.. ടിജോയുടെ കണ്ണുകൾ മിറാറിൽ കൂടി ഫെബിയെ നോക്കി കൊണ്ടിരുന്നു..”റോഡ് നോക്കി വണ്ടി ഓടിക് ചേട്ടായി”അനു ടിജോയെ തോണ്ടി പയ്യേ പറഞ്ഞു..
ടിജോ അനുവിനെ നോക്കി ചിരിച്ചു…
എന്നാൽ ഇതൊന്നും അറിയാതെ ഫെബി ടെസയോട് കാര്യമായ സംസാരം ആണ്.. ടെസ പക്ഷേ ഇതൊക്കെ ശ്രദ്ധിച്ചിരുന്നു.. പെട്ടന്ന് ഫെബി ഫ്രണ്ടിൽ നോക്കിയതും ടിജോ മിറാറിൽ കൂടി നോക്കുന്നത് കണ്ടു.. ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തു..

“കണ്ണും കണ്ണും… കഥകൾ കൈമാറും അനുരാഗമേ…”ടെസയുടെ കാളരാഗം കേട്ട് ഇരുവരും ഞെട്ടി നോട്ടം പിൻവലിച്ചു. ടിജോ ടെസയെ നോക്കിപേടിപ്പിച്ചു നേരെ നോക്കി വണ്ടി ഓടിച്ചു.. ഫെബി ഒന്നും അറിയാത്ത പോലെ പുറത്തെ കാഴ്ചകൾ നോക്കി ഇരുന്നു അതുകണ്ടു അനുവും ടെസയും മുഖം നോക്കി പരസ്പരം ചിരിച്ചു ആ ചിരി ടിജോയിലും ഉണ്ടായിരുന്നു..ഫെബിയെ ഹോസ്റ്റലിൽ ഇറക്കി ഫെബി പോകുന്നതും നോക്കി ടിജോ ഇരുന്നു..”ചേട്ടായി..”ടെസ വിളിച്ചതറിയാതെ മറ്റേതോ ലോകത്തായിരുന്നു ടിജോ”ചേട്ടായി..”ടിജോയുടെ ചെവിക്കരികിൽ വന്നു ടെസ ആർത്തു വിളിച്ചതും ടിജോ ഞെട്ടി ചെവിയിൽ പൊത്തിപിടിച്ചു ടെസയെ കലിയോടെ നോക്കി..

“അവള് പോയി നേരം കുറെ ആയി ചേട്ടായി നമുക്ക് പോകണ്ടേ അതാണ് ഞാൻ..നിഷ്കു പോലെ ഉള്ള ടെസയുടെ സംസാരം കേൾക്കേ ടിജോ ഒന്ന് ചമ്മി.. കാർ എടുത്തു..ഫെബിയെ ഇഷ്ടമാണോ ചേട്ടായിക്ക്..””എന്താ നിങ്ങൾക് ഇഷ്ടമല്ലേ.. ” ടെസ ചോദിച്ചതും ടിജോ മറുചോദ്യം ചോദിച്ചു”അതല്ല ചേട്ടായി ഫെബിയോട് മുഹബതാണോ എന്ന്..”അനുവിന്റെ ചോദ്യത്തിന് ടിജോ ഒന്ന് ചിരിച്ചു.. എന്നിട്ട് അനിയത്തിമാരോട് പറഞ്ഞ”എന്തോ അവളെ നമ്മുടെ കൂടെ കൂട്ടാൻ തോന്നുന്നു.. നിങ്ങൾക് ഇഷ്ടമല്ലേ അവളെ നിങ്ങളുടെ ഭാഭി ആകുന്നതിൽ..”സത്യത്തിൽ ടിജോ അങ്ങനെ പറയും എന്ന് ഇരുവരും കരുതിയില്ല പെട്ടന്ന് കേട്ടപ്പോൾ ഇരുവരും ഒരുനിമിഷം ഞെട്ടി പരസ്പരം നോക്കി രണ്ടുപേരുടെയും ഉത്തരം കിട്ടാത്തതിനാൽ കാർ സൈഡ് ആക്കി ടിജോ രണ്ടുപേരെയും നോക്കി

“എന്താ ഇഷ്ടമല്ലേ നിങ്ങൾക്..”വീണ്ടും ടിജോ ചോദിച്ചതും നിറഞ്ഞ ചിരിയോടെ ടിജോയെ കെട്ടിപിടിച്ചു രണ്ടു്പേരും ഒരുപോലെ പറഞ്ഞു”നൂറുവട്ടം ഇഷ്ട്ടം.. ❤””പക്ഷേ ചേട്ടായി ഒരു പ്രശ്നമുണ്ട്..ടെസ പെട്ടന്ന് പറഞ്ഞതും ടിജോ സംശയത്തോടെ അവളെ നോക്കി ഫെബിക് വല്ല റിലേഷനും ഉണ്ടാകുമോ എന്ന പേടി ആയിരുന്നു ടിജോയുടെ മനസ്സിൽ.”ഫെബി അവളുടെ പാച്ചിക്ക പറയുന്ന ആളെ മാത്രേ കെട്ടുള്ളു എന്ന് പറഞ്ഞുഞങ്ങളോട്..”എപ്പോ..””ചേട്ടായിക്ക് അവൾ നന്നായി ചേരും എന്ന് കരുതി നിങ്ങളെ സെറ്റ് ആകാൻ ഞങ്ങൾ ഒന്ന് അവളുടെ മനസ്സറിയാൻ ശ്രമിച്ചിരുന്നു അപ്പോ പറഞ്ഞതാണ്..””ആഹാ ഇത്രേ ഉള്ളോ ഞാൻ കരുതി വല്ല റിലേഷനും ഉണ്ടോ എന്ന് ഇതു ഞാൻ നോക്കിക്കോളാം നിങ്ങളുടെ ഫുൾസപ്പോർട്ട് വേണം എനിക്ക്..””ഉറപ്പ് ഞങ്ങൾ കൂടെ ഉണ്ടാകും അപ്പോ വണ്ടി നേരെ വിട്ടോ ഗുരുവിൽ..” ടെസ പറഞ്ഞതും ടിജോ അനുവിനെ നോക്കി വേണോ എന്ന് ചോദിച്ചു അവൾ വേണം എന്ന് കഴുത്തനക്കി.ടിജോ നേരെ കാർ ഗുരു കൂൾബറിൽ കൊണ്ടുപോയി..

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

സായ് എംകെ ഗ്രൂപ്പിന്റെ മീറ്റിംഗിനായി ആതിരയെ കൂട്ടി പിഎം ഗ്രൂപ്പിൽ നിന്നുമുള്ള ഇറങ്ങി.എംകെ ഗ്രൂപ്പിൽ അവർ എത്തിയതും മോഹനന്റെ പി. എ ഷേർലി ഓഫീസിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു. സായ് യേ ചിരിയോടെ സ്വീകരിച്ച് അകത്തു കോൺഫറൻസ് റൂമിൽ ഇരുത്തി.. അവൾ സായിയോട് നല്ലരീതിയിൽ തന്നെ സംസാരിച്ചു എന്നാൽ ഇതൊന്നും ഇഷ്ടപ്പെടാതെ ആതിര ദേഷ്യത്താൽ ഷേർലിയേ നോക്കുന്നത് സായ് കണ്ടെങ്കിലും അത് തള്ളിക്കളഞ്ഞു…ഷേർലി ഇൻഫോം ചെയ്ത പ്രകാരം മോഹനൻ പത്തുമിനിറ്റിനുള്ളിൽ തന്നെ കോൺഫറൻസ് ഹോളിൽ എത്തി. ഇരുവരും പരസ്പരം പരിചയപെട്ടു. മോഹനൻ സായിയേതന്റെ ക്യാമ്പിൽ ക്ഷണിച്ചു..ആതിരയോടെ അവിടെ തന്നെ ഇരുന്നോളാൻ സായ് ആവിശ്യപ്പെട്ടതും അത് ഇഷ്ടപ്പെടാതെ അവൾ മുഖം വീർപ്പിച്ച് മോഹനാനെ നോക്കി.. സാരുമില്ല എന്ന രീതിയിൽ കണ്ണിറുക്കി വശ്യമായ ചിരിനൽകി അയാൾ തന്റെ ക്യാമ്പിനിലേയ്ക് സായ് കൂട്ടി നടന്നു.. ആതിര അമർഷത്തോടെ അവിടെ നിന്നും ഇറങ്ങി..

പിഎം ഗ്രൂപ്പിൽ നിന്നും വന്ന പരിഗണന നൽകാതെ എംകെ ഗ്രൂപ്പിനെ പറ്റി വന്നോളം പുകഴ്ത്തി പിഎം ഗ്രൂപ്പിനെ അധിക്ഷേപ്പിച്ചുള്ള മോഹനന്റെ സംസാരം കേൾക്കേ അയാൾ എവിടം വരെ പോകും എന്ന് അറിയാൻ സായ് തന്റെ ദേഷ്യം കണ്ട്രോൾ ചെയ്തിരുന്നു.. മോഹനനു സായ് തന്റെ കൺട്രോളിൽ നിൽക്കുന്ന ആൾ അല്ലെന്നും താൻ ഇത്രെയും മോശമായി പിഎം കമ്പനി പറഞ്ഞിട്ടും അതിനെ സപ്പോർട്ട് ചെയ്യാനോ എതിർക്കാനോ നിൽക്കാതെ ദേഷ്യം കണ്ട്രോൾ ചെയ്യുന്നതും ശ്രദ്ധിച്ചു..
പെട്ടന്ന് മോഹനന് ഒരു ഫോൺ വന്നതും അത് സായിയോട് എസ്ക്യൂസ്‌ പറഞ്ഞ് ഫോൺ എടുത്തതും അയാളുടെ മുഖം മാറുന്നത് സായ് ശ്രദ്ധിച്ചു.. ഫോൺ കട്ട്‌ ചെയ്യ്തു അയാൾ സായിയോട് പറഞ്ഞു”സോറി സായ് എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം കമ്പനിയുമായുള്ള പ്രൊജക്റ്റ്‌ എന്റെ പി.എ ഷേർലി പറഞ്ഞ് തരും വിരോധം ഒന്നും തോന്നരുത് എന്റെ പേർസണൽ റൂമിൽ ഇരുന്നോളു..””ഏയ്‌ നോ പ്രോബ്ലം മിസ്റ്റർ മോഹനൻ താങ്കളുടെ കാര്യം നടക്കട്ടെ എനിക്ക് ആരായാലും പ്രൊജക്റ്റ്‌ പ്രേസേന്റ് ചെയ്യ്തു തന്നാൽ മതി..”ചിരിയോടെ മോഹനനോട്‌ സായ് പറഞ്ഞതും തന്റെ പ്ലാൻ വർക്ഔട് ആവാൻ പോകുന്നു എന്ന മിഥ്യധരണയിൽ അയാൾ ചിരിയോടെ സായിയെ പേർസണൽ റൂമിൽ കൊണ്ടിരുത്തി.. അയാൾ മുറിവിട്ടിറങ്ങി.

അല്പസമയത്തിന് ശേഷം ഷേർലി ഒരു ഫയലുമായി മുറിയിൽ കേറി വന്നു ഡോർ ലോക് ചെയ്തു കീ കൈയിൽ . എന്നാൽ സായിയുടെ കണ്ണുകൾ അവളുടെ ഡ്രസ്സിലേയ്ക് നീണ്ടു.. കാരണം കുറച്ചു മുമ്പ് വരെ അവൾ ധരിച്ചിരുന്നത് ഫോർമൽ പാന്റും ഷർട്ടുമായിരുന്നു എന്നാൽ ഇപ്പോൾ മുട്ടിനു മുകളിലായി ഓറഞ്ച് കളർ സ്ലിവ് ലെസ്സ് ഒരു ഫ്രോക് ആണ് അതും അവളുടെ ദേഹത്ത് ഒട്ടിച്ചേർന്നു ശരീരഭാഗങ്ങൾ മറ്റുള്ളവർക് മുന്നിൽ കാണിക്കും പോലെ ആയിരുന്നു.. ഡ്രസ്സിന് മുകളിൽ ഭാഗം ഇടുന്ന srag കൈയിൽ പിടിച്ചിരിക്കുന്നു വശ്യമായ ചിരിയോടെ സായിയുടെ അരികിൽ വന്നിരുന്നതും സായ്ക്ക് അരോചകമായി തോന്നി..മറ്റുപല ഉദ്ദേശത്തിനാ ഷേർലിയുടെ വരവ് എന്ന് തിരിച്ചറിയാൻ സായ്ക്ക് അധിക സമയം വേണ്ടി വന്നില്ല എന്നിരുന്നാലും സായ് പ്രൊജക്റ്റിന്റെ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് പെട്ടന്ന് അവളുടെ കൈയിലെ ഫയൽ വാങ്ങി മറിച്ചു നോക്കി. എന്നാൽ ആ ഫയൽ അത് ബ്ലാങ്ക് പേപ്പർ ആയിരുന്നു.. അതുകണ്ടതും സായിയുടെ കണ്ണുകൾ കുറുക്കി ഷേർലിയേ നോക്കി പക്ഷേ അവൾ വശ്യമായ ചിരി നൽകി സായിയുടെ ദേഹത്തു സ്പർശിക്കാൻ നോക്കിയതും സായ് അവളുടെ കൈ പിടിച്ച് തിരിച്ചു് മുഖത്തടിച്ചു..”ഛീ..പന്നപൊ”##%*#∞@#≠%& നീ എന്താടി എന്നെക്കുറിച്ചു നീയൊക്കെ കരുതിയെ നിന്റെ ഈ വൃത്തികട്ട കോപ്രായം കണ്ടാൽ ഞാൻ അങ്ങ് വീഴുമെന്നോ നീയൊക്കെ ഇതൊക്കെ കാട്ടി വീഴ്ത്തിയ പല മക്കളും കാണും ആ കൂട്ടത്തിൽ ഈ സായിയെ കാണരുത്.. ഇതിനുള്ള ശിക്ഷ നിനക്ക് ഞാൻ തരും അതും ഇന്ന് തന്നെ തരും..” സായ് പറഞ്ഞ് കഴിഞ്ഞതും റൂമിന്റെ ഡോർ തട്ടുന്ന ഒച്ച കേട്ടു സായ് ഒരു ചിരിയോടെ ഷേർലിയേ നോക്കി”ദേ ആൾ വന്നു ഡോറിന്റെ കീ തന്നാൽ തുറക്കാം അല്ലേൽ നീ തന്നെ തുറക്ക്..”

സായ് പറഞ്ഞതും ഷേർലി ഒന്ന് ഞെട്ടിയെങ്കിലും ഷേർലി സായിയെ നോക്കി ഒരു പുച്ഛം ചിരി നൽകി ഡോറിന്റെ അടുത്തേയ്ക് നടന്നു..”ഒന്ന് നിന്നെ..” സായ് വിളിച്ചതും ഷേർലി തിരിഞ്ഞു നോക്ക”നിന്റെ പുച്ഛച്ചിരിയുടെ അർത്ഥം മനസിലാവാത്ത പൊട്ടനല്ല ഞാൻ എനിക്കറിയാം നീ ഇപ്പോ ഡോർ തുറന്നു വന്ന ആൾകാരോട് ഞാൻ നിന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാവും നീ പറയാൻ പോകുക എന്ന് നല്ല വെക്തമായി എനിക്കറിയാം.. പക്ഷേ നീ അങ്ങനെ പറഞ്ഞാൽ ഇവിടെ നടന്ന കാര്യങ്ങളൊക്കെ ഞാൻ തെളിവ് സഹിതം കാണിക്കും എങ്ങനെ എന്നല്ലേ നീ ആലോചിക്കുന്നത്.. “സായ് പറഞ്ഞതും സംശയത്തോടെ ഷേർലി അവനെ നോക്കി

“എന്റെ മുഖത്തിരിക്കുന്ന ഈ ഗ്ലാസ്‌ കണ്ടോ നീ ദേ ഇവിടെ ഗ്ലാസിന്റെ മദ്യഭാഗം നോക്കിയേ ഒരു റൗണ്ട് ബോൾ കണ്ടോ ഇത് വെറും ഷോ പീസ് അല്ല മോളുസേ  എന്താണെന്നു അറിയോ ഇതാണ് spy ക്യാമറ കേട്ടിട്ടുണ്ടല്ലോ അല്ലേ..”സായ് പറഞ്ഞതും ഞെട്ടിത്തരിച്ചു നിന്നുപോയി ഷേർലി..”അതുകൊണ്ട് മോളുസ് നല്ല വെക്തമായി ഇവിടെ എന്താ നടന്നെ എന്ന് ആ വന്നവരോട് പറയണേ അല്ലേൽ വേണ്ട ആ കീ ഇങ്ങു തന്നേര് ഞാൻ തന്നെ ഓപ്പൺ ചെയ്തോളാം..”സായ് പറഞ്ഞുകൊണ്ട് ഷേർലിക് നേരെ കൈ നീട്ടി എന്നാൽ അവൾ  കീ കൊടുക്കാൻ ബുദ്ധിമുട്ടുള്ള പോലെ കൈ വലിച്ചതും സായിക് ദേഷ്യം വന്നു..”ഛീ കൈ വലിക്കുന്നോടെ മൈ&%%&*%%** എടുകേടി കീ…” ഷേർലിയുടെ കവിളിൽ കുത്തിപിടിച്ചു സായ് പറഞ്ഞതും വേദന കൊണ്ട് ഷേർലി കണ്ണ് ഇരുകി അടച്ച് കീ സായിക്ക് നേരെ നീട്ടി അവൻ ആ കീ വാങ്ങി ഡോർ ഓപ്പൺ ചെയ്യ്തു.. മുന്നിൽ 3 പോലീസുകാരെ കണ്ടതും സായ് ഒന്ന് നെറ്റി ചുളിച്ചു

“എന്താടാ ഡോർ അടച്ച് പരിപ്പാടി..”വല്ലാത്തൊരു ചിരിയോടെ ഒരു പോലീസുകാരൻ ചോദിച്ചതുംഅയാളുടെ ചോദ്യം ഇഷ്ടപ്പെടാതെ സായ് കണ്ണുകുറുക്കി അയാളെ ഒന്ന് നോക്കി ഷർട്ടിലെ നെയിം ബോർഡിൽ പേര് വായിച്ചു ‘ദിലീപ് നായർ'”എന്താടാ ചോദിച്ചത് കേട്ടില്ലേ…”അയാൾ വീണ്ടും ചോദിച്ചതും സായ് അയാളെ നോക്കി ഒന്ന് ചിരിച്ചു കാരണം അയാൾ മോഹനന്റെ ആളാണെന്നു സായിക് മനസിലായിരുന്നു…”പ്രൊജക്റ്റ്‌ ഡിസ്കഷൻ ആണ് സർ..”ചിരിയോടെ പറയുന്ന സായിയെ കണ്ടതും അയാളെ കളിയാക്കുന്ന പോലെ ആണ് ദിലീപിന് തോന്നിയത്”ഈ അടച്ചുപൂട്ടിയ റൂമിലോ അല്ല കൂടെ ആരാടാ..” അയാൾ അല്പം ദേഷ്യത്തിൽ പരിഹാസത്തോടെ ചോദിച്ചു

“ഇവിടത്തെ മോഹനൻ സാറിന്റെ പി. എ ഷേർലി ആണ് സർ..”അവരുടെ കൂടെ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന ഒരു സ്റ്റാഫ്‌ ആയിരുന്നു മറുപടി നൽകിയത്..”ഓഹോ അതാണ് സാറിന് വാതിൽ തുറക്കാൻ കുറച്ചു മടിയുണ്ടായത്..”അയാളുടെ സംസാരം ഇഷ്ടപ്പെടാതെ സായ് അമർഷത്തോടെ അയാളുടെ നേരെ കൈചൂണ്ടി പറഞ്ഞു”അനാവശ്യം പറയത് സർ..””ഛീ കൈ ചൂണ്ടി സംസാരിക്കുന്നോടാ നായെ..”സായിയുടെ കൈ തട്ടിത്തെറിപ്പിച്ചു ഷർട്ടിന്റെ കോളറിൽ പിടിക്കാൻ പോയതും പിറകിൽ നിന്നും ഒരു ശബ്ദം കേട്ടു”എന്താ അവിടെ..” പെട്ടന്ന് അയാൾ തിരിഞ്ഞു നോക്കി ആളെ കണ്ടതും അയാൾ അമ്പരന്നു..

‘ACP വിവേക് സർ ഇവിടെ വരേണ്ട ആവിശ്യമെന്ത് മേൽ ഓഫീസിൽ നിന്നുമുള്ള ഓഡർ അനുസരിച്ച് ഇവിടെ റൈഡ് നടത്തണം എന്ന് പറഞ്ഞ് വിളിച്ചത് പ്രകാരം വന്നതാണ് ഞാൻ.. വിവരം കിട്ടിയപ്പോൾ തന്നെ മോഹനൻ സാറിനെ വിളിച്ചു പറഞ്ഞതും ഷോക്ക് മാറ്റി പിഎം ഗ്രൂപ്പിനെ നാണം കെടുത്താൻ ഒരു വഴി ഒരുക്കം എന്ന് പറഞ്ഞതനുസരിച്ചാണ് ഞാൻ വേഗം പുറപ്പെട്ടത് ബട്ട്‌ ACP സർ വരുമെന്ന് അറിഞ്ഞിരുന്നില്ല.. ഇനി ഏക വഴി ഇവിടത്തെ സ്റ്റാഫിനെ ഇയാൾ പീഡിപ്പിക്കാൻ നോക്കി എന്ന് പറയുന്നതാവും..  ദിലീപ് പലതും മനസ്സിൽ കണക്കുകൂട്ടി..”എന്താടോ ചോദിച്ചത് കേട്ടില്ലേ..”വീണ്ടും വിവേക് ചോദിച്ചതും സായിയുടെ ഷർട്ടിൽ നിന്നും കൈ പിൻവലിച്ചു വിവേകിനെ നോക്കി സല്യൂട്ട് ചെയ്യ്തു..

“സോറി സർ റൈഡ് നടത്താൻ ആവിശ്യപെട്ടത് കൊണ്ട് റൂമിൽ ചെക്ക് ചെയ്യുവായിരുന്നു അപ്പോ ഇവനും വിടാതെ സ്റ്റാഫും തമ്മിൽ റൂമിൽ…” അയാൾ പറയുന്നത് നിർത്തി വിവേകിനെ നോക്കി”റൂമിൽ എന്താടോ…””അത് സർ ഇവിടെ വന്നോ നോക്കുമ്പോൾ ഇയാൾ അകത്തൊരു പെണ്ണുമായി.. അത് ചോദ്യം ചെയ്തപ്പോൾ ഇയാൾ എന്നോട് മോശമായി പെരുമാറാൻ നോക്കി..””ആഹാ ഇവിടെ ഇമ്മോറൽ ആക്ടിവിറ്റീസ് നടക്കുന്നു എന്നാണോ താൻ പറയുന്നേ എന്നിട്ട് ഇയാളുടെ കൂടെ ഉള്ള പെൺകുട്ടികൾ എവിടെ..””അകത്തുണ്ട് സർ..”താൻ പറഞ്ഞത് വിവേക് വിശ്വാസിച്ചു എന്ന് കരുതി ആവേശത്തോടെ പറഞ്ഞു.. അപ്പോൾ തന്നെ ഷേർലിയേ വിളിച്ചുകൊണ്ടു വന്നു വിവേകിനു മുന്നിൽ നിർത്തി ഷേർലിയേ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാകും പറയുക എന്ന് ദിലീപ് ഉറപ്പിച്ചിരുന്നു..”എന്താ നിന്റെ പേര്..””ഷേർ..ലി ” വിറച്ചുകൊണ്ട് അവൾ വിവേകിനു മറുപടി നൽകി”അപ്പോ ഷേർലി ഞാൻ ചോദിക്കുന്നതിനു സത്യം മാത്രം എന്നോട് പറയുക കളവാണെന്നു തെളിഞ്ഞാൽ ബാക്കി എന്താ ചെയ്യുവാ എന്നിട്ട് എനിക്ക് പറയാൻ പറ്റില്ല കാരണം എനിക്ക് കളവു പറയുന്നവരെ തീരെ ഇഷ്ടമല്ല അതുകൊണ്ട് സത്യം മാത്രം പറയണം..” ചിരിയോടെ വിവേക് പറഞ്ഞതും ഷേർലി സമ്മതിച്ചു എന്നരീതിയിൽ തലയിട്ടി..

” 4 ചോദ്യം വ്യക്തമായ ഉത്തരം ഇത് ആരാ..? നിങ്ങൾ എന്തിനാ റൂമിൽ പോയത്..?എന്താ റൂമിൽ ഉണ്ടായത്..? നിന്റെ മുഖതെന്തു പറ്റി..? ”  വിവേക് ഷേർലിയോട് ചോദിച്ചതും വിറച്ചുകൊണ്ട് ഷേർലി സായിയുടെ മുഖത്ത് നോക്കി സായ് മുഖത്തെ ഗ്ലാസ്‌ ഒന്ന് തൊട്ട്  നേരെ വച്ചു”പിഎം ഗ്രോപ്പിന്റെ സിഇഒ സായ് സർ.. സർ ഈ കമ്പനിയുമായി പ്രൊജക്റ്റ്‌ ആവിശ്യത്തിന് വന്നതാണ് സർ…”ഷേർലി ഒന്ന് നിർത്തി വിവേകിനെ നോക്കി”രണ്ടു ഉത്തരമേ ആയുള്ളൂ ഷേർലി ബാക്കി രണ്ട് ചോദ്യത്തിന് ഉത്തരം കിട്ടിയില്ല..” വിവേക് പറഞ്ഞതും ഷേർലി വല്ലയിമയോടെ എല്ലാവരെയും നോക്കി.. അതുകണ്ടതും സായിയുടെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു…”അതു സർ..””പറയാൻ മടി ആണേൽ പറയിപ്പിക്കാൻ അറിയാം എനിക്ക് അതു വേണോ ഷേർലി..” വിവേക് പറഞ്ഞതും ഷേർലി പേടിച്ച് വേണ്ട എന്ന് പറഞ്ഞു.. ഷേർലി പറയാൻ തുടങ്ങി.

“പ്രൊജക്റ്റ്‌ ഡിസ്കഷനു വേണ്ടി ആ മുറി ആണ് മോഹനൻ സർ തിരഞ്ഞെടുത്തെ പക്ഷേ സർ എന്നോട് സായ് സാറിനെ കീഴ്പ്പെടുത്തി കമ്പനി പ്രൊജക്റ്റ്‌ നമ്മുടെ കൈയിൽ നേടിയെടുക്കാൻ ആവിശ്യപ്പെട്ടു അതിനായി ഞാൻ സായ് സാറിനെ സമീപിച്ചപ്പോൾ സർ എന്നെ അടിച്ചു..” അതും പറഞ്ഞു ഷേർലി കരഞ്ഞു..”ആഹാ എംകെ ഗ്രൂപ്പ്‌ ഇങ്ങനെയാണോ ഡീൽസ് നേടുന്നത്..”പരിഹാസത്തോടെ വിവേക് ചോദിച്ചതും ഷേർലി പറഞ്ഞു…”അല്ല സർ ഇത് ആദ്യമായാണ്..””ഛീ ഞാൻ നേരത്തെ പറഞ്ഞു എന്നോട് സത്യമാത്രം പറയണം എന്ന് സത്യം പറയടി പുല്ലേ..” വിവേക് ദേഷ്യത്തിൽ ചീറിയതും അവിടെ ഉണ്ടായിരുന്നവർ എല്ലാം ഞെട്ടി..ദിലീപ് ഷേർലി പറഞ്ഞത് കേട്ട് ഇനി എന്ത് ചെയ്യും എന്ന് ആലോചിക്കുവായിരുന്നു. കാരണം മുമ്പ് ഇതുപോലെ ഷേർലി തന്നെ പറഞ്ഞിട്ടുണ്ട് തമ്പി പ്രൊജക്റ്റ്‌ ഡിസ്കഷൻ ടൈം പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും ആ പേരിൽ തമ്പിയെ കുടുക്കി കേസിനു പോകാതെ കമ്പനി ഡീൽസ് എല്ലാം ബ്ലാക്മെയിലൂടെ നേടിയതാണ് എംകെ ഗ്രൂപ്പ്‌.. ആ പേരിൽ ഒത്തിരി ക്യാഷ് കിട്ടിയിട്ടുണ്ട്.. ഇതിപോലെ ഷേർലി ഇങ്ങനെ പറയുന്നതെന്തിനു..

” ഞാ…ൻ പറ..യാം സർ..” വിക്കി വിക്കി ഷേർലി എങ്ങനെയോ പറഞ്ഞു.”ഇതുപോലെ രണ്ടുമൂന്നു കമ്പനികളിലെ ഡീൽസ് അവരെ ബ്ലാക്‌മെയിൽ ചെയ്തു ഉറപ്പിച്ചിട്ടുണ്ട്.. അവസാനമായി പിഎം ഗ്രൂപ്പിന്റെ മുൻ സിഇഒ തമ്പി സാറിനെ ബ്ലാക്‌മെയിൽ ചെയ്തു ഈ വഴിയിൽ ആണ് ഡീലിസ് ഒക്കെ ആക്കിയത് അതുപോലെ സായി സാറിനെയും വശത്താകാൻ മോഹനൻ സർ പറഞ്ഞപ്രകാരം ആണ് ഞാൻ..””സത്യത്തിൽ എനിക്ക് ഇതൊക്കെ കേട്ട് ചിരി വരുന്നു… ഇത്രയും തരംതാഴ്ന്ന പ്രവർത്തിയിലൂടെ കമ്പനി വളർത്തി കൊണ്ടുവരാൻ നോക്കുന്നു..ഛെ…””ആൻഡ് താങ്ക്സ് മിസ്റ്റർ സായ് തങ്ങളുടെ ഇൻഫർമേഷൻ കിട്ടിയാണ് ഞാൻ വന്നത് ഹെഡ്ഓഫീൽ നിന്നും കമ്പനി റൈഡ് ചെയ്യാന്നുള്ള പെർമിഷൻ ലെറ്റർ കിട്ടാൻ വൈകിയത് കൊണ്ടാണ് ഇൻസ്‌പെക്ടർ ദിലീപിനെ വേഗം ഇവിടെ എത്താൻ ആവിശ്യപ്പെട്ടത്.. ഞങ്ങളുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതിൽ ഐ ആം എക്സ്ട്രീമിലി സോറി.. ” വിവേക് സായിയോട് പറയുന്നത് കേട്ട് ദിലീപ് ഞെട്ടിത്തരിച്ചു പോയി.”ഏയ്‌ കുഴപ്പമില്ല ACP സർ എനിക്ക് മനസിലാകും
പിന്നെ ഇൻസ്‌പെക്ടർ സർ എപ്പഴേലും കള്ളന്മാർക് സപ്പോർട്ട് നൽകാതെ നല്ലവരായ മനുഷ്യർക്ക്‌ കൂടി സപ്പോർട്ട് നൽകാൻ നോക്കണം.. “സായ് വിവേകിനോട് പറഞ്ഞ് ദിലീപിനെ നോക്കി അവസാനവാചകം പറഞ്ഞു.സായ് പറഞ്ഞത് കേൾക്കേ അപമാനത്തോടെ അയാൾ തല താഴ്ത്തി. എന്നാൽ അയാളുടെ ഉള്ളിൽ സായിയോടുള്ള പക ആളികത്തി..

പിന്നീട് കമ്പനി ഫുൾ സേർച്ച്‌ ചെയ്തെങ്കിലും അനധികൃതമായി ഒന്നും ലഭിച്ചില്ലെങ്കിലും എംകെ ഗ്രൂപ്പ്‌ പിഎം ഗ്രൂപ്പിനെ വഞ്ചനയിലൂടെ നേടിയെടുത്ത നേട്ടങ്ങൾ എല്ലാം സായ് തെളിവ് സഹിതം മുൻനിർത്തി എംകെ ഗ്രോപ്പിനെതിരെ വഞ്ചന കുറ്റത്തിന് കേസ് എടുത്തു.. എംകെ ഗ്രൂപ്പ്‌ സാരഥി മോഹനനെ അറസ്റ്റ് ചെയ്യാൻ ഓഡർ ഇട്ടു.. ഓഫീസിൽ നടന്ന ഷേർലിയുടെ കുറ്റസമ്മതം മോഹനന്റെ അനുയായികൾ അയാളെ നേരത്തെ അറീച്ചതിനാൽ ഇങ്ങനെ ഒരു സാഹചര്യം മുൻകൂട്ടി കണ്ട് അയാൾ ഒളിവിൽ പോയി..സായ്  എംകെ ഗ്രൂപ്പമായുള്ള എല്ലാ ഡീൽസും കോൺട്രാക്ടും ക്യാൻസൽ ചെയ്യ്തു ഇനി ഒരു ഡീലിന് താല്പര്യം ഇല്ല എന്ന് പോലീസ് നേതൃത്വത്തിൽ അറിയിച്ചു തന്റെ നയം വക്തമാക്കി അവിടന്നു ഇറങ്ങി..

💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

അജുവും യദുവും മഹിയുടെ വീട്ടിൽ എത്തുമ്പോൾ ശ്യാമ ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു.. ഇരുവരെ കണ്ട് ചിരിയോടെ എഴുന്നേറ്റ് അവരുടെ അരികിൽ നടന്നു..”യദുട്ടാ മോനെ..”യദുവിനെ കണ്ടതും ശ്യാമ അവന്റെ കൈ പിടിച്ച് സംസാരിച്ചു..”അതെന്താ എന്നെ കണ്ണിൽ പിടിച്ചില്ലേ ശ്യാമമ്മേ..”അജുവിനോട് മിണ്ടാതെ യദുവിനോ മിണ്ടിയതും അല്പം കുശുമ്പ് മൂത്ത് അജു ചുണ്ടുപിളർത്തി ചോദിച്ചു..”എന്റെ മോളേ കാണാതിരിക്കോ ഈ ശ്യാമമ്മാ നീ അല്ലേടി കുറുമ്പി ഞങ്ങളുടെ ആദ്യത്തെ മോളു.. നിന്റെ കൂടെ പതിവില്ലാതെ യദുവിനെ കണ്ടത് കൊണ്ട് ഞാൻ ആദ്യം മിണ്ടിയതല്ലേ എന്റെ മോൾക് സങ്കടായോ..”അജുവിനു സങ്കടം ആയോ എന്ന് കരുതി ശ്യാമ വല്ലായിമയോടെ ചോദിച്ചു..

“അച്ചോടാ അത് എനിക്കറിയില്ലേ എന്റെ ശ്യാമമ്മയ്ക് ആരെക്കിട്ടിയാലും ഈ അജു കഴിഞ്ഞേ അവരൊക്കെ ഉള്ളു എന്ന് ഞാൻ ഒരു കുഞ്ഞു കുറുമ്പ് പറഞ്ഞതല്ലേ അപ്പഴേക്കും കണ്ണുനിറഞ്ഞോ..” ശ്യാമയേ ചേർത്തുപിടിച്ച് അജു പറഞ്ഞ് അവരുടെ കണ്ണ് തുടച്ചു കൊടുത്തു..” ദേ ഈ കണ്ണ് നിറഞ്ഞാൽ ആരാ എന്റെ ശ്യാമയേ കരയിപ്പിച്ചേ എന്ന് പറഞ്ഞ് ഇവിടത്തെ ശ്യാമകൊച്ചിന്റെ ഇന്ദ്രേട്ടൻ ചൂരലെടുത്ത് അവരുടെ പൊറം പൊളിക്കും അതു കൊള്ളാനുള്ള ത്രാണിയില്ല ഇനി കരഞ്ഞ കാര്യം അറിഞ്ഞാൽ ഈ യദു ആണ് കരയിപ്പിച്ചേ എന്ന് പറഞ്ഞോട്ടോ അവനു ചൂരൽ കഷായത്തിന്റെ കുറവുണ്ട് ശ്യാമമ്മേ സത്യം..”

അജുവിന്റെ സംസാരം കേൾക്കേ ശ്യാമ ചിരിയോടെ അജുവിന് നേരെ കൈ ഓങ്ങി പറഞ്ഞു”അജു അടി വാങ്ങും നീ..”അപ്പഴേയ്ക്കും അജു ഓടി അകത്തു കേറി”കുറുമ്പി..”അവൾ പോയ വഴിയേ നോക്കി ശ്യാമ പറഞ്ഞുകൊണ്ട് യദുവിനു നേരെ തിരിഞ്ഞു. യദു അജുവിന്റെ പെരുമാറ്റം അത്ഭുതത്തോടെ നോക്കുവായിരുന്നു..എന്താ മോനെ ഇങ്ങനെ നോക്കുന്നെ..””ഏയ്‌ ഒന്നുല്ല ചിറ്റേ അജുവിന്റെ കുറുമ്പ് കണ്ട് നോക്കി പോയതാ ഞാൻ ആദ്യായിട്ട ഇങ്ങനെ ഒരു അജുവിനെ കാണുന്നെ..”

അതാണോ ഇവിടെ വന്നാലേ ഉള്ളു അവളുടെ കുറുമ്പോകെ അതും എന്നോടും ഇന്ദ്രേട്ടനോടും മാത്രം പിള്ളേർ സെറ്റ് ഉണ്ടായാൽ പോലും കുരുമ്പെടുക്കില്ല ഇച്ചേച്ചി റോൾ എടുക്കും അവൾ.. ഞങ്ങൾക്ക് കിട്ടിയ നിധിയാണ് അവൾ ഞങ്ങൾക്ക് സന്തോഷം തരുന്ന എന്തും ചെയ്തുതരാൻ മുന്നിട്ടിറങ്ങും എന്റെ മോള്.. ഇന്ദ്രേട്ടന്റെ കൂടെ ആരേലും വന്നാൽ അവൾ ഉണ്ടേൽ അനിയന്റെ മോളെന്നു പരിചയപ്പെടുത്താൻ വിടില്ല അവൾ… അജു പറയും ഈ വീട്ടിൽ അവൾ വന്ന എന്റെ അപ്പയും അമ്മയും നിങ്ങളാ എന്ന് അത് പുറത്ത് നിന്ന് ആര് വന്നാലും അങ്ങനെ പറയാവു എന്ന്….” നിറഞ്ഞ കണ്ണ് തുടച്ചുകൊണ്ട് ശ്യാമ യദുവിനെ നോക്കി അവൻ ശ്യാമ പറഞ്ഞത് കേട്ട് വല്ലാത്ത അവസ്ഥയിലായിരുന്നു..”ഞാൻ മോനെ അകത്തു പോലും കേറ്റാതെ ഓരോന്ന് പറഞ്ഞു ബോറടിപ്പിച്ചു അല്ലേ അകത്തു വാ എന്നിട്ട്  ഫ്രഷ് ആയി വാ അപ്പഴേക്കും ഞാൻ ആലുപൊറോട്ട ഉണ്ടാക്കാം എന്റെ കുറുമ്പിയ്ക് വല്യ ഇഷ്ടാ..”

ആലുപൊറോട്ട കിച്ചേട്ടനും വല്യേഷ്ടാ ചിറ്റേ ഭരതൻ ചിക്കപ്പന്റെ അവിടെ പോയാൽ ചിക്കമ്മ ഉണ്ടാക്കി തരും വെറൈറ്റി ഫുഡ്‌ എനിക്ക് ഇന്നാ ഫുഡിനോട് പ്രതേക ഇഷ്ടമൊന്നുമില്ല എല്ലാം ഇഷ്ടാ.. പിന്നെ വീട്ടിൽ ആണേൽ എന്നും രാവിലെ നീർദോശ ആണ് അതിനു ഒരു മാറ്റം വരണമെങ്കിൽ സൺ‌ഡേ ആവണം അന്ന് ഇഡലിയും എഞ്ചിനീയറിംഗ് മംഗ്ലൂർ ചെയ്യാൻ പറഞ്ഞതാ എല്ലാരും അവിടെ പോയാൽ ഓഫീസിലെ കാര്യം നോക്കേണ്ടിവരും അതു മുൻകൂട്ടി കണ്ട് കൊണ്ട് ഫുഡിന്റെ പേരും പറഞ്ഞ് ഞാൻ ഇങ്ങു വന്നേ.. ഇപ്പോ സത്യം പറഞ്ഞാൽ അമ്മ ഉണ്ടാകുന്ന നീർദോശ പോലും മിസ്സ്‌ ചെയ്യുന്നു.. ഹോസ്റ്റൽ ഉണ്ടാകുമ്പോൾ നാട്ടിലെ ഫുഡ്‌ ഓർത്തു സങ്കടം തോന്നിയിട്ടുണ്ട്.. ഇപ്പോ പിന്നെ കിച്ചേട്ടൻ പ്രൊജക്റ്റ്‌ ഭാഗമായി ഇവിടെ ഏതോ കമ്പനിയിൽ ജോയിൻ ആയിട്ടുണ്ട് അതുകൊണ്ട് ഏട്ടൻ ഇവിടെ ഒരു ഫ്ലൈറ്റ് എടുത്തു അപ്പോ തന്നെ ഞാൻ അങ്ങോട്ട് മാറി.. കിച്ചേട്ടൻ നന്നായി ഫുഡ്‌ ഉണ്ടാകും ഒറ്റാം താടി ഏട്ടന്റെ ഇഷ്ടപ്രകാരം എന്തും ചെയ്യും അപ്പ കമ്പനി നോക്കാൻ കുറേ പറഞ്ഞിരുന്നു ആൾക് ആളുടേതായ അഭിപ്രായമാണ് വലുത് ബട്ട്‌ അപ്പയെ സങ്കടപെടുത്തില്ല എന്തേലും പ്രശ്നം ഫേസ് ചെയ്താൽ ഏട്ടൻ ആവും അത് സോൾവ് ആകുവാ അതുകൊണ്ട് ഏട്ടനെ ഏട്ടന്റെ ഇഷ്ടത്തിന് വിടും എല്ലാരും..”

യദുവിന്റെ വാ തോരാതെയുള്ള സംസാരം കേൾക്കേ ശ്യാമയ്ക് എല്ലാവരുടെയും ഓർമ വന്നതും അവളുടെ കണ്ണുനിറഞ്ഞു. യദു പെട്ടന്ന് സംസാരം നിർത്തി ശ്യാമയേ നോക്കി..”ചിറ്റേ എന്താ ഇപ്പോ കണ്ണുനിറയാൻ..”ശ്യാമയേ ചേർത്തുപിടിച്ച് ആധിയോടെയുള്ള യദുവിന്റെ ചോദ്യത്തിന് ശ്യാമ നിറക്കണ്ണുകളോടെ ചിരിച്ചു..”ഒന്നുമില്ല കിച്ചന്റെയും രത്തന്റെയും കാര്യം കേട്ടാൽപോലും അവരെയൊക്കെ കാണാൻ ഒരു കൊതി എന്നെ വെറുത്തു കാണും അല്ലേ മോനെ.. “”ആരുപറഞ്ഞു എന്റെ ചിറ്റയെ വെറുത്തു എന്ന് ചിറ്റയ്ക്കറിയോ കിച്ചേട്ടന് എന്ത് ഇഷ്ട എന്റെ ചിറ്റയെ എന്ന് ഇന്നാളൊരു ദിവസം അപ്പയോടെ ഏട്ടൻ പറയുന്നത് ഞാൻ കേട്ടതാ… ‘ചിറ്റയുടെ പേരും പറഞ്ഞ് വിഷമിച്ചിരിക്കാതെ അന്ന് എന്റെ ചിറ്റയെ ചേർത്തു പിടിച്ചിരുന്നേൽ ഈ വീട്ടിൽ നിന്നും ചിറ്റ കണ്ടെന്നേ എന്ന്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചിറ്റ എന്നും ശരിയായിരുന്നു.. എനിക്ക് അറിയാം ചിറ്റ ഇവിടന്നു പോകാന്നുണ്ടായ സാഹചര്യം അത് എന്നെ കൊണ്ട് പറയിപ്പിക്കരുത്.. പിന്നെ ചിറ്റ അന്വേഷിച്ചു വരരുത് എന്ന് പറഞ്ഞോണ്ട് മാത്രാ ഇന്നും ഞാൻ തേടി പോകാതെ എന്നേലും ചിറ്റ എവിടെ ആണെന്നറിഞ്ഞാൽ അന്ന് ചിറ്റ ഇവിടെ വരാൻ തയ്യാറായാൽ കൊണ്ടുവരും അന്ന് മുടക്ക് പറയുന്ന ആരായാലും ആണ് ഈ കിച്ചു ആരാണ് അറിയും എല്ലാവരും.. പോകും മുമ്പ് ചിറ്റ പറഞ്ഞിട്ടുണ്ട് അപ്പയേ ചതിക്കാൻ നോക്കും കൂടതന്നെ കാണണം എന്ന് ഇതേ വാക്ക് എന്റെ ചിക്കപ്പയും പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കമ്പനിയിൽ പ്രശ്നം വരുമ്പോൾ ഇടപെടുന്നത്…’ ചിറ്റയ്ക്കറിയോ ഏട്ടൻ അപ്പയോടു  പോലും നേരെ മിണ്ടാറില്ല.. ഒരു തവണ ചോദിച്ചപ്പോൾ പറഞ്ഞു ചിറ്റ പോയത് അപ്പ കാരണം അല്ല എങ്കിലും ചിറ്റ എന്ന് വീട്ടിൽ വരുന്നോ അന്നേ കിച്ചു അപ്പയെ അംഗീകരിക്കു എന്ന്.. അപ്പയെ കാളും ഏട്ടന് ചിക്കപ്പനെയാണ് ഇഷ്ടം.. കൂടുതലും ഏട്ടൻ എവിടെയാ ഉണ്ടാവുകാ… ചിക്കപ്പനും പറയും തന്റെ കുഞ്ഞ് പെങ്ങൾ അല്ലുവിനെ പറ്റി വാ തോരാതെ.. ചിറ്റ ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞു ഒരുദിവസം പ്രതീക്ഷിക്കാതെ ചിറ്റേടെ മുന്നിൽ വരും അന്ന് ചിറ്റേടെ കിച്ചനെ മനസ്സിലാകുമോ നോക്കട്ടെ ഞാൻ എന്ന്.. അങ്ങനെ ഉള്ളവർ എങ്ങനാ ചിറ്റേ ചിറ്റയെ വെറുക്കുവാ… ”

യദു പറഞ്ഞതും ശ്യാമ പൊട്ടികരഞ്ഞു… അകത്തു നിന്നും ഇതൊക്കെ കേട്ട അജുവിന്റെ കണ്ണുകളും നിറഞ്ഞു അജു കണ്ണുകൾ അമർത്തി തുടച്ചു ശ്യാമയുടെ അരികിലേയ്ക് ഓടി ശ്യാമയേ യദുവിൽ നിന്നും വലിച്ചു ശ്യാമയേ അജു ഇരുകെ കെട്ടിപിടിച്ചു..അമ്മേ.. കരയല്ലേ അമ്മ കരഞ്ഞാൽ മോൾക് സങ്കടം ആവും പ്ലീസ് കരയല്ലേ.. നോക്കിയേ അമ്മേടെ മോളേ നോക്കിയേ..” പറഞ്ഞുകൊണ്ട് അജു ശ്യാമയുടെ മുഖം കൈയിലെടുത്തു..”കരയല്ലേ അമ്മേടെ മോള് അമ്മയ്ക്ക് ഒരു വാക്ക് തരുവാ എന്ത് വന്നാല്ലുന്ന ഈ മോള് അമ്മയ്ക്ക് അമ്മേടെ ഏട്ടന്മാരെയും കിച്ചനെയും അവിടെ ഉള്ള എല്ലാവരെയും തിരികെ തന്നിരിക്കും.. ഇനി കരയാതെ ഇപ്പോ അവർ കൂടെ ഇല്ലേലും ഞങ്ങളിലെ അമ്മയ്ക്ക്.. അമ്മേടെ ഈ മോളു പോരെ അമ്മയ്ക്ക്… അതോ ഈ മോളേ വേണ്ടേ…”കരഞ്ഞു കൊണ്ടിരിക്കുനിടയിൽ അജു പെട്ടന്ന് ചോദിച്ചതും ശ്യാമ ഞെട്ടി അജുവിനെ നോക്കി”മോളേ വേണ്ടതോണ്ടല്ലേ ഇങ്ങനെ കരയുന്നെ മോൾക് വിശക്കുന്നു എന്നിട്ടും അമ്മ എനിക്ക് ഒന്നും തന്നില്ലല്ലോ..” ചുണിങ്ങി ഉള്ള അജുവിന്റെ സംസാരം കേൾക്കേ ശ്യാമ അറിയാതെ ചിരിച്ചു..

“അയ്യോ മറന്നു മോൾക് വിശക്കുന്നല്ലേ വാ ഞാൻ ആഹാരം തരാം..” ദൃതിയിൽ ശ്യാമ മുഖം അമർത്തി തുടച്ചു പറഞ്ഞു..”പിന്നെ അമ്മയ്ക്ക് അജുട്ടൻ കഴിഞ്ഞേ ആരുള്ളു അതുകൊണ്ട് അമ്മ ഇനി ഈ പേരും പറഞ്ഞു കരയില്ലാട്ടോ പോരെ..”ശ്യാമ അജുവിനോട് പറഞ്ഞുകൊണ്ട് ചോദിച്ചതും അവൾ ശരി എന്ന രീതിയിൽ നിറഞ്ഞപുഞ്ചിരിയോടെ തലയനക്കി.. ശ്യാമ യദുവിനെ നോക്കി അടുത്തേയ്ക് വിളിച്ചു ചേർത്ത് നിർത്തി..”നീ വിഷമിക്കേണ്ട നീയും എന്റെ മോൻ തന്നെയാ  എന്നാലും എന്റെ അജുട്ടൻ കഴിഞ്ഞേ ഉള്ളൂട്ടോ.. വാ വല്ലതും കഴികാം..”ഇരുവരേയും ചേർത്ത് പിടിച്ച് ശ്യാമ അകത്തേയ്ക് നടന്നു..രാത്രി മഹി എത്തുമ്പോൾ കാണുന്ന കാഴ്ച ശ്യാമയുടെ മടിയിൽ തലവെച്ചു കിടക്കുന്ന അജുവും ശ്യാമയുടെ കാലിന്റെ താഴെ യദു ഇരുന്നു ശ്യാമയുടെ കാൽ തടവുന്നു..”ആഹാ നല്ല കാഴ്ചയാണല്ലോ കാണുന്നത്.. ഇന്നത്തെ സന്തോഷം ഇരട്ടി സന്തോഷം തരുന്നു ഈ കാഴ്ച…”മഹിയുടെ സൗണ്ട് കേട്ട് അജു ശ്യാമയുടെ മടിയിൽ നിന്നും യദു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു..”ആഹാ ഇന്ദ്രേട്ടൻ വന്നോ വണ്ടിയുടെ സൗണ്ട് കേട്ടില്ലല്ലോ..”

“അതോ ഞാൻ ഗിരീഷിന്റെ കൂടെയ അന്നേ അവനോടു വണ്ടി കൊണ്ടുപൊക്കോളാൻ പറഞ്ഞു ഞാൻ ഗേറ്റിന്റെ അവിടെ ഇറങ്ങി അതാ കേൾക്കാഞ്ഞേ.. എന്താടോ മുഖം വല്ലാതിരിക്കുന്നെ താൻ കരഞ്ഞോ..”ശ്യാമ എഴുന്നേറ്റ് മഹിയുടെ അടുത്തേയ്ക് വന്നു കൈയിലെ ഫയൽ വാങ്ങി ചോദിച്ചതും ശ്യാമയുടെ മുഖം തന്നെ ശ്രദ്ധിച്ച് മഹി മറുപടി നൽകി..”യദു കണ്ടോ ഞാൻ പറഞ്ഞില്ലേ ശ്യാമമ്മ കരഞ്ഞാൽ അപ്പോ മനസിലാക്കും വല്യപ്പപ്പേയ്ക്കു ഞാൻ പറയും നീയാ കരയിച്ചേ എന്ന് അപ്പോ തന്നെ വല്യപപ്പ ചൂരൽ എടുക്കും നിന്റെ പുറത്തിന്റെ കാര്യം ഗോപി…”മഹി ശ്യാമയോട് ചോദിക്കുന്നത് കേൾക്കേ അജു യദുവിനോട് രഹസ്യമായി പറഞ്ഞു.. യദു ദയനീയമായി അജുവിനെ നോക്കി അജു യദുവിനോട് മുഴുവൻ പല്ലുകാട്ടി ചിരിച്ചു.ഏയ്‌ ഇല്ല ഇന്ദ്രേട്ടാ ഞാൻ വെറുതെ മക്കൾ വന്നപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞുപോയി… ” ശ്യാമയുടെ മറുപടി കേൾക്കേ മഹി അമർത്തി മൂളി..”ഏയ്‌ കള്ളം വല്യപപ്പേ ഈ യദു ഓരോന്നു പറഞ്ഞു കരയിപ്പിച്ചതാ..”അജു പറയുന്നത് കേട്ട് യദു ഒന്നും ഞെട്ടി അവളെ എടി വഞ്ചകീ എന്ന ഭാവത്തോടെ നോക്കി… മഹി ആണോ എന്നരീതിയിൽ നോക്കിയതും യദു അല്ല എന്ന് രീതിയിൽ തല അനക്കി യദുവിന്റെ ദയനീയ ഭാവം കണ്ട് മൂവരും ഉറക്കെ ചിരിച്ചു..

പറ്റിച്ചു അല്ലേ എന്ന രീതിയിൽ അജുവിനെ നോക്കിയ യദുവിനെ കളിയാക്കി അജു. യദു അജുവിനെ അടിക്കാൻ കൈ നീട്ടിയയത്തും അജു മഹിയുടെ അടുത്തേയ്ക് ഓടി കൈയിൽ പിടിച്ചു..ഇരുവരുടെയും കളികണ്ട് മഹിയും ശ്യാമയും പരസ്പരം ചിരിച്ചു..
രാത്രി അത്താഴം കഴിഞ്ഞു എല്ലാവരും കൂടി ഒരുമിച്ചിരുന്നു സംസാരിക്കുവായിരുന്നു ആ സമയം യദുവിനെ കണ്ണ് കാണിച്ച് അജു മഹിയുടെ അരികിൽ ഇരുന്നു…”ഇന്ന് വല്യപപ്പാ വല്യ സന്തോഷത്തിലായിരുന്നല്ലോ എന്താ കാര്യം..” അജു ചോദിച്ചതും ഒരു ചിരിയോടെ മഹി എംകെ ഗ്രൂപ്പ് ഇതുവരെ നമ്മുടെ കമ്പനിയോട് ചെയ്ത ചതിയും തമ്പിയുടെ കൂടെ കൂടി കമ്പനിയേ ചതിച്ചു നേടിയ കോൺട്രാക്ട് ക്യാൻസൽ ആയ വിവരവും അറീച്ചു…”ഈ എംകെ ഗ്രൂപ്പ്‌ കരണിന്റെ അല്ലേ അതായത് ഒരു മോഹനൻ അയാളുടെ അല്ലേ..”യദു സംശയത്തോടെ ചോദിച്ചു..”അതേ നിങ്ങൾക്കെങ്ങനെ അറിയാം..”

“എന്റെ വല്യപ്പേ ആ കരൺ ആണ് വാവാച്ചിടെ റാഗിംഗ് ഇഷ്യൂമായി ബദ്ധപ്പെട്ട് പറഞ്ഞ കരൺ..””ഓഹോ അവൻ അപ്പോ അവന്റെ അച്ഛന്റെ സ്വഭാവം തന്നെ എടുത്തത്…” ഇന്ന് നടന്ന സംഭവം മഹി എല്ലാവർക്കും വിശദമായി പറഞ്ഞുകൊടുത്തു.. അജുവിന് സായിയോട് വല്ലാത്ത ബഹുമാനം തോന്നി..”പിഎം സാരഥി ആണ് നീയും അനുവും എന്നു അറിയില്ലല്ലോ അവന്…””ഏയ്‌ ഇല്ല വല്യപപ്പേ അറിയുന്ന കുറച്ചുപേരെ പറയരുത് എന്ന് വിലക്കിയിട്ടുണ്ട്.. പിന്നെ അവന്റെ സ്വഭാവം നല്ലതല്ലാത്തോണ്ട് ആരും അങ്ങോട്ട്‌ കേറി പറയില്ല…”മഹി അജു പറയുന്നത് കേട്ട് അമർത്തി മൂളി കുറച്ചു സമയം കഴിഞ്ഞു അജു മഹിയോട് പിന്നേയും ചേർന്നിരുന്നു”അതേ അപ്പേ…”അജു വിളിച്ചതും മഹി ചിരിയോടെ നോക്കി തങ്ങളുടെ പ്രൈവസികളിൽ മാത്രം വിൽക്കുന്നതാണ് അജു അപ്പേ എന്ന്.. ഇന്ന് യദു കൂടെ ഉണ്ടായിട്ടുപോലും അജു വിളിച്ചപ്പോൾ മഹിക് വല്ലാത്ത സന്തോഷം തോന്നി…

“എന്താ കണ്ണാ…””അപ്പേ ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കോ..”പറഞ്ഞോ എന്താ എന്റെ കണ്ണന് വേണ്ടേ എന്റെ മോളുടെ ഏത് ആഗ്രഹവും ഈ അപ്പ സാധിച്ചു തരും പറ എന്താ വേണ്ടേ..”

“എനിക്കെന്റെ അപ്പയെ വിശ്വസാ.. അപ്പ വാവാച്ചിടെ പിറന്നാളിന് നാഥനങ്കിളിനെ വിളിക്കാനിരികുവല്ലേ.. അത് ഇന്ന് തന്നെ വിളിക്കണം നാഥനങ്കിളിനോട്‌ ഇന്ന് തന്നെ സംസാരിക്കണം പറ്റുവോ..””പറ്റായിക ഒന്നുമില്ല ഇന്ന് തന്നെ വേണോ..”വേണം ഇപ്പോ ഈ നിമിഷം വേണം..”അജു പറഞ്ഞുകൊണ്ട് യദുവിനു മഹിയുടെ ഫോൺ നീട്ടി നമ്പർ ഡയൽ ചെയ്യാൻ പറഞ്ഞു…യദു ഡയൽ ചെയ്തു മഹിക് നേരെ നീട്ടി… ഫോൺ വാങ്ങുമ്പോൾ അജുവിനെ മഹി വീണ്ടും നോക്കി പ്ലീസ് എന്ന് കെഞ്ചി അജു.. അത് കണ്ട് ഒരു ചിരിയോടെ മഹി ഫോൺ ചെവിൽ വെയ്ക്കാൻ പോയതും അജു ഫോൺ വാങ്ങി ലൗഡിൽ ഇട്ടു..കൃഷ്ണലയത്തിൽ ആഹാരം കഴിച്ച് രാമനാഥൻ സോഫയിൽ എന്തോ ആലോചിച്ചിരിക്കുവായിരുന്നു.. അയാളുടെ അരികിലേയ്ക് ശ്രീദേവി വന്നു നിന്നതൊന്നും അറിയാതെ..

“എന്താ ഇതിനുമാത്രം ഒരു ആലോചന..” നാഥന്റെ തോളിൽ കൈ ചേർത്ത് ശ്രീദേവി ചോദിച്ചതും അയാൾ ഒന്ന് ദീഘശ്വാസമെടുത്തു അവളെ നോക്കി”ഒന്നുമില്ലടോ ഞാൻ പഴയ കാര്യങ്ങൾ ആലോചിച്ചിക്കുവായിരുന്നു ഞാൻ അന്ന് അല്ലുവിന്റെ കാര്യം വെക്തമായി ചോദിക്കണമായിരുന്നു അല്ലാതെ മറ്റുള്ളവരുടെ വാക്ക് കേട്ട് അവളെ തള്ളികളയരുതായിരുന്നു…അവൾ പോയതും ഇന്ദ്രനെയും ഞാൻ മറന്നു ഇന്ന് അവനെക്കുറിച്ചു അറിഞ്ഞപ്പോൾ അവനോടു സംസാരിക്കാൻ കൊതി തോന്നി നീ പറഞ്ഞത് കൊണ്ട് മാത്ര ദേവി ഞാൻ ക്ഷമിച്ചു നില്കുന്നെ അല്ലേൽ ഞാൻ തന്നെ അവനെ വിളിച്ചേനെ നാളെ രാവിലെ വരെ ഞാൻ കാക്കും..”നാഥൻ ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തിയതും ഫോൺ ബെൽ അടിച്ചു.. അയാൾ ശ്രീദേവിയേ നോക്കി ഫോൺ എടുത്തു..

“ഹലോ..”മറുവശത്തുനിന്ന് മറുപടി കേൾക്കാതെ വീണ്ടും അയാൾ ഹലോ പറയാൻ ഒരുങ്ങിയതും മറുവശത്തുനിന്ന് കേട്ട ശബ്ദം ഒരുവേള അയാളെ നിശബ്ദനക്കി..ഹലോ ആരാ…? അൽപനേരം കഴിഞ്ഞു മഹി കുറുമ്പോടെ വീണ്ടും ചോദിച്ചതും.. നാഥന്റെ കണ്ണുകൾ നിറഞ്ഞു..”ഇങ്ങോട്ട് വിളിച്ചു ആരാണെന്നു ചോദിക്കുനോ…?” അതേ കുറുമ്പോടെ നാഥൻ മറുപടി നൽകുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..”കിളവനായി എന്നിട്ടും സ്വഭാവത്തിനു ഒരു മാറ്റവും ഇല്ലല്ലോടാ..””ആരാടാ കിളവൻ ഞാൻ ഇപ്പഴും ചെറുപ്പക്കാരനാടാ സ്റ്റിൽ 25..””പിന്നെ സ്റ്റിൽ 25 നിന്റെ മകനാണെന്നു പറ അല്ലാതെ കിളവനൊക്കെ സ്റ്റിൽ 25..”

ഇരുവരുടെയും സംസാരം കേട്ട് അമ്പരപ്പോടെ അജു യദുവിനെ നോക്കി ആളും അതേ ഭാവത്തോടെ അജുവിനെ നോക്കുന്നു എന്നാൽ ശ്യാമയേ നോക്കിയ അജു കാണുന്നത് നിറഞ്ഞ കണ്ണുകളാൽ ചിരിയോടെ മഹിയേ നോക്കുന്നതാണ് അജു എഴുന്നേറ്റു ശ്യാമയേ ചേർത്തുപിടിച്ചു അരികിൽ ഇരുന്നു ശ്യാമ അജുവിന്റെ കവിളിൽ തഴുകി അവരുടെ സംസാരം കേട്ടിരുന്നു..പെട്ടന്ന് അജുവിന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു മെസ്സേജ് ടോൺ കേട്ടപ്പോൾ തന്നെ അജുവിന് ആളെ മനസിലായി പ്രൈവറ്റ് നമ്പർ… അവൾ യദുവിനെയും ശ്യാമയെയും ഒന്ന് നോക്കി അവരുടെ ശ്രദ്ധ ഫോൺ കാളിൽ ആണെന്ന് മനസിലായതും അജു പതിയെ എഴുന്നേറ്റു പുറത്തിറങ്ങി.. എന്നാൽ അജുവിനെ ശ്രദ്ധിച്ച മഹിയേ അജു കണ്ടില്ല അജുവിന്റെ കള്ളത്തരം കൺകെ മഹിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..

അജു മെസ്സേജ് എന്തെന്നു അറിയാൻ ആകാംഷയോടെ ഫോൺ എടുത്തു മെസ്സേജ് ഓപ്പൺ ആക്കി”Happiness and PeaceHappiness and PeaceIt is a peaceful time
I’ll just flow with the storyThe colours ofhappinessWill spread all overHappiness and Peace “അജു മെസ്സേജ് വായിച്ചതും ആ മെസ്സേജ് തന്നെ വീണ്ടും വീണ്ടും അവൾ വായിച്ചു സത്യത്തിൽ അവൾക് ആ മെസ്സേജിൽ എന്താ ഉദേശിച്ചതെന്നു മനസിലായില്ല..വീണ്ടും ഫോണിൽ മെസ്സേജ് വന്നത്തറിഞ്ഞു അജു മെസ്സേജ് നോക്കി..”ഇന്ന് നീ ഒത്തിരി സന്തോഷതിലല്ലേ പെണ്ണേ… അപ്പഴാ എന്റെ മെസ്സേജ് എന്താ പെണ്ണേ ഇങ്ങനെ നോക്കുന്നെ അറിയാം ഞാൻ എന്താ ആ വരിയിൽ ഉദേശിച്ചത്‌ എന്നല്ലേ ഇപ്പോഴത്തെ സംശയം അത് പ്രതേകിച്ചു ഒന്നുമില്ലടി പെണ്ണേ ഒരു മലയാളം ഫിലിം സോങ് കേട്ടപ്പോൾ ഇംഗ്ലീഷ് വൽകരിച്ചതാ… പിന്നെ ആ മലയാളം സോങ് ഏതാണെന്നു നാളെ രാത്രി നമ്മൾ കണ്ടുമുട്ടും മുന്നേ കണ്ടുപിടിക്കണേ… എന്തേ ഇങ്ങനെ നോക്കുന്നെ കണ്ടുമുട്ടും എന്ന് കേട്ടത് കൊണ്ടാണോ… എന്തോ നിന്നോട് മറഞ്ഞിരുന്നു പ്രണയിക്കാൻ എനിക്കുള്ള മൂഡ് പോയി അപ്പോ നമുക്ക് നേരിൽ കാണാം എന്നൊരു ആഗ്രഹം.. നാളെ കാണും വരേയ്കും എന്റെ പെണ്ണ് എന്ത് പാട്ടാണെന്നു കണ്ടുപിടിക്ക് എന്ന് കരുതി ഉറക്കം കളയരുത് കേട്ടോ അപ്പോ ശരി നാളെ കാണും വരേരേയ്കും നിന്റെ സമ്മതമില്ലാതെ നിന്നെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന നിന്റെ മാത്രം ജാൻ ❤