26/05/2026

സായൂജ്യം : ഭാഗം 21

രചന – തൻശി തനു

സന്തോഷം നിറഞ്ഞ നിമിഷം യദുവിന്റെ കൈയിലിരുന്ന ഫോണിലെ കാൾ മറുവശത്തുനിന്നും ഭരതൻ കട്ട്‌ ചെയ്യ്തു സോഫയിൽ കണ്ണടച്ച് ചാരി ഇരുന്നു… അയാളുടെ കണ്ണിൽ നിന്നും ഇരുവശത്തും കണ്ണുനീർ ഒഴുകി.. ഭരതന്റെ അരികിലേയ്ക് ഭാര്യ മാലതി വന്നു “എന്നായിതു റീ…” (എന്തുപറ്റി, റീ എന്നത് ഭർത്താവിനെ റെസ്‌പെക്ട് കൊടുത്തു പറയുന്നതാണ് നമ്മുടെ കേരത്തിലെ പോലെ ഭർത്താവിനെ ഏട്ടനെന്നു പറയാറില്ല.. കല്യാണം കഴിഞ്ഞു ആദ്യം ഞാൻ കെട്ടിയോനെ ഏട്ടാ വിളിച്ചപ്പോൾ ഞാൻ എപ്പഴാ നിന്റെ സഹോദരൻ ആയെ എന്ന ചോദ്യം ആയിരുന്നു മറുപടി അതുകൊണ്ടാണ് റീ എന്ന് എഴുതിയത് )

ഭരതന്റെ അരികിൽ ഇരുന്നു കൊണ്ടവർ തിരക്കി… “മാലൂ… ഒന്നുല്ലടാ സന്തോഷം കൊണ്ടാ….. എന്റെ അല്ലു എന്റെ അല്ലു എവിടെയാണെന്ന് അറിഞ്ഞു.. എനിക്ക് അവളെ കാണാൻ തോന്നുവാ… എന്റെ മോള് എന്ത് മാത്രം വേദന സഹിച്ചുകാണും എനിക്ക് ഓർക്കാൻ പോലും പറ്റുന്നില്ല.. അവളെ കാണാൻ കൊതിയാവുവാ… ” ഭരതനു മാലതിയോട് എന്ത് പറയണം എന്നറിയില്ല അയാൾ പറഞ്ഞത് ആദ്യം ഒന്നും മനസിലായില്ലേലും നഷ്ടപെട്ട പെങ്ങൾ തിരിച്ചു കിട്ടിയ സന്തോഷമാണ് എന്ന് മനസിലായിരുന്നു… മലയാളം സംസാരിക്കുമ്പോൾ തന്നെ ആള് അത്രയും ഹാപ്പി ആണെന്ന് മാലതിക്കു മനസിലായി കാരണം താൻ കന്നഡ സംസാരിച്ചാൽ കണ്ണ് പൊട്ടനാണ ചീത്ത ചിലപ്പോൾ പറയും.. ചിലപ്പോൾ അതിനു തക്കതായ മറുപടി കന്നഡയിൽ കിട്ടും.. ഇന്ന് പെട്ടന്ന് കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ ആദി കേറി ചോദിച്ചു പോയതാണ് പക്ഷേ മറുപടിയിൽ മലയാളത്തിൽ കിട്ടിയപ്പോൾ പിരിമുറുക്കത്തിലാണെന്ന് മനസിലായി

അയാളുടെ കൈയിൽ നിന്നും അവൾ ഫോണിൽ എടുത്തു യദുവിനെ വീണ്ടും വിളിച്ചു.. പരസ്പരം സങ്കടം പറഞ്ഞും സന്തോഷം പ്രകടിപ്പിച്ചും നിമിഷങ്ങൾ യദുവിന്റെ ഫോൺ കാൾ വന്നു യദു ഫോൺ നോക്കി “ചിക്കപ്പ കാളിങ് ” “ചിറ്റേ… ഫോൺ ചിറ്റേയ്ക്കാ സംസാരിക്…” യദു ഫോൺ ശ്യാമയുടെ കൈയിൽ കൊടുത്തു പറഞ്ഞു… ചിക്കപ്പ എന്നു എഴുതിയത് കൺകെ ശ്യാമയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. മറുവശത്തു മാലിനി ഫോൺ ലൗഡിൽ ഇട്ടു ശ്യാമ കാൾ എടുത്തപ്പോളൊഴേക്കും അജു വന്ന് ലൗഡിൽ ഇട്ട് സംസാരിക്കാൻ കണ്ണാൽ കാണിച്ചു. എന്നാൽ ഫോൺ എടുത്തു കുറച്ചു നേരം ഇരുവരും മൗനമായിരുന്നു.. മൗനത്തിനു വിരാമമിട്ടുകൊണ്ട് ഭരതൻ സംസാരിച്ചു

“അല്ലു…” മറുപടിയായി ശ്യാമയുടെ ഏങ്ങൽ ശീലുകൾ കാതിൽ കേട്ടതും ഭരതൻ പരിഭ്രാമിച്ചു. “അല്ലു… മോളേ.. കരയാതെ കണ്ണാ…” ഭരതൻ വാത്സല്യത്തോടെ പറഞ്ഞപ്പോഴേക്കും അയാളുടെ സ്വരം ഇടറിയിരുന്നു.. “ഏട്ടാ..” ശ്യാമ ഇടർച്ചയോടെ വിളിച്ചതും ഇരുവരും കരഞ്ഞുപോയി… പിന്നീട് പിണക്കങ്ങളും പരിഭവങ്ങളും ഇരുവരും ഫോണിലൂടെ പറഞ്ഞു.. നാളെ തന്നെ ശ്യാമയേ കാണാൻ വരുന്നു എന്ന് പറഞ്ഞു ഫോൺ സംഭാഷണം അവസാനിച്ചു. ശ്യാമ തന്റെ ഏട്ടന്മാരെ തിരിച്ചു കിട്ടിയതിലും വർഷങ്ങൾക് ശേഷം തന്റെ പെങ്ങളെ കണ്ടത്താൻ കഴിഞ്ഞതിലും അവർ പരസ്പരം സന്തോഷിച്ചു..

പിന്നീട് അനുവിന്റെ birthday സെലിബ്രേഷൻ ചർച്ചയായിരുന്നു കുടുംബങ്ങൾ മാത്രമുള്ള ചെറിയ പരിപാടി ആയിരുന്നുവെങ്കിലും എല്ലാവരും നന്നായി തന്നെ ആഘോഷിക്കാൻ തീരുമാനിച്ചു ശ്യാമയുടെ ഏട്ടന്മാർ കൂടെ ഉള്ളതിനാൽ ആഗ്രഹം ഇരട്ടി മധുരമുള്ളതായിരുന്നു.. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചിരിക്കുമ്പോൾ ശ്യാമയുടെ അരികിൽ ശ്രീദേവി വന്നു. “അല്ലു ഏടത്തിയോട് ദേഷ്യമുണ്ടോ…?” അൽപ്പം മടിയോടു കൂടി അവർ തിരക്കി… “എന്തിനാ ഏടത്തി…”…..”അന്നങ്ങനെ…” അൽപ്പം മടിയോടുകൂടി ശ്രീദേവി പറഞ്ഞതും ശ്യാമ അവരെ പുഞ്ചിരിയോടെ ചേർത്തു പിടിച്ചു..

“എനിക്കറിയാം ഏടത്തിയുടെ അപ്പഴാതെ സാഹചര്യം കൊണ്ട് പറഞ്ഞതാണെന്ന്.. ഏടത്തിയെ കരുവാക്കി കളിച്ചതത് ആരാണെന്നും എനിക്കറിയാം.. ഒരുപക്ഷെ എന്റെ നല്ലതിന് വേണ്ടി ആവും ഏടത്തി എന്നെ പോകാൻ നിർബന്ധിച്ചതിന്… ഏടത്തി അവരുടെ വാക്ക് കേട്ട് കിച്ചുവിനെ എന്നിൽ നിന്നും അകറ്റിയില്ലല്ലോ അതുകൊണ്ട് എനിക്കറിയാം ഏട്ടത്തിയെ കരുവാക്കിയതാണെന്ന്. അതുകൊണ്ട് തന്നെ എനിക്കെന്റെ ഏടത്തിയോട് ഒരു സങ്കവും ഇല്ല അതൊരുത് വിഷമിക്കരുത്… ” ശ്രീദേവിയുടെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ശ്യാമ പറഞ്ഞതും ശ്രീദേവി അവളെ കെട്ടിപ്പിടിച്ചു വീണ്ടും തേങ്ങി… പ്രൊജക്റ്റിന്റെ ടോപ്പിക്ക് കിട്ടാത്തതിന്റെ ടെൻഷനിൽ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അജുവിന്റെ ഫോണിൽ മെസ്സേജ് വന്നു അവൾ ഫോണെടുത്തു നോക്കി.. അപ്രതീക്ഷിതമായി വാട്സ്ആപ്പിൽ പുതിയ നമ്പറിൽ നിന്നുമൊരു മെസ്സേജ് കണ്ടതും സംശയത്തോടെ ആരാണെന്നറിയാൻ അവൾ അതു ഓപ്പൺ ചെയ്യ്തു

“ഇന്ന് നല്ല സന്തോഷത്തിയായിട്ടും എന്തേ ഇപ്പോ മുഖത്തൊരു ടെൻഷൻ…” ഇത്രയും അധികാരത്തോടെയുള്ള മെസ്സേജ് കണ്ടപ്പോൾ തന്നെ ആരാണെന്നറിയാൻ അജുവിന് അധികം ചിന്തിക്കേണ്ടി വന്നില്ല അവളുടെ ചൊടിയിൽ അവളെറിയാതെ ഒരു പുഞ്ചിരി തത്തികളിച്ചു… ‘എന്റെ ടെൻഷൻ ഇയാളെങ്ങനെ അറിഞ്ഞു..’ അജു മനസ്സിൽ ഓർത്തപ്പോഴേയ്ക്കും വീണ്ടും ഫോൺ വൈബ്രറ്റ് ചെയ്തു “നിന്റെ ടെൻഷൻ ഞാൻ എങ്ങനെ അറിഞ്ഞു എന്നാവും അല്ലേ ഇപ്പോ ചിന്ത… നിന്റെ ശ്വാസതളത്തിലെ മാറ്റം പോലും എത്ര അകലെ ആണേലും എനിക്കറിയാം പെണ്ണേ. വാക്കുകൾ കൊണ്ട് പറയുന്നതിനേക്കാൾ ഹൃദയം കൊണ്ട് തിരിച്ചറിയുന്നതാണ് എനിക്ക് നിന്നോടുള്ള പ്രണയം..❤” (കടപ്പാട് )

അത് വായിച്ചതും അജുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.. താൻ പറയാതെ തന്നെ അറിയുന്നവൻ ആ ഓർമയിൽ അവളുടെ ചൊടിയിൽ ഒരു പുഞ്ചിരിയോടെ… അപ്പോഴേയ്ക്കും അവളുടെ ഫോണിൽ അവന്റെ വീഡിയോ കാൾ എത്തി.. എടുക്കണോ വേണ്ടയോ എന്ന് ശങ്കിച്ചേങ്കിലും അവൾ ഫോൺ എടുത്തു.. കാൾ അറ്റൻഡ് ആയതും സായ് ഒരു പുഞ്ചിരിയോടെ ചോദിച്ചു. “പറയടാ എന്താ ഇതിനുമാത്രം അലട്ടാൻ പ്രൊജക്റ്റ്‌ വിഷയം ആണോ പ്രശ്നം..” അവന്റെ ചോദ്യം കേൾക്കേ അതുവരെ അവന്റെ സംസാരം തമാശയോടെ കേട്ടിരുന്ന അവൾ ഞെട്ടി. “ഞെട്ടത്തെ കാര്യം പറ പെണ്ണേ അതാണോ ഇപ്പഴാതെ ഈ മൂഡ് ഓഫ്..”

വീണ്ടും അവന്റെ ശബ്‍ദം കാതിലേതിയതും അവൾ അത്ഭുതത്തോടെ സായ് നോക്കി പിന്നെ ചെറുപുഞ്ചിരിയോടെ. “എന്റെ മൂഡോഫിനു കാരണം അതാണെങ്കിൽ എന്തേ ഇയാള് പരിഹരിച്ചു തരുമോ..” ഒരു താളത്തിൽ അജു പറഞ്ഞത് കേട്ട് സായ് ചിരിച്ചു.. “അതാണേൽ എന്റെ പെണ്ണിന് ഞാൻ ഒരു ടോപ്പിക്ക് പറഞ്ഞു തരം നാളെ തന്നെ തന്റെ സാറിനോട് പറഞ്ഞു പ്രൊജക്റ്റ്‌ ചെയ്യാനുള്ള അപ്പ്രൂവൽ വാങ്ങിച്ചോ…” “Arrow dynamic…” ഇതാണ് ടോപ്പിക്ക് അതിനെ കുറിച്ച് വിശദമായി പഠിച്ചു പുതിയതൊന്ന് കൊണ്ടുപ്പിക്.
സായ് പറഞ്ഞത് കേൾക്കേ അജുവിന്റെ കണ്ണുകൾ പ്രകാശിച്ചു പുതിയ വാഹനം ഉണ്ടാക്കി പ്രാപല്യത്തിൽ കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യം അല്ല എന്ന് അവൾക് നന്നായി അറിയാം എന്ന ഈ ടോപ്പിക്ക് കേട്ടതും മനസ്സിൽ ഉണ്ടായ ടെൻഷൻ ഒഴിഞ്ഞു പോകും പോലെ തോന്നുന്നു.. എന്നാലും അജു അതു പുറത്തു കാട്ടാതെ സായിയോടായി പറഞ്ഞു

“താൻ പറഞ്ഞ ടോപ്പിക്ക് സാറിനോട് പറഞ്ഞു നോക്കി എനിക്കെങ്ങാനും ചീത്ത കിട്ടിയാൽ അപ്പോ താൻ ഞാൻ ആരാണെന്നറിയും ഇപ്പോ ഇച്ഛായി പോയി കിടന്നുറങ്ങാൻ നോക്ക് എനിക്ക് ഉറക്കം വരുന്നു.. ” അജു പറഞ്ഞു നിർത്തിയതും അജുവിന്റെ ഇച്ഛായി എന്ന വിളി കേൾക്കേ സായിയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു.. പെട്ടന്നാണ് അജു അവനെ എന്താ വിളിച്ചതെന്ന് ഓർത്തത് അവൾ ചമ്മലോടെ നാക്ക് കടിച്ചു അവനെ ഒളിക്കണ്ണാലെ നോക്കി.. സായ് കള്ളച്ചിരിയോടെ അവളെ തന്നെ നോക്കിയിരിക്കുന്നു… “ദൈവമേ ഞാൻ എന്താ ഈ കാണുന്നത് നാണമോ എന്റെ ഈ ചട്ടമ്പിക്ക്… നീ ചമ്മണ്ട ആ വിളി എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു നീ ഇനി എന്നെ അങ്ങനെ വിളിച്ചാൽ മതി ഇനി എന്നും നിന്റെ മാത്രം ഇച്ഛയി.. 🥰.. കിടന്നുറങ്ങാൻ നോക് ടോപ്പിക്ക് മറക്കണ്ട അപ്പോ ശരി ശുഭരാത്രി സുന്ദരസ്വപ്‌നങ്ങൾ ❤😘”. സായ് ഒരു ചിരിയാൽ അജുവിനോട് പറഞ്ഞുകൊണ്ട് കാൾ കട്ട്‌ ചെയ്യ്തു. അജു ഫോണിൽ തന്നെ നോക്കി ഒരു ചിരിയോടെ ആ നമ്പർ ഇച്ഛയി എന്ന പേരിൽ സേവ് ചെയ്യ്തു…

അനുവിനെ birthday വിഷ് ചെയ്യ്തു അവളെ അമ്പലത്തിൽ പറഞ്ഞുവിട്ട് അജു നേരെ കോളേജിൽ പുറപ്പെട്ടു. പ്രൊജക്റ്റ്‌ ടോപ്പിക്ക് ഡിസ്‌കസ് ചെയ്യാൻ ടീച്ചേർസ് റൂമിൽ സുരേഷ് സാറിന്റെ അരികിൽ ഇരിക്കുവായിരുന്നു അജു ബാക്കി ഉള്ളവരുടെ ടോപ്പിക്ക് ഫൈനലാസ് ചെയ്തിട്ടും അജുവിന്റെ ടോപ്പിക്ക് തൃപ്തി ആയിരുന്നു… ഒടുവിൽ എന്തും വരട്ടെ എന്ന് കരുതി സായ് പറഞ്ഞ ടോപ്പിക്ക് പറഞ്ഞതും സാർ അവളെ നോക്കി ഒന്ന് ചിരിച്ചു… “അജു തന്നോട് ഈ ടോപ്പിക്ക് ചെയ്യാൻ പറ്റുമോ ചോദിക്കാൻ ഇരിക്കുവായിരുന്നു ഞാൻ തനിക് ഈ ടോപ്പിക്ക് എവിടന്നു കിട്ടി വണ്ടർഫുൾ താൻ അതു തന്നെ ഫൈനലാസ് ചെയ്തോ ഞാൻ അപ്പ്രൂവൽ തരാം കേരളത്തിൽ തന്നെയാണോ ചെയ്യുന്നേ..”

“നോ സാർ കർണാടക മംഗ്ലൂർ കൃഷ്ണ ഗ്രൂപ്പിൽ ചെയ്യാൻ പെർമിഷൻ വാങ്ങിയിട്ടുണ്ട് ഞങ്ങൾ മൂന്നുപേരും അവിടെയാണ് ചെയ്യുന്നേ..” “ഓഹ് ഗ്രേറ്റ്‌ നല്ല ചോയ്സ് പ്രശസ്തമായ കമ്പനി തന്നെ പ്രൊജക്റ്റ്‌ ചെയ്യാൻ കഴിയുന്നത് തന്നെ ഭാഗ്യം നന്നായി ചെയ്താൽ അവർ അവിടെ തന്നെ ജോബും തരപ്പെടും… അപ്പോ ആ ടോപ്പിക്ക് തന്നെ പ്രൊജക്റ്റ്‌ ചെയ്യ്തു മുന്നോട്ട് പൊയ്ക്കോളൂ…” അജു സാർ പറയുന്നത് കേട്ട് സന്തോഷത്തോടെ തന്നെ നന്ദി പറഞ്ഞ് അവൾ പുറത്തിറങ്ങി… അജുവിന്റെ മനസ് നിറയെ സായ് ഓർമ നിറഞ്ഞു.. അവൾ ഫോണിൽ വാട്സ്ആപ്പ് എടുത്തു ഇച്ഛായി എന്ന് എടുത്തിയ നമ്പറിൽ മെസ്സേജ് ഓപ്പൺ ആക്കി ‘പ്രൊജക്റ്റ്‌ ടോപ്പിക്ക് സജസ്റ്റ് ചെയ്തതിനു ഒരു താങ്ക്സ് പറഞ്ഞേകാം ഒന്നുമില്ലേലും എന്റെ കുറച്ചു ദിവസത്തെ ടെൻഷൻ റിലീഫ് തന്ന ആളല്ലേ അപ്പോ ഒരു താങ്ക്സ് ആവാം..’ അജു മനസ്സിൽ ഓർത്തു കൊണ്ട് മെസ്സേജ് ടൈപ്പ് ചെയ്യ്തു “താങ്ക്സ്..”

സായ് ഓഫീസ് സ്റ്റാഫായ ആതിര, നിമിഷ, രൂഷ്‌ന,സ്നേഹ, ശരത്, അരുൺ, സന്തോഷ്‌ എന്നിവരെ ക്യാമ്പിൽ വിളിച്ചു വരുത്തി. “ആതിര താൻ എന്തിനാണ് എന്റെ പെർമിഷൻ ഇല്ലാതെ എംകെ ഗ്രൂപ്പിൽ നിന്നും ഇറങ്ങിയത്…” എല്ലാരും എത്തിയതും സായ് അൽപ്പം ദേഷ്യത്തോടെ തന്നെ ആതിരയോട് തിരക്കി.. എല്ലാരുടെയും മുമ്പിൽ വെച്ചുള്ള അവന്റെ ഷൗട്ട് കേൾക്കേ ആതിര അപമാനത്താൽ തല താഴ്ത്തി… “എന്തേ തനിക്കൊന്നും പറയാനില്ലേ… ഇനി മേലാൽ തന്റെ ഇഷ്ടത്തിന് പ്രവർത്തിച്ചാൽ താൻ ഇനി ഇവിടെയ്ക്കു വരണ്ട ആവിശ്യമില്ല ഗോട്ട് ഇറ്റ്..” ഉച്ചത്തിൽ ദേഷ്യത്തോടെ അവൻ ആതിരയോയ് പറഞ്ഞതും  എല്ലാവരും ഒന്നും പേടിച്ചു.. ആതിര അറിയാതെ തന്നെ തലയനക്കി..

“സെ എസ് ഓർ നോ.. ” ദേഷ്യത്തോടെ തന്നെ ടേബിളിൽ തട്ടി ചോദിച്ചതും ആതിര ഞെട്ടി വിറച്ചു കൊണ്ട് പറഞ്ഞു. “എസ് സാർ… “…”ഇത് തനിക്കുള്ള ലാസ്റ്റ് ആൻഡ് ഫൈനൽ വാണിംഗ് ആണ് ഓർമയിൽ ഇരിക്കട്ടെ… തനിക് പോകാം..” ആതിരയോട് പറഞ്ഞതും അവൾ ഞെട്ടി സായ് നോക്കി… “പറഞ്ഞത് മനസിലായില്ല എന്നുണ്ടോ..” സായ് പറഞ്ഞതും ആതിര വേഗം പുറത്തിറങ്ങി.. സായിയുടെ പുതിയ ഭാവം കണ്ടതും ബാക്കിയുള്ളവർ ഞെട്ടിയിരുന്നു അൽപ്പം പേടിയോടെ തന്നെ അവിടെ നിന്നു. “ദെൻ നിങ്ങളോട് കൃഷ്ണ ഗ്രൂപ്പിലുള്ള പ്രൊജക്ടിന് ഭാഗമായി പുതിയ പ്ലാൻ തയ്യാറാക്കുക ന്യൂ ഐഡിയ ക്രിയേറ്റീവ് എല്ലാം ഉൾക്കൊണ്ടു നിങ്ങളുടെ കഴിവിന്റെ ബെസ്റ്റ് എന്നരീതിയിൽ ആയിരിക്കണം… ഗോട്ട് ഇറ്റ്..”…..”എസ് സാർ.. ”

സായ് പറഞ്ഞതും മറുപടി ആയിരുന്നു എല്ലാവരും ഒരേസ്വരത്തിൽ  പറഞ്ഞു… അപ്പഴാണ് സായിയുടെ ഫോണിൽ മെസ്സേജ് വന്നത് അവൻ ടേബിൾ ഉണ്ടായ ഫോൺ എടുത്ത് നോക്കിയതും ജാൻ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നുള്ള മെസ്സേജ് കണ്ടതും അവന്റെ മുഖം ഒന്ന് പ്രകാശിച്ചു ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു… ഇത്രയും നേരം ഗൗരവം നിറഞ്ഞ മുഖമുണ്ടായ സായ് ഫോൺ നോക്കിയതും  ശാന്തനായി മാറുന്നത് അവിടെ ഉണ്ടായ സ്റ്റാഫുകൾ അത്ഭുതത്തോടെ നോക്കി.. നിമ്മിയും റൂഷ്‌നയും അവന്റെ ഭാവമാറ്റം കണ്ട്  പരസ്പരം നോക്കി.. സായ് മെസ്സേജ് ഓപ്പൺ ചെയ്യ്തു ‘താങ്ക്സ്’ എന്ന് കണ്ടതും അവൻ മനോഹമായി പുഞ്ചിരിച്ചു.. അപ്പോ ടോപ്പിക്ക് ഒക്കെ ആയിക്കാണും സായ് ഓർത്തു

“ഇപ്പോ സമാധാനമായി കാണുമല്ലോ അപ്പോ എന്റെ കൊച്ച് ടെൻഷനെല്ലാം വിട്ട് ഹാപ്പി ആയി എന്റെ അനിയത്തിക്കുട്ടിടെ birthday സെലിബ്രേഷൻ അടിപൊളിയാക്ക്😗. ” സായ് മറുപടി നൽകി ചിരിയോടെ തന്നെ ഫോൺ ടേബിൾ വെച്ചു. ചെയറിൽ ഇരുന്നു ചുറ്റുമുള്ളവരെ നോക്കി… അപ്പോഴാണ് ന്യൂ വർക്കിന്റെ ഡിസ്കഷന്റെ കാര്യം ഓർമ വന്നത് അജുവിന്റെ മെസ്സേജ് പരിസരബോധം ഇല്ലാത്തയോ എന്നുപോലും അവൻ ഓർത്തു. “ഓ സോറി ഗയ്‌സ് ഞാൻ പെട്ടന്ന് മെസ്സേജ് കണ്ടപ്പോൾ… അതു വിട് നിങ്ങളോട് പറയാനുള്ളത് നിങ്ങൾ ഒരു ഗ്രൂപ്പായി ഡീൽ ആക്കിക്കോളൂ ടീം ലീഡർ ആയി ശരത് ബാക്കി കാര്യങ്ങൾ തീരുമാനിച്ചു അറീച്ചാൽ മതി…”

തുടർന്ന് കുറച്ചു കാര്യങ്ങൾ സംസാരിച്ചു പിരിഞ്ഞു.. അജുവിന് മെസ്സേജ് കിട്ടിയതും അവൾ അത് നോക്കി മനസറിഞ്ഞു ചിരിച്ചു ‘ഇയാൾ കൊള്ളാലോ എങ്ങനെ ഇതെക്കോ പറയാതെ അറിയുന്നു…’ മനസിൽ ഓർത്തു… പ്രൊജക്ട് ചെയ്യാൻ അനുവാദം കിട്ടിയ വിവരം യദുവിനും ടിജോയ്ക്കും മെസ്സേജ് അയച്ച് വീട്ടിലേയ്ക് പുറപ്പെട്ടു.. വീട്ടിൽ എത്തിയതും മുറ്റത്ത് കർണാടക രെജിസ്ട്രേഷൻ വണ്ടി കണ്ടതും അജുവിന്റെ കണ്ണുകൾ ചുരുങ്ങി കുറച്ചു സംശയത്തോടെ അവൾ അകത്തു കേറിയതും ശ്യാമയേ ചേർത്തു ഒരാളെ കണ്ടതും അജു സംശയത്തോടെ ഹോളിൽ ഉള്ള എല്ലാവരെയും നോക്കി.. അജുവിനെ കണ്ട് ടിജോ അവളുടെ അരികിൽ വന്നു ആരാ വന്നതെന്ന രീതിയിൽ കണ്ണുകളാൽ അവൾ ടിജോയോട് തിരക്കി..

“എടി ഇതാടി ആ മംഗലാപുരത്തെ കോഴിയപ്പൻ…” ടിജോ പറഞ്ഞതും അജു അവനെ കൂർപ്പിച്ചു നോക്കി “സോറി സോറി ഐ മീൻ ചിക്കപ്പ… നല്ല ഗ്ലാമർ ഉണ്ടല്ലേ… ” ഒരു വളിച്ച ചിരിയോടെ ടിജോ പറഞ്ഞു.. അജുവിന്റെ ശ്രദ്ധ ശ്യാമയിൽ ആയിരുന്നു ശ്യാമയുടെ സന്തോഷം കൺകെ അജുവിന്റെ കണ്ണ് നിറഞ്ഞു.. ഭരതനും മാലതിയും മകളായ സ്വര ശൗര്യ എന്നിവരാണ് വന്നിരുന്നത് കാര്യങ്ങൾ എല്ലാം വിശദമായി തന്നെ മഹി ഭരതന്നോട് പറഞ്ഞു..

സന്തോഷവും സങ്കടവും പരിഭവവും നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു എല്ലാവരിലും… അജുവിനെ കണ്ടതും ഭരതൻ വാത്സല്യപ്പൂർവം നോക്കി.. അവളെ ചേർത്തുപിടിച്ചു സംസാരിക്കുമ്പോൾ അജുവിൽ മഹിയുടെ സാമിഭ്യം നിറഞ്ഞു നിന്നു.. ഭരതന്റെ മകൾ അനുവിനോടും ടെസയോടും നന്നായി കൂട്ടുകൂടി. എല്ലാവരും ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ശൗര്യ ചപ്പാത്തി എടുത്ത് പ്ലൈറ്റിൽ വച്ചതു കണ്ടതും തുളസി ചോറ് വേണ്ടേ എന്ന് തിരക്കി.. ” ബേഡ ആന്റി.. എനകെ സൊല്പ തുപ്പ ബേക്കൂ..”

ശൗര്യ പറയുന്നത് കേട്ട് രാമനാഥനും ശ്രീദേവിയും ശ്യാമയും ഭരതനും മാലതിയും സ്വരയും ഒഴികെ ബാക്കി എല്ലാവരും തുറിച്ചു നോക്കി.. “ചപ്പാത്തിയിൽ തുപ്പികൊടുക്കാൻ ആണോ അവൻ പറഞ്ഞത്…” ടിജോ തന്റെ സംശയം യദുവിനോട് തിരക്കി ഇതേ സംശയം അനുവിലും ടെസയിലും ഉണ്ടായി എന്നാൽ യദുവിനും അവൻ പറഞ്ഞത് പിടിയില്ലായിരുന്നു…” ടിജോ ശൗര്യയേ തന്നെ നോക്കുന്ന കണ്ട് ശൗര്യ ചോദിച്ചു… “എന്നണ്ണാ തുപ്പ ബേക്കാ..”……”അയ്യേ എനിക്കെങ്ങും വേണ്ട ഞാൻ ആരും തുപ്പിയ ഭക്ഷണം കഴിക്കാറില്ല..”  ടിജോ പറയുന്നത് കേൾക്കേ ഭരതൻ ഉറക്കെ ചിരിച്ചു… കാര്യം മനസിലാവാതെ അയാളെ പിള്ളേർ സെറ്റ് എല്ലാം നോക്കി അയാൾ ചിരിയടുക്കി ടിജോയോട് പറഞ്ഞു

“തുപ്പി കൊടുക്കാൻ അല്ലടാ അവൻ പറഞ്ഞത് തുപ്പാ എന്ന് പറഞ്ഞാൽ ഗീ എന്ന അർത്ഥം നമ്മുടെ നെയ്യ് ചപ്പാത്തിടെ കൂടെ ഗീ ഇട്ട് കഴിക്കുന്നത് അവന് വല്യ ഇഷ്ടാ.. പിന്നെ ഇവർക്കു മലയാളം നന്നായി അറിയാം പറയാൻ കുറച്ചു ബുദ്ധിമുട്ടും എന്നെ ഉള്ളു..” അതു പറഞ്ഞതും ടിജോയെ എല്ലാരും കൂടെ കളിയാക്കി ചിരിച്ചു.. അപ്പഴേക്കും ശ്യാമ ഗീ എടുത്തു വന്നിരുന്നു… “മതി മതി എന്റെ മോനേ കളിയാക്കിയത് നിങ്ങൾക്കും അവൻ പറഞ്ഞത് മനസിലായില്ലലോ അപ്പോ മിണ്ടാതിരുന്നു കഴിക്കാൻ  നോക് പിള്ളേരെ…”

ശ്യാമ ടിജോയ്ക്കു വക്കാലത്തു നിന്നതും ടിജോ എല്ലാവരെയും പുച്ഛിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ  തുടങ്ങി… കൂടെ മറ്റുള്ളവരും അതിനിടയിൽ അജു പ്രൊജക്റ്റ്‌ ചെയ്യാൻ അനുവാദം കിട്ടിയ കാര്യവും രണ്ടു ദിവസത്തിനുള്ളിൽ ചെയ്യാൻ പോകണം എന്ന് പറഞ്ഞതും എല്ലാവരുടെയും മുഖം വാടി. “എന്തിനാ ഇങ്ങനെ എല്ലാരും ബേജാറാവുന്നെ അജുഞ്ഞിയും ടീംസ് എന്റെ അടുത്തല്ലേ വരുന്നേ നിങ്ങൾ മാത്രം സ്നേഹിച്ച പോരല്ലോ ഞങ്ങളും കൂടി ഒന്ന് ആസ്വദിക്കാട്ടെ എന്റെ മകളുടെ സ്നേഹം.. അതോ എന്റെ അടുത്തു വരുന്നതിൽ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ…”

“ഏയ്‌ ഞങ്ങൾക്ക് നിന്റെ അടുത്തു വരുന്നതിൽ സന്തോഷേ ഉള്ളു പിന്നെ പെട്ടന്ന് പോകുന്നു എന്ന് കേട്ടപ്പോൾ ഒന്ന് വല്ലാതായി മൂന്ന് മാസത്തെ കാര്യം അല്ലേ അത് അതുകൊണ്ട് സമാധാനം…..” മഹി പറഞ്ഞതും എല്ലാരും ശരി വെക്കും പോലെ തലയാട്ടി… എന്നാൽ അനുവിന്റെ മുഖത്തു സങ്കടം നിറഞ്ഞു തന്നെ നിന്നു. “എന്റെ വാവാച്ചി സങ്കടപെടല്ലേ ഒരു മൂന്നുമാസത്തെ കാര്യമല്ലേ ഉള്ളു ഞങ്ങൾ ദേ പോയി ദാ നു വരില്ലേ പിന്നെന്താ…” “ഓക്കേ ഈ സങ്കടം മാറ്റാൻ ഞങ്ങൾ പറയും പോലെ ചെയ്യോ…” ടെസയുടെ ചോദ്യം കേൾക്കേ കണ്ണ് കുറുക്കി അജു അവളെ നോക്കി എന്തോ കുനിഷ്ടാണ് അജുവിന് മനസിലായി..

“അതേ ഇച്ചേച്ചി അനു സെലക്ട്‌ ചെയ്ത ഡ്രസ്സ്‌ ആണല്ലോ birthday ഫങ്ക്ഷനു ഇടുന്നത് അപ്പോ ഹെയർ സ്റ്റൈൽ ഞങ്ങൾ പറയുന്നപോലെ വേണം പിന്നെ ഞങ്ങളുടെ ഇഷ്ടനുസരണം വിട്ടുതരണം..”….”അതു വേണോ..”….”വേണം..” അജു ചോദിച്ചതും അനുയും ടെസയും ഒരേപോലെ പറഞ്ഞു. പിന്നെ എതിർപ്പ് പറയാതെ അവൾ സമ്മതിച്ചു. “ഇനി സങ്കടപെടാതെ എല്ലാവരും സന്തോഷമായിരിക് വൈകുന്നേരം അടിച്ചുപൊളിക്കാൻ ഉള്ളതാണ്..” ടിജോ പറഞ്ഞതും എല്ലാരും ശരി എന്ന് പറഞ്ഞ് വേഗം കഴിക്കാൻ തുടങ്ങി.. പിള്ളേര് സെറ്റ് അജുവിന്റെ റൂമിലേയ്ക്കും അച്ചന്മാർ ഹോളിലും ഒത്തുകൂടി.. അമ്മമാർ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ ശ്യാമ ശ്രീദേവിയോട് ചോദിച്ചു “ഏടത്തി കിച്ചു ഇന്ന് വരുമോ..”

“ഞാൻ വിളിച്ചു അല്ലു ഇന്ന് ഫങ്ക്ഷൻ വരാം എന്നു പറഞ്ഞിട്ടുണ്ട് പക്ഷേ പെട്ടന്ന് പോണ്ടി വരും എന്ന പറഞ്ഞേ പുതിയ വർക്ക്‌ എന്തൊക്കെയോ ചെയ്യാന്നുണ്ട് ഭരതൻ ഇവിടെ വന്നതോണ്ട് നാളെ തന്നെ ചെയ്യ്തു തീർത്തു കാണിക്കണം എന്ന് പറഞ്ഞു… “……”ഏട്ടനും കിച്ചുവും തമ്മിൽ എന്താ പ്രശ്നം ഏടത്തി ഞാൻ പോയത് മാത്രമല്ല കാരണം എന്നു തോന്നുന്നു..” ശ്യാമ ചോദിച്ചതും ശ്രീദേവി ഒരുനിമിഷം നിശബ്ദയായി ഒന്ന് ദീർഘശ്വാസം എടുത്തു പറഞ്ഞ് തുടങ്ങി

“ഒരിക്കൽ കല സീമയെ കളിയാക്കാൻ നോക്കി.. സീമയേ വീട്ടിൽ നിന്നും പുറത്താക്കാൻ അമ്മടെ ആഭരണം എടുത്ത് സീമയുടെ ബാഗിൽ വച്ചു.. അത് ആരും അറിഞ്ഞില്ല, ഒടുവിൽ കണ്ടെണ്ടുത്തത് സീമടെ ബാഗിൽ നിന്നും പിന്നെ വീട്ടിൽ ആകെ ബഹളമായി കിച്ചു സീമയെ സപ്പോർട്ട് ചെയ്യ്തു സംസാരിച്ചു പക്ഷേ അത് അമ്മയ്ക്ക് കൊണ്ടു പിന്നെ നിന്റെ ഏട്ടനോട് പോയി പരാതി പറഞ്ഞ്.. നാഥേട്ടൻ കേട്ടപാതി കേൾക്കാത്ത പാതി കിച്ചുനെ ചോദ്യം ചെയ്യ്തു.. ആകെ ബഹളമായി അവൻ ആണേൽ ആ സമയം നിന്റെ പേരും, നീ പോയതു അമ്മയും മോളും കാരണം ആണ് എന്ന് വരെ പറഞ്ഞു. അപ്പോൾ അത് സീമ കിച്ചുനെ പറഞ്ഞ് കുത്തിത്തിരുപ്പാക്കിയതാ എന്നൊക്കെ പറഞ്ഞ് കല വാദിച്ചു ഒടുവിൽ എല്ലാം സീമയുടെ തലയിൽ നാഥേട്ടൻ ആണേൽ അവളോട്‌ ഇറങ്ങി പോകാൻ പറഞ്ഞു. ആ സമയം ഭരതൻ വീട്ടിൽ ഉണ്ടായിരുന്നു.. സീമയെ അങ്ങനെ തള്ളികളയാൻ ഒക്കില്ല എന്ന് പറഞ്ഞു മംഗ്‌ളുർ കൊണ്ടുപോയി.. ഒപ്പം കിച്ചുവും അന്ന് നാഥേട്ടനോട് പറഞ്ഞൊരു കാര്യമുണ്ട്

‘അപ്പ എന്ന് എന്റെ ചിറ്റ തെറ്റുകാരിയല്ലെന്നു മനസിലാക്കി, ഇവരുടെ ചതി തിരിച്ചറിയുന്നുവോ അന്നേ ഈ മോനേ അവകാശത്തോടെ ചേർത്ത് പിടിക്കാൻ പറ്റു.. പക്ഷേ അപ്പയെ ഇനി ചതിയിൽ വീഴ്ത്താൻ എന്റെ ജീവനുള്ള കാലം ഞാൻ സമ്മതിച്ചു തരില്ല.’ ചിക്കപ്പ സീമമ്മയെ നോക്കിക്കോണം ഞാൻ വരും ഇവിടെ കുറച്ചു ശുദ്ധികലശം ചെയ്യാൻ ഉണ്ട് അതു കഴിഞ്ഞു ഞാൻ വരും.’ “പിന്നെ കല സീമയെ പുറത്താക്കാൻ ചെയ്ത പണി ആണെന്ന് കിച്ചു തന്നെ തെളിയിച്ചു.. മകന്റെ ശരി മകന്റെ മുന്നിൽ ചെറുതായ ഈഗോ കാരണം നാഥേട്ടനു കുറച്ചു മിണ്ടാൻ ഒരു മടി… കുമാരൻ കമ്പനിയിൽ കുറച്ചു തിരിമറി നടത്തിയതും കിച്ചു തെളിവ് അടക്കം നിരത്തി.. ഇതു കണ്ടതും എന്ന് അറിഞ്ഞ കുമാരൻ അമ്മയെ കൂട്ടുപിടിച്ചു.. പുതിയ കമ്പനി ഇട്ടുകൊടുത്തു.. മകളുടെ ജീവിതം നശിച്ചുപോകാതെ നോക്കാൻ അമ്മ ചെയ്ത അടവ്..

കമ്പനി തിരുമാറി ചോദ്യം ചെയ്ത നാഥേട്ടനോട് അമ്മ കലയ്ക്കു സപ്പോർട്ട് ചെയ്യ്തു സംസാരിച്ചു. തറവാട്ടിൽ നിന്നും ഇറങ്ങാനും പറഞ്ഞു.. “ഏടത്തി..”…..”അതേ അല്ലു.. കമ്പനി അച്ഛൻ നാഥേട്ടനും, ഭരതനും, അക്കുനും എഴുതി വച്ചിരിക്കുന്നു.. അതുകൊണ്ട് അവർക്ക് അതൊന്നും ചെയ്യാൻ പറ്റിയില്ല.. വീട് നിന്റെ പേരിൽ ആണ്. കലയുടെ കല്യാണ സമയത്ത് അവൾക് നൽകാനുള്ളത് കൊണ്ടിതിരുന്നല്ലോ.. നീ ഇല്ലാത്തോണ്ട് ആ അവകാശം മൂത്തമോൾക് അമ്മ നൽകുന്നു എന്ന്. അവിടന്നു ഞങ്ങൾ ഇറങ്ങി… പിന്നെ ഒരു വാശി ആയിരുന്നു ആ ഏരിയയിൽ തന്നെ സ്ഥാലം തറവാട് മോഡലിൽ തന്നെ വീട് വെച്ചു… പിന്നെ ഏട്ടൻ തന്നെ കിച്ചുനോട് സംസാരിക്കാൻ കുറെ നോക്കി അപ്പോ ചിറ്റ എന്ന് തിരിച്ചു കിട്ടു അന്ന് മതി അപ്പ ഈ സംസാരം എന്ന്.. അവൻ തന്നെ പറഞ്ഞു. അവർക്കിടയിൽ ആവിശ്യത്തിനു മാത്രം സംസാരമായി.. ”

ശ്രീദേവി പറഞ്ഞു നിർത്തിയതും ശ്യാമയുടെ കണ്ണ് നിറഞ്ഞിരുന്നു.. “അപ്പോ അമ്മ…” തുളസിയുടെ ചോദ്യത്തിന് ശ്രീദേവി ഒന്ന് ചിരിച്ചു.. “കിടപ്പിലാണ് വഴുതി വീണതാ പോലും ആദ്യമൊക്കെ കല നോക്കി ഒടുവിൽ ഹോംനേഴ്സിനെ വെച്ചു.. ഭരതൻ ഏർപാടാക്കിയതാ.. അവൻ പോകാറുണ്ട് വല്ലപ്പോഴും ചെയ്ത പാപം തീരാതെ പോകാൻ കഴിയില്ലല്ലോ.. അല്ലുനോട് ചെയ്യ്തത് തെറ്റാണു അവൾ പൊറുത്താലേ ഇതിനൊരു മോചനം കിട്ടു എന്ന്.. കലയ്ക്കു മൂന്ന് പെണ്മക്കൾ ആണ്.. അമ്മയുടെ സ്വഭാവം പോലെതന്നെ മൂന്നും..”

“അതങ്ങനെ മത്തൻ കുത്തിയ കുമ്പളം മുളക്കില്ലല്ലോ..”……”അത് ശരിയാ ലിസ പറഞ്ഞത്… ഈ വീട് ഇപ്പഴും അല്ലുന്റെയാ പറഞ്ഞപ്പോൾ അവൾ ഭരതന്നോട് എതിർത്തു ദേഷ്യത്തിൽ നീ മരിച്ചു എന്ന് പറഞ്ഞു. അതു കേട്ടതും അവളെ അടിച്ചു അതിനു മാലൂ ഓതികൊടുത്തു അവളെ അടിപ്പിച്ചു എന്ന നാട്ടിൽ പാടി നടന്നെ ഇങ്ങനെയൊരു ജന്മം എങ്ങനെ നിങ്ങളെ സഹോദരി  ആയി എന്ന എനിക്ക് അറിയാതെ..”…… “അതൊക്കെ വിട് ഏടത്തി കിച്ചു വരുമെന്നല്ലേ പറഞ്ഞേ ഞാൻ സംസാരിക്കാം… പിള്ളേർ ടീം ഇപ്പോ വരും ഡെക്കറേഷൻ എന്നും പറഞ്ഞ് വേഗം അവർക്ക് സൗകര്യം ആക്കികൊടുത്തു നമുക് റെഡി ആവാം..” ശ്യാമ എല്ലാരോടുമായി പറഞ്ഞുകൊണ്ട് വൈകുന്നേരതേക്കുള്ള കുറച്ചു കാര്യങ്ങൾ ചെയ്യ്തു അവർ റെഡി ആകാൻ റൂമിൽ പോയി.

ഹോളിൽ ഡെക്കറേഷൻ ചെയ്യ്തു കഴിഞ്ഞതും നന്ദു വന്നു അജുവിനെ പിടിച്ച പിടിയാൽ അനുവിന്റെ റൂമിൽ കൊണ്ടുപോയി.. മാലതിയും ടെസയും കൂടെ അനുവിനെ സുന്ദരി ആക്കിയിരുന്നു അപ്പഴേയ്ക്കും ( ഡ്രസ്സ്‌ ഹെയർ സ്റ്റൈൽ താഴെ ) ഡ്രസ്സ്‌….ഹെയർ സ്റ്റൈൽ…അജു അനുവിനെ തന്നെ നോക്കി നിന്നു അതുകണ്ട് അനു അവളുടെ അരികിൽ പോയി. “ഇച്ചേച്ചി കൊള്ളാമോ സുന്ദരി ആയില്ലേ ഞാൻ..” അജുവിന്റെ കൈ കവർന്ന് കൊണ്ട് അനു ചോദിച്ചതും അപ്പോഴേക്കും അജുവിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു അനുവിനെ ഇറുക്കെ കെട്ടിപിടിച്ചു.

“എന്റെ വാവാച്ചി എന്നെത്തെക്കാൾ സുന്ദരി ആയിട്ടുണ്ട്..” അവൾ അനുവിന്റെ കണ്ണിൽ നിന്നും ഇച്ചിരി കണ്മഷി എടുത്തു ചെവിക്കു പിറകിൽ തോറ്റു കൊടുത്തു പറഞ്ഞു. “ഇച്ചേച്ചി ഇന്ന് ഞങ്ങളുടെ ഇഷ്ടത്തിന് റെഡി ആവാൻ സമ്മതിച്ചതാണേ സോ ഇതാണ് ഇച്ചേച്ചിക്കുള്ള ഡ്രസ്സ്‌…” ടെസയും അനുവും കൂടി അവളുടെ കൈയിൽ ഒരു കവർ കൊടുത്തു. അജു അടുത്ത് തുറന്നു നോക്കിയതും അവളുടെ മുഖം ചുളിഞ്ഞു വേണോ എന്നരീതിൽ ഇരുവരേയും നോക്കി. വേണം എന്ന രീതിയിൽ തലയാട്ടിയതും അനുവിനെ വിഷമിക്കണ്ട എന്ന് കരുതി അവൾ സമ്മതിച്ചു… അതു കണ്ട് അനുവും ടെസയും തുള്ളിച്ചാടി.. നന്ദുവിന് ഒന്നും കത്തിയില്ലേലും അവളും ആ സന്തോഷം പങ്കു ചേർന്നു… മാലതിയോട് കാര്യങ്ങൾ നേരത്തെ പറഞ്ഞതിനാൽ അനുവും ടെസയും നന്ദുവിന്റെയും സ്വരയോടും കൈ പിടിച്ചു ഇപ്പോ വരാം എന്ന് പറഞ്ഞു അടുത്ത റൂമിൽ പോയി…

“അല്ല അനുവേച്ചി അജുവേച്ചിയ്ക് എന്ത് ഡ്രസ്സാ വാങ്ങിച്ചേ…”….”സാരീ…”……”സാരീയോ അതിനെന്താ ഇത്ര സിഗ്നിഫിസൻസി…”……”അതോ ഇച്ചേച്ചി ഇതു വരെ സാരീ ഉടുത്തിട്ടില്ല അതുമല്ല ഇതുവരെ പെണ്ണുങ്ങൾ ഇടാറുള്ള സ്‌ർട് ടോപ്പ് ഡ്രസ്സ്‌ ഉപയോഗിച്ച് കണ്ടിട്ട് പോലും ഇല്ല  ജീൻസ് ഒരു പാന്റ് അതിനു കുർത്ത, ഷർട്ട്, ടി- ഷർട്ട്‌ തുടങ്ങിയവ ആണ് ഇടാറുള്ളെ അമ്മടെ വഴക് കൂടിയാൽ കുർത്ത ലെഗിൻസ് ഉപയോഗികും അതും പ്രതേക സാഹചര്യത്തിൽ മാത്രം വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ ഷോർട്സ് ടി-ഷർട്ട്‌ ആണ് ഇതിപ്പോ നിങ്ങൾക്കോ ഉള്ളോണ്ട് ട്രാക്ക് പാന്റ് യൂസ് ആക്കിയേ ആരേലും ചോദിച്ച പറയും ഏത് ഡ്രസ്സ്‌ യൂസ് ആകണം എന്നുള്ളത് അവരവരുടെ സ്വാതന്ത്ര്യം ആണ് അതിൽ ഇടപെടരുത് എന്ന്.. ഇച്ചേച്ചിയ്ക് ഇച്ചേച്ചിടേതായ കുറെ കാര്യങ്ങൾ ഉണ്ട്… ”

ടെസയാണ് അവർക്ക് മറുപടി നൽകിയത്. “ഓ യൂണിക്, ഡിഫറെൻറ് ക്യാരക്ടർ അതും കേരളത്തിൽ.. ഇവിടെ എങ്ങനെ ആണെന്ന് അറിയില്ല ബട്ട്‌ ഇതുപോലെ ഷോർട്സൊക്കെ ഞാൻ മംഗ്ലൂറിനു യൂസ് ആകാറുള്ളു കാസറഗോഡ് വന്ന കഷ്ടപ്പാടാ.. ട്രാക്ക് പാന്റ്സ് ആണ് ഇടുവാ… സ്ലിവ് ലെസ്സ് ബനിയൻ ഇട്ടാൽ പോലും പെണ്ണുങ്ങളെ കാണാത്ത പോലെ നോക്കും അപ്പോ ഷോർട് ഇട്ടലുള്ള കാര്യം ആലോചിച്ചു നോക്കിയേ “…..”ഇവിടെ എല്ലാ മോഡലും ആളുകൾ ഉപയോഗിക്കാറുണ്ട്.. ബട്ട്‌ ഇച്ചേച്ചി ഡിഫറെൻറ് ആണ് ആൾ… ഇചേച്ചിടെ ഹെയർസ്റ്റൈൽ കണ്ടോ അതിന് ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല പക്ഷേ ഇന്ന് അതിനു മാറ്റം ഉണ്ടാകും… നിങ്ങൾ നോക്കിക്കോ..”

“എസ് എസ് പെൻ വെച്ചുള്ള ഹെയർസ്റ്റൈൽ അതും ഞാൻ നോട്ടീസ് ചെയ്യ്തു… “….”സ്വര ഇന്ന് വരെ ആര് പറഞ്ഞിട്ടും ഇച്ചേച്ചി ആ സ്റ്റൈൽ ഹെയർ കെട്ട് മാറ്റിയിട്ടില്ല ബട്ട്‌ ഇന്ന് എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാൻ സമ്മതിച്ചു തരും..”……”എന്തിനാ വെറുതെ ചേച്ചിടെ ഇഷ്ടത്തിന് വിട്ടൂടെ…”…..”എന്റെ നന്ദു നിനക്കറിയില്ല ആ മുടി ഒന്ന് തുറന്നു കാണാൻ ആഗ്രഹിക്കുന്നവരാ ഈ വീട്ടിലെ മുഴുവൻ പേരും അതു നിന്നു സാധിച്ചു കൊടുത്തിരിക്കും ഞങ്ങൾ വാ മാലു ആന്റി സാരീ ഉടുപ്പിച്ചു കാണും…” അവരെല്ലാം റൂമിൽ പോയപ്പോഴേയ്ക്കും അജു സാരീ ഉടുത്തു സുന്ദരി ആക്കിയിരുന്നു സ്കൈ ബ്ലു കളർ സ്റ്റോൺ ടൈപ്പ് സാരീയും സംപിൾ സീവ് ലെസ്സ് സ്കൈ ബ്ലു കളർ ബ്ലൂസിൽ അവൾ സുന്ദരിയായിരുന്നു എന്ന് തോന്നി അനു അജുവിനെ ഓടിപോയി കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു. തിരിച്ച് അജുവും അവൾക് നൽകി..

“ഹാപ്പി..”…..”ഹാപ്പി ആണ് പക്ഷേ എനിക്ക് വേണ്ടി നിന്നെത്തെ ദിവസം ഈ ഹെയർ സ്റ്റൈൽ കൂടെ മാറ്റണം കേക്ക് കറ്റിംഗ് കഴിഞ്ഞ ഇചേച്ചിടെ ഇഷ്ടത്തിന് റെഡി ആയിക്കോ ബട്ട്‌ എനിക്ക് വേണ്ടി പ്ലീസ് ഇന്നൊരു ദിവസം…” അനു കെഞ്ചി പറയുന്നത് കെട്ട് അജുവിന് വല്ലാത്ത വാത്സല്യം തോന്നി അവൾ മനസില്ല മനസോടെ സമ്മതിച്ചു… അനുവിന്റെ ആഗ്രഹപ്രകാരം മുടി കെട്ടാതെ തുറന്നു വിടാൻ സമ്മതിച്ചു. എല്ലാവരെയും നിന്നു വിളിച്ചതും അജു വരാം എന്ന് പറഞ്ഞ് എല്ലാവരെയും താഴേയ്ക് പറഞ്ഞ് വിട്ടു..

അനുവിനെ കൂട്ടി ടെസയും നന്ദനയും സ്വരയും ഇറങ്ങിവരുന്നത് കണ്ട് എല്ലാവരുടെ കണ്ണും അവർക്കു നേരെ ആയി എന്നാൽ അവർ നാലുപേരും ഡെക്കറേഷൻ കണ്ട് അന്തവിട്ട് നിൽക്കുന്നു… യദുവിന്റെ കണ്ണുകൾ അനുവിൽ തന്നെ തങ്ങി നിന്നു ഒരുവേള അവൻ പോലും അറിയാതെ പ്രണയം നിറഞ്ഞു വന്നു.. പിന്നെ ടിജോ വന്നു അനുവിന് നേരെ കൈ നീട്ടിയതും അനു ചിരിയോടെ കൈയിൽ പിടിച്ചു.. ടെസയും നന്ദനയും സ്വരയും സ്‌ർട് & ടോപ് ആണ് ഇട്ടിരുന്നത്. ടെസയുടെ ഡ്രസ്സ്‌,,,,നന്ദനയുടെ ഡ്രസ്സ്‌,,,,സ്വരയുടെ ഡ്രസ്സ്‌,,,,,,ടിജോ,,,,,,,,യദു. അനുവിന് പിറകിൽ മറ്റുള്ളവരും. പെട്ടന്നാണ് നന്ദുവിന്റെയും സ്വരയുടെയും കണ്ണുകൾ തിളങ്ങി… ‘വല്യേട്ടൻ.. ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു..’ അനുവും ടെസയും അങ്ങോട്ട് നോക്കി സുന്ദരനായ ഒരു ചെറുപ്പക്കാരൻ ക്യാഷ്വൽ വെള്ള ഷർട്ടും ബ്ലൂ ജീൻസും ഇട്ടിരുന്നത്  മനോഹരമായ ചിരിയോടെ അവരെ നോക്കുന്നത് കണ്ടതും നന്ദനയും സ്വരയും അവന്റെ അടുത്തു ഓടി

“കിച്ചേട്ടാ.. ഏട്ടൻ എപ്പോ വന്നു “……”കുറച്ചുനേരമായി നന്ദുട്ടാ ഏട്ടൻ പോകാൻ ഇറങ്ങുവായിരുന്നു birthday ക്കാരിയെ വിഷ് ആക്കി നിങ്ങളെയും കണ്ട് പോകാം എന്ന് കരുതി നിന്നതാ… ” “യാകെ ബേക ഹോഗുതു..” “സൊല്പ കെലസവുണ്ട് മകളെ… നീനു ഇല്ലി ഹാപ്പി അൽവാ…” “ഔധു അണ്ണാ നാനു ഇല്ലി തുമ്പ ഗുശിയെല്ലിദേനെ…”….” മതി മതി നിങ്ങളുടെ കന്നഡ ഇവിടെ ഇത് അറിയാത്തവർ പൊട്ടന് ആട്ടം കാണും പോലെ നോക്കണം… ” സ്വരയെ ചേർത്തു നിർത്തി ചോദിക്കുന്ന കിച്ചുവിനോട് അൽപ്പം കുശുമ്പോടെ നന്ദ പറഞ്ഞതും അവരെ ശ്രദ്ധിച്ച എല്ലാവരും ചിരിച്ചു പോയി.. “പോടി കുശുമ്പി എവിടെ നമ്മുടെ birthday ഗേൾ…”

“ദേ വാ ഏട്ടാ ഞാൻ പരിചയപ്പെടുത്താം… ” നന്ദന കിച്ചുവിനെ കൂട്ടി അനുവിന്റെ അടുത്തു പോയി.. “അനുവേച്ചി ഇതാണ് ഞങ്ങളുടെ കുടുംബത്തിലെ മൂത്ത സന്താനം ഈ കുടുംബത്തിലെ അജുവേച്ചിയെ പോലെ റെയർ  ഐറ്റം..” “മതിയെടി തള്ളിയത്..” എന്ന് പറഞ്ഞ് കിച്ചു നന്ദുന്റെ ചെവിയിൽ പിടിച്ചു കിഴുകി. അനുവിനെ നോക്കി മനോഹമായി ചിരിച്ചു തിരിച്ച് അവളും.. “മധുര സ്വപ്നങ്ങളും സുന്ദര ഓർമകളുമായി ഈ ജന്മദിനം മനോഹരമാകട്ടെ അനിയത്തിക്കുട്ടി ഒരായിരം ജന്മദിനാശംസകൾ 💜”

അനുവിനെ ചേർത്ത് പിടിച്ചു കിച്ചു പറഞ്ഞതും അവളിൽ വല്ലാത്ത സന്തോഷം നിറഞ്ഞു ഒരു ഏട്ടന്റെ സ്നേഹം ടിജോയിൽ നിന്നും കിട്ടും പോലെ ഒരു ഫീൽ.. അനു അവനെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.. ടെസയോടും കിച്ചു സ്നേഹത്തോടെ തന്നെ സംസാരിച്ചു.. ചുരുങ്ങിയ നിമിഷം കൊണ്ട് ഇരുവരുടേയും മനസ്സിൽ ടിജോയെ പോലെ തന്നെ ഒരു ഏട്ടന്റെ സ്ഥാനം കിച്ചുവിന് നൽകി. കിച്ചുവിന് കാൾ വന്നതും അവരോടു പറഞ്ഞ് അവിടെ നിന്നും മാറി.. പെട്ടന്ന് ഹോൾ നിശബ്ദമായി എല്ലാവരുടെയും ശ്രദ്ധ സ്റ്റെയർ ഇറങ്ങിവരുന്ന അജുവിൽ ആയിരുന്നു.. ഒരുനിമിഷം എല്ലാവരും വിശ്വാസം വരാതെ അവളെ തന്നെ നോക്കി

പുഞ്ചിരിയോടെ സാരിയുടെ പ്ലീറ്റ് കൈയിൽ ഒതുക്കി മുടി ഒരു സൈഡിൽ വിടർത്തിയിട്ടു വരുന്ന അജുവിനെ കണ്ട് ശ്യാമയുടെയും തുളസിയുടെയും ലിസയുടെയും കണ്ണുകൾ നിറഞ്ഞു.. ഇങ്ങനെയൊരു വേഷത്തിൽ അജുവിനെ കണ്ട അച്ഛന്മാർ പരസ്പരം നോക്കി ചിരിച്ചു… അനിയത്തിക്കുട്ടികൾ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു നോക്കി എന്നാൽ ടിജോയുടെയും യദുവിന്റെയും അവസ്ഥ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്ക് ഏട്ടാ കാക്കയെ പോലെ ആയിരുന്നു.. ഫോൺ ചെയ്യ്തു അകത്തു വന്ന കിച്ചു സ്റ്റക്കായി അവിടെ തന്നെ നിന്നു അവന്റെ കണ്ണുകൾ അജുവിൽ മാത്രമായിരുന്നു.. ഹൃദയം അവൾക്കായി മാത്രം തുടിക്കും പോലെ തോന്നിയത്തും അവന്റെ വലതുകയിൽ അറിയാതെ ഇടതു നെഞ്ചിൽ ചേർത്തുപിടിച്ചു..

അജു ആരെയും നോക്കാതെ നേരെ അനുവിനരികിൽ പോയിനിന്നു.. “എന്റെ ദൈവമേ ടിജുട്ടാ ഒന്ന് പുറത്തു പോയി നോക്കാടാ വല്ല കാക്കയും ഛെ രാത്രി ആയില്ലേ കൂട്ടിൽ കേറിക്കാണും വല്ല വീമാനവും മലർന്നു പറക്കുന്നോ എന്ന്…” മഹി അജുവിനെ കണ്ട ഷോക്കിൽ പറഞ്ഞതും അജു തറപ്പിച്ചു അനുവിനോടായി അവൾ അൽപ്പം ഗൗരവത്തിൽ പറഞ്ഞു.. “വേഗം കേക്ക് മുറിക്ക് വാവാച്ചി എനിക്ക് ഈ വേശം കെട്ടിയിരിക്കാൻ വയ്യ..” അജുവിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അനു എതിർപ്പൊന്നും കൂടാതെ കേക്ക് കട്ട്‌ ചെയ്യാൻ റെഡി ആയി നിന്നു… കേക്ക്…..

ചുറ്റുമുള്ളവർ വിഷ് ചെയ്തു. എന്നാൽ അപ്പഴും കിച്ചുവിന്റെ കണ്ണുകൾ അജുവിൽ ആയിരുന്നു ഇതൊന്നും ശ്രദ്ധിക്കാതെ അജു അനുവിന്റെ കൂടെ കേക്ക് മുറിച്ചു അവൾക് നൽകി കവിളിൽ ഒരു ഉമ്മ കൊടുത്തു തുടർന്ന് എല്ലാവരും അനുവിന് നൽകാൻ മുന്നിൽ വന്നതും അജു മഹിയേ തറപ്പിച്ചു നോക്കി സ്റ്റെപ് കേറി… അവളുടെ കാട്ടികൂട്ടലുകൾ ആസ്വദിച്ചു കിച്ചു ഒരു ചിരിയോടെ നോക്കി.. അതു കണ്ട ശ്രീദേവിയിലും പുഞ്ചിരി നിറഞ്ഞു. അജുവിനെ നോക്കി ആ അമ്മ മനസ് മന്ത്രിച്ചു കിച്ചുവിന് ചേരുന്നവൾ. അജു പോകുന്നത് കണ്ട് ശ്യാമയും പിള്ളേർ സെറ്റും മഹിയേ നോക്കി.. മഹി കണ്ണടച്ച് ഞാൻ നോക്കിക്കൊള്ളാം എന്ന് കണ്ണാൽ പറഞ്ഞ് അവളുടെ പിറകെ കേറി..

അത്യാവശ്യമായി പോകാൻ ഉള്ളതിനാൽ അനുവിന് കേക്ക് നൽകി ശ്യാമയോട് ഇനി വരാം എന്ന വാക്കൽ കിച്ചു പെട്ടന്ന് ഇറങ്ങി.. പോകും മുമ്പ് കിച്ചു അവന്റെ അച്ഛൻ രാമനാഥനെ കെട്ടിപിടിച്ചു.. അതുകണ്ട് പലരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.. അജു റൂമിൽ എത്തി ദേഷ്യത്തിൽ വാതിൽ അടച്ച്… മഹി ഡോർ തട്ടി വിളിച്ചതും ആദ്യം പിണക്കം ഭവിച്ചെങ്കിലും പിന്നീട് ഡോർ തുറന്നു ഡ്രസ്സ്‌ മാറ്റി വേഗം വരാം എന്ന് പറഞ്ഞ് മഹിയുടെ കവിളിൽ ഉമ്മ നൽകി.. മഹി ചിരിയോടെ അവളുടെ തലയിൽ കൊട്ടി..

“വേഗം വേഷമാറി വാ ഞാൻ ഇവിടെ നിൽകാം.. ” മഹി പറഞ്ഞുകൊണ്ട് ഹോളിലെ സോഫയിൽ ഇരുന്നു. ഈ സമയം ശ്രീദേവി എല്ലാവരോടും കിച്ചുവിന് വേണ്ടി അജുവിനെ ആലോചിച്ചു.. അതുകേട്ടതും അമ്മമാരുടെ മനസ് സന്തോഷത്താൽ നിറഞ്ഞു ആനന്ദിന്റേയും ജോൺസിയുടെയും മുഖം സൂര്യനുദിച്ച പോലെ തിളങ്ങി.. പിള്ളേർ സെറ്റ് എല്ലാം ആഗ്രഹിച്ച പോലെ പരസ്പരം സന്തോഷത്തോടെ നോക്കി.. നാഥനും ഭരതനും ഇതിനപ്പുറം സന്തോഷം വേറെ ഇല്ലാത്ത പോലെ… എന്നാലും ആനന്ദ് പറഞ്ഞു..

“എന്റെ മോൾക് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും നല്ല ബദ്ധമാണ് ഇത് ഞങ്ങൾക്ക് 101 വട്ടം സമ്മതം എന്നാലും അജുവിന്റെ അഭിപ്രായം കൂടി അറിഞ്ഞു തീരുമാനികാം എന്നാണ് എന്റെ ഒരു ആഗ്രഹം കാരണം അവളുടെ ലൈഫ് അവളുടെ ഇഷ്ടങ്ങൾക് പ്രാധാന്യം കൊടുക്കണമല്ലോ.. അവൾ ഒക്കെ ആണേൽ പിന്നെ ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല ആ വാക്ക് ഞാൻ തരുന്നു..”….”അതാണ് അതിന്റെ ശരി പിള്ളേരുടെ ലൈഫ് പിള്ളേർ തീരുമാനിക്കട്ടെ..” ഭരതനും പിന്തുണ നൽകിയപ്പോൾ ആ ചർച്ച അവിടെ അവസാനിച്ചു.

ഇതൊന്നും അറിയാതെ അജു ഡ്രസ്സ്‌ മാറി ഒരു സിംപിൾ കുർത്തയും ലെഗിൻസും ഇട്ട് മുടി പെൻ വെച്ചു കെട്ടി. ഫോണിൽ നോട്ടിഫിക്കേഷൻ വന്നു കിടക്കുന്നതു കണ്ട് ഫോൺ എടുത്തു നോക്കിയതും വാട്സപ്പിൽ വന്ന സായിയുടെ മെസ്സേജ് കണ്ട് അന്തംവിട്ടുനിന്നു..