19/04/2026

നിന്നരികിൽ : ഭാഗം 09

രചന – രക്ഷ രാധ

ജിത്തു വന്നതോടെ സിദ്ധു സടകുടഞ്ഞെഴുനേറ്റു… നിനക്കിവിടെ വല്ലതും നിന്നാൽ പോരായിരുന്നോ എനിക്കും ഇപ്പൊ അങ്ങനെ തോന്നുന്നുണ്ടെടാ…ബാംഗ്ലൂർ ബോർ ആയിതുടങ്ങിയിരിക്കുന്നു…. പക്ഷെ ഇ പാതിവഴിയിൽ ഇട്ടേച് വരാൻ പറ്റില്ലല്ലോ… ബാംഗ്ലൂരിൽ ഫ്രണ്ട്‌സ്ന് ഒപ്പം ഒരു കമ്പനി സ്റ്റാർട്ട്‌ അപ്പ് ചെയ്തിട്ടുണ്ട് ജിത്തു അല്ല ഇവിടെ കാര്യങ്ങളൊക്കെ ഏത് വരെയായി ഉടനെയെങ്ങാനും “ജിത്തുമാമ “എന്നൊരു വിളി കേൾക്കാൻ വല്ല പ്രതീക്ഷയും ഉണ്ടോ…. ജിത്തുവിന്റെ മുറിയിലായിരുന്നു ഇരുവരും ഒന്ന് പോയെടാ…. നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ ഞാൻ വിളിക്കാം പോരെ… ഏഹ്… അപ്പോ ചങ്കരൻ ഇപ്പഴും തെങ്ങിൽ തന്നെ… ഒരു മാറ്റവും ഇല്ലെടെ….കഷ്ടം തന്നെ…. ഓരോത്തർക്ക് ഇവിടെ കെട്ടാൻ പെണ്ണില്ല…. ഒരുത്തനിവിടെ കെട്ടിയ പെണ്ണിനെ കളയാൻ കാത്തിരിക്കുന്ന്…അല്ലെങ്കിലും എറിയാൻ അറിയാവുന്നവന്റെ കയ്യില് വടി തരില്ലല്ലോ ദൈവമെ…. വൈ ദിസ്‌ കൊലച്ചതി…ഉവ്വ…. ഞാൻ പോണു…. ഗുഡ് നൈറ്റ്‌… രാവിലെ കാണാം..സിദ്ധു പുറത്തേക്ക് പോയിദൈവമെ ഇവനൊന്ന് നേരെയായി ആ കര പിടിച്ചു എനിക്കൊരു കൂര കെട്ടാമെന്ന വിചാരിച്ച എന്നെ പറഞ്ഞാൽ മതി… ജിത്തു താടിക്ക് കയ്യും കൊടുത്തു നിന്ന് പോയി
👻
പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോകാനായി ഒരുങ്ങിയിറങ്ങുന്ന സിദ്ധു വിനെ കണ്ട് കൊണ്ടാണ് നന്ദു കുളിച്ചിറങ്ങിയത്.. ഓഹ്.. തലയിൽ താജ്മഹൽ കെട്ടി കെട്ടിടോണ്ടിരിക്കുവാന് മൂശാട്ട…. നെറ്റിയിലേക്ക് ഇച്ചിരി വീണു കിടക്കുന്ന നീളൻ മുടിയിഴകളും “ദിയ ഇന്നലെ പറഞ്ഞത് അവൾക്കോർമ്മ വന്നു… ശെരിയാണ്… അതിനൊരു പ്രേതേയ്ക്ക ഭംഗിയുണ്ട്…”ഹലോ…സിദ്ധു അവളുടെ മുഖത്തിന്‌ നേരെ കൈവീശി കാണിച്ചപ്പോഴാണ് ഇത്ര നേരം അവനെ നോക്കിനില്കുവായിരുന്നെന്ന് അവൾക് ബോധം വന്നത് ഓഹ് ഷിറ്റ്….
ചമ്മലോടെ നന്ദു സ്വയം തലയിൽ കൊട്ടുമ്പോൾ സിദ്ധു വിന്റെ ചുണ്ടിലും ചിരി വിരിഞ്ഞിരുന്നു നന്ദു വേഗം ഒരുങ്ങിയിറങ്ങി…. എല്ലാരോടും യാത്ര പറഞ് കാറിൽ കയറി… ബസ് സ്റ്റോപ്പിന് അടുത്തായി സിദ്ധു കാർ നിർത്താവേ അവളുടെ നോട്ടം മുഴുവൻ അവന്റെ മുടിയിലായിരുന്നു…. ഇതങ്ങനെ വിട്ടാൽ ശെരിയാവില്ല… ദിപ്പോ ശെരിയാക്കി തരാട്ടാ…. ദേ തലയിലൊരു പൊടി…. അതും പറഞ്ഞവൾ കൈകൾ കൊണ്ടവന്റെ മുടിയെ അലങ്കോലമാക്കി…. ആഹാ.. ഇപ്പോ കണ്ടാ ഏകദേശം അന്യനെ പോലുണ്ട്… ഇച്ചിരി നീളം കൂടി മുടിക്ക് ഉണ്ടായിരുനെങ്കിൽ കണ്ണും കണ്ണും നോക്കിയ കളിക്കായിരുന്നു…. സിദ്ധു അവളെ ചീത്ത പറയാനായി വാ തുറക്കുന്നതിന് മുന്പേ അവളോടിയിരുന്നു….

🏃‍♀️

“ന്ത് വലിയ കോളേജാ അല്ലെ…ഗായു പറഞ്ഞതിന് നന്ദു ശെരി വെച് കൊണ്ട് തലയാട്ടി കോളേജ് മുഴുവൻ ചുറ്റി കാണുവായിരുന്നു ഇരുവരും… ദിയ വന്നിട്ടുണ്ടായിരുന്നില്ല…. ദേ ടി അവിടെ ഇരിക്കുന്നവൻമാര് ഇങ്ങോട്ടാ നോക്കുന്നെ……ഗായു ഇടവഴിയിലെ അങ്ങേ അറ്റത്തുള്ള മരച്ചുവട്ടിൽ കൂട്ടം കൂടിയിരുന്നു തങ്ങളുടെ നേർക്ക് നോക്കുന്നവരെ ചൂണ്ടി പറഞ്ഞു അടുത്തെങ്ങും വേറെ പിള്ളേര് ആരുമില്ല… മിക്കവരും ഗ്രൗണ്ടിലും മുൻവശത്തുമാണ്… കൈചൂണ്ടി പറയാതെടി…. വാ നമുക്ക് തിരിച്ചു നടക്കാം…. നന്ദു ഗായുവിന്റെ കൈപിടിച്ച് തിരിഞ്ഞതും പുറകിൽ നിന്ന് വിളി വന്നിരുന്നു… ഹലോ അവിടൊന്ന് നിന്നെ….രണ്ടാളും എടി എനിക്ക് പേടിയാവുന്നു… അവന്മാർ നമ്മളെ വല്ലതും ചെയ്യോ….ഇവിടാണെങ്കിൽ ആരുമില്ല…ഗായു ഭീതിയോടെ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു അവരെന്ത് ചെയ്യാൻ… ഒന്നുല്ല..നീ വാ… എങ്ങോട്ട് ഞാനില്ല…അവന്മാരുടെ അടുത്തേക്ക്..നീ കേട്ടിട്ടില്ലേ കോളേജിന്റെ പിറകുവശം എന്നും കള്ളും കഞ്ചാവും ഉപയോഗിക്കുന്നവന്മാരുടെ താവളമാണ്… എത്ര സിനിമയിൽ ഞാൻ കണ്ടിരിക്കുന്നു… ഇത്‌ അവന്മാര് തന്നാ…എന്നെ കൂടി പേടിപ്പിക്കാതെ മിണ്ടാതിരിയടി… വിളിച്ചാൽ വരാനെന്താ ഇത്ര ബുദ്ധിമുട്ട്…ഹലോ കാലടികൾ അടുത്തേക്ക് വരുന്ന ശബ്ദം ഇരുവരും കേട്ടു

“തീർനേടി തീർന്ന് നമ്മള് തീർന്ന്…. അവന്മാര് ദേ ഇങ്ങോട്ട് വരുന്ന് ഇനിയൊന്നും നോക്കണ്ട കണ്ടം വഴി വിട്ടോരണ്ട് പേരും ബെല്ലും ബ്രേക്കും ഇല്ലാതെ രണ്ട് വഴിയിലായി ഓടി കയറി….ഗായു ഗ്രൗണ്ടിലേക്കാണ് ഓടിയത് അവിടെ കൂട്ടം കൂടിയിരിക്കുന്ന കുട്ടികൾക്കിടയിൽ അവളും ഒന്നുമറിയാത്തത് പോലെ ചെന്നിരുന്നു…. നന്ദു ദിശയറിയാതെ ഓടവെ മുന്നിലെ സ്റ്റെപ്പിൽ തട്ടി താഴേക്ക് വീണു….എന്റമ്മേ.. വീഴ്ചയിൽ ബാക്കിനിട്ട് നല്ലോണം കിട്ടിയൊണ്ടാണെന്ന് തോന്നുന്നു എഴുനെൽകാനൊരു വിമ്മിഷ്ടം…. കൈയിലും മുറിവ് പറ്റി…. കൈയിലെ മുറിവ് നോക്കവെയാണ് തന്റെ നേരെ നീണ്ടു വന്ന കൈ അവൾ ശ്രെധിച്ചത്….സിദ്ധുവായിരുന്നു അത്…. കാറ്റില് അലങ്കോലമാക്കിയ മുടിയഴികൾ ചെറുതനെ പാറിപറക്കുന്നുണ്ട്…. ചുണ്ടിൽ ചെറിയൊരു ചെറിയൊരു മന്ദഹാസം തെളിഞ്ഞു നിൽപ്പുണ്ട്…കണ്ണുകളിലേക്ക് നോക്കിയുള്ള ആ നിൽപ്പ്… തറയിൽ വീണു കിടക്കുന്ന നായിക കഥാനായിക… മൊത്തത്തിലൊരു ഹിന്ദി സീരിയൽ ടച്ച്‌… ഉഫ്… ബാസിഗർ ഹേ… ബാസിഗർ…… ടുട്ടു ടുട്ടു…… ട്ടും കുറയ്ക്കാതെ പുഞ്ചിരിയോടെ അവളും ആ കയ്യിലേക്ക് പിടിക്കുന്നതിന് മുന്നേ വേറൊരാളാവളുടെ കയ്യില് പിടിത്തമിട്ടിരുന്നു….ദിയ….തൊലച്ചു…. റൊമാന്റിക് സീനിന് ഇടയില് ട്രാക്ക് മാറ്റാൻ ഇ പൊളി ശരത് എവിടുന്ന് വന്നു… വേറെ വഴിയില്ലാതെ ദിയയുടെ കൈ പിടിച്ചു എഴുനേറ്റപ്പോഴേക്കും സിദ്ധു നടന്ന് പോയിരുന്നു… ന്ത് പറ്റിയതാ.. നീയെങ്ങനെ വീണത്…നിൻറ്റപ്പൻ വീഴ്ത്തിയതാണെന്ന് പറയാനാണ് തോന്നിയത്…. എങ്കിലും ഞാൻ കണ്ട്രോൾ ചെയ്ത് നിന്ന് കാര്യങ്ങളൊക്കെ പറഞ്ഞു…കൊണ്ട് ഗ്രൗണ്ടിലേക്ക് നടക്കവേ ഗായു അവിടെ ഇരിക്കുന്നത് കണ്ടത്.. പിന്നെ അവളെയും കൂട്ടി ഒരു റീലാക്ക്സേഷന് വേണ്ടി ക്യാന്റീനിലേക്ക് നടന്നു …. അല്ലെങ്കിലും ഫുഡ്‌ കഴിക്കുന്ന കിട്ടുന്ന റീലാക്ക്സേഷൻ ഒന്നും വേറെന്ത് ചെയ്താലും കിട്ടില്ലല്ലോ

😇
ഇതെവിടെ പോയി…. വീട്ടിലേക്ക് വിളിക്കാനായി നന്ദു റൂം മൊത്തത്തിൽ അരിച്ചു പെറുക്കിയെങ്കിലും ഫോൺ കാണാനുണ്ടായിരുന്നില്ല ചിലപ്പോ താഴെ കാണും…..മുറിയിൽ നിന്ന് പുറത്തേക്ക് ധിറുതിയിൽ ഇറങ്ങവേ അങ്ങോട്ടേക്ക് വന്ന സിദ്ധു വിനെ തട്ടി താഴേക്ക് വീഴാൻ പോയ അവളെ അവൻ ഇടുപ്പിൽ പിടിച്ചു നിർത്തി നോക്കി നടന്നൂടെ കുരുപ്പേ എന്തൊരു വെയ്റ്റാണ്…. അവളവന്റെ മുഖത്തേക്ക് വാ പൊളിച്ചു നോക്കികൊണ്ട് നിൽക്കുമ്പോഴാണ് അവനത് പറഞ്ഞത്ദിസ്‌ അൺറൊമാന്റിക് മൂരാച്ചി…. അവളവന്റെ പിടി വിട്ട് നേരെ നിന്നു അയ്യടാ എനിക്കത്ര വെയിറ്റ് ഒന്നുമില്ല…. ഉവ്വ… പിന്നെ എന്റെ നടു പോയി… പോളിംഗ് കുറയ്ക്കണട്ടോ…. തടിച്ചി….അവൻ നടു ഉഴിഞ്ഞു കൊണ്ട് പറഞ്ഞു തടിച്ചിയോ…. നോ…. ഐ ആം നോട്ട് എ തടിച്ചി…. അല്ലെങ്കിലും ഇതി പെണ്പിള്ളേരുടെ സ്ഥിരം ഏർപ്പാടാണ് വാരിവലിച്ചു കഴിച്ചു തടിയാവുകയും ചെയ്യും അതാരെങ്കിലും പറഞ്ഞാലൊട്ട് സമ്മതിക്കുകയും ഇല്ല… എനിക്കാകെ 50കിലോയെ ഉള്ളു… അറിയോ ദൈവമെ 50കിലോ ഉണ്ടോ…. ഓഹ് ഗോഡ് ഫിഫ്റ്റി കിലോ എന്താ “50കിലോ ന്ന് പറഞ്ഞാൽ എത്രെയാ….എത്രെയാ…”50കിലോ…. “ങേ….. ഇ 50കിലോ എന്ന് പറഞ്ഞാലേ തടിച്ചിയാണ്..അതെങ്ങനെ.. 100ന്റെ പാതി എത്രേയ”50അപ്പോ.. .. 50കിലോ എന്ന് പറഞ്ഞാൽ നീ പകുതി തടിച്ചിയായി… ഇ തീറ്റിയാണെങ്കിൽ കൊറച്ചു നാളൂടെ കഴിയുമ്പോ നീ ഫുൾ തടിച്ചിയാവും…. “ങേ…. സത്യം… അവൻ കണ്ണുകൾ അടച്ചു കാണിച്ചു കൊണ്ട് പറഞ്ഞു

“ഞാൻ തടിച്ചിയൊന്നും അല്ല… ഞാൻ മെലിഞ്ഞു പോയെന്ന് കഴിഞ്ഞ പ്രാവശ്യം കണ്ടപ്പോ കൂടി അമ്മ പറഞ്ഞതെ ഉള്ളു…. അതെല്ലാ അമ്മമാരും അങ്ങനെയേ പറയൂ… കേട്ടോ തടിച്ചി…. ഞാൻ തടിച്ചി അല്ല… അല്ല… അല്ല..അതും പറഞ്ഞവൾ കുതിരയെ പോലെ അവന് മുന്നിൽ രണ്ട് ചാട്ടം ചാടി പതുക്കെ….ഇവിടൊക്കകുലുങ്ങുന്നുണ്ട്…ബൈ തി ബൈ പ്ലീസ് ഗിവ് മി എ വേ തടിച്ചി….അവൾ ദേഷ്യത്തോടെ ചാടി തുള്ളി താഴേക്ക് പോയി സോഫയിലേക്ക് കയറി ഇരുന്നു….ദൈവമെ ഇതൊന്ന് കുലുങ്ങിയോ….. ഏയ്….ഇനി ശെരിക്കും തടി വെച്ചിട്ടുണ്ടാവോഅതറിയാനിപ്പൊ എന്താ വഴി…അവള് ചുറ്റും നോക്കി…. ഒരു ചെറിയ കസേര അവിടെ ഇരികുന്നതവൾ കണ്ടുഅവൾ അതിലേക്ക് കയറി ഇരുന്നു… ഇല്ല… ഇത്‌ പൊട്ടിയിലല്ലല്ലോ…. ഇത്ര ചെറിയ കസേരയ്ക്ക് പോലും ഒന്നും പറ്റിയില്ല… ദാറ്റ്‌ മീൻസ് ഐ ആം നോട്ട് എ തടിച്ചി…. ഈയാഹാ……. അവളൊന്ന് ഉറപ്പിക്കാനായി കാലുകൾ കൂടിയെടുത്തു അതിലേക്ക് പൊക്കി വെച് അതിലിരുന്ന് ആടിയതും അത് പൊട്ടി താഴെ വീണു…. ദൈവമെ ഇത്‌ പൊട്ടി… ഇനിയിപ്പോ എന്ത്ചെയ്യും…. ആരും കണ്ടില്ലെന്ന് തോന്നുന്നു… പതിയെ എസ്‌കേപ്പ് ആവാം… അതും വിചാരിച് അവളെഴുന്നേറ്റതും ഇതെല്ലാം കണ്ട് കൊണ്ട് മുന്നില് സിദ്ധു കൈകെട്ടി നിൽപ്പുണ്ടായിരുന്നു… 😁അത്… പിന്നെ… ഞാൻ… വെറുതെ ഒരു രസത്തിനു….. 😬അവളുടെ സംസാരം കേട്ട് അവന് ചിരി വരുന്നുണ്ടായിരുന്നു…. എങ്കിലും അവനത് പുറത്ത് കാണിച്ചില്ല…ന്ത് രസം….. എന്നാലും താനത് പൊട്ടിച്ചല്ലോ….തടിച്ചി എന്റെ കുട്ടികാലത്തെ ഓർമ്മയായിരുന്നത്….അച്ഛൻ ആദ്യമായി വാങ്ങി തന്നതായിരുന്നു എനിക്ക്അവൻ സെന്റിയടിച്ചുതടിച്ചി തന്റെ മറ്റവള് പിന്നെ…ഇ വക്ക് പൊട്ടിയ കസേരയിൽ അല്ലെ ഓർമ്മയിരിക്കുന്നത്…. സോറി എന്റെ വീട്ടില് ഇതുപോലത്തെ വേറൊരു കസേരയുണ്ട്… വേണേൽ ഞാനത് കൊണ്ട് തരാം..അല്ലെങ്കിൽ പുതിയത് വാങ്ങി തരാം… പോരെ പോരാ…. പിന്നെ… ഇതിന് പകരമായിട്ട് ഞാൻ പറയുന്നൊരു കാര്യം നീ ചെയ്യണം….എന്റ ശിവനെ…. എന്തോ പണി വരാനിരിക്കുന്നു…. മനസ്സിൽ ആലോചിച്ചു കൊണ്ടവൾ അവന്റെ മുഖത്തേക്ക് നോക്കി
(തുടരട്ടെ )😊ഇതിലെങ്ങനെ വലിയ ട്വിസ്റ്റോ ഫ്ലാഷ് ബാക്കോ നെഹി… കൂൾ ആയിട്ട് വായിച്ചോളൂ 🙃🥰