രചന – തൻശി തനു
സ്റ്റേജിൽ നിന്നും ഇറങ്ങി തന്റെ നേരെ നടന്നു വരുന്ന അയാളെ അജു നോക്കി നിന്നു.. തന്റെ ഉറക്കം കളയുന്ന കാപ്പിപ്പൊടി കണ്ണുകൾ അവളുടെ മനസ്സിൽ ഉരുവിട്ടു.അവൻ അജുവിനെ നോക്കി ചിരിയോടെ അടുത്തു വന്നു അവളുടെ അരികിലായി നിന്നു അജുവിനെ നോക്കി അവൻ മെല്ലെ പറഞ്ഞു”നീ ആരാണോ…. എന്താണോ… എങ്ങനെയാണോ…. ആ നിന്നെയാണ് ഞാൻ പ്രണയിക്കുന്നത്…. നീ മാറിയാൽ മാറ്റാൻ നീ ശ്രമിച്ചാൽ പിന്നെ എനിക്ക് നീ ഇല്ല… നിനക്ക് ഞാനും… നീ എന്താണോ ആ നിന്നെമതിയെനിക്ക്…ജീവിക്കാനായാലും… മരിക്കാനായാലും..I LOVE YOU പെണ്ണേ ❤”അജുവിനെ നോക്കി അവൻ മെല്ലെ പറഞ്ഞു.. അജു അവനെ ഞെട്ടിത്തരിച്ചു കണ്ണുമിഴിച്ചു നോക്കി 😳..ആ ഉണ്ടാക്കണ്ണും മിഴിച്ച് ഇങ്ങനെ നോക്കല്ലെടി പെണ്ണേ ഞാൻ നിന്നെ വല്ലതും ചെയ്തുപോകും എന്റെ ഉണ്ടക്കണ്ണി 😘” അയാൾ മനസ്സിൽ പറഞ്ഞു കൊണ്ട് അജുവിനെ നോക്കി ചിരിച്ചു…
അപ്പഴേക്കും ചുറ്റിലും ലൈറ്റുകൾ തെളിഞ്ഞു അയാൾ മനോഹരമായ ചിരിയോടെ തന്നെ അവളിൽ നിന്നും രണ്ടടി മാറി നിന്നു അവളെ തന്നെ നോക്കി… അജുവിന്റെ കണ്ണുകൾ അവന്റെ കാപ്പിപ്പൊടി കണ്ണുകളിൽ കുരുങ്ങി നിന്നു ചുറ്റുമുള്ളതൊന്നും അവൾ അറിഞ്ഞിരുന്നില്ല.. തന്റെ സ്വപ്നങ്ങളിൽ അല്ലാതെ അവിടെയോ കണ്ടു മറന്ന മുഖം അജു ഓർത്തെടുക്കാൻ ശ്രമിച്ചു..അജു നീ SK കാണാനാണോ വന്നേ.. “വിവേക് ആശ്ചര്യത്തോടെ ചോദിച്ചു എന്നാൽ അജു അവന്റെ ചോദ്യം കേട്ടില്ല.. അയാളുടെ ആ കാപ്പിപ്പൊടി കണ്ണുകളിൽ തന്നെ കുരുങ്ങി കിടന്നിരുന്നു..വിവേക് വീണ്ടും അജുവിനെ തട്ടി ചോദ്യം ആവർത്തിച്ചു.. അജു ഞെട്ടി വിവേകിനെ നോക്കി”എന്താ”അജു പെട്ടന്ന് സ്വബോധം വീണ്ടെടുത്തു ചോദിച്ചു..”നീ ഇത് ഏത് ലോകത്താണ് ഞാൻ എത്ര നേരമായി ചോദിക്കുന്നു നീ SK കാണാനാണോ വന്നേ എന്ന്.. “”SK..?”അജു സംശയത്തോട് തിരക്കി..
“ഓഹ് ഗോഡ് നീ ഈ സായ് കാണാനാണോ വന്നേ എന്ന്..” അയാളെ ചൂണ്ടി വിവേക് പറഞ്ഞതും അജു അയാളെ നോക്കി മനസ്സിൽ സായ് എന്ന് ഉരുവിട്ടു.. സായ് അജുവിനെ നോക്കി മനോഹരമായ ചിരിയോടെ കൈ മാറിൽ പിണച്ചുകെട്ടി നിൽക്കുന്നു.. അവന്റെ നിൽപ്പും ചിരിയും കൺകെ അവൾ അറിയാതെ തന്നെ തലയാട്ടി അതേ എന്ന് പറഞ്ഞു..”അപ്പോ സായ് ടാ നീ അജുവിന് വേണ്ടി ആണോ…””അളിയാ ഇപ്പോ നീ ഒന്നും ചോദിക്കരുത് ഞാൻ എന്റെ പെണ്ണിനെ കൂട്ടി ഒന്ന് പുറത്തു പോകുകയാണ് വേഗം വന്നു നിന്റെ സംശയം തീർത്തുതരാം ആദ്യം ദേ ഈ ഉണ്ടക്കണ്ണിയുടെ സംശയം തീർത്തുകൊടുക്കട്ടെ..”അത്ഭുതത്തോടെ ഉള്ള വിവേകിന്റെ ചോദ്യം പൂർത്തി ആകും മുമ്പ് സായ് വിവേകിനെ നോക്കി പറഞ്ഞു.. അജു എന്റെ പെണ്ണെന്നു സായ് പറയുന്നത് കേട്ട് ഞെട്ടി അവനെ നോക്കി എന്നാൽ ഉണ്ടക്കണ്ണി എന്ന് വിളിച്ചതു കേൾക്കേ അജു സായ് കൂർപ്പിച്ചു നോക്കി.. അവളുടെ നോട്ടം കണ്ട് സായ് ഒരു കണ്ണുറുക്കി 😉 അജുവിനെ നോക്കി ചിരിച്ചു.. അജു ഞെട്ടി വാ പൊളിച്ചു നിന്നു 😯. പെട്ടന്ന് തന്നെ സായ് അജുവിന്റെ കൈയിൽ പിടിച്ചു അജുവിന്റെ ഉള്ളിൽ മിന്നൽപെണ (മീനിങ് അറിയില്ല മിന്നൽ അടിച്ച ഫീൽ അതാ ഉദേശിച്ചത് നമ്മുടെ ഇവിടെ അങ്ങനാ പറയാറ്) പാഞ്ഞു കേറി.. അവൻ ഒരു ചിരിയോടെ നടക്കാൻ തുടങ്ങിയതും യാന്ത്രികമായി അജു സായിയുടെ പിറകെ നടന്നു..സായ് എവിടെ പോകുന്നത് എന്ന് പോലും അജു അറിഞ്ഞിരുന്നില്ല… സായ് അവളെയുംകൊണ്ട് നേരെ വലിയ മരത്തിന്റെ താഴെ സിമെന്റ് ബെഞ്ചിലിരുന്നു..
രാത്രി ആയതിനാൽ ആളുകൾ വളരെ കുറവായിരുന്നു.. സായിക് തന്റെ പെണ്ണ് കൂടെ ഉള്ളത്ത് കൊണ്ടോ എന്തോ ആ രാത്രിയിലെ നിശബ്ദത വളരെ ഇഷ്ടമായി… എന്നാൽ സായിയുടെ കണ്ണിലെ കാന്തിക ശക്തിയിൽ അജു ചുറ്റുമുള്ളതൊന്നും അറിയാതെ മറ്റേതോ ലോകത്തായിരുന്നു… സായ് അജുവിനെ കുറച്ചു നിമിഷം നോക്കിയിരുന്നു… നിശബ്ദതയേ മറികടന്നു സായ് സംസാരിക്കാൻ തുടങ്ങി..എടി പെണ്ണേ… “”മ്മ്” അജു മറ്റേതോ ലോകത്തെന്ന പോലെ മൂളി… ഇവിടെയെങ്ങുമല്ല എന്ന് മനസിലാക്കിയ സായ് അജുവിനെ നോക്കി ഒന്ന് ചിരിച്ചു.. അവളുടെ തോളിൽ കൈ ചേർത്തു… അജു ഒന്ന് ഞെട്ടി ചുറ്റുമൊന്നു നോക്കി… എങ്ങനെ ഇവിടെ എത്തി എന്ന ചിന്തായിൽ ആയിരുന്ന അജു സായിയുടെ ഒച്ച കേട്ട് അവനെ നോക്കി”എന്റെ പെണ്ണേ നീ ഇങ്ങനെ പരിസരം മാറാണെന്നിരിക്കല്ലേ… ഞാൻ കരുതി എന്നെകാണുമ്പോൾ നീ എനിക്കിട്ടൊന്ന് പൊട്ടിക്കും എന്ന് ഇതു ഒരുമാതിരി പാവത്താൻ പെൺപിള്ളേരെ കൂട്ടായല്ലോ നീയും…. അജു അതു കേട്ടതും അവനെ കൂർപ്പിച്ചു നോക്കി… സായ് മനോഹരമായി ഒന്നു ചിരിച്ചു…”എന്റെ ചട്ടമ്പി ഇതിനു മുമ്പ് എന്നെ കണ്ടിട്ടുണ്ടോ…”
കുസൃതിയോടെ ഉള്ള സായിയുടെ ചോദ്യത്തിന് അജു ഒന്ന് ഞെട്ട’ദൈവേ രാത്രി എന്റെ ഉറക്കം കളയുന്ന സ്ഥിരം കശ്മലനാണെന്ന് ഞാൻ എങ്ങനെ പറയും’ അജു മനസ്സിൽ പറഞ്ഞത്തും സായ് ഒന്ന് ചിരിച്ചു വീണ്ടും പറഞ്ഞ”എന്നെ സൂക്ഷിച്ചു നോക്കിയേ ഓർമ കിട്ടുമോ എന്ന് ഒന്ന് ഓർത്തു നോക്ക്…അജു അവനെ സൂക്ഷിച്ചു നോക്കി ആ കാപ്പിപ്പൊടി കണ്ണുകൾ അവളെ വല്ലാതെ ആകർഷിക്കും പോലെ തോന്നി അവൾക്. പെട്ടന്നെന്തോ ഓർമ വന്ന പോലെ അവളുടെ കണ്ണുകൾ ചുരുങ്ങി”നിങ്ങൾ.. നിങ്ങളന്നു ലിഫ്റ്റിൽ…”അജു അവന് നേരെ കൈ ചൂണ്ടി പറഞ്ഞതും സായ് ചിരിയോടെ അവളുടെ കൈ വിരൽ പിടിച്ച് പതിയെ താഴ്ത്തി…അപ്പോ എന്നെ ഓർമ്മയുണ്ട് എന്റെ പെണ്ണിന്…കുസൃതി ചിരിയോടെയുള്ള സായിയുടെ സംസാരം കേൾക്കേ അജു അവനെ കൂർപ്പിച്ചു നോക്കി… സായ് അജുവിന്റെ തലയിലെ മുറിവുണ്ടായ പാടിൽ ഒന്ന് തൊട്ടുഅന്ന് ഒത്തിരി നൊന്തോടി… നിന്നെ ബോധമില്ലാതെ കണ്ടപ്പോൾ ഞാൻ തകർന്നു പോയിരുന്നു…”
അജുവിന്റെ മുഖത്ത് നോക്കി സായ് പതിയെ പറഞ്ഞു…
അജു അവനെത്തന്നെ നോക്കി അത് പറയുമ്പോൾ സായിയുടെ മുഖം വേദന നിറയുന്ന ഭാവം അവളിലും വേദനയുളവാക്കിഅപ്പോ അന്ന് എന്നെ രക്ഷിച്ചത് നിങ്ങളായിരുന്നോ…അറിയാതെ അവൾ ചോദിച്ചു.. അവനൊന്നും ചിരിച്ചു.. അജുവിന്റെ കണ്ണുകൾ അവളപോലും അറിയാതെ നിറഞ്ഞു.”ഈ കണ്ണ് എന്തിന്റെ പേരിലായാലും നിറയാൻ പാടില്ല..”അവളെ ചേർത്ത് നിർത്തി കണ്ണുകൾ തുടച്ചുകൊണ്ട് അവന് പറഞ്ഞു… പതിയെ അവളുടെ നെറുകയിൽ ചുണ്ടമർത്തി.. അജു ഒരു ഞെട്ടലോടെ സായിയെ നോക്കി..”നീ ഞെട്ടണ്ട പെണ്ണേ… നീ എന്റേതാണെന്ന വിശ്വാസം എനിക്കുണ്ട്… നീ എന്താണോ അതാണ് എനിക്കിഷ്ടം, ആലോചിക്… നിനക്ക് ഞാൻ ആവോളം സമയം തരാം ഇപ്പോ നിന്റെ മനസ്സിൽ ഒരു വാദം നടക്കുന്നില്ലേ അതിന്റെ അവസാനം നീ എനിക്കുള്ളതാണെന്ന് നിന്നിലൂടെ അറിയാൻ കാത്തിരിക്കുന്നു ഞാൻ.. ഇപ്പോ വീട്ടിൽ പൊക്കോ നേരം വൈകി ഇനിയും നിന്നാൽ വീട്ടിലുള്ളവർക് പേടിയാകും.. അല്ലേൽ ഞാൻ കൊണ്ട് വിടണോ… “സായ് പറഞ്ഞ വാക്കുകൾ കേൾക്കേ അജുവിൽ പ്രതികരണശേഷി നഷ്ടപ്പെട്ട അവസ്ഥ ആയിരുന്നു ഒന്നും മിണ്ടാതെ അവന്റെ കണ്ണില്ലേ മാന്ത്രിക വലയത്തിൽ കുടിങ്ങിയ അവസ്ഥ അവന്റെ ശബ്ദം മറ്റേതോ ലോകത്തിൽ എത്തിപ്പെട്ട പോലെ അജുവിന്റെ നിൽപ്പും നോട്ടവും കണ്ട് സായ് മനോഹരമായി ചിരിച്ച് അജുവിന്റെ തോളിൽ തട്ടി…
“എടിയേ ഞാൻ ചോദിച്ചത് കേട്ടില്ലേ ഞാൻ കൊണ്ട് വിടണോ എന്ന്..” സായ് വീണ്ടും പറഞ്ഞപ്പോൾ ഞെട്ടലോടെ അവൾ അവന്റെ മുഖത്തു നിന്നും കണ്ണെടുത്തു…”വേണ്ട ഞാൻ പോയിക്കോളാം…”അജു ആദ്യമായി അന്യ വെക്തിയോടെ പതർച്ചയോടെ മറുപടി നൽകി… അവനൊന്നു ചിരിച്ചു”എന്ന പോകാൻ നോക്ക്… എത്തി ഫ്രഷ് ആയി ഈ ഞാൻ പറഞ്ഞകാര്യം നന്നായി ഒന്ന് ആലോചിച്ചു നോക്ക് എന്റേതാണെന്നു എനിക്ക് തോന്നിയ പോലെ നിനക്ക് എന്ന് തോന്നുന്നോ അന്ന് നമ്മൾ ഇനി വീണ്ടും കാണു അതുവരെ നിന്റെ ഫോണിന് റസ്റ്റ് തരാതെ ഞാൻ ഉണ്ടാവും… അപ്പോ എന്റെ ഉണ്ടക്കണ്ണി ഇപ്പോ പൊക്കോ… “അവൻ പറഞ്ഞതിന് മറുപടി നൽകാതെ അവൾ തിരിഞ്ഞു നടന്നു ഹോട്ടലിൽ പാർക്ക് ചെയ്ത ബുള്ളത്തിൽ കേറി..എടി ഉണ്ടക്കണ്ണി എനിക്ക് നിന്നെ പെരുത്തിഷ്ട്ടടി…😘 നീ എന്താണോ ആ നിന്നെ…❤” അജു ബൈക്ക് സ്റ്റാർട്ട് ആകിയതും സായ് ഉറക്കെ വിളിച്ചുപറഞ്ഞു… എന്നാൽ അജു വന്നേ തിരിഞ്ഞു നോക്കാതെ ബൈക്ക് എടുത്തു പക്ഷേ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞിരുന്നു ❤
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
അജു നേരെ ബൈക്ക് മഹിയുടെ വീട്ടിനു മുന്നിൽ പാർക്ക് ചെയ്യ്തു… അവളെ കാതെന്ന പോലെ മഹി സിറ്റ് ഔട്ടിൽ ഉണ്ടായിരുന്നു… മഹിയേ കണ്ടതും ഓടി പോയി അവൾ ആ നെഞ്ചിൽ ചേർന്നു.. അയാൾ അവളുടെ തലയിൽ പതിയെ തലോടി…”പറ എന്താ എന്റെ ചട്ടമ്പിക് പറയാനുള്ളേ..കുറച്ചു സമയം കഴിഞ്ഞ് മഹി ചോദിച്ചു അജു അയാളുടെ മുഖത്തു നോക്കി..”അപ്പേ…”മ്മ്..””എന്നെ ഒരാൾക്ക് ഇഷ്ടാണെന്നു…””എന്നിട്ട് എന്റെ കുഞ്ഞൻ എങ്ങനെ പ്രതികരിച്ചു..” തമാശ രൂപേണേ ഒരു ചിരിയോടെ മഹി തിരക്കിയതും അജു കൂർപ്പിച്ചു നോക്കി..”പറ കുഞ്ഞാ അവനിട്ടു എത്ര പൊട്ടിച്ചു..”അജു അവിടെ ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.. പിന്നീട് പറഞ്ഞു”എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല അപ്പേ അവനെ കണ്ടപ്പോൾ അവന്റെ കണ്ണിൽ ആരിലും ഞാൻ കാണാത്ത ഒരു മാസ്മരിക ശക്തി ഉള്ളതുപോലെ.. അവന്റെ ശബ്ദം എന്നെ മറ്റേതോ ലോകത്തേതിച്ച പോലെ അവൻ എന്നെ ഇഷ്ടാണെന്നു പറഞ്ഞപ്പൾ എനിക്ക് അവനോട് ഒന്നും പറയണോ പ്രവർത്തിക്കാനോ പറ്റിയില്ല അവനിൽ ഒരുതരം അടിമപ്പെടും പോലെ..” മഹിയുടെ നെഞ്ചിൽ ചേർന്നു അജു പറയുമ്പോൾ മഹിയുടെ ചുണ്ടിൽ നിറഞ്ഞ ചിരി തെളിഞ്ഞു സന്തോഷത്തിന്റെ ആഗ്രഹത്തിന്റെ സ്വപ്നത്തിന്റെ ചിരി.
“എന്റെ ചട്ടമ്പി വീണോ..കുസൃതിയോടെ ഉള്ള അയാളുടെ ചോദ്യം കേട്ടതും അജു മഹിയിൽ ഒന്നുടെ ചുരുണ്ടു..”ആവോ അറിയില്ല ഇതുവരെ ഇല്ലാത്ത ഒരു ഫീലിംഗ്സ്.. അറിയില്ല എന്താണെന്നു..””അവൻ പറഞ്ഞത് പോലെ ആലോചിക്ക് എന്നും ഞാൻ പറയുന്ന പോലെ നിനക്ക് ശരിയെന്നു തോന്നുന്നത് മാത്രം ചെയ്യുക കൂടെ ഉണ്ടാകും എന്തിനും പോരെ..മതി എന്ന രീതിയിൽ തലയിട്ടി അമർത്തി കവിളിൽ ചുംബിച്ച് അജു അകത്തേക്കു ഓടി.. അവളുടെ പുതിയ ഭാവം കൺകെ അയാളിൽ ചിരി തെളിഞ്ഞു.. ഫോൺ എടുത്തു അവൾ പറഞ്ഞ കാര്യങ്ങൾ അയാൾ സായിക് അയച്ചു കൊടുത്തു… ഇരുവരിലും പുഞ്ചിരി നിറഞ്ഞു…
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഉച്ച കഴിഞ്ഞ് കോളേജ് ഗ്രൗണ്ടിൽ ഇരിക്കുവായിരുന്നു അജുവും യദുവും ടിജോയും ഇരിക്കുവായിരുന്നു… യദുവും ടിജോയും കൂടി കാര്യമായി എന്തോ ചർച്ചയിൽ ആണ് എന്നാൽ ഇതിലൊന്നും പെടാതെ അജു മറ്റേതോ ലോകത്തെന്ന പോലെ ഇരിക്കുന്നു.. ടിജോ അത് ശ്രദ്ധിച്ചെങ്കിലും അജു പറയും എന്ന് വിശ്വാസത്തിൽ ഒന്നും ചോദിക്കാതിരുന്നു…”യദുവേട്ടാ.. ” പെട്ടന്നാണ് ഫെബി വന്നു വിളിച്ചു.ഫെബിയുടെ വിളിയിൽ മൂവരുടെയും ശ്രദ്ധ അവൾക് നേരെ ആയി.. ഫെബിയെ കണ്ടതും ടിജോയുടെ കണ്ണുകൾ വന്ന തിളങ്ങി കാര്യം അറിയാൻ ഒരു ആകാംഷ അവനിൽ നിറഞ്ഞു…”എന്താടാ…””അത് യദുവേട്ടാ പാച്ചിക്ക വിളിച്ചിരുന്നു ലീവ് എടുത്തു വേഗം വീട്ടിലേയ്ക് പോകാൻ എനിക്ക് എന്തോ പേടി ആകുന്നു ഒന്ന് വിളിച്ചു ചോദിക്കോ ഏട്ടാ എന്താ കാര്യം എന്ന്…ഫെബിയുടെ സംസാരം കേൾക്കേ അജു കണ്ണ് ചുരുക്കി യദുവിനെ നോക്കിഞാൻ വിളിക്കാടാ നീ ടെൻഷൻ ആവല്ലേ ഇപ്പോ തന്നെ വിളികാം.അതും പറഞ്ഞ് യദു ഫോൺ എടുത്തു വിളിച്ചു.. ടിജോ അജുവിനോട് ഫെബിയെ ആശ്വാസിപ്പിക്കാൻ കണ്ണ് കാണിച്ചു.. അജു ഫെബിയെ ചേർത്ത് പിടിച്ചു അവളോട് പല കാര്യങ്ങളും സംസാരിച്ചു നിന്നു..നീ ടെൻഷൻ അടിക്കാൻ മാത്രം ഒന്നുല്ലന്റെ ഫെബി.. നിന്നെ ഉമ്മച്ചിയ്ക് കാണണം എന്ന് ഇന്നലെ പാച്ചിക്കയോട് കുറെ പറഞ്ഞുപോലും അപ്പോ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ വേണ്ടിയാ അല്ലാതെ ഒന്നുല്ലടാ നീ മാവേലിയ്ക്ക് പോയിക്കോ അതാവുമ്പോൾ കാലത്ത് എത്തും ലേഡിസിൽ കേറിയ മതി.. ഞാൻ കൊണ്ട് വിടണോ…”ചിരിയോടെയുള്ള യദുവിന്റെ സംസാരം ഫെബിയിൽ ആശ്വാസം നൽകി..േണ്ട യദുവേട്ടാ ഞാൻ പൊയ്ക്കോളാം ഹോസ്റ്റലിൽ നിന്നും ഓട്ടോ പിടിക്കാം ഞാനും ഉമ്മച്ചിനെ മിസ്സ് ചെയ്യുന്നുണ്ട്.. ഈ വീക്കെൻഡ് പോകാൻ ഇരുന്നതാ രണ്ടുദിവസം നേരത്തെ ആയി എന്നല്ലേ ഉള്ളു അത് സാരുമില്ല.. ഞാൻ ക്ലാസ്സിൽ പോയി അനുവിനെയും ടെസയെയും കണ്ട് പറഞ്ഞിട്ട് പോകുവാ.. അപ്പോ പോയിട്ട് വന്നു കാണട്ടോ….” മൂന്നു പേരോടും ഫെബി ചിരിയോടെ പറഞ്ഞു നടന്നു പോയി…
അവളെ തന്നെ നോക്കി നിന്ന ടിജോയ്ക്കു അവൾ പോകുന്നു എന്ന് കേട്ടതും അൽപ്പം നിരാശ നിറഞ്ഞു.. യദു ടിജോയുടെ തോളിൽ കൈ അമർത്തിയതും ടിജോ അൽപ്പം നിരാശയോടെ ഒരു ചിരി ചിരിച്ചു.”ടാ ടിജോ ഞാൻ പറയുന്നത് കേട്ട് നീ ടെൻഷൻ ആവരുത്…യദു പറഞ്ഞതും അജുവും ടിജോയഎന്താണെന്നറിയാൻ അവന്റെ മുഖത്തു നോക്കി”അത് ഫെബിയ്ക് ഒരു കല്യാണലോചന…””വാട്ട്.. 😠ടിജോ അൽപ്പം ഉച്ചത്തിൽ ദേഷ്യത്തോടെ ചോദിച്ചു..”പാച്ചിക്ക പറഞ്ഞതാണ് ഫെബിയോട് പറയണ്ട ഒരു സർപ്രൈസ് കൊടുകാൻ വേണ്ടി ആണ് പറയാതെ വരാൻ പറഞ്ഞത് എന്ന്.. നീ ഇങ്ങനെ ടെമ്പർ ആവല്ലേ നമുക്ക് ആലോചിച്ചു തീരുമാനം എടുകാം ഇതൊരു ജസ്റ്റ് പെണ്ണുകാണാൻ അല്ലേടാ..””നോ… യദു എന്റെ ഫെബി ഒരുത്തന്റെ മുന്നിലും അണിഞ്ഞൊരുങ്ങി ഈ കാര്യത്തിന് നില്കുന്നത് എനിക്ക് സഹിക്കില്ല.. അറിയാം ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞിട്ടില്ല എന്ന്.. ബട്ട് എനിക്ക് അവളെ വിട്ടു കളയാൻ ഒക്കില്ല.. ഇതുവരെ പ്രണയം എന്താണെന്നു എനിക്ക് അറിയില്ലായിരുന്നു അവളെ കണ്ട നിമിഷം എനിക്ക് ഉണ്ടായ ഫീൽ ആരോ എന്നോട് പറഞ്ഞുകൊണ്ടിരുന്നു അവൾ എന്റേതാണെന്നു… എന്നിട്ടും ഞാൻ ഉള്ളിൽ ഒതുക്കി ബട്ട് പിന്നീട്… ടാ യദു എനിക്ക് അവളെ നഷ്ടപെടുത്താൻ പറ്റില്ല അവൾ എന്റെയാടാ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.. നമുക്ക് നിന്റെ നാട്ടിൽ പോകാം ഞാൻ സംസാരിക്കാം പാച്ചിക്കയോടെ..അജു ടാ അവളില്ലാതെ പറ്റില്ലടാ എനിക്ക്..ടിജോ ആകെ തകർന്ന അവസ്ഥയിൽ യദുവിനോട് പറഞ്ഞു ഒടുവിൽ അജുവിന്റെ കൈയിൽ മുറുകെ പിടിച്ചു തല കുമ്പിട്ടു നിന്നു… ടിജോയുടെ ഇങ്ങനെയൊരു ഭാവം ആദ്യമാണ് അജു കാണുന്നത്… അജുവിന് വല്ലാതെ വേദന തോന്നി..ടാ നീ ടെൻഷൻ ആവാതെ നമുക്ക് വഴിയുണ്ടാകാം നീ വാ നമുക്ക് ഇപ്പോ തന്നെ വല്യപപ്പയേ ഒന്ന് കാണാം നീ വാ..അജു ടിജോയുടെ അവസ്ഥ കണ്ട് അവനെ ചേർത്തുപിടിച്ച് പറഞ്ഞുകൊണ്ട് പാർക്കിങ് ഏരിയയിലേയ്ക് നടന്നു അജുവും ടിജോയും യദുവും കൂടി നേരെ മഹിയേ കാണാൻ പുറപ്പെട്ടു..
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
എന്തായി ഞാൻ നിന്നോട് അന്വേഷികാൻ പറഞ്ഞ കാര്യം.. രാജൻ ഫോണിലൂടെ മറുവശത്തെ ആളോട് തിരക്കി… അയാൾ പറഞ്ഞ കാര്യം കേൾക്കേ രാജൻ നിഗൂഢമായി ചിരിച്ചു”ശരി നിങ്ങൾ ഇങ്ങു പോര് ഞാൻ ബോസ്സിനോട് ഒന്ന് ഡിസ്‌കസ് ചെയ്യ്തു വിളികാം..രാജൻ പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു. പിന്നീട് കരണിന്റെ നമ്പർ ഡയൽ ചെയ്യ്തു”ഹലോ കരൺ നീ പറഞ്ഞ കാര്യം അന്വേഷിച്ചു ആനന്ദിന്റെ ഒരു മകൾ ഇപ്പോൾ എസ്. ഡി. എം ൽ ഫസ്റ്റ് ഇയർ എഞ്ചിനീയർ സ്റ്റുഡന്റ്നാണ്..”എസ്. ഡി. എം ലോ പേര് എന്താ..എസ്. ഡി. എം എന്ന് കേട്ടതും ആശ്ചര്യത്തോടെ കരൺ തിരക്കി..
“പേര് അനന്യ മേനോൻ..പേര് കേട്ടതും കരൺ ഒന്നു ഞെട്ടി.”പിന്നെ അവളുടെ കസിൻ ഒരാൾ അവിടെ തന്നെ ഫൈനൽ ഇയറിന് പഠിക്കുന്നുണ്ട് എന്ന പറഞ്ഞത്..രാജൻ പറഞ്ഞപ്പോൾ കരൺ ഒന്ന് ആലോചിച്ചു ആ കസിൻ അജന്യ ആവാൻ ആകും ചാൻസ്. വെറുതെ അല്ല ഞാൻ ഒന്ന് തൊട്ടപ്പോൾ അവൾക് പൊള്ളിയത്.. അജന്യ കോളേജിൽ ഇല്ലാത്ത സമയത്ത് വേണം അനന്യ ശരിക്കും ഒന്ന് കാണാൻ കരൺ മനസ്സിൽ പറഞ്ഞു.” ഇത് ഞാൻ ഡീൽ ചെയ്തോളാം എനിക്ക് വേറൊരു കണക്കും തീർക്കാൻ ഉണ്ട്.. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് കേട്ടിട്ടില്ലേ അതുപോലെ ” കരൺ പറഞ്ഞുകൊണ്ട് ചിരിച്ചു.. ആ ചിരി രാജനിലും തെളിഞ്ഞു. അജന്യ അനന്യയുടെ സ്വന്തം സഹോദരിയാണെന്ന് കാര്യം അവർ അറിഞ്ഞിരുന്നില്ല ( ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ 😌😌)
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മൂവരും കമ്മിഷണർ ഓഫീസിൽ എത്തി..അജു വല്യപപ്പയോട് നീ തന്നെ പറയണേടാ എനിക്ക് എന്തോ….അൽപ്പം പരുങ്ങലോടെ ടിജോ പറയുന്നത് കേട്ട് അജു കണ്ണുച്ചിമ്മി ചിരിച്ചു കാട്ടി..മൂവരും മഹിയുടെ ക്യാമ്പിൽ പോകാൻ അശോകനോട് അജു അനുവാദം വാങ്ങി. നേരെ മഹിയുടെ ക്യാമ്പിൽ നടക്കുമ്പോളാണ് അജു കോൺസ്റ്റബിൾ നിധിനെ കാണുന്നത്… അവൾ നിധിന്റെ അരികുലേയ്ക് നടന്നു എന്നാൽ തിരിഞ്ഞു നിന്നതിനാൽ നിധിൻ അജുവിനെ കണ്ടില്ലഅതേ സാർ ആ കടുവ അകത്തുണ്ടോ..എന്റെ കൊച്ചേ പയ്യേ പറ ആ കടുവായെങ്ങാനും കേട്ടാൽ തീർന്നു…” നിധിൻ പറഞ്ഞുകൊണ്ട് തിരിഞ്ഞതും അജുവിനെ കണ്ട് ഇഞ്ചി കടിച്ച കുരങ്ങന്റെ അവസ്ഥ പോലെയായി നിധിന്റെ മുഖം.. അജു നന്നായിയൊന്നും ചിരിച്ചു..”എന്താണ് സാറേ മുഖത്തൊരു വൈക്ലഭ്യം..”ഏയ് ഒന്നുല്ല..”സാറേ ഞങ്ങൾക്കൊന്നു കടുവയെ കാണണം എന്താ ഒരു വഴി..”
“എന്റെ പൊന്നു പെങ്ങളെ അറിയാതെ പറഞ്ഞതാണ് എന്നെ ഒന്ന് വെറുതെ വിട്.. പെങ്ങൾ പോയി കണ്ടോ സാർ അകത്തുണ്ട്..🙏”മറുപടിയായി അജു ചിരിച്ചുകൊണ്ട് തല കുലുക്കി.. യദുവും ടിജോയും സംഭവം മനസിലാവാതെ പരസ്പരം നോക്കി പിന്നെ അജു ആയതോണ്ട് എന്തേലും പണി കൊടുത്തു കാണും എന്ന് ഇരുവരും ഓർത്തു.. അജു അവരെ നോക്കി മഹിയുടെ ക്യാമ്പിനിലേക് നടന്നു.. ഡോർ തട്ടിയ ഒച്ച കേട്ട് അനുവാദം നൽകിയ മഹി ഡോർ തുറന്നു വരുന്നവരെ കണ്ട് ഇരുന്നിടത്തു നിന്നു എണീറ്റു..എന്താ കണ്ണാ എന്താ എല്ലാവരും കൂടെ എന്തേലും പ്രശ്നം ഉണ്ടോ…” ആവലാതിയോടെ മഹി ചോദിച്ചപ്രശ്നം ഉണ്ടോ ചോദിച്ചാൽ ചെറിയൊരു പ്രശ്നം ഉണ്ട് അതിനൊരു സൊല്യൂഷനു വേണ്ടി ആണ് ഞങ്ങൾ ഇപ്പോ വന്നേ..”എന്ത് കണ്ണാ എന്താ കാര്യം..” മഹി അജുവിനോട് തിരക്കി.അതു വല്യപപ്പേ ഇരുന്നു സംസാരിക്കാം അതാവും നല്ലത്… അജു പറഞ്ഞതും അജുവിനെ നോക്കി ടിജോ കണ്ണുരുട്ടി..
നിങ്ങളിരിക്ക് എന്നിട് എന്നെ ടെൻഷൻ ആകാതെ വന്ന കാര്യം പറ..” അൽപ്പം ഗൗരവത്തോടെ മഹി പറഞ്ഞു അവർ ഇരുന്നതുംെൻഷൻ അടിക്കാൻ ഒന്നുല്ല വല്യപ്പേ ദേ ടിജോയ്ക്കു ഒരു പ്രണയം..”
വാട്ട്..”അജു നിസാരമായി പറഞ്ഞതും മഹി ഞെട്ടി കുറച്ചു ഉറക്കെ ചോദിച്ചു.. പിന്നെ ടിജോയെ നോക്കി ഇവനോ എന്ന രീതിയിൽ അജുവിനോട് കണ്ണുകൊണ്ടു തിരക്കി.. അതേ എന്ന് രീതിയിൽ കണ്ണുകൊണ്ടു കാട്ടി..ഈ വിശ്വാമിത്രനും പ്രണയോ ആട്ടേ ആരാ കക്ഷി അല്ല ഇപ്പോ ഇതു പറയാനാണോ നിങ്ങൾ ഇങ്ങോട്ട് വന്നേ..ത് വല്യപപ്പേ..മഹി ചോദിച്ചതും അൽപ്പം പരുങ്ങലോടെ ടിജോ പറയുന്നത് കേൾക്കേ അജു കുസൃതി ചിരിയോടെ മഹിയേ നോക്കി.അജുട്ടാ കാര്യം പറ എന്താ ഇപ്പോ ഈ വരവിന്റെ ഉദ്ദേശം ഈ കാര്യം പറയാൻ ആവില്ല എന്ന് നന്നായി അറിയാം എനിക്ക്..”അതുണ്ടല്ലോ വല്യപ്പപ്പേ നമ്മുടെ ടിജോയ്ക്കു ഒരു ഉമ്മച്ചികുട്ടിയോട് ഇഷ്ടം വൺ സൈഡ് ലവ് ആണ് ഈ പേടിത്തൊണ്ടൻ ഇതുവരെ അവളോട് പറഞ്ഞിട്ടില്ല..” അജു പറഞ്ഞതും ടിജോ കണ്ണുരുട്ടി അജു അവനെ പുച്ഛിച്ചു..😏 യദുവും മഹിയും ഇവരുടെ കളികണ്ട് ചിരിയോടെ ഇരുന്നു..”അതിനു ഞാൻ എന്ത് വേണം ഇവന്റെ ലവ് സെറ്റ് ആകാനാണോ എന്നെ കാണാൻ വന്നേ.. “”അതല്ല വേറെ ഒരു പ്രശ്നം.. അവളെ നാളെ ഒരുകൂട്ടർ കാണാൻ വരുന്നു അതറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് ഇവന്റെ ഇളക്കം.. ഇവൻ പറയുന്നു അവരുടെ വീട്ടിൽ പോയി സംസാരിക്കണം എന്ന്…”
“അതിനെന്താസംസാരിക്കണം..””അവിടെയാണ് പ്രശ്നം അവളുടെ വീട് കുറച്ചു ദൂരെ ആണ്.. പോരേൽ മുസ്ലിം ഫാമിലിയും..”ഫാമിലി ഏതുമായികൊള്ളട്ടെ ആട്ടെ വീടെവിടെയാ.”അത് അങ്കിൾ കാസറഗോഡ് ആണ് എന്റെ വീടിന്റെ അടുത്തു തന്നെയാ അവളുടെ ഏട്ടൻ ഞങ്ങളുടെ കമ്പനിയിലാ വർക്ക് ചെയ്യുന്നേ എന്റെ ഏട്ടന്റെ സുഹൃത്താണ് ആൾ… ഇവൻ ക്രിസ്ത്യൻ ആയോണ്ട് ചെറിയ പേടി ഉണ്ട് ഒരു പ്രതീക്ഷ അവർ കമ്യൂണിസ്റ് ആണ് ജാതി നോക്കില്ല എന്ന വിശ്വാസം എനിക്കുണ്ട്..”അപ്പോ ധൈര്യമായി സംസാരിക്കാൻ നോക്ക് ടിജുട്ടാ ഇവിടത്തെ കാര്യത്തിലാണ് പേടി എങ്കിൽ അത് ഞങ്ങൾ നോക്കിക്കോളാം അല്ലേടി മോളേ… പിന്നെ നീ കാസറഗോഡ് യദുവിന്റെ വീട്ടിൽ അനുവിന്റെ birthday ക്ഷണിക്കാൻ പോകുവാണെന്നു ഇപ്പോ എല്ലാരോടും പറഞ്ഞാൽ മതി അവളുടെ ഫാമിലിൽ ധൈര്യമായി പോയി സംസാരിച്ചോ എന്തേലും പ്രശ്നം വന്നാൽ ഞാൻ ഡീൽ ആക്കിക്കോളാം കാർ എടുത്തോ നിങ്ങൾ ഇനി ട്രെയിനിൽ പോകാൻ നിൽക്കണ്ട…” മഹി പറഞ്ഞതും ടിജോയിൽ എന്താനില്ലാത്ത ആത്മവിശ്വാസം വന്നപ്പോലെ തോന്നി…
“എന്റെ കൊച്ച് ധൈര്യമായി പെണ്ണ് ചോദിക്കേടാ… നിന്റെ ഈ വല്യപപ്പയുണ്ട് കൂടെ… ”
ടിജോയുടെ തോളിൽ തട്ടി മഹി പറഞ്ഞതും ടിജോ മഹിയേ കെട്ടിപിടിച്ചു.. അവന്റെ മനസിലെ സംഘർഷം മനസിലാക്കി മഹി അവനെ ചേർത്തു പിടിച്ചു..
അനുവിന്റെ birthday ക്ഷണിക്കാൻ യദുവിന്റെ വീട്ടിൽ നേരിട്ട്
പോകുന്നു എന്ന് പറഞ്ഞ് ടിജോയും യദുവും കാറിൽ കാസറഗോഡ് യാത്ര തിരിച്ചു.. തന്റെ പെണ്ണുകാണൽ എന്നറിയാതെ ഫെബി ട്രെയിനിലും..
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
ട്രെയിൻ ഇറങ്ങി ഫെബി കാണുന്നത് തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ഫൈസലിനെ ആണ്… നിറഞ്ഞ ചിരിയോടെ അവൾ ഓടി
“പാച്ചിക്ക…”
എന്ന് വിളിച്ച് ഫെബി അയാളെ കെട്ടിപിടിച്ചു..
“ഇക്കാന്റെ കുഞ്ഞീ.. യാത്ര സുഖായിനല്ലോ.. ”
“സുഖായിനിക്കാ..”
“ഇജ്ജ് മെലിഞ്ഞോ..”
“ഏയ് ഇല്ലപ്പാ ഇക്കാക്ക് തോന്നുന്നയാന്..”
“ബാ പൊരേലെത്തി ബാക്കി മിണ്ടാം. അനക് ഒരു സർപ്രൈസ് ഉണ്ട്..”
“സർപ്രൈസ എന്തെന്ന്..”
“അത് അപ്പോ അറിഞ്ഞാമതി ഇപ്പോ പൊരേൽ പോകാലോ ബാ ”
ഫെബിയെ കൂട്ടി വീട്ടിലേയ്ക് പുറപ്പെട്ടു.
വണ്ടി ഇറങ്ങി ഫെബി വീട്ടിലേയ്ക് ഓടി കേറി
“ഉമ്മച്ചി…”
മുറ്റത്തു നിന്നെ വിളിച്ച് കൂവി
“ഉമ്മച്ചി ഈടന്നേയുണ്ട് നീ ഇങ്ങനെ കൂക്കി ആളെ ബിളിച്ചൂട്ടണ്ട..”
“ഒന്ന് പോ ഉമ്മച്ചി ഞാൻ ഉമ്മച്ചിനെ കാണാനുള്ള സന്തോഷത്തിൽ വിളിച്ചതല്ലേ…”
“ഓള് അന്യ നാട്ടില് പോയിട്ട് ബർത്തനത്തിന് മാറ്റം ബന്നല്ലേ എളേമ…
“പിന്നെ എപ്പളും ഈ കാസറഗോഡ് ഭാഷ സംസാരിക്കാൻ പറ്റോ ഇത്താ അവിടെ ഉള്ളവർ എന്നെ കളിയാകും ”
ഫെബിയുടെ കേസിൽ റംല പറഞ്ഞപ്പോൾ അതിനു അവളുടെ താടി തുമ്പ് പിടിച്ച് ഫെബി മറുപടി നൽകി..
“ഇത്തയ്ക്കറിയോ കായി (പഴം) തിന്ന് തൊലി എന്താകണം എന്ന് ചോയ്ച്ചപ്പോൾ അറിയാതെ ചാടാൻ പറഞ്ഞതിന് എന്നെ അപ്യ കളിയാക്കി..”
“എന്തിന്..”
“തൊലി ചാടുവോ ചോയിച്ച്… തൊലി കളയലല്ലേ എന്ന് പറഞ്ഞ് കളിയാക്കലാണ്… അതിനു ശേഷം ഞാൻ എന്റെ വർത്താനം മാറ്റി ഹോ..” (ഇതെന്റെ അനുഭവം ആണ് ഹോസ്റ്റലിൽ ലൈഫ് അനുഭവം 😁😌)
“മതി വർത്താനം പറഞ്ഞത് അകത്തു പോയി എന്തേലും തിന്ന് റെഡി ആവ്..”.
“റെഡി ആവാനോ എന്തിന്..”
“അതൊക്കെ ഉണ്ട് നീ വാ..”
ഇത്ത ഫെബിയേ വയറു നിറയെ കഴിപ്പിച്ച് റൂമിൽ കൊണ്ടുപോയി ഒരുകാൻ തുടങ്ങി…
“ഇപ്പോ എന്തിനാ ഒരുകുന്നെ എന്തേ എന്നെ ആരേലും കാണാൻ വരുന്നുണ്ടോ…”
“അങ്ങനെ ചോദിച്ചാൽ ഒരു കൂട്ടർ വരുന്നുണ്ട് അന്നേ കാണാൻ..”
“ഇത്ത എന്താ പറഞ്ഞെ…” ഞെട്ടലോടെ ഫെബി തിരക്കി..
“ഇങ്ങനെ ഞെട്ടാൻ മാത്രം ഒന്നുല്ല പെണ്ണേ നല്ലൊരു ആലോചന എന്റെ മാമ കൊണ്ട് വന്നു അപ്പോ ഈട എല്ലാർക്കും ഇഷ്ടായി അതോണ്ട് അന്നോട് വേഗം വരാൻ പറഞ്ഞെ..”
“ഞാൻ പറഞ്ഞതല്ലേ എനിക്കിപ്പോൾ കല്യാണം വേണ്ട എന്ന് പഠിക്കണം എന്ന് എന്തേ ഞാൻ കെട്ടിയാൽ മാത്രേ നിങ്ങളുടെ കല്യാണം നടക്കു എന്ന് ഇക്ക പറഞ്ഞോ..”
“നീ എന്തൊക്കെയാ പെണ്ണേ ഈ പറയുന്നേ അങ്ങനെ നിന്നെ കെട്ടിച്ചു വിട്ടാ മാത്രേ എന്നെ നിന്റെ ഇക്ക കേട്ടു എന്നൊന്നും പറഞ്ഞില്ല നല്ലൊരു ആലോചന ആയോണ്ട് നോകാം എന്ന് ഇക്ക പറഞ്ഞെ അതും നിനക്ക് പൂർണ സമ്മതം ഉണ്ടേൽ മാത്രം.. ഇപ്പോ അവർ വന്നു നിന്നെ കണ്ട് പൊയ്ക്കോട്ടേ പെണ്ണേ.. നിന്റെ ഇഷ്ടത്തിന് അപ്പുറം നിന്റെ ഇക്ക പോകും എന്ന് തോന്നുന്നുണ്ടോ.. അതോ ഈ ഖൽബിൽ നമ്മളാറിയാതെ ആരെങ്കിലും കൂടിയോ..”
“നീ പോ ഇത്ത അങ്ങനെയൊന്നും ഇല്ല പെട്ടന്ന് കേട്ടപ്പോൾ ഞാൻ എന്തൊക്കെയോ ചിന്തിച്ചു.. ആഹാ വരുന്നവർ വന്നു കണ്ടു പോട്ടെ ഞാൻ ആയി ഉടക്കുന്നില്ല..”
ഫെബി പറഞ്ഞുകൊണ്ട് കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു അവളെ സ്വയം ഒന്ന് നോക്കി റെഡ് കളർ നെറ്റ് ടൈപ് ചുരിദാർ.. തലയിൽ ചുരിദാർ ഷാൾ തട്ടമാക്കി ഇട്ടു കണ്ണിനു കടുപ്പിച്ചു സുറുമ എഴുതി… കുറച്ചു പവർ ഒന്നുടെ ഇട്ടു… പോരെ എന്ന രീതിയിൽ അവൾ ഇത്തയെ നോക്കി മറുപടി പുഞ്ചിരി നൽകി. അപ്പഴേയ്ക്കും മുറ്റത്ത് കാർ വന്നു നിന്ന ഒച്ച കേട്ടു.. ഇത്ത ഫെബിയെ നോക്കി ഇപ്പോ വരാം എന്ന് പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി അടുക്കളയിൽ പോയി..
ഫെബി കണ്ണടച്ച് ദീഘശ്വാസം എടുത്തു.. അവളുടെ മനസ്സിൽ ആ നേരം ടിജോയുടെ മുഖം തെളിഞ്ഞതും ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു… ഫെബി ഒരുനിമിഷം വല്ലാതെ അസ്വസ്ഥത ആയി.. അപ്പോഴേക്കും ഫെബിയെ വിളിക്കാൻ ഇത്ത റൂമിൽ വന്നു
ഇത്തയുടെ കൂടെ അവൾ ഹോളിൽ പോകുമ്പോൾ ഫെബിയിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു അവളിൽ ..
ഉമ്മച്ചി കൈയിൽ ടീ ട്രെ തരുമ്പോൾ യന്ത്രികമായി അവൾ വാങ്ങി ഹോളിൽ ചെക്കനും കൂടെ അവന്റെ കൂട്ടുകാരനും ആയിരുന്നു ഉണ്ടായിരുന്നത് അവർക്ക് ചായ കൊടുക്കുമ്പോൾ പോലും അവൾ അവരുടെ മുഖം നോക്കിയിരുന്നില്ല.. ഫൈസലിനെ ഫെബി ഒരു നിമിഷം നോക്കി… അവിടെ നടക്കുന്ന ചർച്ച പോലും ഫെബിക് അസ്വസ്ഥത തോന്നി ആരെയും നോക്കാതെ ഫെബി അകത്തേക്കു പോയി. ഫെബിയുടെ ആ ഭാവം തന്നെ ഫൈസലിന് അവൾക് ഈ ആലോചന ഇഷ്ടായില്ല എന്ന് മനസിലായിരുന്നു.. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാതെ അഭിപ്രായം പിന്നീട് പറയാം എന്ന് പറഞ്ഞ് വന്നവരെ മടക്കി അയച്ചു..
ഫെബി അസ്വസ്ഥതയോടെ ബെഡിൽ കിടന്നു.. അവളുടെ മനസ്സിൽ ടിജോയുടെ കൂടെ കോളേജിൽ ഉണ്ടായ പല സംഭവങ്ങളും നിറഞ്ഞു നിന്നു എന്തുകൊണ്ടോ ഓരോന്ന് ഓർക്കവേ അവളുടെ കണ്ണുനീർ വന്നുകൊണ്ടേയിരുന്നു..
💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔
കാസറഗോഡ് കൃഷ്ണലയത്തിൽ ടിജോയുടെ കാർ വന്നു നിന്നു….
“ടാ ടൈം ഇപ്പോൾ തന്നെ വൈകി വേഗം ഫ്രഷ് ആയി നമുക്ക് ഫെബിയുടെ വീട്ടിൽ പോകാം ബാക്കി പിന്നെ ആവാം…”
ടിജോയുടെ ആവലാതി നിറഞ്ഞ സംസാരം കേൾക്കേ യദുവിനു അവനോട് എന്താനില്ലാത്ത സ്നേഹം തോന്നി
കാറിന്റെ ശബ്ദം കേൾക്കേ ശ്രീദേവി അകത്തുനിന്ന് പുറത്തു വന്നു യദുവിനെ കാറിൽ നിന്നും ഇറങ്ങുന്നത് കണ്ടതും വല്ലാത്ത സന്തോഷത്തോടെ അവർ അവന്റെ അരികിൽ നടന്നു..
“അപ്പു ഇതെന്താ പറയാതെ ഒരു വരവ്…”
“അതെന്താ എന്റെ ദേവികുട്ടി വീട്ടിൽ വരുമ്പോൾ പറയണം എന്ന് നിർബന്ധം ഉണ്ടോ…” അവരെ ചേർത്തു പിടിച്ച് യദു പറഞ്ഞു.. അതുകേൾക്കേ അവർ കപട ദേഷ്യത്തിൽ അവന്റെ കൈ ഒരു അടി കൊടുത്തു അപ്പോഴേക്കും ടിജോയും ഇറങ്ങി… ടിജോയെ കണ്ട് ആരാണെന്നു മനസിലാവാതെ ശ്രീദേവി യദുവിന്റെ മുഖത്ത് നോക്കി
“അമ്മേ ഇത് ടിജോ ഞാൻ പറയാറില്ലേ രണ്ടണ്ണത്തിൽ ഒന്ന്..” ശ്രീദേവിയോട് പറഞ്ഞതും അവർ ടിജോയെ നോക്കി ചിരിച്ചു. തിരിച്ചു തെളിച്ചമില്ലാത്ത ഒരു ചിരി നൽകാനേ ടിജോയ്ക്കു കഴിഞ്ഞുള്ളു..
“ഇവന് ഇവിടെ ചെറിയൊരു ആവിശ്യം ഉണ്ട് അതു കഴിഞ്ഞു വിശദമായി പരിചയപെടാം ഇപ്പോ ഞങ്ങൾ ഫ്രഷ് ആയി വേഗം വരാം അമ്മ ഫുഡ് എടുത്തുവെയ്ക് ബാക്കി പിന്നെ…” യദു ടിജോയുടെ മാനസികാവസ്ഥ മനസിലാക്കി ശ്രീദേവിയോട് പറഞ്ഞതും ഇതെന്ത് കൂത്ത് എന്ന രീതിയിൽ അവർ യദുവിനെ നോക്കി..
“ഞങ്ങൾ വന്ന കാര്യം കഴിഞ്ഞ് എല്ലാം വിശദമായി പറയാം ഇപ്പോ സമയമില്ലെന്റമ്മേ.. ടിജോ ടാ വാ വേഗം ഫ്രഷ് ആയി വല്ലതും കഴിച്ചിറങ്ങാം… “..
ടിജോ യദുവിനോട് ശരി എന്നരീതിയിൽ തലയനക്കി അവന്റെ കൂടെ അകത്തു കേറി.. ഫ്രഷ് ആയി ആഹാരം കഴിക്കാൻ ഇരുന്നു.. ധൃതിയിൽ ഓരോന്ന് ചെയ്യുന്നത് കണ്ട് എന്തോ അത്യാവശ്യം കാര്യമായിരിക്കും എന്ന് തോന്നി ശ്രീദേവി പിന്നെ ഒന്നും ചോദിച്ചില്ല..
പെട്ടന്ന് തന്നെ അവർ കഴിച്ച് കഴിഞ്ഞു ഫെബിയുടെ വീട്ടിലേയ്ക് വണ്ടി എടുത്തു യദു ആയിരുന്നു ഡ്രൈവിംഗ്..
കോ-ഡ്രൈവിംഗ് സീറ്റിൽ കണ്ണടച്ച് ടിജോ ഇരുന്നു..
ഫെബിയുടെ വീടെത്തിയതും കാർ പാർക്ക് ചെയ്തു യദു ടിജോയെ നോക്കി കണ്ണടച്ച് കൈ ചുരുട്ടിപിടിച്ചിരിക്കുന്നത് കൺകെ അവന്റെ മാനസികാവസ്ഥ എത്രത്തോളം സംഘർഷമാണെന്ന് യദുവിനു മനസിലാക്കാൻ സാധിച്ചു..
പെട്ടന്ന് ടിജോയുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് ടിജോ ഞെട്ടി കണ്ണ് തുറന്നുതും തന്നെ നോക്കുന്ന യദുവിനെ കണ്ട് തെളിച്ചമില്ലാത്ത ചിരി നൽകി ഫോൺ നോക്കി
“അജു കാളിങ്..”
ഫോൺ എടുത്ത് ചെവിയിൽ വച്ചു
“പറയടാ…”
“ടിജോച്ച ഇങ്ങനെ ടെൻഷൻ ഒന്നും വേണ്ട… ഞങ്ങൾ ഉണ്ട് കൂടെ എന്തിനും ഏതിനും… പോയി പെണ്ണ് ചോദിക് കേട്ടോ നിന്റെ പെണ്ണാ അവൾ.. പോയി എല്ലാം സെറ്റ് ആക്കി വാ..”
അജുവിന്റെ വാക്കുകൾ ടിജോയ്ക്കു കുറച്ചു ആശ്വാസം നൽകി അവൻ അമർത്തി മൂളി ഫോൺ കട്ട് ചെയ്യ്തു.. ടിജോ യദുവിനെ നോക്കി..
“അപ്പോ ഇറങ്ങാം… ഇനി വരുന്നിടത്തു വച്ചു കാണാം…”
യദു പറയതും ടിജോ ഒരു ദീഘശ്വാസം എടുത്ത് യദുവിനെ നോക്കി ചിരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി.. യദു ഇറങ്ങിയതും ഫെബിയുടെ വീട്ടിലേയ്ക് നോക്കി സിറ്റ് ഔട്ടിൽ തന്നെ കാറിനെ നോക്കി നിൽക്കുന്ന ഫൈസലിനെ കണ്ടതും യദു ചിരിയോടെ കൈ ഉയർത്തി കാട്ടി.. യദുവിനെ കണ്ടതും ഫൈസൽ ചിരിയോടെ അവരുടെ അരികിൽ വന്നു..
” അപ്പു നീ എപ്പോ വന്നു… ഇന്നലെ വിളിച്ചപ്പോൾ പോലും പറഞ്ഞില്ലല്ലോ വരുന്ന കാര്യം..”
“അത് പാച്ചിക്ക പെട്ടന്ന് തീരുമാനിച്ചതായിരുന്നു വരണ്ട കാര്യം ഉണ്ടായി അതാ…”
“അല്ല എന്താ ഇപ്പോ ഈട അല്ല ഇതാരാ കൂടെ ഉള്ളയാൾ …”
“അത് ഇക്ക….” ഫൈസൽ ചോദിച്ചതും യദു വിക്കലോടെ പറഞ്ഞതും ഫൈസൽ അവനെ തന്നെ നോക്കി…
“ഹലോ ഇക്ക ഞാൻ ടിജോ യദുവിന്റെ ഫ്രണ്ടാണ്..”
ടിജോ തന്നെ സ്വയം പരിചയപ്പെടുത്തി..
“ഞങ്ങൾ ഇക്കയോട് ഒരുകാര്യം ആവിശ്യപ്പെടാൻ വന്നതാണ്…”
ടിജോ പറഞ്ഞതും എന്താണെന്നുള്ള രീതിയിൽ ഫൈസൽ ആണ് നോക്കി, ടിജോ ഒന്ന് നിശ്വസിച്ച് ഫൈസലിനെ നോക്കി
“ഇന്ന് ഫെബിയെ പെണ്ണുകാണാൻ വരുന്നു എന്ന് ഇവൻ പറഞ്ഞറിഞ്ഞു…”
യദുവിനെ ചൂണ്ടി ടിജോ പറയാൻ തുടങ്ങി.. അതേ അതിനു എന്ന രീതിയിൽ ഫൈസൽ അവനെ നോക്കി..
“വളച്ചുകെട്ടില്ലാതെ പറയട്ടെ പാച്ചിക്ക എനിക്ക് ഫെബിയേ ഇഷ്ടമാണ് എനിക്ക് തന്നൂടെ അവളെ… ”
ടിജോ പറഞ്ഞതും ഫൈസൽ ഓടിപ്പോയി ടിജോയുടെ കോളർ പിടിച്ചു
“ടാ അനാവശ്യം പറയുന്നോടാ എന്റെ പെങ്ങളെ ഇവിടെ വന്നു എന്നോട് ചോദിക്കാൻ എന്ത് ധൈര്യമാട നിനക്കുള്ളത്.. ”
അവനെ ദേഷ്യത്തോടെ ചീറിക്കൊണ്ട് ചോദിച്ചു.. യദു ഫൈസലിന്റെ പ്രകടനം കണ്ട് ഞെട്ടി നിന്നു..
“ഫെബിയോട് എനിക്കുള്ള ഇഷ്ടം അതാണെന്റെ ധൈര്യം പിന്നെ അവളുടെ പാച്ചിക്ക കഴിഞ്ഞേ മറ്റെന്തും അവൾക്കുള്ളു.. ആ ഇക്കയോട് ആദ്യം അവളെ എനിക്ക് തരുമോ എന്ന് ചോദിക്കുവാ അതും എന്റെ ഇഷ്ടം അവളോടുപ്പോലും പറയാതെ..” ടിജോ പറഞ്ഞതും ഫൈസലിന്റെ കൈ തന്നെ അയഞ്ഞു..
“അപ്പോ ഫെബിയ്ക് അറിയില്ലേ നിന്റെ ഇഷ്ടം..”
ഫൈസൽ പോലും അറിയാതെ ചോദിച്ചു പോയി.
“ഇല്ല.. അവളുടെ ഇക്ക ഇഷ്ടപെടുന്ന ആളെ മാത്രം കല്യാണം കഴിക്കു എന്ന് പറയുന്ന ഫെബിയോട് ഇഷ്ടമാണ് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇക്കയോട് പറയുന്നതല്ലേ.. ഇക്കയ്ക് ജാതിയാണ് പ്രശ്നം എനിക്ക് പേടിക്കണ്ട അവളെ ഞാൻ മതം മാറ്റില്ല… പിന്നെ ജോബ് ആണേൽ ഇപ്പോ ഞാൻ ഫൈനൽ ഇയർ എഞ്ചിനീയർ സ്റ്റുഡന്റസ് ആണ്.. പിന്നെ അപ്പച്ചന് ഒരു ബിസിനസ് ഉണ്ട് പിഎം ഗ്രൂപ്പ് കമ്പനിയുടെ പാർട്ണർ ആണ്. ഇതൊന്നും ഇല്ലേലും ഇക്കാന്റെ പെങ്ങളെ പൊന്നുപോലെ നോക്കിക്കോളാം ഞാൻ.. എനിക്ക് തോന്നൂടെ അവളെ കണ്ണ് നിറക്കാതെ പട്ടിണി ഇല്ലാതെ കൂടെ ചേർത്തോളാം..” യാചനയോടുള്ള ടിജോയുടെ സംസാരം കേൾക്കേ ഫൈസൽ മിണ്ടാതെ കുറച്ചു സമയം ടിജോയെ നോക്കി..
“എന്റെ അടുത്ത കൂട്ടുകാരനാ പാച്ചിക്ക എനിക്ക് നന്നായി അറിയാം.. ഫെബിയെ ഒത്തിരി ഇഷ്ടാ..ഫെബി ഇവന്റെ ഫാമിലിയിൽ ഏറ്റവും സന്തോഷവതിയായിരിക്കും..” യദു കൂടി പറഞ്ഞത് ഫൈസൽ ഒന്ന് ആലോചിച്ചു..
‘തന്റെ പെങ്ങളെ അത്രയേറെ സ്നേഹിക്കുന്നത് കൊണ്ടാവും ഇവൻ ഇവിടെ വന്നു ഫെബിയെ ചോദിച്ചത്.. ഫെബിയോട് ഇഷ്ടം പറയാതെ അവളുടെ ഇഷ്ടത്തെ മുൻതൂക്കം നൽകി ഇവിടെ വന്നു എന്നെ കണ്ടിരിക്കുന്നു… അപ്പു പറഞ്ഞ പോലെ നല്ലവനാണ് കുടുംബത്തിനു പ്രാധാന്യം നൽകുന്നവൻ ‘ പിന്നീട് പലതും കണക് കൂട്ടി ടിജോയുടെ നേരെ തിരിഞ്ഞു
“ശരി നിനക്ക് എന്റെ പെങ്ങളെ അത്രയ്ക്കു ഇഷ്ടമാണേൽ നീ ഇഷ്ടം സത്യമാണേൽ എന്റെ പെങ്ങൾക് നിന്നെ ഇഷ്ടമാണേൽ ആര് എതിർത്താലും ഞാൻ നടത്തിത്തരും നിങ്ങളെ കല്യാണം.. വാ ഫെബിയോട് ഇപ്പോൾ തന്നെ ചോദിക്കാം..”
ഫൈസൽ പറഞ്ഞതും ആദ്യം സന്തോഷം തോന്നിയെങ്കിലും ഫെബി തന്നെ ഇഷ്ടമല്ല എന്ന് പറയുമോ എന്ന ടെൻഷൻ ടിജോയിൽ നിറഞ്ഞു…
ടിജോയേയും യദുവിനെയും ഫൈസൽ വീടിനകത്തേയ്ക് വിളിച്ചിരുത്തി തുടർന്ന് ഫെബിയെ വിളിക്കാൻ പറഞ്ഞു..
ഫെബി റൂമിൽ പലതും ഓർത്തു കിടക്കുവായിരുന്നു താഴെ ഇക്ക വിളിക്കുന്നു എന്ന് ഇത്ത പറഞ്ഞതും ഇന്നത്തെ പെണ്ണുകാണാൻ വന്ന കാര്യത്തിന്റെ അഭിപ്രായത്തിനാവും വിളിക്കുന്നത് എന്ന് ഫെബി കരുതി വിവാഹത്തിന് ഇഷ്ടമല്ല എന്ന് പറയാൻ തീരുമാനിച്ച് ഫെബി താഴേയ്ക്കിറങ്ങി..
ഫെബി വന്നതും ഫൈസൽ അവളുടെ അരികിൽ പോയി തോളിൽ ചേർത്ത് പിടിച്ചു..
“ഈ ഇരിക്കുന്ന ടിജോയെ നിനക്ക് ഇഷ്ടമാണോ…”
എടുത്തടിച്ച പോലെയുള്ള ഫൈസലിന്റെ ചോദ്യം കേട്ട് ഫെബി ഞെട്ടി മുന്നിരിക്കുന്ന ആളുകളെ നോക്കി തന്റെ നേരെ ഇരിക്കുന്ന ടിജോയെയും യദുവിനെയും കണ്ട് ഫെബി വീണ്ടും ഞെട്ടി.. ടിജോ ഫെബി എന്ത് പറയും എന്ന ടെൻഷനിൽ കൈകൾ കൂട്ടിതിരുമ്പിന്നു ഒരു നിമിഷം ഫെബിയോട് തന്റെ ഇഷ്ടം പറയാതത്തിൽ ടിജോയ്ക്കു കുറ്റബോധം തോന്നി..
“ഫെബി നിനക്ക് ടിജോയെ ഇഷ്ടമാണോ..”
ഫെബിയിൽ നിന്നും മറുപടി ലഭിക്കാതെ ഫൈസൽ വീണ്ടും ചോദ്യം ആവർത്തിച്ചു.. യദു നിസ്സഹായതയോടെ ടിജോയെ നോക്കി.. എന്നാൽ ടിജോ ഫെബിയുടെ വാക്കുകൾക്കായി കാത്തോർത്തു
തുടരും

by