16/04/2026

സായൂജ്യം : ഭാഗം 20

രചന – തൻശി തനു

“ഫെബി നിനക്ക് ടിജോയെ ഇഷ്ടമാണോ..” ഫെബിയിൽ നിന്നും മറുപടി ലഭിക്കാതെ ഫൈസൽ വീണ്ടും ചോദ്യം ആവർത്തിച്ചു.. യദു നിസ്സഹായതയോടെ ടിജോയെ നോക്കി എന്നാൽ ടിജോ ഫെബിയുടെ വാക്കുകൾക്കായി കാത്തോർത്തു “അത് പാച്ചിക്ക..” ഫെബി എന്ത് പറയണം എന്നറിയാതെ ഫൈസലിനെ നോക്കി.. “എന്റെ മോള് സത്യസന്ധതമായി പറഞ്ഞോ ഞാൻ ഉണ്ടാകും കൂടെ നിന്നെ ആരും ഒന്നും ചെയ്യില്ല…”

ഫൈസൽ പറഞ്ഞതും വല്ലാത്തൊരു ആത്മവിശ്വാസം നിറഞ്ഞു അവളിൽ.. ഫെബി ദീർഘശ്വാസം എടുത്ത് ടിജോയെ ഒന്ന് നോക്കി.. അവൻ താൻ എന്ത് പറയുന്നു എന്ന് കേൾക്കാൻ കാത്തിരിക്കും പോലെ തന്നെ പിരിയല്ലേ എന്ന് പറയും പോലെ അവൾക് തോന്നി.. “എനിക്ക് ഇഷ്ടാണ് ഇച്ചായനെ..” ടിജോയുടെ മുഖത്തുനോക്കി ഫെബി പറഞ്ഞതും ടിജോയുടെ  കണ്ണുകളിലെ തിളക്കം അവൻ അത് കേൾക്കാൻ എന്തുമാത്രം കൊതിച്ചിരുന്നു എന്ന് അവൾക് മനസിലായി.. അവന്റെ മുഖത്തെ തെളിച്ചം ഫെബിൽ എന്താനില്ലാത്ത  അനുഭൂതി നിറഞ്ഞു..

യദു പെട്ടന്ന് ടിജോയുടെ അരികിൽ ചെന്നു അവനെ വാരി പുണർന്നു.. ടിജോ ഒന്ന് ഞെട്ടി ഫെബിയുടെ ഉത്തരത്തിൽ അവൻ പരിസരബോധം മറന്ന് ഫെബിയെ നോക്കി ഇരിക്കുവായിരുന്നു..  തിരിച്ചു അവന്റെ കൈകൾ യദുവിനെ പുണരുമ്പോൾ ടിജോയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.. എന്നാൽ ഫെബിയുടെ മറുപടി കേട്ട് ഫൈസൽ ഒഴികെ ബാക്കി എല്ലാവരും ഞെട്ടിയിരുന്നു… “ഫെബി നീ ഈ പറഞ്ഞത് എന്താന്നു നിനക്ക് ഓർമ്മയുണ്ടോ…”

ഉമ്മച്ചി കരഞ്ഞുകൊണ്ട് ഫെബിയുടെ തോളിൽ പിടിച്ചു കുലിക്കി ചോദിച്ചു.. “ഛീ അധികപ്രസംഗി ഈ നസ്രാണി ചെക്കനെ മാത്രമേ കിട്ടിയുള്ളോ നിനക്ക് പ്രേമം തോന്നാൻ..” ഫെബിയുടെ മാമ ദേഷ്യത്തോടെ അവളെ അടിക്കാൻ കൈയുയർത്തി. ” മാമാ വേണ്ട… ” ടിജോ അത് കണ്ട് തടുക്കാൻ പോകുംമുമ്പ് ഫൈസൽ അയാളുടെ കൈ പിടിച്ചു. ” അവളുടെ ഇഷ്ടം അതാണെങ്കിൽ അത് നടക്കും ആരെതിർത്താലും..”

ഫൈസൽ ഉറച്ച ശബ്ദത്തോടെ  പറഞ്ഞു. ഇതിന്റെ പേരിൽ അവിടെ വാക്കുതർക്കവും മൂർച്ഛിക്കുമ്പോൾ മുറ്റത്ത് ഒരു കാർ വന്നു നിന്നു.. എല്ലാവരുടേയും ശ്രദ്ധ അതിലേക്കു തിരിഞ്ഞു. കാറിൽ നിന്നും യദുവിന്റെ അച്ഛൻ രാമനാഥൻ ഇറങ്ങിയത് കണ്ട് എല്ലാവരും ഒരു നിമിഷം നിശബ്ദരായി. “സാർ എന്താ ഇവിടെ പെട്ടന്ന്..” ഫൈസൽ വേഗം തന്നെ അയാളുടെ അരികിലേയ്ക് ചെന്ന് ചോദിച്ചു…

“അതെന്താടോ എനിക്ക് ഇവിടെ വന്നൂടെ..” “അയ്യോ അതല്ല പെട്ടന്ന് കണ്ടപ്പോൾ സാർ അകത്തു വാ…” “ഓ അതാണോ എന്റെ പിള്ളേർ ഇവിടെ വന്നൂന്ന് അറിഞ്ഞു വന്നതാണ്…” രാമനാഥൻ സോഫയിൽ ഇരുന്നു കൊണ്ടു പറഞ്ഞു.. “അങ്ങേടെ പിള്ളേരോ..” ഫെബിയുടെ മാമാ ആശ്ചര്യത്തോടെ ചോദിച്ചു.. “അതേടോ റഫീക്കേ ഈ ഇരിക്കുന്നത് എന്റെ രണ്ടാമത്തെ മകനാണ്… പിന്നെ ഇവൻ എന്റെ മോന്റെ അടുത്ത ചങ്ങായിയാണ്… അല്ല എന്റെ മോൻ തന്നെയാണ്. അവനു തന്റെ മരുമകളെ ഇഷ്ടമാ അവളെ അവനു കൊടുക്കുന്നതിൽ  തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ..?”

രാമനാഥൻ ഫെബിയുടെ മാമയോട് ചോദിച്ചു.. റാഫിക് അതു കേട്ടതും ഒന്ന് പതറി.. ” ഹേയ് എനിക്ക് പ്രശ്നമൊന്നുമില്ല സന്തോഷമേയുള്ളൂ.. ” നാഥനോട് എന്തെങ്കിലും പറഞ്ഞു ഉടക്കിയാൽ പിന്നീടുണ്ടാകുന്ന പ്രശ്നം നന്നായി അറിയാവുന്ന റാഫിക് വേഗം പറഞ്ഞു. ഫെബിയുടെയും ടിജോയുടെയും കാര്യത്തിൽ പ്രശ്നമുണ്ടാക്കിയ മാമ ഇത് പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി.. കേട്ടത് വിശ്വസിക്കാൻ ആവാതെ ഫെബിയും ടിജോയും പരസ്പരം നോക്കി.. എന്നാൽ യദുവിനു അച്ഛനെ കണ്ടതുമുതൽ വന്നകാര്യം സാധിക്കും എന്ന് നല്ല വിശ്വാസം ഉണ്ടായിരുന്നു.. അതിനാൽ തന്നെ അവനിൽ ഒരു ചിരി തത്തികളിച്ചു..

“അപ്പോ ഫൈസി ഈ ഇരിക്കുന്നു എന്റെ ചെക്കന് നിന്റെ പെങ്ങളെ കൊടുക്കുന്നതിൽ വിരോധം ഉണ്ടോ…” പെട്ടന്നുള്ള നാഥന്റെ ചോദ്യത്തിന് എല്ലാവരും സംശയത്തോടെ നോക്കി “ഇങ്ങനെ നോക്കണ്ട ഞാൻ ടിജോയുടെ കാര്യം തന്നെയാ പറഞ്ഞെ അവന്റെ വീട്ടുകാർ എനിക്ക് അത്രയും വേണ്ടപ്പെട്ടവരാണെന്നു കരുതിക്കോ എന്റെ മകനെ പോലെ അല്ല എന്റെ മകൻ തന്നെയാണ് ടിജോ നിന്റെ പെങ്ങൾ ഫെബിയെ ഇവന് തരുന്നതിൽ വിരോധം ഉണ്ടോ ഫൈസി…?”

“സാർ അവളുടെ ഇഷ്ടമാണ് എനിക്ക് പ്രധാനം… എന്റെ പെങ്ങൾ ഈ ഇരിക്കുന്ന ടിജോയെ സ്നേഹിക്കുന്നു എന്ന് പറഞ്ഞസ്ഥിതിയ്ക്ക് എനിക്ക് ബന്ധത്തിനു പൂർണ്ണസമ്മതം.. ” ഫൈസൽ പറഞ്ഞതും അവരുടെ മാമന്റെ മുഖത്ത് നീരസം ഒഴികെ ബാക്കി എല്ലാവരിലും സന്തോഷം നിറഞ്ഞു… ടിജോയുടെ ഫാമിലിയുമായി വീണ്ടും വരാം എന്ന് പറഞ്ഞ് രാമനാഥൻ എഴുനേറ്റു… കൂടെ ടിജോയും യദുവും.

“അയ്യോ ഒന്നും തിന്നിറ്റല്ലോ..” അവർ എഴുന്നേറ്റത് കൺകെ ഫെബിയുടെ ഉമ്മ ആവലാതിയോടെ പറഞ്ഞു.. “ഇപ്പോ ഞങ്ങൾ ഇറങ്ങിവാ… ഉമ്മച്ചിടെ പൊന്നുമോളെ കണ്ണ് നിറക്കത്തെ നോക്കിക്കോളാം ഞാൻ.. എനിക്ക് അവളില്ലാതെ പറ്റില്ല അതാണ് ഒരു ആലോചന വന്നു എന്ന് കേട്ടപ്പോൾ ധൃതി പിടിച്ചു വന്നേ.. അടുത്ത തവണ വരുമ്പോൾ കാര്യമായി തന്നെ കഴികാം ഉമ്മച്ചി..”

ഫെബിയുടെ ഉമ്മയെ ചേർത്തുപിടിച്ച് ടിജോ പറഞ്ഞു അത് കേട്ടതും ആ അമ്മ മനസ്സ് സന്തോഷതാൽ നിറഞ്ഞു… നിറഞ്ഞ മനസ്സോടെ അവർ ടിജോയുടെ മുഖത്ത്  തലോടി.. പോകുംമുമ്പ് ടിജോ ഫെബിയേ നോക്കി പ്രണയപൂർവ്വം കണ്ണുകളാൽ യാത്രപറഞ്ഞു… അത് കാൺകേ ഫെബി പുഞ്ചിരിയോടെ  നാണത്താൽ മുഖം താഴ്ത്തി…

തിരിച്ചു പോകുമ്പോൾ രാമനാഥന്റെ  കാറിൽ ആയിരുന്നു ടിജോയും യദുവും.. ഇരുവരും വന്ന കാർ ഡ്രൈവറോട് വീട്ടിൽ എത്തിക്കാൻ പറഞ്ഞ് യദു ഡ്രൈവിംഗ് സീറ്റിൽ കേറി… ഫെബിയുടെ വീട്ടിൽ നിന്നും ഇറങ്ങിയതും ടിജോ മനസ് പൂമ്പാറ്റയേ പോലെ പറി പറക്കുകയായിരുന്നു… തന്റെ പ്രണയം താനിലേയ്ക്വ ന്നുചേർന്നിരിക്കുന്നു..  അത്രയേറെ സന്തോഷവാനായിരുന്നു അവൻ…

ടിജോയെ ഡ്രൈവിംഗിനിടയിൽ ഗ്ലാസ്‌ മിറാറിലൂടെ യദു നോക്കി സന്തോഷത്താൽ പുഞ്ചിരിച്ചു.. ടിജോയുടെ ഫോൺ റിംഗ് ചെയ്തതും സ്വപ്നത്തിൽ എന്നപോലെ അവൻ ഞെട്ടി അതുകൊണ്ട് യദു ഉറക്കെ ചിരിച്ചു.. രാമനാഥന്റെ ശ്രദ്ധയും ടിജോയിൽ ആയിരുന്നതിനാൽ അയാളുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു..  ടിജോയ് ഇരുവരെയും  നോക്കി ചമ്മിയ ചിരിയോടെ ഫോൺ എടുത്തു.. “അജു…”

വളരെയേറെ സന്തോഷത്തോടെ ഉള്ള ടിജോയുടെ സ്വരം കേൾക്കേ അജുവിന് പോയ കാര്യം നടന്നു എന്ന് മനസിലായി.. “അപ്പോ എന്റെ നാത്തൂനേ മാറ്റേണ്ട അല്ലേ..” അല്പം കുറുമ്പോടെ ഉള്ള അജുവിന്റെ സംസാരം കേൾക്കേ ടിജോയുടെ അധരങ്ങളിൽ പുഞ്ചിരി നിറഞ്ഞു. “വേണ്ട..” “ഞാൻ ആം സോ ഹാപ്പി ടിജോ ലവ് യു…. ലവ് യു സോ മച്ച്… ഇവിടെത്തെ കാര്യം നീ എത്തുമ്പോഴേക്കും ഞാനും വല്യപപ്പയും ഓക്കേ ആക്കിയിരിക്കും… ഈ സന്തോഷം നീ വന്നു നമുക്ക് ആഘോഷിക്കാം ഇപ്പോ ഞാൻ വെയ്ക്കുവാ മുഹ്വാആആ..  ”

ടിജോയെ ഒന്നും പറയാൻ അനുവദിക്കാതെ അജു ഫോൺ കട്ട്‌ ചെയ്യ്തു എപ്പഴും അവനിൽ നിറഞ്ഞ പുഞ്ചിരി ആയിരുന്നു.. “അപ്പ എങ്ങനെ കൃത്യസമയത്ത് അവിടെ എത്തി…” യദു രാമനാഥനോടായി ചോദിച്ചു.. ആ ചോദ്യം തന്നെയായിരുന്നു ടിജോയുടെയും മനസ്സിൽ ” അതോ എന്നെ എന്റെ ചങ്ങായി വിളിച്ചിരുന്നു… അവന്റെ ചെക്കൻ ഇവിടെ ഒരു പെണ്ണിനെ അന്വേഷിച്ചു വന്നിട്ടുണ്ടെന്ന്  നീയൊന്നു പോയി എന്റെ സ്ഥാനത്തു നിന്ന് സംസാരിക്കണം എന്ന് പറഞ്ഞു അവന്റെ ചെക്കൻ എന്നുപറയുമ്പോൾ എന്റെയും ചെക്കനെല്ലേ പിന്നെ ഒന്നും നോക്കിയില്ല നേരെ വിട്ടു….”

രാമനാഥൻ പറഞ്ഞത് കേട്ട് ടിജോയുടെ കണ്ണുകൾ നിറഞ്ഞു.. എന്തിനും കൂടെ നിൽക്കുന്ന വല്യപപ്പയെ ഓർത്ത് സന്തോഷത്തിന്റെ  കണ്ണുനീർ.. അവർ യദുവിന്റെ വീട്ടിൽ എത്തിയതും ശ്രീദേവി അവരെ കാത്തെന്ന പോലെ ഉമ്മറത്തുണ്ടായിരുന്നു… “എന്തായി പോയ കാര്യം…” കാറിൽ നിന്നിറങ്ങുന്നവരെ കണ്ട് ശ്രീദേവി വേഗം തിരക്കി.. അമ്മയുടെ ചോദ്യം കേട്ട് ടിജോയും യദുവും പരസ്പരം നോക്കി…

“നിങ്ങൾ ഇങ്ങനെ നോക്കണ്ട ഞാൻ ഇവിടെ വന്നപ്പോൾ നിങ്ങൾ വന്നു പെട്ടന്ന് പോയി എന്ന് പറഞ്ഞു അപ്പോൾ തന്നെയാ ഇന്ദ്രൻ വിളിച്ചേ പിന്നെ ഇവളോട് പറഞ്ഞു പെട്ടന്ന് അങ്ങോട്ട്‌ വന്നു…” “നിങ്ങൾ കാര്യം പറയുന്നുണ്ടോ മനുഷ്യനെ ടെൻഷൻ ആകാതെ…” “ഓ എന്റെ ശ്രീ നിന്റെ നാഥേട്ടൻ പോയ കാര്യം നടക്കാതിരിക്കുവോ…” “അപ്പോ അവർ സമ്മതിച്ചോ..” “ആ അമ്മേ സമ്മതിച്ചു…” തുടർന്ന് അവിടെ നടന്ന കാര്യങ്ങളെല്ലാം യദു ശ്രീദേവിയെ ചേർത്തുപിടിച്ചു പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞു അവർ ടിജോയുടെ അരികിൽ ചെന്നു കവിളിൽ കൈ ചേർത്തു

“സന്തോഷമായോ എന്റെ മോന്…” അവരുടെ സാമിപ്യം ടിജോയ്ക്കു ശ്യാമയേ ഓർമ വന്നു നിറ കണ്ണുകളോടെ സന്തോഷത്തോടെ അവൻ ആ അമ്മയെ നോക്കി തലയനക്കി കവിളിൽ ചുംബിച്ചു…  രാമനാഥനും യദുവും  പുഞ്ചിരിയോടെ ആ രംഗം കണ്ടുനിന്നു.. അവിടന്ന് മടങ്ങുമ്പോൾ birthday ഫങ്ക്ഷന് രണ്ട് ദിവസം മുന്നേ എത്താം എന്ന ഉറപ്പ് രാമനാഥൻ ടിജോയ്ക്കു നൽകിയിരുന്നു

“എല്ലാവരോടും എനിക്കും വല്യപപ്പയ്ക്കും ഒരു കാര്യം പറയാനുണ്ട്..” അജുവിന്റെ വീട്ടിൽ ടിജോ ഒഴികെ മൂന്നു ഫാമിലിയും ഒത്തുകൂടിയ സമയത്ത് അജു എല്ലാവരോടും പറഞ്ഞു. എന്താണെന്നു അറിയാൻ എല്ലാവരുടെയും ശ്രദ്ധ അവളിൽ ആയി… അജു മഹിയേ കണ്ണ് കാണിച്ചു മഹി ഒന്ന് പുഞ്ചിരിച്ച് പറഞ്ഞു. “ടിജോ അനുവിന്റെ birthday ക്ഷണിക്കാൻ മാത്രം പോയതല്ല…” മഹി പറഞ്ഞതും

“പിന്നെ..” അമ്മമാർ മൂന്നുപേരും ഒരുപോലെ ചോദിച്ചു… “അത് അവൻ നിങ്ങൾക്കൊരു മരുമോളെ കൊണ്ടുവരാൻ പോയതാണ്..” അജു ചാടികേറി പറഞ്ഞതും എല്ലാവരും ഞെട്ടി അവളെ നോക്കി, കുറച്ചു സമയം കഴിഞ്ഞ് ആനന്ദ് ഞെട്ടലിൽ നിന്നും മുക്തനായി അജുവിനോട് കാര്യം തിരക്കി.. “എന്താ കുഞ്ഞാ നീ പറയുന്നേ അവൻ ആരെ കൊണ്ടുവരാൻ പോയെന്ന…”

“അത് പപ്പേ അവന് ഒരു കുട്ടിയോട് ഇഷ്ടമാണ്..കാസറഗോഡാ അവൾ… അവൾക്കൊരു കല്യാണലോചന വന്നു അതറിഞ്ഞപ്പോൾ അവന് പിന്നെ ആകെ ടെൻഷൻ ആയി അപ്പോ തന്നെ അവന് അവളെ കാണണം വീട്ടുകാരോട് സംസാരിക്കണം എന്നൊക്കെ പറഞ്ഞു പിന്നെ വല്യപപ്പാ ഒക്കെ എന്ന് പറഞ്ഞപ്പോൾ യദുവിനെ കൂട്ടി കാസറഗോഡ് വിട്ടു.. യദുവിന്റെ വീട്ടിനടുത്ത അവളുടെ വീട് അതുകൊണ്ട് വല്യപപ്പാ നാഥൻ മാമയെ വിളിച്ചു കാര്യം പറഞ്ഞിരുന്നു അവിടെ ആർക്കും പ്രശ്നം ഇല്ല ടിജോയ്ക്കു തന്നെ കൊടുകാം എന്ന് അവളുടെ വീട്ടുകാർ ഉറപ്പ് കൊടുത്തിട്ടുണ്ട്..”

അജു ഒറ്റശ്വാസത്തിൽ പറഞ്ഞ് അവസാനിപ്പിച്ചതും.. ഇവിടെ ഇപ്പോ എന്താ നടക്കുന്നെ എന്ന രീതിയിൽ എല്ലാവരും അജുവിനെ നോക്കി.. “ചേട്ടായിക്ക് ഇഷ്ടപ്പെട്ട കുട്ടി ആരാ ഇച്ചേച്ചി..” അനു ഫെബി തന്നെ ആണോ ആ ആളെന്നറിയാൻ വേഗം അജുവിനോട് തിരക്കി.. “നിങ്ങൾക്കെല്ലാവർക്കും കേട്ടറിയുന്ന ദേ ഇവളുവരുടെ ചങ്കും കരളുമായ ഫെബിൻ ഫാത്തിമ എന്ന ഫെബി ആണ് ആള്.. അവൻ പറയുമ്പോലെ ഇച്ചായന്റെ ഉമ്മച്ചി കുട്ടി..” അജു പറഞ്ഞു നിർത്തിയതും അനുവും ടെസയും സന്തോഷത്തോടെ പരസ്പരം നോക്കി തുള്ളി ചാടി അമ്മമാർ മൂന്നും മുഖാമുഖം നോക്കി താടിക്ക് കൈകൊടുത് ഇരുന്നു.. ആനന്ദും ജോൺസിയും പരസ്പരം നോക്കിനിന്നു

“നിങ്ങൾ ഇങ്ങനെ നോക്കണ്ട ദേ ഈ ഇരിക്കുന്ന ലിസയെ നിനക്ക് കണ്ട് ഇഷ്ടായി അവളോട്‌ പോലും പറയാതെ നേരെ അവളുടെ അപ്പന്റെ അടുത്തു പോയി കാര്യം പറഞ്ഞു വീട്ടിൽ വന്നു പുകിലുണ്ടാക്കി കെട്ടിയവൻ അല്ലേടാ ജോൺസി നീ അപ്പോ പിന്നെ ടിജോ ചെയ്തതിൽ അത്ഭുതം ഒന്നുമില്ല അതുകൊണ്ട് നീ അങ്ങു സമ്മതിച്ചേയ്ക്ക്…” മഹി ജോൺസിയുടെ തോളിൽ കൈയിട്ടു ചേർത്ത് പിടിച്ചു പറഞ്ഞതും ജോൺസിയും ലിസയും പരസ്പരം നോക്കി ചിരിച്ചു..

“ഞങ്ങൾ സമ്മതക്കുറവൊന്നും ഇല്ല ഏട്ടാ.. ഏട്ടനാ അവരെ വളർത്തിയത് അതുകൊണ്ട് തെറ്റായ വഴിക് പോകില്ല എന്ന് നല്ല ഉറപ്പുണ്ട്.. പിന്നെ ജാതി മതം അതിലൊന്നും ഒരു കാര്യവുമില്ല നല്ല മനുഷ്യസ്നേഹി ആയിരുന്നാൽ മതി അത്രേ ഉള്ളു തെറ്റിന്റെ വഴിക് പോകാതിരുന്നാൽ മതി…”

“അച്ചായൻ പറഞ്ഞത് ശരിയാ ആരായാലും കുഴപ്പമില്ല അവർ സന്തോഷത്തോടെ ജീവിച്ചാൽ മതി… പിന്നെ എല്ലാരോടും ഒരു കാര്യം പറയാം എന്റെ പൊന്നുമോൻ വരുമ്പോൾ ഞാൻ അൽപ്പം പേടിപ്പിക്കും ആരും എന്നെ തടയാൻ വരരുത് കേട്ടല്ലോ..” ജോൺസിയുടെയും ലിസയുടെയും അഭിപ്രായം തന്നെയായിരുന്നു മുതിർന്നവരുടെ എല്ലാവരുടെയും  അതുകൊണ്ട് തന്നെ അജുവും പിള്ളേർ സെറ്റിനും സന്തോഷമായി..

ടിജോയുടെ കാർ അജുവിന്റെ വീട്ടിനു മുന്നിൽ വന്നു നിന്നു എല്ലാവരും അവിടെ ആണെന്ന് അവൾ അവനെ അറീച്ചിരുന്നു.. സന്തോഷത്തോടെ തന്നെ ഇരുവരും കാറിൽ നിന്നും ഇറങ്ങി.. കാർ വന്നു നിന്ന സമയത്ത് തന്നെ എല്ലാവരും വീടിനു വെളിൽ വന്നിരുന്നു.. ലിസ രൂക്ഷനോട്ടത്തോടെ ഉള്ള നിൽപ്പ് കണ്ട് എല്ലാവരും ചിരി ഉള്ളിലൊതുക്കി എന്ത് സംഭവിക്കും എന്നറിയാൻ അവരെ ഉറ്റു നോക്കി.. ടിജോയും യദുവും അവർക്കാരിൽ വന്നു ടിജോയുടെ മുഖത്തെ പ്രസരിപ്പ് അവൻ എത്രമാത്രം സന്തോഷവാനാണെന്നു വിളിച്ചരിക്കുന്നു.. അതുകണ്ടതും ആ അമ്മ മനസ് സന്തോഷിച്ചു എങ്കിലും അതു പുറത്ത് കാണിച്ചില്ല…

“അവിടെ നിൽക്കട…” ലിസ ടിജോയ്ക്കു നേരെ അലറി.. അതുകേട്ടു പിള്ളേർ സെറ്റ് എല്ലാം ഒന്നടങ്കം ഞെട്ടി.. “ദൈവമേ അമ്മച്ചിയ്ക് ഇതുമാത്രം സൗണ്ടോ…” അറിയാതെ അനു ടെസയോട് പറഞ്ഞു അതേ സംശയം അവൾക്കും ഉണ്ടായിരുന്നു.. അമ്മച്ചിയുടെ പെട്ടന്നുള്ള ഭാവം കണ്ട് ടിജോ ഞെട്ടി നിന്നു.. “എന്ത് ധൈര്യത്തിലാടാ കണ്ട മുസ്ലിം വീട്ടിൽ പോയി പെണ്ണ് ചോദിച്ചത് എന്റെ മകൻ ആരെ കെട്ടണം എന്നത് ഞാൻ തീരുമാനിക്കും അല്ലാതെ അന്യ ജാതികരിയെ കെട്ടി കൂടെ പൊറുപ്പിക്കാം എന്ന നിന്റെ വിചാരം എങ്കിൽ നീ അത് എട്ടായി മടക്കിക്കോ… ഞങ്ങളുടെ സമ്മതം വാങ്ങി നീ അവളെ കെട്ടുമോന്നു സ്വപ്നം കാണണ്ട…”

ലിസ ഇങ്ങനെ ഓരോന്നു പറയുമ്പോൾ ടിജോ നിസ്സഹായതയോടെ  എല്ലാവരെയും നോക്കി പക്ഷേ ആരും അവരെ എതിർത്തു പറയാത്തതിനാൽ ടിജോയുടെ മുഖത്ത് സങ്കടം നിറഞ്ഞു ..  ടിജോയുടെ നിൽപ്പും മൗനവും ആ അമ്മ മനസ്സിൽ വേദന നിറച്ചു.. “സ്വന്തം ഇഷ്ടത്തിന് അവൻ പെണ്ണ് ചോദിക്കാൻ പോയിരിക്കുന്നു നൊന്ത് പെറ്റ അമ്മച്ചി ഓർമയില്ല കഷ്ടപ്പെട്ടു പോറ്റിയ അപ്പച്ചനെ മറന്നു സ്വന്തം ഇഷ്ടം നോക്കി പോയിരിക്കുവാ ഒരു വാക്ക് പറഞ്ഞിരുന്നേൽ ഞങ്ങളും വന്നു ഞങ്ങളെ കൊച്ചിനെ കാണാമായിരുന്നില്ലേ..”

അമ്മച്ചി പറഞ്ഞത് കേട്ട് ടിജോ ഒരുനിമിഷം ബൾബ് കത്തിയില്ല പിന്നെ മനസിലായപ്പോൾ അവൻ ഞെട്ടി തലയുയർത്തി അവരെ നോക്കി അവന്റെ കണ്ണ് നിറഞ്ഞത് കണ്ട് അമ്മച്ചിയ്ക് വല്ലാതെ വേദന തോന്നി.. “എന്റെ മോന് ഒരു ഇഷ്ടം ഉണ്ടായാൽ ഞങ്ങൾ എതിർക്കുമെന്ന് തോന്നിയോ നീ ആരെ ഇഷ്ടപ്പെട്ടലും ഞങ്ങൾക്ക് സന്തോഷമാണ്.. ആരായാലും അതിൽ ജാതി മതം അങ്ങനെ ഒന്നും നോക്കില്ല…  ഞാൻ നീ ഞങ്ങളോട് പറയാത്ത സങ്കടത്തിൽ പറഞ്ഞുപോയതാ നീ സങ്കടപെടല്ലേടാ..”

ലിസ മകന്റെ കവിളിൽ തലോടി നിറക്കണ്ണുകളോടെ പറഞ്ഞതും ടിജോ സന്തോഷത്തോടെ അമ്മച്ചിയെ കെട്ടിപ്പിടിച്ചു.. അതു കൺകെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു… “ഒരുനിമിഷം ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി അമ്മച്ചി..” ടിജോ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.. പിന്നെ അവിടമാകെ ഉത്സവപ്രതീതി  ആയിരുന്നു.. രാത്രിയിൽ എല്ലാവരും പിരിയുമ്പോൾ പിറ്റേന്ന് ഫങ്ക്ഷന് ഡ്രസ്സ്‌ എടുക്കാൻ പോകാൻ തീരുമാനിച്ചു..

അജു ഫ്രഷ് ആയി വന്നു കിടന്നു.. ഇന്ന് നടന്ന കാര്യങ്ങൾ ഓർമയിൽ തെളിഞ്ഞതും ടിജോയുടെ സന്തോഷമുള്ള മുഖം അവളിലും സന്തോഷം നൽകി… ‘പ്രണയം ഇത്രയും മനോഹരം ആയിരുന്നോ.. ‘ അറിയാതെ അവൾ സ്വയം ചോദിച്ചു.. എന്തുകൊണ്ട് അപ്പോൾ അവളുടെ മനസ്സിൽ സായ് യുടെ മുഖം തെളിഞ്ഞു… ചൊടിയിൽ ഒരു പുഞ്ചിരിയോടെ അവൾ ഫോൺ കൈലെടുത്തതും അതിലേയ്ക് ഒരു സന്ദേശം വന്നു.. ധൃതിയിൽ അവൾ ഫോണിൽ നോക്കി സായ് യുടെ മെസ്സേജ് കണ്ടതും അവളുടെ കണ്ണുകൾ അവൾ അറിയാതെ തന്നെ തിളങ്ങി…

“കൂടപ്പിറപ്പിന്റെ പ്രണയം പൂവണിഞ്ഞപ്പോൾ നിന്നിൽ ഇത്രയും ആനന്ദം ആണേൽ സ്വന്തം പ്രണയം എങ്ങനെയിരിക്കും എന്ന് വെറുതെ ഓർത്തുനോക്കിയേ…. ‘എഴുതിയ വരിയെക്കാൾ പ്രണയം തുളുമ്പുന്ന നൂറുവരികളുണ്ട് മനസ്സിൽ, നിന്നെക്കുറിച്ചു ഓർക്കുമ്പോൾ..’ (കടപ്പാട് ) നീ അറിയുന്നുണ്ടോ പെണ്ണേ…” വായിച്ചതും അജുവിൽ അവളപോലും അറിയാതെ പലഭവങ്ങളും വന്നുനിറഞ്ഞു.  ഒരു പുഞ്ചിരിയോടെ അവൾ മനോഹരമായ സ്വപ്നങ്ങൾ കണ്ടുകൊണ്ട് ഉറക്കത്തിലേയ്ക് വഴുതി വീണു…

“ഇച്ചേച്ചി എന്റെ birthday സെലിബ്രേഷൻ അല്ലേ അപ്പോ ഞാൻ സെലക്ട്‌ ചെയ്ത ഡ്രസ്സ്‌ ഇടുമോ…” ചുണുങ്ങിയുള്ള അനുവിന്റെ സംസാരം കേൾക്കേ അജുവിനു അവളെ വാത്സല്യത്തോടെ നോക്കി… എല്ലാവരും ഫങ്ക്ഷന് വേണ്ട ഡ്രസ്സ്‌ എടുക്കാൻ ജയലക്ഷ്മിയിൽ വന്നതായിരുന്നു.. “എന്നെ ഇങ്ങനെ നോക്കാതെ പറ ഞാൻ എനിക്ക് ഇഷ്ടപെട്ട ഡ്രസ്സ്‌ എടുത്താൽ ഇച്ചേച്ചി അതു വേണ്ടാന്ന് പറയരുത് ഞാൻ എടുത്തോട്ടെ…”

അവൾ വീണ്ടും ചൂണുങ്ങിയതും അജു ഒരു ചിരിയോടെ സമ്മതിച്ചു.. അതു കൺകെ അനു സന്തോഷത്തോടെ കെട്ടിപിടിച്ചു അജുവിന്റെ കവിളിൽ ചുംബിച്ചു. പിന്നെ അനു ഓടി പോയി ടെസയുടെ കൈ പിടിച്ച് അജുവിന് ഡ്രസ്സ്‌ എടുക്കാൻ ഓടി.. അജുവിന് സർപ്രൈസ് ആയി അനു അവൾക് എടുത്ത ഡ്രസ്സ്‌ ആർക്കും കാണിച്ചില്ല ഫങ്ക്ഷന്റെ അന്ന് ഇച്ചേച്ചി കണ്ടാൽ മതി എന്ന് അനു അജുവിനോട് പ്രതേകം പറഞ്ഞതിനാൽ അജു ചോദിക്കാൻ പോയില്ല..

അനുവിന് ഫങ്ക്ഷന് വേണ്ടി ഗ്രീൻ കളർ നെറ്റ് ടൈപ് സ്ലീവ് ലെസ്സ് സിമ്പിൾ ലോങ്ങ്‌ ഫ്രോക് ആണ് എടുത്തത്… അതു അജുവും ടിജോയും കൂടി സെലക്ട്‌ ചെയ്യ്തു.. ബാക്കി എല്ലാവർക്കും ഉള്ളത് പർച്ചേസ് ചെയ്തു അവർ വീട്ടിലേയ്ക് മടങ്ങി. പിന്നീടുള്ള ദിവസങ്ങൾ അജുവിന് പ്രൊജക്റ്റ്‌ ടോപ്പിക്ക് ഫൈനൽ ആയില്ല എന്നൊഴിച്ചു ബാക്കി എല്ലാം സന്തോഷകരമായ തന്നെ കടന്നു പോയി.. ഇനി അനുവിന്റെ birthday ഫങ്ക്ഷന് രണ്ടു ദിവസം മാത്രം..

ഇന്നാണ് കാസറഗോഡ് നിന്നും രാമനാഥനും ഭാര്യ ശ്രീദേവിയും വരുന്നത് അതിനാൽ തന്നെ എല്ലാവരും സന്തോഷത്തിൽ ആണ്.. ഇന്ദ്രനും ശ്യാമയുമാണ് കൂടുതൽ സന്തോഷം വർഷങ്ങൾക്കു ശേഷം  കൂട്ടുകാരനെ കാണുന്ന സന്തോഷത്തിൽ ആയിരുന്നു മഹീന്ദ്രനെങ്കിൽ വർഷങ്ങൾക്കുശേഷം കൂടപ്പിറപ്പിനെ കാണാൻ പോകുന്നതിനുള്ള സന്തോഷവും ഒപ്പം സഹോദരൻ എങ്ങനെ പ്രതികരിക്കും എന്ന സന്ദേഹവുമായിരുന്നു ശ്യാമയിൽ.. അവരെ കാത്ത് എന്നപോലെ മഹിയുടെ വീട്ടിൽ ആനന്ദിന്റെയും ജോൺസിയുടെയും  കുടുംബാംഗങ്ങളും ഒത്തുചേർന്നിരുന്നു..

മഹിയുടെ വീട്ടുമുറ്റത്തു ഒരു കാർ വന്നു നിന്നതും ആണുങ്ങൾ എല്ലാവരും വെളിയിൽ ഇറങ്ങി ഒപ്പം പിള്ളേർ സെറ്റും, കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും യദു ആദ്യം ഇറങ്ങി.. “ഛെ ഈ അലവലാതി ആദ്യം ഇറങ്ങി ഇമ്പ്രെഷൻ കളഞ്ഞു അല്ലേ അജു..” ടിജോയോടായി അജു രഹസ്യം പറഞ്ഞതും അവൾ അവനെ നോക്കി പേടിപ്പിച്ചു..

“ചേട്ടായി മോങ്ങിക്കൊണ്ടിരിക്കുമ്പോൾ കൂടെ കൊണ്ടുപോയി ലൈഫ് സെറ്റിൽ ആകാൻ കൂടെ ഉണ്ടായിരുന്നത് ആ അലവലാതി ആണേ..” ടിജോ പറയുന്നത് കേട്ട് അനു പ്രതേക ഈണത്തി പറഞ്ഞതും അജുവും ടെസയും ചിരി കടിച്ചു പിടിച്ചു.. ടിജോ എനിക്കെന്തിന്റെ കേടായിരുന്നു എന്ന രീതിയിൽ വളിച്ച ചിരി ചിരിച്ചു.. കാറിന്റെ കോ-ഡ്രൈവിംഗ് സീറ്റിൽ നിന്നും നന്ദു ഇറങ്ങി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.. അവൾ അജുവിനെ കണ്ട് ഓടി വന്നു കെട്ടിപിടിച്ചു അതു കണ്ട് അനുവിനും ടെസയ്ക്കും അൽപ്പം കുശുമ്പ് വന്നെങ്കിലും പുറത്തു കാട്ടിയില്ല..

കാറിന്റെ ബാക്ക് ഡോർ യദു തുറന്നതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു ആയി ബർഗണ്ടി leather ലോഫർ ടൈപ് ഷൂ ആയിരുന്നു ആദ്യം കണ്ടത്.. ഇറങ്ങിയേ വ്യക്തിയെ കണ്ടതും ടിജോ ഒഴികെ പിള്ളേർ പട ഞെട്ടി.. യദുവിന്റെ അച്ഛനാണ് പറയില്ല കണ്ടാൽ അവന്റെ മൂത്ത ചേട്ടൻ എന്നെ പറയു.. മുഖത്തെ താടി നര വീണിട്ടുണ്ടേലും മുടി കറുപ്പാണ് ബ്ലാക് ഫുൾ സ്ലീവ് ടി-ഷർട്ടും ബ്ലാക് ജീൻസും ആണ് വേഷം.. നിറഞ്ഞ പുഞ്ചിയോടെ എല്ലാവരെയും അയാൾ നോക്കി മഹിയേ കണ്ടതും അയാളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു…

“ഇന്ദ്രാ..” ആണ് വിളിയിൽ തന്നെ നാഥൻ എത്രമാത്രം മഹിയേ മിസ്സ്‌ ചെയ്തുന്നു എന്ന് എല്ലാവർക്കും മനസിലായി.. മഹി ആ വിളി കേൾക്കാൻ കാത്തിരുന്നപ്പോലെ നാഥാനരികിൽ ചെന്നു കെട്ടിപിടിച്ചു.. പരസ്പരം പുണർന്നു ഇരുവരും നിശബ്ദമായി തേങ്ങി..  നാഥന്റെ ശബ്ദം കേട്ട ശ്യാമ തുളസിയുടെ തോളിൽ തല ചായ്ച്ച് തേങ്ങി… തുളസി ശ്യാമയെ തലയിൽ തലോടി  ആശ്വസിപ്പിച്ചു..

മറുവശത്തുനിന്നു യദുവിന്റെ അമ്മ ശ്രീദേവി ഇറങ്ങി.. അവരുടെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞിരുന്നു.. അജു ഒരുനിമിഷം ശ്രീദേവിയേ തന്നെ നോക്കി നിന്നു.. അധികം തടി ഒന്നുമില്ലാതെ എന്നാൽ മെലിഞ്ഞതും അല്ലാത്ത പ്രകൃതം.. നല്ല ശ്രീത്വം നിറഞ്ഞ മുഖം.. മെറൂണിൽ കറുപ്പ് ബോർഡ് ഉള്ള ഒരു സെമി കോട്ടൺ ശരി ആണ് വേഷം മുഖത്തു ചുവന്ന കുറച്ചു വലിപ്പമുള്ള പൊട്ട് ഇട്ടിട്ടുണ്ട് എന്നല്ലാതെ മറ്റു ചമയങ്ങൾ ഒന്നുമില്ല കഴുത്തിൽ കരിമണിമാല ഇരു കൈകളിലും ഓരോ വളയും ഒരു ആഡംബരവും ഇല്ലാത്ത  സാധരണകാരിയമ്മ ഇവരാണ് കൃഷ്ണ ഗ്രൂപ്പിന്റെ ഓണരുടെ ഭാര്യ എന്ന് ആരും പറയില്ല അജു ഓർത്തു.. എന്തുകൊണ്ടോ ആ അമ്മയെ അവൾക് നന്നേ ഇഷ്ടപ്പെട്ടു…

അജു നന്ദുവിനെ അനുവിന്റെ കൂടെ നിർത്തി ശ്രീദേവിയുടെ അരികിൽ പോയി അജു ചിരിയോടെ ശ്രീദേവിയുടെ കൈയിൽ പിടിച്ചു.. “ശ്രീയമ്മേ..” അജു നിറഞ്ഞ ചിരിയോടെ അവരെ വിളിച്ചതും.. ശ്രീദേവി ഞെട്ടി അവളെ നോക്കി.. കിച്ചു മാത്രം വല്ലപ്പോഴും വിളിക്കാറുള്ള വിളി.. ആ അമ്മയുടെ കണ്ണുകൾ സന്തോഷത്താൽ വീണ്ടും നിറഞ്ഞു.. “ശ്രീയമ്മയ്ക് എന്നെ മനസ്സിലായോ..”

അജുവിന്റെ ചോദ്യത്തിന് അവർ ഒന്ന് സംശയിച്ച് യദുവിനെ നോക്കി അവൻ ചിരിയോടെ തലയാട്ടി അതേ എന്ന് ഉത്തരം നൽകി.. “അജു..” സ്നേഹത്തോടെ അതീവവാത്സല്യത്തോടെ അവർ വിളിച്ചു അവളെ ചേർത്തുപിടിച്ചു..
എന്തുകൊണ്ടോ ആദ്യക്കാഴ്ചയിൽ തന്നെ ആ അമ്മയ്ക്കും അജുവിനെ ഇഷ്ടപെട്ടിരുന്നു..  അവരുടെ മനസ്സിൽ അവളെ തന്റെ കിച്ചുവിന്റെ പെണ്ണായി കണ്ടു.. “രാമുവേട്ടാ..” ആനന്ദ് നാഥന്റെ അരികിൽ ചെന്നു വിളിച്ചു.. “നന്ദു മോനേ..” മഹിയിൽ നിന്നും വിട്ടു മാറി പുറകിലേയ്ക് തിരിഞ്ഞു നോക്കിയതും ആനന്ദിനെ കണ്ടതും നാഥനിൽ വാത്സല്യം നിറഞ്ഞു.. അയാൾ ആനന്ദിനെ വാത്സല്യത്തോടെ ചേർത്തു പിടിച്ചു വിളിച്ചു..

പിന്നീട് കുറച്ചുനേരം അവിടെ തന്നെ നിന്നു അവർ സംസാരിച്ചു.. നാഥന് ജോൺസിയേ മഹി പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. “അതേ നിങ്ങൾ കിളവന്മാർ മാത്രം പരിചയപ്പെട്ടാൽ മതിയോ ഇവിടെ ഞങ്ങൾ കുറച്ചുപേരുണ്ട്..” അനുവിന്റെ കുറുമ്പോട് കൂടിയുള്ള സംസാരം കേൾക്കേ എല്ലാവരുടെയും ശ്രദ്ധ അവളിൽ ആയി.. “അതുതന്നെ കിളവന്മാർ കൂടിയാൽ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ലെന്നേ..” അനു പറഞ്ഞത് ശരി വെയ്ക്കും പോലെ പ്രതേക ഈണത്തിൽ ടെസ പറഞ്ഞതും എല്ലാവരിലും ചിരിവന്നു.. “മതിയെടി ഞങ്ങളെ വാരിയത് ഞങ്ങൾ കിളവന്മാർ തന്നെ നിങ്ങൾ ചെറുപ്പകാരികൾക് എന്തു വേണം..”

മഹി അതേ പോലെ അവരോടു പറഞ്ഞതും അനുവും ടെസയും പരസ്പരം നോക്കി ബ്ലിങ്കസ്യ ആയി.. വല്ലാകാര്യമുണ്ടോ എന്ന രീതിയിൽ ടിജോയും യദുവും അവരുടെ അരികിൽ വന്നു പതിയെ പറഞ്ഞതും ഇരുവരും അവരെ കൂർപ്പിച്ചു നോക്കി.. “എല്ലാരും കൂടെ വെളിയിൽ നിൽക്കാനാണോ പ്ലാൻ ഇവരെ അകത്തു കേറ്റണില്ലേ പോലിസ് ഏമനെ..” “എടി ചട്ടമ്പി നീയും കൂടിയോ ഇവരുടെ കൂടെ..” “പിന്നല്ലാതെ എത്രനേരമെന്നുവെച്ച വെയിറ്റ് ചെയ്യുന്നേ ശ്രീയമ്മ വാ നമുക്ക് അകത്തു പോകാം ഇവർ വരുമ്പോൾ വരട്ടെ..” മഹിയോട് കപട ദേഷ്യത്തോടെ പറഞ്ഞ് അജു ശ്രീദേവിയെ വീടിനകത്ത് കൂട്ടിക്കൊണ്ടുപോയി…  മഹി നാഥനെ നോക്കി ചിരിച്ചു..

“നാഥാ ഇവരെ പരിചയപ്പെടുത്തിയില്ലല്ലോ ഇത് നന്ദുന്റെ ചെല്ലകുട്ടി അനന്യ അനൂന് വിളിക്കും പിന്നെ ഇത് ടെസ ഞങ്ങളുടെ കൊച്ച് കുറുമ്പി പിന്നെ ഇവനെ അറിയാലോ..” ടിജോയെ കാട്ടി പറഞ്ഞതും അറിയാം എന്ന രീതിയിൽ ചിരിയോടെ തലയാട്ടി.. “പിന്നെ അകത്തു കേറി പോയത് എന്റെ ചട്ടമ്പി അജന്യ എന്ന അജു.. നീ വാ അകത്തിരുന്നു സംസാരിക്കാം…” മഹി നാഥാനോട് പറഞ്ഞ് എല്ലാവരും കൂടെ അകത്തു കേറിയതും നാഥൻ കാണുന്നത് നിറക്കണ്ണുകളോടെ നിൽക്കുന്ന ശ്രീദേവിയേ ആണ് അയാൾ ആധിയോടെ അവരുടെ അരികിൽ പോയി

“എന്താ ദേവി എന്ത് പറ്റി താൻ എന്തിനാ കരയുന്നത്..” നാഥൻ ശ്രീദേവിയോട് ചോദിച്ചതും അവർ അയാളിൽ ചേർന്നു നിന്നു കലങ്ങിയ കണ്ണുകളോടെ സോഫയുടെ നേരെ വിരൽ നീട്ടി നാഥൻ ആ ഭാഗത്തേക്കു നോക്കി.. അവിടെ ഇരിക്കുന്ന ശ്യാമയേ കണ്ട് അയാൾ ഞെട്ടി ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്ന അവസ്ഥ നാഥന്റെ കണ്ണുകൾ നിറഞ്ഞു “അല്ലു…” നാഥന്റെ സ്വരം ഇടറിയിരുന്നു “അല്ലു മോളേ…” ഇടർച്ചയോടെ നിറകണ്ണുകളാൽ നാഥൻ ശ്യാമയേ വിളിച്ചതും പൊട്ടി കരഞ്ഞുകൊണ്ട് ശ്യാമ നാഥാനരികിൽ ഓടി ആ നെഞ്ചിൽ ചേർന്നു. കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു..

“അല്ലു മോളേ എവിടെയായിരുന്നു നീ… നിന്നെ കാണാതെ ഞങ്ങൾ എന്തുമാത്രം വിഷമിച്ചു എന്നറിയോ നിനക്ക്.. അന്വേഷിച്ചു പോകാത്ത ഒരിടവും ബാക്കി ഇല്ലായിരുന്നു ഞാനും ഭരതനും.. ഇത്രയും കാലം പോകുന്നിടങ്ങളിൽ ഒക്കെ നിന്നെ തേടുമായിരുന്നു.. ഇറങ്ങി പോകാൻ മാത്രം എന്താടാ നിനക്ക് പ്രശ്നം ഉണ്ടായത്… ശരിയാ അന്ന് നിന്റെ കൂടെ നിൽക്കാതെ അമ്മയുടെ വാക്ക് കേട്ട് വീട്ടിൽ നിന്നും ശശികലയുടെ വീട്ടിൽ പറഞ്ഞു വിട്ടത് എന്റെ തെറ്റാണ് അത് ഞാൻ മനസിലാക്കാൻ വൈകി പോയി..  പക്ഷേ പോയിക്കഴിഞ്ഞപ്പോൾ വല്ലാത്ത ആധി ആയിരുന്നു മനസ്സിൽ.. അന്ന് തന്നെ നിന്നെ അവിടന്നു കൂട്ടിവരാൻ ഇരുന്നപ്പോൾ പുതിയ പ്രൊജക്റ്റിന്റെ മീറ്റിംഗിന് പോകേണ്ടി വന്നു പെട്ടന്ന് വരാം എന്ന ധാരണ ആയിരുന്നു അവിടെ എത്തിയപ്പോൾ 2 ദിവസം പിന്നേയും വൈകി.. വീട്ടിൽ എത്തി നിന്നെ കൊണ്ടുവരാൻ നോക്കുമ്പോൾ ഞാൻ അറിയുന്നത് നീ ആരുടെ കൂടയോ ഒളിച്ചോടി എന്നാണ്…

അത് അറിഞ്ഞപ്പോൾ ഞാൻ നേരെ കലയുടെ അവിടെ പോയി കാര്യം തിരക്കി അപ്പോ കുമാരൻ പറഞ്ഞു.. നീ ഏതോ ഒരുത്തന്റെ കൂടെ പോയി തടുക്കാൻ ചെന്ന അവനെ തലയ്ക്കു അടിച്ചിട്ടു എന്ന്.. ആകെ പ്രാന്ത് പിടിച്ച പോലെ ആയി.. അന്ന് തന്നെ ഇന്ദ്രനും എന്നിൽ നിന്നും പോയി നീയും പോയി എന്നറിഞ്ഞപ്പോൾ തകർന്നു ഞാൻ.. കിച്ചു എന്നോട് വന്നുപറഞ്ഞു അപ്പാ അവർ പറയുന്നേ വിശ്വസിക്കല്ലേ… ചിറ്റ പാവമാ ഇവർ കള്ളം പറയുവാ എന്ന്.. ചെറിയ കുഞ്ഞ് പറയുന്നതാണോ അതോ മറ്റുള്ളവർ പറയുന്നതാണോ സത്യം എന്ന് ആ സമയം മനസിലാക്കാൻ സാധിച്ചില്ല… എന്തിനു ഏറെ പറയുന്നു എന്റെ പെങ്ങളെ മനസിലാക്കാൻ പറ്റാത്ത കൂടപ്പിറപ്പായിരുന്നു ഞാൻ..”

അയാൾ ശ്യാമയേ ചേർത്തുപിടിച്ചു ഓരോന്നും എണ്ണിപറഞ്ഞു കൊണ്ട് പറഞ്ഞു.. “അല്ലു പറ എന്താ അന്നുണ്ടായത് നീ ആരുടെ കൂടെയും ഓടിച്ചോടിയതല്ല എന്ന് എനിക്കറിയാം സത്യം പറ എന്താ അന്നുണ്ടായത്…” “ഏട്ടാ അത്…” ശ്യാമ മനപ്രയാസത്തോടെ പറയാൻ ബുദ്ധിമുട്ടി മഹിയേ നോക്കി അയാൾ കൂടെ ഉണ്ട് കണ്ണുകളാൽ പറഞ്ഞു.. “പറ ഏട്ടന്റെ കുട്ടി.. ഏട്ടനുണ്ട് കൂടെ പിന്നെ നിന്റെ ഭരതേട്ടനും..” അയാൾ യദുവിനെ കണ്ണുകളാൽ ഫോണിൽ ഭരതനെ വിളികാൻ പറഞ്ഞു.. അവൻ ശരിയെന്നു കാട്ടി ഫോണിൽ ചെയ്യ്തു…

“ഏട്ടാ അന്ന് വീട്ടിലെ പ്രശ്നം അറിയാലോ 17 വയസ് ആയിട്ടും  മാസമുറ ഇല്ലാതിരുന്നത്തിന്റെ മുർമുറുപ്പ്… സ്വന്തം അമ്മ പോലും കുറ്റപ്പെടുത്തി… ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാത്തവൾ എന്ന് പറഞ്ഞു അധിക്ഷേപിച്ചു.. സ്വന്തം ചേച്ചി പോലും കിച്ചുവിനെ ലാളിക്കുന്നത് ഇല്ലാതാകാൻ ഏടത്തിയോട് ഓരോന്നു പറഞ്ഞു കുത്തുവാക്കൽ എന്നെ മുറിവേൽപ്പിച്ചു… എന്നും ദ്രോഹം മാത്രം തന്നിരുന്ന ചേച്ചിയുടെ വീട്ടിൽ പോകാൻ അമ്മ പറഞ്ഞപ്പോൾ ആരും എതിർത്തില്ല  സ്നേഹം കൊണ്ട് എന്നെ തോൽപ്പിക്കാൻ മത്സരിക്കുന്ന ഏട്ടന്മാർ പോലും അന്നെന്നെ മനസ്സിലാക്കിയില്ല..”

“അങ്ങയല്ല മോളേ നിന്നെ ഡോക്ടറെ കാണിക്കണം എന്ന് പറഞ്ഞപ്പോൾ.. ഇതിന്റെ പേരിൽ നീ അനുഭവിക്കുന്ന വേദനകൾ അറിയുന്ന ഞാൻ എങ്ങനെ എതിർക്കും അമ്മ കൂടാതെ ഈ കാര്യം ദേവി കൂടി പറഞ്ഞത് കൊണ്ടാണ് ഞാൻ അല്ലാതെ നിന്നെ ഞാൻ മനപൂർവം അവിടെയ്ക്കു പറഞ്ഞു വിടുമെന്ന് തോന്നുന്നുണ്ടോ മോളേ..” “ഞാൻ ഏട്ടനെ കുറ്റപ്പെടുത്തിയതല്ല ഏടത്തിയെയും കുറ്റപ്പെടുത്തില്ല കാരണം അമ്മ എന്നെ സ്നേഹിച്ചിരുന്നേൽ മകളെ വിൽക്കാൻ കൂട്ടുനിൽക്കില്ലായിരുന്നു..”

ശ്യാമ കിതാപ്പോടെ പറഞ്ഞതും മഹി ഒഴികെ എല്ലാവരും ഞെട്ടി അവരെ നോക്കി.. “എന്താ എന്താ പറഞ്ഞേ…” “സത്യം… സത്യം മാത്രം… അന്ന് എന്നെ കലേച്ചിടെ വീട്ടിൽ പോകാൻ പറഞ്ഞപ്പോൾ ആവുന്നത്ര എതിർത്തതാണ് ഞാൻ.. പക്ഷേ അമ്മയും ചേച്ചിയും ഏടത്തിയെ ഹോസ്പിറ്റൽ കാര്യം പറഞ്ഞു വശത്താക്കിയിരുന്നു… അതുകൊണ്ട് തന്നെ ഞാൻ പോകേണ്ടി വന്നു.. അവിടെ എത്തി ചേച്ചിയുടെ ഭർത്താവ് കുമാരേട്ടന്റെ കൊത്തിപ്പറിക്കുന്ന നോട്ടം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു… ഏട്ടനറിയോ അന്ന് ഞാൻ ജീവിതത്തിൽ ആദ്യമായും അവസാനമായും ഋതുമതിയായി…”

ശ്യാമ കരഞ്ഞു പോയിരുന്നു.. “അന്ന് എന്നിൽ ഉണ്ടായ ചുവപ്പ് നിറം കണ്ട് എന്റെ ചേച്ചി എന്നെ ഉപദ്രവിച്ചു.. ഞാൻ കാരണം അവളുടെ ഭാഗ്യം ഇല്ലാതായി എന്ന് ഞാൻ ഋതുമതി ആയെന്ന് വീട്ടിൽ ആരേലും അറിഞ്ഞാൽ അവളുടെ പേരിൽ എനിക്കുള്ള സ്വത്ത്‌ എഴുതി കൊടുക്കില്ല പോലും അമ്മ പറഞ്ഞുവത്രെ അല്ലു എന്നെന്നേക്കുമായി പോയാൽ ആ സ്വത്തും ചേച്ചിക് കിട്ടുമെന്ന് അതിനു വേണ്ടി അവൾ എന്നെ ആർക്കോ വിൽക്കാൻ തീരുമാനിച്ചു എന്നും അന്നേരം ആണ് ഞാൻ അശുദ്ധി ആയതെന്ന്.. അതുകൊണ്ട് മൂന്ന് ദിവസം എനിക്ക് വിശ്രമം എന്ന് അതു കഴിഞ്ഞ് എന്നെ… എന്നെ വിൽക്കും അതും നല്ല വിലക്..”

ശ്യാമ പറഞ്ഞുകൊണ്ട് പൊട്ടികരഞ്ഞു നിലത്തിരുന്നു.. “മോളേ കരയല്ലേ അല്ലു കരയല്ലേടാ..” നാഥൻ ശ്യാമയേ ചേർത്തു പിടിച്ചു.. ശ്യാമയുടെ ആ കരച്ചിൽ ആ വീട്ടിൽ എല്ലാവരിലും നോവ് പടർത്തി.. അജു ശ്യാമയുടെ അരികിൽ പോകാൻ നിന്നതും അജുവിനെ മഹി ചേർത്ത് പിടിച്ചു.. ഇപ്പോൾ അവർക്കിടയിൽ നമ്മളാരും വേണ്ട എന്ന രീതിയിൽ..

“ഏട്ടാ ഏട്ടനറിയോ ആ മൂന്നു ദിവസം ഞാൻ പച്ചവെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞേ.. ആദ്യമായി ആർത്തവം ഉണ്ടായിട്ടുപോലും എന്നെ ഒന്ന് തിരിഞ്ഞു നോക്കിയില്ല.. അതുവരെ എന്തുകൊണ്ട് എന്നിൽ ചുവപ്പ് നിറം വന്നില്ല എന്ന വിഷമം ഉണ്ടായിരുന്നു എങ്കിലും അന്ന് ഞാൻ എനിക്ക് വരരുതായിരുന്നു എന്ന് ആഗ്രഹിച്ചു.. എന്നാലും ഞാൻ സഹിച്ചു ഏട്ടാ പക്ഷേ സ്വന്തം ചേച്ചിയുടെ ഭർത്താവ് എന്റെ നേരെ കാമകണ്ണുമായി വന്നപ്പോൾ എനിക്ക് പിടിച്ചു നിൽകാൻ പറ്റിയില്ല.. രക്ഷ നേടാൻ വേണ്ടി ഞാൻ അവിടെ കിടന്ന ഫ്ലവേഴ്സ് എടുത്ത് അയാളുടെ തലക്കടിച്ചു.. പക്ഷേ അയാൾ അതിനുമുമ്പ് എന്റെ അടിവയറ്റിൽ ചവിട്ടിയിരുന്നു അത് എന്നിലെ മാതൃത്വത്തെ ഇല്ലാതാക്കി എന്ന് അപ്പോൾ ഞാൻ അറിഞ്ഞില്ല.. ആ വേദനയിലും സ്വയരക്ഷയ്ക്കു അയാളെ അടിച്ചു.. അവിടെ നിന്നും എങ്ങനെയോ വെളിയിൽ എത്തിയതും ഞാൻ എത്തിയത് ഇന്ദ്രേട്ടന്റെ മുമ്പിലായിരുന്നു..”

ശ്യാമ പറഞ്ഞതൊക്കെ കേൾക്കേ നാഥനിൽ ശശികലയോടും കുമാരനോടും ദേഷ്യം നുറഞ്ഞു പൊങ്ങി അതുപോലെ തന്നെയായിരുന്നു ഫോണിൽ എല്ലാം കേട്ട ഭരതന്റെ അവസ്ഥയും.. പക്ഷേ ശ്യാമയുടെ അവസ്ഥ കൺകെ അയാളുടെ മനസ് വേദനകൊണ്ട് നീറി.. അയാൾ അവരെ ചേർത്ത് പിടിച്ചു മഹിയേ നോക്കി.. “ഞാൻ എങ്ങനെ അവിടെ എത്തി എന്ന് ആവും അല്ലേ നിന്റെ സംശയം….” മഹി നാഥന്റെ നോട്ടം കണ്ടു ചോദിച്ചു.. അതെയെന്ന് അയാൾ തലയനക്കി… ”

ട്രെയിനിംഗ് കഴിഞ്ഞു വന്നപ്പോൾ നിന്നെ വന്നു കാണാൻ തോന്നി വന്നതായിരുന്നു അപ്പോഴാണ് നീ അവിടെ ഇല്ല എന്ന് അറിയുന്നേ പക്ഷേ നിന്റെ അല്ലു ശശികലയുടെ വീട്ടിൽ ആണെന്ന അറിവ് എന്നെ സംശയത്തിൽ എത്തിച്ചു കാരണം അല്ലുവിനോട് അവളുടെ പെരുമാറ്റം തന്നെ. വഴിയിൽ വച്ചു നിന്റെ വീട്ടിലെ ജോലിചെയ്യുന്ന രാധേച്ചിടെ മകൾ സീമ കിച്ചുവിനെ ഒക്കതിരുത്തി കരഞ്ഞുകൊണ്ട് ഓടി വന്നു എന്നോട് അല്ലുചേച്ചി അപകടത്തിലാ രക്ഷിക്കണം എന്ന് പറഞ്ഞു.. കേൾക്കേണ്ട താമസം ഓടി അവിടെ എത്തിയപ്പോഴേക്കും ഗേറ്റിന്റെ അവിടെ ഇവൾ തളർന്നു വീഴാൻ പോകുന്നതാ കണ്ടേ കൈയിൽ കോരിയെടുത്തു ഓടുമ്പോൾ മറ്റൊന്നും ഓർത്തില്ല ഞാൻ.. നേരെ ഇവളെ കൊണ്ട് ഹോസ്പിറ്റലിൽ പോയി അവിടെ അഡ്മിറ്റ് ചെയ്യുമ്പോൾ ജീവൻ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നായിരുന്നു പ്രാർത്ഥന..

ഇവൾക്ക് ബോധം വന്നു നിങ്ങളെ അറീകാം എന്ന് തോന്നി.. പക്ഷേ ബോധം വന്നു ഞാൻ ഇവളെ കണ്ടപ്പോൾ എന്നോട് ഒരുകാര്യം മാത്രേ പറഞ്ഞുള്ളു ഇന്ദ്രേട്ടാ എന്നെ രക്ഷിക്കണം വീട്ടിൽ അറീക്കല്ലേ എന്ന്.. എന്നിട്ടും ഞാൻ വന്നു അവിടെയ്ക്കു അന്ന് അറിഞ്ഞത് ഇവൾ ആരുടെ കൂടെയോ ഒളിച്ചോടി എന്ന വാർത്ത ആയിരുന്നു.. അതു നീയും വിശ്വസിച്ചു എന്നറിഞ്ഞപ്പോൾ നിന്നോടും എനിക്ക് ദേഷ്യം തോന്നി..

അവിടന്നു പോകുമ്പോൾ സീതയെ കണ്ടു ഞാൻ ഇവളെ കൂടെ കൊണ്ട് പോകുവാ എന്ന് പറഞ്ഞു.. അന്ന് നിന്റെ മോന് കൂടെ ഉണ്ടായിരുന്നു ആ ഇത്തിരി ഇല്ലാത്ത കുഞ്ഞ് എന്താണെന്നോ എന്നോട് പറഞ്ഞേ ചിറ്റയേ രശിക് പാപ്പാ എന്ന്.. നിന്നോട് അപ്പോൾ എനിക്ക് പുച്ഛം ആണ് തോന്നിയെ നാഥാ കാര്യങ്ങൾ മനസിലാക്കാൻ പോലും പറ്റാത്ത പ്രായം ആയിരുന്ന കിച്ചു പോലും അവന്റെ ചിറ്റയെ മനസിലാക്കിട്ട് പോലും നീ മനസിലാക്കിയില്ലല്ലോ ഓർത്ത്..

പിന്നെ ഹോസ്പിറ്റലിൽ നിന്നു നേരെ ഇവളെ ഇവിടത്തെ ഹോസ്പിറ്റലിൽ ഷിഫ്റ്റ്‌ ചെയ്യ്തു പക്ഷേ ഇവിടെ വന്നു ടെസ്റ്റ്‌ ചെയ്യപ്പോൾ അറിഞ്ഞു ആ നെറികെട്ടവൻ കാരണം ഇല്ലാതാക്കിയത് ഇവളുടെ ഗർഭപാത്രം ആണെന്ന്.. അവൻ ചവിട്ടി അടിവയറ്റിൽ ക്ഷതമേറ്റതിനാൽ യൂട്രസ് റിമൂവ് ചെയ്യേണ്ടിവന്നു.. ഇല്ലേൽ ഇവളുടെ ജീവൻ തന്നെ ആപത്തായേനെ..

ചികിത്സയെല്ലാം കഴിഞ്ഞു വീട്ടിൽ കൊണ്ട് വന്നപ്പോൾ ഇവൾ ഡിപ്രഷൻ സ്റ്റേജിൽ കടന്നിരുന്നു…വീണ്ടും ഹോസ്പിറ്റലിൽ പിന്നെ എനിക്ക് പോസ്റ്റ്‌ കിട്ടിയത് മുംബൈയിൽ ആയിരുന്നു… ഇവൾക്കൊരു മാറ്റം ആവിശ്യമാണെന്ന് തോന്നി അവിടേക്ക് കൊണ്ടുപോയി ഞാൻ..  3 വർഷം ഒരുപാട് കഷ്ടപ്പെട്ടു നോർമൽ ലൈഫിൽ കൊണ്ടുവരാൻ.. ദേ ഈ അജുട്ടൻ ആണ് കൊടുവന്നെ എന്ന് വേണം പറയാൻ.. 2 വർഷം മുംബൈ തന്നെ നിന്നു

എനിക്ക് കല്യാണത്തിനോട് താല്പര്യം ഇല്ലാതിരുന്നത് കൊണ്ട് നന്ദുനെ വേഗം കെട്ടിച്ചിരുന്നു.. ഇവിടെയ്ക്കു ട്രാൻഫർ കിട്ടിയപ്പോൾ നേരെ ഇങ്ങോട്ട് പോന്നു ഇവിടെ കുഞ്ഞ് അജുവിന്റെ കളിചിരികൾ അവളെ മാറ്റി എന്ന് വേണം പറയാൻ.. പക്ഷേ പിന്നീട് നാട്ടുകാർ ഇവൾ ആരാ എന്ന ചോദ്യത്തിന് തലകുനിച്ചു നിൽക്കുന്ന ശ്യാമയേ എന്നിൽ വല്ലാതെ വേദന ഉണ്ടാക്കി പിന്നെ ഒന്നും നോക്കിയില്ല നേരെ കൂട്ടിക്കൊണ്ടുപോയി ഞാൻ അങ്ങ് കെട്ടി..”

മഹി വേദനയോടെ പറഞ്ഞുതുടങ്ങി ഒടുവിൽ പുഞ്ചിരിച്ചു ശ്യാമയേ ചേർത്ത് പിടിച്ചു.. അപ്പോൾ എല്ലാവരില്ലും സന്തോഷം തോന്നിയെങ്കിലും ശ്യാമ അനുഭവിച്ച വേദന ഓർക്കെ എല്ലാവരിലും വേദന നിറഞ്ഞു.. അജു ശ്യാമയുടെ അടുത്തു പോയി കെട്ടിപിടിച്ചു.. “ഞാൻ ശ്യാമമ്മയുടെ മോളല്ലേ പിന്നെന്തിനാ ഈ സങ്കടം എന്റെ അമ്മയ്ക്ക് ഞാൻ ഇല്ലേ.. ഇല്ലേ അപ്പേ..”

അജുവിന്റെ ചോദ്യത്തിന് ശ്യാമയും മഹിയും അവളുടെ കവിളിൽ കൈ ചേർത്ത് അതേ എന്ന് പറഞ്ഞതും  ടിജോയും അനുവും ടെസയും അവർക്കരികിൽ ഓടിവന്നു.. “ഞങ്ങളുടെയും അതേ..” മൂവരും ഇരുവരേയും ചേർന്ന് ഇറുക്കി പിടിച്ചു.. നാഥൻ തന്റെ കുഞ്ഞനിയത്തിയുടെ സന്തോഷം നോക്കി കാണുകയായിരുന്നു.. അയാളുടെ കണ്ണുകൾ നിറഞ്ഞു അത് സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു എന്ന് മാത്രം അതുപോലെ ശ്രീദേവിയുടേയും, “നിങ്ങൾ നാലും ഞങ്ങളുടെ സ്വന്തം ആണ് എന്റേയും ദേ ഇവളുടെയും മാത്രം സ്വകാര്യ സ്വത്ത്‌..”

മഹി അവരെ ചേർത്തുപിടിച്ചു പറഞ്ഞു.. ശ്യാമ യദുവിനെയും നന്ദയെയും കൈമാടി വിളിച്ചതും വിളിക്കാൻ കാതെന്ന പോലെ അവർ അവരുടെ അരികിൽ ഓടി എത്തി.. മറ്റുള്ളവരെ പോലെ ചേർന്നു നിന്നു.. “കണ്ടോടാ നാഥാ ജന്മം നൽകിയില്ലെങ്കിലും എന്റെ സ്വകാര്യസ്വത്തുക്കളെ..” മഹി ഉറക്കെ ചോദിച്ചതും നാഥൻ നിറകണ്ണുകളോടെ സന്തോഷത്തിന്റെ നിറഞ്ഞ പുഞ്ചിരി നൽകി.. യദുവിന്റെ കൈയിലെ ഫോണിലൂടെ എല്ലാം കണ്ടുകൊണ്ടകെട്ടാ ഭരതനിലും ആ ചിരി തെളിഞ്ഞിരുന്നു..

തുടരും