രചന – അമീന
ആ ഭ്രാന്തിയുടെ അഹങ്കാരം കണ്ടില്ലേ….. ഇതിനുള്ളത് ഞാൻ ഇന്ന് തന്നെ അവൾക്ക് കൊടുക്കുന്നുണ്ട് ….. ലെച്ചു മനസ്സിൽ പറഞ്ഞു കൊണ്ട് അകത്തേക്ക് കേറിപ്പോയി….. ******** മോളെ ഈ കേക്ക് ഒന്ന് കഴിച്ചു നോക്കിക്കേ മോൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്, ഒരു കഷ്ണം കേക്ക് പീസ് എടുത്ത് രേവതി ശിവയുടെ വായിൽ വെച്ച് കൊടുക്കുന്നത് കണ്ടാണ് ലെച്ചു അടുക്കളയിലേക്ക് വന്നത്….. അതുടെ കണ്ടതും അവളുടെ ദേഷ്യം ഇരട്ടിച്ചു… കാരണം തുഷാര ഒരിക്കൽ പോലും ഇത്ര സ്നേഹത്തോടെയൊന്നും അവളോട് പെരുമാറിയിട്ടില്ല….. ആരും കാണാതെ ഒരു പാത്രത്തിലേക്ക് കുറച്ചു എണ്ണ പകർത്തി ഒന്നുമറിയാത്ത പോലെ ലെച്ചു റൂമിലേക്ക് പോയി….. ശിവേച്ചി ഏട്ടൻ വിളിക്കുന്നുണ്ട്…. മുകളിലേക്ക് ചെല്ല്…. ആ ഞാൻ വരുവാ മോളെ…. നന്ദു പറയുന്ന കേട്ടതും ലെച്ചു വേഗം റൂമിൽ നിന്നും പുറത്തേക്ക് വന്നു…. മുകളിലേക്ക് ഓടി കേറുന്ന ശിവയെ നോക്കി പുച്ഛത്തോടെ അവൾ ചിരിച്ചു…..ഹ്മ്മ് ഓടി പൊക്കോ ഇറങ്ങി വരുമ്പോൾ ഉരുണ്ട് വരാം…. കല്യാണം കഴിഞ്ഞുള്ള വിരുന്നും ആഘോഷവുമൊക്കെ ഞാൻ ശെരിയാക്കി തരാടി…. ഒരു ഗുഡമായ പുഞ്ചിരിയോടെ ലെച്ചു സ്റ്റൈറിലേക്ക് ഒട്ടും പിശുക്കില്ലാതെ എണ്ണ ഒഴിച്ചു….. ശേഷം സെറ്റിയിലേക്ക് ചാഞ്ഞിരുന്നു…
എന്നാൽ ലെച്ചുവിന്റെ പ്ലാൻ ഒക്കെ തകിടം മറിച്ചു കൊണ്ട് ടെറസിൽ നിന്നും തുണിയും എടുത്ത് കൊണ്ട് തുഷാര സ്റ്റെപ്പിലേക്ക് കാൽ വെച്ചതും പിടുത്തം കിട്ടാതെ അവർ ഉരുണ്ട് ഉരുണ്ട് തായേക്ക് ലാൻഡ് ആയി….. ലെച്ചുവിന്റെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ കടന്നുപോയി….. തുഷാര മുകളിലേക്ക് പോയ കാര്യം അവൾക്ക് അറിവില്ലായിരുന്നു … ഞെട്ടി പിടഞ്ഞു എണിറ്റു ലെച്ചു അവരുടെ അരികിലേക്ക് ഓടി…. തുഷാരയുടെ കരച്ചിൽ കേട്ട് രേവതിയും സേതുവും അമ്മമ്മയും ഹരിയുമൊക്കെ ഓടി എത്തി…. അമ്മേ എന്താ പറ്റിയെ, എങ്ങനെയ അമ്മ വീണത്…. ആവലാതിയോടെ ഹരി അവരോട് ചോദിച്ചതും അവരുടെ ബോധം മറഞ്ഞിരുന്നു….. ഈ സ്റ്റെപ്പിൽ നിറയെ എണ്ണ ഒഴിച്ചിരിക്കാല്ലോ, ആരാ ഇത് ചെയ്തത് രേവതി സ്റ്റെപ്പിൽ കൈ വെച്ചുകൊണ്ട് ചോദിച്ചതും ലെച്ചുവിന്റെ തല കുനിഞ്ഞു…. പറഞ്ഞു നിൽക്കാൻ നേരമില്ല മോനെ നീ വണ്ടിയെടുക്ക് നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം…. സേതു ഹരിയോട് പറഞ്ഞതും മഹി അവരെ കോരിയെടുത്തു പുറത്തേക്ക് ഓടി….. നീ വേഗം ഇവിടെ ക്ലീൻ ആകു രേവതി, ഇല്ലെങ്കിൽ ആരെങ്കിലും പിന്നെയും വീഴും….
രേവതി ക്ലീൻ ആകുന്ന ഇടയിൽ ശിവയും രുദ്രും തായേക്ക് വന്നു…. റൂമിൽ ആയതു കൊണ്ട് തായേ നടന്ന ബഹളമൊന്നും അവര് കേട്ടിരുന്നില്ല.. എന്നാലും ആരാ ഇവിടെ എണ്ണ ഒഴിക്കാൻ മാത്രം, ആകെ ഒഴിക്കാൻ സാധിതയുള്ളത് തുഷാര വല്യമ്മ ആയിരുന്നു…രുദ്ര് പരിഹാസത്തോടെ പറഞ്ഞു കൊണ്ട് ഇടം കണ്ണിട്ട് ലെച്ചുവിനെ നോക്കി…. പേടിയോടെ തല കുനിച്ചു നിൽക്കുന്ന ലെച്ചുവിനെ കണ്ടതും അവനു കാര്യങ്ങളൊക്കെ ഏകദേശം പിടി കിട്ടി…… ഈ ഓരുപെട്ടവൾ ഉള്ളയിടത്തു ഇതല്ല ഇതിനപ്പുറവും നടക്കു. ലെച്ചു മോളെ പോകാൻ തയ്യാറായിക്കോ ഇവിടെ നിന്നാൽ മോൾക്കും വെല്ലത്തുമൊക്കെ സംഭവിക്കും… അമ്മമ്മ ശിവയെ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു.. അത് കേട്ടതും രുദ്രിന് ദേഷ്യം ഇരട്ടിച്ചു… ഹോസ്പിറ്റലിൽ പോയവർ വന്നിട്ട് മതി നിങ്ങളുടെ കുറ്റ പെടുത്താലൊക്കെ….. എല്ലാരും കൂടി വന്നിട്ട് ചിലത് എനിക്കും പറയാനുണ്ട് രുദ്ര് പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി…. ബാക്കിയുള്ളവർ തുഷാരയെയും കൊണ്ട് വരുന്നതും കാത്ത് ഹാളിൽ തന്നെ ഇരുപ്പുറപ്പിച്ചു…..
ഏതാനം മണിക്കൂറുകൾക്ക് ശേഷം ഹരിയുടെ കാർ വീട്ടു പടിക്കൽ വന്ന് നിന്നു…. എല്ലാരും തിടുക്കപ്പെട്ടു പുറത്തേക്കിറങ്ങിയതും ഹരിയും മഹിയും കൂടെ പതിയെ പിടിച്ചു കൊണ്ട് വരുന്ന തുഷാരയെയാണ് കണ്ടത്…… മുഖം നന്നായി വീർത്തു ഇരുപ്പുണ്ട്, കഴുത്തിലും കൈയിലും പ്ലാസ്സ്റ്റർ ഇട്ടിട്ടുണ്ട്…. വലത്തേ കാലിലും വലിയൊരു കെട്ടുണ്ട്….. വീഴ്ചയിൽ കാല് ഒടിഞ്ഞിട്ടുണ്ട്….. പിടലിയും ഇടറിയിട്ടിട്ടുണ്ട്…… രുദ്രിന് അവരുടെ രൂപം കണ്ടതും ചിരി വരുന്നുണ്ടെങ്കിലും കടിച്ചു പിടിച്ചു നിന്നു…. ഇനി കുറെ നാളത്തേക്ക് ബെഡിൽ തന്നെ കിടക്കാണല്ലോ തുഷാരമ്മായി….(ശിവ ) അമ്മേ…. എല്ലാം ഈ ശിവ ഒപ്പിച്ച പണിയായിരിക്കും, അവളുടെ വർത്തമാനം കേട്ടാലേ അറിഞ്ഞൂടെ….. തുഷാരയുടെ അരികിൽ വന്നിരുന്നു ലെച്ചു പറഞ്ഞതും ഹരി അവളുടെ മുഖം നോക്കി ആഞ്ഞൊരു അടി കൊടുത്തു……
ചി നിർത്തേടി….. നീ അടുക്കളയിലേക്ക് പോയപ്പോഴേ എനിക്കറിയാമായിരുന്നു ശിവക്കിട്ട് എന്തെങ്കിലും പണി ഒപ്പിക്കാനാവുമെന്ന്….. നിന്റെ പുറകെ വരാൻ നിന്നപ്പോഴാണ് അച്ഛൻ വന്നെനെ വിളിച്ചത്, ബിസ്സിനെസ്സ് കാര്യം സംസാരിച്ചു ഇരിക്കുന്നതിന്റെയിടയിൽ പിന്നെ നിന്റെ പുറകെ വരാനൊന്നും എനിക്ക് പറ്റിയില്ല…. പക്ഷെ ഞാനുറപ്പ് പറയുന്നു ഈ എണ്ണ ഇവിടെ ഒഴിച്ചിട്ടുണ്ടെങ്കിൽ അത് നീ മാത്രമാണ്…. ഹരി ലെച്ചുവിന്റെ നേർക്ക് വിരൽ ചൂണ്ടികൊണ്ട് തറപ്പിച്ചു പറഞ്ഞു. മോളെ ലെച്ചു നീയല്ല ചെയ്തേതെങ്കിലും അല്ലെന്ന് എല്ലാരുടെയും മുന്പിൽ വെച്ച് അങ്ങ് പറഞ്ഞേക്ക് വെറുതെ എന്തിനാ മോള് കുറ്റം എൽക്കുന്നത്…. അമ്മമ്മ അവളെ നോക്കി പറഞ്ഞു…. എല്ലാരും ലെച്ചുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിന്നു…. ശിവയാണ് ചെയ്‌തെന്ന് പറഞ്ഞ് രക്ഷപെടാന്ന് ഓർക്കേണ്ട…. എല്ലാ തെളിവുകളും നിനക്ക് അനുകൂലാമയാണ് വന്നിരിക്കുന്നത്… വല്യമ്മ വീണ നേരത്തു ഞങ്ങൾ റൂമിൽ ആയിരുന്നു…. (രുദ്ര് ) ഇനി പിടിച്ചു നിൽക്കാൻ ആവില്ലെന്ന് മനസിലായതും മന മനസ്സോടെ ലെച്ചു അവളാണ് എണ്ണ ഒഴിച്ചതെന്ന് സമ്മതിച്ചു…..
ശിവ ഇന്ന് ഹരിയേട്ടനെ കളിയാക്കിയത് ഇഷ്ട്ട പെടാഞ്ഞിട്ട ഞാൻ…. പറഞ്ഞു മുഴുവപ്പിക്കും മുന്പേ രേവതിയുടെ കൈ അവളുടെ മുഖത്ത് ആഞ്ഞു പതിച്ചു….. നിന്റെ വയറ്റിൽ ഒരു കുഞ്ഞുള്ളത് കൊണ്ട് മാത്രമാണ് ഇതുവരെ എല്ലാം സഹിച്ചത്….. ഹരിയെ കളിയാക്കിയിട്ടുണ്ടേൽ അവൻ അത് ചോദിച്ചു വാങ്ങിയത് തന്നെയാണ്….. അമ്മമ്മ ഒന്നും പറയാതെ നിന്നു….. ഇനി മതി, എല്ലാരും ഇറങ്ങിക്കോ ഇപ്പൊ തന്നെ, നാറാവുന്നതിന്റെ പരമാവധി നാറിയില്ലേ…. (അപ്പുപ്പൻ ) തുഷാരയുടെ കാര്യങ്ങളൊക്കെ ഇനി ലെച്ചു തന്നെ നോക്കട്ടെ, പുറത്തു നിന്ന് ഒരു ആളെയും വരുത്തേണ്ട….. അമ്മമ്മ തറപ്പിച്ചു പറഞ്ഞു കൊണ്ട് ആദ്യമെ കാറിൽ കേറിയിരുന്നു….. കരഞ്ഞുകൊണ്ട് പുറകെ ലെച്ചുവും…… ദിവസങ്ങൾ പിന്നെയും കടന്നുപോയി ഒപ്പം ശിവയുടെയും രുദ്രിന്റെയും പ്രണയ നിമിഷങ്ങളും….. വിരുന്ന് പോക്കും ഫുഡ് അടിയുമൊക്കെയായി ശിവയും പാറുവും രുദ്രും അഭിയും ആകെ ബിസി ആയി….. തുഷാര ഇപ്പോയും കിടന്ന കിടപ്പാണ്, തുഷാരയെക്കാൾ കഷ്ട്ടമാണ് ലെച്ചുവിന്റെയും അവസ്ഥ….. മായമ്മയും ഋഷിയും വലിയ കുഴപ്പങ്ങൾ ഉണ്ടാക്കാതെ മുന്പോട്ട് പോകുന്നു….. കളിയും ചിരിയും ചളിയടിയുമൊക്കെയായി പഴയത് പോലെ അഭിയും ശിവയുടെയും രുദ്രിന്റെയു ഒപ്പം എപ്പോഴുമുണ്ട്…..
ശിവ നിന്റെ ഒരുക്കം ഇതുവരെയായിട്ടും കഴിഞ്ഞില്ലേ….. (രുദ്ര് ) ആ കഴിഞ്ഞ് ഇപ്പൊ വരാം…. ആ വേഗം വന്നില്ലെങ്കിൽ ട്രെയിൻ അതിന്റെ പാട്ടിനു പോകുവേ…. പറഞ്ഞു തീർന്നതും ലേഗേജ് നിറച്ച ട്രോളി ബാഗും എടുത്തു ശിവ തായേക്ക് വന്നു….. അമ്മേ അച്ഛാ ഇറങ്ങട്ടെ…. ശിവ രേവതിയോടും സേതുനോടും യാത്ര ചോദിച്ചു….. എനിക്ക് എക്സാം ആയതോണ്ടാ ഇല്ലെങ്കിൽ ഞാനും വന്നെനെ…. (നന്ദു ) ആദ്യം നന്നായിട്ട് പഠിച്ചു ഡിഗ്രി പാസ്സാവ് അപ്പൊ നിന്നെ തനിയെ മണാലിക്ക് വിടാം എന്തെ….. (സേതു ) ശെരിക്കും…. ആഹ് ശെരിക്കും സേതു അവളുടെ തലയിൽ തട്ടി പറഞ്ഞു….. എന്നായിനി സമയം കളയണ്ട, മക്കള് പോയിട്ടുവാ…. (രേവതി ) മോളെ നന്നായി നോക്കിക്കണം കേട്ടോടാ….. സേതു രുദ്രിനോട് പറഞ്ഞു…… ഓഹ് ശെരി അങ്ങുന്നേ…. നിന്ന് കഥ പ്രസംഗം പറയാതെ ഒന്ന് വാ കുരുപ്പുകളെ…. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് അഭി ഹോൺ അടിച്ചുകൊണ്ട് പറഞ്ഞു…..
ഒന്നുടെ എല്ലാവരോടും യാത്ര പറഞ്ഞു ശിവയും രുദ്രും കാറിൽ കേറി…. റയിൽവേ സ്റ്റേഷൻ വരെ അഭിയാണ് അവരെ കൊണ്ട് വിടുന്നത്….. കോടമഞ്ഞു നിറഞ്ഞ തായ് വരകളിലേക്ക്…ശിവാരുദ്രം പുറപ്പെടുന്നു……❤ ഒപ്പം പാറുവും അഭിലാഷും…… ശിവയും രുദ്രും പോയ പുറകെ സേതുവിന്റെ ഫോണിലേക്ക് മഹിയുടെ കാൾ വന്നു….. ഹെലോ സേതു…. അമിത രക്ത സ്രാവ്വമായിട്ട് ലെച്ചുവിനെ ഇപ്പൊ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി…. ഹരി ബിസ്സിനെസ്സ് ആവിശ്യമായി അമേരിക്കയിലേക്ക് ഇന്നലെ പോയതേയുള്ളു…. ഇവിടെ ആരുമില്ല നീ വേഗം രേവതിയെയും കൂട്ടി സിറ്റി ഹോസ്പിറ്റലിൽ ഒന്ന് വരുമോ….. ഏട്ടൻ വിഷമിക്കാതെ ഞങ്ങള് ദേ എത്തി….. രേവതിയെയും നന്ദുവിനെയും കൂട്ടി സേതു ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് പാഞ്ഞു….. (തുടരും )

by